category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബ്രിട്ടനില്‍ ‘റോസറി ഓൺ ദി കോസ്റ്റ്’ നാളെ; പങ്കുചേരാന്‍ മലയാളി സമൂഹവും
Contentലണ്ടന്‍: പോളണ്ടിലെയും, അയര്‍ലണ്ടിലെയും ജപമാല യത്നത്തിന്റെ വിജയപാത പിന്തുടരാന്‍ ബ്രിട്ടീഷ് ജനത നാളെ ജപമാലയുമായി നടന്നുനീങ്ങും. 1967-ൽ പ്രാബല്യത്തിൽ വന്ന അബോർഷൻ ആക്റ്റിന്റെയും സിയന്നായിലെ വിശുദ്ധ കാതറിന്റെയും ഓർ ലേഡി ഓഫ് ഫെയ്ത്തിന്റെയും അനുസ്മരണാർത്ഥമാണ് ഗ്രേറ്റ് ബ്രിട്ടന്റെ തീരപ്രദേശങ്ങളിലൂടെ ‘റോസറി ഓൺ ദി കോസ്റ്റ്’ എന്ന പേരില്‍ നാളെ (ഏപ്രില്‍ 29) ഞായറാഴ്ച ജപമാല പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്. തീരപ്രദേശമായ ഗ്യുർണസി ദ്വീപിൽ നിന്നും ആരംഭിക്കുന്ന ജപമാല യജ്ഞം സ്കോട്ട്ലാന്‍റ് നോർവേ തീരമായ ഷെറ്റ്ലാന്റ് സെന്‍റ് നിനിയൻ ദ്വീപിൽ സമാപിക്കും. ബ്രിട്ടനില്‍ വിശ്വാസത്തിനെതിരെയുള്ള ഭീഷണികളെ ചെറുക്കുവാനും ഗര്‍ഭഛിദ്ര പ്രവണത അവസാനിക്കുന്നതിനും, ലോകമാകമാനം സമാധാനം പുനസ്ഥാപിക്കപ്പെടാനുമാണ് ‘റോസറി ഓണ്‍ ദി കോസ്റ്റ്’ യത്നത്തിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. ജപമാല യത്നത്തില്‍ മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമാകും. പോർട്ട്‌സ് മൗത്ത് സമുദ്രതീരത്തെ ജപമാല പ്രാർത്ഥനയ്ക്ക് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ ബിഷപ്പ് മാർ സ്രാമ്പിക്കൽ നേതൃത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ വിശ്വാസികൾ സാധിക്കുന്നടത്തോളം നാളെ മൂന്ന്‍ മണിക്ക് സമുദ്രതീരത്ത് എത്തണമെന്നു മാർ സ്രാമ്പിക്കൽ ആഹ്വാനം ചെയ്തു. പോര്‍ട്ട്‌സ്മൗത്ത് റോസ് ഗാര്‍ഡന്‍സില്‍ (The Rose Gerdens, Portsmouth, Southsea, PO4 9RU) വിശ്വാസികള്‍ എത്തിചേരണമെന്നും ഇതിന് സാധിക്കാത്തവർ തങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തും ജപമാല പ്രാർത്ഥന നടത്തണമെന്നു ബിഷപ്പ് പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കുന്നവർക്കു ഫ്രാന്‍സിസ് പാപ്പ മുന്‍കൂട്ടി ആശംസയും ആശീര്‍വ്വാദവും നല്‍കിയിട്ടുണ്ട്. എഡിൻബർഗ്ഗ് ആർച്ച് ബിഷപ്പ് ലിയോ കുഷ്ലി, പോർട്ട്സ്മോത്ത് ബിഷപ്പ് ഫിലിപ്പ് ഇഗൻ, മെനേവിയ ബിഷപ്പ് ടോം ബൺസ്, ഹല്ലാം ബിഷപ്പ് റാൽഫ് ഹെസ്കെറ്റ്, പൈസ്ലി ബിഷപ്പ് ജോൺ കീനൻ എന്നിവരും തീരദേശ ജപമാല കൂട്ടായ്മയിൽ പങ്കെടുക്കാൻ നേരത്തെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് {{ https://www.rosaryonthecoast.co.uk/ -> https://www.rosaryonthecoast.co.uk/ }} സന്ദര്‍ശിക്കുക
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-04-28 11:18:00
Keywordsറോസറി, ജപമാല
Created Date2018-04-28 11:17:20