Contents

Displaying 7121-7130 of 25128 results.
Content: 7430
Category: 1
Sub Category:
Heading: ക്രൈസ്തവ ലോകം നാളെ വിശുദ്ധവാരത്തിലേക്ക്
Content: കൊച്ചി: ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും 40 ദിവസങ്ങള്‍ പിന്നിട്ട് ക്രൈസ്തവ ലോകം നാളെ വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കും. ഇന്നലെ ദേവാലയങ്ങളില്‍ നടന്ന നാല്‍പ്പതാം വെള്ളിയാഴ്ച ശുശ്രൂഷകളില്‍ ആയിരകണക്കിനാളുകള്‍ പങ്കെടുത്തു. നാളെ ഓശാന ഞായറോടെ അമ്പതു നോമ്പിന്റെ ഏറ്റവും പ്രധാനപെട്ട ആഴ്ചയിലേക്ക് വിശ്വാസികള്‍ കടക്കും. എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ആര്‍പ്പുവിളിച്ചും വസ്‌ത്രങ്ങള്‍ വഴിയില്‍ വിരിച്ചും ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി രാവിലെ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കര്‍മങ്ങളും നടക്കും. 'ഓശാന, ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്ന ആലാപനവുമായാണു ദേവാലയങ്ങളിലേക്കുള്ള കുരുത്തോല പ്രദക്ഷിണം നടക്കുക. നാളെ വത്തിക്കാനിലും പ്രത്യേക ശുശ്രൂഷകള്‍ നടക്കും. പ്രാദേശികസമയം പത്തുമണിക്കു വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഒലിവു ശാഖകളുടെ വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. തുടര്‍ന്നു മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. പെസഹ വ്യാഴാഴ്ച റോമിലെ റെജീന കൊയിലി ജയിലിലെത്തി പാപ്പ തടവുപുള്ളികളുടെ കാല്‍ കഴുകും. ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തില്‍ പാപ്പ കുരിശിന്റെ വഴി ചൊല്ലി പ്രാര്‍ത്ഥിക്കും. വിശുദ്ധവാരത്തോട് അനുബന്ധിച്ച് ആയിരങ്ങളാണ് വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2018-03-24-11:29:43.jpg
Keywords: നോമ്പ
Content: 7431
Category: 18
Sub Category:
Heading: ജീവനെ പ്രഘോഷിച്ച് ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ ജീവന്‍ ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ 245 ദിവസങ്ങളായി നടക്കുന്ന വിശുദ്ധ ജിയന്ന ബരേറ്റ മൊളളയുടെ തിരുശേഷിപ്പ് പ്രയാണ സമാപനത്തോടനുബന്ധിച്ചു ജീവന്റെ മഹത്വവും പ്രാധാന്യവും പ്രഘോഷിച്ച് പ്രോലൈഫ് പരിഹാരറാലി നടത്തി. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരങ്ങള്‍ അണിചേര്‍ന്ന റാലിക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ജോസഫ്‌ പെരുന്തോട്ടം നേതൃത്വം നല്‍കി..മരിയന്‍ തീര്‍ഥാടനകേന്ദ്രമായ പാറേല്‍ പള്ളിയില്‍നിന്നു മെത്രാപ്പോലീത്തന്‍ പള്ളിയിലേക്കു നടന്ന റാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഫ്ലാഗ് ഓഫ് ചെയ്തു. റാലി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യസന്ദേശം നല്‍കി. ജീവന്‍ അമൂല്യമാണെന്നും സ്‌നേഹരാഹിത്യമാണ് ജീവന്റെ വെല്ലുവിളിയെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. കാഞ്ഞിരപ്പള്ളി സഹായമെത്രാനും സീറോമലബാര്‍ സഭാ കുടുംബ കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. വാക്കുകൊണ്ട് വ്യക്തിഹത്യ നടത്തുന്നതും തോക്കുകൊണ്ട് ഹിംസ നടത്തുന്നതും ജീവനു നേരേയുള്ള വെല്ലുവിളിയാണെന്നും ജീവന്റെ കാവല്‍ക്കാരായി നാം മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെത്രാപ്പോലീത്തന്‍പള്ളി വികാരി ഫാ. കുര്യന്‍ പുത്തന്‍പുര അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ജോസ് മുകളേല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ജോസഫ് ഇലഞ്ഞിമറ്റം, ഏബ്രഹാം പുത്തന്‍കളം, ലാലി ഇളപ്പുങ്കല്‍, വര്‍ഗീസ് നെല്ലിക്കല്‍, ഡോ. റോസമ്മ സോണി തുടങ്ങീ നിരവധിപേര്‍ റാലിക്കും സമ്മേളനത്തിനും നേതൃത്വം നല്‍കി. ജീവന്റെ സന്ദേശവും മാഹാത്മ്യവും ഉയര്‍ത്തുന്ന ഫ്‌ളോട്ടുകളും പേപ്പല്‍ പതാകകളും വര്‍ണക്കുടകളും റാലിയെ ആകര്‍ഷകമാക്കി. ഗര്‍ഭപാത്രത്തില്‍ വെച്ചു നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തില്‍ സജ്ജമാക്കിയ സ്മാരകം പ്രോലൈഫ് ദിനമായ ഇന്നു രാവിലെ ഒന്‍പതിന് മാര്‍ ജോസഫ് പെരുന്തോട്ടം വെഞ്ചരിക്കും.
Image: /content_image/India/India-2018-03-25-00:05:11.jpg
Keywords: ചങ്ങനാ
Content: 7432
Category: 18
Sub Category:
Heading: മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം: സമയക്രമത്തിന്റെ പ്രശ്‌നമാണെന്നു അല്‍ഫോന്‍സ് കണ്ണന്താനം
Content: തൃശൂര്‍: മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം വൈകുന്നതില്‍ വിശദീകരണവുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അനുയോജ്യമായ സമയം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണു മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ കഴിയാത്തതെന്നു അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പാപ്പായെ ഇന്ത്യയില്‍ കൊണ്ടുവരിക എന്നത് തത്വത്തില്‍ അംഗീകരിച്ച കാര്യമാണെന്നാണു പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ സമയക്രമത്തിന്റെ പ്രശ്‌നം മാത്രമാണുള്ളത്. അന്പതോളം രാഷ്ട്രത്തലവന്മാര്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുന്നു. ഇതിനിടെ മാര്‍പാപ്പയ്ക്കായി അനുയോജ്യമായ സമയം കണ്ടെത്തേണ്ടതുണ്ടെന്നും കണ്ണന്താനം പറഞ്ഞു.
Image: /content_image/India/India-2018-03-25-00:10:59.jpg
Keywords: പാപ്പ, ഇന്ത്യ
Content: 7433
Category: 18
Sub Category:
Heading: ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്‌കൂളുകള്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്നു മാനേജ്മെന്‍റ് അസോസിയേഷന്‍
Content: കൊച്ചി: ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളുടെയും വിവിധ കോടതിവിധികളുടെയും വെളിച്ചത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്‌കൂളുകള്‍ക്കു പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്നു മാനേജ്‌മെന്റ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. പിഒസിയില്‍ നടന്ന കണ്‍വന്‍ഷന്‍ കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഫാ. വര്‍ഗീസ് മാണിക്കനാംപറന്പില്‍ അധ്യക്ഷത വഹിച്ചു. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ഏബ്രഹാം മാര്‍ ജൂലിയോസ്, എംഎല്‍എമാരായ ഹൈബി ഈഡന്‍, പി.ടി. തോമസ്, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, അസോസിയേഷന്‍ ഭാരവാഹികളായ ഫാ. ലൈജു വര്‍ക്കി, സിസ്റ്റര്‍ ലിവീന, ജോസി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്‌കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളും കണ്‍വന്‍ഷനില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-03-25-00:19:14.jpg
Keywords: ന്യൂനപക്ഷ
Content: 7434
Category: 7
Sub Category:
Heading: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഓശാന ഞായര്‍ സന്ദേശം
Content: സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി നല്‍കുന്ന ഓശാന ഞായര്‍ സന്ദേശം
Image:
Keywords: ഓശാന
Content: 7435
Category: 1
Sub Category:
Heading: "ദാവീദിന്‍ പുത്രന് ഓശാന": ഇന്ന് ഓശാന ഞായര്‍
Content: എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ്‌ ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി ആഗോള ക്രൈസ്തവ ലോകം ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു. ഹെബ്രായ ഭാഷയില്‍ ഓശാന എന്ന വാക്കിന്റെ അര്‍ഥം, 'രക്ഷ അടുത്തിരിക്കുന്നു' അഥവാ 'ഇപ്പോള്‍ ഞാന്‍ രക്ഷ നേടും' എന്നാണ്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചിരിപ്പും പ്രദിക്ഷണവും വിശുദ്ധ കുര്‍ബാനയും നടക്കും. ഓലകള്‍ കൈകളിലേന്തി ദേവാലയത്തിന്റെ പ്രധാന കവാടത്തിലേക്ക് ഓശാന, ഓശാന, ദാവീദിന്‍ സുതനോശാന... എന്ന ഗാനാലാപനത്തോടെയാണു പ്രദക്ഷിണം. ആശീര്‍വദിച്ച കുരുത്തോല വീടുകളിലും സ്ഥാപനങ്ങളിലും ഭക്തിപൂര്‍വം രക്ഷയുടെ അടയാളമായി വിശ്വാസികള്‍ പ്രതിഷ്ഠിക്കും. വത്തിക്കാനില്‍ ഇന്ന്‍ പ്രത്യേക ഓശാന ശുശ്രൂഷകള്‍ നടക്കും. പ്രാദേശികസമയം പത്തുമണിക്കു വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ഒലിവു ശാഖകളുടെ വെഞ്ചരിപ്പും പ്രദക്ഷിണവും നടക്കും. തുടര്‍ന്നു മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കും. എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടക്കുന്ന ഓശാന ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ ആലഞ്ചേരി മുഖ്യകര്‍മ്മികത്വം വഹിക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാര്‍മികനായിരിക്കും. പ്രഭാത നമസ്‌കാരം, കുരുത്തോല വാഴ്വിന്റെ ശുശ്രുഷ, പ്രദക്ഷിണം, വിശുദ്ധ കുര്‍ബാന എന്നീ തിരുക്കര്‍മങ്ങളുണ്ടാകും. വൈകുന്നേരം ആറിന് സന്ധ്യാ നമസ്‌കാരം. പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പൊളിറ്റന്‍ കത്തീഡ്രലില്‍ കുരുത്തോല വെഞ്ചിരിപ്പിനും മറ്റു ഓശാന ശുശ്രൂഷകള്‍ക്കും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.എം.സൂസപാക്യം മുഖ്യ കാര്‍മികനായിരിക്കും. രാവിലെ 10.30ന് ഇംഗ്ലീഷിലും 2.30ന് ഹിന്ദിയിലും 3.30ന് തമിഴിലും വൈകുന്നേരം അഞ്ചിനു മലയാളത്തിലും വിശുദ്ധ കുര്‍ബാനയുണ്ടാകും. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടും ഓശാന തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കും. പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ മാര്‍ ജോസ് പുളിക്കലും ഓശാന തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും. വിജയപുരം രൂപതയുടെ വിമലഗിരി കത്തീഡ്രലില്‍ ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ കാര്‍മികത്വം വഹിക്കും. മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ഓശാന തിരുക്കര്‍മങ്ങള്‍ രാവിലെ എട്ടിന് ആരംഭിക്കും. കുര്യാക്കോസ് മാര്‍ ഈവാനിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. പരുമല സെമിനാരിയില്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസും, കോട്ടയം പഴയ സെമിനാരിയില്‍ മാത്യൂസ് മാര്‍ തേവോദോസിയോസും, പാന്പാടി സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസും ഹാശാ ആഴ്ച ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും. ഓശാന ഞായറോടെ രക്ഷകന്റെ പീഡാനുഭവസ്മരണകളെ ധ്യാനിച്ചു ആഗോള സഭ വിശുദ്ധ വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
Image: /content_image/News/News-2018-03-25-00:55:11.jpg
Keywords: ഓശാന
Content: 7436
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രൈസ്തവ ദമ്പതികളെ ചുട്ടെരിച്ച സംഭവം: പ്രതികളെ വെറുതെ വിട്ടു
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ ക്രൈസ്തവ ദമ്പതിമാരെ വ്യാജ മതനിന്ദാകുറ്റത്തിന്റെ പേരില്‍ ചുട്ടുകരിച്ചു കൊലപ്പെടുത്തിയ കേസില്‍, 20 പ്രതികളെ ഭീകരവിരുദ്ധ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്ക് എതിരേയുള്ള ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്നാണ് കോടതി പറയുന്നത്. 2014-ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇസ്ലാം മതഗ്രന്ഥമായ ഖുറാന്റെ പേജുകള്‍ കത്തിച്ചുവെന്ന് ആരോപിച്ചാണ് ഷഹ്‌സാദ് മശീഹ്, ഷാമാ ബിബി എന്നീ നിരക്ഷരരായ ക്രൈസ്തവ ദമ്പതികളെ ജനകൂട്ടം മര്‍ദിച്ച് അവശരാക്കിയ ശേഷം ഇഷ്ടിക ചൂളയില്‍ ചുട്ടുകരിച്ചത്. പഞ്ചാബ് പ്രവിശ്യയിലെ കൊട് രാധാകൃഷ്ണ എന്ന ചെറു നഗരത്തിലാണ് ക്രൈസ്തവ ദമ്പതിമാര്‍ താമസിച്ചിരുന്നത്. ചപ്പുചവറുകള്‍ കൂട്ടിയിട്ടു തീയിട്ടതിന്റെ കൂടെ, ഖുറാന്റെ താളുകളും ദമ്പതികള്‍ കത്തിച്ച് നശിപ്പിച്ചുവെന്നതാണ് ഇവര്‍ക്കെതിരേ ജനകൂട്ടം ആരോപിച്ച കുറ്റം. ഒരു പ്രാദേശിക മതനേതാവാണ് ദമ്പതികള്‍ക്ക് എതിരേ ജനക്കൂട്ടത്തെ ഇളക്കിവിട്ടത്. ഈ കേസില്‍ 2016ല്‍ മറ്റൊരു കോടതി അഞ്ചുപേരെ വധശിക്ഷയ്ക്കുവിധിച്ചിരുന്നു. ക്രൈസ്തവ ദമ്പതിമാരെ ചുട്ടുകൊന്ന സംഭവത്തിന് ശേഷം കൊട് രാധാകൃഷ്ണയില്‍ താമസിച്ചിരുന്ന നിരവധി ക്രൈസ്തവര്‍ ആക്രമണം ഭയന്ന് പ്രദേശത്തു നിന്നും താമസം മാറിയിരുന്നു.
Image: /content_image/News/News-2018-03-26-03:54:20.jpg
Keywords: പാക്കിസ്ഥാ
Content: 7437
Category: 18
Sub Category:
Heading: മിഷന്‍ കോണ്‍ഗ്രസില്‍ വൈദിക സന്യസ്ഥ സംഗമം
Content: കൊച്ചി: വൈദികര്‍ക്കും സന്യസ്തര്‍ക്കും ബിഷപ്പുമാര്‍ക്കുമൊപ്പം പ്രാര്‍ത്ഥനയ്ക്കും പങ്കുവയ്പിനും ചര്‍ച്ചയ്ക്കും അവസരമൊരുക്കി കൊണ്ട് മിഷന്‍ കോണ്‍ഗ്രസില്‍ വൈദിക സന്യസ്ഥ സംഗമം. ഏപ്രില്‍ 13, 14, 15 തീയതികളില്‍ അങ്കമാലി വിശ്വജ്യോതി സിഎംഐ പബ്ലിക് സ്‌കൂളില്‍ ആണ് സി‌ജി‌എം മിഷന്‍ കോണ്‍ഗ്രസ് നടക്കുന്നത്. ഏപ്രില്‍ 13നു രാവിലെ 10 മുതല്‍ ഉച്ചയ്ക്കുശേഷം മൂന്നു വരെ സന്യസ്തരുടെ കൂട്ടായ്മയും ഏപ്രില്‍ 14ന് ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലു വരെ വൈദികരുടെ കൂട്ടായ്മയും നടക്കും. മിഷനില്‍നിന്നും കേരളസഭയില്‍നിന്നുമുള്ള സമര്‍പ്പിതര്‍ ഒരുമിച്ചു പങ്കെടുക്കും. ജിജിഎം മിഷന്‍ കോണ്‍ഗ്രസിന്റെ ചെയര്‍മാനായ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തിലാണ് സംഗമം നടക്കുന്നത്. തങ്ങളുടെ ദൈവവിളിയില്‍ ഉള്‍ചേര്‍ന്നിരിക്കുന്ന സുവിശേഷവത്കരണ വിളിയെക്കുറിച്ചു ധ്യാനിക്കാനും ആധുനിക കാലഘട്ടത്തിലെ ദൈവവിളികളെക്കുറിച്ചും മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചിന്തിക്കാനും ഈ അവസരം പ്രയോജനപ്പെടും. സന്യസ്തരുടെ കൂട്ടായമയോടനുബന്ധിച്ച് ദിവ്യബലി ക്രമീകരിക്കും. സംഗമങ്ങള്‍ക്കുശേഷം മിഷന്‍ കോണ്‍ഗ്രസിലെ പ്രധാനഘടകമായ മിഷന്‍ എക്‌സിബിഷന്‍ കാണാന്‍ അവസരമുണ്ടാകും. മൂന്നുമണിക്കൂര്‍ ചെലവഴിക്കാന്‍ തക്കവിധത്തില്‍ അതിവിപുലമായാണ് പ്രദര്‍ശനം ഒരുക്കുന്നത്. ഏപ്രില്‍ 13, 14, 15 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്പത് വരെ എക്‌സിബിഷന്‍ ഉണ്ടായിരിക്കും.
Image: /content_image/News/News-2018-03-26-06:13:28.jpg
Keywords: മിഷന്‍
Content: 7438
Category: 18
Sub Category:
Heading: മലയാറ്റൂരിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം
Content: മലയാറ്റൂര്‍: വിശുദ്ധവാരം ആരംഭിച്ചതോടെ അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് വിശ്വാസികളുടെ നിലക്കാത്ത പ്രവാഹം. ഇന്നലെ രാവിലെ കുരിശുമുടിയില്‍ നടന്ന കുരുത്തോല വെഞ്ചിരിപ്പിനും വിശുദ്ധ കുര്‍ബാനക്കും കുരിശുമുടി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സ്മിന്റോ ഇടശേരി മുഖ്യകാര്‍മികത്വം വഹിച്ചു. കുരിശുമുടിയിലെ സന്നിധി ചുറ്റി കുരുത്തോല പ്രദക്ഷിണവും നടന്നു. ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ വചനസന്ദേശം നല്‍കി. ഇന്നലെ കെസിവൈഎം അതിരൂപത കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യുവജനങ്ങള്‍ മലകയറ്റം നടത്തി. മലയാറ്റൂര്‍ പള്ളി വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്ത് ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടര്‍ ഫാ. സുരേഷ് മല്‍പാന്‍ പ്രാരംഭ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് ഫാ. മാത്യു തച്ചില്‍, അതിരൂപത പ്രസിഡന്റ് ടിജോ പടയാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ മലകയറി. കുരിശുമുടിയില്‍ ദിവ്യബലിയും വചനസന്ദേശവും ഉണ്ടായിരുന്നു. മാര്‍ത്തോമാശ്ലീഹാ മണ്ഡപവും പൊന്‍കുരിശും കാല്‍പാദവും വണങ്ങിയതിനുശേഷമാണ് യുവജനങ്ങള്‍ മലയിറങ്ങിയത്. 27, 28 തീയതികളില്‍ കുരിശുമുടിയില്‍ രാവിലെ 5.30, 6.30, 7.30, 9.30, വൈകുന്നേരം ഏഴ് എന്നീ സമയങ്ങളില്‍ ദിവ്യബലി. സെന്റ് തോമസ് പള്ളിയില്‍ രാവിലെ 5.30 ന് ആരാധന, 6.00, 7.00, വൈകുന്നേരം 5.15 എന്നീ സമയങ്ങളില്‍ ദിവ്യബലി എന്നിവയുണ്ടാകും. ഇക്കഴിഞ്ഞ ശനിയാഴ്ച മലയാറ്റൂർ തീർത്ഥാടനത്തിന്റെ ഭാഗമായി നടപ്പാക്കി വരുന്ന ഹരിതനടപടിക്രമം വിലയിരുത്തുന്നതിന് കലക്ടർ മുഹമ്മദ് വൈ സഫീറുള്ള കുരിശുമുടിയിലെത്തിയിരിന്നു. ഗ്രീൻ വളന്റിയേഴ്സായി തീർത്ഥാടനകാലത്ത് പ്രവർത്തിച്ചുവരുന്ന എറണാകുളം സെന്റ് തെരേസാസ് കോളേജ് വിദ്യാർഥികളോടും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്് പൊലീസ് കേഡറ്റുകളോടും സ്കൗട്ട് ഗൈഡുകളോടും ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച പ്രവർത്തന പുരോഗതി അദ്ദേഹം ആരാഞ്ഞു.
Image: /content_image/News/News-2018-03-26-06:40:14.jpg
Keywords: മലയാറ്റൂ
Content: 7439
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തിന്റെ തളർച്ചയിൽ ആശങ്ക പങ്കുവെച്ച് നിരീശ്വരവാദിയായ ഡോകിന്‍സ്
Content: ലണ്ടന്‍: യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന ബലക്ഷയത്തില്‍ ആശങ്ക പങ്കുവെച്ച് പ്രശസ്ത പരിണാമ ശാസ്ത്രജ്ഞനും നിരീശ്വരവാദിയുമായ റിച്ചാര്‍ഡ് ഡോകിന്‍സ്. ക്രിസ്ത്യന്‍ രഹിത യൂറോപ്പ് അപകടത്തിലേക്ക് നയിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ച പോസ്റ്റ്‌ ചെയ്ത ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. 20-ാം നൂറ്റാണ്ടിലെ സുപ്രസിദ്ധ കത്തോലിക്കാ എഴുത്തുകാരനായ ഹിലൈര്‍ ബെല്ലോക്കിന്റെ പദ്യശകലവും അദ്ദേഹം തന്റെ സന്ദേശത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. “കാരുണ്യ സ്വഭാവമുള്ള ക്രിസ്തുമതത്തിന്റെ അവസാനത്തില്‍ ആഹ്ലാദിക്കുന്നതിന് മുന്‍പ്, ഹിലൈര്‍ ബെല്ലോക്കിന്റെ ഈ പദ്യം നമുക്ക് മറക്കാതിരിക്കാം: ‘മോശമായതെന്തെങ്കിലും സംഭവിക്കുമെന്ന ഭയത്താല്‍ എപ്പോഴും ഒരു നേഴ്സിനെ കൂടെകരുതാം”. ട്വിറ്ററില്‍ തന്നെ പിന്തുടരുന്ന 27 ലക്ഷത്തോളം ആളുകള്‍ക്കായി ഈ ട്വീറ്റാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ബലക്ഷയത്തെക്കുറിച്ച് ‘ദി ഗാര്‍ഡിയന്‍’നില്‍ വന്ന ഒരു ലേഖനം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. കടുത്ത നിരീശ്വരവാദിയായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വിലയിരുത്തല്‍ ഏറെ ഞെട്ടലോടെയാണ് ലോകം നോക്കി കാണുന്നത്. എപ്പോഴും ക്രൈസ്തവ വിശ്വാസത്തെ എതിര്‍ത്തിരിന്ന അദ്ദേഹം തന്റെ പുതിയ ട്വീറ്റിലൂടെ ക്രൈസ്തവ വിശ്വാസത്തിന്റെ ബലക്ഷയത്തില്‍ ആശങ്ക പങ്കുവെച്ച സാഹചര്യം 'അത്ഭുതം' എന്നാണ് പലരും വിശേഷിപ്പിച്ചത്. യൂറോപ്പില്‍ ക്രിസ്തുമതം ക്ഷയിച്ചുകൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഡോക്കിന്‍സിനെ പോലെയുള്ള ഒരാളുടെ മുന്നറിയിപ്പിന് വലിയ പ്രാധാന്യം ആഗോള തലത്തില്‍ കല്‍പ്പിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടല്‍.
Image: /content_image/News/News-2018-03-26-07:06:55.jpg
Keywords: യൂറോപ്പില്‍