Contents

Displaying 7101-7110 of 25128 results.
Content: 7410
Category: 9
Sub Category:
Heading: വിഗണിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന നോമ്പുകാല ധ്യാനം 24 മുതൽ; അനുഗ്രഹ സാന്നിധ്യമായി മാർ സ്രാമ്പിക്കലും
Content: വിഗൺ: ഗ്രേറ്റ് ബ്രിട്ടൺ രൂപത ഇവാഞ്ചലൈസേഷൻ കോ ഓർഡിനേറ്ററും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് , സെഹിയോൻ യൂറോപ്പ്‌ എന്നിവയുടെ ഡയറക്ടറും പ്രശസ്‌ത വചന പ്രഘോഷകനുമായ റവ. ഫാ. സോജി ഓലിക്കൽ നയിക്കുന്ന നോമ്പുകാല ധ്യാനം മാർച്ച് 24,25 (ശനി, ഞായർ )തീയതികളിൽ വിഗണിൽ വച്ച് നടക്കും. ഗ്രേറ്റ് ബ്രിട്ടൺ രൂപത ബിഷപ്പ് മാർ.ജോസഫ്‌ സ്രാമ്പിക്കൽ രണ്ടുദിവസത്തെ ധ്യാനത്തിന്റെ സമാപനശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. വലിയ നോമ്പിനോടനുബന്ധിച്ചു നടത്തപ്പെടുന്ന ധ്യാനത്തിൽ സെഹിയോൻ യുകെ യുടെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം കുട്ടികൾക്കായുള്ള ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. 24ന് ശനിയാഴ്ച്ച വൈകിട്ട് 4മണിമുതൽ രാത്രി 9വരെയാണ് ധ്യാനം. 25 ന് ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ ആരംഭിക്കുന്ന ധ്യാനത്തിൽ വൈകിട്ട് 5 മണിയോടുകൂടി മാർ.സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാനയും തുടർന്ന് ഓശാന ഞായർ തിരുക്കർമ്മങ്ങളും നടക്കും. വലിയ നോമ്പിനൊരുക്കമായുള്ള വാർഷികധ്യാനത്തിൽ പങ്കെടുത്ത് ജീവിത വിശുദ്ധിയും നവീകരണവും പ്രാപിക്കുവാൻ വിഗൺ കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി ചാപ്ലയിൻ റവ. ഫാ.ജിനോ അരീക്കാട്ട് MCBS യേശുനാമത്തിൽ മുഴുവനാളുകളെയും ക്ഷണിക്കുന്നു. #{red->none->b->സ്ഥലം: ‍}# ST.MARYS HALL<br> STANDISH GATE <br> WIGAN WN11 XL #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# സജി 07500521919 <br> റീന 07932645209.
Image: /content_image/Events/Events-2018-03-22-06:09:39.jpg
Keywords: സോജി
Content: 7411
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന സ്വീകരണം നാവിലോ, കൈയ്യിലോ?: പ്രതികരണവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുര്‍ബാന സ്വീകരണം നാവിലോ, കൈയ്യിലോ, എന്ന വിഷയത്തില്‍ പ്രതികരണവുമായി ഫ്രാന്‍സിസ് പാപ്പ. തിരുസഭാ പാരമ്പര്യമനുസരിച്ചും, മെത്രാന്‍മാരുടെ കോണ്‍ഫറന്‍സുകളില്‍ തീരുമാനിച്ചതനുസരിച്ചും വിശ്വാസികള്‍ക്ക് ഭക്തിപൂര്‍വ്വം മുട്ടിന്‍മേലോ, നിന്നുകൊണ്ടോ തങ്ങളുടെ സൗകര്യാര്‍ത്ഥം വിശുദ്ധ കുര്‍ബാന നാവിലോ, കയ്യിലോ സ്വീകരിക്കാവുന്നതാണെന്ന് പാപ്പ പറഞ്ഞു. ആഴ്ചതോറുമുള്ള തന്റെ പൊതു അഭിസംബോധനയുടെ ഭാഗമായി മാര്‍ച്ച് 21 ബുധനാഴ്ച വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് നടത്തിയ പൊതു അഭിസംബോധനയിലാണ് പാപ്പാ ദിവ്യകാരുണ്യ സ്വീകരണത്തെക്കുറിച്ച് തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. “ആരൊക്കെ എന്റെ ശരീരം ഭക്ഷിക്കുകയും, എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നുവോ അവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കും” എന്ന യേശുവിന്റെ വാക്കുകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ തുടര്‍ച്ചയാണ് ദിവ്യകാരുണ്യ സ്വീകരണമെന്ന് പാപ്പാ വിശ്വാസ ഗണത്തെ ഓര്‍മ്മിപ്പിച്ചു. “വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനായിട്ടുള്ള യേശുവിന്റെ തിരുശരീരത്തെ വിശ്വാസികള്‍ക്കും പങ്കുവെക്കണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. ഓരോ പ്രാവശ്യവും നമ്മള്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ നമ്മള്‍ യേശുവിനെ പോലെ ആയിത്തീരുകയാണ്; നമ്മള്‍ യേശുവില്‍ രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. കാരണം വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ നമ്മള്‍ യേശുവിന്റെ ശരീരമായി മാറുകയാണ്. ഇത് മനോഹരമായ ഒരു കാര്യമാണ്”. അള്‍ത്താരയില്‍ പുരോഹിതന്‍, വാഴ്ത്തിയ തിരുവോസ്തി മുറിക്കുന്ന സമയത്ത് ഉയര്‍ത്തുന്ന “ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന വാക്കുകള്‍ വിശ്വാസികള്‍ വിചിന്തനം ചെയ്യുന്നത് അഭികാമ്യമായിരിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത് മനസ്സില്‍ നിശബ്ദമായി യേശുവിനോടു പ്രാര്‍ത്ഥിക്കണമെന്ന്‍ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുവാനും പാപ്പാ മറന്നില്ല. ദിവ്യകാരുണ്യ സ്വീകരണം മുട്ടിന്‍മേല്‍ നിന്നുകൊണ്ട് നാവില്‍ തന്നെ സ്വീകരിക്കണമെന്ന് വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ നിരന്തരം അഭിപ്രായപ്പെട്ടിരിന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ സൗകര്യാര്‍ത്ഥം വിശുദ്ധ കുര്‍ബാന നാവിലോ, കയ്യിലോ അതീവ ഭക്തിപൂര്‍വ്വം സ്വീകരിക്കാവുന്നതാണെന്ന പാപ്പയുടെ വാക്കുകള്‍ക്ക് ഏറെ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്
Image: /content_image/News/News-2018-03-22-06:37:33.jpg
Keywords: ദിവ്യകാരുണ്യ, വിശുദ്ധ കുര്‍
Content: 7412
Category: 1
Sub Category:
Heading: "യേശുവിലുള്ള വിശ്വാസം ത്യജിച്ചില്ല"; വിയറ്റ്നാമിൽ ക്രൈസ്തവർക്ക് നേരെ ആക്രമണം
Content: ഹനോയ്: യേശുവിലുള്ള വിശ്വാസം ത്യജിക്കുവാന്‍ വിസമ്മതിച്ചതിന് വിയറ്റ്നാമിലെ വടക്ക് പടിഞ്ഞാറൻ പ്രാദേശിക സമൂഹമായ ഹമോങിലെ ക്രൈസ്തവ സമൂഹത്തിനു നേരെ ആക്രമണം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച തദ്ദേശീയരെ ഗ്രാമത്തലവന്റെ കീഴിലുള്ള സംഘം ഭീഷണിപ്പെടുത്തുകയും വിശ്വാസം ത്യജിക്കാൻ നിർബന്ധിക്കുകയായിരുന്നു. എന്നാൽ, ഭീഷണിക്കു വഴങ്ങാന്‍ ക്രൈസ്തവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്നു ഇരുപത്തിനാലോളം വിശ്വാസികളെ ജനക്കൂട്ടം ആക്രമിക്കുകയായിരിന്നു. അക്രമത്തില്‍ നിരവധി പേര്‍ക്ക് സാരമായ പരിക്കേറ്റു. ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ അധികാരികളുടെ ഭാഗത്ത് നിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ലായെന്നും വിയറ്റ്നാമിലെ രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കമ്മ്യൂണിസ്റ്റ് ഭരണക്കൂടം മതവിശ്വാസത്തെ അടിച്ചമർത്തുന്നതിന് മുൻതൂക്കം നല്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. നിയമം വഴി മതവിശ്വാസത്തെ നിയന്ത്രിക്കാനാണ് ഗവൺമെന്റിന്റെ ശ്രമമെന്നു വിയറ്റ്നാമീസ് മനുഷ്യവകാശ സംഘടന വിലയിരുത്തി. രാജ്യത്തു വിശ്വാസികൾക്ക് നേരെ വിവേചനവും ആക്രമണവും പതിവായിരിക്കുകയാണ്. മതസ്വാതന്ത്ര്യം ഗവൺമെന്റ് നിയന്ത്രണത്തിൽ കൊണ്ടുവന്ന നിയമം പാസാക്കിയതോടെയാണ് ആക്രമണം വർദ്ധിച്ചതെന്ന് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നു. നാല് ലക്ഷത്തോളം ക്രൈസ്തവ വിശ്വാസികള്‍ ഉള്ള രാജ്യത്ത് ആരാധനാലയങ്ങൾ നിർമ്മിക്കാൻ അനുവാദവും ലഭ്യമല്ല. ഭരണകൂടം നിഷ്കർഷിക്കുന്ന ദേവാലയങ്ങളിൽ മാത്രം ശുശ്രൂഷകൾ നടത്തണമെന്ന നിബന്ധന ക്രൂരമാണെന്ന് വിയറ്റ്നാം മനുഷ്യവകാശ സംഘടന പ്രസിഡന്റ് വോ വാൻ അയി വ്യക്തമാക്കി. വിയറ്റ്നാമിലെ പത്ത് ശതമാനത്തോളം ജനങ്ങൾ ക്രൈസ്തവരാണ്. രാജ്യത്തെ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന വിവേചനം അതികഠിനമാണെന്ന്‍ അന്താരാഷ്ട്ര സംഘടനയായ ഓപ്പൺ ഡോർസും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
Image: /content_image/News/News-2018-03-22-08:39:36.jpg
Keywords: വിയറ്റ്
Content: 7413
Category: 1
Sub Category:
Heading: ആഗോള കുടുംബസംഗമത്തിന് ഫ്രാന്‍സിസ് പാപ്പയും
Content: വത്തിക്കാന്‍ സിറ്റി: ഓഗസ്റ്റ് മാസത്തില്‍ അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ നടക്കുന്ന ആഗോള കുടുംബസംഗമത്തില്‍ ഫ്രാന്‍സിസ് പാപ്പയും പങ്കെടുക്കും. ഇന്നലെ മാര്‍ച്ച് 21- തീയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് 2018 ആഗസ്റ്റ് 25, 26 തിയതികളില്‍ നടത്തപ്പെടാന്‍ പോകുന്ന ഡബ്ലിന്‍ സന്ദര്‍ശനത്തെക്കുറിച്ച് പാപ്പ വെളിപ്പെടുത്തിയത്. തന്നെ ക്ഷണിച്ച രാഷ്ട്രത്തലവന്മാര്‍ക്കും, ഡബ്ലിന്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഡെര്‍മ്യൂഡ് മാര്‍ട്ടിനടക്കമുള്ള മെത്രാന്‍മാര്‍ക്കും പാപ്പ പ്രത്യേകം നന്ദിയറിയിച്ചു. ‘കുടുംബത്തിന്റെ സുവിശേഷം ലോകത്തിനുവേണ്ടിയുള്ള ആനന്ദം’ അഥവാ ‘ദ ഗോസ്പൽ ഓഫ് ദ ഫാമിലി, ജോയ് ഫോർ ദ വേൾഡ്’ എന്നതാണ് ഇത്തവണത്തെ കുടുംബ സംഗമത്തിന്റെ ആപ്തവാക്യം. ആഗസ്റ്റ് 22മുതൽ 26 വരെയാണ് ലോക കുടുംബസംഗമം നടക്കുന്നത്. വിവിധ ദിവസങ്ങളിൽ വിവിധ വേദികളിൽ സമ്മേളനങ്ങൾ നടക്കും. ഫ്രാൻസിസ് പാപ്പാ പുറപ്പെടുവിച്ച പ്രബോധനരേഖയായ ‘സ്‌നേഹത്തിന്റെ സന്തോഷ’ത്തെ ആസ്പദമാക്കി ‘കുടുംബവും വിശ്വാസവും’, ‘കുടുംബവും സ്‌നേഹവും’, ‘കുടുംബവും പ്രത്യാശയും’ എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകളും പ്രഭാഷണങ്ങളും സാക്ഷ്യങ്ങളും നടക്കും. ഓഗസ്റ്റ് 25നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പട്ടവരുടെ നൃത്ത-സംഗീത പരിപാടി ‘ഫെസ്റ്റിവൽ ഓഫ് ദ ഫാമിലീസ്’ എന്ന പേരില്‍ നടക്കും. 26ന് ഫിയോനിക്‌സ് പാർക്കിൽപാപ്പ അർപ്പിക്കുന്ന ദിവ്യബലിയോടും ദിവ്യകാരുണ്യ ആശീർവാദത്തോടുംകൂടിയാണ് ലോക കുടുംബസംഗമത്തിന് തിരശീല വീഴുക. ഇക്കഴിഞ്ഞ ദിവസം, ആഗോള കുടുംബസമ്മേളനത്തിന്റെ ഔദ്യോഗിക ഐക്കണായ തിരുക്കുടുംബത്തിന്റെ ചിത്രം രണ്ട് കുടുംബങ്ങൾ ചേർന്ന് ഫ്രാൻസിസ് പാപ്പയ്ക്ക് സമ്മാനിച്ചിരുന്നു.
Image: /content_image/News/News-2018-03-22-10:27:56.jpg
Keywords: അയര്‍ല
Content: 7414
Category: 1
Sub Category:
Heading: ബ്രസീലിലെ ഗോത്രവംശത്തില്‍ നിന്ന് ആദ്യ കത്തോലിക്ക വൈദികന്‍
Content: സാവോ പോളോ: ബ്രസീലിലെ ഇരുപത്തിമൂന്നോളം സ്വദേശ ഗോത്രങ്ങളിലൊന്നായ ബനിവാ ഗോത്രത്തില്‍ നിന്നും ആദ്യമായി കത്തോലിക്ക വൈദികന്‍. ‘ജെരാള്‍ഡോ ട്രിന്‍ഡാഡ് മോണ്ടെനെഗ്രോ’യാണ് തിരുപട്ടത്തിലൂടെ ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ ഭാഗഭാക്കായത്. ഇക്കഴിഞ്ഞ പതിനേഴാം തീയതി ബ്രസീലിലെ സാവോ ഗബ്രിയേല്‍ ഡാ കാച്ചോയെരാ രൂപതയില്‍ വച്ചാണ് തിരുപ്പട്ട സ്വീകരണം നടന്നത്. ബനിവാ ഗോത്ര അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടത്തിയ പൗരോഹിത്യ പട്ട ശുശ്രൂഷകള്‍ക്ക് ബിഷപ്പ് എഡിസണ്‍ ഡാമിയന്‍ നേതൃത്വം നല്‍കി. ബ്രസീലിനും കൊളംബിയക്കും ഇടയിലെ അതിര്‍ത്തി പ്രദേശത്തുള്ള അയാരി നദിയുടെ സമീപത്തുള്ള അരാരിപിരാ കച്ചോയേരാ എന്ന പ്രദേശത്തു നിന്നുമാണ് ഫാ. ജെറാള്‍ഡോ ട്രിനിഡാഡ് മോണ്ടെനെഗ്രോ വരുന്നത്. മനാവൂസ് സെമിനാരിയിലെ പൗരോഹിത്യ പരിശീലനത്തിനു ശേഷം തന്റെ സ്വന്തം ഇടവകയായ ‘നൂഎസ്ട്രാ സെനോരാ ഡെ ലാ അസന്‍സിയോന്‍ ഡെല്‍ റിയോ ഇക്കാന’യില്‍ ഒരുവര്‍ഷത്തിലേറെ ഡീക്കനായി സേവനം ചെയ്തു. ഈ ഇടവകയിലെ വൈദികനായിട്ട് തന്നെയാണ് അദ്ദേഹം തന്റെ പ്രേഷിത ദൗത്യം ആരംഭിക്കുവാന്‍ ഒരുങ്ങുന്നതും. തങ്ങളുടെ ഇടയില്‍ ആവശ്യത്തിനു പുരോഹിതരില്ലാത്തതിനാലാണ് താന്‍ ഒരു പുരോഹിതനാകുവാന്‍ തീരുമാനിച്ചതെന്ന് ഫാ. ജെറാള്‍ഡോ പറയുന്നു. “പുരോഹിതനാവുക എന്നതില്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന് എനിക്ക് പിന്നീട് മനസ്സിലായി. ഒരു പുരോഹിതനാവുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് നിത്യജീവിതത്തില്‍ യേശുവിന്റെ സാന്നിധ്യമായി മാറുക എന്നാണ്”. ഫാ. ജെറാള്‍ഡോ വിവരിച്ചു. ബ്രസീലിന്റെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള 'മൈപൂരിയന്‍' ഭാഷാകുടുംബത്തില്‍പ്പെട്ട ബനിവാ ഭാഷ സംസാരിക്കുന്ന വിഭാഗമാണ് ബനിവാ ഗോത്രക്കാര്‍. സാവോ ഗബ്രിയേല്‍ ഡാ കാച്ചോയെരാ മേഖലയിലെ 90 ശതമാനം ആളുകളും ഗോത്രവംശജരാണ്. ഇവരിൽ നിന്നാണ് പൗരോഹിത്യത്തിന്റെ വില മനസ്സിലാക്കി ജെറാള്‍ഡോ ട്രിനിഡാഡ് സെമിനാരിയിൽ ചേർന്നത്. തിരുപട്ട സ്വീകരണത്തിന് ഗോത്ര വിഭാഗത്തിൽ നിന്നുള്ള നിരവധി പേർ എത്തിയിരുന്നു. ദിവസങ്ങളോളം സഞ്ചരിച്ചാണ് ഗോത്രാംഗങ്ങളില്‍ ചിലര്‍ പട്ടസ്വീകരണ ചടങ്ങില്‍ പങ്കെടുത്തത്.
Image: /content_image/News/News-2018-03-22-11:18:18.jpg
Keywords: ബ്രസീ
Content: 7415
Category: 1
Sub Category:
Heading: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ അദ്ഭുത രോഗശാന്തി ലഭിച്ചതിനുള്ള വൈദ്യശാസ്ത്ര റിപ്പോര്‍ട്ടുകള്‍ വത്തിക്കാനിലെ ഏഴു ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു. ഇന്നലെയാണ് വത്തിക്കാനില്‍ നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ അത്ഭുത സൗഖ്യത്തെ സമിതി അംഗീകരിച്ചത്. ഇതോടെ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങളുടെ സുപ്രധാനമായ ഘട്ടം പൂര്‍ത്തിയായി. തൃശൂര്‍ അതിരൂപതയ്ക്കു കീഴിലുള്ള പെരിഞ്ചേരി ഇടവകയിലുള്ള ചൂണ്ടല്‍ വീട്ടില്‍ ജോഷിയുടെയും ഷിബിയുടെയും മകനായ ക്രിസ്റ്റഫറിനുണ്ടായ 'അക്യൂട്ട് റെസ്പിരേറ്ററി ഫെയ്ലിയര്‍' എന്ന രോഗം വിശുദ്ധയുടെ മാധ്യസ്ഥതയില്‍ അത്ഭുതകരമായി സുഖപ്പെടുകയായിരിന്നു. 2009-ല്‍ അമല ആശുപത്രിയില്‍ പൂര്‍ണ വളര്‍ച്ചയെത്തുന്നതിനു മുന്‌പേ പ്രസവിച്ച കുഞ്ഞിന്റെ ഹൃദയവും ശ്വാസകോശവും ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ ജീവന്‍തന്നെ അപകടത്തിലാണെന്നു ഡോക്ടര്‍മാര്‍ വിധിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാതെ കുടുംബാംഗങ്ങള്‍ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയായിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ ഒന്പതിനാണ് അദ്ഭുത രോഗശാന്തിയുണ്ടായത്. മറിയം ത്രേസ്യായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ ഒന്പതാം വാര്‍ഷികദിനത്തിലാണ് അദ്ഭുത രോഗശാന്തിയുണ്ടായതെന്നത് ശ്രദ്ധേയമാണ്. ക്രിസ്റ്റഫറിന്റെ ജനന സമയത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളും അദ്ഭുത രോഗശാന്തി നേടിയ ശേഷമുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമാണ് വത്തിക്കാനിലെ മെഡിക്കല്‍ സംഘം സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയത്. അദ്ഭുത രോഗശാന്തി സംബന്ധിച്ച റിപ്പോര്‍ട്ട് വത്തിക്കാനിലെ ദൈവശാസ്ത്രജ്ഞരുടെ സമിതിയും കര്‍ദിനാള്‍മാരുടെ സമിതിയും പരിശോധിച്ചു അംഗീകാരം നല്‍കുന്നതോടെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കും. നാമകരണ നടപടികള്‍ക്കു പോസ്റ്റുലേറ്ററായി ഫാ. ബെനഡിക്ട് വടക്കേക്കര ഒഎഫ്എം ക്യാപ്, വൈസ് പോസ്റ്റുലേറ്ററായി സിസ്റ്റര്‍ ഡോ. റോസ്മിന്‍ മാത്യു, ഹോളി ഫാമിലി സന്യാസസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ സിഎച്ച്എഫ് എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്. 1999 ജൂണ്‍ 28ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ദൈവദാസിയായിരുന്ന മറിയം ത്രേസ്യയെ ധന്യയായി പ്രഖ്യാപിച്ചത്. ജന്മനാ മുടന്തനായ മാത്യു പെല്ലിശ്ശേരി എന്ന വ്യക്തിക്കുണ്ടായ അത്ഭുത രോഗശാന്തിയാണ് മറിയം ത്രേസ്യായെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള അത്ഭുതമായി സഭ പരിഗണിച്ചത്. ഇത് മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥതയാല്‍ സംഭവിച്ചതാണെന്ന്‍ വിശുദ്ധീകരണ നടപടികളുടെ ചുമതലയുള്ള സമിതി 2000 ജനുവരി 1ന് അംഗീകരിച്ചു. 2000 ഏപ്രില്‍ 9ന് ധന്യയായ മറിയം ത്രേസ്യയെ അന്നത്തെ മാര്‍പാപ്പയായിരിന്ന ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയായിരിന്നു. പിസ്സായിലെ സാന്‍ പിയെട്രോയില്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുവാനുള്ള ഭാഗ്യം രോഗ സൌഖ്യം ലഭിച്ച മാത്യു ഡി. പെല്ലിശ്ശേരിക്ക് ലഭിച്ചിരിന്നു. {{വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ പൂര്‍ണ്ണ ജീവചരിത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/1603 }}
Image: /content_image/News/News-2018-03-23-04:59:19.jpg
Keywords: മറിയം ത്രേസ്യ
Content: 7416
Category: 18
Sub Category:
Heading: തിരുശേഷിപ്പില്‍ പുതുജീവിതം ലഭിച്ച ക്രിസ്റ്റഫര്‍
Content: തൃശൂര്‍: ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന മൂന്നാമത്തെ മകന്റെ ജനനം പെരിഞ്ചേരി ചൂണ്ടല്‍ വീട്ടില്‍ ജോഷിയും ഷിബിയുടെയും ജീവിതത്തെ സംബന്ധിച്ചിടത്തോളം വലിയ വിശ്വാസപരീക്ഷണത്തിന്റെ സമയമായിരിന്നു. അമല ആശുപത്രിയില്‍ മാസം തികയുംമുന്‌പേ ജനിച്ച കുഞ്ഞിനു ശ്വാസകോശത്തിനും ഹൃദയത്തിനും ഗുരുതരമായ തകരാറുണ്ടെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാണെന്ന നിരീക്ഷണത്തിലേക്കാണ് അത് കൊണ്ട് ചെന്ന്‍ എത്തിച്ചത്. ജനിച്ച അന്നു മുതല്‍ കുഞ്ഞ് ഐസിയുവിലായിരുന്നുവെങ്കിലും പ്രതീക്ഷ കൈവിടാന്‍, വിശ്വാസം കൈവിടാന്‍ ജോഷിയും ഷിബിയും കുടുംബാംഗങ്ങളും തയാറായിരിന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്പ് അമ്മയുടെ സഹോദരി സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ് സമ്മാനിച്ച വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് അവരുടെ ഭവനത്തില്‍ ഉണ്ടായിരിന്നു. അവര്‍ വിശ്വാസത്തോടെ തിരുശേഷിപ്പ് ആശുപത്രിയിലെ ഐസിയുവില്‍ കിടക്കുന്ന മകന്റെ കിടക്കയുടെ താഴെ വച്ചു. ശക്തമായി പ്രാര്‍ത്ഥിച്ചു. തുടര്‍ന്നു വലിയ അത്ഭുതം സംഭവിക്കുകയായിരിന്നു. രണ്ടാം ദിവസം മുതല്‍ രോഗസൗഖ്യം കുഞ്ഞിൽ പ്രകടമായി കണ്ടുതുടങ്ങി. അടഞ്ഞ നിലയിലായിരുന്ന ശ്വാസകോശം തുറന്നു. ശ്വാസോച്ഛാസം സാധ്യമായി. തുടര്‍ന്നു പൂര്‍ണമായ സൌഖ്യത്തിലേക്ക് ആ കുഞ്ഞ് കടന്നു വരികയായിരിന്നു. കുഞ്ഞിനു സംഭവിച്ച പെട്ടെന്നുള്ള മാറ്റം വലിയ അദ്ഭുതമാണെന്ന്‍ കുട്ടിയെ പരിശോധിച്ച ഡോ. ശ്രീനിവാസന്‍ അന്നു തങ്ങളോടു പറഞ്ഞതായി ഇലക്ട്രീഷ്യനായ ജോഷി സ്മരിക്കുന്നു. അദ്ഭുത രോഗശാന്തി ലഭിച്ച വിവരം തൃശൂര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ അറിയിച്ചതിനെ തുടര്‍ന്നു മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നിര്‍ദേശപ്രകാരം വിദഗ്ധ മെഡിക്കല്‍ സംഘം നാലു വര്‍ഷം മുന്പാണ് മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി വത്തിക്കാന്റെ സ്ഥിരീകരണത്തിനായി സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ഇത് വത്തിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിക്കുകയായിരിന്നു. കുഞ്ഞിനു ക്രിസ്റ്റഫര്‍ എന്ന പേരാണ് ആ മാതാപിതാക്കള്‍ നല്കിയത്. ഇപ്പോള്‍ പെരിഞ്ചേരി ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാമ്മ വാങ്ങിത്തന്ന അദ്ഭുത രോഗശാന്തിയാണു ക്രിസ്റ്റഫറിന്റെ ജീവിതമെന്ന്‍ ജോഷി വീണ്ടും വീണ്ടും സാക്ഷ്യപ്പെടുത്തുന്നു.
Image: /content_image/News/News-2018-03-23-05:25:09.jpg
Keywords: മറിയം ത്രേസ്യ
Content: 7417
Category: 18
Sub Category:
Heading: ഇന്ന് ഉപവാസ പ്രാർത്ഥനാദിനം
Content: കൊച്ചി: സീറോ മലബാർ സഭയിൽ ഐക്യവും സമാധാനവും വീണ്ടെടുക്കാൻ സഭാ സ്ഥിരം സിനഡ് ആഹ്വാനം ചെയ്ത ഉപവാസ പ്രാർത്ഥനാ ദിനം ഇന്ന്. എറണാകുളം– അങ്കമാലി അതിരൂപതയിൽ അടുത്തകാലത്തുണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭയിലെ എല്ലാ ഇടവകകളിലും സന്യസ്തഭവനങ്ങളിലും ഉപവസിച്ച് ഇന്നേ ദിവസം ഒരു മണിക്കൂറെങ്കിലും പ്രാര്‍ത്ഥിക്കണമെന്നു സിനഡിന് വേണ്ടി സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ ഫാ.ആന്റണി കൊള്ളന്നൂരാണ് അഭ്യര്‍ത്ഥിച്ചത്. തലശേരി, താമരശേരി, മാനന്തവാടി, പാലാ, ബല്‍ത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി, തക്കല, കല്യാണ്‍, ചങ്ങനാശ്ശേരി തുടങ്ങിയ രൂപതകളില്‍ ഇക്കഴിഞ്ഞ പതിനാറാം തീയതി പ്രാര്‍ത്ഥനാദിനമായി ആചരിച്ചിരിന്നു. അന്ന്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കാതിരിന്ന രൂപതകളിലാണ് ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്.
Image: /content_image/India/India-2018-03-23-06:18:48.jpg
Keywords: ഉപവാ
Content: 7418
Category: 1
Sub Category:
Heading: ഉയിര്‍പ്പിന്റെ സന്ദേശം വ്യാപിപ്പിക്കുവാന്‍ ഓസ്ട്രേലിയന്‍ ബൈബിള്‍ സൊസൈറ്റി
Content: സിഡ്നി: ഉയിര്‍പ്പു തിരുനാളുമായി ബന്ധപ്പെട്ട വിശുദ്ധ ലിഖിത ഭാഗങ്ങളും ഇതര സന്ദേശങ്ങളും നാനാമതസ്ഥരിലേക്ക് എത്തിക്കുവാന്‍ പദ്ധതിയുമായി ഓസ്ട്രേലിയന്‍ ബൈബിള്‍ സൊസൈറ്റി. ‘ഈസ്റ്റര്‍ ഹോളിടെക്സ്റ്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രചാരണപരിപാടി വഴി വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷ ഭാഗങ്ങളും കുരിശുമരണവും ഉത്ഥാനവുമായി ബന്ധപ്പെട്ട സംഭാഷണ ഭാഗങ്ങളും മറ്റ് ചില ശബ്ദശകലങ്ങളും എസ്.എം.എസ് സന്ദേശങ്ങളായും, ഫേസ്ബുക്ക് മെസ്സഞ്ചറിലൂടെയും എല്ലാവരിലേക്കും എത്തിക്കുവാനാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം നടത്തിയ ഈ പരിപാടി വന്‍വിജയമായിരിന്നു. യേശുവിന്റെ കുരിശു മരണവും ഉത്ഥാനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവര്‍ സംഭവങ്ങള്‍ നേരിട്ട് വിവരിക്കുന്ന രീതിയിലുള്ള ചെറിയ സന്ദേശങ്ങള്‍ ഈ ഈസ്റ്റര്‍ പ്രത്യേകതയുള്ളതാക്കി മാറ്റുമെന്നാണ് ബൈബിള്‍ സൊസൈറ്റിയുടെ വെബ്സൈറ്റില്‍ പറയുന്നു. കേവലം സന്ദേശം എന്നതിലുപരി ക്രിസ്തുവിന്റെ അസ്ഥിത്വത്തെ എല്ലാ മതസ്ഥരിലേക്കും അറിയിക്കുവാനുള്ള ഒരു മാര്‍ഗ്ഗമായി കൂടിയായാണ് ‘ഈസ്റ്റര്‍ ഹോളിടെക്സ്റ്റ്’ പരിപാടിയെ സംഘാടകര്‍ നോക്കിക്കാണുന്നത്. കഴിഞ്ഞവര്‍ഷത്തെ ഈസ്റ്റര്‍ ഹോളിടെക്സ്റ്റില്‍ 4,000 ത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും പുതുതലമുറയില്‍പ്പെട്ടവരായിരുന്നുവെന്ന വസ്തുത സംഘാടകര്‍ക്ക് പ്രചോദനമേകുന്നുണ്ട്. തങ്ങള്‍ പ്രതീക്ഷിച്ചതിലുമധികം ആളുകള്‍ കഴിഞ്ഞ വര്‍ഷം പങ്കെടുത്തുവെന്നും അതിലും കൂടുതല്‍ പേര്‍ ഈ വര്‍ഷം പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി‌എസ്‌എയുടെ മുഖ്യ ഓപ്പറേറ്റിംഗ് ഒഫീസറായ മെലീസാ ലിപ്സെറ്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പങ്കെടുത്തവര്‍ തങ്ങള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ നിരവധി അക്രൈസ്തവരായ സുഹൃത്തുക്കളുമായി പങ്കുവെച്ചെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ലോക ജനതയെ ബൈബിളുമായി ബന്ധപ്പെടുത്തുകയാണ് ‘ബൈബിള്‍ സൊസൈറ്റി ഓസ്ട്രേലിയ’യുടെ പ്രധാനലക്ഷ്യം. എല്ലാവരിലേക്കും ബൈബിള്‍ എത്തിക്കുക, ബൈബിള്‍ തര്‍ജ്ജമകള്‍ തയ്യാറാക്കുക, ബൈബിള്‍ വ്യാഖ്യാനങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവയും ഇവരുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്നു. അമേരിക്ക, യുകെ, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ബൈബിള്‍ സൊസൈറ്റികളും തങ്ങളുടെ ഈ പ്രചാരണ പരിപാടിയില്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ടെന്ന് മെലീസാ ലിപ്സെറ്റ് പറഞ്ഞു.
Image: /content_image/News/News-2018-03-23-07:09:12.jpg
Keywords: ഓസ്ട്രേ, ഉയിര്‍പ്പ
Content: 7419
Category: 18
Sub Category:
Heading: ബിറ്റി നെടുനിലം കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സെക്രട്ടറി
Content: കോട്ടയം: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സെക്രട്ടറിയായി ബല്‍ത്തങ്ങാടി രൂപതയില്‍നിന്നുള്ള ബിറ്റി നെടുനിലത്തെ നിയമിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, സുള്ളിയ ക്രിസ്ത്യന്‍ ബാങ്ക് ചെയര്‍മാന്‍, ബല്‍ത്തങ്ങാടി താലൂക്ക് അഗ്രികള്‍ച്ചറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ സ്ഥാനങ്ങള്‍ ബിറ്റി വഹിച്ചിട്ടുണ്ട്. പ്രസിഡന്റായി സെബാസ്റ്റ്യന്‍ കെ.കെ, ജനറല്‍ സെക്രട്ടറിയായി സോഫി ജേക്കബ്, ട്രഷററായി ജോര്‍ജ് വടക്കേല്‍ എന്നിവരെയും തെരഞ്ഞെടുത്തു. മാര്‍ച്ച് 26ന് ഭാരവാഹികള്‍ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുന്പാകെ സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏല്‍ക്കും. അന്നു ബല്‍ത്തങ്ങാടി രൂപത കേന്ദ്രത്തില്‍ നടക്കുന്ന സീറോ മലബാര്‍ കാത്തലിക് അസോസിയേഷന്‍ സംഗമം നിയുക്ത ബംഗളൂരു അതിരൂപത ബിഷപ്പ് പീറ്റര്‍ മച്ചാടോ ഉദ്ഘാടനം ചെയ്യും. ബല്‍ത്തങ്ങാടി ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തും. ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തും.
Image: /content_image/India/India-2018-03-23-07:49:50.jpg
Keywords: കോണ്‍