Contents
Displaying 7331-7340 of 25128 results.
Content:
7640
Category: 1
Sub Category:
Heading: മെക്സിക്കോയെ ദൈവമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കണമെന്ന് മുന്‍ ആര്‍ച്ച് ബിഷപ്പ്
Content: മെക്‌സിക്കോ സിറ്റി: അക്രമവും അഴിമതിയും ദാരിദ്ര്യവും രൂക്ഷമായ സാഹചര്യത്തിൽ മെക്സിക്കോയെ ദൈവമാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കണമെന്ന് മുന്‍ ആര്‍ച്ച് ബിഷപ്പിന്റെ അഭ്യര്‍ത്ഥന. മെക്‌സിക്കോയിലെ ഹലിസ്‌കോ സംസ്ഥാനത്തിലെ ഗുവാഡലാജാര രൂപതയുടെ ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് ജുവാൻ സാൻഡോവൽ ഇനിഗസാണ് ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. ഫാത്തിമയിലെ പരിശുദ്ധ അമ്മയുടെ പ്രഥമ പ്രത്യക്ഷീകരണദിനമായ മെയ് പതിമൂന്നിന് മെക്സിക്കോയിലെ ബിഷപ്പുമാർ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിനും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിനും പ്രതിഷ്ഠിക്കണമെന്ന് ബിഷപ്പ് നിർദ്ദേശിക്കുന്നത്. ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ സമയത്ത് പരിശുദ്ധ കന്യകാമറിയം റഷ്യയെ തന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെട്ടതും അദ്ദേഹം അനുസ്മരിച്ചു. തന്റെ നിര്‍ദ്ദേശം ബിഷപ്പുമാർ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ദുരിതങ്ങളുടെ ഈ കാലഘട്ടത്തില്‍ ബിഷപ്പുമാരുടെ ശബ്ദം ആളുകളെ വഴി നടത്തേണ്ടത് അനിവാര്യമാണ്. അവര്‍ മെക്സിക്കോയിലെ വിശ്വാസഗണത്തിന്റെ നേതാക്കളാണ്. അതുപോലെ ദൈവത്തിന്റെ ജനമാണ്. മെക്സിക്കോയെ ദൈവമാതാവിനെ സമര്‍പ്പിക്കുമെന്ന വാക്കുകള്‍ ബിഷപ്പുമാരില്‍ നിന്ന്‍ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് ജുവാൻ പറഞ്ഞു. മെക്സിക്കോയിൽ അക്രമം രൂക്ഷമായതിനെ തുടര്‍ന്നു ഏതാനും സ്ഥലങ്ങളില്‍ നിന്നും കന്യാസ്ത്രീകളെ, കത്തോലിക്ക സഭാനേതൃത്വം തിരിച്ചുവിളിച്ചിരിന്നു. ഇതിനിടെ വൈദിക നരഹത്യയും രാജ്യത്തു വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സികോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ വധിക്കപ്പെട്ടെന്നാണ് ചർച്ച് ഇൻ നീഡ് പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ നാലു വൈദികരാണ് മെക്സിക്കോയില്‍ കൊല്ലപ്പെട്ടത്.
Image: /content_image/News/News-2018-04-24-12:34:29.jpg
Keywords: മെക്സി

7641
Category: 1
Sub Category:
Heading: നൈജീരിയന്‍ ദേവാലയത്തില്‍ വെടിവെയ്പ്പ്; 2 വൈദികര്‍ ഉള്‍പ്പെടെ 19 മരണം
Content: അബൂജ: നൈജീരിയായിലെ വടക്കന്‍ ബെനുവില്‍ കത്തോലിക്ക ദേവാലയത്തിലുണ്ടായ വെടിവയ്പില്‍ രണ്ട് വൈദികര്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ അഞ്ചിനു സെന്റ് ഇഗ്‌നേഷ്യസ് ഖ്വാസി ദേവാലയത്തിലാണ് ആക്രമണമുണ്ടായത്. ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായത്. തോക്കുധാരിയായ അക്രമി വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു. അക്രമത്തിന് പിന്നില്‍ ഇസ്ളാമിക ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. മാകുര്‍ഡി രൂപതാംഗങ്ങളായ ഫാ. ജോസഫ് ഗോര്‍, ഫാ. ഫെലിക്സ് യോളാഹ എന്നിവരാണ് കൊല്ലപ്പെട്ട വൈദികര്‍. ഇസ്ളാമിക തീവ്രവാദ സംഘടനകളായ ബോക്കോഹറാമും ഫുലാനി ഹെഡ്സ്മാനും ശക്തമായ വേര് പതിപ്പിച്ചിരിക്കുന്ന രാജ്യമാണ് നൈജീരിയ. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് ആയിരത്തിലധികം അധികം ക്രൈസ്തവര്‍ ഫുലാനികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നു റിപ്പോര്‍ട്ട് വന്നിരിന്നു. 2009-ല്‍ ആണ് രാജ്യത്തെ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഐഎസ് അനുഭാവികളായ ബോക്കോഹറാം ആക്രമണം തുടങ്ങിയത്. പിന്നീട് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം ഫുലാനി ഹെഡ്സ്മാനും ശക്തമാക്കുകയായിരിന്നു.
Image: /content_image/News/News-2018-04-25-04:31:03.jpg
Keywords: നൈജീ

7642
Category: 18
Sub Category:
Heading: അരുവിത്തുറ തിരുനാള്‍ ഭക്തിസാന്ദ്രമായി
Content: അരുവിത്തുറ: അരുവിത്തുറ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രധാന തിരുനാള്‍ ദിനമായിരുന്ന ഇന്നലെ എത്തിച്ചേര്‍ന്നത് ആയിരങ്ങള്‍. പള്ളിമണിദാനങ്ങളുടെയും പൊന്‍, വെള്ളിക്കുരിശുകളുടെയും മുത്തുക്കുടകളുടെയും അകന്പടിയോടെ നടത്തിയ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. ഇന്നലെ രാവിലെ എട്ടിന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. സ്‌കറിയ മോടിയില്‍, ഫാ. മാത്യു കോലത്ത്, ഫാ. ജോസ് ചീനോത്തുപറന്പില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ തിരുനാള്‍ റാസ അര്‍പ്പിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ റവ.ഡോ. മാണി പുതിയിടം തിരുനാള്‍ സന്ദേശം നല്‍കി. പ്രദക്ഷിണത്തിനു വികാരി ഫാ. തോമസ് വെടിക്കുന്നേല്‍, അസി. വികാരിമാര്‍, പി.സി. ജോര്‍ജ് എംഎല്‍എ, യോഗപ്രതിനിധികള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, വോളന്റിയേഴ്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2018-04-25-04:56:29.jpg
Keywords: അരുവി

7643
Category: 18
Sub Category:
Heading: ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ ധന്യപദവി; കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം നാളെ
Content: കൊച്ചി: അഗതികളുടെ സഹോദരിമാര്‍ (സിസ്‌റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട്) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം അങ്കമാലി അതിരൂപത വൈദികനുമായ ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയര്‍ത്തിയതിന്റെ കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. ധന്യന്റെ കബറിടം സ്ഥിതിചെയ്യുന്ന കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്സ്ത പള്ളിയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാ ദിവ്യബലിയും പ്രഖ്യാപനവും പൊതുസമ്മേളനവും നടക്കും. നാളെ ഉച്ചകഴിഞ്ഞു മൂന്നിനു കോന്തുരുത്തി പള്ളിയില്‍ നടക്കുന്ന കൃതജ്ഞതാ ദിവ്യബലിയില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര, അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ്പ് മാര്‍ തോമസ് ചക്യത്ത്, ബിഷപ്പ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, സീറോ മലബാര്‍ സഭാ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മികരാകും. ധന്യന്റെ കബറിടത്തിനു മുന്നില്‍ പ്രത്യേക പ്രാര്‍ത്ഥനയുമുണ്ടാകും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ മെത്രാന്മാരും ജനപ്രതിനിധികളും എസ്ഡി സന്യാസിനി സമൂഹത്തിന്റെയും കോന്തുരുത്തി ഇടവകയുടെയും പയ്യപ്പിള്ളി കുടുംബത്തിന്റെയും പ്രതിനിധികളും പ്രസംഗിക്കും. അഞ്ഞൂറു സന്യാസിനികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കും. ദൈവദാസന്റെ വീരോചിതമായ സുകൃതങ്ങള്‍ കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിച്ചതിനെത്തുടര്‍ന്നാണു ഫ്രാന്‍സിസ് മാര്‍പാപ്പ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയര്‍ത്തിയത്. ഏപ്രില്‍ 14നാണ് ഇതു സംബന്ധിച്ച അറിയിപ്പ് നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയ്ക്കു മാര്‍പാപ്പ കൈമാറിയത്. ധന്യപദവിയിലേക്കുയര്‍ത്തപ്പെട്ട ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ മധ്യസ്ഥതയില്‍ ഇനി അദ്ഭുതം സ്ഥിരീകരിച്ചാല്‍ വാഴ്ത്തപ്പെട്ടവനായും ശേഷം വിശുദ്ധ പദവിയിലേക്കും ഉയര്‍ത്തപ്പെടും.
Image: /content_image/India/India-2018-04-25-05:57:57.jpg
Keywords: പയ്യപ്പിള്ളി

7644
Category: 1
Sub Category:
Heading: കുഞ്ഞ് ആല്‍ഫിക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വീണ്ടും പാപ്പയുടെ അഭ്യര്‍ത്ഥന
Content: വത്തിക്കാന്‍ സിറ്റി: തലച്ചോറിലെ നാഡീ ഞരമ്പുകൾ ക്ഷയിക്കുന്ന അപൂർവരോഗം ബാധിച്ച് ലിവര്‍പൂളില്‍ ചികിത്സയില്‍ കഴിയുന്ന ആല്‍ഫി ഇവാന്‍സിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ വീണ്ടും അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ട്വീറ്റ് വഴിയാണ് പാപ്പ പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ആല്‍ഫി ഇവാന്‍സിനോടു കാണിക്കുന്ന ഐക്യദാര്‍ഢ്യത്താലും, അവനുവേണ്ടിയുള്ള പ്രാര്‍ത്ഥനകളാലും സ്പര്‍ശിക്കപ്പെട്ട്, കുഞ്ഞിന്‍റെ മാതാപിതാക്കളുടെ വേദന മറ്റുള്ളവര്‍ കേള്‍ക്കപ്പെടണമെന്നും, പുതിയ ചികിത്സാരീതികള്‍ തേടുക എന്ന അവരുടെ ആഗ്രഹം അനുവദിക്കപ്പെടണമെന്നുമുള്ള തന്‍റെ അഭ്യര്‍ഥന പുതുക്കുകയാണെന്ന് പാപ്പ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ഒരു വർഷമായി ലിവർപൂളിലെ ആൽഡർഹേ ചിൽഡ്രൻസ് ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിലാണ് ആല്‍ഫി. ലോകമെമ്പാടും ആല്‍ഫിക്ക് വേണ്ടി പ്രാര്‍ത്ഥന ഉയരുന്നുണ്ട്. ഇതിനിടെ കുഞ്ഞിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയെങ്കിലും നിലനിർത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളി. വെന്റിലേറ്റർ നീക്കിയെങ്കിലും ആറു മണിക്കൂറോളം കുഞ്ഞ് ആൽഫി സ്വയം ശ്വസിച്ചെന്നും പിന്നീടു ഡോക്ടർമാർ ഓക്സിജൻ നൽകിത്തുടങ്ങിയെന്നും പിതാവ് ടോം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നു ജീവൻരക്ഷാ ഉപകരണങ്ങൾ ഒഴിവാക്കിയിട്ടും കുഞ്ഞുജീവൻ നിലനിർത്തിയെന്നും ചികിൽസാ സഹായം തുടരണമെന്നുമുള്ള മാതാപിതാക്കളുടെ പുതിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു. ആല്‍ഫിക്ക് ചികിൽസകൊണ്ടു ഫലമില്ലെന്നും വെന്റിലേറ്റർ ഒഴിവാക്കി സ്വാഭാവികമരണം അനുവദിക്കണമെന്നുമാണു ഡോക്ടർമാര്‍ നിലപാട് എടുത്തത്. എന്നാൽ, ആൽഫിയെ റോമിലെ ആശുപത്രിയിൽ എത്തിച്ചു ചികിൽസിക്കണമെന്നാണു മാതാപിതാക്കളായ ടോമിന്റെയും കേറ്റ് ജയിംസിന്റെയും ആവശ്യം. കഴിഞ്ഞ ബുധനാഴ്ച ആല്‍ഫി ഇവാന്‍സിന്‍റെ പിതാവ്, ഇംഗ്ലണ്ടില്‍ നിന്നും എത്തി, ഫ്രാന്‍സിസ് പാപ്പായെ കണ്ടിരുന്നു. ആല്‍ഫിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച പാപ്പ ജീവന്റെ അധികാരി ദൈവമാണെന്നും ദൈവത്തിനു മാത്രമേ മരണം നിശ്ചയിക്കാനാകൂ എന്നും പറഞ്ഞിരിന്നു. നേരത്തെ വിശ്വാസികളുമായുള്ള പൊതുകൂടിക്കാഴ്ചാവേളയിലും പാപ്പ ആല്‍ഫിയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിച്ചിരിന്നു.
Image: /content_image/News/News-2018-04-25-06:39:47.jpg
Keywords: പ്രാര്‍ത്ഥന

7645
Category: 1
Sub Category:
Heading: ആസിയ ബീബിയുടെ അപ്പീൽ വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിൽ
Content: ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മതനിന്ദാക്കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയ ബീബിയുടെ അപ്പീൽ സുപ്രീം കോടതി വീണ്ടും പരിഗണിക്കും. അഞ്ച് മക്കളുടെ അമ്മയായ ആസിയ ബിബിയെ 2010 ലാണ് വധശിക്ഷയ്ക്കു വിധിച്ചത്. ആസിയായുടെ അപ്പീൽ പാക്കിസ്ഥാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മിയാൻ സക്വിബ് നിസാര്‍ പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു വർഷത്തോളമായി യാതൊരു നടപടികളുമില്ലാതെ അനിശ്ചിതമായി തുടർന്ന കേസ്, വീണ്ടും പരിഗണിക്കുന്നത് പ്രതീക്ഷയോടെയാണ് ആസിയായുടെ കുടുംബവും മനുഷ്യാവകാശ സംഘടനകളും നോക്കി കാണുന്നത്. 2009-ല്‍ ആണ് ആസിയായെ മതനിന്ദാകുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസികളായ മുസ്ലീം സ്ത്രീകള്‍ ആസിയാ ബീബിയ്ക്ക് എതിരെ വ്യാജകേസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആസിയ ബീബീ ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ തങ്ങളോട് സംസാരിച്ചുവെന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്. 2010-ല്‍ നാങ്കണ ജില്ലാക്കോടതി ആസിയാ ബീബിക്ക് തൂക്കുകയര്‍ വിധിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ആസിയാ ബീബിയുടെ അപ്പീല്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി പരിഗണിച്ചെങ്കിലും പ്രധാന ജഡ്ജി പിന്‍മാറിയിരിന്നു. ഇതോടെ ആസിയയുടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കുകയായിരിന്നു. ഇതിലാണ് ഇപ്പോള്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. അപ്പീൽ രണ്ടാഴ്ചയ്ക്കകം പരിഗണിക്കുവാനിരിക്കെ വിധിയിൽ ഇളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആസിയായുടെ കുടുംബം. അടുത്തിടെ ഫ്രാന്‍സിസ് പാപ്പ ആസിയാക്ക് ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്തിരിന്നു.
Image: /content_image/News/News-2018-04-25-08:26:27.jpg
Keywords: ആസിയ

7646
Category: 1
Sub Category:
Heading: അമേരിക്കന്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ വിവരങ്ങളുമായി 'കാര സര്‍വ്വേ'
Content: വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ വൈദിക പരിശീലനം നടത്തുന്ന സെമിനാരി വിദ്യാര്‍ത്ഥികളുടെ വിവരങ്ങളുമായി സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസേര്‍ച്ച് ഇന്‍ ദി അപ്പോസ്റ്റലേറ്റ് (CARA). അമേരിക്കന്‍ ബിഷപ്പ് കമ്മിറ്റിയുടെ ക്ലര്‍ജി, കോണ്‍സക്രേറ്റഡ് ലൈഫ് ആന്‍ഡ് വൊക്കേഷന്‍ സെക്രട്ടറിയേറ്റിനുവേണ്ടി ജോര്‍ജ്ജ്ടൌണ്‍ സര്‍വ്വകലാശാല കേന്ദ്രീകൃതമായിട്ടുള്ള ‘സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ച് ഇന്‍ ദി അപ്പോസ്റ്റലേറ്റ്’ വര്‍ഷം തോറും ഈ സര്‍വ്വേ നടത്താറുണ്ട്. ഇക്കൊല്ലം വൈദിക പരിശീലനം നടത്തുന്ന 78% പേരില്‍ നിന്നും തങ്ങള്‍ വിവരങ്ങള്‍ ശേഖരിച്ചതായി 'കാര' വ്യക്തമാക്കി. ഇതില്‍ 252 പേര്‍ രൂപതാ വൈദികരാകുവാനും, 78 പേര്‍ വിവിധ സന്യാസ സഭാ പുരോഹിതരാകുവാനും പരിശീലനം നടത്തുന്നവരാണ്. 2018-ല്‍ വൈദിക പരിശീലനം നടത്തുന്നവരില്‍ 90 ശതമാനവും തങ്ങളുടെ ശൈശവകാലത്ത് മാമ്മോദീസ സ്വീകരിച്ചവരാണെന്ന് സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. വൈകി മാമ്മോദീസ മുങ്ങിയവരുടെ ശരാശരി പ്രായം 26 ആണ്. പൗരോഹിത്യ പട്ട പരിശീലനം നടത്തുന്ന അഞ്ചില്‍ നാലുപേരുടെയും അതായത് 83% പേരുടേയും മാതാപിതാക്കള്‍ ശൈശവത്തില്‍ തന്നെ കത്തോലിക്കരായിരുന്നു. വൈദികാര്‍ത്ഥികളില്‍ മൂന്നില്‍ ഒരാളുടെ സ്വന്തക്കാരില്‍ പുരോഹിതരോ, കന്യാസ്ത്രീകളോ ഉള്ളതായും സര്‍വ്വേയില്‍ നിന്നും വ്യക്തമായി. അതേസമയം കഴിഞ്ഞ വര്‍ഷം 590 പേര്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ഇക്കൊല്ലം 430 പേര്‍ മാത്രമാണ് സെമിനാരിയില്‍ ചേര്‍ന്നിട്ടുള്ളത്. ഇക്കൊല്ലം വൈദികപട്ടം സ്വീകരിക്കാനിരിക്കുന്നവരില്‍ 86 ശതമാനവും തങ്ങളുടെ ഇടവക വികാരി, സുഹൃത്ത് അല്ലെങ്കില്‍ ഇടവകാംഗം തുടങ്ങിയവരുടെ പ്രചോദനത്താല്‍ തിരുപ്പട്ട പരിശീലനത്തിനു എത്തിയവരാണെന്ന്‍ സര്‍വ്വേ പറയുന്നു. വൈദിക പരിശീലനം നടത്തുന്നവരില്‍ നാലില്‍ മൂന്ന്‍ പേരും അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവര്‍ തന്നെയാണ്. വിദേശത്തുള്ളവരില്‍ കൂടുതല്‍ പേരും മെക്സിക്കോ, വിയറ്റ്നാം, ഫിലിപ്പീന്‍സ്, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. സെമിനാരിയില്‍ ചേരുന്നതിനു മുന്‍പ് തന്നെ ‘കം ആന്‍ഡ് സീ’ പോലെയുള്ള ദൈവവിളിയുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുത്തിട്ടുള്ളവരുടെ എണ്ണവും പകുതിയോളം വരും. അമേരിക്കന്‍ കത്തോലിക്ക സഭയുടെ ഭാവിയെക്കുറിച്ചും, വളര്‍ച്ചയെക്കുറിച്ചും പുതിയ പ്രതീക്ഷകള്‍ നല്‍കുന്നതാണ് 'കാര'യുടെ ഇക്കൊല്ലത്തെ സര്‍വ്വേഫലമെന്ന് യുഎസ് ബിഷപ്പ് കമ്മിറ്റിയുടെ ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ കര്‍ദ്ദിനാള്‍ ജോസഫ് ടോബിന്‍ പറഞ്ഞു.
Image: /content_image/News/News-2018-04-25-10:21:17.jpg
Keywords: സെമിനാ

7647
Category: 1
Sub Category:
Heading: വിശുദ്ധ ജോണ്‍ XXIII-മന്‍ പാപ്പയുടെ ഭൗതീക ശരീരം ഇറ്റലിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: 19ാം നൂറ്റാണ്ടിന്റെ പകുതിയില്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലിരുന്ന് ആഗോള കത്തോലിക്ക സഭയെ നയിച്ച വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ ഭൗതീക ശരീരം അദ്ദേഹത്തിന്റെ രൂപതയായ ബെര്‍ഗാമോയിലേക്ക്. മെയ് 24-ന് ബെര്‍ഗാമോയിലെത്തിക്കുന്ന ഭൗതീക ശരീരം വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനത്തിനു വെക്കും. മാര്‍പാപ്പ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിന്റെ 60-ാം വാര്‍ഷികവും, മരണത്തിന്റെ 55-ാം വാര്‍ഷികവും പ്രമാണിച്ചാണ് വിശുദ്ധന്റെ ഭൗതീക ശരീരം ബെര്‍ഗാമോ രൂപതയിലെത്തുന്നത്. ഇപ്പോള്‍ റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലാണ് ഭൗതീക ശരീരം നിലകൊള്ളുന്നത്. ബെര്‍ഗാമോയിലെ ജയിലിലായിരിക്കും വിശുദ്ധന്റെ തിരുശേഷിപ്പ് ആദ്യമായി പ്രദര്‍ശനത്തിനു വെക്കുന്നത്. അതിനു ശേഷം ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പായുടെ നാമധേയത്തില്‍ സ്ഥാപിതമായിട്ടുള്ള രൂപതാ സെമിനാരിയില്‍ പ്രദര്‍ശനത്തിനു വക്കും. ആ രാത്രിയില്‍ തന്നെ രൂപതയിലെ പുരോഹിതരുടെ അകമ്പടിയോടെ തിരുശേഷിപ്പ് കത്തീഡ്രല്‍ ദേവാലയത്തില്‍ എത്തിക്കും. മെയ് 27-ന് വിശുദ്ധ കുര്‍ബാനക്ക് ശേഷം വിശുദ്ധന്റെ നാമധേയത്തിലുള്ള ആശുപത്രിയിലേക്ക് തിരുശേഷിപ്പ് കൊണ്ടുപോകും. ജൂണ്‍ 10 വരെ വിശ്വാസികള്‍ക്ക് വിശുദ്ധന്റെ തിരുശേഷിപ്പ് ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. ജൂണ്‍ 10-ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ സമര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ശേഷം ഭൗതീക ശരീരം വത്തിക്കാനിലേക്ക് തിരികെ കൊണ്ടുപോകും. 1881 നവംബര്‍ 25-ന് ഇറ്റലിയിലെ ബെര്‍ഗാമോക്ക് സമീപമുള്ള സോട്ടോ ഇല്‍ മോണ്ടെയിലായിരുന്നു ജനിച്ചത്. പൗരോഹിത്യ സ്വീകരണത്തിനു ശേഷം വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ വിശുദ്ധന്‍ നിരവധി വര്‍ഷം സേവനം ചെയ്തു. 1953-ല്‍ വെനീസിലെ പാത്രിയാര്‍ക്കായി അദ്ദേഹം നിയമിതനായി. 1958 ഒക്ടോബര്‍ 28-ന് നടന്ന കോണ്‍ക്ലേവില്‍ അദ്ദേഹം മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു തുടര്‍ന്നു 5 വര്‍ഷം അദ്ദേഹം സഭയെ നയിച്ചു. 1962-ൽ രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുചേർത്തത് ഇദ്ദേഹമായിരുന്നു. പിറ്റേ വര്‍ഷം അദ്ദേഹം നിത്യതയിലേക്ക് യാത്രയായി. വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുവാന്‍ കാത്തിരിക്കുകയാണ് ബെര്‍ഗാമോയിലെ വിശ്വാസികള്‍.
Image: /content_image/News/News-2018-04-25-12:34:43.jpg
Keywords: പാപ്പ, തിരുശേഷി

7648
Category: 18
Sub Category:
Heading: ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ ധന്യപദവി പ്രഖ്യാപനം ഇന്ന്
Content: കൊച്ചി: സിസ്‌റ്റേഴ്‌സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട് (എസ്ഡി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം അങ്കമാലി അതിരൂപത വൈദികനുമായ ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്ക് ഉയര്‍ത്തിയതിന്റെ കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം ഇന്നു നടക്കും. ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളിയുടെ കബറിടം സ്ഥിതിചെയ്യുന്ന കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍ പള്ളിയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാ ദിവ്യബലിയും പ്രഖ്യാപനവും നടക്കും. തുടര്‍ന്നു പൊതുസമ്മേളനവും ഉണ്ടാകും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ്പുമാരായ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജേക്കബ് മനത്തോടത്ത്, സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ സഹകാര്‍മികരാകും. ധന്യന്റെ കബറിടത്തിനു മുന്നില്‍ പ്രത്യേക പ്രാര്‍ത്ഥനയുമുണ്ടാകും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ അധ്യക്ഷത വഹിക്കും. മെത്രാന്മാരും ജനപ്രതിനിധികളും, എസ്ഡി സന്യാസിനി സമൂഹം, കോന്തുരുത്തി ഇടവക, പയ്യപ്പിള്ളി കുടുംബം എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും.
Image: /content_image/India/India-2018-04-26-04:23:38.jpg

7649
Category: 18
Sub Category:
Heading: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കെസിബിസി സമാഹരിച്ചത് അഞ്ചു കോടി രൂപ
Content: കൊച്ചി: വിവിധ കത്തോലിക്കാ രൂപതകളില്‍ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും വ്യക്തികളില്‍ നിന്നും സംഭാവനയായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് അഞ്ചു കോടി രൂപ. ദുരിതബാധിത പ്രദേശങ്ങളിലെ കത്തോലിക്കാ രൂപതകളിലെ സാമൂഹികക്ഷേമ വിഭാഗവുമായി സഹകരിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി, കെസിബിസിയുടെ സാമൂഹികക്ഷേമ വിഭാഗമായ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് (ജെപിഡി) കമ്മീഷന് തുക കൈമാറി. ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം എന്നിവരടങ്ങിയ സമിതി പദ്ധതി നടത്തിപ്പിന്റെ മേല്‍നോട്ടം നിര്‍വഹിക്കും. വിശദമായ പദ്ധതിരേഖ, കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ സഹകരണത്തോടെ, ജെപിഡി കമ്മീഷന്‍ തയാറാക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, വരാപ്പുഴ രൂപതകളിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശങ്ങളും സര്‍ക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയും അവയോടു സഹകരിച്ചും ഓരോ പ്രദേശത്തും നിശ്ചിത പദ്ധതികള്‍ക്ക് സഹായമെത്തിക്കാനാണ് തീരുമാനം.
Image: /content_image/India/India-2018-04-26-05:25:15.jpg
Keywords: കെസിബിസി