Contents

Displaying 7361-7370 of 25128 results.
Content: 7670
Category: 18
Sub Category:
Heading: മാര്‍ ഐറേനിയോസ് ഇന്ന് സ്ഥാനമേല്‍ക്കും
Content: പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് ഇന്ന് ചുമതലയേല്‍ക്കും. വൈകുന്നേരം നാലിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ എത്തുന്ന ബിഷപ്പിനെ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും രൂപതയിലെ വൈദികരും സന്യസ്തരും സംഘടനാ പ്രതിനിധികളും അജഗണവും ചേര്‍ന്നു സ്വീകരിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കൂറിലോസ്, പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, സഭയിലെ മറ്റു ബിഷപ്പുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാനായിരുന്ന ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസിനെ യാത്രയയ്ക്കാനായി അവിടെനിന്നുമെത്തുന്ന വിശ്വസസമൂഹം ചടങ്ങിനു സാക്ഷികളായുണ്ടാകും. കഴിഞ്ഞ 10ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പത്തനംതിട്ട രൂപതയ്ക്ക് പിന്തുടര്‍ച്ചവകാശമുള്ള മെത്രാനെ പ്രഖ്യാപിച്ചത്.
Image: /content_image/India/India-2018-04-29-01:46:54.jpg
Keywords: മലങ്കര
Content: 7671
Category: 18
Sub Category:
Heading: മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക സുവര്‍ണ ജൂബിലി ആഘോഷം
Content: തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ പരമാധ്യക്ഷനായ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക സുവര്‍ണ ജൂബിലി ഇന്ന് ആഘോഷിക്കും. വൈകുന്നേരം ആറിന് കാല്‍ഡിയന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന അനുമോദന സമ്മേളനം അസീറിയന്‍ ചര്‍ച്ച് ഓഫ് ദ ഈസ്റ്റ് ആഗോള അധ്യക്ഷന്‍ മാര്‍ ഗീവര്‍ഗീസ് തൃതീയന്‍ സ്ലീവ കാതോലിക്കോസ് പാത്രിയാര്‍ക്കീസ് ബാവ ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ള വിവിധ സഭാ അധ്യക്ഷന്മാരും മന്ത്രിമാരും പങ്കെടുക്കും.
Image: /content_image/India/India-2018-04-29-01:55:46.jpg
Keywords: അപ്രേം
Content: 7672
Category: 18
Sub Category:
Heading: കാണപ്പെടാതെ പോയ നിധിയാണ് പ്ലാസിഡച്ചന്‍: മാര്‍ റാഫേല്‍ തട്ടില്‍
Content: ചങ്ങനാശേരി: സീറോ മലബാര്‍ സഭയുടെ തനിമയും വ്യക്തിത്വവും വീണ്ടെടുക്കുന്നതില്‍ ഫാ. പ്ലാസിഡ് ജെ. പൊടിപാറയുടെ സംഭാവനകള്‍ മഹത്തരമാണെന്നും കാണപ്പെടാതെ പോയ നിധിയാണ് പ്ലാസിഡച്ചനെന്നും ഷംഷാബാദ് രൂപതാ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. പ്ലാസിഡച്ചന്റെ 33ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിനെ സ്‌നേഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ തുടര്‍ച്ചയായ സഭയെ വളര്‍ത്തുന്നതില്‍ പ്ലാസിഡച്ചന്‍ ഏറെ പരിശ്രമിച്ചിരുന്നു. ക്രാന്തദര്‍ശിയായ സഭാ സ്‌നേഹിയായിരുന്നു അദ്ദേഹമെന്നും മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേ പ്ലാസിഡച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചെത്തിപ്പുഴ തിരുഹൃദയദേവാലയത്തില്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയും ഒപ്പീസും നടത്തി. യോഗത്തില്‍ സിഎംഐ തിരുവനന്തപുരം പ്രൊവിന്‍സ് കൗണ്‍സിലര്‍ ഫാ.ജയിംസ് മുല്ലശേരി സിഎംഐ അധ്യക്ഷത വഹിച്ചു. വടവാതൂര്‍ സെമിനാരി പ്രൊഫസര്‍ റവ.ഡോ.വര്‍ഗീസ് കൊച്ചുപറന്പില്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. ജോണ്‍ പള്ളുരുത്തിയില്‍ സിഎംഐ, ഫാ. ലുദുവിക്ക് പാത്തിക്കല്‍ സിഎംഐ, ജോസുകുട്ടി കുട്ടംപേരൂര്‍ എന്നിവര്‍പ്രസംഗിച്ചു. ഫാ.ജോണ്‍ പള്ളുരുത്തി സിഎംഐ എഴുതിയ പ്ലാസിഡ് ജെ. പൊടിപാറ എസ്റ്റാബ്ലിഷ്‌മെന്റ് ഓള്‍ ഇന്ത്യ ജൂറിഡിക്ഷന്‍ എന്ന പുസ്തകത്തിന്റെയും സബീഷ് നെടുംപറന്പില്‍ എഴുതിയ ഒരു പരിചാരകന്റെ ഓര്‍മ്മക്കുറിപ്പ് എന്ന പുസ്തകത്തിന്റെയും പ്രകാശനവും മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. റവ.ഡോ. തോമസ് കാലായില്‍, ഫാ. ജെയിംസ് മുല്ലശേരി എന്നിവര്‍ പുസ്തകത്തിന്റെ കോപ്പികള്‍ ഏറ്റുവാങ്ങി.
Image: /content_image/India/India-2018-04-29-02:04:39.jpg
Keywords: പ്ലാസി, തട്ടില്‍
Content: 7673
Category: 22
Sub Category:
Heading: പോളിഷ് നേഴ്സ് ഹന്ന ക്രിസനോവ്സ്ക വാഴ്ത്തപ്പെട്ട പദവിയില്‍
Content: ക്രാക്കോവ്: റഷ്യന്‍ വിപ്ലവകാലത്ത് അനേകര്‍ക്ക് സാന്ത്വനമായി മാറുകയും നേഴ്സുമാരുടെ കത്തോലിക്ക സംഘടനയുടെ രൂപീകരണത്തില്‍ നിര്‍ണ്ണായകമായ സ്വാധീനമാകുകയും ചെയ്ത പോളിഷ് അല്‍മായ വനിത ഹന്നാ ക്രിസനോവ്സ്കായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇന്നലെ (28/04/2018) ക്രാക്കോവ് അതിരൂപതയിലെ ദൈവ കരുണയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആണ് ചടങ്ങുകള്‍ നടന്നത്. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മാനുഷിക വേദനയുടെ അന്ധകാരത്തില്‍ പ്രകാശമായി ഉദിച്ച വ്യക്തിയായിരിന്നു ഹന്നയെന്ന്‍ കര്‍ദ്ദിനാള്‍ പറഞ്ഞു. 1902-ല്‍ പോളണ്ടിലെ വാര്‍സോയിലാണ് ഹന്നാ ക്രിസനോവ്സ്കാ ജനിച്ചത്. അവളുടെ കുടുബത്തില്‍ ഒരു വിഭാഗം പ്രൊട്ടസ്റ്റന്‍റ് സഭാനുയായികളും ശേഷിച്ചവര്‍ കത്തോലിക്കരുമായിരുന്നു. കത്തോലിക്ക വിശ്വാസത്തെ മുറുകെ പിടിച്ചാണ് അവള്‍ കഴിഞ്ഞത്. ക്രാക്കോവില്‍ ഉര്‍സുലിന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളില്‍ അവള്‍ തന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1922-ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ഹന്നാ വാഴ്സോവിലെ നേഴ്സിംഗ് സ്കൂളില്‍ ചേര്‍ന്നു. അധികം താമസിയാതെ വിശുദ്ധ ബെനഡിക്ടിന്റെ പ്രബോധനങ്ങള്‍ക്കനുസൃതമായി ജീവിക്കുന്ന ഉര്‍സുലിന്‍ കന്യാസ്ത്രീകള്‍ക്കൊപ്പം അവളും തന്റെ ജീവിതം സേവനത്തിനായി സമര്‍പ്പിക്കുകയായിരിന്നു. 1926-1929 കാലയളവില്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് നേഴ്സസില്‍ പരിശീലകയായി അവള്‍ സേവനം ചെയ്തു. ഇക്കാലയളവിലാണ് അവള്‍ യേശുവുമായി കൂടുതല്‍ അടുക്കുന്നത്. 1937-ല്‍ ഹന്നാ പോളണ്ടിലെ കത്തോലിക്കാ നേഴ്സുമാരുടെ അസോസിയേഷനില്‍ ചേര്‍ന്നു. 1939-ല്‍ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്ത് ഹന്നാ ക്രാക്കോവില്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മറ്റെര്‍ണിറ്റി ആന്‍ഡ്‌ നേഴ്സിംഗ് എന്ന നേഴ്സിംഗ് പരിശീലന കേന്ദം സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയും അവര്‍ക്കൊപ്പം പാവപ്പെട്ട രോഗികളുടെ വീടുകളില്‍ പോയി ശുശ്രൂഷിച്ചും ഹന്നാ തന്റെ ജീവിതം ധന്യമാക്കി. യുദ്ധത്തില്‍ അകപ്പെട്ടവര്‍ക്ക് സ്വാന്തനവും പരിചരണവും നല്‍കുന്നതിലും അവള്‍ ആനന്ദം കണ്ടെത്തി.1966-ലാണ് അവള്‍ക്ക് കാന്‍സര്‍ പിടിപെടുന്നത്. നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും രോഗം മൂര്‍ച്ഛിച്ച് 1973 ഏപ്രില്‍ 23-ന് ക്രാക്കൊവില്‍ വെച്ച് അവള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുകയായിരിന്നു. 1997-ല്‍ ഹന്നാ ക്രിസനോവ്സ്കായെ ദൈവദാസിയായി പ്രഖ്യാപിച്ചു. 2015 സെപ്റ്റംബര്‍ 30-നാണ് ഫ്രാന്‍സിസ് പാപ്പാ അവളെ ധന്യയായി പ്രഖ്യാപിച്ചത്.
Image: /content_image/News/News-2018-04-29-06:48:13.jpg
Keywords: പോളണ്ട, പോളിഷ്
Content: 7674
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ വൈദിക നരഹത്യ വീണ്ടും; മൂന്നാമത്തെ വൈദികന്‍ കൊല്ലപ്പെട്ടു
Content: മെക്സിക്കോ സിറ്റി: ലോക മനസാക്ഷിയെ ഞെട്ടിച്ചു മെക്സിക്കോയില്‍ വീണ്ടും വൈദിക നരഹത്യ. അക്രമികള്‍ തട്ടിക്കൊണ്ടുപോയ വയോധികനായ ഫാ. ജോസ് മൊയിസേസ് ഫബില റെയെസ് എന്ന കത്തോലിക്കാ വൈദികനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ ഈ മാസം മെക്സിക്കോയില്‍ കൊല്ലപ്പെട്ട വൈദികരുടെ എണ്ണം മൂന്നായി. ഇക്കഴിഞ്ഞ മൂന്നാം തിയതി (03/04/18) കുടുംബാംഗങ്ങളോടൊപ്പം മെക്സിക്കോ നഗരത്തില്‍ നിന്ന് കുവെര്‍നവാക്ക എന്ന സ്ഥലത്തേക്കു പോകുന്നതിനിടെയാണ് ഫാ. മൊയിസേസിനെ അക്രമികളുടെ സംഘം തട്ടിക്കൊണ്ട് പോയത്. ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ ദേവാലയത്തില്‍ സേവനം ചെയ്യുകയായിരിന്ന ഫാ. മൊയിസേസിന് എണ്‍പത് വയസ്സായിരിന്നു. കഴിഞ്ഞ ദിവസം കുവെര്‍നവാക്കയിലെ വിജനമായ സ്ഥലത്തു നിന്ന്‍ വൈദികന്‍റെ ചേതനയറ്റ ശരീരം കണ്ടെത്തുകയായിരിന്നു. പൌരോഹിത്യം സ്വീകരിച്ചിട്ട് 57 വര്‍ഷം പിന്നിട്ട ഫാ. ജോസ് 2001 മുതല്‍ ഗ്വാഡലൂപ്പ ദേവാലയത്തിന്റെ നേതൃത്വം വഹിക്കുകയായിരിന്നു. ഇക്കഴിഞ്ഞ 18നു ഗ്വാദലഹാറ അതിരൂപതയിലെ വൈദികനും 20നു ഇസ്കാല്ലി രൂപതയിലെ വൈദികനും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരിന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സികോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ വധിക്കപ്പെട്ടെന്നാണ് കണക്കുകള്‍. ഈ വര്‍ഷം ഇതുവരെ അഞ്ചു വൈദികരാണ് ദുരൂഹ സാഹചര്യത്തില്‍ മെക്സിക്കോയില്‍ കൊല്ലപ്പെട്ടത്. വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള ആക്രമണത്തില്‍ മെക്സിക്കന്‍ ഗവണ്‍മെന്‍റ് നിശബ്ദത വെടിയണമെന്നും ഇടയ ദൗത്യം സുരക്ഷിതമായി തുടരാനാവശ്യമായ സംരക്ഷണം സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാകണമെന്നുമാണ് സഭയുടെ ആവശ്യം. പക്ഷേ സര്‍ക്കാര്‍ മൗനത്തില്‍ വൈദിക നരഹത്യ വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്.
Image: /content_image/News/News-2018-04-29-08:17:51.jpg
Keywords: മെക്സിക്കോ
Content: 7675
Category: 1
Sub Category:
Heading: ആല്‍ഫിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിന്‍റെ കണ്ണീരായി മാറിയ ആല്‍ഫി ഇവാന്‍സിന്റെ മരണത്തില്‍ വേദന രേഖപ്പെടുത്തികൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ആല്‍ഫിയുടെ വിയോഗം തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും പാപ്പ ട്വിറ്ററില്‍ കുറിച്ചു. അപൂര്‍വ മസ്തിഷ്‌ക രോഗം ബാധിച്ചു ലിവര്‍പൂളില്‍ ചികിത്സയിലായിരുന്ന ആല്‍ഫിയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ഒന്നിലധികം തവണ ആഹ്വാനം ചെയ്തിരിന്നു. ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ ആശുപത്രിയില്‍ മസ്തിഷ്ക സംബന്ധിയായ അപൂര്‍വരോഗത്തിന്‍റെ പിടിയിലമര്‍ന്നു കഴിഞ്ഞ 23 മാസങ്ങളായി ആല്‍ഫി ജീവന്‍രക്ഷാഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ ഇനിയും തുടരുന്നതില്‍ അര്‍ഥമില്ലെന്നും ഇവ നീക്കം ചെയ്യണമെന്നും ആശുപത്രി അധികൃതര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിനിടെ ആല്‍ഫിയുടെ പിതാവ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. തുടര്‍ന്നു കുഞ്ഞിനെ ഇറ്റലിയിലേക്ക് ചികിത്സയ്ക്കു കൊണ്ടു പോകാന്‍ അനുമതി തേടി ആല്‍ഫിയുടെ മാതാപിതാക്കള്‍ ബ്രിട്ടീഷ് കോടതിയില്‍ മറ്റൊരു വാദം ഉന്നയിച്ചു. എന്നാല്‍ ശനിയാഴ്ച ബ്രിട്ടീഷ് സമയം 2.30നു ആല്‍ഫി വിടപറയുകയായിരിന്നു. കുഞ്ഞിന്റെ മരണവിവരമറിഞ്ഞു നൂറുകണക്കിന് ആളുകളാണ് പലയിടത്തുമായി തടിച്ചു കൂടിയത്. തെരുവില്‍ നീല ബലൂണുകള്‍ പറത്തിയും സന്ദേശങ്ങള്‍ കൈമാറിയും ജനങ്ങള്‍ തങ്ങളുടെ സ്നേഹവും ഐക്യദാര്‍ഢ്യവും ആല്‍ഫിയോട് പ്രകടിപ്പിച്ചു.കുഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞ നാളുകളില്‍ നൂറുകണക്കിന് ആളുകളാണ് അവനു വേണ്ടി ആശുപത്രിക്ക് മുന്‍പിലും കോടതിവരാന്തയിലും പ്രകടനം നടത്തിയിരുന്നത്.
Image: /content_image/News/News-2018-04-30-04:43:08.jpg
Keywords: ആല്‍ഫി, ഫ്രാന്‍സിസ്
Content: 7676
Category: 7
Sub Category:
Heading: കേരളസഭയിലെ പ്രതിസന്ധിയുടെ കാരണം കടുത്ത ഒന്നാം പ്രമാണ ലംഘനം: ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു
Content: കോട്ടയം: കേരളസഭ നേരിടുന്ന പ്രതിസന്ധികളുടെ കാരണം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ സന്ദേശം നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കേരളസഭ ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ കാരണം ഒന്നാം പ്രമാണ ലംഘനമാണെന്ന്‍ ഫാ. ഡാനിയേല്‍ വ്യക്തമാക്കി. എല്ലാ മതങ്ങളും ഒന്നാണെന്ന ധാരണ തെറ്റാണെന്നും യേശു ഏകരക്ഷകന്‍ എന്ന സത്യത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തെ ഉപേക്ഷിച്ചു മറ്റു ആരാധനാ രീതികളുടെ പുറകെ പോയ ജനതക്കുവേണ്ടി ദൈവം കാവൽ നിൽക്കുമെന്ന് വിചാരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം കളത്തിപ്പടി ക്രിസ്റീന്‍ ധ്യാനകേന്ദ്രത്തില്‍ പ്രേഷിതപരിശീലന ധ്യാനത്തിനിടെയാണ് ശക്തമായ സന്ദേശം ഫാ. ഡാനിയേൽ പങ്കുവച്ചത്. "കേരളസഭ ഇത്രയും നാശം ഇന്നനുഭവിക്കുന്നതിനു ഒരു കാരണം കടുത്ത ഒന്നാം പ്രമാണ ലംഘനമാണ്. എല്ലാ മതങ്ങളും ഒന്നല്ല. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ പാവപെട്ട ഒറീസയിലെ ക്രിസ്താനികൾ കൊല്ലപ്പെടേണ്ട കാര്യമില്ല. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ തോമാശ്ലീഹാ കുന്തത്താൽ കൊല്ലപ്പെടേണ്ട കാര്യമില്ല. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ പൗലോസ് ശ്ളീഹാ നീറോ ചക്രവർത്തിയുടെ വാൾമുനത്തുമ്പിലേക്ക് കഴുത്തു നീട്ടികൊടുക്കേണ്ട കാര്യമില്ല. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ ദൈവസഹായം പിള്ള വേട്ടയാടപ്പെടേണ്ട കാര്യം ഇല്ലായിരുന്നു. എല്ലാ മതങ്ങളും ഒന്നാണെങ്കിൽ രക്തസാക്ഷികൾ സഭയിൽ ഉണ്ടാകേണ്ട ആവശ്യമില്ല". "മറ്റു മതങ്ങളുമായുള്ള സൗഹ്യദത്തിന്റെ പേരിൽ, ഏത് അറ്റം വരെയും പോകാൻ മടിയില്ലാത്തവിധം സഭയ്ക്കു സംഭവിച്ച അപചയമാണ് ഇന്നത്തെ കേരള കത്തോലിക്ക സഭയിൽ ഇന്നുണ്ടായ പ്രശ്നങ്ങളുടെ എല്ലാം ഒന്നാമത്തെ കാരണം. ദൈവത്തെ ഉപേക്ഷിച്ചു മറ്റു ആരാധനാ രീതികളുടെ പുറകെ പോയ ജനതക്കുവേണ്ടി ദൈവം കാവൽ നിൽക്കുമെന്ന് നമ്മൾ വിചാരിക്കരുത്. എല്ലാവരെയും പ്രസാദിപ്പിക്കുവാന്‍ അവരോടു സ്നേഹത്തോടെ പെരുമാറിയാല്‍ മതി, അല്ലാതെ പരിശുദ്ധ കുർബാനയിൽ മായം ചേർക്കേണ്ട കാര്യമില്ല. എല്ലാവരേയും പ്രസാദിപ്പിക്കാൻവേണ്ടി ദൈവീക സംവിധാനങ്ങളിൽ മായം ചേർക്കരുത്". ഭാരതത്തില്‍ ക്രിസ്തീയ വിശ്വാസത്തിന് മങ്ങലേല്‍ക്കുവാനുള്ള പ്രധാന കാരണം വിജാതീയ അനുകരണമാണെന്നും ഫാ. ഡാനിയേല്‍ പറഞ്ഞു. #{red->none->b-> വായനക്കാരുടെ അറിവിലേക്ക് ഏതാനും യാഥാര്‍ത്ഥ്യങ്ങള്‍ ‍}# ക്രൈസ്തവ വിശ്വാസം എന്നത് കേവലം ഒരു മതവിശ്വാസമല്ല. ക്രിസ്തു ഈ ലോകത്തിലേക്കു വന്നത് ഒരു മതം സ്ഥാപിക്കാൻ വേണ്ടി ആയിരുന്നില്ല. അവിടുന്ന് മനുഷ്യാവതാരം ചെയ്തത് മാനവകുലത്തെ മുഴുവൻ രക്ഷിക്കാൻ വേണ്ടിയായിരുന്നു. മനുഷ്യനായി അവതരിക്കുകയും, പീഡകൾ സഹിക്കുകയും, മരിക്കുകയും, ഉത്ഥാനം ചെയ്യുകയും ചെയ്തുകൊണ്ട് അവിടുന്ന് നിത്യരക്ഷയുടെ വാതിൽ സകലമനുഷ്യർക്കുമായി തുറന്നുകൊടുത്തു; തന്നിൽ വിശ്വസിക്കുവാനും രക്ഷ പ്രാപിക്കുവാനും അവിടുന്ന് ലോകത്തോട് ആഹ്വാനം ചെയ്തു. മതത്തിന്റെ മതിൽക്കെട്ടുകൾ കടന്ന് ഒരു ആട്ടിൻപറ്റവും ഒരു ഇടയനും ആയിത്തീരാനാണ് ദൈവം തന്റെ ഏകജാതനെ ഈ ഭൂമിയിലേക്കയച്ചത്. അങ്ങനെ അവ്യക്തമായും ദൈവത്തെക്കുറിച്ച് അറിഞ്ഞിരുന്ന മനുഷ്യകുലം ക്രിസ്തുവിലൂടെ സത്യദൈവത്തെ പൂർണ്ണമായി തിരിച്ചറിയണമെന്നും എല്ലാവരും രക്ഷപ്രാപിക്കണമെന്നും പിതാവായ ദൈവം ആഗ്രഹിച്ചു. ഈ സത്യം തിരിച്ചറിഞ്ഞ അവിടുത്തെ ശിഷ്യന്മാർ ലോകം മുഴുവനും പോയി രക്ഷ പ്രാപിക്കുവാൻ ക്രിസ്തുവിൽ വിശ്വസിക്കേണ്ടത് ആവശ്യമാണെന്ന് പ്രഘോഷിച്ചു. അവർ ലോകത്തോട് പ്രഘോഷിച്ചത് കേവലം ഒരു മതവിശ്വാസമായിരുന്നില്ല. അവർ പ്രഘോഷിച്ചത് രക്ഷാമാർഗ്ഗമായിരുന്നു. ഏതു മതത്തിൽ വിശ്വസിക്കുന്നവനും രക്ഷ പ്രാപിക്കണമെങ്കിൽ ക്രിസ്തുവിൽ വിശ്വസിക്കുകയും അവിടുത്തെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയും വേണം എന്ന വലിയ സത്യമാണ് അവർ പ്രഘോഷിച്ചത്. "ഞാനാണ് വാതിൽ" എന്നുപറഞ്ഞുകൊണ്ട് ക്രിസ്തു സ്ഥാപിച്ച വാതിലിലൂടെ പ്രവേശിക്കുവാൻ തയ്യാറാകാതെ നിരവധിപേർ അവരുടെ തെറ്റായ മതസങ്കല്പങ്ങളിൽ തുടർന്നും വിശ്വസിച്ചു; ഇന്നും വിശ്വസിക്കുന്നു. ആദിമ ക്രൈസ്തവ സമൂഹത്തെ പറ്റി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നത് "രക്ഷപ്രാപിച്ചവരുടെ ഗണം" (അപ്പ 2:47) എന്നാണ്. അല്ലാതെ 'ക്രിസ്തുമതത്തിൽ ചേർന്നവർ' എന്നല്ല. എല്ലാ മനുഷ്യർക്കുമായി നൽകപ്പെട്ടിരിക്കുന്ന രക്ഷാമാർഗ്ഗമായ 'യേശുനാമത്തിൽ വിശ്വസിച്ചവരെ' ലോകം പിന്നീട് 'ക്രിസ്ത്യാനികൾ' എന്നു വിളിക്കാൻ തുടങ്ങി. "അന്ത്യോക്യായിൽ വെച്ചാണ് ശിഷ്യന്മാർ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടത്" (അപ്പ 11:26). അങ്ങനെ ഈ ലോകത്തിന്റെ സംവിധാനങ്ങളാണ് ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ഒരു മതത്തിന്റെ പരിവേഷം ചാർത്തി നൽകിയത്. ആകാശത്തെയും ഭൂമിയെയും അതിലെ സകലതിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം തൻറെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്കയച്ചുകൊണ്ട് എല്ലാ മനുഷ്യരെയും രക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ ഖേദകരമെന്നു പറയട്ടെ ക്രിസ്തുവിന് ശേഷം 2000 വർഷം പിന്നിടുമ്പോൾ ക്രിസ്തുവിലുള്ള വിശ്വാസം കേവലം ഒരു മതവിശ്വാസമായി കാണപ്പെടുകയും, ലോകരക്ഷകനും ഏകരക്ഷകനുമായ യേശുക്രിസ്തു വെറും മനുഷ്യനിർമ്മിതമായ ദൈവീക സങ്കല്പങ്ങളുടെ കൂട്ടത്തിൽ എണ്ണപെടുകയും ചെയ്യുന്നു. ആരാണ് ഇതിനു ഉത്തരവാദി? യേശുക്രിസ്തുവിനെ 'ലോക രക്ഷകൻ' എന്ന സത്യത്തിൽ നിന്നും വെറും ഒരു മത സ്ഥാപകൻ എന്ന നിലയിലേക്ക് താഴ്ത്തി ചിന്തിച്ചതിനു ഒരു പരിധി വരെ ക്രിസ്ത്യാനികൾ തന്നെയാണ് ഉത്തരവാദികൾ. മറ്റ് മതങ്ങളുടെ സംപ്രീതി പിടിച്ചുപറ്റുവാനും ലോകം നൽകുന്ന കൈയ്യടി നേടാനും വേണ്ടി ഏകരക്ഷകനായ യേശുവിനെ മറ്റ് മതങ്ങളുടെ ദൈവീകസങ്കല്പങ്ങളോടൊപ്പം തരംതാഴ്ത്തി ചിത്രീകരിക്കുന്ന ഓരോ ക്രൈസ്തവനും തന്റെ ദൗത്യത്തിൽ ഗൗരവമായ വീഴ്ച വരുത്തുന്നു. ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി യേശുനാമം അല്ലാതെ മറ്റൊരു നാമം നൽകപ്പെട്ടിട്ടില്ല എന്ന സത്യം മറ്റാരും തിരിച്ചറിഞ്ഞില്ലെങ്കിലും ഒരു ക്രൈസ്തവൻ തിരിച്ചറിഞ്ഞിരിക്കണം. ഇപ്രകാരം കലർപ്പില്ലാത്തതും അടിയുറച്ചതുമായ വിശ്വാസത്തിൽ നിന്നേ യാഥാർത്ഥ സുവിശേഷപ്രഘോഷണം സാധ്യമാകൂ. യേശു ഏകരക്ഷകന്‍ എന്നു നമ്മുക്കും സധൈര്യം പ്രഘോഷിക്കാം.
Image: /content_image/News/News-2018-04-30-07:29:16.jpg
Keywords: ഏകരക്ഷകന്‍, യേശു
Content: 7677
Category: 18
Sub Category:
Heading: സമുദായ സംഗമത്തിനു മുന്നോടിയായി പതാകദിനം ആചരിച്ചു
Content: തൃശൂര്‍: മേയ് 13ന് തൃശൂരില്‍ നടക്കുന്ന സീറോ മലബാര്‍ സഭയുടെ സമുദായ സംഗമത്തിനു മുന്നോടിയായി ഇന്നലെ പതാകദിനം ആചരിച്ചു. അതിരൂപതതല ഉദ്ഘാടനം ബസിലിക്കയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഷംഷാബാദ് രൂപതാ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പതാക ഉയര്‍ത്തി. തൃശൂര്‍ അതിരൂപതയിലെ ഇരുന്നൂറോളം ഇടവകകളില്‍ പതാക ഉയര്‍ത്തല്‍ നടന്നു. അരണാട്ടുകരയില്‍ ഫാ. ബാബു പാണാട്ടുപറന്പില്‍, വല്ലച്ചിറയില്‍ ഫാ. ജെന്‍സ് തട്ടില്‍, എരുമപ്പെട്ടിയില്‍ ഫാ.ജോയ് അടന്പുകുളം, ഗുരുവായൂരില്‍ ഫാ. ജോസ് പുലിക്കോട്ടില്‍, പാലയ്ക്കലില് ഫാ. ജോജു പൊറുത്തൂര്‍ തുടങ്ങിയവരും പതാക ഉയര്‍ത്തി.
Image: /content_image/India/India-2018-04-30-08:52:17.jpg
Keywords: കോണ്‍ഗ്ര
Content: 7678
Category: 1
Sub Category:
Heading: ബ്രിട്ടന്റെ വിശ്വാസ മുന്നേറ്റമായി 'റോസറി ഓൺ ദ കോസ്റ്റ്'
Content: പോര്‍ട്ട്‌സ് മൗത്ത്: നീണ്ട നാല്‍പ്പത് ദിവസത്തെ ഒരുക്കത്തിന് ശേഷം ജപമാല യത്നത്തില്‍ പങ്കെടുക്കാൻ ആയിരങ്ങൾ എത്തിയപ്പോൾ ബ്രിട്ടന്റെ സമീപകാല ചരിത്രം ദർശിച്ച ഏറ്റവും വലിയ വിശ്വാസമുന്നേറ്റമായി 'റോസറി ഓൺ ദ കോസ്'റ്റ്. ഇന്നലെയാണ് ബ്രിട്ടന്റെ തീരപ്രദേശങ്ങളില്‍ ആയിരങ്ങള്‍ ഒത്തുകൂടി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചത്. ദമ്പതികളും കുട്ടികളും യുവജനങ്ങളും വയോധികരും വൈദികരും ബിഷപ്പുമാരും അടക്കമുള്ള സമൂഹം പങ്കെടുത്ത ജപമാലയത്നം ബ്രിട്ടന് ചുറ്റുമുള്ള 7000 മൈൽ നീളമുള്ള സമുദ്രതീരത്തെ 350 കേന്ദ്രങ്ങളിലായാണ് സംഘടിപ്പിച്ചത്. പരിശുദ്ധ അമ്മയുടെ രൂപങ്ങളും ചിത്രങ്ങളും ഉയര്‍ത്തിയാണ് വിശ്വാസ സമൂഹം ഒന്നുചേര്‍ന്നു ജപമാല ചൊല്ലിയത്. ജപമാല കൂട്ടായ്മയില്‍ മലയാളി വിശ്വാസ സമൂഹത്തിന്റെ പങ്കാളിത്തവും ശ്രദ്ധേയമായി. പോര്‍ട്ട്‌സ് മൗത്ത് റോസ് ഗാര്‍ഡന്‍സില്‍ നടന്ന ജപമാല പ്രാര്‍ത്ഥനയ്ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. ദൈവികജീവനില്‍ പങ്കുചേരുന്ന പരിശുദ്ധ കന്യകമറിയത്തിന്റെ മാധ്യസ്ഥ്യം മരണസംസ്‌കാരത്തിന് എതിരേയുള്ള മറുമരുന്നാണെന്ന് അദ്ദേഹം പറഞ്ഞു. തീരപ്രദേശമായ ഗ്യുർണസി ദ്വീപിൽനിന്ന് ആരംഭിച്ച ജപമാല യജ്ഞം സ്‌കോട്ട്‌ലാൻഡ് നോർവേ തീരമായ ഷെറ്റ്‌ലാൻഡ് സെന്റ് നിനിയൻ ദ്വീപിലാണ് സമാപിച്ചത്. 1967-ൽ പ്രാബല്യത്തിൽ വന്ന അബോർഷൻ ആക്റ്റിന്റെയും സിയന്നായിലെ വിശുദ്ധ കാതറിന്റെയും ഓർ ലേഡി ഓഫ് ഫെയ്ത്തിന്റെയും അനുസ്മരണാർത്ഥമാണ് ഇന്നലെ ‘റോസറി ഓൺ ദ കോസ്റ്റ്' സംഘടിപ്പിക്കപ്പെട്ടത്. ബ്രിട്ടനില്‍ വിശ്വാസത്തിനെതിരെയുള്ള ഭീഷണികളെ ചെറുക്കുക, ഗര്‍ഭഛിദ്ര പ്രവണത അവസാനിക്കുക, ലോകമാകമാനം സമാധാനം പുനസ്ഥാപിക്കപ്പെടുക എന്നിവയായിരിന്നു ജപമാല യത്നത്തിന്റെ നിയോഗങ്ങള്‍
Image: /content_image/News/News-2018-04-30-09:34:39.jpg
Keywords: ബ്രിട്ട, ജപമാല
Content: 7679
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സില്‍ യുവവൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
Content: കാഗയന്‍: ഫിലിപ്പീന്‍സിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ കാഗയനില്‍ വൈദികന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഫാ. മാർക്ക് ആന്‍റണി വെന്റുര എന്ന യുവ കത്തോലിക്ക വൈദികനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ നടന്ന ദിവ്യബലി അർപ്പണത്തിനുശേഷം കുഞ്ഞുങ്ങളെ ആശീര്‍വ്വദിക്കുകയായിരിന്ന വൈദികന് നേരെ ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതന്‍ നിറയൊഴിക്കുകയായിരിന്നു. സംഭവസ്ഥലത്തു നിന്ന്‍ തന്നെ വൈദികന്‍ മരിച്ചു. അക്രമത്തിന് പിന്നിലുള്ള കാരണം ഇനിയും വ്യക്തമല്ല. 2013-ല്‍ തിരുപ്പട്ടം സ്വീകരിച്ച ഫാ. മാർക്ക്, മാബയാൻ മിഷൻ ഓഫ് കാഗയാൻ മുന്‍ ഡയറക്ടറായിരുന്നു. ഫിലിപ്പീന്‍സിലെ കുഞ്ഞുങ്ങളുടെ ക്ഷേമത്തിനും തൊഴിലാളികളുടെ ഉന്നമനത്തിനും നീതിപൂര്‍വ്വകമായ രാഷ്ട്രീയ തിരഞ്ഞെടുപ്പിനും വേണ്ടി ശബ്ദമുയര്‍ത്തിയ വൈദികന്‍ കൂടിയായിരിന്നു ഫാ. മാര്‍ക്ക്. വൈദികന്റെ മരണത്തില്‍ ഫിലിപ്പീന്‍സ് ദേശീയ മെത്രാന്‍ സമിതി കടുത്ത ദുഃഖം രേഖപ്പെടുത്തി. ഘാതകനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് മെത്രാന്‍ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഫിലിപ്പീന്‍സില്‍ നാലുമാസത്തിനുള്ളില്‍ വെടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ വൈദികനാണ് ഫാ. മാര്‍ക്ക്. അതേസമയം അന്വേഷണത്തിന് പോലീസ് പ്രത്യേക സംഘത്തെ ഇതിനോടകം നിയമിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-04-30-10:33:48.jpg
Keywords: ഫിലി