category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശു എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ഭാഗം: പോപ്പ് ഗായിക ടോറി കെല്ലി
Contentവാഷിംഗ്ടണ്‍: യേശു തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെന്ന് പ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായികയും ഗാനരചയിതാവുമായ ടോറി കെല്ലിയുടെ വിശ്വാസസാക്ഷ്യം. ഈസ്റ്റര്‍ ഞായറാഴ്ച ഹാര്‍വെസ്റ്റ്‌ ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പില്‍ ഗാനങ്ങള്‍ ആലപിച്ചതിന് ശേഷമാണ് തന്റെ ക്രൈസ്തവ വിശ്വാസം ടോറി കെല്ലി പരസ്യമായി ഏറ്റുപറഞ്ഞത്. തന്റെ ഒമ്പതാം വയസ്സുമുതല്‍ താന്‍ ദേവാലയത്തില്‍ പാടാറുണ്ടായിരുന്നുവെന്നും കെല്ലി വെളിപ്പെടുത്തി. യേശു എന്റെ ജീവിതത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതുപോലെ ദേവാലയവും എന്റെ ജീവിതത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഞാന്‍ എപ്പോഴും വിശ്വാസം കുട്ടിക്കാലത്ത് മാത്രമുണ്ടായിരുന്ന ഒരു കാര്യമാണോ, അതോ എന്നില്‍ ശരിക്കും വിശ്വാസമുണ്ടോ? എന്ന് പിന്തിരിഞ്ഞു നോക്കിയ സമയമുണ്ട്. നമ്മുടെ ജീവിതയാത്രയില്‍ കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ടാകാം. ടോറി കെല്ലി പറഞ്ഞു. അഞ്ചാം ക്ലാസ് മുതലേ തനിക്ക ശക്തമായ വിശ്വാസമുണ്ടായിരുന്നതായി കെല്ലി സമ്മതിക്കുന്നു. തന്റെ 14-മത്തെ വയസ്സുമുതല്‍ ടോറി കെല്ലി യുട്യൂബില്‍ വീഡിയോകള്‍ പോസ്റ്റ്‌ ചെയ്യുവാന്‍ ആരംഭിക്കുകയായിരിന്നു. 2010-ലെ ‘അമേരിക്കന്‍ ഐഡള്‍’ എന്ന ടെലിവിഷന്‍ പാട്ട് മത്സരത്തിലൂടെയാണ് ടോറി കെല്ലി പ്രസിദ്ധയാവുന്നത്. 58-മത് ഗ്രാമി അവാര്‍ഡിലെ “ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്” വിഭാഗത്തിലേക്ക് കെല്ലി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനു മുന്‍പും പലപ്രാവശ്യം ടോറി കെല്ലി ക്രിസ്തുവില്ലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലുടനീളം മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയത് ക്രിസ്തുവാണെന്ന് ഇക്കഴിഞ്ഞ ഡിസംബറില്‍ അവര്‍ സാക്ഷ്യപ്പെടുത്തിയിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-04-08 09:15:00
Keywordsടോറി കെല്ലി, പോപ്പ്
Created Date2018-04-07 15:45:00