Content | തൃശൂര്‍: മേയ് 13ന് തൃശൂരില്‍ നടക്കുന്ന സീറോ മലബാര്‍ സഭയുടെ സമുദായ സംഗമത്തിനു മുന്നോടിയായി ഇന്നലെ പതാകദിനം ആചരിച്ചു. അതിരൂപതതല ഉദ്ഘാടനം ബസിലിക്കയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വഹിച്ചു. ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഷംഷാബാദ് രൂപതാ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ പതാക ഉയര്‍ത്തി.
തൃശൂര്‍ അതിരൂപതയിലെ ഇരുന്നൂറോളം ഇടവകകളില്‍ പതാക ഉയര്‍ത്തല്‍ നടന്നു. അരണാട്ടുകരയില്‍ ഫാ. ബാബു പാണാട്ടുപറന്പില്‍, വല്ലച്ചിറയില്‍ ഫാ. ജെന്‍സ് തട്ടില്‍, എരുമപ്പെട്ടിയില്‍ ഫാ.ജോയ് അടന്പുകുളം, ഗുരുവായൂരില്‍ ഫാ. ജോസ് പുലിക്കോട്ടില്‍, പാലയ്ക്കലില് ഫാ. ജോജു പൊറുത്തൂര്‍ തുടങ്ങിയവരും പതാക ഉയര്‍ത്തി.
|