Contents
Displaying 7231-7240 of 25128 results.
Content:
7540
Category: 18
Sub Category:
Heading: നെയ്യാറ്റിന്‍കര രൂപതയുടെ ആധ്യാത്മിക കേന്ദ്രത്തിന് നേരെ ആക്രമണം; പ്രതിഷേധം വ്യാപകം
Content: അമരവിള: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ ആധ്യാത്മിക കേന്ദ്രമായ വ്‌ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്ററിന് നേരെ സാമൂഹ്യ വിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധം വ്യാപകം. രൂപതാ ക്ലര്‍ജി ആന്‍ഡ് റിലീജിയസ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന ദൈവവിളി ക്യാന്പില്‍ പങ്കെടുക്കാനെത്തിയ പ്ലസ് ടു ക്ലാസിലെ പെണ്‍കുട്ടികളടക്കം 150 ഓളം വിദ്യാര്‍ഥികള്‍ തങ്ങിയിരുന്ന കെട്ടിടത്തിന് നേരെ ഇന്നലെ പുലര്‍ച്ചെയാണ് സാമൂഹ്യ വിരുദ്ധര്‍ ആക്രമണം അഴിച്ച് വിട്ടത്. 100 ഓളം പേരാണ് ആക്രണത്തിന് പിന്നിലെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ പേയാട് മൈനര്‍ സെമിനാരി പ്രീഫെക്ട് ഫാ.രാജേഷ് കുറിച്ചിയില്‍ പറഞ്ഞു. ഗേറ്റ് തകര്‍ത്ത് അക്രമികള്‍ പാസ്റ്ററല്‍ സെന്ററിലേക്ക് കടന്ന സമയം റോഡിനിരുവശത്ത് നിന്നും കെട്ടിടത്തിന് നേരെ ശക്തമായ കല്ലേറും ഉണ്ടായി. കല്ലേറില്‍ രൂപതാ വിദ്യാഭ്യാസ കാര്യാലയം, നിഡ്‌സ് , ഡോര്‍മെറ്ററി , കോറിഡോര്‍ തുടങ്ങിയ ഇടങ്ങളിലെ ജനാല ചില്ലുകള്‍ തകര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരം പാസ്റ്ററല്‍ സെന്റര്‍ വളപ്പില്‍ ക്യാന്പ് ഫയര്‍ സംഘടിപ്പിച്ചിരുന്നു ക്യാമ്പില്‍ ക്രിസ്തീയ ഗാനങ്ങളും കൈയടിയും പ്രാര്‍ത്ഥനയും സജീവമായിരുന്നു. ഇതായിരിക്കാം അക്രമികളെ പ്രകോപിതരാക്കിയതെന്നാണ് നിഗമനം. അക്രമത്തിന് ശേഷം വൈദികരെയും കന്യാസ്ത്രികളെയും മണിക്കൂറോളം ചീത്ത വിളച്ച സംഘം പുലര്‍ച്ചെ മൂന്നോടെയാണ് സ്ഥലം വിട്ടത്. അക്രമത്തില്‍ കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. ലോഗോസ് പാസ്റ്ററല്‍ സെന്റര്‍ ആക്രമണം വര്‍ഗീയതയുടെ പുതിയ രൂപമാണെന്ന് സംഘടന ആരോപിച്ചു. വ്‌ളാങ്ങാമുറിയില്‍ രണ്ട് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ വിവിധങ്ങളായ സെമിനാറുകളും ക്യാന്പുകളും സംഘടിപ്പിക്കപ്പെടുന്നുണ്ട് .എന്നാല്‍ ഇപ്പോള്‍ ഉണ്ടായ ആക്രമണം വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് . രാത്രി മദ്യപിച്ച് ലക്കുകെട്ട് എത്തിയ അക്രമികള്‍ വൈദിക സന്യാസ ജീവിതത്തിന് മുന്നോടിയായി നടന്ന ക്യാന്പിലേക്ക് നടത്തിയ ആക്രമണം ആസൂത്രിതമാണെന്നും കെഎല്‍സിഎ പറഞ്ഞു.
Image: /content_image/India/India-2018-04-11-10:24:40.jpg
Keywords: നെയ്യാറ്റി, തിരുവനന്ത

7541
Category: 1
Sub Category:
Heading: ഗാസയിലെ ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പ് പരുങ്ങലില്‍
Content: ഗാസ സിറ്റി: സംഘര്‍ഷം രൂക്ഷമായ ഗാസയില്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പ് പരുങ്ങലില്‍. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഗാസയിലെ കത്തോലിക്ക ജനസംഖ്യ നാലിലൊന്നായി ചുരുങ്ങിയതായാണ് പുതിയ റിപ്പോർട്ടുചൂണ്ടി കാണിക്കുന്നത്. തങ്ങളുടെ ജീവിതം കാരാഗൃഹത്തിന് സമാനമാണെന്നും ദൈവീക ഇടപെടലിനായി പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം കാത്തിരിക്കുകയാണെന്നും ഗാസയില്‍ ശുശ്രൂഷ ചെയ്യുന്ന കത്തോലിക്ക വൈദികന്‍ ഫാ.മാരിയോ ഡ സിൽവ ഇറ്റാലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാൻ വർഷത്തിലൊരിക്കൽ ലഭിക്കുന്ന അനുവാദം ഉപയോഗിച്ച് പാലസ്തീനിയൻ പാരമ്പര്യമുള്ള ക്രൈസ്തവരെല്ലാം ഗാസയിൽ നിന്നും പലായനം ചെയ്യുകയാണെന്നു അദ്ദേഹം പറഞ്ഞു. കാരാഗ്രഹത്തിന് സമാനമാണ് ഇന്ന് ഗാസ. ആരുടേയും കൈയ്യില്‍ നിത്യചെലവിനുള്ള പണമില്ല. ദാരിദ്യം എങ്ങും വ്യാപിക്കുകയാണ്. ചുരുക്കം സമയങ്ങളില്‍ മാത്രമാണ് വൈദ്യുതി ഉണ്ടാകുക. കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമമാണ് രാജ്യത്തു നേരിടുന്നത്. എണ്ണത്തില്‍ തങ്ങള്‍ കുറവാണെങ്കിലും യുദ്ധത്തിന്റെ കെടുതികള്‍ക്ക് ഇടയില്‍ ജാതിമതഭേദമെന്യേ അഭയവും സഹായവും നല്‍കാന്‍ ക്രൈസ്തവ വിശ്വാസികളും സന്നദ്ധ സംഘടനകളുമാണ് മുന്നില്‍. മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ ആഗോള ക്രിസ്തീയ സമൂഹത്തിന്റെ പ്രാർത്ഥന ആവശ്യമാണെന്നും ദൈവത്തിന്റെ ഇടപെടൽ മാത്രമാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 30 നു നടന്ന പ്രക്ഷോഭത്തെ തുടർന്ന് മേഖല സംഘർഷഭരിതമായിരുന്നു. ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അതിര്‍ത്തിരേഖ മറികടക്കാന്‍ ശ്രമിക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് അമ്പതിനായിരത്തോളം പ്രതിഷേധക്കാരാണ് ഗാസയിലെ അഞ്ച് ഇടങ്ങളിലായി പ്രക്ഷോഭം നടത്തിയത്. തുടര്‍ന്നു വ്യാപകമായ അക്രമ പരമ്പര നടന്നിരിന്നു.
Image: /content_image/News/News-2018-04-11-11:41:33.jpg
Keywords: ഇസ്രാ

7542
Category: 1
Sub Category:
Heading: കത്തോലിക്ക സഭ ഫ്രാന്‍സിന്റെ അവിഭാജ്യ ഘടകം: പ്രസിഡന്റ് മാക്രോണ്‍
Content: പാരീസ്: കത്തോലിക്ക സഭ ഫ്രാന്‍സിന്റെ സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. ഏപ്രില്‍ 9 തിങ്കളാഴ്ച പാരീസില്‍ വച്ച് നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ സജീവ പങ്കാളികളാകുവാന്‍ കത്തോലിക്കരെ ക്ഷണിച്ച അദ്ദേഹം സഭയിലും വിശ്വാസികളിലും താല്‍പര്യം കാണിക്കാത്ത ഫ്രഞ്ച് പ്രസിഡന്റുമാര്‍ തങ്ങളുടെ ദൗത്യത്തില്‍ വീഴ്ച വരുത്തുകയായിരിന്നുവെന്നും പറഞ്ഞു മതനിരപേക്ഷതക്ക് ഫ്രാന്‍സിന്റെ നീണ്ടകാലത്തെ ക്രിസ്ത്യന്‍ പാരമ്പര്യത്തെ തകര്‍ക്കുവാന്‍ കഴിയുകയില്ല. അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കുമെങ്കിലും നിയമാനുസൃതമല്ലാത്ത കുടിയേറ്റക്കാരുടെ കാര്യത്തില്‍ നിയന്ത്രണം ശക്തമാക്കും. സത്യത്തിലധിഷ്ടിതമായ സംവാദങ്ങള്‍ വഴി സഭയും രാജ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുവാനാണ് തന്റെ ശ്രമം. മതനിരപേക്ഷതക്കെതിരായവര്‍ എന്ന നിലയില്‍ രാഷ്ട്രീയക്കാര്‍ കത്തോലിക്കരെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ ദേശീയ മെത്രാന്‍ സമിതിയുടെ തലവനായ ആര്‍ച്ച് ബിഷപ്പ് ജ്യോര്‍ഗസ് പോണ്ടിയര്‍ ഫ്രാന്‍സിന്റെ ബയോ എത്തിക്സ് നിയമങ്ങളുടെ പോരായ്മകളെ പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും, അക്കാര്യത്തില്‍ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. ഭവനരഹിതരുടേയും, മനോവൈകല്യമുള്ളവരുടേയും വിഷമതകള്‍ വെളിപ്പെടുത്തുന്ന സാക്ഷ്യങ്ങളോടെയായിരുന്നു കോണ്‍ഫറന്‍സിന്റെ തുടക്കം.
Image: /content_image/News/News-2018-04-11-12:56:53.jpg
Keywords: ഫ്രാന്‍സിലെ, ഫ്രാന്‍സില്‍

7543
Category: 18
Sub Category:
Heading: ശതോത്തര രജത ജൂബിലി നിറവില്‍ ചങ്ങനാശേരി സിഎംസി
Content: ചങ്ങനാശേരി: ശതോത്തര രജത ജൂബിലി നിറവില്‍ സിഎംസി ഹോളി ക്വീന്‍സ് പ്രോവിന്‍സും ചങ്ങനനാശേരി മൗണ്ട് കാര്‍മല്‍ കോണ്‍വെന്റും. വിശുദ്ധ ചാവറയച്ചന്‍ ലെയോപോള്‍ദ് ബെക്കാറോ എന്ന ഇറ്റാലിയന്‍ കര്‍മലീത്താ മിഷനറിയുടെ സഹായത്തോടെ 1866 ഫെബ്രുവരി 13ന് എറണാകുളം ജില്ലയിലെ കൂനമ്മാവില്‍ സ്ഥാപിച്ച ആദ്യത്തെ തദ്ദേശീയ സന്യാസിനി സമൂഹമായ സിഎംസിയുടെ നാലാമത്തെ ഭവനമാണു ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശേരി കര്‍മലീത്താമഠം. 1893 ഏപ്രില്‍ 12നാണു കോട്ടയം വികാരിയാത്തിലെ മൂന്നാമത്തേതും ചങ്ങനാശേരി അതിരൂപതയിലെ ആദ്യത്തേതും കര്‍മല സന്യാസിനിസമൂഹത്തിന്റെ നാലാമത്തേതുമായ മൗണ്ട് കാര്‍മല്‍ കോണ്‍വെന്റ്. സ്ഥാപിക്കപ്പെട്ടത്. പിന്നാലെ ഹോളിക്വീന്‍സ് പ്രോവിന്‍സും രൂപപ്പെടുകയായിരിന്നു. ഏതാണ്ട് 430 സിസ്റ്റര്‍മാരും 40 സന്യാസഭവനങ്ങളും അഞ്ച് റസിഡന്‍സുകളുമുണ്ട്. ഹൈസ്‌കൂളുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ആതുരാലയങ്ങള്‍, ബാലമന്ദിരങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍ തുടങ്ങിയ സേവനരംഗങ്ങളും ഈ പ്രോവിന്‍സിന്റെ പ്രേഷിതപ്രവര്‍ത്തന മണ്ഡലങ്ങളില്‍പ്പെടുന്നു. സിസ്റ്റര്‍ സിബി സുപ്പീരിയര്‍ ജനറലായും സിസ്റ്റര്‍ സുമ റോസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായും നേതൃത്വം നല്കുന്ന ഹോളി ക്വീന്‍സ് പ്രോവിന്‍സിലെ ആദ്യ മഠമായ മൗണ്ട് കാര്‍മല്‍ കോണ്‍വെന്റിന്റെ സുപ്പീരിയര്‍ സിസ്റ്റര്‍ ജോയ്‌സാണ്.
Image: /content_image/India/India-2018-04-12-03:41:59.jpg
Keywords: ചങ്ങനാ

7544
Category: 1
Sub Category:
Heading: വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി സമാധാന പുരസ്കാരം ആഞ്ചല മെര്‍ക്കലിന്
Content: അസീസ്സി: “അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ സമാധാനദീപം” എന്ന് അറിയപ്പെടുന്ന സമാധാന പുരസ്കാരം ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്. അസീസ്സി ഇന്‍റര്‍നാഷണല്‍ പീസ് ഫൗണ്ടേഷന്‍റെ നിര്‍ണ്ണായക സമിതിയാണ് പുരസ്കാരത്തിന് ജര്‍മ്മനിയുടെ ചാന്‍സലറെ തിരഞ്ഞെടുത്തത്. യൂറോപ്പിലെ രാഷ്ട്രങ്ങള്‍ക്കിടയിലും ജനതകള്‍ക്കിടയിലും മെര്‍ക്കല്‍ നടത്തിയിട്ടുള്ള അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും ശ്രമങ്ങള്‍ പരിഗണിച്ചാണ് സമാധാന പുരസ്കാരം മെര്‍ക്കലിന് നല്കുന്നതെന്ന്‍ സമിതി പറഞ്ഞു. ഇന്ന് വടക്കേ ഇറ്റലിയിലെ അസീസ്സിയില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. ഏപ്രില്‍ ഏഴാം തീയതി ശനിയാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. നൊബേല്‍ സമ്മാന ജേതാവായ കൊളംബിയന്‍ പ്രസിഡന്‍റ്, ജുവാന്‍ മാനുവല്‍ സാന്‍റോസാണ് വിശുദ്ധ ഫ്രാന്‍സിസിന്റെ പേരിലുള്ള പ്രഥമ സമാധാന പുരസ്കാരം നേടിയത്.
Image: /content_image/News/News-2018-04-12-04:52:38.jpg
Keywords: ജര്‍മ്മ

7545
Category: 18
Sub Category:
Heading: പരിശുദ്ധാത്മാവിന്റെ അഭിഷേകമാണ് ദൈവകൃപയുടെ അടിസ്ഥാനം: മാര്‍ ജോസഫ് പാംപ്ലാനി
Content: പേരാവൂര്‍: പരിശുദ്ധാത്മാവിന്റെ അഭിഷേകമാണ് ദൈവകൃപയുടെ അടിസ്ഥാനമെന്നു തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഫൊറോനാ ദേവാലയ അങ്കണത്തില്‍ ആരംഭിച്ച തലശേരി അതിരൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ കൃപാഭിഷേകം ഉദ്ഘാടനം ചെയ്ത് ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവകൃപ ലഭിച്ചവര്‍ സ്‌നേഹത്തില്‍ അധിഷ്ഠിതമായ ജീവിതം നയിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവസാന്നിധ്യം അറിയുകയും അനുഭവിക്കുകയും ചെയ്യുന്നതാണ് കൃപയുടെ ലക്ഷണമെന്നും എന്നാല്‍ ദൈവസാന്നിധ്യത്തില്‍നിന്ന് അകന്നു ജീവിക്കുന്നവരാണ് തിന്മകള്‍ക്ക് അടിപ്പെടുകയെന്നും മാര്‍ പാംപ്ലാനി ഓര്‍മിപ്പിച്ചു. റവ.ഡോ.തോമസ് കൊച്ചുകരോട്ട്, ഫാ.ജോര്‍ജ് തെക്കുംചേരി, ഫാ. സെബാസ്റ്റ്യന്‍ പാലാക്കുഴി, ഫാ. സനില്‍ ആച്ചാണ്ടി തുടങ്ങിയവര്‍ ദിവ്യബലിയില്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ ധ്യാനം നയിച്ചു. ടോക്കണ്‍ ലഭിച്ചവര്‍ക്ക് വെള്ളി, ശനി ദിവസങ്ങളില്‍ ഫാ.ഡൊമിനിക്ക് വാളന്മനാല്‍ പ്രത്യേക കൗണ്‍സലിംഗ് നല്‍കും. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായി വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി 10 വരെയാണ് ധ്യാനം. ഇരിട്ടി, കൊട്ടിയൂര്‍, കൂത്തുപറമ്പ് മേഖലകളിലേക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൈബിള്‍ കണ്‍വെന്‍ഷന്‍ 15ന് സമാപിക്കും.
Image: /content_image/India/India-2018-04-12-05:31:08.jpg
Keywords: പാംപ്ലാ

7546
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കും
Content: വത്തിക്കാന്‍ സിറ്റി: റോമിന്‍റെ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന 'ദൈവസ്നേഹത്തിന്‍റെ അമ്മ'യെന്ന അപരനാമത്തില്‍ പ്രസിദ്ധമായ പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള തീര്‍ത്ഥാടനകേന്ദ്രം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. മെയ് മാസ വണക്കത്തിന്‍റെ ആരംഭ ദിനത്തില്‍ (മെയ് 1) സന്ദര്‍ശനം നടത്തുന്ന പാപ്പ വിശ്വാസികള്‍ക്കൊപ്പം ജപമാല പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു സന്ദേശം നല്കും. ആദ്യമായിട്ടാണ് ഫ്രാന്‍സിസ് പാപ്പ ഈ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിന്‍റെ മദ്ധ്യഘട്ടത്തില്‍ സ്ഥലത്തെ ആട്ടിടയന്മാര്‍ക്ക് കന്യകാനാഥ പ്രത്യക്ഷപ്പെട്ടതാണ് തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ വളര്‍ച്ചയ്ക്കു പിന്നിലെ ചരിത്രസംഭവമായി വിശേഷിപ്പിക്കുന്നത്. തകര്‍ന്നടിഞ്ഞ സവീലി-ഒര്‍സീനി പ്രഭുകുടുംബത്തിന്‍റെ കൊട്ടാരഭിത്തിയിലെ സ്വര്‍ഗ്ഗരാജ്ഞിയായ പരിശുദ്ധകന്യകാനാഥയുടെ ചുവര്‍ചിത്രമാണ് പിന്നീട് “ഡിവീനോ അമോരെ” ദൈവസ്നേഹത്തിന്‍റെ അമ്മയെന്ന മരിയന്‍ വണക്കത്തിന് ആധാരമായത്. കന്യകാനാഥയുടെ ദര്‍ശനസ്ഥാനത്ത് ആദ്യകാലഘട്ടത്തില്‍തന്നെ റോമാരൂപത 1745-ല്‍ ദേവാലയം നിര്‍മ്മിക്കുകയും അവിടെ വന്നെത്തിയ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ആത്മീയസഹായങ്ങള്‍ ചെയ്തുവരികയുമായിരിന്നു. 1999-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇന്നു കാണുന്ന സൗകര്യപ്രദമായ തീര്‍ത്ഥാടനകേന്ദ്രം ആശീര്‍വ്വദിച്ചത്. ഉണ്ണീശോയെ കൈയ്യിലേന്തി സിംഹാസനത്തില്‍ ഉപവിഷ്ടയായ കന്യകാനാഥയുടെ ശിരസ്സിനുമുകളില്‍ പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ പറന്നിറങ്ങുന്ന ചുവര്‍ചിത്രം ഇന്നും “ഡിവീനോ അമോരെ”യിലെ ശ്രദ്ധാകേന്ദ്രവും പ്രാര്‍ത്ഥനാസ്ഥാനവുമാണ്. 2006-ല്‍ എമിരിറ്റസ് ബെനഡിക്ട് പാപ്പയും ഈ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-04-12-06:24:20.jpg
Keywords: റോമി,

7547
Category: 1
Sub Category:
Heading: റോസറി ഓൺ ദി കോസ്റ്റിനായി ബ്രിട്ടന്‍ ഒരുങ്ങുന്നു; ഇരുനൂറോളം സ്ഥലങ്ങളില്‍ ജപമാലയത്നം
Content: ലണ്ടൻ: ബ്രിട്ടനില്‍ 'റോസറി ഓൺ ദി കോസ്റ്റ്' ജപമാലയത്നം ഈ മാസാവസാനം നടക്കുവാനിരിക്കെ പ്രാര്‍ത്ഥനയോടെ ഇംഗ്ലീഷ് സമൂഹം ഒരുങ്ങുന്നു. ഏപ്രിൽ 29, ഞായറാഴ്ച മൂന്നു മണിക്ക് സംഘടിപ്പിക്കുന്ന ജപമാല കൂട്ടായ്മയില്‍ വിവിധ സ്ഥലങ്ങളിലായി ഒൻപത് മെത്രാന്മാരും പങ്കെടുക്കും. തീരദേശ ജപമാല യത്നം ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറോളം സ്ഥലങ്ങളിലാണ് നടക്കുക. തീരപ്രദേശമായ ഗ്യുർണസി ദ്വീപിൽ നിന്നും ആരംഭിക്കുന്ന ജപമാല യജ്ഞം സ്കോട്ട്ലാന്‍റ് നോർവേ തീരമായ ഷെറ്റ്ലാന്റ് സെന്‍റ് നിനിയൻ ദ്വീപിൽ സമാപിക്കും. തിരഞ്ഞെടുത്ത ഇരുനൂറോളം പ്രദേശങ്ങളിൽ പോർട്ട്സ്മോത്തിന് ചുറ്റുമാണ് ഏറ്റവും കൂടുതൽ ജപമാല കേന്ദ്രങ്ങൾ. പ്ലൈമോത്ത് രൂപതയില്‍ മാത്രം പതിനാറ് ജപമാല കേന്ദ്രങ്ങളുണ്ട്. ബ്രിട്ടനില്‍ വിശ്വാസത്തിനെതിരെയുള്ള ഭീഷണികളെ ചെറുക്കുവാനും ഗര്‍ഭഛിദ്ര പ്രവണത അവസാനിക്കുന്നതിനും, ലോകമാകമാനം സമാധാനം പുനസ്ഥാപിക്കപ്പെടാനുമാണ് ‘റോസറി ഓണ്‍ ദി കോസ്റ്റ്’ യത്നത്തിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നവർക്കു ഫ്രാന്‍സിസ് പാപ്പ മുന്‍കൂട്ടി ആശംസയും ആശീര്‍വ്വാദവും നല്‍കിയിട്ടുണ്ട്. ഷ്രൂസ്ബറി ബിഷപ്പ് മാർക്ക് ഡേവീസ് ന്യൂ ബ്രൈറ്റണിലും, ഗല്ലോവേ ബിഷപ്പ് വില്യം നോളൻ അയിർ ബീച്ചിലും ബിഷപ്പ് മാർക്ക് ഒ ടൂൾ പ്ലൈമോത്ത് ജപമാല കൂട്ടായ്മയിലും പങ്കെടുക്കും. എഡിൻബർഗ്ഗ് ആർച്ച് ബിഷപ്പ് ലിയോ കുഷ്ലി, പോർട്ട്സ്മോത്ത് ബിഷപ്പ് ഫിലിപ്പ് ഇഗൻ, മെനേവിയ ബിഷപ്പ് ടോം ബൺസ്, ഹല്ലാം ബിഷപ്പ് റാൽഫ് ഹെസ്കെറ്റ്, പൈസ്ലി ബിഷപ്പ് ജോൺ കീനൻ എന്നിവരും തീരദേശ ജപമാല കൂട്ടായ്മയിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മാർപാപ്പയുടേയും മെത്രാന്മാരുടേയും പിന്തുണയെ സ്വാഗതം ചെയ്യുന്നതായി സംഘാടകരിലൊരാളായ അന്റോണിയ മോഫത്ത് പറഞ്ഞു. അപ്പസ്തോലിക പിൻഗാമികളെന്ന നിലയിൽ അവരുടെ സാന്നിദ്ധ്യവും ആശീർവാദവും ആത്മീയ ഉണർവിനും പ്രാർത്ഥനയുടെ പൂര്‍ത്തീകരണത്തിനും കാരണമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു. ഭവനങ്ങളിലാണെങ്കിലും കിടപ്പു രോഗികൾക്കും പ്രാർത്ഥനയിൽ പങ്കെടുക്കാമെന്ന് മോഫത്ത് അറിയിച്ചു. 1967-ൽ പ്രാബല്യത്തിൽ വന്ന അബോർഷൻ ആക്റ്റിന്റെയും സിയന്നായിലെ വിശുദ്ധ കാതറിന്റെയും ഓർ ലേഡി ഓഫ് ഫെയ്ത്തിന്റെയും അനുസ്മരണാർത്ഥമാണ് ഏപ്രിൽ 29 ജപമാല ദിനമായി തെരഞ്ഞെടുത്തതെന്നും നാൽപത് ദിവസം നീണ്ട് നില്‍ക്കുന്ന ആത്മീയ ഒരുക്കത്തിലൂടെയും കുമ്പസാരത്തിലൂടെയും കടന്നു പോകുന്ന വിശ്വാസികളുടെ പങ്കാളിത്തമാണ് ജപമാല യജ്ഞത്തിന്റെ കരുത്തെന്നും സംഘാടകർ വ്യക്തമാക്കി. rosaryonthecoast.co.uk എന്ന വെബ്സൈറ്റിൽ ജപമാല സംഘത്തിന്റെ വിവരങ്ങൾ ലഭ്യമാണ്.
Image: /content_image/News/News-2018-04-12-07:46:07.jpg
Keywords: ജപമാല, ബ്രിട്ട

7548
Category: 1
Sub Category:
Heading: കത്തോലിക്ക പോസ്റ്റ് പിന്‍വലിച്ചതില്‍ പരസ്യ ക്ഷമാപണവുമായി സക്കര്‍ബര്‍ഗ്
Content: വാഷിംഗ്‌ടണ്‍ ഡിസി: കത്തോലിക്ക പോസ്റ്റ് പിന്‍വലിച്ചതില്‍ പരസ്യമായി മാപ്പ് പറഞ്ഞുകൊണ്ടു ഫേസ്ബുക്ക് സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗ്. കോടിക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വിചാരണക്കിടയിലാണ് സക്കര്‍ബര്‍ഗ് ക്ഷമാപണം നടത്തിയത്. സ്റ്റ്യൂബന്‍വില്ലയിലെ ഫ്രാന്‍സിസ്കന്‍ യൂണിവേഴ്സിറ്റിയുടെ പരസ്യം ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ ചോദ്യങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഔദ്യോഗിക വിരാമമിട്ടുകൊണ്ടാണ് സക്കര്‍ബര്‍ഗിന്റെ ഏറ്റുപറച്ചില്‍. ഹിയറിംഗിന്റെ രണ്ടാം ദിവസമായ ഇന്നലെ വാഷിംഗ്‌ടണ്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സ് വനിതയായ കാത്തി മക്മോറിസ് റോഡ്‌ജേഴ്സിന്റെ ചോദ്യത്തിനുത്തരമായി ക്ഷമാപണം നടത്തിക്കൊണ്ട് “തെറ്റ് പറ്റി” എന്നാണ് സക്കര്‍ബര്‍ഗ് പറഞ്ഞത്. ഇതാദ്യമായല്ല ഫേസ്ബുക്ക് കത്തോലിക്ക പേജുകള്‍ ബ്ലോക്ക് ചെയ്യുന്നത്. സമൂഹത്തിനു സുരക്ഷിതമല്ലെന്ന കാരണം പറഞ്ഞുകൊണ്ട് ഏതാണ്ട് രണ്ട് ഡസനിലധികം കത്തോലിക്കാ പേജുകള്‍ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് ആര്‍-ടെക്സാസിലെ സെനറ്ററായ ടെഡ് ക്രൂസ് ചൂണ്ടിക്കാട്ടി. പ്ലാന്‍ഡ് പാരന്‍റ്ഹുഡ് പരസ്യവും, ‘മൂവ്ഓണ്‍.ഓര്‍ഗ്’-ന്റെ പരസ്യവും നിങ്ങള്‍ ഇപ്രകാരം നീക്കുമോ എന്ന ചോദ്യവും ക്രൂസ് ഉന്നയിച്ചു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഇംഗ്ലീഷിലും, പോര്‍ച്ചുഗീസിലുമായി ഏതാണ്ട് 25-ഓളം കത്തോലിക്ക പേജുകളാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. ഇതില്‍ പിന്നീട് ഫേസ്ബുക്ക് ക്ഷമാപണം നടത്തിയിരുന്നു. പരസ്യങ്ങളും ചര്‍ച്ചകളും നിരീക്ഷിക്കുന്നതില്‍ ഫേസ്ബുക്ക് പിന്തുടര്‍ന്നുവരുന്ന നയത്തെ നിരവധി അംഗങ്ങളാണ് ചോദ്യം ചെയ്തത്. ‘കേംബ്രിഡ്ജ് അനലിറ്റിക്ക’ അടക്കമുള്ള സ്ഥാപനങ്ങള്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിനും സക്കര്‍ബര്‍ഗ് ക്ഷമാപണം നടത്തി.
Image: /content_image/News/News-2018-04-12-09:33:23.jpg
Keywords: സക്കര്‍

7549
Category: 1
Sub Category:
Heading: ട്രൂഡോയുടെ അബോര്‍ഷന്‍ നയങ്ങള്‍ക്കെതിരെ കാനഡ തെരുവിലേക്ക്
Content: ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ ഗവണ്‍മെന്റിന്റെ അബോര്‍ഷന്‍ നയങ്ങള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവന് ഭീഷണിയായിരിക്കുന്ന സാഹചര്യത്തില്‍ പ്രോലൈഫ് സമൂഹം തെരുവിലേക്ക്. മെയ് 10-ന് ഒട്ടാവയിലേക്ക് നടക്കുന്ന മാര്‍ച്ച് ‘ക്യാംപെയിന്‍ ലൈഫ് കൊയാളിഷന്‍’ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. കാനഡയില്‍ ഗര്‍ഭസ്ഥ ശിശുക്കളുടേയും, അവരുടെ അമ്മമാരുടേയും ജീവന്‍ എക്കാലത്തേക്കാളുമധികം അപകടത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് 21-മത് വാര്‍ഷിക 'മാര്‍ച്ച് ഫോര്‍ ലൈഫ് റാലി' നടക്കുന്നത്. “പ്രോലൈഫ് ഓള്‍ ഇന്‍” എന്നതായിരിക്കും റാലിയുടെ മുഖ്യ പ്രമേയം. കാനഡയിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കും, വിശ്വാസികള്‍ക്കും കഴിഞ്ഞ വര്‍ഷം നല്ലതല്ലായിരിന്നുവെന്ന് ‘ക്യാംപെയിന്‍ ലൈഫ് കൊയാളിഷന്‍’-ന്‍റെ പ്രസിഡന്റായ ജിം ഹഗ്സ് വെളിപ്പെടുത്തി. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ നമ്മുടെ രാഷ്ട്രത്തിന്റെ ഭാവിയെ നശിപ്പിക്കുന്ന ആശയങ്ങളാല്‍ നയിക്കപ്പെടുന്നവരാണ്. സര്‍ക്കാര്‍ പ്രോലൈഫ് പ്രവര്‍ത്തകരുന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നു. ഭാവിയില്‍ അവര്‍ ആരുടെയൊക്കെ അവകാശങ്ങള്‍ നിഷേധിക്കും? ഹഗ്സ് ചോദിച്ചു. നിലവില്‍ ഗര്‍ഭഛിദ്രം നിര്‍ബന്ധിതമാക്കുന്നതിനു തുല്യമായ നടപടികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 6.5 കോടി ഡോളറാണ് അബോര്‍ഷന്‍ പ്രചരിപ്പിക്കുവാന്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ഗവണ്‍മെന്‍റ് ചിലവഴിച്ചുകൊണ്ടിരിക്കുന്നത്. വീടുകളില്‍ പോലും അബോര്‍ഷന്‍ സാധ്യമാക്കുക എന്നതാണ് ട്രൂഡോയുടെ സര്‍ക്കാര്‍ നയം. ഒന്‍റാരിയോയിലെ എട്ട് അബോര്‍ഷന്‍ സെന്ററുകളിലും, ന്യൂഫൌണ്ട് ലാന്റ്, ലാബ്രഡോര്‍, ക്യൂബെക്ക് എന്നിവിടങ്ങളിലും ജീവനുവേണ്ടി സംസാരിക്കുന്നതിനെ വിലക്കുന്ന ‘ബബ്ബിള്‍ സോണ്‍’ നിയമം പാസ്സാക്കി കഴിഞ്ഞു. മൈഫ്ജിമിസോ/ RU-486 എന്ന അബോര്‍ഷന്‍ ഗുളിക നിരവധി സംസ്ഥാനങ്ങളില്‍ സൗജന്യമായാണ് നല്‍കിവരുന്നത്. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കും കടുത്ത വിലക്കാണ് നേരിടേണ്ടി വരുന്നത്. കാനഡയുടെ വേനല്‍ക്കാല തൊഴില്‍ പദ്ധതിയില്‍ നിന്നും പ്രോലൈഫ് പ്രവര്‍ത്തകരെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വ്യവസ്ഥകള്‍ക്ക് പുറമേ, പ്രോലൈഫ് പ്രചാരണങ്ങള്‍ക്കുള്ള ധനസഹായവും സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. 1969-ല്‍ കാനഡയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയത് മുതല്‍ വര്‍ഷം തോറും ഏതാണ്ട് ഒരുലക്ഷത്തോളം കുട്ടികള്‍ രാജ്യത്തു ഗര്‍ഭാവസ്ഥയില്‍ തന്നെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
Image: /content_image/News/News-2018-04-12-10:29:41.jpg
Keywords: കാനഡ