category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശുനാമത്തിൽ വിടുതലുമായി ഫാ. സേവ്യർ ഖാൻ വട്ടായിൽ, അനുഗ്രഹമേകി മാർ സ്രാമ്പിക്കൽ; നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ
Contentബർമിങ്ഹാം: അഭിഷിക്ത കരങ്ങളുടെ കൈകോർക്കലിനായി ബഥേൽ സെന്റർ ഒരുങ്ങുകയാണ്. യേശുനാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്ന പരിശുദ്ധാത്മ ശുശ്രൂഷയുമായി വട്ടായിലച്ചൻ മുഴുവൻ സമയവും കൺവെൻഷനിൽ പങ്കെടുക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ്പ്‌ മാർ. ജോസഫ് സ്രാമ്പിക്കൽ,ജീസസ് യൂത്ത് മുൻ യുകെ ആനിമേറ്ററും പ്രമുഖ സുവിശേഷപ്രവർത്തകനും അനേകരെ ശുശ്രൂഷാനുഭവത്തിലേക്കു വളർത്തിയ ആത്മീയഗുരുവുമായ ഫാ.സെബാസ്റ്യൻ അരീക്കാട്ട് ,യൂറോപ്പിലെ പ്രശസ്തമായ ഓസ്കോട്ട് സെന്റ് മേരീസ് കോളേജ് വൈസ് റെക്ടർ ഫാ. പോൾ കെയ്ൻ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. ആയിരക്കണക്കിന് കുട്ടികൾ അഭിഷേകാഗ്നി ധ്യാനത്തിൽ സംബന്ധിച്ചതുവഴിയും ടി വി യിൽ കണ്ട് പ്രാർഥിച്ചതിലൂടെയും യേശുനാമത്തിൽ മാറിക്കിട്ടിയ തങ്ങളുടെ പരീക്ഷാനുഭവങ്ങളും പരീക്ഷാഭയവും ലോകത്തിന് സാക്ഷ്യമാകുവാൻ ഉപകരണമായിക്കൊണ്ടിരിക്കുന്ന വട്ടായിലച്ചൻ നാളെ കുട്ടികൾക്കായി പഠനോപകരണങ്ങളുടെ വെഞ്ചിരിപ്പും പ്രത്യേക പ്രാർത്ഥനയും നടത്തും. പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. മാഞ്ചസ്റ്ററിൽ നടന്ന എബ്‌ളൈസ്‍ 2018 ന്റെ ആത്മവീര്യത്തിൽ വർദ്ധിത കൃപയോടെ യേശുവിൽ ഉണരാൻ പുതിയ ശുശ്രൂഷകളുമായി കുട്ടികളും യുവതീയുവാക്കളും രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി തയ്യാറെടുക്കുകയാണ്. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ മെയ് 12 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=7BBzbyfq7jg&feature=youtu.be
Second Video
facebook_linkNot set
News Date2018-05-11 13:33:00
Keywordsവട്ടായി
Created Date2018-05-11 13:32:57