category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമതസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്ന ഏഴാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ്
Contentഡെറാഡൂൺ: ഭാരതത്തില്‍ മതസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുന്ന ഏഴാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ്. മതപരിവർത്തനം കുറ്റകരമാക്കുവാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതോടെ ഒരു മതം ഉപേക്ഷിച്ച് മറ്റൊരു മതം സ്വീകരിക്കുന്നതിന് നിരവധി പ്രതിബന്ധങ്ങളാണ് ഉത്തരാഖണ്ഡ് ജനത ഇനി നേരിടേണ്ടി വരിക. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഉത്തരാഖണ്ഡിൽ സംസ്ഥാന മന്ത്രിസഭ മാർച്ച് 20നാണ് ഈ നിയമം പാസ്സാക്കിയത്. ഏപ്രിൽ 18നു ഉത്തരവിൽ ഗവർണ്ണർ ഒപ്പ് രേഖപ്പെടുത്തി. പൗരന്റെ വിശ്വാസ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തുകൊണ്ടാണ് നിയമം പ്രാബല്യത്തിൽ വരാന്‍ പോകുന്നത്. മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം സ്ത്രീകളെയോ, പ്രായപൂർത്തിയാവാകത്തവരെയോ, ദളിത് സമൂഹത്തിൽപ്പെട്ടവരെയോ, തദ്ദേശീയരായ ആളുകളെയോ മതം മാറ്റിയാൽ രണ്ടുവർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. മതപരിവർത്തനം നടത്തുന്ന വ്യക്തി മതപരിവർത്തനചടങ്ങ് നടത്തുന്നതിന് ഒരു മാസം മുമ്പേ അധികാരികളെ ഇക്കാര്യം അറിയിച്ചിരിക്കണമെന്നും ചട്ടമുണ്ട്. ഇതര മതവിഭാഗങ്ങളിൽപ്പെട്ടവർ വിവാഹം നടത്തുന്നതിനായി മതം മാറിയാൽ അത് അസാധുവായിരിക്കുമെന്നും നിയമം ചൂണ്ടിക്കാണിക്കുന്നു. ഛത്തിസ്ഖണ്ഡ്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ മതപരിവർത്തന നിരോധനനിയമം കൊണ്ടുവന്നിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-05-05 18:14:00
Keywordsമതസ്വാത
Created Date2018-05-05 18:13:48