Contents
Displaying 7201-7210 of 25128 results.
Content:
7510
Category: 18
Sub Category:
Heading: പുതുഞായര്‍ തിരുനാള്‍; മലയാറ്റൂരിലേക്ക് തീര്‍ത്ഥാടക പ്രവാഹം
Content: കാലടി: പുതുഞായര്‍ തിരുനാള്‍ നാളെ നടക്കുവാനിരിക്കെ രാജ്യാന്തര തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. താഴത്തെ പള്ളിയില്‍ ഇന്ന് രാവിലെ 5.30 ന് ആരാധനയെത്തുടര്‍ന്നു വികാരി റവ. ഡോ. ജോണ്‍ തേക്കാനത്തു പുതുഞായര്‍ തിരുനാള്‍ കൊടിയേറ്റി. കുരിശുമുടിയില്‍ വൈകിട്ട് 5.30 നു ഫാ. സ്‌മിന്റോ ഇടശേരിയും കൊടിയേറ്റും. പുതുഞായര്‍ തിരുനാള്‍ ദിനമായ നാളെ താഴത്തെ പള്ളിയില്‍ രാവിലെ 5.30നും 7നും ദിവ്യബലി, 10ന് ഫാ. ജോറിന്‍ കുഴിയന്‍പ്ലാവിലിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ ദിവ്യബലി, ഫാ. മാര്‍ട്ടിന്‍ കല്ലുങ്കലിന്റെ പ്രസംഗം, ഉച്ചക്ക് 12 ന് ഫാ. എബിന്‍ പൂവത്തുംമൂട്ടിലിന്റെ കാര്‍മ്മികത്വത്തില്‍ തമിഴില്‍ ദിവ്യബലി, വൈകിട്ട് 5 ന് കുരിശുമുടിയില്‍ നിന്നു പൊന്‍പണം എത്തിച്ചേരും. തുടര്‍ന്ന് 6 ന് ഫാ. സിജോ വെള്ളേടത്തിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ തിരുനാള്‍ സമാപിക്കും. കുരിശുമുടിയില്‍ പുലര്‍ച്ചേ 12.05 ന് പുതുഞായര്‍ ദിവ്യബലി, 5.30 നും, 6.30നും ദിവ്യബലി, 7.30 ന് ഫാ. സജി കണ്ണാപറമ്പന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി, 9.30 ന് ഫാ. റോബിന്‍ ചിറ്റൂപറമ്പന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായി തിരുനാള്‍ ദിവ്യബലി, പ്രദക്ഷിണം എന്നിവ നടക്കും. വൈകിട്ട് 3 ന് വിശ്വാസികള്‍ നേര്‍ച്ചയായി പൊന്‍പണം ഇറക്കുന്നതോടെ തിരുനാളിന് സമാപനമാകും. 13 മുതല്‍ 15 വരെ എട്ടാമിടം തിരുനാളും ആഘോഷിക്കും. പതിനായിരങ്ങളാണ് മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിന് എത്തികൊണ്ടിരിക്കുന്നത്.
Image: /content_image/India/India-2018-04-07-05:18:38.jpg
Keywords: മലയാറ്റൂ

7511
Category: 18
Sub Category:
Heading: അരിമ്പൂര്‍ ദേവാലയത്തിന്റെ കാരുണ്യത്തില്‍ ആറ് നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവന സാഫല്യം
Content: തൃശ്ശൂര്‍: അരിമ്പൂര്‍ സെന്റ് ആന്റണീസ് ഇടവകക്കാരുടെ നോമ്പുകാല പരിത്യാഗം ആറ് കുടുംബങ്ങള്‍ക്ക് പുതിയ ഭവനം സമ്മാനിച്ചു. ഇടവകയുടെ നേതൃത്വത്തില്‍ കിഴക്കേപരയ്ക്കാട് കുണ്ടലക്കടവില്‍ പണികഴിപ്പിച്ച പാദുവ ഭവനം പാവപ്പെട്ട ആറു കുടുംബങ്ങള്‍ക്കാണ് ഭവനമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. കെട്ടിടസമുച്ചയത്തിലെ ആറ് ഫ്‌ളാറ്റുകളുടെ താക്കോല്‍ദാനം തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിച്ചു. യേശുവിനെ സാക്ഷ്യം വഹിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കരുണയുടെ ഭാവമാണെന്നും ഇടവകക്കാരുടെ വിയര്‍പ്പിന്റെ ഫലമാണ്പാദുവ ഭവനമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. താമസം ആരംഭിക്കുന്ന ആറുകുടുംബങ്ങളും ഒരു കുടുംബം പോലെ സ്‌നേഹത്തോടെ മാതൃകപരമായി ജീവിക്കണമെന്നും സാന്പത്തികമായി ഉന്നതി പ്രാപിക്കുന്‌പോള്‍ വീടില്ലാത്തവര്‍ക്ക് വീട് വെച്ച് നല്കണമെന്നും മാര്‍ താഴത്ത് കൂട്ടിച്ചേര്‍ത്തു. വികാരി ഫാ.ആന്റണി ആലുക്ക അധ്യക്ഷനായിരുന്നു. മുന്‍ വികാരി ഫാ.ജോസഫ് മുരിങ്ങാത്തേരി, മനക്കൊടി സാവിയോ ഹോം ഡയറക്ടര്‍ ഫാ.ജിയോ കടവി, സെന്റ് ജെമ്മാസ് കോണ്‍വെന്റ് സിസ്റ്റര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ട്രിന്‍സ പ്രാന്‍സിസ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്ഡിം്ഗ് കമ്മിററി ചെയര്‍മാന്‍ കെ.എല്‍.ജോസ് തുടങ്ങീ നിരവധി പേര്‍ പ്രസംഗിച്ചു. കാടും പടലും ചെളിയുമായി കിടന്നിരുന്ന സ്ഥലം വൃത്തിയാക്കി മുന്‍ വികാരി ഫാ.ജോസഫ് മുരിങ്ങാത്തേരിയുടെ നേതൃത്യത്തില്‍ 2016 ഒക്ടോബര്‍ 20 നാണ് പാദുവ ഭവനത്തിന് തറക്കല്ലിട്ടത്. ഇടവകക്കാരുടെ നോമ്പുകാല പരിത്യാഗം, ഭക്തസംഘടനകള്‍, ബൈബിള്‍ കണ്‍വന്‍ഷന്‍, പള്ളിയിലെ മറ്റു ഫണ്ടുകള്‍, സമീപ ഇടവകകളിലെ ഉദാരമതികളുടെ സാന്പത്തിക സഹായം ഉള്‍പ്പടെ 65 ലക്ഷം രൂപ ചെലവഴിച്ചാണ് പാദുവ ഭവനം പണിതത്. ഇനിയും പന്ത്രണ്ടു വീട്ടുകാര്‍ക്കെങ്കിലും ഈ സ്ഥലത്തു ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാനാകുമെന്നാണ് അരിമ്പൂര്‍ ഇടവകയുടെ കണക്ക് കൂട്ടല്‍.
Image: /content_image/India/India-2018-04-07-05:55:15.jpg
Keywords: ഭവന, കരുണ

7512
Category: 1
Sub Category:
Heading: ഇസ്രായേലില്‍ കുടിയേറ്റക്കാര്‍ക്കായി പ്രത്യേക ഇടവക ദേവാലയം
Content: ജറുസലേം: ഇസ്രായേലില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളുമായ വിശ്വാസികള്‍ക്ക് പ്രത്യേക ഇടവകയുമായി ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ്. ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ദക്ഷിണ സുഡാന്‍, എറിത്രിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ സംഖ്യ രാജ്യത്തു വര്‍ദ്ധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അവരുടെ അജപാലനാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റ് തീരുമാനം കൈക്കൊണ്ടത്. ഇത്തവണത്തെ പന്തക്കുസ്താ തിരുനാള്‍ ദിനമായ മെയ് 20ന് പുതിയ ഇടവക നിലവില്‍ വരും. നിലവില്‍ സന്യസ്ത വൈദികരാണ് കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ആയവര്‍ക്കായി അജപാലനാവശ്യങ്ങള്‍ നിറവേറ്റി കൊണ്ടിരിന്നത്. കൂടുതല്‍ ആസൂത്രിതമായ വിധത്തില്‍ അജപാലനസേവനം നല്കുന്നതിന് കുടിയേറ്റക്കാര്‍ക്കായുള്ള അജപാലന ഏകോപന കാര്യാലയം പിന്നീട് രൂപീകരിക്കുകയായിരിന്നു. ഇടവകതലത്തില്‍ അജപാലന സേവനം ലഭ്യമാക്കുവാനാണ് പുതിയ പദ്ധതിയിലൂടെ പാത്രിയാര്‍ക്കേറ്റ് ലക്ഷ്യമിടുന്നത്. ജറുസലേം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റാ പിസബല്ലായാണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്.
Image: /content_image/News/News-2018-04-07-06:36:48.jpg
Keywords: ഇസ്രാ

7513
Category: 1
Sub Category:
Heading: അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ലൂഥറന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന
Content: സ്റ്റോക്ഹോം: സ്വീഡനിലെ ലുണ്ട് നഗരത്തില്‍ മധ്യകാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ട ലൂഥറന്‍ ദേവാലയത്തില്‍ 500 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സ്വീഡനിലെ ലൂഥറന്‍ സഭ, പ്രാദേശിക ഇടവകയായ സെന്റ് തോമസ് കത്തോലിക്കാ ഇടവകക്ക് ആഴ്ചതോറും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ താല്‍ക്കാലിക അനുവാദം നല്‍കിയതിനെ തുടര്‍ന്നാണ് ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുവാനുള്ള അവസരം സംജാതമായിരിക്കുന്നത്. ഈ വരുന്ന ഒക്ടോബര്‍ 21-നായിരിക്കും ദേവാലയത്തില്‍ പ്രഥമ കുര്‍ബാന നടക്കുക. പ്രൊട്ടസ്റ്റന്‍റ് നവോത്ഥാനകാലഘട്ടത്തിനു ശേഷം ഇതാദ്യമായാണ് ഈ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുക. സെന്റ് തോമസ് കത്തോലിക്ക ഇടവക ദേവാലയം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതിനെ തുടര്‍ന്നാണ് ലൂഥറന്‍ സഭ തങ്ങളുടെ കത്തീഡ്രലില്‍ ദിവ്യബലി അര്‍പ്പിക്കുവാന്‍ അനുവാദം നല്‍കിയത്. 2016-ല്‍ പ്രൊട്ടസ്റ്റന്‍റ് നവോത്ഥാനത്തിന്റെ അഞ്ഞൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ സ്വീഡനിലെത്തിയപ്പോള്‍ ലുണ്ട് നഗരം സന്ദര്‍ശിക്കുകയും കത്തോലിക്ക-ലൂഥറന്‍ നേതൃത്വം സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അന്നു ഈ ദേവാലയത്തില്‍ പാപ്പായും ലൂഥറന്‍ സഭാ നേതാക്കളും ഒരുമിച്ച് ഈ പ്രാര്‍ത്ഥനകള്‍ നടത്തിയതും ഇരുസഭകളും ഒരുമിച്ച് അനുരഞ്ജനത്തിന്റെ പാതയില്‍ മുന്നേറുവാന്‍ തീരുമാനിച്ചതും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഇതിന്റെ പ്രത്യക്ഷത്തിലുള്ള ആദ്യ പ്രതിഫലനമായാണ് ദേവാലയം കത്തോലിക്കര്‍ക്ക് തുറന്ന്‍ നല്കിയിരിക്കുന്നത്. ഫ്രാന്‍സിസ് പാപ്പായുടെ സന്ദര്‍ശനം നിരവധി ഹൃദയങ്ങളെ സ്പര്‍ശിച്ചിരുന്നതായി കത്തീഡ്രലിലെ ചാപ്ലൈനായ റവ. ലെനാ സ്ജോസ്ട്രാന്‍ഡ് പറഞ്ഞു. ഇരുസഭകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയ ഒരു സന്ദര്‍ശനമായിട്ടായിരുന്നു ജനങ്ങള്‍ ഫ്രാന്‍സിസി പാപ്പായുടെ സന്ദര്‍ശനത്തെ കണ്ടിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരുമിച്ചുള്ള പ്രാര്‍ത്ഥനകളും പങ്കുവെക്കലും ഇരുസഭകളും തമ്മിലുള്ള അനുരഞ്ജനത്തിന്റെ പാതയിലെ ഒരു വലിയ നാഴികകല്ലായി മാറുകയാണ്.
Image: /content_image/News/News-2018-04-07-07:56:26.jpg
Keywords: സ്വീഡ

7514
Category: 1
Sub Category:
Heading: ഗോവയിൽ കർമ്മലീത്ത ആശ്രമത്തിനു നേരെ കല്ലേറ്
Content: പനാജി: ഗോവയിലെ മാർഗോയില്‍ സ്ഥിതി ചെയ്യുന്ന കർമ്മലീത്ത ആശ്രമത്തിനു നേരെ അക്രമികളുടെ കല്ലേറ്. ഈസ്റ്റര്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. രണ്ട് വാഹനങ്ങൾക്ക് കല്ലേറിൽ നാശനഷ്ടമുണ്ടായി. ഏഷ്യാ ന്യൂസാണ് ആശ്രമത്തിന് നേരെ നടന്ന ആക്രമണം പുറംലോകത്തെ അറിയിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തീവ്ര ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണങ്ങൾ വഴി രാജ്യത്ത് മതമൈത്രി തകർത്ത് വിപ്ളവങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഗോവ അതിരൂപത മെത്രാൻ ഫിലിപ്പ് നേരി അഭിപ്രായപ്പെട്ടു. ഗോവയിൽ നടന്ന ആക്രമണം വേദനാജനകമാണെന്ന് ആര്‍ച്ച് ബിഷപ്പ് സെക്രട്ടറി ഫാ. ജൊവാക്കിം ലയോള പെരേര പറഞ്ഞു. ഭാരതത്തിൽ നിലനിൽക്കുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണ് ഗോവയില്‍ നടന്ന അക്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് മതസ്ഥരുമായി സൗഹാർദം പുലർത്തുന്ന ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണം കഴിഞ്ഞ മൂന്ന് വർഷവും ആവർത്തിക്കപ്പെട്ടത് ഖേദകരമാണെന്ന് കർമ്മലീത്ത ആശ്രമ അദ്ധ്യക്ഷൻ ഫാ.ആർക്കിബാൾഡ് ഗോൺസാൽവസ് വ്യക്തമാക്കി. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ ഗോവയില്‍ വർദ്ധിച്ചു വരുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഗോവയിൽ സെമിത്തേരികളും കുരിശുകളും തകര്‍ക്കപ്പെട്ടിരിന്നു. ഇതിനിടെ സര്‍ക്കാരിന്റെ ഒത്താശയോടെ അക്രമ സംഭവങ്ങളിലെ യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കാന്‍ പോലീസ് ശ്രമം നടത്തുന്നുണ്ടെന്ന ആക്ഷേപം വ്യാപകമാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, അടുത്തിടെ ഗോവയില്‍ കുരിശടികളും സെമിത്തേരികളും തകര്‍ത്ത കേസില്‍ ക്രൈസ്തവ വിശ്വാസിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് മാനസിക രോഗമുണ്ടെന്നും പ്രതി ഒറ്റയ്ക്ക് നടത്തിയ ആക്രമമായിരിന്നുവെന്നായിരിന്നു പോലീസ് ഭാഷ്യം. എന്നാല്‍ വാദം പൂര്‍ത്തിയായ 11 കേസുകളിലും കുറ്റം ആരോപിക്കപ്പെട്ട പ്രതി നിരപരാധി ആണെന്ന്‍ ഗോവന്‍ കോടതി കണ്ടെത്തുകയായിരിന്നു. ആക്രമങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ആണെന്ന വാദം ശക്തമായിരിക്കെയാണ് മിക്ക കേസുകളും സര്‍ക്കാര്‍ വഴി തിരിച്ചു വിടുന്നത്.
Image: /content_image/News/News-2018-04-07-09:04:10.jpg
Keywords: ഗോവ

7515
Category: 1
Sub Category:
Heading: ലാത്വിയയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ പദ്ധതി
Content: റിഗ: വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ പുനരുദ്ധാരണവും, സംരക്ഷണവും ലക്ഷ്യം വെച്ചുകൊണ്ട് പുതിയ സാമ്പത്തിക സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ വര്‍ഷം ‘യൂറോപ്യന്‍ ഇയര്‍ ഓഫ് കള്‍ച്ചറല്‍ ഹെറിറ്റേജ്’ വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ ‘ദി ലാത്വിയന്‍ സ്റ്റേറ്റ് ഇന്‍സ്പെക്ഷന്‍ ഫോര്‍ ഹെറിറ്റേജ് പ്രൊട്ടക്ഷന്‍' (VPKAI) ആണ് സാമ്പത്തിക സഹായം അനുവദിച്ചിരിക്കുന്നത്. സംഘടനയുടെ തലവനായ ജൂറിസ് ഡാംബിസ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പുരാതന പൈതൃകമുള്ള ഇരുപത്തിയെട്ടോളം ദേവാലയങ്ങള്‍ക്കായി പത്തുലക്ഷത്തോളം യൂറോ ചിലവിടുവാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ പത്തെണ്ണം കത്തോലിക്കാ ദേവാലയങ്ങളാണ്. സാമ്പത്തിക സഹായപദ്ധതിയുടെ ആരംഭം കുറിച്ചുകൊണ്ട് റിഗായില്‍ വെച്ച് നടന്ന പരിപാടിയില്‍ ഡാംബിസിനൊപ്പം വിവിധ ക്രിസ്ത്യന്‍ സഭാ നേതാക്കളും പങ്കെടുത്തിരുന്നു. ക്രൈസ്തവ ദേവാലയങ്ങളുടെ പ്രാധാന്യവും ആവശ്യവും ചൂണ്ടിക്കാട്ടിയായിരിന്നു സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സന്ദേശം നല്‍കിയത്. വിശുദ്ധ സ്മാരകങ്ങളും പൈതൃകവുമില്ലെങ്കില്‍ റിഗാ നഗരം ഒന്നുമല്ലായെന്ന് ഡാംബിസ് ചൂണ്ടിക്കാണിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ റിഗാ ആര്‍ച്ച് ബിഷപ്പ് സ്ബിഗ്ന്യൂ സ്റ്റാന്‍കെവിക്സ് നന്ദി അറിയിച്ചു. സാമൂഹ്യ മൂല്യങ്ങളുടെ ആധാരശിലകളായ വിശുദ്ധി, ദൈവീകത തുടങ്ങിയവയില്‍ രാജ്യം കാണിക്കുന്ന താത്പര്യത്തില്‍ അതീവ സന്തോഷമുണ്ടെന്നു മെത്രാപ്പോലീത്ത പറഞ്ഞു. വിശുദ്ധ സ്മാരകങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ ഓരോ വര്‍ഷവും ചുരുങ്ങിയത് 40 ലക്ഷം യൂറോയെങ്കിലും ചിലവഴിക്കേണ്ടതായി വരുമെന്നു ആംഗ്ലിക്കന്‍ ബിഷപ്പായ ജാന്‍ ജെരൂമാ ഗ്രീന്‍ബെര്‍ഗ് പ്രതികരിച്ചു. ദേവാലയങ്ങള്‍ വിശ്വാസികള്‍ക്ക് മാത്രമല്ല സകലര്‍ക്കും വേണ്ടിയുള്ളതായതിനാല്‍ ദേവാലയങ്ങള്‍ക്ക് വലിയ സാമൂഹിക പ്രസക്തിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-04-07-09:51:12.jpg
Keywords: യൂറോപ്പ

7516
Category: 11
Sub Category:
Heading: യേശു എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ഭാഗം: പോപ്പ് ഗായിക ടോറി കെല്ലി
Content: വാഷിംഗ്ടണ്‍: യേശു തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെന്ന് പ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായികയും ഗാനരചയിതാവുമായ ടോറി കെല്ലിയുടെ വിശ്വാസസാക്ഷ്യം. ഈസ്റ്റര്‍ ഞായറാഴ്ച ഹാര്‍വെസ്റ്റ് ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പില്‍ ഗാനങ്ങള്‍ ആലപിച്ചതിന് ശേഷമാണ് തന്റെ ക്രൈസ്തവ വിശ്വാസം ടോറി കെല്ലി പരസ്യമായി ഏറ്റുപറഞ്ഞത്. തന്റെ ഒമ്പതാം വയസ്സുമുതല്‍ താന്‍ ദേവാലയത്തില്‍ പാടാറുണ്ടായിരുന്നുവെന്നും കെല്ലി വെളിപ്പെടുത്തി. യേശു എന്റെ ജീവിതത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതുപോലെ ദേവാലയവും എന്റെ ജീവിതത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഞാന്‍ എപ്പോഴും വിശ്വാസം കുട്ടിക്കാലത്ത് മാത്രമുണ്ടായിരുന്ന ഒരു കാര്യമാണോ, അതോ എന്നില്‍ ശരിക്കും വിശ്വാസമുണ്ടോ? എന്ന് പിന്തിരിഞ്ഞു നോക്കിയ സമയമുണ്ട്. നമ്മുടെ ജീവിതയാത്രയില്‍ കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടാകാം. ടോറി കെല്ലി പറഞ്ഞു. അഞ്ചാം ക്ലാസ് മുതലേ തനിക്ക ശക്തമായ വിശ്വാസമുണ്ടായിരുന്നതായി കെല്ലി സമ്മതിക്കുന്നു. തന്റെ 14-മത്തെ വയസ്സുമുതല്‍ ടോറി കെല്ലി യുട്യൂബില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുവാന്‍ ആരംഭിക്കുകയായിരിന്നു. 2010-ലെ ‘അമേരിക്കന്‍ ഐഡള്‍’ എന്ന ടെലിവിഷന്‍ പാട്ട് മത്സരത്തിലൂടെയാണ് ടോറി കെല്ലി പ്രസിദ്ധയാവുന്നത്. 58-മത് ഗ്രാമി അവാര്‍ഡിലെ “ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്” വിഭാഗത്തിലേക്ക് കെല്ലി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനു മുന്‍പും പലപ്രാവശ്യം ടോറി കെല്ലി ക്രിസ്തുവില്ലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലുടനീളം മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയത് ക്രിസ്തുവാണെന്ന് ഇക്കഴിഞ്ഞ ഡിസംബറില്‍ അവര്‍ സാക്ഷ്യപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2018-04-07-11:15:00.jpg
Keywords: ടോറി കെല്ലി, പോപ്പ്

7517
Category: 1
Sub Category:
Heading: ഇംഗ്ലണ്ടിലെ ദേവാലയത്തിൽ ആക്രമണം നടത്തിയ സാത്താന്‍ സേവകനെ പിടികൂടി
Content: ലണ്ടൻ: ഇംഗ്ലണ്ടിലെ ഗ്രേറ്റ് യാർമോത്തിലെ സെന്‍റ് മേരീസ് ദേവാലയത്തിൽ വിശുദ്ധവാര ശുശ്രൂഷകൾക്കിടെ ആക്രമണം നടത്തിയ സാത്താന്‍ പ്രവര്‍ത്തകനെ പിടികൂടി. സംഭവത്തിൽ കൗമാരക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മാർച്ച് 29 നാണ് റീജന്റ് റോഡിലെ ദേവാലയത്തിൽ സാത്താൻ സേവക്കാരന്റെ അതിക്രമം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പ്രകാരം ദേവാലയത്തിൽ പ്രവേശിച്ച അക്രമി അൾത്താരയിലെ തിരുസ്വരൂപം കത്തിക്കുവാന്‍ ശ്രമം നടത്തുകയും സാത്താൻ ചിത്രം അൾത്താരയിൽ പ്രതിഷ്ഠിക്കുകയുമായിരിന്നു. ഈസ്റ്റ് ആഗ്ലിയ ബിഷപ്പ് അലൻ ഹോപ്പ്സ്, ഇടവക വികാരി ഫാ. അന്തോണി നവൻകവോ എന്നിവർ സംഭവത്തിൽ ഖേദം രേഖപ്പെടുത്തി. വിശുദ്ധ വാരത്തിൽ നടന്ന അക്രമണം വേദനാജനകമാണെന്ന് ബിഷപ്പ് ഹോപ്പ്സ് പറഞ്ഞു. ക്രൈസ്തവരെന്ന നിലയിൽ സാത്താൻ സേവക്കാരുടെ പ്രവര്‍ത്തികള്‍ക്ക് മാപ്പ് നല്കാനും സംഭവം ആവർത്തിക്കപ്പെടാതിരിക്കാൻ ശക്തമായ പ്രാർത്ഥന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സാത്താൻ സേവക്കാരുടെ പ്രവർത്തി ഭയാനകമാണെന്നും അൾത്താരയിൽ നിന്നും പൈശാചിക ചിത്രം നീക്കം ചെയ്ത് വിശുദ്ധ ജലം തളിച്ച് വിശുദ്ധീകരണ പ്രാർത്ഥനകൾ ചൊല്ലിയെന്നും ഇടവക വികാരി ഫാ. അന്തോണി പറഞ്ഞു. ദേവാലയത്തിന് നേരെ നടന്ന ആക്രമണം ക്രൈസ്തവരോടുള്ള പ്രതിഷേധമാകാമെന്നും എന്നാൽ ഇത്തരമൊരു ആക്രമണത്തിൽ സഭ അടിപതറില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ദേവാലയത്തെയും അൾത്താരയെയും അപമാനിക്കുവാനുള്ള ശ്രമങ്ങള്‍ സാത്താന്‍ സേവക്കാര്‍ നേരത്തെയും ഈ ദേവാലയത്തില്‍ നടത്തിയിരിന്നു. മാസങ്ങൾക്ക് മുൻപ് പൈശാചിക ചിത്രം ദേവാലയത്തിലെ കുരിശിന് താഴെ സ്ഥാപിക്കുകയായിരിന്നു. ദേവാലയം പുനഃപ്രതിഷ്ഠ നടത്താനും അക്രമികളോട് ക്ഷമിച്ച് അവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കാനും ഇടവകാംഗങ്ങൾ തീരുമാനമെടുത്തതായി ഫാ.അന്തോണി അറിയിച്ചു.
Image: /content_image/News/News-2018-04-07-13:22:43.jpg
Keywords: സാത്താ

7518
Category: 19
Sub Category:
Heading: ബ്രിട്ടീഷുകാർ അസൂയയോടെ നോക്കുന്ന സീറോമലബാർ സഭയും, ബ്രിട്ടണിലെ മരണമണി മുഴങ്ങുന്ന ദേവാലയങ്ങളും
Content: ഏതാനും ആഴ്ചകൾക്കു മുമ്പാണ്; ബ്രിട്ടണിലെ ലിവർപൂൾ അതിരൂപതയുടെ കീഴിലുള്ള ഒരു ദേവാലയം അടച്ചുപൂട്ടുന്ന ചടങ്ങിൽ പങ്കെടുക്കുവാനിടയായി. വളരെ പുരാതനവും മനോഹരവുമായ ഈ വലിയ ദേവാലയം വിശ്വാസികളെ കൊണ്ട് നിറഞ്ഞിരുന്നു. ആ ദേവാലയവുമായി ഏതെങ്കിലും രീതിയിൽ ബന്ധമുള്ള നിരവധി പേർ തങ്ങളുടെ പ്രിയപ്പെട്ട ദേവാലയത്തിലെ അവസാനത്തെ ദിവ്യബലിയിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു. ലിവർപൂൾ അതിരൂപതയുടെ സഹായ മെത്രാൻ ബിഷപ്പ് ടോം വില്യംസ് ആയിരുന്നു ദിവ്യബലി അർപ്പിച്ച് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വളരെ ഹൃദയഭേദകമായിരുന്നു ആ ചടങ്ങ്. എല്ലാവരുടെയും ഹൃദയത്തിന്റെ വേദന അവരുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. ചിലർ ദുഃഖം സഹിക്കാനാവാതെ കരയുന്നത് കാണാമായിരുന്നു. കാരണം അവർ മാമോദിസ മുതലുള്ള കൂദാശകൾ സ്വീകരിച്ചത് ആ ദേവാലയത്തിൽ വച്ചായിരുന്നു. അവരുടെ പ്രിയപ്പെട്ടവരുടെ കല്ലറകൾ ആ ദേവാലയത്തോട് ചേർന്നായിരുന്നു സ്ഥിതിചെയ്തിരുന്നത്. ഇനിയൊരു ബലിയർപ്പിക്കാൻ അവരുടെ പ്രിയപ്പെട്ട ഈ ദേവാലയം ഉണ്ടാകില്ല എന്ന ചിന്ത അവരുടെ ദുഃഖത്തിന്റെ ആഴം കൂട്ടി. ഈ ചടങ്ങിൽ, ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിൽ ബിഷപ്പ് ടോം വില്യംസ് സീറോമലബാർ സഭയെ പറ്റി പ്രത്യേകം എടുത്തു പറഞ്ഞു. "ബ്രിട്ടീഷുകാരായ നമ്മൾ, ദേവാലയത്തിൽ വരാൻ ആളില്ലാത്തതിനാൽ ദേവാലയങ്ങൾ അടച്ചുപൂട്ടുമ്പോൾ ഇവിടുത്തെ സീറോ മലബാർ സഭാ വിശ്വാസികൾക്ക് ആരാധനയ്ക്കായി ഈ ദേവാലയങ്ങൾ മതിയാകാതെ വരുന്നു. അവരുടെ സഭാ കൂട്ടായ്‍മകളിൽ ധാരാളം ആളുകൾ കുടുംബസമ്മേതം എത്തിച്ചേരുന്നു. അത്രക്ക് ശക്തമാണ് സീറോ മലബാർ സഭയുടെ വിശ്വാസം. അതിനാൽ എനിക്ക് സീറോമലബാർ സഭയോട് അസൂയ തോന്നുന്നു". അദ്ദേഹം പറഞ്ഞു. സീറോ മലബാർ സഭയുടെ ശക്തമായ വിശ്വാസ തീക്ഷ്ണത ആഗോള സഭയിലെ നിരവധി കർദ്ദിനാൾമാരും അല്മായ നേതാക്കളും പല സമ്മേളനങ്ങളിലും പ്രത്യേകം എടുത്തു പറയുന്ന ഒരു വസ്തുതയാണ്. 2015-ൽ വത്തിക്കാനിൽ വച്ച് നടന്ന കുടുംബങ്ങളുടെ സിനഡിൽ സീറോ മലബാർ സഭയുടെ വിശ്വാസ തീക്ഷ്ണതയും പാരമ്പര്യവും പ്രത്യേകം പരാമർശിക്കപ്പെടുകയുണ്ടായി. എന്നാൽ ഖേദകരമെന്ന് പറയട്ടെ, ബ്രിട്ടീഷുകാർ അസൂയയോടെ നോക്കി കാണുന്ന സീറോ മലബാർ സഭയുടെ സംവിധാനങ്ങളെ ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ ചില സീറോ മലബാർ സഭാ വിശ്വാസികൾ പലപ്പോഴും തെറ്റായ കണ്ണുകൾ കൊണ്ട് നോക്കി കാണുന്നു. ബ്രിട്ടനിൽ സീറോ മലബാർ സഭയ്ക്ക് പുതിയ രൂപത ലഭിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ മുതൽ അന്ധമായി ഇതിനെ എതിർക്കുകയും വിമർശിക്കുകയും ചെയ്തുകൊണ്ട് ചിലർ സോഷ്യൽ മീഡിയയിലൂടെ പ്രചരണം ആരംഭിച്ചിരുന്നു. അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പുതിയ ഇടവകകളും മിഷനുകളും രൂപീകരിക്കുന്നതിനെ വിമർശിച്ചുകൊണ്ട് ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ അടുത്ത ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സഭയുടെ പ്രവർത്തനങ്ങളെ എപ്പോഴും തെറ്റായ കണ്ണുകൾ കൊണ്ടു നോക്കിക്കാണുകയും, സഭാനേതൃത്വത്തെ വെറുതെ കുറ്റം പറഞ്ഞു കയ്യടിനേടാൻ ശ്രമിക്കുകയും ചെയ്യുന്ന ചിലരാണ് ഇതിനു പിന്നിൽ എന്ന് ഈ പോസ്റ്റുകൾ വായിച്ചാൽ മനസ്സിലാകും. #{red->n->n->1. സീറോമലബാർ സഭ ഇംഗ്ലീഷ് പള്ളികളിൽ നിന്നും നമ്മളെ അകറ്റുന്നുവോ?}# <br> ഇടവകകളും മിഷനുകളും നിലവിൽ വന്ന് കഴിയുമ്പോൾ ആഴ്ചയിൽ വെറും ഒരു ദിവസം മാത്രമാണ് ആരാധനയ്ക്കായി ഇവിടെ ഒന്നിച്ചു ചേരുന്നത്. ബാക്കിയുള്ള ആറു ദിവസങ്ങളിലും ഇംഗ്ലീഷ് ദേവാലയങ്ങളിൽ പോകാനും ദിവ്യബലിയിൽ പങ്കെടുക്കുവാനും, ദേവാലയത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചുകൊണ്ട് ഇംഗ്ലീഷ് പള്ളികളുമായി കൂടുതൽ അടുക്കുവാനുള്ള അവസരമുണ്ട്. (യുകെയിലെ ശക്തമായ മലയാളി കുടിയേറ്റം 20 വർഷം പിന്നിടുമ്പോൾ വെറുതെ കുറ്റം പറയുന്ന എത്ര വിശ്വാസികൾ ഇപ്രകാരം ഇംഗ്ലീഷ് പള്ളികളോട് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.) #{red->n->n->2. ബ്രിട്ടണിൽ സീറോമലബാർ സഭ വന്നതോടെ ഇംഗ്ലീഷുകാർക്കു നമ്മളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവോ?}# <br> ഇത് വെറും തെറ്റായ ഒരു പ്രചരണമാണ്. സീറോ മലബാർ വിശ്വാസികൾക്ക് അവരുടേതായ സഭാ സംവിധാനങ്ങൾ ആവശ്യമാണെന്നും അത് ഈ രാജ്യത്തിന് ഗുണം ചെയ്യുമെന്നും ബ്രിട്ടീഷ് മെത്രാന്മാരുടെ നേതൃത്വം വത്തിക്കാനെ അറിയിച്ചതുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ നമുക്ക് ഇവിടെ ഒരു പ്രത്യേക രൂപത അനുവദിച്ചത്. രൂപത നിലവിൽ വന്നതിനു ശേഷവും യുകെയിലെ ചില രൂപതകൾ പുറത്തിറക്കുന്ന ഇടയലേഖനങ്ങളിൽ പോലും ഈ രൂപത ഈ രാജ്യത്തിനു ചെയ്യുന്ന സംഭാവനകളെ പ്രത്യേകം എടുത്തുപറയാറുണ്ട്. ഈ സത്യം പകൽ പോലെ നിലനിൽക്കവേ, വെറുതെ കണ്ണടച്ചു ഇരുട്ടാക്കിയാൽ അത് ഇരുട്ടാവില്ലല്ലോ. #{red->n->n->3. സീറോമലബാർ സഭ ഇവിടെയുള്ള മറ്റു റീത്തുകളെ അകറ്റി നിറുത്തുന്നുനുവോ?}# <br> എല്ലാവരും ഒരുമിച്ചു പങ്കെടുത്തിരുന്ന കുര്‍ബാനകളില്‍ നിന്നും വേദപാഠ ക്ലാസുകളിൽ നിന്നും സീറോ മലബാറിന് മാത്രം പ്രാധാന്യം കൊടുത്തുകൊണ്ട് മറ്റ് റീത്തുകളെ മാറിപ്പോകാൻ സമ്മർദ്ദം കൊടുത്തു എന്ന ഒരു ആരോപണം പറഞ്ഞുകേൾക്കുന്നുണ്ട്. കത്തോലിക്കാസഭ എന്താണെന്നോ അതിന്റെ പാരമ്പര്യം എന്താണെന്നോ അറിയാത്തവരാണ് ഇത്തരം കുപ്രചരണങ്ങള്‍ നടത്തുന്നത്. കാനോൻ നിയമപ്രകാരം, ഒരു സീറോ മലബാർ മെത്രാന് ആ റീത്തിലെ അദ്ദേഹത്തിന്റെ രൂപതയിലുള്ള വിശ്വാസികളുടെ മേൽ മാത്രമേ ആത്മീയ അധികാരം ഉള്ളൂ. അങ്ങനെ വരുമ്പോൾ മറ്റ് റീത്തിൽപ്പെട്ടവരുടെ ആത്മീയ ആവശ്യങ്ങൾ പൂർണമായി നിറവേറ്റാൻ നമ്മുടെ വൈദികർക്കും സഭാസംവിധാനത്തിനും കഴിയാതെ വരുന്നു. അതിനാൽ അവർ അവരുടെ റീത്തിന്റെ ഔദ്യോഗികമായ സംവിധാനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കണം എന്ന് പ്രോത്സാഹിപ്പിക്കുക മാത്രമാണ് സഭ ചെയ്യുന്നത്. വിവാഹം പോലുള്ള കൂദാശകളുടെ സാധുത പോലും റീത്തുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു എന്ന വസ്തുത പല വിശ്വാസികൾക്കും അറിഞ്ഞുകൂടാത്ത ഒരു വസ്തുതയാണ്. വിശ്വാസജീവിതം എന്നത് ഏതെങ്കിലും ഒരു പള്ളിയിൽ പോയി വെറുതെ കുർബാന കണ്ടു മടങ്ങിപ്പോരുന്ന ഒരു ജീവിതമല്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. എങ്കിലും റീത്തിന്റെ പേരിൽ ആരെയും നിർബന്ധിച്ചു ഒഴിവാക്കുന്നില്ല. രൂപത നിലവിൽ വന്നതിനു ശേഷവും, യുകെയിലെ സീറോ മലബാർ കുർബാനകളിലും വേദപാഠ ക്ലാസ്സുകളിലും പങ്കെടുക്കുന്ന മറ്റു റീത്തുകളിൽപെട്ട നിരവധി വിശ്വാസികൾ ഉണ്ട്. അകത്തോലിക്കാരായ ചില ക്രൈസ്തവ വിശ്വാസികൾ പോലും യുകെയിലെ പല സ്ഥലങ്ങളിലും അവരുടെ മക്കളെ, സീറോമലബാർ സഭയുടെ വേദപാഠക്ലാസ്സുകളിൽ വിട്ട് കുട്ടികളെ വേദപാഠം പഠിപ്പിക്കുന്നു. ഇത്തരം സത്യങ്ങൾ നാം ഒരിക്കലും മറന്നുകൂടാ. #{red->n->n->4. ഇടവകകളെ വാർഡുകളായി തിരിച്ചുകൊണ്ട് മാത്സര്യ ചിന്താഗതി വളർത്തുന്നോ? }# <br> ഇത്തരം ആരോപണങ്ങൾ കാണുമ്പോൾ തന്നെ, ഇതു പ്രചരിപ്പിക്കുന്നവർ ദേവാലയശുശ്രൂഷകളെ കുറിച്ച് അടിസ്ഥാനപരമായ അറിവു പോലും ഇല്ലാത്തവരാണ് എന്ന വസ്തുത മനസ്സിലാക്കാം. ഓരോ ഇടവകകളിലുമുള്ള വിശ്വാസികളെ വാർഡുകളായി തിരിക്കുന്നത്, അവരെ വിശ്വാസജീവിതത്തിലെ കൂട്ടായ്മയും പരസ്പര സഹകരണവും വർദ്ധിപ്പിക്കാനാണ്. അല്ലാതെ മാത്സര്യ ചിന്താഗതി വളർത്താനല്ല. ഇത്തരം കാര്യങ്ങൾ ലോകം മുഴുവനുമുള്ള സഭാ സംവിധാനങ്ങളിൽ നിലനിൽക്കുന്നതും ഫലപ്രദമെന്ന് നിരവധി പേർ അംഗീകരിച്ചിരിക്കുന്നതുമായ വസ്തുതയാണ്. ഇതൊന്നുമറിയാതെ വെറുതെ കുറ്റം പറയുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. #{red->n->n->5. സീറോമലബാർ സഭ 'Women's forum' എന്ന പേരിൽ സ്ത്രീകളെ സാമൂഹ്യസേവനത്തിന് ഇറക്കുന്നുവോ?}# <br> സ്ത്രീകൾ വീടിന്റെ ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിക്കൂടേണ്ടവരാണ് എന്ന തെറ്റായ ചിന്താഗതിവച്ചു പുലർത്തുന്നവരും, അവരെ, രാപകൽ ജോലി ചെയ്യിപ്പിച്ചു പണം സമ്പാദിക്കാനുള്ള വെറും ഉപകരണമായി മാത്രം കാണുന്നവരൂമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ എന്ന സത്യം ഈ പോസ്റ്റുകളിൽ ഒളിഞ്ഞിരിപ്പുണ്ട്. ലോകം ഇത്രയും പുരോഗമിച്ചിട്ടും സ്ത്രീകളെ അടുക്കളയിൽ മാത്രം തളച്ചിടണമെന്നും പുരുഷന്മാർ മാത്രം മാത്രം സാമൂഹിക കാര്യങ്ങളിൽ ഇടപെടണമെന്നും വാദിക്കുന്ന സ്ത്രീ വിരോധികളുടെ ഇത്തരം ആരോപണങ്ങളുടെ പിന്നിലെ ദുരുദ്ദേശം വിശ്വാസികൾ തിരിച്ചറിയണം. സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു എത്രയോ വനിതകൾ ലോകത്തിന് മാതൃകയായി മാറുന്നു. നാം വസിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രി പോലും ഒരു വനിതയാണെന്ന് കാര്യം നാം മറന്നുകൂടാ. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ Women's Forum വളരെ ഉന്നതവും കാര്യക്ഷമവുമായ പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. പ്രാർത്ഥനയിലൂടെയും കാരുണ്യ പ്രവർത്തികളിലൂടെയും അവർ ലോകം മുഴുവനുമുള്ള അഗതികളും പാവപ്പെട്ടവരുമായ അനേകരുടെ കണ്ണീരൊപ്പുന്നു. ഇതിനേയും തെറ്റായ കണ്ണുകൾ കൊണ്ട് നോക്കി കാണുവാനാണ് ചിലർക്കിഷ്ട്ടം. #{red->n->n->6. കുട്ടികള്‍ക്ക് പരിഗണന നല്‍കാതിരിക്കുന്നുവോ?}# <br> സീറോമലബാര്‍ സഭ കുട്ടികള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ യുകെയിൽ മറ്റൊരു കേരളം പണിയുവാന്‍ ശ്രമിക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം. ഇത്തരം വിമര്‍ശനങ്ങൾ ഉയര്‍ത്തുന്നവര്‍ ആദ്യം സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ കണ്ണുതുറന്ന് കാണാന്‍ തയാറാകണം. നമ്മുടെ സഭ ഈ രാജ്യത്തു നടപ്പിലാക്കേണ്ട അഞ്ചുവര്‍ഷത്തെ കര്‍മ്മപദ്ധതി രൂപീകരിച്ചപ്പോള്‍ ആദ്യത്തെ വര്‍ഷം പ്രത്യേകമായി കുട്ടികള്‍ക്ക് വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്. അതായത് ഈ വര്‍ഷം കുട്ടികള്‍ക്ക് വേണ്ടിയുള്ള വര്‍ഷമാണ്. കുട്ടികളുടെ വിശ്വാസജീവിതം ശക്തിപ്പെടുത്തുവാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. ഈ അടിസ്ഥാന വിവരംപോലും അറിയാതെ ചിലര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു എന്നത് കുട്ടികളോട് തന്നെ ചെയ്യുന്ന വലിയ ക്രൂരതയാണ്. #{red->n->n->7. ചാരിറ്റി പ്രവര്‍ത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്നുവോ?}# <br> ഇത്തരം ആരോപണങ്ങള്‍ മറുപടിപോലും അര്‍ഹിക്കുന്നില്ലാ എന്നതാണ് യാഥാര്‍ത്ഥ്യം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കത്തോലിക്ക സഭയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? യുകെയിലെ നിരവധി സീറോമലബാർ മാസ്സ് സെന്‍ററുകളില്‍ എത്രയോ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് ഇന്നും നടന്നുകൊണ്ടിരിക്കുന്നത്? ഇതൊന്നും ഇക്കൂട്ടര്‍ കാണുന്നില്ലേ? #{red->n->n->8. സ്വന്തമായി ദേവാലയങ്ങൾ ആവശ്യമായി വരുമ്പോൾ ഉണ്ടാകുന്ന ചിലവുകൾ}# <br> ഒരു ക്രൈസ്തവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവരുടെ വരുമാനത്തിന്റെ പത്തു ശതമാനം പാവപ്പെട്ടവർക്കും ദേവാലയ ശുശ്രൂഷകൾക്കും വേണ്ടി നൽകുവാനുള്ള കടമയുണ്ട്. ഇപ്രകാരം ദശാംശം നൽകുന്ന ആരും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കില്ല എന്നതാണ് വാസ്തവം. ലഭ്യമായ കണക്കുകൾ അനുസരിച്ച്, യുകെയിൽ ആകെയുള്ള സീറോമലബാർ വിശ്വാസികളുടെ കണക്കെടുത്താൽ, ഇവിടെയുള്ള സീറോമലബാർ സഭയിലെ ദേവാലയ ശുശ്രൂഷകൾക്കായി ശരാശരി ഒരു കുടുംബം ഒരു മാസം നൽകുന്നത് വരും മൂന്നു പൗണ്ടിൽ താഴെയാണ് എന്നതാണ് സത്യം. കേരളത്തിൽ വളരെ കുറഞ്ഞ വരുമാനത്തിൽ ജീവിക്കുന്ന കുടുംബങ്ങൾ പോലും ഇതിൽ കൂടുതൽ തുക ദേവാലയ ശുശ്രൂഷകൾക്കായി നൽകുന്നുണ്ട്. യുകെയിലെ മലയാളി കുടുംബങ്ങൾ അവരുടെ ജീവിതരീതിയനുസരിച്ച്, വീടിന്റെയും വാഹനത്തിന്റെയും ചിലവുകളും, മറ്റു ബില്ലുകളും അടക്കം ഭൗതിക ആവശ്യങ്ങൾക്കായി ആയിരം പൗണ്ടു മുതൽ രണ്ടായിരമോ അതിലധികമോ പൗണ്ടുകൾ ഓരോ മാസവും ഡയറക്റ്റ് ഡെബിറ്റായി നൽകുമ്പോൾ, ഈ ദാനങ്ങൾ നൽകുന്ന ദൈവത്തിന്റെ ആലയത്തിനു വേണ്ടി വെറും ഇരുപതോ മുപ്പതോ പൗണ്ട് നൽകാമോ എന്ന് ചോദിക്കുമ്പോൾ അതിന്റെ പേരിൽ സോഷ്യൽമീഡിയയിലൂടെ കുപ്രചരണങ്ങൾ നടത്തുന്നുകയും, സഭയുടെ ലക്‌ഷ്യം ധനസമ്പാദനമാണ് എന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ നാം വിശ്വാസജീവിതത്തിൽ വലിയ തെറ്റുചെയ്യുന്നു. ഇക്കാര്യത്തിൽ സഭ ആരെയും നിർബന്ധിക്കുന്നില്ല എന്നു മാത്രമല്ല പണം നൽകാത്തതിന്റെ പേരിൽ ആരെയും ഒഴിവാക്കുന്നില്ല എന്ന സത്യവും തിരിച്ചറിയണം. #{red->n->n->9. ക്നാനായ മിഷനുകൾ അനുവദിച്ചുകൊണ്ട് സീറോമലബാർ സഭ വിശ്വാസികളെ ഭിന്നിപ്പിച്ചു ഭരിക്കുന്നുവോ?}# <br> പണ്ട് സാമൂഹ്യപാഠത്തിൽ പഠിച്ച കുറെ വാക്കുകൾ നിരത്തിവച്ച് സഭയ്‌ക്കെതിരെ സോഷ്യൽമീഡിയ പോസ്റ്റുകൾ ഇറക്കിയാൽ സമാനചിന്താഗതികൾ ഉള്ള കുറേയാളുകളുടെ ലൈക്കും ഷെയറും ലഭിക്കുമെന്നല്ലാതെ, അതൊന്നും സത്യമാവില്ലല്ലോ. ക്‌നാനായ സമുദായത്തിന് പ്രത്യേക സഭാസംവിധാനങ്ങൾ നൽകുക എന്നുള്ളത് യുകെയിലുള്ള ഏതെങ്കിലും വൈദികരുടെ കണ്ടുപിടുത്തമല്ല. വിശുദ്ധ പത്താം പീയൂസ് മാർപാപ്പയുടെ കാലം മുതൽ ആഗോള കത്തോലിക്കാ സഭയിൽ നിലനിൽക്കുന്ന സംവിധാനമാണ് ഇത്. ഈ സമുദായത്തിന്റെ പാരമ്പര്യം നാലാം നൂറ്റാണ്ടു മുതൽ നിലനിൽക്കുന്നതുമാണ് എന്നത് പരക്കെ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. ക്നാനായസമുദായത്തിന് അതിന്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ടുള്ള വിശ്വാസ സംരക്ഷണത്തിന് വത്തിക്കാനിൽനിന്നും പരിശുദ്ധസിംഹാസനം അനുവദിച്ചു നൽകിയിരിക്കുന്നത് മെത്രാപ്പോലീത്തയുടെ കീഴിലുള്ള ഒരു രൂപതയാണ്; അല്ലാതെ ഏതെങ്കിലും അസോസിയേഷനുകളല്ല എന്ന വസ്തുത എല്ലാവരും തിരിച്ചറിയണം. എന്നാൽ യൂകെയിൽ മലയാളികൾ വസിക്കുന്ന എല്ലാ സ്ഥലങ്ങളിലും തന്നെ ഭൗതിക ആഘോഷങ്ങൾക്കു വേണ്ടി അല്മായരുടെ നേതൃത്വത്തിലുള്ള ക്നാനായ അസോസിയേഷനുകൾ നിലനിൽക്കുമ്പോൾ അതിനെ 'ഭിന്നിപ്പിച്ചു ഭരിക്കലായി' വ്യാഖ്യാനിക്കാത്തവർ വിശ്വാസജീവിതത്തിന്റെ കാര്യം വരുമ്പോൾ ഇതിനെ ഭിന്നിപ്പിക്കലായി കാണുന്നുവെങ്കിൽ ഇത്തരം ആളുകളുടെ കാഴ്ചപ്പാടിൽ എവിടെയോ പാളിച്ച സംഭവിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ. അമേരിക്കയിലുള്ള സീറോമലബാർ സഭയിൽ വർഷങ്ങളായി പിന്തുടർന്നു പോരുന്ന ഇത്തരം ക്നാനായ മിഷനുകളിൽ ക്നാനായകാരല്ലാത്തവർക്കും പ്രവേശനം നൽകണം എന്ന നിർദ്ദേശം വന്നപ്പോൾ അതിനെ എതിർത്തുകൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ പ്രക്ഷോഭം സംഘടിപ്പിച്ചത് അല്മായർ തന്നെയായിരുന്നു എന്ന സത്യവും ഇതോടൊപ്പം ചേർത്തു വായിക്കുന്നത് നന്നായിരിക്കും. അതിനാൽ പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ കണ്ണുകളെ നമ്മുക്കു സത്യത്തിനു നേരെ തുറന്നു പിടിക്കാം. സുവിശേകന്റെ ജോലി ചെയ്യുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് ഈ രാജ്യത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ വിശ്രമമില്ലാതെ സഞ്ചരിക്കുന്ന ഒരു ഇടയനെയും, അദ്ദേഹത്തിന്റെ സഹപ്രവർത്തകരായി ദൈവം അയച്ചിരിക്കുന്ന വൈദികരെയും നമ്മുക്കു സ്നേഹിക്കാം. ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാൻ നോക്കുന്ന ചിലർ നമ്മുക്കിടയിലുണ്ട് എന്ന സത്യവും നാം വിസ്മരിച്ചുകൂടാ. ഇക്കര്യത്തിൽ നാം ജാഗ്രത പുലർത്തുന്നില്ലങ്കിൽ ചിതറിക്കപ്പെടുന്നത് നമ്മൾ തന്നെയായിരിക്കും. ഏതെങ്കിലും ഒരു ദേവാലയത്തിന്റെ പിന്നിലിരുന്ന് ഒരു കുബ്ബാന കണ്ട് മടങ്ങിപ്പോരുന്നതല്ല വിശ്വാസജീവിതം. ജീവിതം ബലിയായി തീരുന്നതാണ് ക്രൈസ്തവ ജീവിതം. അതിനായി നാം ഏതു വിശ്വാസസമൂഹത്തോടൊപ്പം സഞ്ചരിക്കുന്നു എന്നത് പ്രധാനമാണ്; സഭയ്ക്കുവേണ്ടി നമ്മുടെ സമയവും സമ്പത്തും എപ്രകാരം പങ്കുവയ്ക്കുന്നു എന്നതും പ്രധാനമാണ്. ഈ രാജ്യത്തെ മരണമണി മുഴങ്ങുന്ന ദേവാലയങ്ങളെ സംരക്ഷിക്കാൻ നമ്മുക്കു സാധിക്കണമെങ്കിൽ അവയെ സംരക്ഷിക്കാനുള്ള ഊർജ്ജം നമ്മുക്ക് ആവശ്യമാണ്. വിശ്വാസതീക്ഷണതയാൽ ജ്വലിക്കുന്ന ഒരു സഭാസമൂഹത്തോട് ചേർന്നു നിൽക്കുമ്പോൾ മാത്രമേ ആ ഊർജ്ജം നമ്മുക്കു ലഭിക്കൂ. അതിനു നാം തയ്യാറാകാതെ, നമ്മുടെ സ്വന്തം കഴിവുകൊണ്ട്, ഈ രാജ്യത്ത് ക്ഷയിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ വിശ്വാസത്തെ നമ്മുക്കു ശക്തിപെടുത്താം എന്നു നാം കരുതിയാൽ, നമ്മളും ഈ ലേഖനത്തിന്റെ ആരംഭത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഒരു സമൂഹത്തെപ്പോലെ മരണമണി മുഴങ്ങുന്ന ദേവാലയത്തിലിരുന്ന് വിലപിക്കുന്നവരായി തീർന്നേക്കാം.
Image: /content_image/Editor'sPick/Editor'sPick-2018-04-08-15:44:48.jpg
Keywords: ആവശ്യമുണ്ടോ,സീറോമലബാർ

7519
Category: 18
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിന്റെ ആത്മകഥ മലയാളത്തില്‍ പുറത്തിറങ്ങി
Content: കൊച്ചി: ഭീകരരുടെ തടങ്കലിലെ ഒന്നര വര്‍ഷത്തെ അനുഭവങ്ങളും മോചനത്തിന്റെ വഴികളും പങ്കുവയ്ക്കുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ ആത്മകഥ മലയാളത്തില്‍ പുറത്തിറങ്ങി. 'ദൈവകൃപയാല്‍' എന്ന ശീര്‍ഷകത്തിലുള്ള പുസ്തകത്തിന്റെ പ്രകാശനം കഴിഞ്ഞ ദിവസം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. നേരത്തെ പ്രകാശനം ചെയ്ത 'ബൈ ദി ഗ്രേസ് ഓഫ് ഗോഡ്' എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്റെ തര്‍ജമയാണു പുതിയ പുസ്തകം. ദൈവവിളിയിലേക്കുള്ള പ്രചോദനം, മിഷ്ണറിയാവാനുള്ള തീരുമാനം, വൈദികജീവിതത്തിലെ ആഭിമുഖ്യങ്ങള്‍, യമനിലെത്തിയ ആദ്യകാലത്തെ പ്രവര്‍ത്തനങ്ങള്‍, ആ രാജ്യത്തെ സാമൂഹ്യ, രാഷ്ട്രീയ പശ്ചാത്തലങ്ങള്‍, യുദ്ധമുഖത്തെ കാഴ്ചകള്‍ എന്നിവയും സവിസ്തരം പുസ്തകത്തിലുണ്ട്. പത്ത് അധ്യായങ്ങളിലായി 168 പേജുകളുള്ള ആത്മകഥ തന്റെ ബാല്യകാലസ്മൃതികളിലൂടെയാണ് ഫാ. ഉഴുന്നാലില്‍ ആരംഭിക്കുന്നത്. തന്റെ മോചനവഴികളെക്കുറിച്ചുള്ള വിശദീകരണശേഷം അതിനായി പ്രയത്‌നിച്ചവരെ നന്ദിയോടെ സ്മരിച്ചുകൊണ്ടാണു പുസ്തകം അവസാനിക്കുന്നത്. വെണ്ണല ഡോണ്‍ബോസ് കോ പബ്ലിക്കേഷന്‍സാണ് ആത്മകഥ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞ വിശേഷങ്ങള്‍ക്കുമപ്പുറം തീക്ഷ്ണമായ തടവറയനുഭവങ്ങള്‍, ഇതുവരെ പറയാത്ത ജീവിതനിമിഷങ്ങള്‍, വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ എന്നിവ ആത്മകഥയിലുണ്ട്. അപൂര്‍വ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിഎസ്സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
Image: /content_image/India/India-2018-04-09-05:28:57.jpg
Keywords: ടോം