Contents

Displaying 7081-7090 of 25128 results.
Content: 7390
Category: 1
Sub Category:
Heading: ബംഗളൂരു അതിരൂപതയെ ഡോ. പീറ്റര്‍ മച്ചാഡോ നയിക്കും
Content: വത്തിക്കാന്‍ സിറ്റി: ബെല്‍ഗാം രൂപതയുടെ ബിഷപ്പായിരിന്ന ഡോ. പീറ്റര്‍ മച്ചാഡോയെ ബംഗളൂരു ആര്‍ച്ച്ബിഷപ്പായി നിയമിച്ചു. നിലവിലെ മെത്രാന്‍ ഡോ. ബെര്‍ണാര്‍ഡ് ബ്ലാസിയൂസ് മൊറാസ് പ്രായപരിധി എത്തിയതിനെത്തുടര്‍ന്നു സമര്‍പ്പിച്ച രാജി സ്വീകരിച്ചാണ് പുതിയ നിയമനം വത്തിക്കാന്‍ പുറപ്പെടുവിച്ചത്. ഡോ. മച്ചാഡോ സ്ഥാനമേല്‍ക്കും വരെ ഡോ. മൊറാസ് അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി തുടരും. 1954 മേയ് 26നു ഹൊന്നവാറിലാണ് ഡോ. മച്ചാഡോയുടെ ജനനം. 1978 ഡിസംബര്‍ 8നു പൗരോഹിത്യം സ്വീകരിച്ചു. 2006 മാര്‍ച്ച് 30നു ബെല്‍ഗാം ബിഷപ്പായി അഭിഷിക്തനായി. കാനന്‍ ലോയില്‍ ഡോക്ടറേറ്റുള്ള ഇദ്ദേഹം പ്രൊക്യൂറേറ്റര്‍, കോണ്‍സുലേറ്റര്‍, അല്മായര്‍ക്കുള്ള കര്‍ണാടക ബിഷപ്പ്സ് കൗണ്‍സില്‍ കമ്മീഷന്റെ സെക്രട്ടറി എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2018-03-20-00:29:18.jpg
Keywords: ബംഗളൂരു
Content: 7391
Category: 18
Sub Category:
Heading: ഓഖി ഇരകള്‍ക്ക് സീറോ മലബാർ സഭയുടെ 4.95 കോടി രൂപ സഹായം
Content: കൊച്ചി: ഓഖി ദുരന്തത്തിന്റെ ഇരകളായ മത്സ്യത്തൊഴിലാളികളുടെ സമഗ്ര പുനരധിവാസ പ്രവർത്തനങ്ങൾക്കു സീറോ മലബാർ സഭയുടെ 4.95 കോടി രൂപയുടെ സഹായം. നേരത്തെ ദുരന്ത പ്രദേശങ്ങളിൽ രണ്ടരക്കോടി രൂപയുടെ അടിയന്തര സഹായവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നേരിട്ട് എത്തിച്ചു. തുടർന്നു കെസിബിസിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സുസ്ഥിര പുനരധിവാസ പ്രവർത്തനങ്ങൾക്കായി സീറോ മലബാർ സഭയിലെ വിവിധ രൂപതകളും സന്യാസസമൂഹങ്ങളും 2.45 കോടി രൂപ സമാഹരിച്ചു. കെസിബിസി ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്മെന്റ് കമ്മീഷനാണ് ഈ തുക സമഗ്ര പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കുക. സീറോ മലബാർ സിനഡ് രൂപം നൽകിയ സീറോ മലബാർ സോഷ്യൽ ഡെവലപ്മെന്റ് നെറ്റ് വർക്കിന്റെ (സ്പന്ദൻ) നേതൃത്വത്തിലാണു സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കുള്ള വിഭവസമാഹരണവും പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതെന്നു ചീഫ് കോ- ഓർഡിനേറ്റർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് പറഞ്ഞു. നേരത്തെ തീരദേശ ജനതയ്ക്കു ലത്തീന്‍ സഭ നൂറു കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരിന്നു.
Image: /content_image/India/India-2018-03-20-01:54:53.jpg
Keywords: സീറോ മലബാർ
Content: 7392
Category: 18
Sub Category:
Heading: സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറെന്ന് കെ‌സി‌ബി‌സി
Content: പാല: മദ്യനയത്തില്‍ രൂക്ഷമായ വിമര്‍ശനം നേരിടുന്ന സംസ്ഥാനസര്‍ക്കാരുമായി ഏതുനിമിഷവും ചര്‍ച്ചയ്ക്ക് തയാറെന്നു കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യനയത്തില്‍ അന്തിമതീരുമാനമെടുക്കുംമുന്പ് മദ്യവിരുദ്ധ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുമെന്ന മുന്‍വാഗ്ദാനം പാലിച്ചിരുന്നെങ്കില്‍ പ്രശ്‌നം ഇത്രയും വഷളാകില്ലായിരുന്നുവെന്ന് സമിതി സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജേക്കബ് വെള്ളമരുതുങ്കലും പ്രസാദ് കുരുവിളയും അഭിപ്രായപ്പെട്ടു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറങ്ങിയാല്‍ സമൂഹത്തിന്റെ നാനാതുറയിലുള്ള ആളുകളെ പങ്കെടുപ്പിച്ച് ബഹുജന കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുമെന്നും ഏപ്രില്‍ രണ്ടിന് എറണാകുളം പിഒസിയില്‍ ഏകദിനസമ്മേളനം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Image: /content_image/India/India-2018-03-20-02:03:36.jpg
Keywords: കെ‌സി‌ബി‌സി
Content: 7393
Category: 18
Sub Category:
Heading: ദളിത് കത്തോലിക്കാ മഹാജനസഭ ഭാരവാഹികളെ തിരഞ്ഞെടുത്തു
Content: ചങ്ങനാശേരി: ദളിത് കത്തോലിക്കാ മഹാജനസഭ (ഡിസിഎംഎസ്) ചങ്ങനാശേരി അതിരൂപത പ്രസിഡന്റായി ജയിസ് ഇലവുങ്കലിനെ വീണ്ടും തെരഞ്ഞെടുത്തു. സിജോ ജേക്കബ് (വൈസ്പ്രസിഡന്റ്), മാത്യു ജോസഫ് (ജനറല്‍ സെക്രട്ടറി), ജെസി ജോണ്‍ (ജോയിന്റ് സെക്രട്ടറി), പി.ഡി. ജോസഫ് (ട്രഷറര്‍), ജോണ്‍ ചാക്കോ (ഓര്‍ഗനൈസര്‍), മിനിറോയി, ത്രേസ്യാമ്മ ജോസഫ്, ലെനിന്‍ ജോസഫ്, ജോസ് കാവിലിക്കര, റോബി ആന്റണി, ജോയി മാത്യു, മറിയാമ്മ ജോസഫ്, സെബാസ്റ്റ്യന്‍ ജോസഫ് ( കമ്മിറ്റി അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു. സന്ദേശനിലയം ഹാളില്‍ കൂടിയ തെരഞ്ഞെടുപ്പ് സെമിനാര്‍ വികാരി ജനറാള്‍ മോണ്‍ ജോസഫ് മുണ്ടകത്തില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. ജസ്റ്റിന്‍ കായംകുളത്തുശേരി നേതൃത്വം നല്കി. സംസ്ഥാന സെക്രട്ടറി എന്‍.ഡി സെലിന്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു.
Image: /content_image/India/India-2018-03-20-02:14:29.jpg
Keywords: ദളിത
Content: 7394
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Content: കൊച്ചി: ജീവന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മികച്ച പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെസിബിസി പ്രോലൈഫ് സമിതിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. തൃശൂര്‍ അതിരൂപതയ്ക്കും താമരശേരി, കൊല്ലം രൂപതകള്‍ക്കുമാണു പ്രഥമ പുരസ്‌കാരം നല്‍കുന്നത്. 25നു തൃശൂര്‍ മുണ്ടത്തിക്കോട് സ്‌നേഹാലയത്തില്‍ നടക്കുന്ന സംസ്ഥാനതല പ്രോ ലൈഫ് ദിനാചരണത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അവാര്‍ഡുകള്‍ സമര്‍പ്പിക്കുമെന്നു കെസിബിസി പ്രോ ലൈഫ് സമിതി ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി അറിയിച്ചു.
Image: /content_image/India/India-2018-03-20-02:26:32.jpg
Keywords: പ്രോലൈ
Content: 7395
Category: 1
Sub Category:
Heading: ആക്രമണ സാധ്യത: ഇന്തോനേഷ്യൻ ദേവാലയങ്ങളിൽ ജാഗ്രതാനിര്‍ദ്ദേശം
Content: ജക്കാർത്ത: ഇന്തോനേഷ്യയിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദ്ദേശം. വിശുദ്ധവാര ശുശ്രൂഷകള്‍ അടുത്തു നടക്കാനിരിക്കുന്ന സാഹചര്യത്തെ കൂടി പരിഗണിച്ചാണ് സഭാധികാരികള്‍ വിശ്വാസ സമൂഹത്തോട് കൂടുതൽ ജാഗ്രത പാലിക്കാന്‍ നിർദ്ദേശം നൽകിയിരിക്കുന്നത്. ഉയിര്‍പ്പു തിരുനാളിനോടനുബന്ധിച്ച് ഇടവകകളിലും മിഷൻ കേന്ദ്രങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്നു പാലംബാങ്ങ് അതിരൂപത വികാരി ജനറാൾ ഫാ.ഫെലിക്സ് അറ്റ്മോജോ വിശ്വാസ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. മുൻ വർഷങ്ങളിലേതു പോലെ ദേവാലയക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ സഭാനേതൃത്വം കൂടുതല്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം പതിനൊന്നിന് യോഗ്യാകര്‍ത്തായിലെ സെന്‍റ് ലിഡ്വിന ദേവാലയത്തിൽ വിശുദ്ധ കുര്‍ബാന മദ്ധ്യേ ആയുധധാരി ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിൽ സെമറാങ്ങ് അതിരൂപത വികാരി ജനറാൾ ഫാ. ഫ്രാൻസിസ്കസ് വിഗ്നിയോ സുമാർത്തയും ദേവാലയങ്ങളില്‍ സുരക്ഷ വർദ്ധിപ്പിക്കുവാൻ നിർദ്ദേശം നൽകിയിരുന്നു. സുരക്ഷയുടെ ഭാഗമായി പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണങ്ങളുടെ നടുവിൽ പ്രകോപനപരമായ നീക്കങ്ങളൊന്നും ക്രൈസ്തവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് മേദൻ ആർച്ച് ബിഷപ്പ് അന്‍സിറ്റസ് സിനാഗ അഭ്യർത്ഥിച്ചു. ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കു നേരെ വിവേചനവും ആക്രമണങ്ങളും ഓരോ ദിവസവും വർദ്ധിച്ചു വരുന്ന സാഹചര്യമാണ് ഇന്തോനേഷ്യയില്‍ നിലനില്‍ക്കുന്നത്. മാർച്ച് 8 ന് തെക്കൻ സുമത്രായിലെ ചാപ്പലിൽ നടന്ന ആക്രമണത്തിൽ ദേവാലയത്തിനും തിരുസ്വരൂപങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. കഴിഞ്ഞ മാസം ഇസ്ലാമിക നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്ന കാരണത്താൽ രണ്ടു ക്രൈസ്തവ വിശ്വാസികളെ പൊതുവേദിയിൽ ചാട്ടവാര്‍ കൊണ്ട് അടിച്ചു ശിക്ഷിച്ചത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിന്നു. മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യയിൽ പത്തു ശതമാനത്തോളമാണ് ക്രൈസ്തവ സാന്നിദ്ധ്യം.
Image: /content_image/News/News-2018-03-20-10:19:03.jpg
Keywords: ഇന്തോ
Content: 7396
Category: 1
Sub Category:
Heading: ട്രംപിന്റെ സ്വകാര്യ ബൈബിള്‍ വാഷിംഗ്‌ടണ്‍ മ്യൂസിയത്തിലേക്ക്
Content: വാഷിംഗ്‌ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപയോഗിച്ച രണ്ടു ബൈബിളുകളില്‍ ഒരെണ്ണം വാഷിംഗ്‌ടണ്‍ ഡി.സി യിലെ ബൈബിള്‍ മ്യൂസിയത്തിലേക്ക്. 2016-ലെ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ട്രംപ് പലപ്പോഴും ഉപയോഗിച്ചിട്ടുള്ളതും തനിക്ക് വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ളതെന്നു വിശേഷിപ്പിച്ചിട്ടുള്ള ബൈബിളാണ് മ്യൂസിയത്തില്‍ ഇനി സൂക്ഷിക്കുക. ചെറുപ്പകാലം മുതല്‍ ട്രംപ് ഉപയോഗിച്ചിരുന്നതാണ് ‘റിവൈസ്ഡ് സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന്‍’ ബൈബിള്‍. ആദ്യമായി ന്യൂയോര്‍ക്കിലെ ജമൈക്കയിലെ പ്രിസ്ബൈറ്റേറിയന്‍ ദേവാലയത്തില്‍ പോയപ്പോഴും അദ്ദേഹത്തിന്റെ കയ്യില്‍ ഈ ബൈബിള്‍ ഉണ്ടായിരുന്നു. മതബോധന ക്ലാസ്സുകള്‍ക്ക്‌ പോകുമ്പോഴും ഈ ബൈബിളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. “വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ അമ്മ തന്ന ബൈബിളാണിത്. അമ്മ എന്റെ പേരും വിലാസവും ഇതില്‍ എഴുതിയിട്ടുള്ളത് കൊണ്ട് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ബൈബിളാണിത്”. ബൈബിളിനെ കുറിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞ വാക്കുകളാണിത്. ഹാരി എസ്. ട്രൂമാന്‍, ഐസനോവര്‍, ജോര്‍ജ്ജ് എച്ച്. ഡബ്ല്യു. ബുഷ്‌, ജോര്‍ജ്ജ് ഡബ്ല്യു. ബുഷ്‌ തുടങ്ങിയ പ്രശസ്തരായ അമേരിക്കന്‍ പ്രസിഡന്റുമാരുടെ ബൈബിളുകള്‍ക്കൊപ്പം മ്യൂസിയത്തിന്റെ രണ്ടാം നിലയിലെ ‘ബൈബിള്‍ ഇന്‍ ദി വേള്‍ഡ്’ വിഭാഗത്തില്‍, എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ചിരുന്ന ബൈബിളിന്റെ മുകളിലാണ് ട്രംപിന്റെ ബൈബിളിന്റെ സ്ഥാനം. ബൈബിളും അതുമായി ബന്ധപ്പെട്ട, രേഖകളുടേയും ലോകത്തെ ഏറ്റവും വലിയ ശേഖരമാണ് ‘മ്യൂസിയം ഓഫ് ദി ബൈബിള്‍’. കഴിഞ്ഞ വര്‍ഷം തുറന്ന ഈ മ്യൂസിയം സ്വകാര്യ വ്യക്തികളുടേയും, മറ്റ് മ്യൂസിയങ്ങളുടേയും സഹായത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്ര ചരിത്രത്തിന്റെ ഒരു ഭാഗം കൂടി തങ്ങളുടെ ബൈബിള്‍ ശേഖരത്തിലേക്ക് ലഭിച്ചതില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്ന് മ്യൂസിയത്തിന്റെ പ്രസിഡന്റായ കാരി സമ്മേഴ്സ് പറഞ്ഞു. സര്‍ക്കാരിലും, ഭരണകര്‍ത്താക്കളിലും ബൈബിളിനുള്ള സ്വാധീനം ജനങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ ഈ ശേഖരം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2018-03-20-11:35:11.jpg
Keywords: ട്രംപ, യു‌എസ് പ്രസി
Content: 7397
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ അഞ്ച് വര്‍ഷം; വിശദമായ കണക്കുകള്‍ പുറത്തുവിട്ട് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനായി വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഫ്രാന്‍സിസ് പാപ്പ അവരോധിതനായതിനു ശേഷം അഞ്ചുവര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ മാര്‍പാപ്പ നടത്തിയ പ്രധാന പരിപാടികള്‍, സന്ദര്‍ശനങ്ങള്‍, രേഖകള്‍, യാത്രകള്‍ തുടങ്ങിയവയുടെ സംപ്ക്ഷിത രൂപം വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പുറത്തുവിട്ടു. ഇക്കഴിഞ്ഞ കാലയളവില്‍ 22-ഓളം അന്താരാഷ്ട്ര പര്യടനങ്ങളാണ് ഫ്രാന്‍സിസ് പാപ്പ നടത്തിയത്. 81 വയസ്സുള്ള പാപ്പ മൊത്തം 154,906 മൈലാണ് തന്റെ അജപാലന ദൗത്യങ്ങളുമായി ലോകമെമ്പാടും സഞ്ചരിച്ചത്. ഏതാണ്ട് 6 പ്രാവശ്യത്തോളം ലോകം ചുറ്റുവാനെടുക്കുന്ന ദൂരത്തോളമെന്നാണ് ഈ കണക്കിനെ വത്തിക്കാന്‍ പ്രസ് വിശേഷിപ്പിച്ചിരിക്കുന്നത്. 15-ാം നൂറ്റാണ്ടില്‍ ഒട്ടോമന്‍ പടയാളികള്‍ കൊലപ്പെടുത്തിയ 800 അല്‍മായര്‍ ഉള്‍പ്പെടെ 880 പേരെ പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി. 61 പേരെ കര്‍ദ്ദിനാളായി വാഴിക്കുകയും ചെയ്തു. തിരുസഭ, കുടുംബം, കാരുണ്യം, വിശുദ്ധ കുര്‍ബാന തുടങ്ങി നിരവധി വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രബോധനപരവും, വിചിന്തനപരവുമായ 219-ഓളം പൊതു പ്രഭാഷണം പാപ്പ നടത്തി. 286 പ്രാവശ്യമാണ് വത്തിക്കാന്‍ സന്ദര്‍ശകര്‍ക്കൊപ്പം ത്രികാലജപവും (Angelus), സ്വര്‍ല്ലോക രാജ്ഞിയായ മറിയത്തിന്റെ ‘റെജിനാ കൊയേലി’യും പാപ്പ ചൊല്ലിയത്. ‘ലൂമെന്‍ ഫിഡേ’, ‘ലൗദാത്തോ സി’ തുടങ്ങിയ ചാക്രിക ലേഖനങ്ങളും, ‘ഇവാഞ്ചലി ഗോഡിയം’, ‘അമോരിസ് ലെത്തീസ്യ’ തുടങ്ങിയ ശ്ലൈഹീക ലേഖനങ്ങളും ഉള്‍പ്പെടെ 41 പ്രധാനപ്പെട്ട രേഖകള്‍ ഫ്രാന്‍സിസ് പാപ്പ ഇക്കാലയളവില്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 22 അന്താരാഷ്‌ട്ര അപ്പസ്തോലിക സന്ദര്‍ശനങ്ങള്‍ക്ക് പുറമേ, ഇറ്റലിയില്‍ തന്നെ 18 അജപാലക സന്ദര്‍ശനങ്ങളും, റോം അതിരൂപതയുടെ മെത്രാനെന്ന നിലയില്‍ റോമിലെ വിവിധ ഇടവകകളിലായി 16 സന്ദര്‍ശനങ്ങളും നടത്തി. ഇതിനുപുറമേ, നഗരത്തിലെ സിനഗോഗ്, റോമിലെ ജര്‍മ്മന്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്, ആംഗ്ലിക്കന്‍ ചര്‍ച്ച്, സാന്താ സോഫിയായിലെ യുക്രൈന്‍ കത്തോലിക്കാ ബസലിക്ക ഉള്‍പ്പെടെ റോമിലെ ഒമ്പതോളം വിവിധ ദേവാലയങ്ങളിലെ പ്രത്യേക പരിപാടികളിലും പാപ്പ പങ്കെടുക്കുകയുണ്ടായി. കുടുംബത്തെ ആസ്പദമാക്കി രണ്ടെണ്ണവും, യുവജനങ്ങളെ കുറിച്ചുള്ള ഒരെണ്ണവും, അടുത്തവര്‍ഷം ആമസോണില്‍ നടക്കുവാനിരിക്കുന്നതും കൂട്ടി മെത്രാന്‍മാരുടെ 4 സിനഡുകളാണ് ഫ്രാന്‍സിസ് പാപ്പാ വിളിച്ചു ചേര്‍ത്തത്. ‘കരുണയുടെ വര്‍ഷം’, ‘സമര്‍പ്പിത ജീവിതം’ എന്നീ പേരുകളില്‍ 2 'പ്രത്യേക വര്‍ഷ' പ്രഖ്യാപനങ്ങളും ഫ്രാന്‍സിസ് പാപ്പ നടത്തിയിട്ടുണ്ട്. 'പാവപ്പെട്ടവരുടെ ദിനം', 'കര്‍ത്താവിനായി 24 മണിക്കൂര്‍', 'സിറിയയിലേയും, തെക്കന്‍ സുഡാനിലേയും. കോംഗോയിലേയും സമാധാനത്തിനായി ഒരു ഉപവാസ ദിനം' തുടങ്ങിയവ ഉള്‍പ്പെടെ ഏഴോളം 'പ്രത്യേക ദിന' പ്രഖ്യാപനങ്ങളും മാര്‍പാപ്പ ഇക്കാലയളവില്‍ പ്രഖ്യാപിച്ചു. മൂന്നോളം ‘ലോക യുവജനദിനം’ പാപ്പ പ്രഖ്യാപിക്കുകയും രണ്ടെണ്ണത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. 2013 മാർച്ചിൽ നടന്ന കോൺക്ലേവിലാണ് സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെട്ടത്.
Image: /content_image/News/News-2018-03-20-13:01:03.jpg
Keywords: പാപ്പ
Content: 7398
Category: 1
Sub Category:
Heading: സി‌ബി‌സി‌ഐ പ്രസിഡന്റ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു; സഭയുടെ സേവനങ്ങള്‍ തുടരണമെന്ന് മോദി
Content: ന്യൂഡല്‍ഹി: ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റ് മന്ദിരത്തിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇന്നലെ രാവിലെ 11.30 മുതല്‍ അര മണിക്കൂറോളമാണ് ചര്‍ച്ച നടത്തിയത്. സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യനുമാണ് പ്രധാനമന്ത്രിയെ കണ്ടത്. രാഷ്ട്രനിര്‍മാണത്തില്‍ സഭ നടത്തിവരുന്ന സേവനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ സേവനം തുടങ്ങിയ മേഖലകളില്‍ കത്തോലിക്കാ സഭ തങ്ങളുടെ അംഗസഖ്യ അനുസരിച്ചുള്ളതിനേക്കാള്‍ വലിയ സേവനം നടത്തുന്നതു തുടരണമെന്ന് മോദി ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഭാരത സന്ദര്‍ശനവും ചര്‍ച്ചയായി. മാര്‍പാപ്പയ്ക്കും രാഷ്ട്രപതിയും, പ്രധാനമന്ത്രിയും അടക്കമുള്ള ഇന്ത്യയിലെ നേതൃത്വത്തിനും യോജിച്ച തീയതികള്‍ കണ്ടെത്തുന്നതാണു തടസ്സമെന്ന് മോദി പറഞ്ഞതായി കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി എന്തെങ്കിലും ഉറപ്പു നല്‍കിയില്ലായെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. മാര്‍പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനം യാഥാര്‍ഥ്യമാക്കണം എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിച്ച് കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രിക്ക് കത്തും നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഭയാശങ്കകള്‍ മാറ്റാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും പ്രധാനമന്ത്രി ശക്തമായ സന്ദേശം നല്‍കണമെന്നും കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് എന്തു പ്രശ്‌നമുണ്ടെങ്കിലും പരിഹാരം കണ്ടെത്തുന്നതില്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നു മോദി പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശകസംഘത്തിലെ ഒന്പത് കര്‍ദിനാള്‍മാരില്‍ ഒരാളും മുംബൈ ആര്‍ച്ച്ബിഷപ്പുമായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് സിസിബിഐ (ദേശീയ ലാറ്റിന്‍ മെത്രാന്‍ സമിതി, എഫ്എബിസി (ഏഷ്യന്‍ മെത്രാന്‍ സമിതി) എന്നിവയുടെ പ്രസിഡന്‍റ് പദവിയും അലങ്കരിക്കുന്നുണ്ട്. കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഇന്ന് രാജ്യത്തെ ക്രൈസ്തവ എംപിമാരുമായി കൂടിക്കാഴ്ച നടത്തും. എംപിമാര്‍ക്ക് അത്താഴവിരുന്നും നല്‍കും.
Image: /content_image/News/News-2018-03-21-02:42:48.jpg
Keywords: സി‌ബി‌സി‌ഐ
Content: 7399
Category: 18
Sub Category:
Heading: സഭയിലെ പ്രശ്‌നങ്ങള്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്: കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്
Content: ന്യൂഡല്‍ഹി: കത്തോലിക്കാ സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ തെരുവിലേക്കു വലിച്ചിഴയ്ക്കരുതെന്ന് സിബിസിഐ പ്രസിഡന്‍റും മുംബൈ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്. സീറോ മലബാര്‍ സഭയിലെ ഭൂമി വിഷയത്തില്‍ പ്രതികരിക്കുകയായിരിന്നു അദ്ദേഹം. സ്വയംഭരണാധികാരമുള്ള സഭ ആയതിനാല്‍ സീറോ മലബാര്‍ സഭയിലെ പ്രശ്‌നങ്ങളില്‍ സിബിസിഐ ഇടപെടില്ലായെന്നും രാജ്യത്തെ നിയമ സംവിധാനവും സഭാപരമായ കാര്യങ്ങളില്‍ കാനന്‍ നിയമവും ഉള്ളതിനാല്‍ ചര്‍ച്ച് ആക്ടോ മറ്റേതെങ്കിലും സര്‍ക്കാര്‍ നിയമമോ വേണമെന്ന നിര്‍ദേശങ്ങളോട് യോജിപ്പില്ലെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി. സഭയുടെയും സഭാ സ്ഥാപനങ്ങളുടെയും ഭരണത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കണം. ആഭ്യന്തര പ്രശ്‌നങ്ങള്‍ തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്. സഭയ്ക്കകത്തെ കാര്യങ്ങള്‍ വീട്ടിനുള്ളില്‍ പരിഹരിക്കണം. ഇന്ത്യന്‍ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്. കാനന്‍ നിയമത്തിലും അതാതു രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിബിസിഐയുടെ മുന്‍ പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യവും മാര്‍ ആലഞ്ചേരിയെ നേരില്‍ കണ്ട് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വിശദീകരിച്ചു.
Image: /content_image/News/News-2018-03-21-03:00:08.jpg
Keywords: ഗ്രേഷ്യ