Contents
Displaying 7171-7180 of 25128 results.
Content:
7480
Category: 18
Sub Category:
Heading: മദ്യവിരുദ്ധ സമിതിയുടെ ഏകദിന ഉപവാസം ഇന്ന്
Content: കൊച്ചി: സുപ്രീംകോടതി വിധിയുടെ മറവില്‍ മദ്യനയം അട്ടിമറിച്ച് പഞ്ചായത്ത് തോറും മദ്യശാലകള്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ഏകദിന ഉപവാസവും ബഹുജന കണ്‍വെന്‍ഷനും ഇന്ന്. പാലാരിവട്ടം പിഒസിയില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് കണ്‍വന്‍ഷന്‍. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ്പ്മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍, ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Image: /content_image/India/India-2018-04-03-05:04:29.jpg
Keywords: കെസിബിസി

7481
Category: 1
Sub Category:
Heading: വിശ്വാസികളാല്‍ നിറഞ്ഞ് തിരുകല്ലറ ദേവാലയം
Content: ജറുസലേം: യേശുവിന്റെ മൃതശരീരം അടക്കം ചെയ്ത കല്ലറ സ്ഥിതി ചെയ്യുന്ന ഹോളി സെപ്പള്‍ച്ചര്‍ ദേവാലയത്തില്‍ ഈസ്റ്റര്‍ ദിനത്തിലെ ആഘോഷത്തില്‍ പങ്കുചേര്‍ന്നത് നൂറുകണക്കിന് തീര്‍ത്ഥാടകര്‍. ജറുസലേം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് പിയര്‍ബാറ്റിസ്റ്റാ പിസബല്ലായാണ് വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കിയത്. ഇക്കാലഘട്ടം മരണത്താല്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നുവെന്ന്‍ മധ്യപൂര്‍വ്വേഷ്യയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെകുറിച്ച് വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഈ ഈസ്റ്റര്‍ ദിനത്തില്‍ മരണത്തിനും പോലും നശിപ്പിക്കുവാന്‍ കഴിയാത്ത ജീവന്റെ വാഗ്ദാനമാണ് പുതുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 1 കിഴക്കന്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഓശാന തിരുനാള്‍ ആയതിനാല്‍ തീര്‍ത്ഥാടകരുടെ പലരുടേയും കൈകളില്‍ കുരുത്തോലയുണ്ടായിരുന്നു. കിഴക്കന്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ ജനുവരി 8-നാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ആയിരകണക്കിന് ക്രിസ്ത്യാനികളാണ് വിശുദ്ധ വാരത്തില്‍ ജെറുസലേം സന്ദര്‍ശിച്ചത്. യേശുവിന്റെ മൃതശരീരം അടക്കം ചെയ്യുന്നതിന് തൈലം പൂശുവാന്‍ കിടത്തിയ കല്‍പലകയുടെ മുന്നില്‍ നിരവധി പേര്‍ സാഷ്ടാംഗം പ്രണാമം നടത്തി. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികം തീര്‍ത്ഥാടകരാണ് വിശുദ്ധ നാട് സന്ദര്‍ശിക്കുവാന്‍ ഇത്തവണ ഇസ്രായേലില്‍ എത്തിയത്.
Image: /content_image/News/News-2018-04-03-06:23:57.jpg
Keywords: തിരുകല്ലറ

7482
Category: 1
Sub Category:
Heading: വെനിസ്വേലയിലെ ഓസ്തി ക്ഷാമം പരിഹരിക്കുവാന്‍ സഹായവുമായി കൊളംബിയന്‍ രൂപത
Content: കരക്കാസ്: ധാന്യത്തിന്റെ ലഭ്യത കുറവ് മൂലം ഓസ്തി ക്ഷാമം നേരിടുന്ന വെനിസ്വേലയിലേക്ക് സഹായവുമായി കൊളംബിയന്‍ രൂപത. മാർച്ച് മുപ്പതിന് കൊളംബിയ- വെനിസ്വേല രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സൈമൺ ബൊളിവർ ഇന്റർനാഷണൽ ബ്രിഡ്ജിലൂടെ രണ്ടര ലക്ഷം ഓസ്തികളാണ് ക്യൂകുട രൂപത കൈമാറിയത്. രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് വിക്ടർ മനുവേൽ ഓക്കയാണ് മഹത്തായ ദാനത്തിന് നേതൃത്വം നല്‍കിയത്. ക്രിസ്തുവിന്റെ പങ്കുവെക്കൽ മാതൃകയാണ് നടപ്പിലാക്കിയതെന്ന് രൂപത ബിഷപ്പ് വിക്ടർ മനുവേൽ ഓക്ക അഭിപ്രായപ്പെട്ടു. വെനിസ്വേലയില്‍ നിന്നും കൊളംബിയയിലേക്ക് പലായനം ചെയ്തു എത്തുന്ന ആയിരങ്ങള്‍ക്ക് ഭക്ഷണം നൽകി കാരുണ്യത്തിന്റെ മഹത്തായ അധ്യായം കുറിച്ച രൂപത കൂടിയാണ് ക്യൂകുട. വെനിസ്വേലയിലെ മിക്ക പ്രദേശങ്ങളിലും വിശുദ്ധ കുര്‍ബാനയ്ക്ക് ആവശ്യമായ ഓസ്തിക്ക് കടുത്ത ക്ഷാമം നേരിടുകയാണെന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. ആന്‍ഡെസ് സംസ്ഥാനത്തെ മെറിഡ നഗരത്തിലെ ചില ദേവാലയങ്ങളില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലെ അവസാന ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാനയ്ക്കായി തിരുവോസ്തി ഉണ്ടായിരുന്നില്ലെന്ന് കൊളംബിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ വരുത്തിയ നിയന്ത്രണങ്ങളും, ചില കമ്പനികളുടെ ദേശീയവത്കരണവുമാണ് വെനിസ്വേലയിലെ ഇപ്പോഴത്തെ ക്ഷാമത്തിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Image: /content_image/News/News-2018-04-03-07:53:49.jpg
Keywords: വെനിസ്വേല

7483
Category: 10
Sub Category:
Heading: അമേരിക്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് പതിനായിരങ്ങള്‍
Content: വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇക്കഴിഞ്ഞ ഈസ്റ്റര്‍ പാതിരാ കുര്‍ബാനക്കിടയില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു കത്തോലിക്ക സഭയില്‍ അംഗമായത് പതിനായിരകണക്കിനു ആളുകള്‍. അമേരിക്കയിലെ ഇരുനൂറോളം രൂപതകളിലെ 85-ഓളം രൂപതകള്‍ നല്‍കിയ കണക്കുകളില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. ലോസ് ആഞ്ചലസ് രൂപതയില്‍ മാത്രം 1700-ഓളം പേരാണ് ആദ്യമായി ജ്ഞാനസ്നാനം സ്വീകരിച്ചത്. 1,127-ഓളം പേര്‍ ജ്ഞാനസ്നാന നവീകരണവും നടത്തി. ലഭ്യമായ കണക്കുകള്‍ പ്രകാരം സാന്‍ ഫ്രാന്‍സിസ്കോ അതിരൂപതയില്‍ 173 പേര്‍ പുതുതായി ജ്ഞാനസ്നാനം സ്വീകരിക്കുകയും 169 പേര്‍ ജ്ഞാനസ്നാന നവീകരണം നടത്തുകയും ചെയ്തു. ഗാല്‍വെസ്റ്റോണ്‍-ഹൂസ്റ്റണ്‍ രൂപതയില്‍ 153 പുതുതായി ജ്ഞാനസ്നാനം സ്വീകരിക്കുകയും 618 ജ്ഞാനസ്നാന നവീകരണം നടത്തുകയും ന്യൂയോര്‍ക്കില്‍ 400 പേര്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും 468 പേര്‍ ജ്ഞാനസ്നാന നവീകരണം നടത്തുകയും ചെയ്തു. മറ്റ് രൂപതകളില്‍ - അറ്റ്‌ലാന്റ 708, 1,280; സീറ്റില്‍ 664, 429; ഹാര്‍ട്ട്ഫോര്‍ഡ് 59, 55; ഫിലാഡെല്‍ഫിയ 254, 236; ആങ്കറേജ് 36, 32; വാഷിംഗ്‌ടണ്‍ 576, 237; നെവാര്‍ക്ക് 416, 657; ഒക്ലാഹോമ സിറ്റി 239, 327; ഡുബുക്ക് 72, 120; സെന്റ് പോള്‍ ആന്‍ഡ് മിന്നിപോളിസ് 228, 386 എന്നിങ്ങനെ യഥാക്രമം പുതുതായി മാമോദീസ സ്വീകരിക്കുവാനും, ജ്ഞാനസ്നാന നവീകരണത്തിനായും എത്തി. സാന്‍ ഡീഗോ രൂപതയില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും നവീകരണം നടത്തുകയും ചെയ്തത് 1,091 പേരാണ്. കത്തോലിക്ക സഭയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അതിനു കഴിയുമെങ്കിലും ഉയിര്‍പ്പിനോടനുബന്ധിച്ച പാതിരാ കുര്‍ബാനയാണ് അതിനു ഏറ്റവും അനുയോജ്യമായ സമയമെന്നു അമേരിക്കയിലെ മെത്രാന്‍ സമിതി (USCCB) പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു. ദൈവത്തിന്റെ ചരിത്രം മനുഷ്യന്റെ കൂടി ചരിത്രമായി മാറത്തക്കവിധം യേശുവുമായുള്ള ഒരു പുതിയ ബന്ധമാണ് മാമ്മോദീസയിലൂടെ ലഭിക്കുന്നതെന്ന് ഡെട്രോയിറ്റിലെ മെത്രാപ്പോലീത്തയായ അല്ലെന്‍ വിഗ്നെറോണ്‍ പറഞ്ഞു. ആയിരകണക്കിനു ആളുകള്‍ക്ക് വേണ്ടി ജ്ഞാനസ്നാനത്തിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ഫെബ്രുവരിയില്‍ തന്നെ ആരംഭിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-04-03-09:25:32.jpg
Keywords: അമേരിക്ക, ദിവ്യകാരുണ്യ

7484
Category: 1
Sub Category:
Heading: മദ്ധ്യപൂര്‍വ്വേഷ്യന്‍ ക്രൈസ്തവരുടെ കണ്ണീര്‍ തുടച്ചുകൊണ്ട് വീണ്ടും നൈറ്റ്‌സ് ഓഫ് കൊളംബസ്
Content: ന്യൂ ഹാവെന്‍: ഇസ്ളാമിക തീവ്രവാദികളുടെ അധിനിവേശത്തെ തുടര്‍ന്നു സര്‍വ്വതും നഷ്ട്ടമായ മദ്ധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് സഹായവുമായി കത്തോലിക്കാ സന്നദ്ധ സംഘടനയായ നൈറ്റ്‌സ് ഓഫ് കൊളംബസ് വീണ്ടും രംഗത്ത്. വിശുദ്ധ വാരത്തിന്റെ ആരംഭത്തോടെ പത്തുലക്ഷം ഡോളറാണ് സംഘടന സംഭാവനയായി നല്‍കിയത്. ഇതില്‍ 8,00,000 ഡോളറിന്റെ സാമ്പത്തിക സഹായവും, 2,50,000 ഡോളര്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് നല്‍കിയത്. ഭക്ഷണം, വസ്ത്രം, ഭവനം, വിദ്യാഭ്യാസം എന്നിവക്കായാണ് എട്ടുലക്ഷം ഡോളറും വിനിയോഗിക്കുക. ഇതോടെ 2014 മുതല്‍ മദ്ധ്യപൂര്‍വ്വേഷ്യന്‍ മേഖലയിലെ ക്രൈസ്തവര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമായി സംഘടന നല്‍കുന്ന സഹായം 190 ലക്ഷത്തോളം ഡോളറായി. നിനവേ മേഖലയിലെ കാരംലെസ് പട്ടണത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇരുപത് ലക്ഷം ഡോളറും ഇതില്‍ ഉള്‍പ്പെടും. ഇര്‍ബില്‍ രൂപതയിലെ ഭക്ഷ്യപദ്ധതിക്കായി 5,00,000 ഡോളറാണ് ഈ കത്തോലിക്ക സംഘടന നല്‍കിയത്. കല്‍ദായ കത്തോലിക്കാ പാത്രിയാര്‍ക്കേറ്റിനു 3 ലക്ഷം ഡോളറും നല്‍കിയിട്ടുണ്ട്. ഇറാഖിലെയും, സിറിയയിലെയും 3000-ത്തോളം കുടുംബങ്ങള്‍ക്ക് ഈ ഫണ്ട് സഹായകരമാവും. സാമ്പത്തിക സഹായങ്ങള്‍ക്ക് പുറമേ ഇറാഖിലേയും സിറിയയിലേയും ക്രിസ്ത്യാനികള്‍ വംശഹത്യക്കിരയായി കൊണ്ടിരിക്കുകയാണെന്ന സത്യം അമേരിക്കന്‍ കോണ്‍ഗ്രസിലും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലും എത്തിക്കുവാനും സംഘടനയ്ക്ക് കഴിഞ്ഞു. ഇതിനായി 300 പേജുള്ള റിപ്പോര്‍ട്ടാണ് സംഘടന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറിയത്. കൂടാതെ അമേരിക്കന്‍ ഗവണ്‍മെന്റിനോട് മതപീഡനത്തിനിരയായ ക്രിസ്ത്യാനികളെ സഹായിക്കുവാന്‍ നൈറ്റ്സ് ഓഫ് കൊളംബസ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. യേശുവിന്റെ പീഡാസഹനത്തിന്റേയും, കുരിശുമരണത്തിന്റേയും, ഉത്ഥാനത്തിന്‍റെയും ഓര്‍മ്മ പുതുക്കുന്ന ഈ അവസരം സിറിയയിലേയും, ഇറാഖിലേയും ക്രിസ്ത്യാനികളായ നമ്മുടെ സഹോദരരെ സഹായിക്കുവാനുമുള്ള അവസരം കൂടിയാണെന്ന്‍ ക്നൈറ്റ്‌സ് ഓഫ് കൊളംബസ്സിന്റെ സിഇഒ കാള്‍ ആന്‍ഡേഴ്സണ്‍ പറഞ്ഞു. തങ്ങളുടെ സഹായം മദ്ധ്യപൂര്‍വ്വേഷ്യയുടെ ഉയിര്‍പ്പിനും, നല്ല ഭാവിക്കും കാരണമാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. നൈറ്റ്സ് ഓഫ് കൊളംബസിന്റെ സഹായമില്ലായിരുന്നുവെങ്കില്‍ ക്രൈസ്തവര്‍ നാമാവശേഷമായേനെയേന്ന് ഇര്‍ബില്‍ കല്‍ദായ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ പറഞ്ഞു. സംഘടനയുടെ അവസരോചിതമായ ഇടപെടല്‍ ഇറാഖിലെയും സിറിയയിലെയും ആയിരങ്ങളുടെ കണ്ണീരാണ് തുടച്ചത്.
Image: /content_image/News/News-2018-04-03-11:29:31.jpg
Keywords: കൊളംബസ്

7485
Category: 1
Sub Category:
Heading: ജീവിതം സുവിശേഷത്തിനു അനുസൃതമല്ലെങ്കില്‍ ദിവ്യകാരുണ്യം സ്വീകരിക്കരുത്: ബ്രിട്ടീഷ് ബിഷപ്പ്
Content: ഷ്രൂസ്ബറി: സുവിശേഷത്തിനു വിരുദ്ധമായ ജീവിതം നയിക്കുന്നവര്‍ അനുതപിക്കുകയും കുമ്പസാരിക്കുകയും ചെയ്യാതെ വിശുദ്ധ കുര്‍ബാന സ്വീകരിക്കരുതെന്ന് ഇംഗ്ലണ്ടിലെ ഷ്രൂസ്ബറി രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് മാര്‍ക്ക് ഡേവിസ്. ഈ ആഴ്ചയുടെ അവസാനം പുറത്തിറങ്ങുവാനിരിക്കുന്ന അജപാലക സന്ദേശത്തിലാണ് ഇക്കാര്യം അദ്ദേഹം കുറിച്ചിരിക്കുന്നത്. വിശുദ്ധിയിലേക്കുള്ള ഏറ്റവും സമഗ്രമായ വിളിയാണ് ദിവ്യകാരുണ്യ സ്വീകരണമെന്നു അദ്ദേഹം രേഖപ്പെടുത്തി. മതനിരപേക്ഷമായ കണ്ണിലൂടെ ദിവ്യകാരുണ്യത്തെ കാണുകയാണെങ്കില്‍ ദിവ്യകാരുണ്യത്തിന്റെ പ്രാധാന്യം കുറയുമെന്ന മുന്നറിയിപ്പും അദ്ദേഹത്തിന്റെ കത്തിലുണ്ട്. നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നതുപോലെ വിശുദ്ധരായി മാറുവാന്‍ യേശുവിന്റെ നിറസാന്നിധ്യമുള്ള തിരുവോസ്തിക്ക് കഴിയുമെന്ന് ക്രിസ്ത്യാനികള്‍ മനസ്സിലാക്കണം. ദിവ്യകാരുണ്യ സ്വീകരണത്തിനു മുന്‍പ് കൃത്യമായ ആത്മപരിശോധന നടത്തിയിരിക്കണമെന്ന് പൗലോസ് അപ്പസ്തോലന്‍ പറഞ്ഞിട്ടുള്ളതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അല്ലാത്തവര്‍ കര്‍ത്താവിന്റെ തിരുശരീരത്തേയും, രക്തത്തേയും നിന്ദിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധിയിലേക്ക് നയിക്കുന്ന തിരുവോസ്തി വളരെ ഭക്തിപൂര്‍വ്വം സ്വീകരിക്കേണ്ടതാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാര്യവും മെത്രാന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിനാലാണ് യഥാവിധം കുമ്പസാരിക്കുകയും, അനുതപിക്കുകയും ചെയ്തതിന് ശേഷമല്ലാതെ ദിവ്യകാരുണ്യ സ്വീകരണം നടത്തരുതെന്ന് സഭ നിഷ്കര്‍ഷിക്കുന്നത്. നമ്മള്‍ എങ്ങനെയാണ് ദിവ്യകാരുണ്യ സ്വീകരണം നടത്തുന്നതെന്ന് സ്വയം ആത്മപരിശോധന നടത്തേണ്ടതാവശ്യമാണെന്നും ബിഷപ്പ് മാര്‍ക്ക് ഡേവിസിന്റെ ഇടയലേഖനത്തില്‍ പറയുന്നു.
Image: /content_image/News/News-2018-04-03-12:47:15.jpg
Keywords: ദിവ്യകാരുണ്യ, വിശുദ്ധ കുര്‍

7486
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ഐഎസ് ആക്രമണം: നാല് ക്രൈസ്തവ വിശ്വാസികള്‍ കൊല്ലപ്പെട്ടു
Content: ബലൂചിസ്ഥാന്‍: പാക്കിസ്ഥാനില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് ക്രൈസ്തവ വിശ്വാസികള്‍ ദാരുണമായി കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ ആണ് അക്രമം അരങ്ങേറിയത്. ഓട്ടോയില്‍ സഞ്ചരിച്ച കുടുംബത്തിനു നേര്‍ക്ക് ബൈക്കിലെത്തിയ ഭീകരര്‍ നിറയൊഴിക്കുകായിരുന്നു. ലാഹോറിലെ കുടുംബം ഈസ്റ്റര്‍ ആഘോഷിക്കാന്‍ ക്വറ്റയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം പിന്നീട് ഐഎസ് ഏറ്റെടുത്തു. മുന്‍കൂര്‍ തയാറാക്കിയ ആക്രമണമാണു നടന്നതെന്നു പോലീസ് പറഞ്ഞു. ആക്രമണത്തിനു പിന്നാലെ ക്വറ്റയില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും ഒന്പതു പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തു. വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഹസാര ഷിയാകള്‍ പ്രകടനം നടത്തിയതിനു പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. മനുഷ്യാവകാശ ലംഘനങ്ങളുടെ ഈറ്റില്ലമായി പാക്കിസ്ഥാന്‍ മാറിയിരിക്കുകയാണ്. രാജ്യത്തു ക്രൈസ്തവ ന്യൂനപക്ഷം കടുത്ത വിവേചനമാണ് നേരിടുന്നത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ക്രൂരമായ മതപീഡനം അരങ്ങേറുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് പാക്കിസ്ഥാനുള്ളത്.
Image: /content_image/News/News-2018-04-04-04:23:35.jpg
Keywords: പാക്കി

7487
Category: 18
Sub Category:
Heading: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നാളെ അഭിഷിക്തനാകും
Content: തൊടുപുഴ: ഇടുക്കി രൂപതയുടെ ദ്വിതീയ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നാളെ അഭിഷിക്തനാകും. വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന മെത്രാഭിഷേക തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. ഇടുക്കിയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും കോതമംഗലം മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും സഹകാര്‍മികരായിരിക്കും. ഉച്ചകഴിഞ്ഞ് 1.30ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു തുടങ്ങുന്ന പ്രദക്ഷിണത്തോടെ അഭിഷേക പരിപാടികള്‍ക്കു തുടക്കമാകും. മെത്രാഭിഷേകത്തിനു ശേഷം കോതമംഗലം ബിഷപ്പ് എമെരിത്തൂസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ്പ് ഉദ്ഘാടനംചെയ്യും. തിരുവല്ല ആര്‍ച്ച്ബിഷപ്‌തോമസ് മാര്‍ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ 'ഇടയന്റെ പാദമുദ്രകള്‍' എന്ന സ്മരണിക പ്രകാശനംചെയ്യും. വൈദ്യുതിമന്ത്രി എം.എം. മണി, യാക്കോബായ സുറിയാനിസഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്താ ഏലിയാസ് മാര്‍ ജൂലിയസ്, ജോയ്‌സ് ജോര്‍ജ് എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, പി.ജെ. ജോസഫ് എംഎല്‍എ, കത്തീഡ്രല്‍ വികാരി ഫാ. ജോസ് ചെമ്മരപ്പള്ളില്‍, തുടങ്ങീ നിരവധി പേര്‍ ആശംസകള്‍ നേരും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തും. മെത്രാഭിഷേക കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍ സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വി.വി. ലൂക്കാ കൃതജ്ഞതയും പറയും. പതിനയ്യായിരം പേര്‍ക്കിരിക്കാവുന്ന പന്തലും എല്ലാവര്‍ക്കും പരിപാടികള്‍ കാണത്തക്ക വിധത്തിലുള്ള എല്‍ഇഡി വോളുകളും ഇതിനോടകം ക്രമീകരിച്ചിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ ക്രമീകരണങ്ങളുമുണ്ട്. കഴിഞ്ഞ രണ്ടു മാസമായി 20 കമ്മിറ്റികള്‍ ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കുകയായിരിന്നു. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും പരിപാടിയുടെ തത്സമയ സംപ്രേഷണം ഉണ്ടാകും.
Image: /content_image/News/News-2018-04-04-04:35:38.jpg
Keywords: ഇടുക്കി

7488
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവയ്ക്കു ശ്രേയസ് പുരസ്കാരം
Content: സുല്‍ത്താന്‍ ബത്തേരി: സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് പുരസ്‌കാരം. സാമൂഹിക, സാംസ്‌കാരിക രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ബത്തേരി രൂപതയുടെ സന്നദ്ധസേവന വിഭാഗമായ ശ്രേയസ് നല്‍കി വരുന്ന സിറില്‍ മാര്‍ ബസേലിയോസ് കാതോലിക്കോസ് പുരസ്‌കാരത്തിനാണ് കര്‍ദിനാളിനെ തെരഞ്ഞെടുത്തത്. ജൂലൈ 20ന് ബത്തേരി രൂപത റൂബി ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സഭാ സംഗമത്തില്‍ പുരസ്‌കാരം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് പുരസ്ക്കാരം സമര്‍പ്പിക്കും.
Image: /content_image/India/India-2018-04-04-06:12:06.jpg
Keywords: ക്ലീമിസ്

7489
Category: 1
Sub Category:
Heading: ഒഡീഷയിൽ ദേവാലയങ്ങൾക്കു നേരെ വീണ്ടും ആക്രമണം
Content: ഭൂവനേശ്വര്‍: ഒഡീഷയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു. ഈസ്റ്റർ ദിനത്തില്‍ റൂർക്കല രൂപതയിലെ രണ്ട് ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. ബിഹബാദ് ഗ്രാമത്തിലെ വിശുദ്ധ വസ്തുക്കൾ സൂക്ഷിച്ചിരിന്ന സങ്കീര്‍ത്തിയും സമീപ പ്രദേശത്തെ സലങ്ങബഹല്‍ ഇടവകയിലെ ഗ്രോട്ടോയുമാണ് അക്രമികള്‍ തകര്‍ത്തത്. ആസൂത്രിതമായി നടന്ന ആക്രമത്തില്‍ ഗ്രോട്ടോയിലെ മാതാവിന്റെയും ഉണ്ണീശോയുടേയും തിരുസ്വരൂപങ്ങൾ നശിപ്പിക്കപ്പെട്ടു. ഈസ്റ്റര്‍ രാത്രി ഒരേ സമയത്താണ് ഏതാണ്ട് 8 കിലോമീറ്ററോളം അകലത്തില്‍ സ്ഥിതിചെയ്യുന്ന രണ്ടിടങ്ങളിലും ആക്രമണം ഉണ്ടായത്. മതേതര രാഷ്ട്രമായ ഭാരതത്തിൽ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്ന് കട്ടക്ക് - ഭൂവനേശ്വർ അതിരൂപത മെത്രാൻ മോൺ. ജോൺ ബർവ പറഞ്ഞു. കാണ്ഡമാൽ ദുരന്തത്തിന്റെ പത്താം വർഷത്തിൽ രാജ്യത്ത് മതേതരത്വം സ്ഥാപിക്കുവാൻ കൂട്ടായ പ്രയത്നം ആവശ്യമാണെന്നും മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കാനും മനുഷ്യ മഹത്വവും നീതിയും പുലർത്തുന്ന സമൂഹമായി വളരണമെന്നും അദ്ദേഹം പറഞ്ഞു. ഇരു സംഭവങ്ങളും ആസൂത്രിതമാണെന്നും ഒരേ സമയത്താണ് നടന്നതെന്നും റൂർക്കല രൂപത ബിഷപ്പ് മോൺ. കിഷോർ കുമാർ കുജുർ കൂട്ടിച്ചേര്‍ത്തു. അക്രമികള്‍ ക്രൈസ്തവ സമൂഹത്തെ നിരന്തരമായി ലക്ഷ്യമിടുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒഡീഷയിൽ രൂക്ഷമായി വരികയാണ്. കഴിഞ്ഞ മാസം സംസ്ഥനത്തെ അലിഗോൺഡ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രോട്ടോയിലെ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം അക്രമികൾ തകർത്തിരിന്നു. തീവ്ര ഹൈന്ദവ സംഘടനകളാണ് മിക്ക ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. ആഗോള സന്നദ്ധസംഘടനയായ ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് അനുസരിച്ച് ക്രൈസ്തവ മതപീഡനത്തില്‍ ഇന്ത്യ 15ാം സ്ഥാനത്താണ്. നാലു വര്‍ഷം മുന്‍പ് രാജ്യം 31ാം സ്ഥാനത്തായിരുന്നു.
Image: /content_image/News/News-2018-04-04-07:18:29.jpg
Keywords: ഒഡീഷ