Contents
Displaying 7401-7410 of 25130 results.
Content:
7710
Category: 1
Sub Category:
Heading: ആഫ്രിക്കയിൽ വീണ്ടും ക്രൈസ്തവ നരഹത്യ; വൈദികനുൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു
Content: ബാംഗൂയി: മധ്യാഫ്രിക്കയിലെ ബാംഗൂയിലെ നോട്ടർഡാമില്‍ കത്തോലിക്ക ദേവാലയത്തില്‍ ഉണ്ടായ അക്രമത്തില്‍ വൈദികൻ ഉൾപ്പെടെ 19 പേർ മരിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുവാനായി വിശ്വാസികള്‍ ദേവാലയത്തില്‍ എത്തിയപ്പോള്‍ അജ്ഞാതരായ അക്രമികള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. വിശുദ്ധ കുർബാനയ്ക്കിടെ വിശ്വാസികൾക്കിടയിലക്ക് ആയുധധാരികൾ ഗ്രനേഡ് എറിയുകയും വെടിയുതിർക്കുകയുമായിരിന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തികച്ചും അപ്രതീഷിതമായി നടന്ന അക്രമത്തില്‍ നൂറിലധികം വിശ്വാസികൾക്ക് പരിക്കേറ്റു. ഫാ. ആല്‍ബര്‍ട്ട് ടോങ്ഗൂമാലെയാണ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരിക്കുന്ന വൈദികന്‍. അക്രമത്തില്‍ പ്രതിഷേധിച്ച് വൈദികന്റെ മൃതശരീരവുമായി ആയിരകണക്കിന് ക്രൈസ്തവർ പ്രസിഡൻഷ്യൽ പാലസിന് സമീപം റാലി നടത്തി. ഇതിനിടെ നിരവധി ക്രൈസ്തവ വിശ്വാസികള്‍ പ്രദേശത്ത് നിന്ന്‍ പലായനം ചെയ്തു. ആക്രമണം നടന്ന ദിവസം തന്നെ 15 പേര്‍ കൊല്ലപ്പെട്ടിരിന്നു. പിന്നീട് മരണസംഖ്യ ഉയരുകയായിരിന്നു. 2014-ലും സമാനമായ ആക്രമണം ഈ ദേവാലയത്തില്‍ നടന്നിരിന്നു. അന്ന്‍ ഒരു വൈദികന്‍ അടക്കം പതിനേഴോളം പേരാണ് കൊല്ലപ്പെട്ടത്. 2012 മുതല്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് സംഘര്‍ഷഭരിതമാണ്. മുസ്ളിം സെലക വിപ്ളവകാരികൾ നടത്തിവരുന്ന ആക്രമണങ്ങളിൽ ക്രൈസ്തവ ന്യൂനപക്ഷങ്ങളാണ് കൂടുതലും ഇരയാകുന്നത്.
Image: /content_image/News/News-2018-05-04-08:03:45.jpg
Keywords: ആഫ്രിക്ക

7711
Category: 1
Sub Category:
Heading: വൈറ്റ് ഹൗസില്‍ വിശ്വാസ കാര്യാലയം ആരംഭിച്ച് ട്രംപ്
Content: വാഷിംഗ്ടണ്‍: ദേശീയ പ്രാര്‍ത്ഥനാ ദിനാചരണത്തോടനുബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ വിശ്വാസ കാര്യാലയത്തിന് ആരംഭം കുറിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവെച്ചു. ‘ദി വൈറ്റ്ഹൗസ് ഫെയിത്ത് ഓപ്പര്‍ച്ച്യുണിറ്റി ഇനീഷേറ്റീവ്’ എന്ന പേരില്‍ ആരംഭം കുറിച്ച പുതിയ വിഭാഗത്തിന്റെ പ്രധാന കര്‍ത്തവ്യം മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നതാണ്. വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും സമൂഹത്തിലെ മത-സാമുദായിക സംഘടനകളുമായി ക്രിയാത്മകവും, ഫലവത്തായ കാര്യങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള എല്ലാ അവസരങ്ങളും ഗവണ്‍മെന്റ് സ്വാഗതം ചെയ്യുന്നുവെന്ന് ട്രംപിന്റെ ഏറ്റവും പുതിയ ഉത്തരവില്‍ പറയുന്നു. പുതുതായി നിയമിക്കുന്ന വൈറ്റ്ഹൗസ് ഉപദേശകനായിരിക്കും ഈ വിഭാഗത്തെ നയിക്കുക. പ്രാര്‍ത്ഥന അമേരിക്കന്‍ ജീവിതത്തിന്റെ കേന്ദ്രമാണെന്നും വിശ്വാസികളുടെ രാഷ്ട്രമാണ് അമേരിക്കയെന്നും റോസ് ഗാര്‍ഡനില്‍ വെച്ച് നടന്ന ചടങ്ങില്‍ ട്രംപ് പറഞ്ഞു. വാഷിംഗ്‌ടണ്‍ അതിരൂപതയിലെ കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വുയേള്‍ അടക്കമുള്ള ക്രൈസ്തവ നേതാക്കളും ദേശീയ പ്രാര്‍ത്ഥനാ ദിനാചരണത്തില്‍ പങ്കെടുത്തു. ദി കത്തോലിക് അസോസിയേഷനിലെ ആന്‍ഡ്രീ പിസിയോട്ടി പ്രസിഡന്റിന്റെ പുതിയ ഉത്തരവിനെ അഭിനന്ദിച്ചു. നിയമം അനുശാസിക്കുന്ന മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിലുള്ള തടസ്സങ്ങളും പ്രശ്നങ്ങളും ഭരണകൂടത്തെ അറിയിക്കുക എന്നതാണ് ‘ദി വൈറ്റ് ഹൗസ് ഫെയിത്ത് ഓപ്പര്‍ച്ച്യുണിറ്റി ഇനീഷ്യെറ്റീവ്’-ന്‍റെ പ്രഥമ ഉത്തരവാദിത്വം. ഇതിനു പുറമേ, വിവിധ മത വിദഗ്ദരുമായി കൂടി ആലോചിക്കുകയും അവരുടെ ഉപദേശങ്ങള്‍ ആരായുകയും ചെയ്തശേഷം ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്ന ചുമതലയും കാര്യാലയത്തിനുണ്ട്. ട്രംപിന് മുന്‍പുണ്ടായിരുന്ന പ്രസിഡന്റുമാരും ഇത്തരം വിശ്വാസപരമായ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജോര്‍ജ്ജ് ഡബ്ല്യു ബുഷ് ‘ഓഫീസ് ഓഫ് ഫെയിത്ത് ബേസ്ഡ് ആന്‍ഡ് കമ്മ്യൂണിറ്റി ഇനീഷ്യെറ്റീവ്’ന് ആരംഭം നല്‍കിയെങ്കിലും പിന്നീട് വന്ന ബറാക്ക് ഒബാമ അതിനെ ‘ഓഫീസ് ഓഫ് ഫെയിത്ത് ബേസ്ഡ് നെയിബര്‍ഹുഡ് പാര്‍ട്ട്ണര്‍ഷിപ്പ്’ എന്ന് പുനര്‍നാമകരണം ചെയ്യുകയാണ് ഉണ്ടായത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യത്തിനായി വിശ്വാസത്തില്‍ അധിഷ്ടിതമായ സാമുദായിക സംഘടനകളുമായി ‘ദി വൈറ്റ്ഹൗസ് ഫെയിത്ത് ഓപ്പര്‍ച്ച്യുണിറ്റി ഇനീഷ്യെറ്റീവ്’ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്രംപ് ഉത്തരവില്‍ വ്യക്തമാക്കി.
Image: /content_image/News/News-2018-05-04-09:26:49.jpg
Keywords: അമേരിക്ക, ട്രംപ

7712
Category: 18
Sub Category:
Heading: തൊടുപുഴ ബൈബിള്‍ കണ്‍വെന്‍ഷന്‍ മേയ് ആറു മുതല്‍
Content: തൊടുപുഴ: തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ദൈവസ്വരം 2018 തൊടുപുഴ ബൈബിള്‍ കണ്‍വെന്‍ഷന്‍ മേയ് ആറു മുതല്‍ 10 വരെ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ നടക്കും. മേയ് ആറിനു വൈകുന്നേരം നാലരയ്ക്കു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം നാലിന് ജപമാല തുടര്‍ന്ന് വിശുദ്ധ കുര്‍ബാന തുടര്‍ന്നു വചന പ്രഘോഷണം. രാത്രി 8.30നു സമാപിക്കും. മോണ്‍. ജോര്‍ജ് ഓലിയപ്പുറം, മോണ്‍. ചെറിയാന്‍ കാഞ്ഞിരക്കൊന്പില്‍, ചാന്‍സിലര്‍ ഫാ. ജോസ് പുല്ലോപ്പിള്ളില്‍, പ്രാര്‍ത്ഥന ഗ്രൂപ്പ് ഡയറക്ടര്‍ ഫാ. ജോര്‍ജ് കുരിശുംമൂട്ടില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അയ്യായിരത്തിലധികം പേര്‍ക്കു കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കമാണ് നടത്തിയിരിക്കുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ ഗ്രൗണ്ട്, പഴയപള്ളി ഗ്രൗണ്ട് ,തെനംകുന്ന് ബൈപ്പാസ് തുടങ്ങിയ സ്ഥലങ്ങളില്‍ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍ കണ്‍വന്‍ഷന്‍ വിജയത്തിനു വേണ്ടി ഒന്നര മാസമായി എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ രാത്രി 7.30 വരെ ദിവ്യകാരുണ്യ ആരാധനയും മധ്യസ്ഥ പ്രാര്‍ഥനയും നടന്നു വരുന്നു. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയുടെ കീഴിലുള്ള വിവിധ ഇടവകകളുടെ പങ്കാളിത്തത്തോടെയാണ് കണ്‍വന്‍ഷന്‍ നടത്തുന്നത്.
Image: /content_image/India/India-2018-05-04-09:57:11.jpg
Keywords: ഡാനി

7717
Category: 1
Sub Category:
Heading: ദാവീദിന്‍റെ സാമ്രാജ്യത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുമായി ഇസ്രായേലി ഗവേഷകര്‍
Content: ജറുസലേം: പഴയ നിയമത്തിലെ ദാവീദിന്റേയും, സോളമന്റേയും സാമ്രാജ്യത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുമായി ഇസ്രായേലി പുരാവസ്തുഗവേഷകര്‍. ബാര്‍-ഇലാന്‍ സര്‍വ്വകലാശാലയിലെ ഗവേഷകരായ പ്രൊഫ. അവറാഹം ഫോസ്റ്റും, ഡോ. യായിര്‍ സാപിറുമാണ് കണ്ടെത്തലിനു പിന്നില്‍. ജറുസലേമിനടുത്ത് ടെല്‍ ഏട്ടണില്‍ നടത്തിയ പുരാവസ്തു ഖനനത്തില്‍ ക്രിസ്തുവിന് മുന്‍പ് എട്ടാം നൂറ്റാണ്ടില്‍ അസീറിയക്കാരുടെ ആക്രമണത്തിനിടക്ക് അഗ്നിക്കിരയായ ഒരു വലിയ ഭവനത്തിന്റെ അവശേഷിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്കു ദാവീദിന്റേയും സോളമന്റേയും നഗരവുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. കണ്ടെത്തിയ നിര്‍മ്മിതിയുടെ ഭൂമിയോട് ചേര്‍ന്ന നിലയുടെ വിസ്തൃതി 2,460 ചതുരശ്ര അടിയിലധികം വരും. ഉന്നത ഗുണനിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് താഴ്ന്ന അടിവാരത്തില്‍ ഉറച്ച അടിത്തറയോട് കൂടിയാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് വിദഗ്ദര്‍ പറയുന്നത്. ദാവീദും അദ്ദേഹത്തിന്റെ മകനായ സോളമനും ഭരിച്ചിരുന്ന സംയുക്ത രാജ്യത്തിന്റെ (യുണൈറ്റഡ് മൊണാര്‍ക്കി) അവശേഷിപ്പുകളാണ് തങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് പ്രൊഫ. അവറാഹം ഫോസ്റ്റിന്റെയും ഡോ. യായിര്‍ സാപിറിന്റെയും വാദം. ടെല്‍ ഏട്ടണില്‍ നിന്നും കണ്ടെത്തിയിരിക്കുന്ന ഭവനം യുണൈറ്റഡ് മൊണാര്‍ക്കി നിലനിന്നിരുന്ന കാലഘട്ടത്തിലേതാണെന്നാണ് പ്രൊഫ. ഫോസ്റ്റും, ഡോ. സാപിറും അവകാശപ്പെടുന്നത്. ക്രിസ്തുവിന് മുന്‍പ് പത്താം നൂറ്റാണ്ടില്‍ ദാവീദിന്റെ സാമ്രാജ്യം നിലനിന്നിരുന്നതെന്നാണ് അനുമാനം. അവശേഷിപ്പുകളില്‍ നടത്തിയ റേഡിയോ കാര്‍ബണ്‍ കാലഗണന പരിശോധനയില്‍ നിന്നും ഭവനം ക്രിസ്തുവിന് മുന്‍പ് പത്താം നൂറ്റാണ്ടിനും പതിനൊന്നാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് വ്യക്തമായിട്ടുണ്ട്. റേഡിയോ കാര്‍ബണ്‍ എന്ന മാസികയിലാണ് ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമീപകാലങ്ങളില്‍ ഈ മേഖലയില്‍ നിന്നും ബൈബിള്‍ ചരിത്ര സത്യമാണെന്ന് തെളിയിക്കുന്ന പുരാവസ്തുപരമായ നിരവധി കണ്ടെത്തലുകളും നടന്നിട്ടുണ്ട്. ഏശയ്യ പ്രവാചകന്റെ ഒപ്പോടു കൂടിയ കളിമണ്‍ മുദ്ര, ഓട്ടു നാണയങ്ങള്‍ തുടങ്ങിയവ അവയില്‍ ഉള്‍പ്പെടുന്നു.
Image: /content_image/News/News-2018-05-05-13:21:07.jpg
Keywords: ഇസ്രായേ, കണ്ടെത്തി

7718
Category: 1
Sub Category:
Heading: നാമകരണത്തിനായുള്ള പൊതു കണ്‍സിസ്റ്ററി 19ന്
Content: വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയെയും എല്‍സാല്‍വഡോറിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ഓസ്‌കര്‍ റൊമേറോയെയും വിശുദ്ധരായി നാമകരണം ചെയ്യുന്നതിനുള്ള അവസാന അംഗീകാരം നല്കുന്നതിനുള്ള സാധാരണ പൊതു കണ്‍സിസ്റ്ററി 19നു നടക്കും. റോമിലുള്ള കര്‍ദ്ദിനാള്‍മാര്‍ മാര്‍പാപ്പയുടെ നേതൃത്വത്തിലാണ് പൊതു കണ്‍സിസ്റ്ററി നടക്കുക. ഇതിനു ശേഷം നാമകരണ തീയതി പ്രഖ്യാപിക്കും. പുവര്‍ ഹാന്‍ഡ്‌മെയ്ഡ്‌സ് ഓഫ് ജീസസ് ക്രൈസ്റ്റ് സ്ഥാപക മരിയ കാതറിന കാസ്പര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിസ്‌റ്റേഴ്‌സ് അഡോറേഴ്‌സ് ഓഫ് ദ ബ്ലെസഡ് സാക്രമെന്റ് സ്ഥാപിച്ച ഫാ. ഫ്രഞ്ചെസ്‌കോ സ്പിനെല്ലി, ഫാ. വിന്‍ചെന്‍സോ റൊമാനോ, മിഷ്ണറീസ് ഓഫ് ദ ക്രൂസേഡ് സ്ഥാപക നസാറിയ ഓഫ് സെന്റ് തെരേസ ഓഫ് ജീസസ് എന്നീ നാലു വാഴ്ത്തപ്പെട്ടവരുടെ നാമകരണ കാര്യവും 19നു ചേരുന്ന കണ്‍സിസ്റ്ററിയില്‍ തീരുമാനിക്കും. ഒക്ടോബര്‍ മാസത്തില്‍ മെത്രാന്‍മാരുടെ സിനഡിന്റെ അവസാനം വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് സൂചന.
Image: /content_image/News/News-2018-05-05-13:26:54.jpg
Keywords: നാമകരണ

7719
Category: 18
Sub Category:
Heading: കത്തോലിക്ക കോണ്‍ഗ്രസ് ശതാബ്ദി ആഘോഷങ്ങള്‍ക്കു തൃശൂര്‍ ഒരുങ്ങുന്നു
Content: കൊച്ചി: ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്കു ദിവസങ്ങള്‍ ശേഷിക്കേ ഒരുക്കങ്ങള്‍ ത്വരിതഗതിയില്‍. 'മതേതരത്വം രാഷ്ട്ര പുരോഗതിക്ക്' എന്ന മുദ്രാവാക്യവുമായി 11, 12, 13, 14 തീയതികളിലാണു തൃശൂരില്‍ സംഗമം നടക്കുക. ഇന്നലെ തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ്സ് ഹൌസില്‍ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ യോഗം കൂടിയിരിന്നു. താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ യോഗത്തിനു നേതൃത്വം നല്‍കി. ശതാബ്ദി ആഘോഷങ്ങള്‍ക്കു ആരംഭമായി, 11നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ഛായാചിത്ര പ്രയാണം ആരംഭിക്കും. 12നു വൈകുന്നേരം നാലിനു തൃശൂര്‍ കത്തീഡ്രല്‍ പള്ളിയിലെത്തുന്ന ഛായാചിത്രങ്ങള്‍ തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. മാര്‍ ജോസഫ് കുണ്ടുകുളം നഗറില്‍ (ശക്തന്‍ തമ്പുരാന്‍ ഗ്രൗണ്ട്) ബിജു പറയന്നിലം പതാക ഉയര്‍ത്തും. തുടര്‍ന്നു ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി യോഗം നടക്കും. 13ന് ഉച്ചകഴിഞ്ഞു 3.30 നു മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന റാലി തലശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്യും. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയില്‍ ഓരോ രൂപതകളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ പ്രത്യേകം ബാനറുകള്‍ക്കു പിന്നില്‍ അണിനിരക്കും. പിന്നീട് നടക്കുന്ന സമുദായ മഹാസംഗമം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ശതാബ്ദി സന്ദേശം നല്‍കും. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തും. ശതാബ്ദി സ്മരണിക സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പ്രകാശനം ചെയ്യും. നൂറു ഭവനരഹിതര്‍ക്കുള്ള ഭൂദാന പദ്ധതിയുടെ സമര്‍പ്പണം ഡയറക്ടര്‍ ഫാ. ജിയോ കടവിയും 100 മിഷന്‍ കേന്ദ്രങ്ങളിലെ പ്രേഷിത പ്രവര്‍ത്തന പ്രഖ്യാപനം തൃശൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കുത്തൂരും നിര്‍വഹിക്കും. ജനറല്‍ സെക്രട്ടറി ടോണി പുഞ്ചക്കുന്നേല്‍, ട്രഷറര്‍ പി.ജെ. പാപ്പച്ചന്‍, വൈസ് പ്രസിഡന്റ് സെലിന്‍ സിജോ, കെസിഎഫ് ജനറല്‍ സെക്രട്ടറി വര്‍ഗീസ് കോയിക്കര, സെക്രട്ടറി ഡോ. മേരി റെജീന, തൃശൂര്‍ അതിരൂപത പ്രസിഡന്റ് പ്രഫ. കെ.എം. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിക്കും. 14നു തൃശൂര്‍ ഡിബിസിഎല്‍സിയില്‍ നടക്കുന്ന കേന്ദ്ര പ്രതിനിധി സമ്മേളനം ബിഷപ്പ് ലെഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ സീറോ മലബാര്‍ രൂപതകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുക്കും. ഗ്ലോബല്‍ സമിതി സെക്രട്ടറിമാരായ ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, ജോര്‍ജ് കോയിക്കല്‍, ബിജു കുണ്ടുകുളം, ചീഫ് കോ ഓര്‍ഡിനേറ്റര്‍ തൊമ്മി പിടിയത്ത് എന്നിവര്‍ നേതൃത്വം നല്‍കും.
Image: /content_image/India/India-2018-05-05-13:40:03.jpg
Keywords: കോണ്‍

7720
Category: 1
Sub Category:
Heading: സൗദിയില്‍ ക്രൈസ്തവ ദേവാലയം നിര്‍മ്മിക്കുവാന്‍ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്
Content: റിയാദ്: തീവ്ര ഇസ്ളാമിക രാജ്യമായ സൗദിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ അനുമതി ലഭിച്ചതായി റിപ്പോര്‍ട്ട്. ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതു സംബന്ധിച്ച കരാര്‍ വത്തിക്കാനുമായി സൗദി ഒപ്പിട്ടതായി മിഡില്‍ ഈസ്റ്റ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഡെയിലി മെയിൽ ആണ് റിപ്പോര്‍ട്ട് ചെയ്തത്. അറേബ്യന്‍ മാധ്യമമായ അൽ ജസീറയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ പ്രസിഡന്‍റും ഫ്രഞ്ച് കര്‍ദ്ദിനാളുമായ ഷോണ്‍ ലൂയി ട്യൂറാന്‍ അടുത്തിടെ സൗദി രാജാവുമായും രാജ്യത്തെ ഉന്നത നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തിയിരിന്നു. സന്ദര്‍ശനത്തിനിടെ ദേവാലയം സ്ഥാപിക്കുന്നതിന് അനുമതി നല്‍കികൊണ്ടുള്ള കരാറില്‍ ഇരുവരും ഒപ്പിട്ടതായാണ് മിഡില്‍ ഈസ്റ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. തന്റെ സൗദി സന്ദര്‍ശനത്തിനിടെ ക്രിസ്ത്യാനികളെ രണ്ടാം പൗരന്‍മാരായി കാണരുതെന്നു അധികാരികളോട് പറഞ്ഞതായി വത്തിക്കാന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ എഴുപത്തിയഞ്ചുകാരനായ കര്‍ദ്ദിനാള്‍ വെളിപ്പെടുത്തിയിരിന്നു. ദേവാലയ അനുമതിയില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടനെ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് വിശ്വാസികള്‍.
Image: /content_image/News/News-2018-05-05-13:41:06.jpg
Keywords: സൗദി

7721
Category: 18
Sub Category:
Heading: മതസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്ന ഏഴാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ്
Content: ഡെറാഡൂൺ: ഭാരതത്തില്‍ മതസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുന്ന ഏഴാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ്. മതപരിവർത്തനം കുറ്റകരമാക്കുവാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതോടെ ഒരു മതം ഉപേക്ഷിച്ച് മറ്റൊരു മതം സ്വീകരിക്കുന്നതിന് നിരവധി പ്രതിബന്ധങ്ങളാണ് ഉത്തരാഖണ്ഡ് ജനത ഇനി നേരിടേണ്ടി വരിക. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡിൽ സംസ്ഥാന മന്ത്രിസഭ മാർച്ച് 20നാണ് ഈ നിയമം പാസ്സാക്കിയത്. ഏപ്രിൽ 18നു ഉത്തരവിൽ ഗവർണ്ണർ ഒപ്പ് രേഖപ്പെടുത്തി. പൗരന്റെ വിശ്വാസ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തുകൊണ്ടാണ് നിയമം പ്രാബല്യത്തിൽ വരാന്‍ പോകുന്നത്. മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം സ്ത്രീകളെയോ, പ്രായപൂർത്തിയാവാകത്തവരെയോ, ദളിത് സമൂഹത്തിൽപ്പെട്ടവരെയോ, തദ്ദേശീയരായ ആളുകളെയോ മതം മാറ്റിയാൽ രണ്ടുവർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. മതപരിവർത്തനം നടത്തുന്ന വ്യക്തി മതപരിവർത്തനചടങ്ങ് നടത്തുന്നതിന് ഒരു മാസം മുമ്പേ അധികാരികളെ ഇക്കാര്യം അറിയിച്ചിരിക്കണമെന്നും ചട്ടമുണ്ട്. ഇതര മതവിഭാഗങ്ങളിൽപ്പെട്ടവർ വിവാഹം നടത്തുന്നതിനായി മതം മാറിയാൽ അത് അസാധുവായിരിക്കുമെന്നും നിയമം ചൂണ്ടിക്കാണിക്കുന്നു. ഛത്തിസ്ഖണ്ഡ്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ മതപരിവർത്തന നിരോധനനിയമം കൊണ്ടുവന്നിരിന്നു.
Image: /content_image/India/India-2018-05-05-13:43:48.jpg
Keywords: മതസ്വാത

7722
Category: 1
Sub Category:
Heading: “എല്ലാവരിലും സുവിശേഷമെത്തുന്നത് വരെ തങ്ങള്‍ ദൗത്യം തുടരും”: കൊറിയന്‍ ദൗത്യമായി എഫ്‌ഇബിസി
Content: പ്യോംങ്യാംഗ്: ഉത്തര കൊറിയയിലെ എല്ലാ ജനങ്ങളിലേക്കും സുവിശേഷമെത്തുന്നതു വരെ തങ്ങള്‍ ദൗത്യം തുടരുമെന്നു പ്രഖ്യാപിച്ച് ‘ഫാര്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി’. എഫ്‌ഇബിസിയുടെ സിയോളിലുള്ള റേഡിയോ സ്റ്റേഷന്‍ വഴിയാണ് വന്‍ പ്രേഷിത സംഘം ഉത്തര കൊറിയയിലും, ദക്ഷിണ കൊറിയയിലും സുവിശേഷ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത്. കഴിഞ്ഞ 75 വര്‍ഷമായി ആഗോള തലത്തില്‍ റേഡിയോ വഴി സുവിശേഷം സംപ്രേഷണം നടത്തിക്കൊണ്ടിരിക്കുന്ന എഫ്‌ഇബിസിയുടെ കൊറിയന്‍ ദൗത്യത്തെ കുറിച്ച് കമ്പനിയുടെ പ്രസിഡന്റായ എഡ് കാനനാണ് സിബിഎന്നിന് അനുവദിച്ച അഭിമുഖത്തില്‍ വിവരിച്ചത്. ക്രൈസ്തവ വിശ്വാസികള്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ 16 വര്‍ഷമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഉത്തര കൊറിയയിലെ ജനങ്ങളെ 'യേശുവിനെ അറിയിക്കുക' എന്ന അപകടകരമായ ദൗത്യമാണ് ‘ഫാര്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി’ (FEBC) ചെയ്തുകൊണ്ടിരിക്കുന്നത്. റേഡിയോയിലൂടെ സുവിശേഷം സംപ്രേഷണം ചെയ്യുക വഴി യേശുവിനെ രക്ഷകനായി സ്വീകരിക്കുവാനും പിന്തുടരുവാനും ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു കാനന്‍ വ്യക്തമാക്കി. ഉത്തര കൊറിയയിലെ ജനങ്ങള്‍ക്ക് ക്രൈസ്തവ വിശ്വാസവുമായി വലിയ പരിചയമില്ലെന്നും മറ്റുള്ള രാജ്യങ്ങളില്‍ തങ്ങള്‍ക്കുള്ള അതേ ലക്ഷ്യം തന്നെയാണ് ഉത്തര കൊറിയയിലുള്ളതെന്നും കാനന്‍ കൂട്ടിച്ചേര്‍ത്തു. കൊറിയയില്‍ എത്രത്തോളം പേര്‍ തങ്ങളുടെ പരിപാടി ശ്രവിക്കുന്നുണ്ടെന്ന്‍ പറയുക അസാധ്യമാണ്. എങ്കിലും തങ്ങളുടെ പരിപാടികള്‍ ശ്രവിക്കുന്നവര്‍ നന്ദി അറിയിച്ചുകൊണ്ട് രഹസ്യമായി തങ്ങള്‍ക്ക് സന്ദേശമയക്കാറുണ്ട്. ഭരണകൂടത്തിനെതിരെ എഫ്‌ഇബിസി രാഷ്ട്രീയമായി ഒന്നുംതന്നെ പറയാറില്ല. റേഡിയോ സംപ്രേഷണം കൂടാതെ ഉത്തര കൊറിയക്കാര്‍ക്ക് രഹസ്യമായി സുവിശേഷം ശ്രവിക്കുന്നതിന് ആയിരകണക്കിന് പോക്കറ്റ് റേഡിയോകളും എഫ്‌ഇബിസി രഹസ്യമായി അതിര്‍ത്തി കടത്തിവിടുന്നുണ്ട്. പരിപാടികള്‍ ശ്രവിക്കുന്നത് പിടിക്കപ്പെട്ടാല്‍ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് താന്‍ ബോധവാനാണെന്നും കാനന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും, ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങ് ഉന്നും തമ്മില്‍ നടക്കുവാനിരിക്കുന്ന കൂടിക്കാഴ്ച ഫലവത്താകുമെന്നും, കൂടുതല്‍ ഉത്തര കൊറിയക്കാര്‍ക്ക് സുവിശേഷം കേള്‍ക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയും പങ്ക് വെച്ചുകൊണ്ടാണ് കാനന്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. 49 രാജ്യങ്ങളിലായി 149 സ്റ്റേഷനുകള്‍ വഴി 107 ഭാഷകളില്‍ എഫ്‌ഇബിസിയുടെ സുവിശേഷ സംപ്രേഷണം നടക്കുന്നുണ്ട്.
Image: /content_image/News/News-2018-05-05-14:32:28.jpg
Keywords: കൊറിയ

7723
Category: 18
Sub Category:
Heading: "ക്ഷേത്രം ഇവിടെ പണിയും"; സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ചാപ്പലില്‍ വര്‍ഗ്ഗീയ ചുവരെഴുത്ത്
Content: ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളേജിലെ ചാപ്പലില്‍ വര്‍ഗീയവിദ്വേഷം പരത്തുന്ന ചുവരെഴുത്തുകള്‍. പ്രധാന വാതിലിലും പുറത്തുള്ള കുരിശിലുമാണ് വിവാദ എഴുത്തുകള്‍. മന്ദിര്‍ യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്നാണ് ചാപ്പലിന്റെ വാതിലില്‍ എഴുതിയത്. ഇതുകൂടെ കുരിശിനെ അപമാനിച്ചുകൊണ്ടും ചുവരെഴുത്തുണ്ട്. കുരിശില്‍ ഓം ചിഹ്നത്തിനൊപ്പം ഐ ആം ഗോയിംഗ് ടു ഹെല്‍ (ഞാന്‍ നരകത്തിലേക്കു പോകുന്നു) എന്നാണ് എഴുതിയിരിക്കുന്നത്. പിന്നീട് കോളേജ് അധികൃതര്‍ എഴുത്ത് മായ്ച്ചു കളഞ്ഞു. സെന്റ് സ്റ്റീഫന്സ്‍ കോളേജിന്റെ കാന്പസിനകത്തു ഇത്തരത്തിലൊരു വിവാദ എഴുത്ത് പ്രത്യക്ഷപ്പെട്ടത് രാജ്യത്തിന്റെ തന്നെ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് എന്‍എസ്യൂഐ വക്താവ് നീരജ് മിശ്ര പറഞ്ഞു. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി ഉടന്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി ഡല്‍ഹി സംസ്ഥാന സെക്രട്ടറി ഭരത് കുമാര്‍ ആവ ശ്യപ്പെട്ടു. കര്‍ശന നടപടി വേണമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗണ്‍ സില്‍ അംഗം രാജേഷ് കുമാറും പറഞ്ഞു. വെള്ളിയാഴ്ചയാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.
Image: /content_image/India/India-2018-05-06-02:04:17.jpg
Keywords: വര്‍ഗ്ഗീയ