Contents

Displaying 7111-7120 of 25128 results.
Content: 7420
Category: 1
Sub Category:
Heading: കുമ്പസാരം ഡ്രൈ ക്ലീനിംങ്ങാണെന്നു കരുതരുത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കുമ്പസാരമെന്ന കൂദാശയെ നാം സമീപിക്കുമ്പോള്‍ അത് വസ്ത്രത്തിലെ അഴുക്കു മാറ്റാന്‍ ഡ്രൈക്ലീനിങ്ങിനു കൊടുക്കുന്നതുപോലെയാണെന്നു കരുതരുതെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സാന്താ മാര്‍ത്ത ചാപ്പലില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. വിശ്വസ്തതയില്‍നിന്നും വളരുന്ന അനുരഞ്ജനവും മാനസാന്തരവുമാണ് കുമ്പസാരമെന്നും പ്രയാസമൊന്നുമില്ലാതെ കുമ്പസാരത്തില്‍ നമ്മുടെ അഴുക്കുകള്‍ മാറ്റിയെടുക്കാമെന്നു ചിന്തിക്കരുതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. നമ്മുടെ തിരിച്ചുവരവിനായി ക്ഷമയോടെ കാത്തിരിക്കുന്ന വിശ്വസ്തനായ പിതാവായ ദൈവത്തിന്‍റെ ആശ്ലേഷം സ്വീകരിക്കുന്ന അനുതാപത്തിന്‍റെയും മാനസാന്തരത്തിന്‍റെയും വേദിയാണ് കുമ്പസാരം. പൂവ്വപിതാവായ അബ്രാഹത്തിനേപോലെ നാം ദൈവത്തില്‍ പ്രത്യാശ അര്‍പ്പിക്കണം. അല്ലെങ്കില്‍ പ്രത്യാശയ്ക്ക് അനുസൃതമായിരിക്കും നമ്മുടെ ആനന്ദം. നമുക്ക് അറിയാം, ദൈവത്തോട് നാം വിശ്വസ്തരല്ലായെന്ന്. എന്നാല്‍ ദൈവം നമ്മോട് സദാ വിശ്വസ്തനാണ്! ദൈവം നമ്മെ നിരസിക്കുന്നില്ല. ഇത് ദൈവത്തിന്‍റെ പതറാത്ത വിശ്വസ്തതയാണ്! നമ്മെ സ്നേഹിക്കുകയും നമ്മോടു വിശ്വസ്തനായിരിക്കുകയും ചെയ്യുന്ന ക്രിസ്തു നമ്മെ അറിയുന്നു. അവിടുന്നു നമ്മെ അനാഥരായി വിടുകയില്ല. അവിടുന്ന് നമ്മെ കൈപിടിച്ചു നയിക്കും. ദൈവം അബ്രാഹത്തോടു ചെയ്ത ഉടമ്പടി ഇന്നും ജനമദ്ധ്യത്തില്‍ തുടരുകയും ചരിത്രത്തില്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്യുന്നു. അചഞ്ചലമായ ദൈവസ്നേഹം നമുക്ക് അനുഭവവേദ്യമാകുന്ന ഇടമാണ് ഈ ഭൂമിയിലെ ഒരച്ഛന്‍റെയും അമ്മയുടെയും സ്നേഹം. അവിടുന്നു നമ്മെ മറക്കുന്നില്ല, ഒരിക്കലും മറക്കുന്നില്ല. കാരണം ദൈവം തന്‍റെ ഉടമ്പടികളോട് വിശ്വസ്തനാണ്. തെറ്റുചെയ്താല്‍ അച്ഛനും അമ്മയും മക്കളോടു എപ്പോഴും ക്ഷമിക്കുന്നതു പോലെ ദൈവവും നമ്മോടു ക്ഷമിക്കുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2018-03-23-09:19:18.jpg
Keywords: കുമ്പസാ
Content: 7421
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവ പ്രതിസന്ധിയിൽ രാജ്യങ്ങൾക്കു നിസംഗത: റഷ്യൻ മെത്രാപ്പോലീത്ത
Content: മോസ്കോ: മധ്യപൂര്‍വ്വേഷ്യയില്‍ കാര്യമായ രാഷ്ട്രീയ സ്വാധീനം ചെലുത്തുന്ന പാശ്ചാത്യ രാഷ്ട്രങ്ങള്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളില്‍ നിസ്സംഗത പാലിക്കുന്നത് വേദനാജനകമാണെന്ന് മോസ്കോ പാത്രിയാര്‍ക്കേറ്റിന്റെ എക്സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് സമിതി ചെയര്‍മാന്‍ ഹിലാരിയോണ്‍ ആല്‍ഫയേവ് മെത്രാപ്പോലീത്ത. 'സഭയും ലോകവും' എന്ന റോസ്സിയ - 24 ചാനലിന്റെ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ആശങ്ക പങ്കുവെച്ചത്. ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങൾ മൂലം ആയിരകണക്കിന് ക്രൈസ്തവരാണ് സ്വന്തം രാജ്യത്ത് നിന്നും കുടിയിറക്കപ്പെട്ടതെന്നും മധ്യപൂര്‍വ്വേഷ്യന്‍ രാഷ്ട്രങ്ങളിൽ ക്രൈസ്തവർ ശക്തമായ വിവേചനം നേരിടുന്നതായും അദ്ദേഹം വ്യക്തമാക്കി. ലിബിയയില്‍ ക്രൈസ്തവര്‍ ആരുമില്ല. ഇറാഖില്‍ നിന്നും വന്‍തോതില്‍ ആളുകള്‍ പലായനം ചെയ്തു. ഏറെ ദുഃഖമുളവാക്കുന്ന ഇത്തരം വസ്തുതകള്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ക്രൈസ്തവരോടുള്ള നിസംഗതയാണ് വെളിവാക്കുന്നത്. മധ്യപൂര്‍വ്വേഷ്യയില്‍ ശക്തമായ രാഷ്ട്രീയ സ്വാധീനം ചെലുത്തുന്നവരാണ് പാശ്ചാത്യ രാജ്യങ്ങള്‍. വടക്കൻ ആഫ്രിക്കയിലും ക്രൈസ്തവര്‍ ശക്തമായ വിവേചനവും പീഡനവും നേരിടുന്നു. ഇത് ക്രൈസ്തവര്‍ നേരിടുന്ന അരക്ഷിതാവസ്ഥയാണ് ചൂണ്ടികാണിക്കുന്നത്. ക്രൈസ്തവ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞ ലെബനോനിലെയും ഈജിപ്തിലെയും ക്രൈസ്തവർ ആശങ്കയിലാണെന്നും മെട്രോപ്പോളീറ്റന്‍ ഹിലാരിയോണ്‍ കൂട്ടിച്ചേർത്തു. ആഗോള തലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തെയും യൂറോപ്പിന്റെ വിശ്വാസബലക്ഷയത്തെ പറ്റിയും നിരവധി തവണ പ്രസ്താവന നടത്തിയ സഭാദ്ധ്യക്ഷനാണ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ ഹിലാരിയോണ്‍ ആല്‍ഫയേവ് മെത്രാപ്പോലീത്ത. ക്രിസ്ത്യന്‍ യൂറോപ്പ് ഇല്ലാതാകുന്നത് തടയുവാന്‍ വിവിധ സഭകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും യൂറോപ്പിലെ ക്രിസ്ത്യാനികള്‍ നൂറ്റാണ്ടുകളായി തങ്ങള്‍ പിന്തുടര്‍ന്നു വന്ന ക്രിസ്തീയ മൂല്യങ്ങളേയും, പാരമ്പര്യത്തേയും സംരക്ഷിക്കണമെന്നും അദ്ദേഹം കഴിഞ്ഞ വര്‍ഷം ആഹ്വാനം ചെയ്തിരിന്നു.
Image: /content_image/News/News-2018-03-23-11:06:16.jpg
Keywords: റഷ്യ
Content: 7422
Category: 14
Sub Category:
Heading: ‘പിശാചും ഫാദര്‍ അമോര്‍ത്തും’ വെള്ളിത്തിരയിലേക്ക്
Content: ലോസ് ആഞ്ചലസ്: ലോകപ്രശസ്ത ഭൂതോച്ചാടകനും സൊസൈറ്റി ഓഫ് സെന്റ് പോള്‍ വൈദികനുമായിരിന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ഭൂതോച്ചാടനം ഇതിവൃത്തമാക്കിയ “ദി ഡെവിള്‍ ആന്‍ഡ്‌ ഫാദര്‍ അമോര്‍ത്ത്” ഡോക്യുമെന്ററി ചിത്രം ഏപ്രില്‍ 20-ന് തിയറ്ററുകളിലെത്തും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറങ്ങിയ ട്രെയിലര്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. 1973-ല്‍ തിയറ്ററുകളെ ഇളക്കിമറിച്ച ‘ദി എക്സോര്‍സിസ്റ്റ്’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ സംവിധായകനും അക്കാദമി അവാര്‍ഡ് ജേതാവുമായ വില്ല്യം ഫ്രിഡ്കിന്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം തയാറാക്കിയിരിക്കുന്നത്. ഭൂതോച്ചാടനത്തിന്റെ ഉള്‍വശങ്ങളിലേക്ക് പ്രേക്ഷകരെ നയിക്കുന്ന ചിത്രമായിരിക്കുമിതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘ദി ഓര്‍ച്ചാര്‍ഡ്’കമ്പനിയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം. ഇറ്റാലിയന്‍ ആര്‍ക്കിടെക്ച്ചറായിരുന്ന ക്രിസ്റ്റീന എന്ന യുവതിയില്‍ കൂടിയിരിന്ന സാത്താനുമായി, റോം രൂപതയുടെ മുഖ്യ ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് നടത്തിയ ഒമ്പതുമാസങ്ങള്‍ നീണ്ട പോരാട്ടത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. 2016-ല്‍ ഫാ. അമോര്‍ത്ത് മരിക്കുന്നതിനു മുന്‍പ് തന്നെ അദ്ദേഹത്തിന്റേയും, ഭൂതോച്ചാടന കര്‍മ്മങ്ങള്‍ക്ക് വിധേയയായ ക്രിസ്റ്റീനയുടേയും അനുവാദം സംവിധായകന്‍ നേടിയിരുന്നു. അതീവ സങ്കീര്‍ണ്ണത നിറഞ്ഞ വിഷയമായിരിന്നതിനാല്‍ ഫാ അമോര്‍ത്തിന്റെ കടുത്ത നിയന്ത്രണത്തിനു വിധേയമായിട്ടായിരുന്നു ഭൂതോച്ചാടനകര്‍മ്മങ്ങളുടെ ഷൂട്ടിംഗ്. സംവിധായകന്‍ ഫ്രിഡ്കിനു മാത്രമായിരുന്നു കര്‍മ്മങ്ങള്‍ ഷൂട്ട്‌ ചെയ്യുന്നതിനുള്ള അനുവാദം ഫാദര്‍ അമോര്‍ത്ത് നല്‍കിയിരുന്നത്. ഷൂട്ടിംഗിനിടയില്‍ ലൈറ്റുകള്‍ ഉപയോഗിക്കുവാന്‍ പാടില്ലായിരുന്നു. ‘സോണി’ യുടെ ഹൈഡെഫനിഷന്‍ നിശ്ചല കാമറ ഉപയോഗിച്ചായിരുന്നു ഷൂട്ടിംഗ്. ഭൂതോച്ചാടന വേളയില്‍ ക്രിസ്റ്റീന ശബ്ദമുണ്ടാക്കുകയും “താന്‍ സാത്താനാണ്‌”, “തങ്ങള്‍ ലെഗിയോനാണ്” എന്നൊക്കെ പറയുകയും ചെയ്തതിനു താന്‍ സാക്ഷിയായിരുന്നുവെന്നു ഫ്രിഡ്കിന്‍ പിന്നീട് വെളിപ്പെടുത്തിയിരിന്നു. ഭൂതോച്ചാടന കര്‍മ്മത്തിന്റെ വീഡിയോയുമായി ഫ്രിഡ്കിന്‍ പ്രഗല്‍ഭ ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയും അതൊരു മാനസിക പ്രശ്നമല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തതിനു ശേഷമാണ് അത് സിനിമയാക്കുവാന്‍ തീരുമാനിച്ചത്. ‘ദി ഡെവിള്‍ ആന്‍ഡ്‌ ഫാ. അമോര്‍ത്ത്’ ഒരുപാട് ബുദ്ധിമുട്ടേറിയ പദ്ധതിയായിരുന്നുവെന്ന് ഫ്രിഡ്കിന്‍ പറയുന്നു. സാത്താന്റെ വെളിപ്പെടുത്തലുകള്‍ നേരിട്ട് കേട്ടതിന്റെ നടുക്കവും അദ്ദേഹം രേഖപ്പെടുത്തുകയുണ്ടായി. ഭൂതോച്ചാടക കര്‍മ്മങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. വര്‍ഷംതോറും ഭൂതോച്ചാടനത്തിനായി അരലക്ഷത്തോളം അപേക്ഷകളാണ് ഇറ്റലിയില്‍ നിന്നുമാത്രമായി ലഭിക്കുന്നത്.
Image: /content_image/News/News-2018-03-23-12:17:49.jpg
Keywords: അമോര്‍, ഭൂതോ
Content: 7423
Category: 18
Sub Category:
Heading: എറണാകുളം- അങ്കമാലി അതിരൂപത ഭൂമി പ്രശ്‌നം പരിഹാരത്തിലേക്ക്
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ പരിഹാരത്തിലേക്ക്. ഇന്നലെ സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം എന്നിവരുടെ നേതൃത്വത്തില്‍ എറണാകുളം പിഒസിയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്ന പരിഹാരത്തിന് വഴി തുറന്നത്. വിഷയങ്ങള്‍ക്കു ക്രിസ്തീയമായ പരിഹാരമുണ്ടാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങളോട് എല്ലാ തലങ്ങളിലും നിന്ന് അനുകൂലമായ പ്രതികരണമാണുണ്ടായതെന്നും കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ വ്യക്തമാക്കി. അതിരൂപതയിലെ വൈദികസമിതി യോഗം ഇന്ന് വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നു സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍ അറിയിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പും സഹായമെത്രാന്മാരും പങ്കെടുക്കുന്ന യോഗത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപത സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരും സീറോ മലബാര്‍ സഭയിലെ സ്ഥിരം സിനഡ് അംഗങ്ങളായ ബിഷപ്പുമാരും അതിരൂപതയിലെ വൈദികരുടെ പ്രതിനിധികളും കൂരിയ അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-03-24-04:00:34.jpg
Keywords: അങ്കമാ
Content: 7424
Category: 18
Sub Category:
Heading: നിശബ്ദത പാലിക്കുന്ന ഭരണാധികാരികളുടെ നടപടി വേദനാജനകം: ആര്‍ച്ച് ബിഷപ്പ് കളത്തിപ്പറമ്പില്‍
Content: കൊച്ചി: വല്ലാര്‍പാടം പദ്ധതിക്കായി കുടിയിറക്കപ്പെട്ടവരുടെ കണ്ണീരിനു നീതി കിട്ടുവാന്‍ 2008 മുതല്‍ നടത്തുന്ന സമരത്തിന് നിശബ്ദത പാലിക്കുന്ന ഭരണാധികാരികളുടെ നടപടി വേദനാജനകമാണെന്ന്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കുടിയിറക്കപ്പെട്ടവര്‍ക്കു നല്‍കിയ പുനരധിവാസ ഭൂമി കെട്ടിടനിര്‍മാണത്തിന് ഉതകുന്ന രീതിയില്‍ ക്രമപ്പെടുത്തുകയോ സാമ്പത്തികമായ അവരുടെ പരാധീനതകളെ വേണ്ടവിധത്തില്‍ പരിഹരിക്കുകയോ ചെയ്യണമെന്നും വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മോഹനവാഗ്ദാനങ്ങള്‍ നല്‍കി ചതുപ്പു സ്ഥലങ്ങള്‍ ഒരുക്കി, ഉറപ്പില്ലാത്ത നിലങ്ങളില്‍ അപകടങ്ങള്‍ വിതച്ച് അധികാരികള്‍ കാണിക്കുന്ന അനീതിയുടെ മാര്‍ഗം നമ്മുടെ നാടിനും സംസ്‌കാരത്തിനും നിരക്കുന്നതല്ല. വരാപ്പുഴ അതിരൂപതയില്‍ ഉള്‍പ്പെട്ട മൂലമ്പിള്ളിയിലെ നാനാജാതി മതസ്ഥരായ ജനത്തിന്റെ കണ്ണീരിനു വിലയുണ്ട്. ജനകീയപോരാട്ടം ഗൗരവമായി പരിഗണിക്കാതിരുന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ ഭരണാധികാരികള്‍ നേടിടേണ്ടിവരും. യോഗങ്ങളും ചര്‍ച്ചകളും അവസാനിപ്പിച്ച് സര്‍ക്കാര്‍ സത്വര നടപടികളെടുക്കണമെന്നും ഡോ. കളത്തിപ്പറമ്പില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2018-03-24-04:47:46.jpg
Keywords: വരാപ്പുഴ
Content: 7425
Category: 1
Sub Category:
Heading: സിറിയയിലെ പുരാതന ക്രിസ്ത്യന്‍ മേഖലയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം
Content: ഡമാസ്കസ്: യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച വടക്ക്- കിഴക്കന്‍ സിറിയയിലെ അഫ്രിന്‍ നഗരത്തിനു സമീപമുള്ള പുരാതന ക്രിസ്ത്യന്‍ മേഖലയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം. ആക്രമണത്തില്‍ നിരവധി ദേവാലയങ്ങള്‍ക്കു വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചു. അഫ്രിന്‍ നഗരത്തിന്റെ തെക്ക് ഭാഗത്തായി 15 കിലോമീറ്റര്‍ അകലെയുള്ള ക്രിസ്ത്യന്‍ പുരാവസ്തു മേഖലയായ ‘ബ്രാഡ്’നു നേരെ തുര്‍ക്കി വിമാനങ്ങള്‍ ബോംബ്‌ വര്‍ഷിച്ചുവെന്ന് പുരാവസ്തു മ്യൂസിയം ഡയറക്ടറേറ്റാണു പ്രസ്താവനയിലൂടെ മാധ്യമങ്ങളെ അറിയിച്ചത്. നാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പണികഴിപ്പിച്ചിട്ടുള്ള ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ദേവാലയങ്ങളിലൊന്നായ ജൂലിയാനൂസ് ദേവാലയവും, മാരോണൈറ്റ് സഭയുടെ വിശുദ്ധനായ വിശുദ്ധ മാരോണിന്റെ ശവകുടീരമുള്‍പ്പെടെ പുരാവസ്തുപരമായി പ്രാധാന്യമുള്ള പല കെട്ടിടങ്ങളും ബോംബാക്രമത്തില്‍ തകര്‍ന്നതായി പുരാവസ്തുവിഭാഗം തലവനായ മഹമൂദ് ഹമൂദ് സ്ഥിരീകരിച്ചിട്ടുണ്ട്. ബൈസന്റൈന്‍ കാലത്തെ നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും, റോമന്‍ കാലഘട്ടത്തിലെ ശവക്കല്ലറകളും ഉള്‍കൊള്ളുന്ന 'ബ്രാഡ് മേഖല' 2011-ലാണ്‌ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കുന്നത്. ആഗോള ക്രിസ്ത്യന്‍ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഈ പുരാവസ്തു മേഖലയില്‍ മൂന്ന്‍ ദേവാലയങ്ങളും, ഒരു ആശ്രമവും, 5 മീറ്ററോളം ഉയരമുള്ള ഗോപുരവും സ്ഥിതി ചെയ്യുന്നുണ്ട്. 1984 മുതല്‍ കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ (PKK) സഹായത്തോടെ കുര്‍ദ്ദിഷ് പ്യൂപ്പിള്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ് (YPG) തുര്‍ക്കിയില്‍ കലാപങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരിന്നു. ജനുവരിയില്‍ വൈ‌പി‌ജിക്കെതിരെ ആക്രമണം തുടങ്ങിയിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തുര്‍ക്കിയുടെ പിന്തുണയുള്ള സിറിയന്‍ വിമതസേന അഫ്രിന്‍ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നത്. സിറിയയിലെ മതപരവും സംസ്കാരികപരവുമായ കെട്ടിടങ്ങള്‍ തങ്ങളുടെ ലക്ഷ്യമല്ലെന്ന് തുര്‍ക്കി വ്യക്തമാക്കിയെങ്കിലും അതിനു വിപരീതമായ നടപടികളാണ് രാജ്യത്തു അരങ്ങേറുന്നത്. ജനുവരി അവസാനത്തില്‍ എയിന്‍ ഡാരായിലെ മൂവായിരത്തോളം വര്‍ഷങ്ങളുടെ പഴക്കമുള്ള ലോഹയുഗത്തിലെ നിയോ ഹിറ്റിറ്റ് ക്ഷേത്രവും ദേവാലയങ്ങളും തുര്‍ക്കി സേന തകര്‍ത്തുവെന്ന് സിറിയ ആരോപിച്ചിരിന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. കഴിഞ്ഞ വര്‍ഷവും സിറിയയിലെ പുരാതന ക്രിസ്ത്യന്‍ മേഖലയില്‍ ആക്രമണം നടന്നിരിന്നു. മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്തീയ അടിത്തറ പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ് ഇത്തരം ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
Image: /content_image/News/News-2018-03-24-05:59:03.jpg
Keywords: പുരാതന
Content: 7426
Category: 1
Sub Category:
Heading: സുവിശേഷത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞവരെ സ്മരിച്ച് ഇന്ന് മിഷ്ണറി രക്തസാക്ഷി ദിനം
Content: റോം: യേശുവിന്റെ വചനത്തിന് വേണ്ടി നിലകൊണ്ടു സുവിശേഷ പ്രഘോഷണത്തിനിടയിൽ രക്തസാക്ഷിത്വം വരിച്ച മിഷ്ണറിമാരെ സ്മരിച്ച് ഇന്ന് മിഷ്ണറി രക്തസാക്ഷി ദിനം. സാൻ സാൽവഡോർ അതിരൂപത മെത്രാൻ വാഴ്ത്തപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഓസ്‌കര്‍ റൊമേറോയുടെ രക്തസാക്ഷി ദിനമായ മാർച്ച് 24, മിഷ്ണറി രക്തസാക്ഷി ദിനമായി ആചരിക്കുവാന്‍ ഇറ്റാലിയൻ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ കീഴിലെ മിഷ്ണറി യൂത്ത് മൂവ്മെന്റാണ് 1993-ല്‍ ആഹ്വാനം ചെയ്തത്. പ്രാർത്ഥനയോടെയും ഉപവാസത്തോടെയും മിഷൻ രക്തസാക്ഷികളെ അനുസ്മരിക്കുന്ന ദിനമായാണ് ഈ ദിവസത്തെ സഭ നോക്കിക്കാണുന്നത്. ക്രൈസ്തവ സമൂഹങ്ങളുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ രക്തസാക്ഷിത്വം വളരെയേറെ പ്രസക്തമാണെന്നും രക്തസാക്ഷികളുടെ ചുടുനിണവും ധീരമായ വിശ്വാസ സാക്ഷ്യവുമാണ് സഭയുടെ വളര്‍ച്ചയെന്നും ദൈവശാസ്ത്ര പണ്ഡിതനായ ഫാ. ഗിയോസെപ്പേ ഫ്ലോറിയോ പറഞ്ഞു. കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിയാനുള്ള സുവിശേഷത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ വിസ്മരിക്കരുതെന്നും സഭയ്ക്കു ലഭിക്കുന്ന സന്ദേശങ്ങളാണ് ഓരോ രക്തസാക്ഷിത്വവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രിത്വൈക ദൈവത്തിൽ വിശ്വാസമര്‍പ്പിച്ച് ജീവിക്കുന്ന ഓരോ വ്യക്തിയും നിത്യജീവിതത്തിൽ വിശ്വാസത്തിനു സാക്ഷ്യം നല്കാൻ വിളിക്കപ്പെട്ടവരാണെന്ന് മിഷൻ ഇറ്റലി ഡയറക്ടർ ഫാ. മൈക്കിൾ ഒടോറോ പറഞ്ഞു. 'ജീവിതത്തിലേക്ക് വിളിക്കപ്പെട്ടവർ' എന്ന ഈ വർഷത്തെ 'മിഷ്ണറി രക്തസാക്ഷിത്വ ദിന' പ്രമേയം പരിശുദ്ധാത്മാവിനാൽ പുരിതരായി മാമ്മോദീസായിലൂടെ ക്രിസ്തുവിന്റെ പുനരുത്ഥാനത്തിൽ പങ്കാളികളായ നമ്മേ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു. മിഷ്ണറിമാരുടെ ജീവത്യാഗം സഭയെ കൂടുതൽ തീക്ഷ്ണതയില്‍ വളർത്തുമെന്ന് ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ വർഷം അഭിപ്രായപ്പെട്ടിരുന്നു. ഈ പുണ്യദിനത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെയും വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെയും വാഴ്ത്തപ്പെട്ട റാണി മരിയയുടെയും ഗ്രഹാം സ്റ്റെയിനിന്റെയും രക്തസാക്ഷിത്വത്തിന്റെ അമൂല്യമായ വിലയോട് ചേര്‍ത്ത് ഭാരത സഭയെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച്, സകല മിഷ്ണറിമാര്‍ക്ക് വേണ്ടിയും നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
Image: /content_image/News/News-2018-03-24-07:27:19.jpg
Keywords: മിഷ്ണറി, രക്തസാ
Content: 7427
Category: 18
Sub Category:
Heading: വിശുദ്ധ ജിയന്നയുടെ തിരുശേഷിപ്പ് വഹിച്ച് പ്രോലൈഫ് പരിഹാരറാലി
Content: ചങ്ങനാശേരി: അതിരൂപത ജീവന്‍ ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ 245 ദിവസങ്ങളായി നടക്കുന്ന വിശുദ്ധ ജിയന്ന ബരേറ്റ മൊള്ളയുടെ തിരുശേഷിപ്പ് പ്രയാണ സമാപനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പ്രോലൈഫ് പരിഹാരറാലി നടത്തും. മരിയന്‍ കേന്ദ്രമായ പാറേല്‍ പള്ളിയില്‍നിന്നും മെത്രാപ്പോലീത്തന്‍ പള്ളിയിലേക്കു നടക്കുന്ന റാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ ഫാളാഗ് ഓഫ് ചെയ്യും. വിവിധ ഫൊറോനകളില്‍നിന്നായി നൂറുകണക്കിനു വിശ്വാസികള്‍ പരിഹാര റാലിയില്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം റാലി നയിക്കും. റാലി മെത്രാപ്പോലീത്തന്‍പള്ളിയില്‍ എത്തുമ്പോള്‍ കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സന്ദേശം നല്‍കും. വിശുദ്ധ ജീയന്നയുടെ തിരുശേഷിപ്പ് പ്രയാണം നാളെ മെത്രാപ്പോലീത്തന്‍പള്ളിയില്‍ സമാപിക്കും. ഗര്‍ഭപാത്രത്തില്‍വച്ചു നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി മെത്രാപ്പോലീത്തന്‍പള്ളി അങ്കണത്തില്‍ സജ്ജമാക്കിയ സ്മാരകം പ്രോലൈഫ് ദിനമായ നാളെ രാവിലെ ഒന്‍പതിന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം വെഞ്ചരിക്കും.
Image: /content_image/India/India-2018-03-24-07:56:09.jpg
Keywords: പ്രോലൈ
Content: 7428
Category: 1
Sub Category:
Heading: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നവരില്‍ ഭൂരിഭാഗവും ക്രൈസ്തവര്‍
Content: ലണ്ടന്‍: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ക്രിസ്ത്യാനികളെന്ന്‍ ഗവേഷണ ഫലം. മാര്‍ക്കറ്റിംഗ് ആന്‍ഡ്‌ മീഡിയ ഏജന്‍സിയായ ടി‌എം‌എച്ച് യു‌കെയില്‍ നടത്തിയ ഗവേഷണത്തിലാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവുമധികം സംഭാവനകള്‍ നല്‍കുന്നതെന്ന് ക്രൈസ്തവരാണെന്ന് വ്യക്തമായത്. മതപരമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, ഭവനരഹിതര്‍ക്കും യുവജനങ്ങളുടെ സഹായത്തിനുമാണ് ഭൂരിഭാഗവും സംഭാവനകള്‍ നല്‍കുന്നത്. ക്യാന്‍സര്‍ റിസേര്‍ച്ച് സെന്‍ററാണ് ഏറ്റവുമധികം സംഭാവന ലഭിക്കുന്ന സ്ഥാപനം. ടി‌എം‌എച്ച് മീഡിയായുടെ മാനേജിംഗ് ഡയറക്ടറായ എമ്മാ ടിന്‍സ്ലിയാണ് ഗവേഷണ ഫലം പുറത്തുവിട്ടത്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം കാരുണ്യപ്രവര്‍ത്തികള്‍ അവരുടെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ടിന്‍സ്ളി പറഞ്ഞു. 2017-ല്‍ നടത്തിയ മറ്റൊരു സര്‍വ്വേയില്‍ യുകെ യിലെ 61 ശതമാനം ക്രൈസ്തവ വിശ്വാസികളും പതിവായി സംഭാവനകള്‍ നല്‍കുന്നവരാണെന്ന് വ്യക്തമായിരുന്നു. യുകെയിലെ 87 ശതമാനത്തോളം വിശ്വാസികള്‍ പലപ്പോഴായി സംഭാവനകള്‍ നല്‍കുന്നവരാണെന്നാണ് ടി‌എം‌എച്ച് നടത്തിയ പുതിയ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. 87 ശതമാനത്തില്‍ പകുതിയോളം പേര്‍ ആഴ്ചയിലൊരിക്കല്‍ സംഭാവന നല്‍കുന്നവരാണ്. മൂന്നിലൊരു ഭാഗം തങ്ങളുടെ സഭക്ക് മാത്രം സംഭാവനകള്‍ നല്‍കുന്നവരാണെന്നും സര്‍വ്വേ ഫലം പറയുന്നു. എന്നാല്‍ 13 ശതമാനത്തോളം ആളുകള്‍ തങ്ങള്‍ യാതൊരു കാരുണ്യപ്രവര്‍ത്തികള്‍ക്കും സംഭാവനകള്‍ നല്‍കാറില്ലെന്നു തുറന്ന്‍ സമ്മതിക്കുന്നു. യുകെയിലെ ക്രിസ്ത്യന്‍ ജനതയുടെ കാരുണ്യ മനോഭാവം, സഭകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ശരിയായ രീതിയില്‍ തങ്ങളുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുവാന്‍ ഉപകരിക്കുമെന്നാണ് വ്യക്തമാക്കുന്നത്.
Image: /content_image/News/News-2018-03-24-08:19:11.jpg
Keywords: കാരുണ്യ
Content: 7429
Category: 1
Sub Category:
Heading: 80 വര്‍ഷത്തിനു ശേഷം ഓസ്ട്രേലിയന്‍ സഭയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തിന് അനുമതി
Content: സിഡ്നി: എണ്‍പത് വര്‍ഷത്തിന് ശേഷം ആദ്യമായി ഓസ്ട്രേലിയന്‍ സഭയിലെ മെത്രാന്‍മാരും വൈദികരും അല്‍മായരും സന്യസ്തരും ഒത്തൊരുമിച്ചുള്ള സമ്പൂര്‍ണ്ണ സമ്മേളനത്തിന് ഫ്രാന്‍സിസ് പാപ്പയുടെ അനുമതി. കത്തോലിക്ക വിശ്വാസികളുടെ ഏറ്റവുമധികം ജനപങ്കാളിത്തമുള്ളതും ശ്രദ്ധേയവുമായ ദേശീയ സംഗമമായിരിക്കും 2020-ല്‍ നടക്കാന്‍ പോകുന്നതെന്ന് ദേശീയ മെത്രാന്‍ സമിതിയുടെ ചെയര്‍മാനും ബ്രിസ്ബെയിന്‍ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോള്‍റിഡ്ജ് പ്രസ്താവനയില്‍ പറഞ്ഞു. ഓസ്ടേലിയന്‍ സഭ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലഘട്ടത്തില്‍ ആത്മീയമായും സാമൂഹികമായും സാംസ്ക്കാരികമായും സഭയെ കാലികമായി നവീകരിക്കാന്‍ സമ്പൂര്‍ണ്ണ സംഗമം സഹായിക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് കോള്‍റിഡ്ജ് പ്രത്യാശ പ്രകടിപ്പിച്ചു. 2020-ല്‍ നടക്കാന്‍ പോകുന്ന സമ്പൂര്‍ണ്ണസംഗമത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം പെന്തക്കൂസ്താ തിരുനാളില്‍ത്തന്നെ ആരംഭിക്കുമെന്ന് കമ്മിഷന്‍ സെക്രട്ടറി ടേര്‍വി കോളിന്‍സ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. “ദൈവാരൂപിയുടെ പ്രചോദനങ്ങള്‍ക്ക് കാതോര്‍ക്കാം” എന്നതാണ് സംഗമത്തിന്റെ ആപ്തവാക്യം. പ്ലീനറി കൌണ്‍സിലിന് ഒരുങ്ങുന്നതിനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനും plenarycouncil.catholic.org.au എന്ന വെബ്സൈറ്റ് ദേശീയ മെത്രാന്‍ സമിതി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പ്ലീനറി സമ്മേളനത്തില്‍ എടുക്കുന്ന ഓരോ തീരുമാനവും വത്തിക്കാന്റെ അനുമതിയോടെ മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളൂ.
Image: /content_image/News/News-2018-03-24-10:33:11.jpg
Keywords: ഓസ്ട്രേ