Contents

Displaying 7451-7460 of 25132 results.
Content: 7764
Category: 24
Sub Category:
Heading: വിലയിട്ട് വില്‍ക്കുന്ന വിശ്വാസം; വിമത ചിന്തകള്‍ക്ക് ഒരുത്തരം
Content: ക്രിസ്തീയതയും ക്രിസ്തീയ ആചാരങ്ങളും വിമര്‍ശിക്കപ്പെടുകയും ക്രൈസ്തവ പൗരോഹിത്യം അവഹേളിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലത്തിലൂടെ കടന്നുപോവുകയാണ് നമ്മള്‍. പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നതെന്തൊക്കെയാണ് എന്ന് പരിശോധിച്ചാല്‍ അതില്‍ വിശ്വാസവിഷയങ്ങളുണ്ട്, വിശുദ്ധഗ്രന്ഥമായ ബൈബിളുണ്ട്, ബൈബിളിലെ വിവരണങ്ങളും വിശദീകരണങ്ങളുമുണ്ട്, കൂദാശകളുണ്ട്, കൂദാശാനുകരണങ്ങളുണ്ട്, പാരന്പര്യങ്ങളുടെ ഭാഗമായി നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ചിലപ്പോഴെങ്കിലും സാമൂഹ്യമാധ്യമങ്ങളിലെ ക്രൈസ്തവവിരുദ്ധമായ വാര്‍ത്തകളും പോസ്റ്റുകളും വിശകലനങ്ങളും കാണുന്പോള്‍ ലോകത്തില്‍ ക്രിസ്തുവിന്‍റേതല്ലാത്ത ഒരു ജീവിതശൈലിയില്ലെന്നും പൗരോഹിത്യമല്ലാതെ മറ്റൊന്നും നിലനില്‍ക്കുന്നില്ലെന്നും തോന്നിപ്പോകും. ആക്ഷേപങ്ങളുടെയും അവഹേളനങ്ങളുടെയും ഉള്ളുപരിശോധിക്കുന്പോള്‍ ഇവയൊക്കെയും പുറപ്പെടുന്നത് വിശ്വാസികളില്‍ നിന്നല്ല എന്ന് തിരിച്ചറിയുന്നുമുണ്ട്. #{red->n->n-> വിമര്‍ശകര്‍ വിശ്വാസികളല്ല }# ക്രൈസ്തവവിശ്വാസത്തെ അധിക്ഷേപിക്കുന്നവരില്‍ ഭൂരിഭാഗവും ക്രൈസ്തവനാമധാരികളാണെങ്കിലും അവര്‍ പേരുകൊണ്ടുമാത്രം ക്രൈസ്തവരായവരാണ് (നാമമാത്രക്രിസ്ത്യാനികള്‍). അവരില്‍ പലരും നിരീശ്വരവാദികളോ യുക്തിവാദികളോ ആണ്. ചിലരെങ്കിലും ക്രിസ്തീയവിശ്വാസം ജീവിക്കുന്നവരില്‍ നിന്ന് (അല്മായര്‍, വൈദികര്‍, മെത്രാന്മാര്‍) ഏതെങ്കിലും കാരണങ്ങളാല്‍ മുറിവേറ്റവരാണ്. ചിലര്‍ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മീയതക്ക് അര്‍ത്ഥമില്ലെന്ന് കരുതുന്നവരാണ്. ചിലര്‍ പകയും വെറുപ്പും വൈരാഗ്യവും കഠിനമായ വിദ്വേഷവും ഉള്ളില്‍ സൂക്ഷിക്കുന്നവരാണ്. ചിലര്‍ അധികാരമോഹികളാണ്. ചിലര്‍ ആഴമില്ലാത്ത തിരുത്തല്‍വാദികളാണ്. ചിലര്‍ക്ക് എല്ലാം തമാശയും നേരമ്പോക്കുമാണ് - മാന്യമായി ജീവിക്കുന്നവരെ പരിഹസിക്കുന്നതിലൂടെ സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ശ്രമിക്കുന്നവരാണ്. ചിലര്‍ കോര്‍പ്പറേറ്റുകളുടെ കൂലിക്കാരാണ്. അങ്ങനെ പോകുന്നു വിമര്‍ശകരുടെ ഗണത്തെ തരംതിരിച്ചെഴുതുന്ന ലിസ്റ്റ്. ഇവരില്‍ പലരും വിശ്വാസികളുടെ ശബ്ദമെന്നും വിശ്വാസികളുടെ അഭിപ്രായമെന്നും വിശ്വാസികളുടെ ആവശ്യമെന്നുമൊക്കെ എഴുതുകയും പറയുകയും ചെയ്യാറുണ്ട്. വിശ്വാസത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ക്രൈസ്തവവിശ്വാസത്തെയും അതിന്‍റെ അനുഷ്ഠാനങ്ങളെയും വിമര്‍ശിക്കാന്‍ ആര്‍ക്കാണ് സാധിക്കുക എന്ന് പരിശോധിക്കുന്നത് നല്ലതാണ്. #{red->n->n->എന്താണ് ക്രൈസ്തവവിശ്വാസം? }# സര്‍വ്വപ്രപഞ്ചത്തെയും സൃഷ്ടിച്ച ദൈവമാണ് മനുഷ്യനായ എന്നെയും സൃഷ്ടിച്ചത് എന്നും എന്‍റെ പാപജീവിതത്തില്‍ നിന്ന് എന്നെ വീണ്ടെടുക്കാനായി ദൈവം മനുഷ്യാവതാരം ചെയ്തുവെന്നും (ഈശോ) ആ രക്ഷയുടെ സുവിശേഷം ലോകാവസാനം വരെ പകര്‍ന്നുകൊടുക്കാനായി അവിടുന്ന് തിരുസ്സഭയെ സ്ഥാപിച്ചുവെന്നും ചുരുക്കത്തില്‍ ക്രൈസ്തവവിശ്വാസത്തെ സംഗ്രഹിക്കാം (കൂടുതല്‍ സമഗ്രമായ നിര്‍വ്വചനം സാധ്യമാണ്). ഈ വിശ്വാസത്തെ ഉള്‍ക്കൊള്ളുന്നവനാണ് ക്രൈസ്തവന്‍. അവന്‍ ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്പോള്‍ ക്രിസ്തുവിന്‍റെ വാക്കുകളിലും രക്ഷാകരപ്രവര്‍ത്തിയിലുമാണ് വിശ്വസിക്കുന്നത്. അവിടുന്ന് സ്ഥാപിച്ച സഭയിലും സഭയിലൂടെ കരഗതമാവുകുയം തുടരുകയും ചെയ്യുന്ന രക്ഷയിലുമാണ് അവന്‍ ആശ്രയം വെക്കുന്നത്. #{red->n->n-> വിശ്വാസത്തില്‍ നിന്ന് ഭക്തി ജനിക്കുന്നു}# ഈ അടിസ്ഥാനപരമായ ക്രൈസ്തവവിശ്വാസത്തിന്‍റെ/ബോദ്ധ്യത്തിന്‍റെ നിറവിനെയാണ് ഭക്തി എന്ന് വിളിക്കുന്നത്. വിശ്വാസം ആഴപ്പെട്ടവന് ദൈവത്തോടുള്ള വികാരമാണത് എന്ന് വേണമെങ്കില്‍ പറയാം. എന്‍റെ സൃഷ്ടാവും കര്‍ത്താവും രക്ഷകനുമായ ദൈവത്തിലുള്ള വിശ്വാസത്തില്‍ നിന്ന് ജനിക്കുന്ന ആദരവും സ്നേഹവും ഭക്തിയെന്ന വികാരമായിപ്പരിണമിക്കുന്നു. #{red->n->n->ഭക്തിയുടെ പ്രകടനമാണ് അനുഷ്ഠാനങ്ങള്‍ }# വിശ്വാസത്തില്‍ നിന്ന് ജനിക്കുന്നതാണ് ഭക്തിയെങ്കില്‍ ഭക്തിയുടെ പ്രകടനമാണ് അനുഷ്ഠാനങ്ങളും ആചാരങ്ങളും. അത് പലവിധത്തിലാകാം. പാരന്പര്യങ്ങളുടെ ഭാഗമായി സ്ഥാപിതമായിപ്പോയ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാ മതങ്ങളിലുമുണ്ട്. ചിലപ്പോള്‍ തികച്ചും നൂതനമായ ഭക്തിപ്രകടനങ്ങള്‍ക്കും വിശ്വാസത്തിന്‍റെ ലോകം സാക്ഷ്യം വഹിക്കാറുണ്ട്. എന്നാല്‍ മനസ്സിലാക്കേണ്ട വസ്തുത, അനുഷ്ഠാനങ്ങളും ആചാരങ്ങളും അര്‍ത്ഥവത്താകുന്നത് വിശ്വാസിയുടെ ഭക്തിക്കു മുന്പില്‍ മാത്രമാണ്. വിശ്വാസമില്ലാത്തവനും അല്പവിശ്വാസിയും അന്ധവിശ്വാസിയും യുക്തിവാദിയും നിരീശ്വരവാദിയുമെല്ലാം ആചാരങ്ങളിലേക്കും അനുഷ്ഠാനങ്ങളിലേക്കും നോക്കുന്പോള്‍ അവക്ക് യാതൊരര്‍ത്ഥവും കാണാന്‍ അവര്‍ക്ക് കഴിയുകയില്ല. വിശ്വാസിയുടെ കാഴ്ചയിലാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും അര്‍ത്ഥവത്തായ പ്രവൃത്തിയായിത്തീരുന്നത്. #{red->n->n->വിശ്വാസവിമര്‍ശനം - അനുഭവത്തില്‍ വരാത്തതിനോടുള്ള ആക്രമണം }# ആത്മീയമാര്‍ഗ്ഗങ്ങളോട് പലവിധ കാരണങ്ങളാല്‍ അകലം പാലിക്കുന്നവരും അതിനോട് താത്പര്യമില്ലാത്തവരുമായ നിരവധിപേര്‍ വിശ്വാസത്തിന്‍റെ ഭാഗമായ ആചാരാനുഷ്ഠാനങ്ങളെ വിമര്‍ശിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നതിന്‍റെ കാരണം അവയൊന്നും തന്നെ അവരുടെ അനുഭവത്തിന്‍റെ പരിധിയിലേക്ക് കടന്നുവരുന്നില്ല എന്നതാണ്. തങ്ങള്‍ക്ക് അനുഭവവേദ്യമാകാത്തതും തങ്ങളുടെ യുക്തിക്ക് വഴങ്ങാത്തതും തെറ്റും വ്യാജവും കെട്ടിച്ചമച്ചതുമാണ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള അല്പബുദ്ധിയുടെയും ആഴമില്ലാത്ത ചിന്തയുടെയും ബാഹ്യപ്രകടനമാണ് നാം കാണുന്ന വിമര്‍ശനങ്ങളും ആക്ഷേപങ്ങളും. ഒപ്പം തിക്താനുഭവങ്ങളുടെ കയ്പും വെറുപ്പും ഇടകലരുന്ന രൂക്ഷമായ ആക്രമണങ്ങളും ഒറ്റപ്പെട്ടവയല്ല എന്ന് നമ്മള്‍ തിരിച്ചറിയുന്നുണ്ട്. #{red->n->n->വിശ്വാസത്തിന് വിലയിടാമോ? വിലയിട്ട് വില്‍ക്കുന്നത് എന്താണ്? }# ദൈവവുമായുള്ള ബന്ധത്തിന് വിലയിടാന്‍ ആര്‍ക്കുമാവില്ല. വിശ്വാസം വിലകൊടുത്ത് വാങ്ങാനുമാവില്ല. പണം നല്കിയതുകൊണ്ട് ആരുടെയും വിശ്വാസം വര്‍ദ്ധിപ്പിക്കാനാവില്ല. പണം നല്കാത്തതുകൊണ്ട് ആരുടെയും വിശ്വാസം ഇല്ലാതാക്കാനുമാവില്ല. എന്നാല്‍ ദൈവത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിന് വിശ്വാസി പണം മുടക്കിത്തന്നെ ആചാരാനുഷ്ഠാനങ്ങള്‍ നടത്തും. ദൈവവിശ്വാസമില്ലാത്തവന് പാഴ്ചെലവായിത്തോന്നുന്ന ഇത്തരം കാര്യങ്ങളില്‍ മതനേതൃത്വം സാധാരണഗതിയില്‍ ചില ചിട്ടകളും ക്രമങ്ങളും കൊണ്ടുവരിക പതിവാണ്. #{red->none->b->Must Read: ‍}# {{ പൊതുകല്ലറയും കുടുംബകല്ലറയും പിന്നെ സോഷ്യല്‍ മീഡിയായും ->http://www.pravachakasabdam.com/index.php/site/news/7147 }} ക്രൈസ്തവദേവാലയങ്ങളില്‍ മാത്രമല്ല ഇത്തരം ചിട്ടക്രമങ്ങള്‍ കാണാനാകുന്നത്. ദൈവവിശ്വാസവുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും പരന്പരാഗതമായി നിലവിലിരിക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് അവയുടെ ചിലവിനനുസരിച്ചും കാലത്തിനനുസരിച്ചും പണം ഈടാക്കാറുണ്ട് എന്നത് വസ്തുതയാണ്. #{red->n->n->പണം മുടക്കിയില്ലെങ്കില്‍ ?}# ദൈവവിശ്വാസവും പണവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതുതന്നെയാണ് സത്യം. പണം മുടക്കി കുര്‍ബാന ചൊല്ലിക്കാതിരുന്നാലോ നൊവേനകളോ ലദീഞ്ഞോ ഏറ്റുനടത്താതിരുന്നാലോ, അന്പും വെടിയും പൂമാലയുമൊന്നും കാശുമുടക്കി ദൈവത്തിന് നല്കാതിരുന്നാലോ ഒന്നും ഒരുവിശ്വാസിയും ദൈവത്തിന് അനഭിമതനാകുന്നില്ല. അവന്‍റെ ആത്മീയതക്കോ ദൈവവുമായുള്ള ബന്ധത്തിനോ യാതൊരു കോട്ടവും സംഭവിക്കാനും പോകുന്നില്ല. #{red->n->n-> പിന്നെന്തിന് പണം മുടക്കിയുള്ള ആചാരാനുഷ്ഠാനങ്ങള്‍?}# ഇന്ദ്രിയബദ്ധമാണ് മനുഷ്യജീവിതം. മനുഷ്യന്‍ അറിയുന്നതും ആസ്വദിക്കുന്നതും ആനന്ദിക്കുന്നതും ഇന്ദ്രിയങ്ങളിലൂടെയാണ്. ഇന്ദ്രിയാതീതമായി നില്‍ക്കുന്ന ദൈവത്തെ അകക്കണ്ണിലൂടെ മനസ്സിലാക്കാനും സ്വീകരിക്കാനും അംഗീകരിക്കാനും ആരാധിക്കാനും കഴിയുന്നവര്‍ തുലോം തുച്ഛമാണ്. മിസ്റ്റിക്കുകളുടെയൊക്കെ തലമാണത്. അവിടേക്കെത്താന്‍ മാത്രം പ്രാപ്തിയും പാകതയുമില്ലാത്ത പാവം മനുഷ്യര്‍ തങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്ക് വിധേയവും ജീവിതത്തില്‍ പ്രായോഗികവുമായ മാര്‍ഗ്ഗങ്ങളിലൂടെ തങ്ങള്‍ അറിയുന്ന ദൈവത്തെ ആരാധിക്കാനുള്ള രീതികള്‍ തിരയും. അതിനാവശ്യമായ തുകകള്‍ ചിലവഴിക്കാനും അവര്‍ക്ക് മടിയില്ല. ആചാരാനുഷ്ഠാനങ്ങളിലൂടെ ദൈവാരാധന നടത്തുന്നവര്‍ തങ്ങളുടെ ആത്മസമര്‍പ്പണത്തിന്‍റെയും തങ്ങളുടെ എല്ലാ ഭൗതികസന്പത്തും ദൈവത്തിന് നല്‍ക്കുന്നതിന്‍റെയുമെല്ലാം അടയാളാവിഷ്കാരം അതിനുവേണ്ടി ചിലവഴിക്കുന്ന പണത്തിലൂടെ പൂര്‍ത്തിയാക്കുന്നുണ്ട്. #{red->n->n-> സമാപനം}# വിശ്വാസം കച്ചവടവസ്തുവാണെന്നത് കച്ചവടക്കാരന്‍റെ കണ്ണുള്ള അവിശ്വാസിയുടെ കണ്ടെത്തലാണ്. ദൈവാരാധനക്ക് പണം നല്കുന്നത് വിശ്വാസമുള്ളവന് വേദനാജനകമല്ല, അഭിമാനമാണ്. അല്പവിശ്വാസിയും അവിശ്വാസിയും സാന്പത്തികനഷ്ടത്തെക്കുറിച്ച് വേദനിക്കുന്പോള്‍ വിശ്വാസി സന്പത്തിനേക്കാള്‍ വലിയ നേട്ടത്തില്‍ ആനന്ദിക്കുകയാണ് ചെയ്യുന്നത്. ഇത്തിരിക്കാശിന്‍റെ നഷ്ടചിന്തയിലും നാണയത്തുട്ടിന്‍റെ കിലുക്കത്തിലും വിശ്വാസത്തിന്‍റെ താളം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ എണ്ണത്തില്‍ കൂടുന്നു എന്നത് ആശങ്കാജനകമാണ്.
Image: /content_image/SocialMedia/SocialMedia-2018-05-11-08:02:43.jpg
Keywords: സഭാസ്വത്ത്: ചോദ്യങ്ങളും, പൊതുകല്ലറ
Content: 7765
Category: 9
Sub Category:
Heading: യേശുനാമത്തിൽ വിടുതലുമായി ഫാ. സേവ്യർ ഖാൻ വട്ടായിൽ, അനുഗ്രഹമേകി മാർ സ്രാമ്പിക്കൽ; നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ
Content: ബർമിങ്ഹാം: അഭിഷിക്ത കരങ്ങളുടെ കൈകോർക്കലിനായി ബഥേൽ സെന്റർ ഒരുങ്ങുകയാണ്. യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്ന പരിശുദ്ധാത്മ ശുശ്രൂഷയുമായി വട്ടായിലച്ചൻ മുഴുവൻ സമയവും കൺവെൻഷനിൽ പങ്കെടുക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ്‌ മാർ. ജോസഫ് സ്രാമ്പിക്കൽ,ജീസസ് യൂത്ത് മുൻ യുകെ ആനിമേറ്ററും പ്രമുഖ സുവിശേഷപ്രവർത്തകനും അനേകരെ ശുശ്രൂഷാനുഭവത്തിലേക്കു വളർത്തിയ ആത്മീയഗുരുവുമായ ഫാ.സെബാസ്റ്യൻ അരീക്കാട്ട് ,യൂറോപ്പിലെ പ്രശസ്തമായ ഓസ്കോട്ട് സെന്റ് മേരീസ് കോളേജ് വൈസ് റെക്ടർ ഫാ. പോൾ കെയ്ൻ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. ആയിരക്കണക്കിന് കുട്ടികൾ അഭിഷേകാഗ്നി ധ്യാനത്തിൽ സംബന്ധിച്ചതുവഴിയും ടി വി യിൽ കണ്ട് പ്രാർഥിച്ചതിലൂടെയും യേശുനാമത്തിൽ മാറിക്കിട്ടിയ തങ്ങളുടെ പരീക്ഷാനുഭവങ്ങളും പരീക്ഷാഭയവും ലോകത്തിന് സാക്ഷ്യമാകുവാൻ ഉപകരണമായിക്കൊണ്ടിരിക്കുന്ന വട്ടായിലച്ചൻ നാളെ കുട്ടികൾക്കായി പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും പ്രത്യേക പ്രാർത്ഥനയും നടത്തും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. മാഞ്ചസ്റ്ററിൽ നടന്ന എബ്‌ളൈസ്‍ 2018 ന്റെ ആത്മവീര്യത്തിൽ വർദ്ധിത കൃപയോടെ യേശുവിൽ ഉണരാൻ പുതിയ ശുശ്രൂഷകളുമായി കുട്ടികളും യുവതീയുവാക്കളും രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി തയ്യാറെടുക്കുകയാണ്. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ മെയ് 12 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-05-11-09:02:57.jpg
Keywords: വട്ടായി
Content: 7766
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി
Content: ലാഹോര്‍: ലോക മനസാക്ഷിയെ ഞെട്ടിച്ചു പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി പിതാവിന്റെ മുന്നില്‍ വെച്ച് കൊലപ്പെടുത്തി. ഗുജ്രന്‍വാല ജില്ലയിലെ കാമോങ്കിയിലാണ് അതിദാരുണമായ ക്രൂര കൃത്യം അരങ്ങേറിയത്. കൈനത്ത് സലാമത് എന്ന പതിനേഴ് വയസ്സുള്ള കൗമാരക്കാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഇസ്ലാമിക കുടുംബത്തിന്റെ ക്രൂരതക്കിരയായത്. വീട്ടുജോലികള്‍ ചെയ്തില്ലെന്നു ആരോപിച്ച ഇക്കഴിഞ്ഞ മെയ് 5-ന് സ്വന്തം പിതാവിന്റെ മുന്നില്‍ വെച്ച് കെട്ടിയിട്ടതിനു ശേഷം മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി മാനഭംഗത്തിനിരയായെന്ന്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ പിന്നീട് തെളിഞ്ഞു. സംഭവത്തിന് പിറ്റേന്ന് തന്നെ പെണ്‍കുട്ടിയുടെ പിതാവ് സലാമത്ത് മസി പോലീസില്‍ പരാതി നൽകി. 11 വയസ്സ് മുതല്‍ കൈനത്ത്, മുഹമ്മദ്‌ ആസിഫ് എന്നയാളുടെ വീട്ടിലെ വീട്ടുജോലി ചെയ്തു വരികയായിരുന്നു. സംഭവദിവസം മകളെ കാണുവാനാണ് മസിയും ഒരു ബന്ധുവും കൂടി അവള്‍ ജോലി ചെയ്യുന്ന വീട്ടില്‍ എത്തിയത്. പിന്നീട് തങ്ങള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് മസിയുടെ പരാതിയില്‍ പറയുന്നു. ആസിഫ്, മുഹമ്മദ്‌ കാഷിഫ്, മുഹമ്മദ്‌ താരിഖ് പസ്രാന്‍, മുഹമ്മദ്‌ ഇസ്മായേല്‍ എന്നിവർ ചേര്‍ന്നു കൈനത്തിന്റെ കൈകളും കാലുകളും ബലമായി പിടിച്ചുവെച്ചിരിക്കുന്നതായിട്ടാണ് അവര്‍ കണ്ടത്. സലാമത്ത് മസിയുടെ മുന്നില്‍ വെച്ച് തന്നെ അവര്‍ കൈനത്തിന്റെ കഴുത്തില്‍ കയറുകൊണ്ട് കെട്ടി ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. വിട്ടയക്കണമെന്ന്‍ താന്‍ അലമുറയിട്ടു പറഞ്ഞിട്ടും അവര്‍ ചെവികൊണ്ടില്ലെന്നും മസിയുടെ പരാതിയിലുണ്ട്. കൊലപാതകത്തെ സ്ഥിരീകരിച്ചു ദി ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഗുജ്രന്‍വാലയിലെ സിവില്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൈനത്ത് മാനഭംഗത്തിനിരയായിരുന്നതിനുള്ള തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് ബി‌പി‌സി‌എ വ്യക്തമാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ച പെണ്‍കുട്ടിയുടെ മൃതസംസ്ക്കാരം നടന്നു. ഇതിനിടെ കേസ് പിന്‍വലിക്കുന്നതിന് സ്വാധീന ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ക്രൈസ്തവ വിശ്വാസികളാണെന്ന കാരണത്താല്‍ നിരവധി പേരാണ് പാക്കിസ്ഥാനില്‍ അതിക്രൂരമായ പീഡനം അനുഭവിക്കുന്നത്. ഇസ്ലാം മതസ്ഥനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് ആസിഡ് ആക്രമണത്തില്‍ ഒരു യുവതി കഴിഞ്ഞ മാസം പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടിരിന്നു.
Image: /content_image/News/News-2018-05-11-10:00:55.jpg
Keywords: പാക്കി
Content: 7767
Category: 1
Sub Category:
Heading: വിയറ്റ്നാമില്‍ സന്യാസ സമൂഹത്തിന് നേരെ ആക്രമണം
Content: ഹനോയ്: വിയറ്റ്നാമിലെ സെന്‍റ് പോൾ ദി ചാർട്രസ് സന്യാസ സമൂഹത്തിനു കീഴിലുള്ള കോൺവെന്‍റ് പരിസരത്ത് ഭൂമി കയ്യേറ്റം തടഞ്ഞ കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം. ഭൂമി കൈയ്യേറിയുള്ള അനധികൃത നിർമ്മാണ പ്രവർത്തനത്തിനെതിരെ പ്രതിഷേധിച്ച സന്യസ്ഥര്‍ക്ക് നേരെയാണ് തൊഴിലാളികൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ പന്ത്രണ്ടോളം സന്യസ്ഥർക്ക് സാരമായ പരിക്കേറ്റു. പോലിസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ആക്രമണത്തിൽ അധികാരികൾ നിസ്സംഗരായി നോക്കി നില്‍ക്കുകയായിരിന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 1949-ൽ തന്നെ രണ്ടായിരത്തോളം ചതുരശ്ര അടി വരുന്ന സ്ഥലം സഭാ സമൂഹത്തിന് നിയമപരമായി അനുവദിച്ചിരുന്നു. എന്നാൽ 1950ൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം സ്ഥലം വിഭജിച്ച് വില്‍ക്കുകയായിരുന്നു. പിന്നീട് ഭൂമി വിട്ട് കിട്ടണമെന്ന ആവശ്യവുമായി സന്യാസിനികൾ ഭരണകൂടത്തെ സമീപിച്ചു. എന്നാൽ 2016-ൽ ഹനോയ് നിവാസിയായ ട്രാൻ ഹോങ്ങ് ലീ സ്ഥലത്ത് കെട്ടിടം പണിയാൻ അധികൃതരുടെ അനുവാദം ലഭിച്ചതായി അറിയിക്കുകയായിരുന്നു. കന്യാസ്ത്രീകള്‍ സമർപ്പിച്ച പരാതിയിൽ ഗവൺമെന്റ് അധികൃതർ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കാൻ ലീയോട് നിർദ്ദേശിച്ചിട്ടുണ്ട്. കോൺവെന്റ് ഭൂമിയിൽ നടക്കുന്ന അനധികൃത നിർമ്മാണം നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് സന്യസ്ഥരുടെ നേതൃത്വത്തിന്റെ നേതൃത്വത്തിൽ ഹോൻ കിം പീപ്പിൾസ് കമ്മിറ്റി ഓഫീസിലേക്ക് റാലി നടത്തി. തങ്ങളുടെ ആവശ്യം പരിഗണിക്കുന്നതു വരെ അനധികൃത നിർമാണത്തിനെതിരെ പ്രതിഷേധം തുടരുമെന്നും സിസ്റ്റര്‍ ക്വിന പറഞ്ഞു. സന്യസ്ഥർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ അപലപിച്ച വിയറ്റ്നാം റിലീജിയസ് ഫ്രീഡം അസോസിയേഷൻ, സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടു.
Image: /content_image/News/News-2018-05-11-11:38:48.jpg
Keywords: വിയറ്റ്
Content: 7768
Category: 1
Sub Category:
Heading: കാലിഫോര്‍ണിയയെ നാളെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കും
Content: കാലിഫോര്‍ണിയ: പരിശുദ്ധ കന്യകാമറിയത്തെ പ്രത്യേകമായി അനുസ്മരിക്കുന്ന മെയ് മാസത്തില്‍ മാതാവിനോടുള്ള ആദരസൂചകമായി കാലിഫോര്‍ണിയയിലെ കത്തോലിക്കര്‍ വര്‍ഷം തോറും നടത്തിവരാറുള്ള മരിയന്‍ പ്രദിക്ഷണവും വിമലഹൃദയ സമര്‍പ്പണവും നാളെ നടക്കും. കാലിഫോര്‍ണിയായിലെ സാക്രെമെന്റോയുടെ തെരുവില്‍ നടക്കുന്ന കൂറ്റന്‍ പ്രദിക്ഷിണത്തില്‍ ആയിരകണക്കിന് വിശ്വാസികളാണ് പങ്കെടുക്കുക. പ്രദിക്ഷിണത്തിന്റെ അവസാനം കാലിഫോര്‍ണിയയെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പുനര്‍സമര്‍പ്പിക്കും. കാലിഫോര്‍ണിയ സ്റ്റേറ്റ് കാപ്പിറ്റോളിന്റെ പടിഞ്ഞാറു ഭാഗത്ത് വെച്ച് നടക്കുന്ന സമര്‍പ്പണ കര്‍മ്മങ്ങള്‍ക്ക് ഫാ. ജോണ്‍ ല്യോണ്‍സാണ് നേതൃത്വം നല്‍കുന്നത്.മിസിസ്സിപ്പി നദിയുടെ പടിഞ്ഞാറ് ഭാഗത്തു നടക്കുന്ന ‘ഗ്രേറ്റ് മരിയന്‍ പ്രൊസ്സഷന്‍’നു മൂന്നര മൈല്‍ ദൈര്‍ഘ്യമാണുള്ളത്. ഈ വര്‍ഷം പരിശുദ്ധ മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് കാലിഫോര്‍ണിയയെ സമര്‍പ്പിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുമെന്ന് പ്രദിക്ഷിണത്തിന്റെ സംഘാടകനായായ മൈക്കേല്‍ സോള്‍ട്ടണ്‍ അറിയിച്ചു. "കാലിഫോര്‍ണിയക്ക് പരിശുദ്ധ ദൈവമാതാവിന്റെ സഹായം അത്യാവശ്യമാണ്. പ്രദേശത്തെ ജനങ്ങള്‍ ദൈവത്തിലേക്ക് തിരിച്ചുവരുന്നതിന് തങ്ങള്‍ പ്രാര്‍ത്ഥിക്കും". സംസ്ഥാനത്തിന്റെ പരിവര്‍ത്തനത്തിന്, പ്രത്യേകിച്ച് പ്രോലൈഫ് മൂല്യങ്ങളിലേക്ക് കാലിഫോര്‍ണിയ തിരികെ വരുന്നതിനും, സ്ത്രീ പുരുഷനും തമ്മിലുള്ള വിവാഹ ബന്ധത്തിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതിനും വേണ്ടി ആയിരങ്ങള്‍ പ്രാര്‍ത്ഥിക്കുമെന്നും സോള്‍ട്ടണ്‍ വിവരിച്ചു. ഓരോ വര്‍ഷവും മരിയന്‍ പ്രദിക്ഷണത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.
Image: /content_image/News/News-2018-05-11-12:14:57.jpg
Keywords: വിമലഹൃദയ, അമലോത്ഭവ
Content: 7769
Category: 18
Sub Category:
Heading: ഭവനപദ്ധതി സമൂഹത്തിന് സമര്‍പ്പിക്കുവാന്‍ ചങ്ങനാശേരി അതിരൂപത ഒരുങ്ങുന്നു
Content: ചങ്ങനാശേരി: പത്തുകോടി രൂപയുടെ ഭവനപദ്ധതി സമൂഹത്തിന് സമര്‍പ്പിക്കുവാന്‍ ചങ്ങനാശേരി അതിരൂപത ഒരുങ്ങുന്നു. 19നു തുരുത്തി മര്‍ത്ത് മറിയം ഫൊറോനാ പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചങ്ങനാശേരി അതിരൂപതാ ദിനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലാണ് 10 കോടി രൂപയുടെ ഭവനപദ്ധതി സമൂഹത്തിന് സമര്‍പ്പിക്കുക. ചങ്ങനാശേരി അതിരൂപത ആവിഷ്കരിച്ച പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഭവനരഹിതര്‍ക്കായി ഈ വര്‍ഷം 157 വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. 330 വീടുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി നവീകരിച്ചു. 63 പേര്‍ക്ക് മൂന്ന് സെന്റ് സ്ഥലം വീതം വീട് വയ്ക്കുവാന്‍ വാങ്ങി നല്കി. പദ്ധതിയുടെ മൊത്തം ചെലവ് 10 കോടിയോളം രൂപ വരും. അതിരൂപതയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഈ വാസയോഗ്യമായ ഭവനം ലക്ഷ്യമിട്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ആവിഷ്കരിച്ചപദ്ധതിയുടെ ഭാഗമായാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്.
Image: /content_image/India/India-2018-05-12-05:33:52.jpg
Keywords: ചങ്ങനാശേരി
Content: 7770
Category: 18
Sub Category:
Heading: സഭയുടെ പ്രബോധനങ്ങള്‍ പ്രാവര്‍ത്തികമാക്കി നീതിബോധത്തോടെ പ്രവര്‍ത്തിക്കണം: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: സഭയുടെ പ്രബോധനങ്ങള്‍ പ്രാവര്‍ത്തികമാക്കി നീതിബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും സാമൂഹിക പ്രതിബദ്ധതയോടെ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസിനു കഴിയണമെന്നും ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. കത്തോലിക്ക കോണ്‍ഗ്രസ് ശതാബ്ദിയോടനുബന്ധിച്ച് 13ന് തൃശൂരില്‍ നടക്കുന്ന ഗ്ലോബല്‍ സംഗമ വേദിയിലേക്കു ചങ്ങനാശേരി അതിരൂപതയുടെയും പാലാ, കാഞ്ഞിരപ്പള്ളി രൂപതകളുടെയും സംയുക്താഭിമുഖ്യത്തില്‍ ആരംഭിച്ച ഛായാചിത്ര പ്രയാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലെ കബറിടത്തില്‍ നിന്നാണ് പ്രയാണത്തിനു തുടക്കമായത്. മതന്യൂനപക്ഷമെന്ന നിലയില്‍ ക്രൈസ്തവ സമൂഹത്തിനു നിരവധി പരിമിതികള്‍ ഉണ്ടെങ്കിലും സ്വത്വബോധം നഷ്ടപ്പെടാതെ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. പ്രയാണ ക്യാപ്റ്റന്മാരായ രാജേഷ് ജോണ്‍, ജോയ് കെ. മാത്യു, ജയിംസ് പെരുമാതുരുത്തി എന്നിവര്‍ പതാക ഏറ്റുവാങ്ങി. മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. കുര്യന്‍ പുത്തന്‍പുര, അതിരൂപതാ ഡയറക്ടര്‍ ഫാ. ജോസ് മുകളേല്‍, ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് സാജു അലക്‌സ്, ഗ്ലോബല്‍ സമിതി അംഗം പി.പി. ജോസഫ്, ജോമി കൊച്ചുപറന്പില്‍, സിബി മുക്കാടന്‍, സൈബി അക്കര, ടോം കയ്യാലകം, ജോസ് വെങ്ങാന്തറ, ജോര്‍ജ് വര്‍ക്കി, പി.സി. കുഞ്ഞപ്പന്‍, ബാബു വള്ളപ്പുര തുടങ്ങീ നിരവധി പേര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-05-12-06:04:36.jpg
Keywords: മാര്‍ ജോസഫ് പെരുന്തോ
Content: 7771
Category: 1
Sub Category:
Heading: ചെക്ക് സ്ലോവാക്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ചെക്ക് പ്രദേശങ്ങള്‍ക്കും സ്ലോവാക്യയ്ക്കും വേണ്ടിയുള്ള ഓര്‍ത്തഡോക്സ് സഭയുടെ തലവന്‍ ആര്‍ച്ച് ബിഷപ്പ് റാസ്റ്റിസ്ലോ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെയാണ് കൂടിക്കാഴ്ച നടന്നത്. വിശുദ്ധ സിറിള്‍, വിശുദ്ധ മെത്തഡിയൂസ്, വിശുദ്ധ റത്തിസ്ലാവ് എന്നീ വിശുദ്ധരുടെ രൂപങ്ങള്‍ ആര്‍ച്ച് ബിഷപ്പ് പാപ്പായ്ക്കു സമ്മാനിച്ചു. പരസ്പര സ്നേഹത്തിനായുള്ള പ്രവര്‍ത്തനങ്ങളും സമാധാനത്തിനായുള്ള പൊതുവായ അന്വേഷണങ്ങളും തുടരുന്നതിനു ദൈവത്തെ സ്തുതിക്കാമെന്ന വാക്കുകളോടെയാണ് സന്ദര്‍ശനത്തിനെത്തിയ ആര്‍ച്ച് ബിഷപ്പ് റാസ്റ്റിസ്ലോയെ ഫ്രാന്‍സിസ് പാപ്പ അഭിവാന്ദനം ചെയ്തത്. "റോമിലുള്ള പുരാതന ബസിലിക്ക സാന്‍ ക്ലെമേന്തെ, സ്ലാവ് അപ്പസ്തോലനായ വിശുദ്ധ സിറിലിന്‍റെ കബറിടം എന്നിവ പ്രത്യേകം എടുത്തു പറയുന്നതിനു ഞാനാഗ്രഹിക്കുന്നു. രണ്ടാമതായി, വിശുദ്ധ സഹോദരങ്ങളായ സിറിലും മെത്തഡിയസും സ്ലൊവേക്യ ജനതയ്ക്കു സ്വീകാര്യമായ വിധത്തില്‍ സുവിശേഷ സന്ദേശത്തെ പരിഭാഷപ്പെടുത്തിയതിലൂടെ നമുക്കു കൈവന്ന ബന്ധമാണ് എടുത്തുപറയേണ്ടത്. ആ സംസ്ക്കാരത്തില്‍ രൂപമെടുത്ത സുവിശേഷം, സംസ്ക്കാരത്തിന്‍റെ വളര്‍ച്ചയ്ക്കു തന്നെ കാരണമായി. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഈ വിശുദ്ധന്മാരെ യൂറോപ്പിന്‍റെ മധ്യസ്ഥരാക്കി ഉയര്‍ത്തുകയും, സുവിശേഷവത്ക്കരണത്തിനു മാതൃക ആയി തുടര്‍ന്നും അവര്‍ പ്രശോഭിക്കുകയും ചെയ്യുന്നു". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. എമ്മാവൂസിലേയ്ക്കു പോയ, ദുഃഖിതരായ ശിഷ്യന്മാരോടൊത്ത് ഉത്ഥിതനായ യേശു നടന്നുനീങ്ങി അവരെ ശക്തിപ്പെടുത്തിയത് അനുസ്മരിച്ചുകൊണ്ടാണ് ആര്‍ച്ച് ബിഷപ്പ് റാസ്റ്റിസ്ലോ തന്‍റെ സന്ദേശം ആരംഭിച്ചത്. യേശു അന്ന് അപ്പം മുറിച്ചതുപോലെ, ചരിത്രപരമായ കാരണങ്ങളാല്‍, ഇന്നു നമുക്കതിനാവുന്നില്ലെന്ന നൊമ്പരവും ആര്‍ച്ച് ബിഷപ്പ് പങ്കുവച്ചു. മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിന് മുന്‍പ് റോമിലെ വിശുദ്ധ ക്ലെമെന്‍റിന്‍റെ ബസിലിക്കയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ ഒരുമിച്ചു ബലിയര്‍പ്പിച്ചതിലുള്ള കൃതജ്ഞതയും അദ്ദേഹം അറിയിച്ചു.
Image: /content_image/News/News-2018-05-12-07:12:18.jpg
Keywords: ഓര്‍ത്ത
Content: 7772
Category: 1
Sub Category:
Heading: മരണ സംസ്കാരത്തിനെതിരെ ജീവസ്വരമായി കനേഡിയന്‍ ജനത
Content: ഒട്ടാവ: മരണ സംസ്ക്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന കനേഡിയന്‍ ഗവണ്‍മെന്റിനെ ചോദ്യം ചെയ്തും മനുഷ്യജീവന്‍ അമൂല്യമാണെന്നു ഉച്ചസ്വരത്തില്‍ പ്രഖ്യാപിച്ചും കാനഡയിൽ നടന്ന മാർച്ച് ഫോർ ലൈഫ് റാലി ജനസാഗരമായി. മെയ് പത്ത് വ്യാഴാഴ്ചയാണ് പതിനയ്യായിരത്തോളം പേര്‍ പങ്കെടുത്ത പ്രോലൈഫ് റാലി തലസ്ഥാന നഗരിയായ ഒട്ടാവയിൽ നടന്നത്. സാധാരണക്കാരായ ജനങ്ങൾ ദൈവത്തിനായി അസാധാരണമായ കാര്യങ്ങൾ ചെയ്യുന്നതാണ് പ്രോലൈഫ് മൂവ്മെന്‍റെന്ന് വിശുദ്ധ മദർ തെരേസ എൺപതുകളിൽ പ്രസംഗിച്ചതിന്റെ നേർക്കാഴ്ചയാണ് റാലിയില്‍ സംഭവിച്ചതെന്ന്‍ ക്യാമ്പയിൻ ലൈഫ് കോയാലിഷൻ ദേശീയ അദ്ധ്യക്ഷൻ ജെയിംസ് ഹ്യൂഗസ് പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും ദൈവത്തിനായി പ്രവർത്തിക്കുമ്പോൾ ജീവന്റെ സംസ്കാരം കാനഡയിൽ പ്രാവർത്തികമാകുമെന്നും ഹ്യൂഗസ് പ്രത്യാശ പ്രകടിപ്പിച്ചു. വാഷിംഗ്ടണിൽ നെല്ലി ഗ്രേയുടെ നേതൃത്വത്തില്‍ എല്ലാ വർഷവും സംഘടിപ്പിച്ചിരുന്ന പ്രോലൈഫ് റാലിയില്‍ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് മുൻപ് കാനഡയിലും മാർച്ച് ഫോർ ലൈഫ് ആരംഭിച്ചത്. ഇത്തവണത്തെ മാർച്ച് ഫോർ ലൈഫിനായി തെരെഞ്ഞെടുത്ത വഴികൾ പ്രതിഷേധക്കാർ തടസ്സപ്പെടുത്തിയിരുന്നുവെങ്കിലും, സമാനമായ വീഥികൾ സജ്ജമാക്കി റാലി സുരക്ഷിതമായി പൂർത്തിയാക്കുകയായിരിന്നു. ജീവന്റെ മഹത്വം മാനിക്കാതെ മരണസംസ്ക്കാരത്തെയാണ് കാനഡ പ്രോത്സാഹിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ പ്രോ അബോര്‍ഷന്‍ നയങ്ങൾ ജീവന്റെ വക്താക്കളായ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഗവൺമെന്റിന്റെ പ്രോ ചോയിസ് സങ്കല്പത്തെ അനുകൂലിക്കാത്തവര്‍ കടുത്ത വിവേചനമാണ് നേരിടുന്നത്. ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നയങ്ങള്‍ക്കെതിരെ വിവിധ ബിഷപ്പുമാര്‍ രംഗത്തെത്തിയിരിന്നു.
Image: /content_image/News/News-2018-05-12-08:36:19.jpg
Keywords: കാനഡ
Content: 7773
Category: 1
Sub Category:
Heading: ടൂറിനിലെ തിരുകച്ച വീണ്ടും പഠന വിധേയമാക്കിയേക്കും
Content: ഇറ്റലി: കുരിശിലെ മരണ ശേഷം യേശുവിന്റെ ശരീരം പൊതിഞ്ഞതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടായിരം വർഷം പഴക്കമുള്ള ടൂറിനിലെ തിരുകച്ചയില്‍ വീണ്ടും പരിശോധന നടത്തുവാന്‍ വിദഗ്ദര്‍. കാര്‍ബണ്‍-14 പരിശോധനാ ഫലത്തില്‍ ഉണ്ടായ സംശയത്തെ തുടര്‍ന്നാണ് വീണ്ടും പരിശോധിക്കുവാന്‍ വിദഗ്ദ സംഘത്തിന്റെ കോണ്‍ഫറന്‍സില്‍ അഭിപ്രായമുയര്‍ന്നത്. ലിനൻ തുണിയിലുള്ള ടൂറിനിലെ തിരുക്കച്ചയുടെ നീളം 14.5 അടിയും, വീതി 3.5 അടിയുമാണ്‌. ചാട്ടവാർ പ്രഹരമേറ്റ് ക്രൂശിതനായ മനുഷ്യന്റെ മുൻവശവും പിറക് വശവുമാണ്‌ തുണിയിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങൾ. ‘ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സിന്‍ഡോണോളജി’യുടെ സയന്റിഫിക് കൗണ്‍സില്‍ മെയ് 5, 6 തിയതികളിലായി സാവോയിയിലെ ചംബെരിയില്‍ വെച്ച് നടന്ന തങ്ങളുടെ വാര്‍ഷിക സമ്മേളനത്തില്‍ C-14 പരിശോധന നടത്തുന്നതിന്റെ വിശ്വാസ്യതയെക്കുറിച്ച് ചര്‍ച്ച ചെയ്തിരിന്നു. ഡോക്ടര്‍മാര്‍, ഭൗതീകശാസ്ത്രജ്ഞര്‍, രസതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള നിരവധി വിദഗ്ദരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതിലാണ് പുനഃപരിശോധനയ്ക്കായി സ്വരമുയര്‍ന്നത്. യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുകച്ച ഇറ്റലിയിലെ ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു.
Image: /content_image/News/News-2018-05-12-09:57:36.jpg
Keywords: തിരുകച്ച