Contents

Displaying 7501-7510 of 25133 results.
Content: 7814
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതയുടെ വിദ്യാഭ്യാസരംഗം പ്രശംസനീയം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ വിദ്യാഭ്യാസരംഗം സുസംഘടിതവും പ്രശംസനീയാര്‍ഹവുമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ ദേശീയ റാങ്കിംഗില്‍ 46ാം സ്ഥാനം കരസ്ഥമാക്കിയ എസ്ബി കോളജിനെ അനുമോദിക്കാനും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ റവ.ഡോ.ടോമി പടിഞ്ഞാറേവീട്ടിലിനു യാത്രയയപ്പു നല്‍കാന്‍ ചങ്ങനാശേരി പൗരാവലിയും പൂര്‍വവിദ്യാര്‍ഥി സംഘടനയും പിടിഎയും സംയുക്തമായി മാര്‍ കാവുകാട്ട് ഹാളില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് സഭ പ്രതിജ്ഞാബദ്ധതയോടെ സേവനം തുടരുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ്മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മാതൃകാസമൂഹത്തെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ അതിരൂപത ലക്ഷ്യം വയ്ക്കുന്നതെന്നു മാര്‍ പെരുന്തോട്ടം പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിദ്യാഭ്യാസരംഗത്തെ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ സമൂഹം ജാഗ്രതപുലര്‍ത്തണമെന്ന് മാര്‍ പവ്വത്തില്‍ അഭിപ്രായപ്പെട്ടു. സി.എഫ്. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.സി.ജോസഫ് എംഎല്‍എ, സീറോമലബാര്‍സഭയുടെ ഹയര്‍എഡ്യുക്കേഷന്‍ സെക്രട്ടറി റവ.ഡോ.ജോര്‍ജ് മഠത്തിപ്പറന്പില്‍, കണ്വീതനര്‍ സാജന്‍ ഫ്രാന്‍സിസ്, പിടിഎ പ്രസിഡന്റ് ജോസ് മാത്യു, പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് എന്‍.എം.മാത്യു എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ റവ.ഡോ.ടോമി പടിഞ്ഞാറേവീട്ടില്‍ മറുപടി പ്രസംഗം നടത്തി.
Image: /content_image/India/India-2018-05-19-01:05:13.jpg
Keywords: ചങ്ങനാ
Content: 7815
Category: 18
Sub Category:
Heading: ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നതായി പ്രചരിക്കുന്ന വീഡിയോ പത്തു വര്‍ഷത്തോളം പഴക്കമുള്ളത്
Content: മംഗലാപുരം: കര്‍ണാടക തെരഞ്ഞടുപ്പിലെ ഫലപ്രഖ്യാപനത്തിനു ശേഷം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കുന്നതായി പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിംഗുകളും സന്ദേശവും പത്തു വര്‍ഷത്തോളം പഴക്കമുള്ളത്. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ അക്രമിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങളാണ് വീഡിയോയായും ചിത്രങ്ങളായും പ്രചരിച്ചത്. വീഡിയോ തെറ്റായ ഉള്ളടക്കത്തോടെ പ്രചരിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ മംഗലാപുരം പോലീസ് സ്വമേധയാ കേസെടുത്തു. മംഗലാപുരത്തെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സന്ദേശം സിറ്റി പോലീസ് കമ്മീഷണര്‍ വിപുല്‍ കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. കര്‍ണാടകയില്‍ നിന്ന് അയച്ച ദൃശ്യങ്ങള്‍ കേരളത്തിലും വ്യാപകമായി പ്രചരിച്ചിരുന്നു.
Image: /content_image/India/India-2018-05-19-01:18:33.jpg
Keywords: വ്യാജ
Content: 7816
Category: 24
Sub Category:
Heading: യഹോവ സാക്ഷികളുടെ തന്ത്രം സൂക്ഷിക്കുക
Content: പരിചയമുള്ള ഒരു ഭവനം സന്ദര്‍ശിക്കവേയാണ് അന്ന് അവിടെയെത്തിയ രക്ഷിക്കപ്പെട്ടവര്‍ നല്കിയ ഒരു കാര്‍ഡ് വീട്ടമ്മ കാണിച്ചു തന്നത്. യഥാര്‍ത്ഥ ദൈവത്തെയറിയാനും വിശ്വാസം ജീവിക്കാനുമായി ഈ കാര്‍ഡിലെ കോഡ് വരുന്ന ഭാഗം ഇന്‍റര്‍നെറ്റ് ആക്ടിവേറ്റ് ആക്കിയിട്ടുള്ള ഒരു സ്മാര്‍ട്ട് ഫോണിന്‍റെ ക്യാമറയില്‍ കാണിക്കുകയേ വേണ്ടൂ. ഉടനെ യഹോവാ സാക്ഷികളുടെ വിശാലവും ഗംഭീരവുമായ വെബ്സൈറ്റിലേക്ക് പ്രവേശിക്കുകയായി. കത്തോലിക്കാസഭയുടെ വിശ്വാസപരിശീലനത്തിന്‍റെയോ രൂപതകളുടെയോ ഒന്നും വെബ്സൈറ്റുകള്‍ക്ക് ഇന്നുവരെയും നല്കാനാവാത്തത്ര വിഭവങ്ങള്‍ നിരത്തിക്കൊണ്ട് സത്യം അന്വേഷിക്കുന്ന ആരെയും ആകര്‍ഷിക്കാന്‍ കഴിയുമാറാണ് ആ വെബ്സൈറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. നാം അലസമായിരിക്കുന്ന സമയത്ത് നമ്മുടെ വീട്ടിലുള്ളത് പലതും നഷ്ടമാകുന്നുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത കാലമാണിത്. നമ്മുടെ നിദ്രയുടെയും അലസഗമനത്തിന്‍റെയും അശ്രദ്ധയുടെയും സമയത്ത് സൂക്ഷിച്ച് വച്ചിട്ടുണ്ടെന്ന് നാം ധരിച്ചിരിക്കുന്ന പലതും ചോര്‍ന്നുപോയ്ക്കൊണ്ടിരിക്കുകയാണ്. യഹോവാ സാക്ഷികള്‍ നൂതനമായി ആരംഭം കുറിച്ചിരിക്കുന്ന ഈ സൈറ്റില്‍ സന്ദര്‍ശകരുടെ എണ്ണം അറിഞ്ഞിടത്തോളം ദിനംപ്രതി പെരുകിവരുന്നുമുണ്ട്. വിദേശരാജ്യങ്ങളിലും ഈ നാട്ടിലുമായി പത്തിലധികം പേര്‍ ഈ ഓണ്‍ലൈന്‍ മിനിസ്ട്രി കൈകാര്യം ചെയ്യുന്നുമുണ്ട്. കത്തോലിക്കാസഭയുടെ സംഘടിതവും സുസജ്ജവുമായ സംവിധാനങ്ങളില്‍ അഹങ്കരിക്കാനുള്ള കാലം അവസാനിച്ചെന്നും ജാഗ്രതയോടെയുള്ള ഉണര്‍ന്നിരിപ്പുകള്‍ അനിവാര്യമാണെന്നുമുള്ള ഓര്‍മ്മപ്പെടുത്തല്‍ ഈ ചെറിയ കാര്‍ഡിന്‍റെ രൂപത്തില്‍ നല്കുന്നുവെന്ന് മാത്രം. വഴിതെറ്റാന്‍ കാത്തിരിക്കുന്നവരെയോര്‍ത്ത് ആശങ്കപ്പെട്ടുകൊണ്ട് ഈ പ്രസ്ഥാനത്തിന്‍റെ ചരിത്രവും അബദ്ധപഠനങ്ങളും അല്പമാത്രമായി നല്കുന്നു. #{red->none->b-> യഹോവാ സാക്ഷികള്‍ - അല്പം ചരിത്രം ‍}# യഹോവാസാക്ഷികള്‍ അത്ര അപ്രധാനമായ ഒരു സെക്ട് അല്ല. ഒരു വിഘടിതപ്രസ്ഥാനമെന്ന നിലയില്‍ ഇതിന്‍റെ പിറവി വടക്കേ അമേരിക്കയിലാണ്. പത്തൊന്പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ രൂപംകൊണ്ട വിവിധ പാഷണ്ഡതാ പ്രസ്ഥാനങ്ങളില്‍ ഒന്നാണിത്.അമേരിക്കന്‍ വസ്ത്രവ്യാപാരിയായ ചാള്‍സ് ടാസെ റസ്സല്‍ (1852-1916) രൂപം കൊടുത്ത Watch Tower International Bible Students - ന്‍റെ പില്‍ക്കാലരൂപമാണിത്. പ്രസ്ബിറ്റേറിയന്‍ സഭാഗംമായിരുന്ന ഇദ്ദേഹം ക്രമേണ അഡ്വൈന്‍റിസ്റ്റ് ചിന്തകളുമായി കൂട്ടുകൂടുകയും പിന്നീട് അവരുമായി തെറ്റിപ്പിരിഞ്ഞ് സ്വയം ഒരു പ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. അതാണ് മുകളില്‍പ്പറഞ്ഞ വാച്ച് ടവര്‍. പലപേരുകളില്‍ അറിയപ്പെട്ടിരുന്നെങ്കിലും 1931 മുതലാണ് യഹോവാസാക്ഷികള്‍ (Yahweh Witness) എന്ന് ഇവര്‍ വിളിക്കപ്പെട്ടു തുടങ്ങിയത്. റസ്സലിന്‍റെ പിന്‍ഗാമിയായിരുന്ന റൂഥര്‍ഫോര്‍ഡിന്‍റെ കാലം മുതലാണ് ഇത് ആരംഭിച്ചത്. യഹോവാ സാക്ഷികള്‍ അല്ലെങ്കില്‍ റസ്സല്‍ മതക്കാര്‍ എന്നറിയപ്പെടുന്ന ഇക്കൂട്ടര്‍ തങ്ങളാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ എന്ന് അവകാശപ്പെടുന്നു. എങ്കിലും ക്രിസ്തുമതത്തിന്‍റെ അടിസ്ഥാനതത്വങ്ങളെയും പ്രമാണങ്ങളെയുമെല്ലാം ഇവര്‍ നിരാകരിക്കുന്നു. ദൈവപുത്രനായ യേശുവിലൂടെ സംലഭ്യമാകുന്ന രക്ഷയെ നിരാകരിച്ച് പഴയനിയമചിന്തയില്‍ ജീവിക്കുന്നവരാണിവര്‍. അതിനാല്‍ ക്രിസ്ത്യാനികള്‍ എന്ന് പോലും ഇവരെ വിളിക്കാന്‍ കഴിയില്ല. പ്രൊട്ടസ്റ്റന്‍റ് പ്രത്യയശാസ്ത്രങ്ങളും പുതുയുഗത്തിന്‍റെ ചിന്താധാരകളും മറ്റ് സ്വാധീനങ്ങളുമൊക്കെ കൂടിക്കലര്‍ന്നു കിടക്കുന്ന ഒരു തരം വിശ്വാസ അരാജകത്വമാണ് യെഹോവാസാക്ഷികളുടെ പ്രബോധനങ്ങളുടെ ആകെത്തുക എന്ന് വേണമെങ്കില്‍ പറയാം. #{red->none->b-> പ്രധാന പഠനങ്ങള്‍ (അബദ്ധ പ്രബോധനങ്ങള്‍) ‍}# 1. യേശു ദൈവപുത്രനും രക്ഷകനുമാണ് എന്ന വിശ്വാസസത്യത്തെ ഇവര്‍ നിഷേധിക്കുന്നു. യേശു സന്മാതൃകകള്‍ നല്കിയ കേവലമൊരു മനുഷ്യവ്യക്തി മാത്രമാണെന്നാണ് ഇവരുടെ നിലപാട്. 2. കത്തോലിക്കാസഭയിലെ കുര്‍ബാനയും മറ്റു കൂദാശകളും വിശുദ്ധ ഗ്രന്ഥത്തിന് വിരുദ്ധമാണെന്ന് ആരോപിച്ച് അവയെ നിരാകരിക്കുന്നു. 3. ദൈവവും സാത്താനും തമ്മില്‍ ഒരു യുദ്ധം നടക്കും. അതില്‍ യഹോവാസാക്ഷികളല്ലാത്തവരെല്ലാം ചത്തൊടുങ്ങും. അര്‍മാഗെദ്ദോനിലെ ഈ യുദ്ധത്തിന്‍റെ അവസാനം ഭൗമികപറുദീസ സ്ഥാപിക്കപ്പെടും. അത് യെഹോവാസാക്ഷികള്‍ക്ക് മാത്രമുള്ളതായിരിക്കും. 4. വെളിപാട് 20,1-6-നെ ആധാരമാക്കി ലോകാവസാനത്തിന് മുന്പ് ആയിരം വര്‍ഷത്തെ ഭരണത്തിനായി ക്രിസ്തു വരും. അതിനുശേഷം അല്പകാലം അന്തിക്രിസ്തുവിന്‍റെ ഭരണമായിരിക്കും. അന്തിക്രിസ്തുവിനെ പരാജയപ്പെടുത്തി യേശു ആയിരം വര്‍ഷത്തോളം ലോകം ഭരിക്കും 5. ജലത്തില്‍ മുങ്ങിയുള്ള സ്നാനം വഴിയാണ് ഒരാള്‍ യെഹോവാസാക്ഷിയാണെന്ന് പ്രഖ്യാപിക്കുന്നത്. 144000 പേര്‍ മാമ്മോദീസാ സ്വീകരിക്കും. അത് അരൂപിയിലുള്ള മാമ്മോദീസായാണ്. യെഹോവാസാക്ഷികള്‍ മാത്രമാണ് അതിന് യോഗ്യരായിട്ടുള്ളത്. 6. പരിശുദ്ധ മറിയത്തെക്കുറിച്ചുള്ള എല്ലാ വിശ്വാസസത്യങ്ങളും ഇവര്‍ നിഷേധിക്കുന്നു. #{blue->none->b-> ഉപസംഹാരം ‍}# പഴയനിയമ ആത്മീയതക്കാണ് ഇവര്‍ പ്രാധാന്യം കൊടുക്കുന്നത്. എന്നാല്‍ ക്രിസ്തുവിലൂടെ പൂര്‍ത്തീകരിക്കപ്പെടാത്ത പഴയനിയമചിന്തകള്‍ അപൂര്‍ണമായിരിക്കും, അബദ്ധജഡിലമായിരിക്കും. അതിനാല്‍ത്തന്നെ യഹോവാസാക്ഷികളുടെ വിശ്വാസപ്രബോധനം ഒരര്‍ത്ഥത്തില്‍ കത്തോലിക്കാസഭയിലൂടെ മാനവരാശി ആര്‍ജ്ജിച്ചെടുത്ത കുലീനമായ ദൈവാവബോധത്തില്‍ നിന്നുള്ള പിന്നോട്ട് നടപ്പാണ്. ചഞ്ചലചിത്തരായവരെ വശീകരിച്ചും ആവശ്യത്തിലകപ്പെട്ടവരെ സാന്പത്തികമായി സഹായിച്ചും ക്രൈസ്തവവിശ്വാസികളുടെ ഭവനങ്ങള്‍ കയറിയിറങ്ങിയും ഇവര്‍ പ്രചരിപ്പിക്കുന്ന അബദ്ധസിദ്ധാന്തങ്ങളെക്കുറിച്ച് കരുതലുള്ളവരാവുക. കുടുംബക്കൂട്ടായ്മകളും ഇടവകാസമൂഹങ്ങളും സ്വയം ഉത്തരവാദിത്വമേറ്റെടുക്കുകയും ഇത്തരം മുന്നേറ്റങ്ങളെ -ചെറുതാണെങ്കില്‍പ്പോലും-ആരംഭത്തിലേ പ്രതിരോധിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
Image: /content_image/SocialMedia/SocialMedia-2018-05-19-06:29:23.jpg
Keywords: യഹോവ
Content: 7817
Category: 1
Sub Category:
Heading: കൊളംബിയന്‍ കര്‍ദ്ദിനാള്‍ ഡാരിയോ കാസ്റ്റ്‌റില്ലണ്‍ ദിവംഗതനായി
Content: റോം: 'എക്ലേസിയ ഡേ' പൊന്തിഫിക്കല്‍ കമ്മീഷന്റെ മുന്‍ തലവനും കൊളംബിയന്‍ കര്‍ദ്ദിനാളുമായ ഡാരിയോ കാസ്റ്റ്‌റില്ലണ്‍ ഹോയോസ് ദിവംഗതനായി. 88 വയസായിരുന്നു. ഇന്നലെ രാവിലെ റോമില്‍ വച്ചായിരുന്നു മരണം. മൃതസംസ്‌കാരം ഇന്ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കും. ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ സംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ സോഡാനോ മുഖ്യകാര്‍മ്മികത്വം വഹിക്കും. 1929 ജൂലൈ 4 ന് മെഡെല്ലിനില്‍ ആയിരുന്നു ഡാരിയോ കാസ്റ്റ്‌റില്ലന്റെ ജനനം. 1952-ല്‍ അദ്ദേഹം സാന്‍റ റോസ ഡേ ഓസോസ് രൂപതയിലെ വൈദികനായി അഭിഷിക്തനായി. വൈദിക ജീവിതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ ഇടവകകള്‍ കേന്ദ്രീകരിച്ചായിരിന്നു പ്രവര്‍ത്തനം. 1971-ല്‍ പേരെയിര രൂപതയുടെ സഹായമെത്രാനായി നിയമിതനായി. 1983-1987 കാലഘട്ടത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ ബിഷപ്പ്സ് സമിതിയുടെ സെക്രട്ടറി ജനറലായി സേവനം ചെയ്തു. 1998-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. കര്‍ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി.
Image: /content_image/News/News-2018-05-19-06:54:34.jpg
Keywords: കര്‍ദ്ദി, അന്തരി
Content: 7818
Category: 1
Sub Category:
Heading: ദുഃഖം മാറാതെ ഇന്തോനേഷ്യന്‍ ക്രൈസ്തവ സമൂഹം
Content: ജക്കാർത്ത: ഇസ്ലാമിക രാഷ്ട്രമായ ഇന്തോനേഷ്യയിൽ അടുത്തിടെ നടന്ന ക്രൈസ്തവ നരഹത്യയുടെ ദുഃഖം മാറാതെ ക്രിസ്ത്യന്‍ സമൂഹം. മെയ് പതിമൂന്നിന് ദേവാലയ ആക്രമണത്തിൽ വധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു നൂറുകണക്കിന് വിശ്വാസികളാണ് സുരബായയില്‍ ഒത്തുചേര്‍ന്നത്. രാജ്യത്തെ ക്രൈസ്തവ വിശ്വാസികളുടെ സുരക്ഷയിൽ സമൂഹം ഒന്നടങ്കം ആശങ്ക രേഖപ്പെടുത്തി. സുരബായിലെ മെത്രാന്മാരും ക്രൈസ്തവ നേതാക്കന്മാരും പ്രാദേശിക ക്രൈസ്തവ സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രാർത്ഥനയിലും ഇതര ശുശ്രൂഷകളിലും പങ്കെടുക്കുവാന്‍ എത്തിയിരിന്നു. ഇതിനിടെ ചാവേറാക്രമണത്തിൽ മരിച്ചവരുടെ സംസ്കാര ശുശ്രൂഷകൾ മെയ് പതിനേഴിന് വിശ്വാസികളുടെ നിറസാന്നിധ്യത്തിൽ നടത്തി. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി ഒരു കുടുംബത്തിലെ മാതാപിതാക്കളും നാലു മക്കളും ചേർന്നു നടത്തിയ ചാവേറാക്രമണമാണ് ഇന്തോനേഷ്യയിലെ മൂന്നോളം ദേവാലയങ്ങളില്‍ നടന്നത്. അക്രമത്തില്‍ പതിമൂന്നോളം വിശ്വാസികള്‍ കൊല്ലപ്പെട്ടിരിന്നു. മൃതശരീരം ഛിന്നഭിന്നമായി ഇതുവരെ തിരിച്ചറിയാത്ത വിശ്വാസികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ട്. അലോഷ്യസ് ബായു വർദ്ധന എന്ന കത്തോലിക്ക യുവാവ് ദേവാലയത്തിന്റെ സുരക്ഷ ചുമതല നിർവഹിക്കുന്നതിനിടയിലാണ് വധിക്കപ്പെട്ടത്. വിശ്വാസികളാൽ നിറഞ്ഞ ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ നടന്ന ചാവേറാക്രമണത്തെ തടയാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ശരീരം ബോംബാക്രമണത്തില്‍ ഛിന്നഭിന്നമാകുകയായിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡി.എൻ.എ പരിശോധനകൾക്ക് ശേഷം സംസ്കാര ശുശ്രൂഷകൾ നടത്താൻ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം.
Image: /content_image/News/News-2018-05-19-08:33:51.jpg
Keywords: ഇന്തോനേ
Content: 7819
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ നിരപരാധികളായ ക്രൈസ്തവ യുവാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു
Content: കറാച്ചി: പാക്കിസ്ഥാനില്‍ യാതൊരു കാരണവും കൂടാതെ ക്രൈസ്തവ യുവാക്കളെ കൂട്ടത്തോടെ പോലീസ് അറസ്റ്റ് ചെയ്യുന്നത് വിവാദമാകുന്നു. മാര്‍ച്ച് 30നു ഇരുപത്തിനാലു ക്രൈസ്തവ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് പിന്നിട്ട് രണ്ടു മാസമായെങ്കിലും ഇവരെ കോടതിയില്‍ ഹാജരാക്കുവാനോ ആരോപിക്കപ്പെട്ട കുറ്റമെന്തെന്ന് വ്യക്തമാക്കുവാനോ പോലീസ് ഇതുവരെ തയാറായിരിന്നില്ല. ഇതില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ആഴ്ചകൾ നീണ്ട് നിന്ന ആശങ്കകൾക്കൊടുവിൽ കാണാതായ പന്ത്രണ്ടോളം ക്രൈസ്തവ യുവാക്കളെ പോലീസ് കോടതിയിൽ ഹാജരാക്കിയെങ്കിലും ബാക്കിയുള്ള യുവാക്കളുടെ സ്ഥിതി അനിശ്ചിതത്വത്തിലാണ്. അറസ്റ്റിലായ ക്രൈസ്തവർക്ക് നേരെ ആയുധം കൈവച്ചതടക്കം നിരവധി ക്രിമിനൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഓരോ മാസവും നിരവധി ക്രൈസ്തവ യുവാക്കളെയാണ് യാതൊരു കാരണവും കൂടാതെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നിരിന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്ന നിയമം പോലീസ് പാലിക്കുന്നില്ലെന്ന് അറസ്റ്റിലായ ക്രിസ്ത്യന്‍ യുവാവ് സ്മിത്ത് മൈക്കിളിന്റെ സഹോദരൻ നോമൻ മൈക്കിൾ പറഞ്ഞു. അറസ്റ്റ് ഭയന്ന് സ്വഭവനത്തില്‍ താമസിക്കാൻ ക്രൈസ്തവ യുവാക്കള്‍ ഭയപ്പെടുകയാണെന്നും അറസ്റ്റ് സംബന്ധിച്ച് വാർത്തകൾ മാധ്യമങ്ങളിൽ വരാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ക്രൈസ്തവ സമൂഹം പോലീസ് അധികാരികളിൽ നിന്നും നേരിടുന്ന പീഡനങ്ങൾ നിരവധിയാണ്. മതനിന്ദ ആരോപിക്കപ്പെട്ട് അറസ്റ്റിലായ ക്രൈസ്തവ യുവാവ് പത്രാസ് മസിഹയും അദ്ദേഹത്തിന്റെ അർദ്ധ സഹോദരൻ സാജിദ് മസിഹയും അനുഭവിച്ച പീഡനങ്ങള്‍ പോലിസിനെ സംശയത്തിന്റെ നിഴലിലാക്കുന്നു. എന്നാൽ നിരപരാധികളെ ഉപദ്രവിച്ചിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. പാക്കിസ്ഥാനില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവേചനമാണ് ഓരോ അറസ്റ്റും സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2018-05-19-10:22:57.jpg
Keywords: പാക്കി
Content: 7820
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയെ ഒക്ടോബര്‍ 14ന് വിശുദ്ധനായി പ്രഖ്യാപിക്കും
Content: വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയെ ഒക്ടോബര്‍ 14ന് വിശുദ്ധനായി പ്രഖ്യാപിക്കുവാന്‍ തീരുമാനം. പോള്‍ ആറാമന്‍ ഉള്‍പ്പെടെയുള്ള 6 വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന നടപടി ക്രമങ്ങളുടെ അവസാന ഘട്ടമായി, ഇന്ന് ശനിയാഴ്ച (19/05/18) വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ വിളിച്ചു കൂട്ടിയ സാധാരണ പൊതു കണ്‍സിസ്റ്ററിയിലാണ് പ്രഖ്യാപന തീയതി തീരുമാനിച്ചത്. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും പ്രഖ്യാപന ചടങ്ങുകള്‍ നടക്കുക. പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ മധ്യസ്ഥതയില്‍ മാരകമായ ഒരു രോഗം ബാധിച്ച ഗര്‍ഭസ്ഥ ശിശുവിന്റെ രോഗം സൗഖ്യപ്പെട്ടത് അദ്ഭുതമായി നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം ഫെബ്രുവരി മാസമാണ് അംഗീകരിച്ചത്. തുടര്‍ന്നു ഈ വര്‍ഷം അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമെന്ന് സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരിന്നു. 1897ല്‍ ജിയോവാന്നി ബത്തീസ്ത മൊന്തീനിയായി ജനിച്ച പോള്‍ ആറാമന്‍ 1954ല്‍ മിലാന്‍ അതിരൂപതയുടെ സാരഥിയായി. 1963ല്‍ ജോണ്‍ 23ാമന്റെ നിര്യാണശേഷം മാര്‍പാപ്പയായി. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പൂര്‍ത്തീകരണം ഇദ്ദേഹത്തിന്റെ കാലയളവിലായിരുന്നു. പോള്‍ ആറാമന്റെ വിഖ്യാതമായ ഹ്യൂമാനേ വീത്തേ (മനുഷ്യജീവന്‍) എന്ന ചാക്രികലേഖനത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ തന്നെ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നുവെന്നത് ശ്രദ്ധേയമാണ്. ദിവ്യബലി മദ്ധ്യേ വെടിയേറ്റ് കൊല്ലപ്പെട്ട ആര്‍ച്ച് ബി​ഷപ്പ് അർനു​ൾ​ഫോ ഓസ്കർ റൊ​മേ​റോ, പരിശുദ്ധ ദിവ്യകാരുണ്യാരാധനയുടെ സഹോദരികളുടെ സഭാസ്ഥാപകനായ രൂപതാ വൈദികന്‍ ഫ്രാന്‍സിസ് സ്പിനേലി, വാഴ്ത്തപ്പെട്ട വിന്‍ചേന്‍സോ റൊമാനോ, പാവങ്ങള്‍ക്കായുള്ള ഈശോയുടെ ദാസികളുടെ സന്ന്യാസസഭയുടെ സ്ഥാപക വാഴ്ത്തപ്പെട്ട മരിയ കാസ്പര്‍ എന്നിവരെയും ഒക്ടോബര്‍ 14ന് വിശുദ്ധരായി പ്രഖ്യാപിക്കുവാന്‍ തീരുമാനമായിട്ടുണ്ട്.
Image: /content_image/News/News-2018-05-19-12:14:19.jpg
Keywords: പോള്‍
Content: 7821
Category: 18
Sub Category:
Heading: വികാരി ജനറാള്‍മാരായി നിയമിതരായി
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളായിരുന്ന റവ.ഡോ.ജയിംസ് പാലയ്ക്കല്‍ ഷംഷാബാദ് രൂപതയുടെയും റവ.ഡോ.തോമസ് പാടിയത്ത് ചങ്ങനാശേരി അതിരൂപതയുടെയും വികാരി ജനറാള്‍മാരായി നിയമിതരായി. മോണ്‍.ജയിംസ് പാലയ്ക്കല്‍ കഴിഞ്ഞ ആറു വര്‍ഷമായി ചങ്ങനാശേരി അതിരൂപതയുടെ വികാരി ജനറാളായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള രാജസ്ഥാന്‍ ജയ്പുര്‍ മിഷന്റെ സുപ്പീരിയറായി ആര്‍ച്ച് ബിഷപ്പ് മാര്‍ പെരുന്തോട്ടം നിയമിച്ച ഇദ്ദേഹത്തെ ജയ്പുരിന്റെയും ഇറ്റാവായുടെയും ചുമതലയുള്ള വികാരി ജനറാളായി ഷംഷാബാദ് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിയമിക്കുകയായിരുന്നു. ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ അപ്രേം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, വടവാതൂര്‍ പൊന്തിഫിക്കല്‍ സെമിനാരി പ്രഫസര്‍, മാര്‍ത്തോമ്മാ വിദ്യാനികേതന്‍, മാങ്ങാനം എംഒസി എന്നിവിടങ്ങളിലെ ഡീന്‍ എന്നീ നിലകളില്‍ റവ.ഡോ.തോമസ് പാടിയത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇരുവരും ഇന്നു ചുമതലയേല്ക്കും.
Image: /content_image/India/India-2018-05-20-01:19:00.jpg
Keywords: ഷംഷാ
Content: 7822
Category: 18
Sub Category:
Heading: ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കണം: ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍
Content: കോഴിക്കോട്: അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്ക്കണമെന്ന് കോഴിക്കോട് ബിഷപ്പ് ഡോ.വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍. ഭരണഘടന നല്കിയ ഏറ്റവും വലിയ അവകാശമാണ് ന്യൂനപക്ഷ അവകാശങ്ങളെന്നും ഒരുമിച്ച് നില്ക്കാതെ ഒറ്റയ്ക്കു നിന്നാല്‍ ഒന്നുമല്ലാതായി തീരുമെന്നും അദ്ദേഹം പറഞ്ഞു. അണ്‍ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് കണ്‍സോര്‍ഷ്യം (അസ്മാക്ക്) മലബാര്‍ റീജണല്‍ മീറ്റും വിദ്യാഭ്യാസ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന നല്കിയ ഏറ്റവും വലിയ അവകാശമാണ് ന്യൂനപക്ഷ അവകാശങ്ങള്‍. ഈ അവകാശങ്ങള്‍ എടുത്തുകളഞ്ഞാല്‍ ന്യൂനപക്ഷങ്ങളും അവരുടെ സ്ഥാപനങ്ങളും ഒന്നുമല്ലാതായി തീരും. സമൂഹത്തില്‍ വിഭാഗീയത ഉണ്ടാവാന്‍ പാടില്ല. ജാതിമത ഭേദമന്യേ എല്ലാവരേയും സ്നേഹിക്കുകയും സ്വീകരിക്കുകയുമാണ് വേണ്ടത്. ജാതിമതവിത്യാസമില്ലാതെ എല്ലാവരേയും സ്വീകരിക്കുന്ന മനോഭാവമാണ് ക്രിസ്തീയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അ​​സ്മാ​​ക്ക് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഫാ.​​ഡോ. ജി. ​​ഏ​​ബ്ര​​ഹാം ത​​ളോ​​ത്തി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സെ​​ന്‍റ് തോ​​മ​​സ് പ്രൊ​​വി​​ന്‍സ് പ്രൊ​​വി​​ന്‍ഷ​​ല്‍ ഫാ. ​​തോ​​മ​​സ് തെ​​ക്കേ​​ല്‍, അ​​സ്മാ​​ക് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഫാ. ​​ജോ​​ര്‍ജ്പു​​ഞ്ചാ​​യി​​ല്‍, ത​​ല​​ശേ​​രി രൂ​​പ​​ത അ​​ണ്‍എ​​യ്ഡ​​ഡ് സ്‌​​കൂ​​ള്‍ കോ-​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചേ​​മ്പ്ക​​ണ്ട​​ത്തി​​ല്‍, ക​​ണ്ണൂ​​ര്‍ രൂ​​പ​​താ ചാ​​ന്‍സ​​ല​​ര്‍ ഫാ. ​​റോ​​യ് നെ​​ടു​​ന്താ​​നം, അ​​സ്മാ​​ക് ജി​​ല്ലാ കോ-​​ഓ​​ര്‍ഡി​​നേ​​റ്റ​​ര്‍ ഫാ. ​​ജി​​ല്‍സ​​ണ്‍ ജോ​​സ​​ഫ് ത​​യ്യി​​ല്‍, ഓ​​ര്‍ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി കെ.​​എം. മാ​​ത്യു, പ്ര​​ഫ. കെ.​​വി. തോ​​മ​​സ്‌​​കു​​ട്ടി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-05-20-01:31:34.jpg
Keywords: ചക്കാല
Content: 7823
Category: 18
Sub Category:
Heading: ആരാധനാക്രമ വിഷയത്തിലെ ഭിന്നസ്വരങ്ങളെക്കുറിച്ച് ആകുലരാകേണ്ടതില്ല: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: ചങ്ങനാശേരി: ആരാധനാക്രമ വിഷയത്തിലെ സഭയിലെ ഭിന്നസ്വരങ്ങളെക്കുറിച്ച് ആകുലരാകേണ്ടതില്ലായെന്നു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 131ാമത് ചങ്ങനാശേരി അതിരൂപതാ ദിനാചരണം തുരുത്തി മര്‍ത്ത്മറിയം ഫൊറോനാ പള്ളിയങ്കണത്തിലെ ഫാ. ബര്‍ണാദ് തോമാ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സീറോ മലബാര്‍ സഭയുടെ കൂട്ടായ്മയും ശക്തിയും ഭാരതസഭയ്ക്കും ആഗോളസഭയ്ക്കും പങ്കുവയ്ക്കാന്‍, മാറുന്ന സാഹചര്യത്തിലും സഭാംഗങ്ങള്‍ക്കു കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. "സഭയിലെ ഭിന്നസ്വരങ്ങളെക്കുറിച്ച് ആകുലരാകേണ്ടതില്ല. ആരാധനാക്രമ പുനരുദ്ധാരണത്തില്‍ വിവാദങ്ങള്‍ ഉണ്ടായത് നമ്മുടെ സഭയെ ക്ഷീണിപ്പിച്ചെന്നു ചന്തിക്കുന്നവരുണ്ടാകും. അന്നത്തെ ക്ഷീണം പിന്നീടുണ്ടായ വളര്‍ച്ചയ്ക്കു നിദാനമായി. സഭയിലെ ആധികാരികമായ ആശയങ്ങള്‍ സമന്വയിപ്പിച്ച് സാവകാശം ആരാധനക്രമരീതികള്‍ക്ക് ഐക്യം കൊണ്ടുവരാമെന്ന ലക്ഷ്യം മുന്നില്‍ കാണണം. ആരാധനക്രമ പുനരുദ്ധാരണത്തിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ നല്‍കിയ നേതൃത്വമാണ് ഈ രംഗത്തു ക്രമവല്‍കൃതസ്വഭാവം കൈവരാനിടയാക്കിയത്". "കര്‍ദ്ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലും ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പള്ളിയും ഇപ്പോഴത്തെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ തോമസ് ഇലവനാലും ഈ രംഗത്തു ചെയ്തിട്ടുള്ള സേവനം മഹത്തരമാണ്. ആരാധനക്രമ കാര്യങ്ങള്‍ക്കുവേണ്ടി ഇനിയും തര്‍ക്കങ്ങളും വിവാദങ്ങളും സൃഷ്ടിക്കാതെ നമ്മുടെ അഭിപ്രായം മറ്റുള്ളവര്‍ക്കു സ്വീകാര്യമായ ഭാഷയിലും രീതിയിലും അവതരിപ്പിക്കാന്‍ എല്ലാവരും പരിശ്രമിക്കണം". അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനെക്കുറിച്ച് മീഡിയ വില്ലേജ് തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനം പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.ജോസിനു സിഡി കൈമാറി മാര്‍ ആലഞ്ചേരി നിര്‍വഹിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷതവഹിച്ചു. പെന്തക്കുസ്താ അനുഭവത്തില്‍ അതിരൂപതയില്‍ 'നാമൊരു കുടുംബം' എന്ന ആപ്തവാക്യം നിറവേറ്റാനുള്ള പരിശ്രമം വേണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സീറോ മലബാര്‍ സഭയ്ക്കു ഭാരതം മുഴുവന്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും, ഇതിനു പരിശ്രമിച്ച മാര്‍ ആലഞ്ചേരിക്കു മാതൃരൂപതയുടെ അഭിന്ദനം നേരുന്നതായും അദ്ദേഹം പറഞ്ഞു. സാഗര്‍ രൂപതാ ബിഷപ്പ് മാര്‍ ജയിംസ് അത്തിക്കളത്തെ സമ്മേളനത്തില്‍ മാര്‍ പെരുന്തോട്ടം ആദരിച്ചു. പഞ്ചവത്സര പദ്ധതി പുസ്തകം ഹോളിക്വീന്‍സ് പ്രൊവിന്‍ഷ്യാള്‍ ഡോ.സിസ്റ്റര്‍ സുമാ റോസിനു കൈമാറി ആര്‍ച്ച് ബിഷപ്പ് പ്രകാശനം ചെയ്തു. ഡോ.മാത്യു പാറയ്ക്കലിനു സമ്മേളനത്തില്‍ എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. യോഗത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സഭയിലുണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും ശത്രുതാമനോഭാവമില്ലാതെ പ്രവര്‍ത്തിക്കാനും കഴിഞ്ഞെങ്കിലേ അപചയങ്ങള്‍ ഒഴിവാക്കാനാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അതിരൂപതാ ഭവനനിര്‍മാണ പദ്ധതിയുടെ താക്കോല്‍ദാനം മാര്‍ പവ്വത്തില്‍ നിര്‍വഹിച്ചു. സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ് മുഖ്യ പ്രഭാഷണം നടത്തി. അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, ചാന്‍സലര്‍ റവ.ഡോ.ഐസക് ആലഞ്ചേരി, ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഫാ.ജോസ് മുകളേല്‍, മര്‍ത്ത്മറിയം പള്ളി വികാരി ഫാ.ഗ്രിഗറി ഓണംകുളം, പിആര്‍ഒ ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുള്ള വൈദികരും സന്യസ്തരും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-05-20-01:50:24.jpg
Keywords: ആലഞ്ചേരി