Contents

Displaying 7351-7360 of 25128 results.
Content: 7660
Category: 1
Sub Category:
Heading: ക്രൈസ്തവ പീഡനം വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പങ്കുവച്ച് നൈജീരിയൻ വൈസ് പ്രസിഡന്റ്
Content: അബൂജ: ക്രൈസ്തവ പീഡനം വര്‍ദ്ധിക്കുന്നതിലുള്ള ആശങ്ക പങ്കുവച്ച് നൈജീരിയൻ വൈസ് പ്രസിഡന്റ് പ്രൊഫ.യമി ഒസിൻബജോ. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ രൂക്ഷമാകുന്നതില്‍ ആശങ്കയുണ്ടെന്നും അസഹിഷ്ണുതയ്ക്കെതിരെ രാജ്യം ഒറ്റകെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഗബഗാദ ഡീപ്പർ ലൈഫ് ബൈബിൾ ചർച്ചിന്റെ ആസ്ഥാന മന്ദിരവും പുതിയ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈശാചികമായ പ്രവർത്തികളാൽ മത പീഡനം വർദ്ധിച്ച സാഹചര്യത്തിൽ ക്രൈസ്തവർ ആശങ്കയിലാണെന്നും അക്രമം തടയാൻ സുരക്ഷാ സേന അക്ഷീണം പ്രയത്നിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദേവാലയ നിർമ്മാണത്തിന് നിയമപരമായി സംരക്ഷണമൊരുക്കുവാൻ നൈജീരിയൻ ഭരണകൂടം സന്നദ്ധമാണ്. രാജ്യത്ത് മതവിപ്ളവം ഉണ്ടാക്കുക വഴി സുവിശേഷ പ്രഘോഷണം തടസ്സപ്പെടുത്തുകയാണ് സാത്താന്റെ ശ്രമം. ബൊക്കോഹറാം എന്ന പേരിലും മറ്റും നടക്കുന്ന ആക്രമണങ്ങളുടെ മദ്ധ്യത്തിലും ക്രിസ്തുവിന്റെ ശരീരമെന്ന നിലയിൽ നമ്മുടെ ലക്ഷ്യം മറന്ന് പോകരുത്. രക്ഷ പ്രാപിക്കുവാൻ വിളിക്കപ്പെട്ടവരുടെ സമൂഹമെന്ന നിലയിൽ, ശത്രുക്കളെപ്പോലും സ്നേഹിക്കുവാനാണ് യേശുക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്. മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ നൈജീരിയൻ ഭരണകൂടം പ്രയത്നിക്കും. മത അസഹിഷ്ണുതയാണ് രാജ്യം നേരിടുന്ന പ്രതിസന്ധിയെന്നും സമാധാന ശ്രമങ്ങൾക്ക് മുൻതൂക്കം നല്കാൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ആവശ്യപ്പെട്ടതായും വൈസ് പ്രസിഡന്റ് പറഞ്ഞു. രാജ്യത്തിന് നേതൃത്വം നല്കുക എന്ന ദൗത്യത്തിന് വളരെയധികം പ്രാർത്ഥന ആവശ്യമാണ്. രാഷ്ട്ര നേതാക്കന്മാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം. സാത്താന്റെ പ്രവർത്തനങ്ങൾ ശക്തമായ ഈ കാലഘട്ടത്തിലെ പ്രതിസന്ധികളിലും തളരാതെ സഭ മുന്നോട്ട് പോകണം. ക്രൈസ്തവനെന്ന നിലയിൽ അഭിമാനപൂർവ്വമായ നിമിഷമാണിതെന്നും സുവിശേഷ പ്രഘോഷണ വേദി ഏവര്‍ക്കും അനുഗ്രഹമാണെന്നും ഒസിൻബജോ പറഞ്ഞു. നൈജീരിയയിലെ ലഗോസിലാണ് നാൽപ്പത്തിനായിരം പേരെ ഉൾക്കൊള്ളാവുന്ന ഡീപ്പര്‍ ബൈബിള്‍ ലൈഫ് ചര്‍ച്ച് പണി കഴിപ്പിച്ചിരിക്കുന്നത്.
Image: /content_image/News/News-2018-04-27-09:36:46.jpg
Keywords: നൈജീ
Content: 7661
Category: 1
Sub Category:
Heading: ആഗോള തലത്തില്‍ മതപീഡനം രൂക്ഷമാകുന്നതായി അമേരിക്കന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്
Content: വാഷിംഗ്‌ടണ്‍ ഡി.സി: മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ക്കാണ് കഴിഞ്ഞ വര്‍ഷം ലോകം സാക്ഷ്യം വഹിച്ചതെന്ന് അമേരിക്കന്‍ കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (USCIRF). ഇക്കഴിഞ്ഞ ഏപ്രില്‍ 25-ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 28 രാജ്യങ്ങളില്‍ കഴിഞ്ഞവര്‍ഷം ഭരണകൂടങ്ങളുടെ ഒത്താശയോടേയോ അല്ലാതേയോ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങളാണ് നടന്നതെന്നു ചൂണ്ടിക്കാട്ടുന്നു. വംശഹത്യ, അടിമത്വം, മാനഭംഗം, തടവിലാക്കല്‍, ഭവനരഹിതരാക്കല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം, സ്വത്തുവകകള്‍ നശിപ്പിക്കല്‍, മതവിദ്യഭ്യാസ നിരോധനം തുടങ്ങിയവയായിരുന്നു മതപീഡനത്തിന്റെ പ്രധാന മാര്‍ഗ്ഗങ്ങളായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന മ്യാന്‍മര്‍, ചൈന, എറിത്രിയ, ഇറാന്‍, ഉത്തര കൊറിയ, സൗദി അറേബ്യ, സുഡാന്‍, താജികിസ്ഥാന്‍, ടര്‍ക്മെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ 10 രാജ്യങ്ങള്‍ക്ക് പുറമേ പാക്കിസ്ഥാന്‍, സിറിയ, നൈജീരിയ, വിയറ്റ്നാം സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളേയും ഉള്‍പ്പെടുത്തി 16 രാജ്യങ്ങളെയാണ് കടുത്ത മതപീഡനം നടക്കുന്ന ‘കണ്‍ട്രി ഓഫ് പര്‍ട്ടിക്കുലര്‍ കണ്‍സേണ്‍’ (CPC) എന്ന വിഭാഗത്തിലേക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശിച്ചത്. ഈ രാജ്യങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പുതുതായി നിര്‍ദ്ദേശിച്ച 6 രാജ്യങ്ങളില്‍ പാക്കിസ്ഥാനിലാണ് ഏറ്റവും കടുത്ത മതപീഡനം നടക്കുന്നതെന്നു യു‌എസ്‌സി‌ഐ‌ആര്‍‌എഫ് ചെയര്‍മാനായ ഡാനിയല്‍ മാര്‍ക്ക് വ്യക്തമാക്കി. ആസിയ ബീബി ഉള്‍പ്പെടെ ഏതാണ്ട് നാല്‍പ്പതോളം ആളുകളാണ് പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ ‘മതനിന്ദാ’ നിയമത്തിന്റെ പേരില്‍ വധശിക്ഷയും കാത്ത് ജയിലില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പാക്കിസ്ഥാനെ പുതുതായി ചേര്‍ത്ത ‘സ്പെഷ്യല്‍ വാച്ച് ലിസ്റ്റ്’ലാണ് ഉള്‍പ്പെടുത്തിയിരുന്നത്. 2017-ല്‍ റഷ്യയിലും, ചൈനയിലും കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങളാണ് നടന്നതെന്ന് ഇന്‍റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ചെയര്‍മാന്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത സഭയായ ‘ചൈനീസ് കത്തോലിക് പാട്രിയോട്ടിക് അസോസിയേഷ’ന്റെ മേലുള്ള നിയന്ത്രണം കമ്മ്യൂണിസ്റ്റ് നേതൃത്വം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഷിന്‍ജിയാംഗും, തിബത്തും ചൈനീസ് പോലീസിന്റെ കീഴിലായി കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ക്യൂബ, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, ഖസാഖിസ്ഥാന്‍, ലാവോസ്, മലേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളെ കടുത്തതല്ലാത്ത മതപീഡനം നടക്കുന്ന ‘ടയര്‍ 2’ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യങ്ങള്‍ക്ക് പുറമേ ‘പ്രത്യേകം ശ്രദ്ധിക്കേണ്ടവ’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റ്, അഫ്ഘാനിസ്ഥാനിലെ താലിബാന്‍, സോമാലിയയിലെ അല്‍-ഷബാബ് എന്നീ തീവ്രവാദി സംഘടനകളെയാണ്. സൈനീക നടപടികള്‍ വഴി തങ്ങളുടെ അടിച്ചമര്‍ത്തല്‍ നയം അയല്‍രാജ്യത്തിലേക്ക് കൂടി വ്യാപിപ്പിച്ചത് റഷ്യ മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
Image: /content_image/News/News-2018-04-27-11:28:38.jpg
Keywords: മത
Content: 7662
Category: 1
Sub Category:
Heading: ക്രിസ്ത്യാനികളെ രണ്ടാംതരം പൗരന്മാരായി കാണരുത്: സൗദിയോട് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യാനികളെ രാജ്യത്തെ രണ്ടാം തരം പൗരന്‍മാരായി കാണരുതെന്ന് സൗദി അറേബ്യയോട്, മതാന്തര സംവാദത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ട്യൂറാന്‍. തന്റെ സൗദി സന്ദര്‍ശനത്തിനിടെ ക്രിസ്ത്യാനികളെ രണ്ടാം പൗരന്‍മാരായി കാണരുതെന്നും ക്രൈസ്തവരും മുസ്ലിംങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റിയും പറ്റിയും പറഞ്ഞതായി വത്തിക്കാന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് എഴുപത്തിയഞ്ചുകാരനായ കര്‍ദ്ദിനാള്‍ വെളിപ്പെടുത്തിയത്. സൗദി അധികാരികളുമായി സഹകരണ ഉടമ്പടിയില്‍ ഒപ്പുവെച്ചതായും കര്‍ദ്ദിനാള്‍ പറഞ്ഞു. സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും, രാജകുമാരന്‍ മുഹമ്മദ്‌ ബിന്‍ സല്‍മാനുമായും, സൗദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും, വിവിധ സഭാപ്രതിനിധികളുമായും കര്‍ദ്ദിനാള്‍ കൂടിക്കാഴ്ച നടത്തിയിരിന്നു. സൗദി അറേബ്യയിലും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന്‍ സൗദി അധികാരികള്‍ തന്നെ ബോധ്യപ്പെടുത്തിയെന്നും, സൗദിയില്‍ വിവിധ മതങ്ങള്‍ തമ്മിലുള്ള സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ തനിക്ക് ഉറപ്പ് നല്‍കിയതായും കര്‍ദ്ദിനാള്‍ വിവരിച്ചു. ഇതിനു മുന്‍പ് ആംഗ്ലിക്കന്‍ സഭയുടെ തലവനായ കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബി, ലെബനനിലെ മാരോണൈറ്റ് സഭാ പാത്രിയാര്‍ക്കീസ് ബേച്ചര അല്‍ റായി എന്നിവരുമായും സൗദി രാജകുമാരന്‍ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. സൗദിയിലെ ക്രിസ്ത്യാനികളില്‍ ഭൂരിഭാഗം പേരും തൊഴില്‍ തേടി എത്തിയിട്ടുള്ളവരോ, നയതന്ത്ര പ്രതിനിധികളോ ആണ്. രാജ്യത്തു ദേവാലയങ്ങള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ ഭവനങ്ങളില്‍ രഹസ്യമായാണ് ആരാധനകള്‍ നടത്തിവരുന്നത്. കര്‍ദ്ദിനാള്‍ ജീന്‍ ലൂയീസിന്‍റെ സൗദി സന്ദര്‍ശനത്തോടെ രാജ്യത്തെ ക്രൈസ്തവര്‍ക്ക് മതസ്വാതന്ത്ര്യം ലഭിക്കുമെന്ന ചര്‍ച്ച സജീവമായിരിക്കുകയാണ്.
Image: /content_image/News/News-2018-04-27-12:54:08.jpg
Keywords: സൗദി, സല്‍മാ
Content: 7663
Category: 18
Sub Category:
Heading: എടത്വ തിരുനാളിനു കൊടിയേറി
Content: എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിനു കൊടിയേറി. ഇന്നലെ രാവിലെ ആറിനു മധ്യസ്ഥപ്രാര്‍ഥന, വിശുദ്ധ കുര്‍ബാന എന്നിവയ്ക്കു ശേഷമാണ് ആയിരങ്ങള്‍ സാക്ഷ്യം വഹിച്ച കൊടിയേറ്റുകര്‍മം നടന്നത്. വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഗ്രീന്‍ പ്രോട്ടോക്കോളിന് പ്രാധാന്യം നല്‍കി പരുത്തി നൂല്‍കൊണ്ട് പിരിച്ചെടുത്ത ചരടാണ് കൊടി ഉയര്‍ത്താനായി ഉപയോഗിച്ചത്. കൊടിയേറ്റിന് അസി. വികാരിമാരായ ഫാ. വര്‍ഗീസ് പുത്തന്‍പുര, ഫാ. വര്‍ഗീസ് പുന്നക്കാലായില്‍, ഫാ. മൈക്കിള്‍ നെല്ലന്‍കുഴിയില്‍, ഫാ. ജോര്‍ജ് തൈച്ചേരി, ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, ഫാ. ആന്റണി തേവാരില്‍, ഫാ. വര്‍ഗീസ് ഇടച്ചേത്ര, ഫാ. ജോസ് പുത്തന്‍ചിറ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
Image: /content_image/India/India-2018-04-28-05:05:18.jpg
Keywords: തിരുനാ
Content: 7664
Category: 18
Sub Category:
Heading: മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് ആശംസാപ്രവാഹം
Content: കോഴഞ്ചേരി: ഇന്നലെ 101 ാം ജന്മദിനം ആഘോഷിച്ച ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയ്ക്ക് ആശംസാപ്രവാഹം. രാവിലെ കോഴഞ്ചേരി മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന കുര്‍ബാനയ്ക്ക് സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. എപ്പിസ്‌കോപ്പമാരായ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, ഡോ യുയാക്കീം മാര്‍ കൂറിലോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, ഡോ. ഐസക് മാര്‍ പീലക്‌സിനോസ്, ഡോ ഏബ്രഹാം മാര്‍ പൗലോസ്, ഡോ മാത്യൂസ് മാര്‍ മക്കാറിയോസ്, ഡോ ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തൂസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. മന്ത്രിമാരായ ഡോ. തോമസ് ഐസക്ക്, മാത്യു ടി. തോമസ്, എംഎല്‍എമാരായ വീണാ ജോര്‍ജ്, രാജു ഏബ്രഹാം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സംസ്ഥാന സമിതിയംഗം നോബിള്‍ മാത്യു, കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്, പി. എസ്. ശ്രീധരന്‍പിള്ള, കെ ശിവദാസന്‍നായര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ്, സഭാ സെക്രട്ടറി റവ. കെ ജി ജോസഫ്, ട്രസ്റ്റി പി പി അച്ചന്‍കൂഞ്ഞ്, വികാരി ജനറാള്‍മാരായ റവ. എ. സി. കുര്യന്‍, റവ. പി. ജോര്‍ജ് സഖറിയ, റവ. കെ. എം. മാമ്മന്‍, റവ. സ്‌കറിയ ഏബ്രഹാം, ഇടവക വികാരി റവ. വര്‍ഗീസ് ഫിലിപ്പ്, ട്രസ്റ്റി അനില്‍ മാത്യു എന്നിവര്‍ പങ്കെടുത്തു. 30നു തിരുവല്ലയില്‍ നടക്കുന്ന സഭാതല ജന്മദിനാഘോഷം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2018-04-28-05:32:58.jpg
Keywords: മാര്‍ ക്രിസോസ്റ്റ
Content: 7665
Category: 18
Sub Category:
Heading: ചാലക്കുടി 'അഭിഷേകാഗ്‌നി 2018' കണ്‍വെന്‍ഷന്‍ ഇന്ന് ആരംഭിക്കും
Content: ചാലക്കുടി: ചാലക്കുടി സെന്റ് മേരീസ് ഫൊറോനപള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ചാലക്കുടി മരിയന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ 'അഭിഷേകാഗ്‌നി 2018' ഇന്ന് ആരംഭിക്കും. വൈകീട്ട് നാലിനു ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടത്തുന്ന ദിവ്യബലിക്കു ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിക്കും. അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ടീമുമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കാര്‍മല്‍ സ്‌റ്റേഡിയത്തില്‍ 25000 പേര്‍ക്ക് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനു വിശാലമായ പന്തല്‍ ഒരുക്കിയിട്ടുണ്ട്. കിടപ്പുരോഗികള്‍ക്കുവേണ്ടി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കാര്‍മ്മല്‍ സ്‌റ്റേഡിയത്തിന്റെ എല്ലാ ഭാഗത്തും എല്‍ഇഡി ടിവികളും സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും ധ്യാനത്തിനുശേഷവും വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യവും സൗജന്യമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍വെന്‍ഷന്‍ രണ്ടാംദിവസം മുതല്‍ അവസാനദിവസം വരെ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3.30വരെ കുമ്പസാരം, കൗണ്‍സലിംഗ് സൗകര്യം ഉണ്ടായിരിക്കും. വൈകീട്ട് നാലുമുതല്‍ ഒന്‍പതുവരെയാണ് കണ്‍വെന്‍ഷന്‍. മെയ് രണ്ടിന് കണ്‍വെന്‍ഷന്‍ സമാപിക്കും.
Image: /content_image/India/India-2018-04-28-05:58:33.jpg
Keywords: വട്ടായി
Content: 7666
Category: 1
Sub Category:
Heading: ബ്രിട്ടനില്‍ ‘റോസറി ഓൺ ദി കോസ്റ്റ്’ നാളെ; പങ്കുചേരാന്‍ മലയാളി സമൂഹവും
Content: ലണ്ടന്‍: പോളണ്ടിലെയും, അയര്‍ലണ്ടിലെയും ജപമാല യത്നത്തിന്റെ വിജയപാത പിന്തുടരാന്‍ ബ്രിട്ടീഷ് ജനത നാളെ ജപമാലയുമായി നടന്നുനീങ്ങും. 1967-ൽ പ്രാബല്യത്തിൽ വന്ന അബോർഷൻ ആക്റ്റിന്റെയും സിയന്നായിലെ വിശുദ്ധ കാതറിന്റെയും ഓർ ലേഡി ഓഫ് ഫെയ്ത്തിന്റെയും അനുസ്മരണാർത്ഥമാണ് ഗ്രേറ്റ് ബ്രിട്ടന്റെ തീരപ്രദേശങ്ങളിലൂടെ ‘റോസറി ഓൺ ദി കോസ്റ്റ്’ എന്ന പേരില്‍ നാളെ (ഏപ്രില്‍ 29) ഞായറാഴ്ച ജപമാല പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്. തീരപ്രദേശമായ ഗ്യുർണസി ദ്വീപിൽ നിന്നും ആരംഭിക്കുന്ന ജപമാല യജ്ഞം സ്കോട്ട്ലാന്‍റ് നോർവേ തീരമായ ഷെറ്റ്ലാന്റ് സെന്‍റ് നിനിയൻ ദ്വീപിൽ സമാപിക്കും. ബ്രിട്ടനില്‍ വിശ്വാസത്തിനെതിരെയുള്ള ഭീഷണികളെ ചെറുക്കുവാനും ഗര്‍ഭഛിദ്ര പ്രവണത അവസാനിക്കുന്നതിനും, ലോകമാകമാനം സമാധാനം പുനസ്ഥാപിക്കപ്പെടാനുമാണ് ‘റോസറി ഓണ്‍ ദി കോസ്റ്റ്’ യത്നത്തിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. ജപമാല യത്നത്തില്‍ മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമാകും. പോർട്ട്‌സ് മൗത്ത് സമുദ്രതീരത്തെ ജപമാല പ്രാർത്ഥനയ്ക്ക് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ സ്രാമ്പിക്കൽ നേതൃത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ വിശ്വാസികൾ സാധിക്കുന്നടത്തോളം നാളെ മൂന്ന്‍ മണിക്ക് സമുദ്രതീരത്ത് എത്തണമെന്നു മാർ സ്രാമ്പിക്കൽ ആഹ്വാനം ചെയ്തു. പോര്‍ട്ട്‌സ്മൗത്ത് റോസ് ഗാര്‍ഡന്‍സില്‍ (The Rose Gerdens, Portsmouth, Southsea, PO4 9RU) വിശ്വാസികള്‍ എത്തിചേരണമെന്നും ഇതിന് സാധിക്കാത്തവർ തങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തും ജപമാല പ്രാർത്ഥന നടത്തണമെന്നു ബിഷപ്പ് പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കുന്നവർക്കു ഫ്രാന്‍സിസ് പാപ്പ മുന്‍കൂട്ടി ആശംസയും ആശീര്‍വ്വാദവും നല്‍കിയിട്ടുണ്ട്. എഡിൻബർഗ്ഗ് ആർച്ച് ബിഷപ്പ് ലിയോ കുഷ്ലി, പോർട്ട്സ്മോത്ത് ബിഷപ്പ് ഫിലിപ്പ് ഇഗൻ, മെനേവിയ ബിഷപ്പ് ടോം ബൺസ്, ഹല്ലാം ബിഷപ്പ് റാൽഫ് ഹെസ്കെറ്റ്, പൈസ്ലി ബിഷപ്പ് ജോൺ കീനൻ എന്നിവരും തീരദേശ ജപമാല കൂട്ടായ്മയിൽ പങ്കെടുക്കാൻ നേരത്തെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് {{ https://www.rosaryonthecoast.co.uk/ -> https://www.rosaryonthecoast.co.uk/ }} സന്ദര്‍ശിക്കുക
Image: /content_image/News/News-2018-04-28-06:47:20.jpg
Keywords: റോസറി, ജപമാല
Content: 7667
Category: 1
Sub Category:
Heading: അതിജീവനത്തിന് ഒടുവില്‍ ആല്‍ഫി സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി
Content: ലിവര്‍പൂള്‍: ജീവന്‍ മരണ പോരാട്ടത്തിനു ഒടുവില്‍ വേദനകളും, വഴക്കുകളുമില്ലാത്ത ലോകത്തേക്ക് ആല്‍ഫി ഇവാന്‍സ് യാത്രയായി. ജീവന് വേണ്ടി ലോകം ഒന്നടങ്കം സ്വരമുയര്‍ത്തിയ കുഞ്ഞായിരിന്നു ആല്‍ഫി. തലച്ചോറിലെ ഞരമ്പുകള്‍ ശോഷിച്ചുവരുന്ന ഗുരുതരമായ രോഗാവസ്ഥ ആയതിനാല്‍ ഹോസ്പിറ്റല്‍ അധികൃതരും തുടര്‍ന്നു ബ്രിട്ടീഷ് കോടതിയും കുഞ്ഞിന് മരണം അനുവദിക്കണമെന്ന നിലപാടാണ് കൈക്കൊണ്ടത്. ബ്രിട്ടീഷ് സമയം ഇന്ന്‍ പുലര്‍ച്ചെ 2.30നാണ് ആല്‍ഫി വിടവാങ്ങിയത്. നേരത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെയെങ്കിലും കുഞ്ഞിന്റെ ജീവന്‍ നിലനിർത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളിയത് ആഗോള മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചക്കാണ് വഴി തെളിയിച്ചത്. ഇതിനിടെ ആല്‍ഫിയുടെ പിതാവ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിരിന്നു. പ്രാര്‍ത്ഥന വാഗ്ദാനം ചെയ്ത ഫ്രാന്‍സിസ് പാപ്പ തന്റെ പൊതുകൂടിക്കാഴ്ചക്കിടെയില്‍ നിരവധി തവണ ആല്‍ഫിക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തിരിന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആല്‍ഫിക്ക് നൽകിക്കൊണ്ടിരുന്ന ജീവന്‍രക്ഷാഉപകരണങ്ങള്‍ ലിവര്‍പൂള്‍ ആശുപത്രി എടുത്തുമാറ്റി. കുഞ്ഞിനെ വീട്ടിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കണമെന്ന അപേക്ഷയെത്തുടര്‍ന്നാണ്‌ ആശുപത്രി അധികൃതര്‍ വെന്റിലേറ്റര്‍ നീക്കിയത്‌. എന്നാല്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തി കുഞ്ഞ് ആല്‍ഫി ശ്വാസോച്ഛാസം നടത്തി. എന്നാല്‍ അതിന് അധികം ദൈര്‍ഖ്യമുണ്ടായിരിന്നില്ല. പിതാവ് കേറ്റ് തോമസ്, ഫേസ്ബുക്ക് വഴിയാണ് കുഞ്ഞിന്റെ മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്. ആല്‍ഫിയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാജ്യങ്ങളില്‍ ക്യാംപെയിന്‍ നടന്നിരിന്നു.
Image: /content_image/News/News-2018-04-28-08:15:14.jpg
Keywords: ആല്‍ഫി
Content: 7668
Category: 1
Sub Category:
Heading: സമാധാന ഉടമ്പടി ദൈവഹിതം; ആഹ്ലാദം പങ്കുവച്ച് കൊറിയന്‍ സഭ
Content: സിയോൾ: നിരന്തരമായ പ്രാർത്ഥനയുടെ ഉത്തരമാണ് ഉത്തര- ദക്ഷിണ സമാധാന ഉടമ്പടിയെന്ന് കൊറിയന്‍ സഭ. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോ ഇന്നും ഇന്നലെ ഒപ്പ് വച്ച സമാധാന ഉടമ്പടിയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നും ഉടമ്പടി ദൈവഹിതമാണെന്നും ദക്ഷിണ കൊറിയയിലെ ഗ്വാങ്ങ്ജു അതിരൂപത മെത്രാൻ കിം ഹീ ജുങ്ങ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. ഉടമ്പടി ഇരു രാഷ്ട്രങ്ങളിലുമായി ഭിന്നിക്കപ്പെട്ട കുടുംബങ്ങളുടെ ഒന്നുച്ചേരലിനു വഴിയൊരുക്കും. നാഷണൽ റികൺസിലേഷൻ കമ്മറ്റിയും കൊറിയൻ കാരിത്താസ് സംഘടനയും വഴി സമാധാന ശ്രമങ്ങൾ നിരന്തരം നടന്നിരുന്നു. 1965 മുതൽ എല്ലാ വർഷവും ജൂൺ ഇരുപത്തിയഞ്ചിന് ഇരു രാജ്യങ്ങളും ഒന്നായി തീരുക എന്ന ലക്ഷ്യത്തോടെ സഭ പ്രാർത്ഥനാദിനമായി ആചരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിഭജിക്കപ്പെട്ട രാഷ്ട്രങ്ങൾ ഒന്നായി സന്തോഷപൂർവ്വം ജീവിക്കാൻ കൊറിയൻ കത്തോലിക്ക സഭയുടെ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. നേരത്തെ സമാധാന ഉടമ്പടി പ്രാബല്യത്തില്‍ വരുവാന്‍ കത്തോലിക്ക വിശ്വാസികൾ എല്ലാ ദിവസവും രാത്രി ഒൻപത് മണിക്ക് ജപമാല ചൊല്ലാൻ കൊറിയൻ മെത്രാൻ സമിതി അദ്ധ്യക്ഷൻ ബിഷപ്പ് പീറ്റര്‍ ലീ അഭ്യർത്ഥിച്ചിരുന്നു. ദൈവം തങ്ങളുടെ പ്രാർത്ഥന കേട്ടതായും കൊറിയൻ രാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടി അത്ഭുതമാണെന്നും അദ്ദേഹം പിന്നീട് പ്രതികരിച്ചു. കൊറിയൻ രാജ്യങ്ങളിൽ സമാധാനം നിലനില്ക്കുവാൻ നിരന്തരം പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൊറിയയിലെ ഭൂഗർഭ സഭയിലെ അംഗങ്ങളായ പതിനായിരകണക്കിന് ക്രൈസ്തവരാണ് ജയിലുകളിൽ കഴിയുന്നതെന്ന് ഈ വർഷത്തെ യുഎസ് കമ്മിഷൻ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഈ സാഹചര്യവും കൂടി കണക്കിലെടുത്ത് സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ട്ടം ഭൂമിയിലും നിറവേറുവാന്‍ തീക്ഷ്ണമായ പ്രാര്‍ത്ഥന തുടരണമെന്നും ബിഷപ്പ് പീറ്റര്‍ ലീ പറഞ്ഞു. കൊറിയൻ സമാധാന ഉടമ്പടിയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ നേരത്തെ ആഹ്വാനം ചെയ്തിരിന്നു.
Image: /content_image/News/News-2018-04-28-10:07:47.jpg
Keywords: കൊറിയ
Content: 7669
Category: 1
Sub Category:
Heading: അക്രമ പരമ്പരകള്‍ക്കിടയില്‍ വിശ്വാസം മുറുകെപിടിച്ച് സിറിയന്‍ ക്രൈസ്തവര്‍
Content: ആലപ്പോ/ ബൊഗോട്ട: ആഭ്യന്തരകലഹത്തിനും, തീവ്രവാദത്തിനുമിടയില്‍ യേശുവിലുള്ള വിശ്വാസം കാത്തുസൂക്ഷിച്ചു സിറിയന്‍ ക്രൈസ്തവര്‍. ഏഴു വര്‍ഷക്കാലം നീണ്ട സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ മറവില്‍ ഇസ്ളാമിക തീവ്രവാദികളുടെ ക്രൈസ്തവര്‍ക്കെതിരെയുള്ള നിഗൂഡ അജണ്ട ഒരു പരിധിവരെ വിജയം കണ്ടുവെങ്കിലും അവശേഷിക്കുന്ന ക്രൈസ്തവരുടെ വിശ്വാസത്തെ ഇളക്കുവാന്‍ തീവ്രവാദത്തിനു കഴിഞ്ഞിട്ടില്ലെന്ന് അന്ത്യോക്യായിലെ ഓര്‍ത്തഡോക്സ് സഭാ പാത്രിയാര്‍ക്കീസ് മോര്‍ ഇഗ്നേഷ്യസ് അഫ്രേം രണ്ടാമന്‍ വെളിപ്പെടുത്തി. അതേസമയം തന്നെ നരഹത്യ, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ അക്രമങ്ങള്‍ കാരണം അനേകം ക്രിസ്ത്യാനികള്‍ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പോയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയായ ബൗലോസ് യസീജിയേയും, സിറിയന്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയായ മോര്‍ ഗ്രിഗോറിയോസ് യൌഹാന്ന ഇബ്രാഹിമിനേയും തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയതിന്റെ അഞ്ചാം വാര്‍ഷികത്തില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച കൊളംബിയയിലെ ഗ്ലോബല്‍ ക്രിസ്റ്റ്യന്‍ ഫോറത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ സിറിയയിലെ ക്രൈസ്തവ ജനസംഖ്യയില്‍ 40 ശതമാനവും, അയല്‍രാജ്യമായ ഇറാഖിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ 80 ശതമാനവും കുറവ് വന്നിട്ടുണ്ടെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. മെത്രാന്‍മാരെ തട്ടിക്കൊണ്ടു പോയത് സിറിയയിലെ പ്രത്യേകിച്ച് ആലപ്പോയിലെ ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യം വെച്ചുകൊണ്ടാണെന്ന കാര്യത്തില്‍ സംശയമില്ല. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവര്‍ തങ്ങളുടെ ദൗത്യത്തില്‍ വിജയിച്ചിരിക്കുന്നു. ഇതേതുടര്‍ന്ന്‍ ആയിരകണക്കിന് ക്രിസ്ത്യാനികള്‍ ആലപ്പോ വിട്ടു പോയി. സിറിയന്‍ യുദ്ധത്തെ തുടര്‍ന്ന്‍ നൂറുകണക്കിന് ക്രിസ്ത്യാനികള്‍ സിറിയയില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അവര്‍ വിശ്വാസത്തെ മുറുകെ പിടിക്കുന്നു. പാത്രിയാര്‍ക്കീസ് കൂട്ടിച്ചേര്‍ത്തു. നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അര്‍മേനിയന്‍ കൂട്ടക്കൊലയുടെ ഭാഗമായി ഏതാണ്ട് അഞ്ചുലക്ഷത്തോളം സിറിയന്‍ ഭാഷ സംസാരിക്കുന്നവര്‍ കൊല്ലപ്പെട്ട കാര്യം ചൂണ്ടിക്കാട്ടിയ പാത്രിയാര്‍ക്കീസ് കഴിഞ്ഞ നൂറ്റാണ്ടുകളിലേതിന് സമാനമായി ക്രിസ്ത്യാനികള്‍ ഇന്നും കൂട്ടക്കൊലക്ക് വിധേയരായിക്കൊണ്ടിരിക്കുന്നുവെന്നും പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ നുസ്ര പോലെയുള്ള തീവ്രവാദികളാണ് ക്രൈസ്തവ മതമര്‍ദ്ദനത്തിന് നേതൃത്വം വഹിക്കുന്നത്. സാഹചര്യങ്ങള്‍ വേദനാജനകമാണെങ്കിലും ആഭ്യന്തരയുദ്ധത്തിനിടയിലും, മതതീവ്രവാദികളുടെ ഭീഷണികള്‍ക്കിടയിലും ആലപ്പോയില്‍ അവശേഷിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുവാനും കാത്തുസൂക്ഷിക്കുവാനും കഴിയുന്നുണ്ട്. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന സഹനങ്ങള്‍ കുരിശുമരണത്തിലൂടെ യേശു അനുഭവിച്ച സഹനങ്ങളെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പാത്രിയാര്‍ക്കീസ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-04-28-12:08:40.jpg
Keywords: സിറിയ