Contents

Displaying 7271-7280 of 26160 results.
Content: 7580
Category: 18
Sub Category:
Heading: ഭരണാധികാരികള്‍ കുറ്റവാളികളുടെ രക്ഷകരായി മാറുന്നത് പ്രതിഷേധാര്‍ഹം: സി‌ബി‌സി‌ഐ
Content: ന്യൂഡല്‍ഹി: നിയമ ഭരണം ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരായവര്‍തന്നെ കുറ്റവാളികളുടെ അല്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുന്നവരുടെ രക്ഷകരായി മാറിയിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). കഠുവ, ഉന്നാവോ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിനേക്കാള്‍ ഭയാനകമായി ചില വിഭാഗങ്ങള്‍ അരും കൃത്യങ്ങളെ ന്യായീകരിക്കുന്നതു ഭീതി വര്‍ധിപ്പിക്കുകയാണെന്നും അതിനെതിരേ ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും വിവിധ ജനവിഭാഗങ്ങളും ശബ്ദമുയര്‍ത്തണമെന്നും സിബിസിഐ ആഹ്വാനം ചെയ്തു. മതപരമോ രാഷ്ട്രീയമോ വ്യക്തിപരമോ ആയ നേട്ടങ്ങള്‍ക്കു വേണ്ടി സ്ത്രീകളെയും കുട്ടികളെയും ഒരു ഉപകരണമോ ഒരു അജണ്ടയോ ആയി കണക്കാക്കുന്ന അരുംക്രൂരത മനുഷ്യത്വത്തിനെതിരായ കുറ്റങ്ങളില്‍ ചെറുതല്ലാത്തതും അടിയന്തരമായി ശബ്ദമുയര്‍ത്തേണ്ടതുമാണ്. കഠുവയിലും ഉന്നാവോയിലും ഉണ്ടായ സംഭവങ്ങളേക്കാള്‍ അത്തരം ക്രൂരകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു ന്യായീകരിക്കുന്നതുമായി ഒരു വിഭാഗത്തിന്റെ നടപടി തടയിടേണ്ടതുണ്ട്. നിയമ ഭരണം ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യസ്ഥരായവര്‍തന്നെ കുറ്റവാളികളുടെ അല്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുന്നവരുടെ രക്ഷകരായി മാറിയിരിക്കുന്നു. മാനഭംഗങ്ങള്‍ക്കും സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ക്കും ഒരു ന്യായീകരണവുമില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരേ തീര്‍ച്ചയായും ശബ്ദമുയര്‍ത്തണം. കഠുവയിലും ഉന്നാവോയിലുമുണ്ടായ സംഭവങ്ങള്‍ മനുഷ്യത്വത്തെ ഇരുണ്ട ഭാഗത്തേക്കു വലിച്ചെറിഞ്ഞ അവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത്തരം ക്രൂരകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതു കണ്ടിരിക്കാനാവില്ല. ഇതിനെതിരേ പ്രതികരിക്കുന്നില്ലെങ്കില്‍ ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അവസ്ഥയുണ്ടാക്കും. നീതി ലഭിക്കുന്നതു വൈകുന്നതു നീതി നിഷേധിക്കുന്നതിനും നീതിരാഹിത്യമുണ്ടാക്കുന്നതിനു വഴിയൊരുക്കുന്നതിനു തുല്യവുമാണെന്നും സിബിസിഐക്കു വേണ്ടി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌കരിനാസ് അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2018-04-17-03:31:48.jpg
Keywords: സി‌ബി‌സി‌ഐ
Content: 7581
Category: 18
Sub Category:
Heading: മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകം ഇന്ന്
Content: ഇന്‍ഡോര്‍: മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും ഇന്നു നടക്കും. സാഗര്‍ സെന്റ് തെരേസാസ് കത്തീഡ്രലില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാഭിഷേക ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മ്മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത് എന്നിവര്‍ ശുശ്രൂഷകള്‍ക്കു സഹകാര്‍മികരാകും. രാവിലെ 9.30നു ബിഷപ്‌സ് ഹൗസില്‍നിന്നു മുഖ്യകാര്‍മികനും നിയുക്ത മെത്രാനും മറ്റു മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി കത്തീഡ്രലിലേക്കു നീങ്ങും. മെത്രാഭിഷേകത്തെത്തുടര്‍ന്നു പുതിയ മെത്രാന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ ഇന്‍ഡോര്‍ ബിഷപ്പ് ഡോ.ചാക്കോ തോട്ടുമാരിക്കല്‍ വചനസന്ദേശം നല്‍കും. ആര്‍ച്ച്ബിഷപ്പുമാരായ ഡോ. ഏബ്രഹാം വിരുത്തകുളങ്ങര (നാഗ്പുര്‍), ഡോ. ലിയോ കൊര്‍ണേലിയോ (ഭോപ്പാല്‍), മാര്‍ ആന്‍ഡ്രൂസ് താഴത്ത് (തൃശൂര്‍), മാര്‍ ജോര്‍ജ് ഞരളക്കാട്ട് (തലശേരി), എംഎസ്ടി സുപ്പീരിയര്‍ ജനറല്‍ ഫാ. കുര്യന്‍ അമ്മാനത്തുകുന്നേല്‍ എന്നിവര്‍ക്കൊപ്പം ഇരുപതോളം മെത്രാന്മാരും ശുശ്രൂഷകളില്‍ പങ്കെടുക്കും. തുടര്‍ന്ന് അനുമോദന സമ്മേളനവും ഉണ്ടാകും. നിയുക്ത മെത്രാന്റെ കുടുംബാംഗങ്ങളും വൈദികരും സന്യസ്ഥരും വിശ്വാസികളും അടക്കം നൂറുകണക്കിന് ആളുകള്‍ ചടങ്ങുകള്‍ക്കു സാക്ഷികളാകും. ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത് വിരമിച്ചതിനെത്തുടര്‍ന്നാണു മാര്‍ അത്തിക്കളം സാഗര്‍ രൂപതയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.
Image: /content_image/India/India-2018-04-17-03:44:44.JPG
Keywords: സാഗര്‍
Content: 7582
Category: 18
Sub Category:
Heading: സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തിലേക്ക് തീര്‍ത്ഥാടകപ്രവാഹം
Content: കൊച്ചി: നിര്‍ധനരുടെ കണ്ണീരൊപ്പിയ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയര്‍ത്തിയതിനെ തുടര്‍ന്നു അദ്ദേഹത്തിന്റെ കബറിടമുള്ള കൊച്ചി കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍ ദേവാലയത്തിലേക്ക് തീര്‍ത്ഥാടകപ്രവാഹം. സന്യാസിനികള്‍ ഉള്‍പ്പെടെ നിരവധി വിശ്വാസികളാണു ധന്യപദവി പ്രഖ്യാപനത്തിനു കൃതജ്ഞതാ പ്രാര്‍ത്ഥന നടത്താന്‍ എത്തുന്നത്. കോന്തുരുത്തിക്കടുത്തു പെരുമാനൂരിലാണ് അദ്ദേഹത്തിന്റെ ജനനം. സന്യസ്തസമൂഹ സ്ഥാപകനെ തിരുസഭ ധന്യപദവിയിലേക്കുയര്‍ത്തിയതിനു നന്ദിയര്‍പ്പിക്കാന്‍ എസ്ഡി കോണ്‍വന്റുകളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടന്നു. ധന്യപദവി പ്രഖ്യാപനത്തിന്റെ രൂപതാതല പരിപാടികളെക്കുറിച്ചു, മെത്രാന്മാരുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്ന് എസ്ഡി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെയ്‌സി തളിയന്‍ പറഞ്ഞു. ഫാ. വര്‍ഗീസ് പയ്യപ്പിള്ളി സ്ഥാപിച്ച അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം (എസ്.ഡി സിസ്റ്റേഴ്സ്) ഇന്ന് 11 രാജ്യങ്ങളില്‍ 131 സ്ഥാപനങ്ങളിലായി 1,372-ഓളം വൃദ്ധസഹോദരങ്ങള്‍ക്കും, പലതരത്തില്‍ വേദന അനുഭവിക്കുന്ന രോഗികളും അശരണരുമായ 37,930-ഓളം സഹോദരങ്ങള്‍ക്കും ശുശ്രൂഷ ചെയ്യുന്നുണ്ട്. 1927-ൽ ആണ് അദ്ദേഹം അഗതികളുടെ സന്യാസസമൂഹം സ്ഥാപിച്ചത്.
Image: /content_image/India/India-2018-04-17-04:15:02.jpg
Keywords: പയ്യപ്പിള്ളി
Content: 7583
Category: 1
Sub Category:
Heading: കോര്‍വിയാലെക്കു നവോന്മേഷം സമ്മാനിച്ച് പാപ്പയുടെ ഇടയസന്ദര്‍ശനം
Content: വത്തിക്കാന്‍ സിറ്റി: റോമിന്‍റെ പടിഞ്ഞാറെ അതിര്‍ത്തിയിലുള്ള കോര്‍വിയാലെയില്‍ കുരിശിന്‍റെ വിശുദ്ധ പൗലോസിന്‍റെ നാമത്തിലുള്ള ഇടവകയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഇടയസന്ദര്‍ശനം. റോമിന്‍റെ മെത്രാനെന്ന നിലയില്‍, മാര്‍പാപ്പായുടെ 2018-ലെ രണ്ടാമത്തെ ഇടയസന്ദര്‍ശനമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച (ഏപ്രില്‍ 15) നടന്നത്. വൈകീട്ട് നാലുമണിയോടുകൂടി ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന പാപ്പ അവിടെ ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കി. ഓരോരുത്തര്‍ക്കും, അവരവരുടേതായ വേദനകളും മുറിവുകളും പ്രശ്നങ്ങളുമുണ്ടെങ്കിലും അത് പ്രത്യാശയ്ക്കും ആനന്ദത്തിനും തടസ്സമാകാന്‍ പാടില്ലായെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. ഇടവക നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ കര്‍ത്താവു നിങ്ങളെ സ്നേഹിക്കുന്നുവെന്നതിനു തെളിവാണ്. അതു തീര്‍ച്ചയായും വേണ്ടതാണ്. ആവശ്യത്തിലിരിക്കുന്നവരാണ്, ഇടവകയുടെ കേന്ദ്രം, അതാണ് സുവിശേഷത്തിന്‍റെ കേന്ദ്രം. എനിക്കറിയാം, നിങ്ങളില്‍ ഓരോരുത്തര്‍ക്കും, അവരവരുടേതായ വേദനകളും മുറിവുകളും, പ്രശ്നങ്ങളുമുണ്ട്. എന്നിരുന്നാലും, നിങ്ങളുടെ പ്രത്യാശയ്ക്കും ആനന്ദത്തിനും ഇതൊന്നും തടസ്സമായിക്കൂടാ, എന്തെന്നാല്‍ യേശു വന്നത്, അവന്‍റെ മുറിവുകളാല്‍ നിങ്ങളുടെ മുറിവുകളെ സൗഖ്യമാക്കുന്നതിനാണ്. പാപ്പ പറഞ്ഞു. സന്ദര്‍ശനത്തിന് ഇടയില്‍ കുട്ടികളുമായി പാപ്പ സംവാദം നടത്തിയത് ശ്രദ്ധേയമായിരിന്നു. "മാമ്മോദീസ സ്വീകരിച്ചവര്‍ ദൈവമക്കളായിത്തീരുന്നു. എന്നാല്‍ ആ കൂദാശ സ്വീകരിക്കാത്തവര്‍ ദൈവത്തിന്‍റെ മക്കളല്ലേ" എന്ന ഒരു കുട്ടിയുടെ ചോദ്യത്തിനുത്തരമായി പാപ്പ പറഞ്ഞത് ഇപ്രകാരമായിരിന്നു, "എല്ലാവരും ദൈവമക്കളാണ്. എന്നാല്‍, മാമോദീസ സ്വീകരിക്കുന്നവര്‍, പരിശുദ്ധാത്മാവിനെ സ്വീകരിച്ചുകൊണ്ട്, ദൈവഭവനത്തില്‍ പ്രവേശിക്കുന്നു". ദൈവം ഒരിക്കലും തന്‍റെ മക്കളെ കൈവിടുകയില്ല എന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഇടവക ജനത്തിന് അപ്പസ്തോലികാശീര്‍വാദം നല്‍കിയാണ് പാപ്പാ വത്തിക്കാനിലേയ്ക്കു മടങ്ങിയത്.
Image: /content_image/News/News-2018-04-17-06:33:27.jpg
Keywords: പാപ്പ
Content: 7584
Category: 1
Sub Category:
Heading: അശ്ലീലസാഹിത്യം വഴിയുള്ള സാത്താന്റെ സ്വാധീനത്തെ കുറിച്ച് ചര്‍ച്ചയുമായി റോം
Content: വത്തിക്കാന്‍ സിറ്റി: അശ്ലീല ചിത്രങ്ങളിലും, സാഹിത്യങ്ങളിലും സാത്താന്റെ സ്വാധീനം എത്രമാത്രമുണ്ടെന്നതിനെ കുറിച്ച് തുറന്ന വിലയിരുത്തലുമായി റോമില്‍ ഭൂതോച്ചാടന കോണ്‍ഫറന്‍സ്. ‘എക്സോര്‍സിസം ആന്‍ഡ്‌ പ്രയേഴ്സ് ഓഫ് ലിബറേഷന്‍’ എന്ന പേരില്‍ നടത്തുന്ന ഭൂതോച്ചാടന കോഴ്സ് പരമ്പരയിലെ 13-മത്തെ കോഴ്സാണ് ഏപ്രില്‍ 16-ന് റോമില്‍ ആരംഭിച്ചിരിക്കുന്നത്. പൊന്തിഫിക്കല്‍ റെജീന അപ്പൊസ്തോലോറം സര്‍വ്വകലാശാലയും (APRA), ഗ്രൂപ്പ് ഓഫ് സോഷ്യോ-റിലീജിയസ് റിസര്‍ച്ച് ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ (GRIS)നും സംയുക്തമായിട്ടാണ് കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്. ‘എക്സോര്‍സിസം ആന്‍ഡ്‌ പ്രയേഴ്സ് ഓഫ് ലിബറേഷന്‍’ എന്ന വിഷയത്തെ ദൈവശാസ്ത്രം, നരവംശശാസ്ത്രം, കൗദാശികം, കാനോനികം, ആരാധനാക്രമം, മനശാസ്ത്രം, സാമൂഹികം, കുറ്റവാളികളുടെ മനശാസ്ത്രം തുടങ്ങിയ വിവിധ കാഴ്ചപ്പാടുകളിലൂടെ പഠിക്കുക എന്നതാണ് ചര്‍ച്ചയുടെ ലക്ഷ്യം. നിരവധി ഭൂതോച്ചാടകരുടേയും, സാത്താന്റെ പിടിയില്‍ നിന്നും മോചനം നേടിയവരുടേയും സാക്ഷ്യങ്ങളും മയക്കുമരുന്നിന്റെ ഉപയോഗം, സാത്താന്‍ ആരാധന, കുട്ടികളോട് തോന്നുന്ന ലൈംഗീകാസക്തി, കുട്ടികളുടെ അശ്ലീലത തുടങ്ങിയവയെക്കുറിച്ചും കോഴ്സിന്റെ അവസാന ദിവസം ചര്‍ച്ച ചെയ്യും. ആഫ്രിക്കയില്‍ നിലനില്‍ക്കുന്ന ദുര്‍മന്ത്രവാദങ്ങള്‍, സ്പെയിനിലെ ആധുനിക യുഗത്തിലെ വിശ്വാസ രീതികള്‍, ലാറ്റിന്‍ അമേരിക്കയിലെ സാത്താന്‍ സേവാ സംഘങ്ങള്‍ തുടങ്ങിയവ ഇക്കൊല്ലത്തെ കോഴ്സില്‍ വിഷയങ്ങളായിരിക്കും. ലൈംഗീകത തിന്മയാകുമ്പോള്‍ അതില്‍ സാത്താന്റെ സ്വാധീനമുണ്ടോ? ഉണ്ടെങ്കില്‍ എത്രമാത്രം ? എന്നതിനെ കുറിച്ചുള്ള ഒരന്വോഷണമായിരിക്കും ചര്‍ച്ചയെന്നു ഫാ. പെഡ്രോ ബരാജോണ്‍ എല്‍‌സി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സാത്താന്‍ ഇല്ലെന്നാണ് നിരവധി ആളുകള്‍ കരുതിയിരിക്കുന്നതെന്ന് പൊന്തിഫിക്കല്‍ റെജീന അപ്പൊസ്തോലോറം സര്‍വ്വകലാശാലയിലെ പ്രൊഫസ്സറായ ഫാ. ജോസ് എന്‍റിക്ക് ഒയാര്‍സുന്‍ വെളിപ്പെടുത്തി. ‘ദൈവം സാത്താന്റെ മേല്‍ വിജയം വരിച്ചു’ എന്ന് സുവിശേഷത്തിന്റെ ആദ്യ ഭാഗത്തില്‍ തന്നെ സാത്താനെ കുറിച്ച് പറയുന്നുണ്ടെന്നും, 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥനയില്‍ ‘തിന്മയില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ’ എന്ന് പറയുന്നതും സാത്താനെ കുറിച്ചുള്ള സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 21നു കോണ്‍ഫറന്‍സ് സമാപിക്കും.
Image: /content_image/News/News-2018-04-17-07:42:41.jpg
Keywords: ഭൂതോച്ചാ
Content: 7585
Category: 1
Sub Category:
Heading: ഭ്രൂണഹത്യ കൊലപാതകമാണെന്ന് തിരിച്ചറിയണം: ശ്രീലങ്കൻ കർദ്ദിനാൾ
Content: കൊളംബോ: ഭ്രൂണഹത്യ കൊലപാതകമാണെന്ന്‍ വിശ്വാസികള്‍ തിരിച്ചറിയണമെന്ന്‍ കൊളംബോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കോം രഞ്ജിത്ത്. ഫ്രാൻസിസ് പാപ്പ ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്നുവെന്ന തെറ്റായ പ്രചാരണം സമൂഹത്തില്‍ ഉടനീളം വ്യാപിക്കുന്നുണ്ടെന്നും ഗര്‍ഭഛിദ്രത്തിന് മോചനം നല്കാനുള്ള അധികാരം വൈദികർക്ക് നല്കിയതോടെയാണ് ഇത്തരമൊരു വ്യാജ പ്രചരണം ശക്തി പ്രാപിച്ചതെന്നും ഏപ്രിൽ എട്ടിന് വൈദികർക്കും വിശ്വാസികൾക്കും അയച്ച കത്തിൽ അദ്ദേഹം വിശദീകരിച്ചു. ദൈവം നല്കുന്ന മക്കളെ വളർത്തുക എന്നത് വിവാഹിതരും വിവാഹത്തിനൊരുങ്ങുന്നവരും ഏറ്റെടുക്കുന്ന ആത്മീയ ദൗത്യമാണ്. സ്വർഗ്ഗീയ ഉദ്യാനത്തിലെ അതിമനോഹരങ്ങളായ പുഷ്പങ്ങളെ പോലെയുള്ള കുഞ്ഞുങ്ങളെ മാനുഷിക സ്വാർത്ഥത മൂലം നശിപ്പിക്കുവാന്‍ പാടില്ല. ജീവനെ പരിപാലിക്കാനുള്ള ദൗത്യം നിർവഹിച്ച് ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനും ഭ്രൂണഹത്യയെന്ന തിന്മയുടെ കാഠിന്യം മനസ്സിലാക്കി പിന്തിരിയുവാൻ പ്രാർത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ശ്രീലങ്കയിൽ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാണെങ്കിലും ദിനംപ്രതി എഴുനൂറോളം ഭ്രൂണഹത്യ നടക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഗര്‍ഭഛിദ്രത്തിന് ഔദ്യോഗിക അനുമതി നല്‍കുവാന്‍ ഗവൺമെന്റ് നീക്കം നടത്തുന്നുണ്ട്. ഇതിനെതിരെ ശക്തമായ നിലപാടുമായി ശ്രീലങ്കന്‍ ദേശീയ മെത്രാന്‍ സമിതി രംഗത്തുണ്ട്. എന്നാല്‍ സര്‍ക്കാരിനെ പിന്തുണച്ച് വനിതാ സംഘടനകളുടെ അനുകൂല നീക്കം പ്രശ്നങ്ങൾ സങ്കീർണമാക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കന്‍ ഇടവകകളില്‍ അബോർഷന്റെ ഭീകരതയെ വ്യക്തമാക്കുന്ന ഡോക്യുമെന്‍ററികളും പോസ്റ്ററുകളും പ്രദർശിപ്പിക്കുകയും പ്രാർത്ഥന ശുശ്രൂഷകൾ സംഘടിപ്പിക്കുകയും ചെയ്തിരിന്നു.
Image: /content_image/News/News-2018-04-17-09:33:09.jpg
Keywords: ശ്രീലങ്ക
Content: 7586
Category: 1
Sub Category:
Heading: അള്‍ജീരിയയില്‍ ക്രൈസ്തവരുടെ നിലനില്‍പ്പ് ഭീഷണിയില്‍
Content: അള്‍ജിയേഴ്സ്: കടുത്ത മതസ്വാതന്ത്ര്യ ലംഘനത്തിന്റെ ഈറ്റില്ലമായി മുസ്ലീം ഭൂരിപക്ഷരാജ്യമായ അള്‍ജീരിയ മാറുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും, മറ്റ് വസ്തുക്കളും കൈവശം വെക്കുന്നതിനുള്ള അനുവാദം വരെ രാജ്യത്തു നിരസിക്കുകയാണെന്നാണ് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തലസ്ഥാന നഗരത്തിന്റെ തെക്ക്-പടിഞ്ഞാറു ഭാഗത്തുള്ള ടിയാരെറ്റിലെ വിലയ പ്രവിശ്യയിലുള്ള ക്രൈസ്തവ വിശ്വാസിയെ സുവിശേഷഭാഗങ്ങള്‍ കൈവശം വെച്ചുവെന്ന കുറ്റത്തിന് സുരക്ഷാ സേന അറസ്റ്റ് ചെയ്തിരിന്നു. 6 മാസത്തെ ജയില്‍ ശിക്ഷയും 50,000-ത്തോളം അള്‍ജീരിയന്‍ ദിനാര്‍ പിഴയുമാണ്‌ അദ്ദേഹത്തിന് ശിക്ഷയായി വിധിച്ചത്. പരസ്യമായി തന്റെ ക്രിസ്ത്യന്‍ വിശ്വാസം ഏറ്റു പറഞ്ഞതിന് സ്ലിമാനെ ബൗഹാഫ് എന്ന ക്രിസ്ത്യാനിക്കും 6 മാസത്തെ തടവുശിക്ഷ വിധിച്ചെങ്കിലും സംഭവം വിവാദമായതിനെ തുടര്‍ന്ന്‍ ശിക്ഷ റദ്ദു ചെയ്യുകയായിരുന്നു. ഭരണഘടന മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും, ഭരണഘടനയുടെ മുഖവുരയില്‍ തന്നെ ഇസ്ലാമിനെ രാഷ്ട്രത്തിന്റെ മതമായി ഉയര്‍ത്തിക്കാട്ടുകയാണ്. സ്വന്തം മതവിശ്വാസം ത്യജിക്കുക എന്നത് അള്‍ജീരിയയില്‍ കുറ്റമല്ലെങ്കിലും, ഇസ്ലാമില്‍ നിന്ന്‍ മതപരിവര്‍ത്തനം ചെയ്യിപ്പിക്കുന്നത് കുറ്റകരമാണ്. പ്രവാചകനിന്ദയാകട്ടെ 50,000 മുതല്‍ 1,00,000 ദിനാര്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ഇസ്ലാം ധാര്‍മ്മികതക്കെതിരായി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ സംവിധാനങ്ങളെ വിലക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 10. ആര്‍ട്ടിക്കിള്‍ 36 നിയമത്തിന് വിധേയമായികൊണ്ടുള്ള വിശ്വാസ സ്വാതന്ത്ര്യവും, മതസ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ടെങ്കിലും ആര്‍ട്ടിക്കിള്‍ 76 പറയുന്നത് മുസ്ലീമിന് മാത്രമേ രാജ്യത്തിന്റെ പ്രസിഡന്റാകുവാന്‍ കഴിയുകയുള്ളൂ എന്നാണ്. ഇതിനാല്‍ തന്നെ ഭരണഘടനയിലെ ഇരട്ടത്വം പ്രകടമാണ്. ക്രിസ്ത്യന്‍ സ്ഥാപനങ്ങളും സംഘടനകളും കടുത്ത നിബന്ധനകള്‍ക്ക് ഇടയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇരുപതിനായിരത്തിനും ഒരുലക്ഷത്തിനുമിടയില്‍ ക്രിസ്ത്യാനികള്‍ രാജ്യത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Image: /content_image/News/News-2018-05-04-13:48:54.php
Keywords: അള്‍ജീ
Content: 7587
Category: 1
Sub Category:
Heading: മാര്‍ ജെയിംസ് അത്തിക്കളം അഭിഷിക്തനായി
Content: സാഗര്‍: ആയിരങ്ങളെ സാക്ഷിയാക്കി മധ്യപ്രദേശിലെ സാഗര്‍ സീറോ മലബാര്‍ രൂപതയുടെ നാലാമത്തെ മെത്രാനായി മാര്‍ ജെയിംസ് അത്തിക്കളം അഭിഷിക്തനായി. സാഗര്‍ സെന്റ് തെരേസാസ് കത്തീഡ്രലില്‍ നടന്ന അഭിഷേക ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. രാവിലെ 9.30നു ബിഷപ്പ്സ് ഹൗസില്‍നിന്നു മുഖ്യകാര്‍മികനും നിയുക്തമെത്രാനും മറ്റു മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി കത്തീഡ്രലിലേക്കെത്തി. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത്, ഭോപ്പാല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ലിയോ കൊര്‍ണേലിയോ, ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരായി. പുതിയ മെത്രാന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ ഇന്‍ഡോര്‍ ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ വചനസന്ദേശം നല്‍കി. സാഗര്‍ രൂപതയിലും സമൂഹത്തിലും ക്രിസ്തുവിന്റെ സ്‌നേഹം പങ്കുവയ്ക്കാനുള്ള തെരഞ്ഞെടുപ്പാണു ബിഷപ് മാര്‍ ജയിംസ് അത്തിക്കളത്തിന്റെ നിയോഗത്തിലൂടെ സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജയിംസച്ചന് അറുപതാം പിറന്നാള്‍ സമ്മാനമായും സാഗര്‍ രൂപതയ്ക്കും എംഎസ്ടിക്കും അന്‍പതാം പിറന്നാള്‍ സമ്മാനമായുമാണ് മെത്രാന്‍ പട്ടം ഈ വര്‍ഷം ലഭിച്ചിട്ടുള്ളതെന്നും ബിഷപ്പ് തോട്ടുമാരിക്കല്‍ പറഞ്ഞു. ആര്‍ച്ച്ബിഷപ്പുമാരായ ഡോ. ഏബ്രഹാം വിരുത്തകുളങ്ങര (നാഗ്പുര്‍), മാര്‍ ആന്‍ഡ്രൂസ് താഴത്ത് (തൃശൂര്‍), മാര്‍ ജോര്‍ജ് ഞരളക്കാട്ട് (തലശേരി), സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, എംഎസ്ടി സുപ്പീരിയര്‍ ജനറല്‍ ഫാ. കുര്യന്‍ അമ്മാനത്തുകുന്നേല്‍ എന്നിവര്‍ക്കൊപ്പം 25 മെത്രാന്മാരും എംഎസ്ടി സമൂഹത്തില്‍നിന്നുള്‍പ്പെടെ മുന്നൂറ്റിഅന്‍പതോളം വൈദികരും ശുശ്രൂഷകളില്‍ പങ്കെടുത്തു. മൂവായിരത്തോളം ആളുകളെ സാക്ഷിയാക്കിയാണ് മെത്രാഭിഷേകവും സ്ഥാനാരോഹണവും നടന്നത്. മെത്രാഭിഷേകത്തിന് ശേഷം അനുമോദന സമ്മേളനവും നടന്നു.
Image: /content_image/India/India-2018-04-18-04:18:39.jpg
Keywords: അത്തിക്ക, സാഗ
Content: 7588
Category: 18
Sub Category:
Heading: ഇടയശുശ്രൂഷയില്‍ കരുണയും ദയയും മുഖമുദ്രയാക്കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: സാഗര്‍: രൂപതാധ്യക്ഷന്‍ ആടുകളുടെ കൂടെ നടക്കുന്ന നല്ല ഇടയനെപ്പോലെയാകണമെന്നും ഇടയശുശ്രൂഷയില്‍ കരുണയും ദയയും സ്‌നേഹവും മുഖമുദ്രയാക്കണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മാര്‍ ജയിംസ് അത്തിക്കളത്തിന്റെ മെത്രാഭിഷേക ശുശ്രൂഷയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഇവിടെ സേവനം ചെയ്യുന്ന എല്ലാ വൈദികരെയും സമര്‍പ്പിത സഹോദരിമാരെയും അഭിനന്ദിക്കുന്നു. മാര്‍ ജയിംസ് അത്തിക്കളത്തെ സാഗര്‍ രൂപതയ്ക്കു സമ്മാനിച്ച എംഎസ്ടി സൊസൈറ്റിയെയും നന്ദിയോടെ ഓര്‍ക്കുന്നു. രൂപതയുടെ ആരംഭം മുതല്‍ വിവിധ ഘട്ടങ്ങളില്‍ നയിച്ച ബിഷപ്പുമാരായ മാര്‍ ക്ലമന്‍സ് തോട്ടുങ്കല്‍, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍, മാര്‍ ആന്റണി ചിറയത്ത് എന്നിവരുടെ ശുശ്രൂഷകള്‍ സാഗറിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
Image: /content_image/India/India-2018-04-18-05:02:52.jpg
Keywords: ആലഞ്ചേരി
Content: 7589
Category: 18
Sub Category:
Heading: കാസര്‍ഗോഡ് സെമിത്തേരിയിലെ കുരിശുകള്‍ തകര്‍ത്ത് കൂടോത്ര ശ്രമം
Content: ബദിയഡുക്ക: കാസര്‍ഗോഡ് ഉക്കിനടുക്ക സേക്രഡ് ഹാര്‍ട്ട് പള്ളിയുടെ സെമിത്തേരിയില്‍ കുരിശുകള്‍ തകര്‍ത്തു കൂടോത്രശ്രമം. കഴിഞ്ഞ ദിവസം വിശ്വാസികള്‍ സെമിത്തേരിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയപ്പോഴാണ് അതിക്രമം ശ്രദ്ധയില്‍പ്പെട്ടത്. കബറിടങ്ങളിലെ കുരിശ് ഇളക്കി മാറ്റി കുടോത്രം നടത്തിയ രീതിയിലാണ് കാണപ്പെട്ടത്. മൂന്ന് കല്ലറകളുടെ കുരിശാണ് പൊളിച്ചത്. കുരിശ് പൊളിച്ചതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തുതന്നെ പകുതി മൂടിയ നിലയില്‍ വെള്ളരിക്ക, ഇളനീര് എന്നിവയും കണ്ടെത്തി. കൂടുതല്‍ പരിശോധിച്ചപ്പോള്‍ മുട്ടയും. കളം വരച്ച് എഴുതിയത് ഏതു ഭാഷയിലാണെന്ന് മനസ്സിലാക്കാനായിട്ടില്ല. ഉറുദുവാണെന്ന് സംശയിക്കുന്നു. പള്ളിവികാരി ഫാ. സ്റ്റാനിന്‍ ഡിസൂസ ബദിയഡുക്ക പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസെത്തി പരിശോധിച്ചശേഷം കൂടോത്രസാധനങ്ങള്‍ ഒഴിവാക്കി. മംഗലാപുരം രൂപതയ്ക്കു കീഴിലുള്ളതാണ് ദേവാലയവും സെമിത്തേരിയും. 75 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയില്‍ ഇതുപോലൊരു സംഭവം ആദ്യമായാണെന്ന് സമീപവാസികള്‍ പറഞ്ഞു. പൈശാചികശക്തികളെ ഭക്ഷണ സാധനങ്ങളിലോ മറ്റേതെങ്കിലും വസ്തുവിലോ ആവാഹിച്ച് ഉപദ്രവമുണ്ടാക്കാന്‍ പറ്റുമെന്ന അന്ധവിശ്വാസമാണ് കൂടോത്രത്തിനു പിന്നില്‍. അതിര്‍ത്തിപ്രദേശങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നവരുണ്ടെന്നാണ് പറയുന്നത്.
Image: /content_image/India/India-2018-04-18-05:34:39.jpg
Keywords: സെമിത്തേ