Content | ഭരണങ്ങാനം: പെന്തക്കുസ്താദിനമായ 20നു രാവിലെ 8.30ന് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ കുരുന്നുകളെ എഴുത്തിനിരുത്തും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുട്ടികളെ ആശീര്‍വദിക്കുകയും ആദ്യാക്ഷരം കുറിക്കുകയും ചെയ്യും. വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. പ്രത്യേക രജിസ്‌ട്രേഷന്‍ ഇല്ല. വൈകുന്നേരം 6 വരെ എഴുത്തിനിരുത്തുന്നതിന് സൗകര്യമുണ്ട്. |