Contents
Displaying 7311-7320 of 25128 results.
Content:
7620
Category: 1
Sub Category:
Heading: പ്രൊട്ടസ്റ്റന്റ് സമൂഹത്തിന് ദിവ്യകാരുണ്യം: ജര്‍മ്മന്‍ ബിഷപ്പുമാരെ തള്ളി കർദ്ദിനാൾ മുള്ളർ
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക വിശ്വാസികളുടെ പ്രൊട്ടസ്റ്റന്‍റുകാരായ ജീവിത പങ്കാളികള്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണമെന്ന ജര്‍മ്മന്‍ മെത്രാന്‍ സമിതിയുടെ തീരുമാനത്തോടുള്ള എതിര്‍പ്പ് വീണ്ടും പ്രകടമാക്കിക്കൊണ്ട് വത്തിക്കാന്‍ വിശ്വാസ കാര്യാലയത്തിന്റെ മുന്‍ തലവന്‍ കര്‍ദ്ദിനാള്‍ ജെറാള്‍ഡ് മുള്ളര്‍. മാമ്മോദീസ സ്വീകരിച്ച്, കത്തോലിക്ക സഭയെയും പത്രോസ് ശ്ലീഹായുടെ പിൻഗാമിയായ മാർപാപ്പയെയും അംഗീകരിക്കുന്നവർക്കേ വിശുദ്ധ കുര്‍ബാന സ്വീകരിക്കാൻ അനുവാദമെന്ന സഭയുടെ പ്രബോധനത്തെ ഉദ്ധരിച്ചാണ് ഇതു സംബന്ധിച്ച വിശദീകരണം കർദ്ദിനാൾ മുളളർ നല്കിയത്. ഇന്നലെ പ്രസിദ്ധീകരിച്ച 'ഫസ്റ്റ് തിങ്ങ്സ്' മാസികയിലെ ലേഖനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. സഭയിൽ തന്നെ ദൈവശാസ്ത്രത്തെ രാഷ്ട്രീയവത്കരിക്കുന്ന ഒരു പ്രവണത നിലനിൽക്കുന്നു. അദൃശ്യമായ കൃപാവരത്തെ ദൃശ്യമാക്കുന്ന കൂദാശകളെ മാനുഷിക ഭാവനകളനുസരിച്ച് വിവരിക്കുന്നതു സഭയുടെ മൂല്യങ്ങൾക്ക് മങ്ങലേല്പിക്കുന്നതാണ്. കത്തോലിക്ക സഭയിൽ നിന്നും അകന്നവർ ദൈവവും സഭയുമായി അനുരഞ്ജിതരായതിന് ശേഷമേ ദിവ്യകാരുണ്യം സ്വീകരിക്കാവൂ. പ്രൊട്ടസ്റ്റന്റ് അംഗമെന്ന നിലയിൽ ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നവർ കത്തോലിക്ക വിശ്വാസത്തെ പൂർണ മനസാക്ഷിയോടെ ഏറ്റ് പറഞ്ഞ് സഭയുമായി അനുരഞ്ജിതരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസപരവും കൂദാശപരവുമായ കാര്യങ്ങളിൽ മെത്രാൻ സമിതിയുടെ തീരുമാനങ്ങൾ വിശ്വാസികളിൽ സംശയങ്ങൾക്ക് ഇടവരുത്തരുതെന്ന് എന്ന നിർദ്ദേശത്തോടെയാണ് കർദ്ദിനാൾ മുള്ളറുടെ ലേഖനം സമാപിക്കുന്നത്. 'അത്യാവശ്യവും ഒഴിവാക്കാനാവാത്തതുമായ ഘട്ടങ്ങളില്‍ കത്തോലിക്കരല്ലാത്തവര്‍ക്കും വിശുദ്ധ കുര്‍ബാന നല്‍കാം' എന്ന കാനോന്‍ നിയമം 844-ന്റെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 22-നാണ് ജര്‍മ്മനിയിലെ മെത്രാന്‍ സമിതി ഈ അജപാലക മാര്‍ഗ്ഗരേഖക്ക് അംഗീകാരം നല്‍കിയത്. അതേസമയം മെത്രാന്‍ സമിതിയുടെ തീരുമാനത്തെ എതിര്‍ത്തുകൊണ്ട് കർദ്ദിനാൾ മുള്ളറിനെ കൂടാതെ ആറ് ജർമ്മൻ ബിഷപ്പുമാരും രംഗത്തുണ്ട്.
Image: /content_image/News/News-2018-04-21-12:12:09.jpg
Keywords: പ്രൊട്ട

7621
Category: 18
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ കബറടക്കം നാളെ
Content: നാഗ്പുര്‍: ദിവംഗതനായ നാഗ്പുര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ കബറടക്കം നാളെ നാഗ്പുര്‍ സെന്റ് ഫ്രാന്‍സിസ് സാലെസ് കത്തീഡ്രലില്‍ നടക്കും. ഉച്ചയ്ക്ക് 12നു പൊതുദര്‍ശനത്തിനുശേഷം മൂന്നിന് സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറടക്കശുശ്രൂഷകള്‍ ആരംഭിക്കും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനപ്രസംഗം നടത്തും. കര്‍ദ്ദിനാള്‍ ഡോ. ടെലസ് ഫോര്‍ ടോപ്പോ സഹകാര്‍മികനായിരിക്കും. വിവിധ രൂപതകളില്‍നിന്നായി 55 ബിഷപ്പുമാര്‍ കബറടക്കശുശ്രൂഷയില്‍ പങ്കെടുക്കും. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര കാലം ചെയ്തത്.
Image: /content_image/India/India-2018-04-21-20:09:32.jpg
Keywords: വിരുത്തക്കുളങ്ങര

7622
Category: 18
Sub Category:
Heading: ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ ധന്യപദവി; കൃതജ്ഞതാബലി 26ന്
Content: കൊച്ചി: അഗതികളുടെ സഹോദരിമാര്‍ (എസ് ഡി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം അങ്കമാലി അതിരൂപത വൈദികനുമായിരുന്ന ദൈവദാസന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയര്‍ത്തിയതോടനുബന്ധിച്ചു കൃതജ്ഞതാബലി 26നു നടക്കും. ധന്യന്റെ കബറിടം സ്ഥിതി ചെയ്യുന്ന കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍ പള്ളിയില്‍ ഉച്ചകഴിഞ്ഞു മൂന്നിനാണു കൃതജ്ഞതാ ദിവ്യബലി നടക്കുക.സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, സീറോ മലബാര്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കോന്തുരുത്തി പള്ളി വികാരി ഫാ. മാത്യു ഇടശേരി തുടങ്ങിയവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് പൊതുസമ്മേളനവും ഉണ്ടാകുമെന്ന് എസ്ഡി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെയ്‌സി തളിയന്‍ പറഞ്ഞു.
Image: /content_image/India/India-2018-04-21-20:16:38.jpg
Keywords: പയ്യപ്പിള്ളി

7623
Category: 18
Sub Category:
Heading: കേരള സഭ പങ്കുവയ്ക്കുന്നത് സാഹോദര്യത്തിന്റെ സന്ദേശം: പ്രഫ. പി.ജെ. കുര്യന്‍
Content: കൊച്ചി: ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം വിശ്വാസികള്‍ക്ക് ഒരുമിച്ചു പാര്‍ക്കാനാവുന്ന വിശാലമായ സാമൂഹ്യപശ്ചാത്തലമാണു കേരളത്തെ മനോഹരമാക്കുന്നതെന്നും ഈ സാഹോദര്യത്തിന്റെ സന്ദേശമാണു കാലങ്ങളായി കത്തോലിക്ക സഭ പങ്കുവയ്ക്കുന്നതെന്നും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്‍. മതേതരരാജ്യത്തു കത്തോലിക്കാസഭയുടെ പ്രസക്തി കൂടുതല്‍ തിരിച്ചറിഞ്ഞു മുന്നോട്ടു പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെസിബിസിയുടെ ആസ്ഥാന കാര്യാലയവും കേരളത്തിലെ ലത്തീന്‍, മലബാര്‍, മലങ്കര സഭകളുടെ പൊതു അജപാലനകേന്ദ്രവുമായ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററിന്റെ (പിഒസി) സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങളോടും സാഹോദര്യത്തിന്റെയും സമന്വയത്തിന്റെയും സന്ദേശം പങ്കുവയ്ക്കുന്നുവെന്നതാണു കേരള കത്തോലിക്കാസഭയുടെ തനിമയും നന്മയും. സഭ, സഭയ്ക്കു വേണ്ടി മാത്രമല്ല, സമൂഹത്തിനു വേണ്ടിക്കൂടിയാണെന്ന അവബോധം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും പി.ജെ. കുര്യന്‍ അഭിപ്രായപ്പെട്ടു. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിച്ചു. അന്പതു വര്‍ഷക്കാലം പിഒസിയെ വളര്‍ത്തിയ എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നതാണു ജൂബിലി ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു. കേരളസഭയുടെ എല്ലാ ഘടകങ്ങളെയും ക്രിയാത്മകമായി സമന്വയിപ്പിച്ചതിന്റെ ചരിത്രമാണു പിഒസിയുടേതെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. ബഹുമാന്യമായതിനെ തച്ചുടയ്ക്കാനുള്ള പ്രവണതകളില്‍ ജാഗ്രത പാലിക്കണമെന്നും സ്വത്വബോധം അഭിമാനത്തോടെ നാം ഏറ്റുപറയണമെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്ദിതനാ ള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഓര്‍മിപ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്മരണിക പ്രകാശനം നടത്തി. പിഒസി പ്രഥമ ഡയറക്ടര്‍ ഫാ. ജോസഫ് കണ്ണത്ത് ആദ്യപ്രതി ഏറ്റുവാങ്ങി. കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, തിരുവനന്തപുരം പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, സ്വാമി നന്ദാത്മജാനന്ദ, പിഒസി ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, പ്രോഗ്രാം കണ്‍വീനര്‍ ഫാ. ജോളി വടക്കന്‍, റവ. ഡോ. മാത്യു ജേക്കബ് തിരുവാലില്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച്ബിഷപ് എം. സൂസപാക്യത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാബലിയില്‍ കേരളത്തിലെ മൂന്നു റീത്തുകളില്‍നിന്നുള്ള കത്തോലിക്കാ മെത്രാന്മാരും വൈദികരും സഹകാര്‍മികരായിരുന്നു. 'കേരളസഭ ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ജേക്കബ് പുന്നൂസ്, ഫാ. സേവ്യര്‍ കുടിയാംശേരി എന്നിവര്‍ പ്രബന്ധാവതരണം നടത്തി. ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി മോഡറേറ്ററായിരുന്നു. കേരളത്തിലെ 32 രൂപതകളില്‍നിന്നുള്ള പ്രതിനിധികളും കെസിബിസി ഭാരവാഹികളും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ രണ്ടു ദിവസത്തെ ജൂബിലി സമാപനാഘോഷങ്ങളില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-04-22-02:09:13.jpg
Keywords: സഭ

7624
Category: 1
Sub Category:
Heading: മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനാറു ഡീക്കന്മാര്‍ക്ക് പാപ്പ തിരുപട്ടം നല്‍കും
Content: വത്തിക്കാന്‍ സിറ്റി: ദൈവവിളികള്‍ക്കായുള്ള അമ്പത്തിയഞ്ചാം ആഗോള പ്രാര്‍ത്ഥനാദിനവും നല്ലിടയന്‍റെ ഞായറും ആചരിക്കപ്പെടുന്ന ഇന്ന്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനാറു ഡീക്കന്‍മാര്‍ക്ക് ഫ്രാന്‍സിസ് പാപ്പ തിരുപട്ടം നല്‍കും. റോം സമയം രാവിലെ 9.15ന് വത്തിക്കാനില്‍, പത്രോസിന്‍റെ ബസിലിക്കയില്‍ മാര്‍പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ആഘോഷമായ ദിവ്യബലി മദ്ധ്യേ ആയിരിക്കും വിവിധ രാജ്യക്കാരായ ഡീക്കന്മാര്‍ക്ക് പാപ്പ പൗരോഹിത്യപ്പട്ടം നല്‍കുക. തമിഴ്നാട്ടിലെ പുതുപ്പട്ടിയില്‍ നിന്നുള്ള ജോസഫ് മരിയ രാജ്, കൊടൈക്കനാലില്‍ നിന്നുള്ള പ്രദീപ് ആന്‍റണി ബാബു എഡ്വിന്‍ അമല്‍രാജ്, ശ്രീവില്ലിപുത്തൂരില്‍ നിന്നുള്ള സത്യരാജ് അമല്‍ രാജ് എന്നിവരാണ് പാപ്പായില്‍ നിന്നു പൗരോഹിത്യം സ്വീകരിക്കുന്ന ഇന്ത്യക്കാര്‍. ശേഷിച്ച പതിമൂന്നു ഡീക്കന്മാരില്‍ 5 പേര്‍ ഇറ്റലിക്കാരും വിയറ്റ്നാം, മ്യാന്മാര്‍, ക്രൊയേഷ്യ, കൊളംബിയ, എല്‍ സാല്‍വദോര്‍, പെറു, മഡ്ഗാസ്കര്‍, റൊമേനിയ എന്നീ ദേശങ്ങളില്‍ നിന്നുള്ളവരുമാണ്.
Image: /content_image/News/News-2018-04-22-02:19:59.jpg
Keywords: തിരുപട്ടം

7625
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വൈദികന്‍ കൊല്ലപ്പെട്ടു
Content: മെക്‌സിക്കോ സിറ്റി: മെക്സിക്കോയില്‍ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വൈദികനും കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ മെക്‌സിക്കോയിലെ ജലിസ്‌കോ പ്രവിശ്യയിലെ ഗ്വാദലഹാറ അതിരൂപതയിലെ വൈദികനായ ഫാ. ഹുവാന്‍ മിഗ്വല്‍ ഗാര്‍സ്യയാണു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വിശ്വാസികളെ കുമ്പസാരിപ്പിക്കുന്നതിനിടെയാണ് വൈദികന്‍ ആക്രമിക്കപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ മെക്‌സിക്കോയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ വൈദികനാണ് ഫാ. ഗാര്‍സ്യ. കഴിഞ്ഞ ബുധനാഴ്ച ഇസ്കാല്ലി രൂപതയിലെ ക്വഒഷിലാന്‍ 'ഔർ ലേഡി ഓഫ് കാർമെൻ' ഇടവക ദേവാലയ വികാരിയായിരുന്ന ഫാ. റൂബന്‍ അല്‍കാതാര ഡയസ് വൈകീട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പു കുത്തേറ്റാണ് മരിച്ചത്. അടുത്ത ദിവസങ്ങളില്‍ നടന്ന രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടായിരിക്കാമെന്നും അധികാരികള്‍ എത്രയും വേഗം ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും മെക്‌സിക്കന്‍ ദേശീയ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു.സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സംസ്‌കാരം കെട്ടിപ്പടുക്കണമെന്ന് കര്‍ദ്ദിനാള്‍ ഹൊസെ ഫ്രാന്‍സിസ് റോബ്‌ളസ് ഒര്‍ട്ടേഗ സമൂഹത്തോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സികോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ വധിക്കപ്പെട്ടെന്നാണ് ചർച്ച് ഇൻ നീഡ് പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ നാലു വൈദികരാണ് മെക്സിക്കോയില്‍ കൊല്ലപ്പെട്ടത്.
Image: /content_image/News/News-2018-04-23-05:01:42.jpg
Keywords: മെക്സി

7626
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ മിഷ്ണറികളെ അപമാനിച്ച് ബിജെപി എംപിയുടെ പ്രസ്താവന
Content: ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ മിഷ്ണറിമാരെ അപമാനിച്ചുകൊണ്ടുള്ള ഉത്തര്‍പ്രദേശിലെ നിന്നുള്ള ബിജെപി എംപിയുടെ പ്രസ്താവന വിവാദത്തില്‍. ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നാണ് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നിന്നുള്ള എംപി ഭരത് സിംഗ് പ്രസ്താവിച്ചത്. സിബിഐ കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവിന്മേല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനകളില്‍ പ്രകോപിതനായാണ് ക്രൈസ്തവ മിഷ്ണറിമാര്‍ക്കെതിരേ ബിജെപി എംപിയുടെ കടന്നാക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഹുല്‍ ഗാന്ധിയുടെ അമ്മ മിഷ്ണറിമാരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്. മിഷ്ണറിമാരുടെ നിര്‍ദ്ദേശമനുസരിച്ചാണു കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളുകള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതോടെ ജനാധിപത്യം ദുര്‍ബലപ്പെട്ടു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ക്രൈസ്തവ മിഷ്ണറിമാരുടെ സ്വാധീനത്തിലാണ്. അവരുടെ ഗൂഢാലോചനകള്‍ രാജ്യത്തിനു ഭീഷണിയായെന്നും എംപി ആരോപിച്ചു. അതേസമയം ഭരത് സിംഗിന്റെ വിവാദ പ്രസ്താവനക്കെതിരെ നവ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്.
Image: /content_image/India/India-2018-04-23-05:55:08.jpg
Keywords: മിഷ്ണറി

7627
Category: 18
Sub Category:
Heading: ദൈവദാസി മദര്‍ മേരി സെലിന്റെ ചരമ രജതജൂബിലി ഇന്ന്
Content: അങ്കമാലി: കര്‍മലീത്ത സന്യാസിനി സമൂഹാംഗമായിരുന്ന മദര്‍ മേരി സെലിനെ ദൈവദാസിയായി സഭ പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ചരമവാര്‍ഷികം മദറിന്റെ കബറിടം സ്ഥിതി ചെയ്യുന്ന കറുകുറ്റി കര്‍മലീത്ത മഠം തിരുഹൃദയ ചാപ്പലില്‍ നടക്കും. ചരമ രജതജൂബിലിയും കൂടിയാണു ഇന്ന്‍ നടക്കുന്നത്. അനുസ്മരണ ദിവ്യബലിക്കു മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ തോമസ് ചക്യത്ത്, മാര്‍ മാത്യു വാണിയക്കിഴക്കേല്‍ എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിക്കും. കറുകുറ്റി സെന്റ് സേവ്യര്‍ ഫൊറോനാ ദേവാലയത്തിന്റെയും സിഎംസി സഭാ മേരി മാതാ അങ്കമാലി പ്രോവിന്‍സിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കറുകുറ്റിയില്‍ അനുസ്മരണ ദിനം സംഘടിപ്പിച്ചിരിക്കുന്നത്. മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പ്രസന്ന സിഎംസി, കണ്‍വീനര്‍മാരായ സിസ്റ്റര്‍ ജയാ റോസ് സിഎംസി, പ്രകാശ് പൈനാടത്ത് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം കൊടുക്കും. അനുസ്മരണ ദിനാഘോഷത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം ദൈവദാസി മദര്‍ മേരി സെലിന്റെ കബറിടം സ്ഥിതി ചെയ്യുന്ന നവീകരിച്ച കറുകുറ്റി കര്‍മലീത്ത മഠം തിരുഹൃദയ ചാപ്പലിന്റെ വെഞ്ചരിപ്പ് കര്‍മം എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ നിര്‍വഹിച്ചു. അധ്യാപിക, പ്രധാനാധ്യാപിക, കർമലീത്താ സഭയുടെ വിവിധ പ്രൊവിൻസുകളുടെ പ്രൊവിൻഷ്യൽ, സഭാ സുപ്പീരിയർ ജനറാൾ എന്നീ മേഖലകളിൽ സേവനം ചെയ്തിരുന്ന മദർ വിശ്രമ ജീവിതത്തിനിടെ കറുകുറ്റിയിൽ 1993 ഏപ്രിൽ 23നാണ് നിര്യാതയായത്. നാമകരണത്തിന്റെ അതിരൂപതാതല നടപടികളുടെ ആരംഭം എന്ന നിലയിലാണു മദര്‍ മേരി സെലിനെ ദൈവദാസിയായി പ്രഖ്യാപിച്ചത്.
Image: /content_image/India/India-2018-04-23-06:29:16.jpg
Keywords: ദാസ

7628
Category: 9
Sub Category:
Heading: ആത്മീയ ഉണർവേകാൻ വീണ്ടും ഫാ. സേവ്യർ ഖാൻ വട്ടായിൽ; മരിയ ഭക്തിയുടെ നിറവിൽ മെയ് മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 12 ന്
Content: പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ ആയിരങ്ങൾക്ക് യേശുവിൽ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നയിക്കാൻ കാലഘട്ടത്തിന്റെ ജീവിക്കുന്ന ദൈവികോപകരണമായി വർത്തിക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ.സേവ്യർ ഖാൻ വട്ടായിൽ എത്തിച്ചേരും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തിൽ നടക്കുന്ന കൺവെൻഷനിൽ വിശ്വാസികൾക്ക് യേശുവിൽ പുതുജീവനേകാൻ ബഥേൽ സെന്റർ ഒരുങ്ങുകയാണ്. സെഹിയോൻ യുകെ ഡയറക്ടർ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ പ്രത്യേക മരിയൻ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കുന്ന കൺവെൻഷനിൽ യൂറോപ്പിലെ പ്രശസ്‌തമായ ഓസ്കോട്ട് സെന്റ് മേരീസ് കോളേജിന്റെ വൈസ് റെക്ടർ റവ.ഫാ.പോൾ കെയ്നും പങ്കെടുക്കും. ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകൾ ഉണ്ടായിരിക്കും. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും മെയ് 12 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-04-23-06:56:30.jpg
Keywords: വട്ടായി

7629
Category: 1
Sub Category:
Heading: പതിവ് തെറ്റിച്ചില്ല; മകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് വാൽബെര്‍ഗ് ദമ്പതികള്‍
Content: വാഷിംഗ്ടൺ ഡി.സി: തങ്ങളുടെ കത്തോലിക്ക വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്തവരാണ് പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാൽബെർഗും ഭാര്യ റിയയും. ഇത്തവണ മകൾ ഗ്രേസിന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തോട് അനുബന്ധിച്ച് എടുത്ത ചിത്രങ്ങളാണ് ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. പ്രഥമ ദിവ്യകാരുണ്യസ്വീകരണം എന്ന തലക്കെട്ടോടും കുരിശിന്റെയും ദേവാലയത്തിന്റെയും ഇമോജികളും പങ്കുവച്ചുകൊണ്ടുമാണ് താരദമ്പതികള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. ആഴ്ചകൾക്കുമുൻപ് നടന്ന ഗ്രേസിന്റെ പ്രഥമ കുമ്പസാരത്തിന്റെ ചിത്രങ്ങളും ദമ്പതികള്‍ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. മകൾ ഗ്രേസിനൊപ്പം കുടുംബമായി ദേവാലയത്തിലേക്ക് പോകുന്ന വീഡിയോ, റിയയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. മോഡലും അകത്തോലിക്കയുമായിരുന്ന റിയ, വാൽബർഗുമായുള്ള വിവാഹത്തിന് തൊട്ടുമുൻപാണ് ക്രിസ്തുവിനെ നാഥനും രക്ഷകനുമായും സ്വീകരിച്ചു കത്തോലിക്ക സഭയില്‍ അംഗമായത്. കത്തോലിക്കവിശ്വാസം പരസ്യമായി പ്രകടിപ്പിച്ചുകൊണ്ട് വാൽബെർഗ് 2016-ൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശം വൈറലായിരുന്നു. പൗരോഹിത്യം എന്ന ദൈവവിളി സ്വീകരിക്കാൻ കൂടുതൽ പേർ മുന്നോട്ട് വരണമെന്നാണ് അദ്ദേഹം ഈ വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടത്.
Image: /content_image/News/News-2018-04-23-07:23:17.jpg
Keywords: വാല്‍ബെ