Contents

Displaying 7031-7040 of 25128 results.
Content: 7340
Category: 18
Sub Category:
Heading: മലയാറ്റൂര്‍: വിശ്വാസികളുടെ ഒഴുക്കു തുടരുന്നു
Content: മലയാറ്റൂര്‍: അ​ന്ത​ർ​ദേ​ശീ​യ തീ​ർത്ഥാ​ട​ന കേ​ന്ദ്ര​മാ​യ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് വിശ്വാസികളുടെ പ്രവാഹം. അതിരൂപതയിലെ വിവിധ ഫൊറോനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കുരിശുമുടി തീര്‍ത്ഥാടനം നടന്നു. അങ്കമാലി, ചേര്‍ത്തല, പറവൂര്‍, മൂഴിക്കുളം, വല്ലം ഫൊറോനകളുടെ നേതൃത്വത്തിലാണ് ഇന്നലെ മലകയറിയത്. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്ത് ഉദ്ഘാടനം ചെയ്തു. പറവൂര്‍ ഫൊറോന വികാരി ഫാ. പോള്‍ കരേടന്‍ പ്രാരംഭ പ്രാര്‍ഥനകള്‍ക്ക് തുടക്കം കുറിച്ചു. വൈസ് ചാന്‍സലര്‍ ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, ഫാ. ജോണ്‍സണ്‍ വടക്കുംചേരി, വിവിധ ഫൊറോനകളിലെ വൈദികര്‍ എന്നിവര്‍ മലകയറ്റത്തിന് നേതൃത്വം നല്കി. മലയടിവാരത്തെ മാര്‍ത്തോമാശ്ലീഹായുടെ രൂപത്തിനു മുന്നില്‍ ഒരുമിച്ചുകൂടിയ വിശ്വാസികള്‍ പീഡാനുഭവ സ്ഥലങ്ങളില്‍ പ്രത്യേകം പ്രാര്‍ഥനകള്‍ അര്‍പ്പിച്ചും കുരിശിന്റെ വഴി ചൊല്ലിയുമാണ് മലകയറിയത്. മലമുകളിലെ മാര്‍ത്തോമാ മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങിയ അവര്‍ ദിവ്യബലിയിലും സംബന്ധിച്ചു. 18 ന് എറണാകുളം, കറുകുറ്റി, കിഴക്കമ്പലം, മഞ്ഞപ്ര, പള്ളിപ്പുറം, തൃപ്പൂണിത്തുറ എന്നീ ഫൊറോനകളിലെ വിശ്വാസികള്‍ കുരിശുമുടി കയറുന്നതോടെ വിവിധ ഫൊറോനാതല മലകയറ്റത്തിനു സമാപനമാകും.
Image: /content_image/News/News-2018-03-13-05:47:52.jpg
Keywords: മലയാറ്റൂ
Content: 7341
Category: 18
Sub Category:
Heading: ജീവന്‍ തിരിച്ചെടുക്കാന്‍ അധികാരമുള്ളവൻ ദൈവം മാത്രം: ബിഷപ്പ് വിന്‍സെന്റ് സാമുവല്‍
Content: നെയ്യാറ്റിന്‍കര: ജീവന്റെ ദാതാവ്‌ ദൈവമാണെന്നും അത്‌ തിരിച്ചെടുക്കാനും അധികാരമുള്ളവൻ ദൈവം മാത്രമാണെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് കെ.ആർ.എൽ.സി.ബി.സി. യൂത്ത്‌ കമ്മീഷൻ ചെയർമാനും നെയ്യാറ്റിന്‍കര രൂപതാധ്യക്ഷനുമായ ബിഷപ്പ് വിന്‍സെന്റ് സാമുവല്‍. ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കുന്ന സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ധാർമ്മികമായ ഒരുപാട്‌ ചോദ്യങ്ങൾ സുപ്രീം കോടതി വിധി മുമ്പോട്ടു വയ്‌ക്കുന്നുണ്ടെന്നും ഇങ്ങനെ ഒരു വിധി പ്രസ്‌താവിച്ചതിൽ അത്യന്തം വേദനയും നിരാശയുമുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ‘ദൈവമായ കർത്താവ്‌ ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്‌ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്‌തു. അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു’ (ഉല്‍പത്തി 2: 7). സൃഷ്‌ടിയുടെ മകുടമായി ദൈവം മനുഷ്യനെ ഉയർത്തുന്ന വചന ഭാഗമാണിത്‌. ദൈവം തന്റെ ഛായയിൽ ഓരോ മനുഷ്യനും ജന്മം നൽകുമ്പോൾ ബോധപൂർവ്വം ഈ ജീവൻ വേണ്ടെന്നു വയ്‌ക്കാന്‍ മനുഷ്യന് എന്ത്‌ അവകാശമാണുള്ളത്‌. ജീവന്റെ ദാതാവ്‌ ദൈവമാണ്‌. അത്‌ തിരിച്ചെടുക്കാനും അധികാരമുള്ളവൻ ദൈവം മാത്രമാണ്‌. നാം പ്രാർത്ഥിക്കുമ്പോൾ ജീവന്റെ നാഥനായ ദൈവമേ എന്ന്‌ അഭിസംബോധന ചെയ്യുന്നത്‌ ഓർക്കുക. ഇവിടെയാണ്‌ ഫെബ്രുവരി 9, 2018-ൽ ഇന്ത്യയിലെ പരമോന്നത നീതിപീഠം ഉപാധികളോടെയുള്ള ദയാവധത്തിന്‌ സമ്മതം നൽകിയത്‌. ധാർമ്മികമായ ഒരുപാട്‌ ചോദ്യങ്ങൾ ഈ വിധി മുമ്പോട്ടു വയ്‌ക്കുന്നുണ്ട്‌. ഇങ്ങനെ ഒരു വിധി പ്രസ്‌താവിച്ചതിൽ അത്യന്തം വേദനയുണ്ട്‌, ഒപ്പം നിരാശയും. ‘യവുത്തനേസിയ’ എന്ന ഗ്രീക്കു പദത്തിന്റെ വാച്യാർത്ഥം നല്ല മരണം എന്നത്‌ മാത്രമാണ്‌. (eu- good, thanesia- death). ദയാവധം എന്ന വാക്കും ചിന്തയും അതിനോട്‌ കൂട്ടിച്ചേർത്തതാണ്‌. ദയാവധത്തിന്‌ 2 മാനങ്ങളുണ്ട്‌ – active & passive. ഇതിൽ passive (നിഷ്‌ക്രിയ) ദയാവധത്തിനാണ്‌ സുപ്രീം കോടതി അനുവാദം നല്‍കിയിരിക്കുന്നത്‌. മാരക രോഗത്തിന്‌ അടിമയായിരിക്കുന്ന ഒരു രോഗിക്ക്‌ ഇനിയൊരു തിരിച്ചുവരവ്‌ സാധ്യമല്ല എന്ന്‌ ബോധ്യപ്പെടുകയാണെങ്കിൽ നിയമത്തിന്റെ സമ്മതത്തോടെ ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ ഒഴിവാക്കുക വഴി ആ വ്യക്തിയെ മരിക്കാൻ അനുവദിക്കുകയാണ്‌ passive ദയാവധം. ഇതിൽ വധം നാമമാത്രമാണെന്ന്‌ കോടതി പറയുന്നുണ്ടെങ്കിലും ഇതും ഒരു കൊലപാതകം തന്നെയാണ്‌. ജീവനെടുക്കാൻ അവകാശവും അധികാരവുമില്ലാത്ത മനുഷ്യൻ ദയയുടെ പേരിൽ നടത്തുന്ന കൊലപാതകം. കത്തോലിക്കാ സഭ എന്നും ദയാവധം ഉൾപ്പെടുന്ന ജീവസംഹാര ഉപാധികളെ തള്ളിപ്പറഞ്ഞിട്ടേയുള്ളു. 2-ാം വത്തിക്കാൻ കൗണ്‍സിലിന്റെ പ്രമാണ രേഖയായ ഗൗദിയും എത്ത്‌ സ്‌പെസ്‌, നമ്പർ 27-ൽ സഭ ഇതിനെ നിശിതമായി വിമർശിക്കുന്നുണ്ട്‌. ജീവന്റെ തുടക്കവും ഒടുക്കവും പരമാവധി സംരക്ഷിക്കപ്പെടണമെന്നും സഭ നിഷ്‌കർഷിക്കുന്നു. ഏതെങ്കിലും വിധത്തിൽ നിർദോഷിയായ ഒരു മനുഷ്യ ജീവിയെ നിഹനിക്കാൻ ആർക്കും അനുവാദമില്ല. അത്‌ ഗർഭസ്ഥ ശിശുവോ, ഭ്രൂണമോ, ജനിച്ച കുഞ്ഞോ, വളർച്ച പ്രാപിച്ച വ്യക്തിയോ, പ്രായമായ ആളോ, സുഖപ്പെടാത്ത രോഗം ബാധിച്ചവനോ, അംഗവിഹീനരോ, മനോരോഗികളോ, അംഗവൈകല്യമുളളവരോ, മരിക്കുന്നവനോ ആയാലും വാസ്‌തവമാണ്‌. തനിക്കോ മറ്റുള്ളവർക്കോ വേണ്ടി ഇതുപോലൊരു കൊലപാതക പ്രവൃത്തി ആവശ്യപ്പെടുവാനും ആർക്കും അനുവാദമില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട നിയമം തന്നെ ഇങ്ങനെയാകുമ്പോൾ നാം ആരെ പഴിക്കണം. വില്‍പത്രത്തിന്റെ കാര്യമൊക്കെ നിയമം അനുശാസിക്കുന്നുവെങ്കിലും അതിന്റെ സാധുത എത്രമാത്രം വിശ്വസനീയമായിരിക്കുമെന്ന്‌ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. ഒരു കൊലപാതകത്തിന്‌ നിയമത്തിന്റെ പരിരക്ഷ. എത്ര വിരോധാഭാസമായ കാര്യം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 309 അനുസരിച്ച്‌ ആത്മഹത്യാ ശ്രമം പോലും തടവുശിക്ഷ അർഹിക്കുന്ന കുറ്റമാകുമ്പോൾ നിരാലംബനായ ഒരു വ്യക്തിയോട്‌ മറ്റുള്ളവർ കാണിക്കുന്ന ഈ പ്രവൃത്തി എങ്ങനെ സാധൂകരിക്കപ്പടും? ദയാവധത്തിന്‌ സഹായിക്കുന്ന ഡോക്‌ടർമാർ ക്രിസ്‌തീയ മനഃസാക്ഷിക്ക്‌ നിരക്കാത്ത പ്രവൃത്തിയാണ്‌ ചെയ്യുന്നതെന്നും ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2018-03-13-06:13:51.jpg
Keywords: ദയാവധ, ദയാവധം അനുവദി
Content: 7342
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവർക്ക് സഹായവുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ഇസ്ലാമിക തീവ്രവാദികളുടെയും വിമത പോരാളികളുടെയും അക്രമത്തെ തുടര്‍ന്നു പീഡനങ്ങളിലൂടെ കടന്നുപോകുന്ന മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് വത്തിക്കാന്റെ കൈത്താങ്ങ്‌. ഇക്കൊല്ലത്തെ ദുഃഖവെള്ളിയാഴ്ച ലഭിക്കൂന്ന സ്തോത്രകാഴ്ചയും ഇതര തുകയും മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ ഉന്നമനത്തിന് വേണ്ടി മാറ്റിവെക്കുമെന്ന് സഭാനേതൃത്വം വ്യക്തമാക്കി. പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ലിയോണാര്‍ഡോ സാന്ദ്രി ഇക്കഴിഞ്ഞ മാര്‍ച്ച് 12-ന് പുറത്തുവിട്ട കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ഇക്കൊല്ലത്തെ ദുഃഖവെള്ളിയാഴ്ച പിരിവ് വിശുദ്ധ നാടിനു പുറമേ, ജോര്‍ദ്ദാന്‍, സൈപ്രസ്, സിറിയ, ലെബനന്‍, ഈജിപ്ത്, എത്യോപ്യ, എറിത്രിയ, തുര്‍ക്കി, ഇറാഖ് എന്നിവിടങ്ങളിലെ ക്രൈസ്തവരുടെ ക്ഷേമത്തിനായി ഉപയോഗിക്കും. കാരുണ്യ പ്രവര്‍ത്തികള്‍ വഴി മറ്റുള്ളവരെ സഹായിക്കുവാനുള്ള ഒരു നല്ല അവസരമാണ് നോമ്പ് കാലം. ദുഃഖങ്ങളിലൂടെ കടന്നുപോകുന്ന നമ്മുടെ സഹോദരീ സഹോദരന്‍മാരോടുള്ള ഐക്യദാര്‍ഢ്യവും, നമ്മള്‍ കൂടെയുണ്ടെന്ന്‍ അവരെ ബോധ്യപ്പെടുത്തുവാനുമുള്ള ഒരു മാര്‍ഗ്വുഗമാണ് ദുഃഖവെള്ളിയാഴ്ചത്തെ സ്തോത്രക്കാഴ്ച. സിറിയയിലേയും, ഇറാഖിലേയും യുദ്ധങ്ങള്‍ കാരണം പലായനം ചെയ്ത ആയിരകണക്കിന് കുടുംബങ്ങള്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്കും യുവാക്കള്‍ക്കും നമ്മുടെ സഹായത്തിന്റെ ആവശ്യമുണ്ട്. അവരുടെ കണ്ണുനീര്‍ നമ്മുടെ ഹൃദയങ്ങളെ ഭേദിക്കുകയും, പ്രതീക്ഷയുടെ ഉറവിടമായ ക്രൈസ്തവ കാരുണ്യത്തിലൂടെ അവരെ ആശ്ലേഷിക്കുവാന്‍ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. കുരിശുമരണം വരെ സ്വയം ശൂന്യനാക്കിയ ക്രിസ്തുവിന്റെ ആത്മാവിനെ സ്വീകരിച്ചില്ലെങ്കില്‍ നമ്മുടെ സഹോദരന്‍മാരുടെ നിലവിളികള്‍ കേള്‍ക്കാതെ പോവുകയും അവര്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുമെന്നും കര്‍ദ്ദിനാള്‍ കുറിച്ചു. വിശുദ്ധ സ്ഥലങ്ങളുടെ പരിപാലനത്തിനും സഭയുടെ അജപാലക, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, വിദ്യാഭ്യാസത്തിനും, സാമൂഹ്യ ഉന്നമന പ്രവര്‍ത്തനങ്ങള്‍ക്കും ലക്ഷ്യമിട്ട് വാഴ്ത്തപ്പെട്ട പോള്‍ ആറാമനാണ് ദുഃഖവെള്ളിയാഴ്ച സ്തോത്രക്കാഴ്ചയെന്ന സമ്പ്രദായം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ദുഃഖവെള്ളിയാഴ്ച പിരിവായ 72 ലക്ഷത്തോളം ഡോളര്‍ മധ്യപൂര്‍വ്വേഷ്യയിലെ സഭയുടെ ഉന്നമനത്തിനും, ഇറാഖിലെ നിനവേ മേഖലയിലെ ക്രിസ്ത്യനികളുടെ പുനരിധിവാസത്തിനും വേണ്ടിയും ഉപയോഗിച്ചിരിന്നു.
Image: /content_image/News/News-2018-03-13-07:12:32.jpg
Keywords: മധ്യ
Content: 7343
Category: 1
Sub Category:
Heading: അയര്‍ലണ്ടിന്റെ ഭ്രൂണഹത്യ നയത്തിനെതിരെ പതിനായിരങ്ങളുടെ പ്രതിഷേധ റാലി
Content: ഡബ്ലിന്‍: യൂറോപ്യന്‍ രാജ്യമായ അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രത്തിന് നിയമാനുമതി നല്‍കുവാനുള്ള നീക്കത്തിനെതിരെ പതിനായിരങ്ങളുടെ പ്രോലൈഫ് റാലി. ഗര്‍ഭസ്ഥശിശുക്കളെ ഭ്രൂണഹത്യയില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ടു തലസ്ഥാന നഗരമായ ഡബ്ലിനില്‍ നടന്ന കൂറ്റന്‍ പ്രോലൈഫ് റാലി രാജ്യത്തെ പ്രകമ്പനം കൊള്ളിച്ചു. ‘റാലി ഫോര്‍ ലൈഫ്’ എന്ന പേരില്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ജീവന്റെ മഹത്വം കാത്തുസൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടന്നത്. പ്രായഭേദമന്യേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയ പതിനായിരങ്ങളാണ് റാലിയില്‍ അണിചേര്‍ന്നത്. സമീപ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അയര്‍ലണ്ട് കണ്ട ഏറ്റവും വലിയ പ്രതിഷേധ റാലിയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച നടന്നതെന്ന്‍ സംഘാടകര്‍ പറഞ്ഞു. സാധാരണക്കാരായ ആളുകളാണ് പ്രോലൈഫ് റാലിയില്‍ മുഖ്യമായും പങ്കെടുത്തതെന്ന് ദി ഐറിഷ് ടൈംസിന്റെ വാര്‍ത്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ജനിക്കുവാനിരിക്കുന്ന ശിശുക്കളോടുള്ള സ്നേഹം അവരുടെ ഓരോരുത്തരുടേയും മുഖത്ത് പ്രകടമായിരുന്നുവെന്നും, അതൊരിക്കലും രാഷ്ട്രീയക്കാര്‍ക്ക് അടിയറവ് വെക്കുന്നതല്ലായിരിന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുവാന്‍ പാസ്സാക്കിയ ‘എട്ടാം ഭേദഗതി’ റദ്ദുചെയ്യണമെന്ന ശക്തമായ സമ്മര്‍ദ്ദം അയര്‍ലണ്ട് ഭരണകൂടത്തിനു മേല്‍ ഏറിവരികയാണ്. ആഗോള തലത്തില്‍ അതിസമ്പന്നരായ വ്യക്തികളുടെ സഹായത്തോടെ ഗര്‍ഭഛിദ്ര അനുകൂലികള്‍ ഇത് നിയമപരമാക്കുവാന്‍ ശ്രമിച്ചുവരികയാണെന്ന്‍ വിവിധ മാധ്യമങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. അതേസമയം എട്ടാം ഭേദഗതി റദ്ദുചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള വോട്ടെടുപ്പ് മെയ് മാസത്തില്‍ നടക്കും. ഈ സാഹചര്യത്തില്‍ ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ സംരക്ഷണം ഉറപ്പാക്കുന്ന എട്ടാം ഭേദഗതിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വീടുവീടാന്തരം കയറിയിറങ്ങുവാന്‍ ഐറിഷ് പ്രോലൈഫ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Image: /content_image/News/News-2018-03-13-08:51:21.jpg
Keywords: അയര്‍ല
Content: 7344
Category: 1
Sub Category:
Heading: വിവാഹമോചനമല്ല, ശൂന്യമായ ദേവാലയങ്ങളാണ് പാശ്ചാത്യ സഭയുടെ മുഖ്യപ്രശ്നം: നൈജീരിയന്‍ കര്‍ദ്ദിനാള്‍
Content: അബൂജ: ശൂന്യമായ ദേവാലയങ്ങളെ മറന്നുകൊണ്ട് പാശ്ചാത്യ സഭ വിവാഹ മോചനത്തിന്റേയും, പുനര്‍ വിവാഹത്തിന്റേയും പിറകേ പോകുന്നതും സ്വവര്‍ഗ്ഗവിവാഹത്തെ സ്വാഗതം ചെയ്യുന്നതും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് നൈജീരിയന്‍ കര്‍ദ്ദിനാള്‍ ജോണ്‍ ഒനൈയേകന്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 2-ന് ഓസ്ട്രിയന്‍ വാര്‍ത്താമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. വിവാഹ മോചനത്തേക്കുറിച്ചോ, പുനര്‍ വിവാഹത്തേക്കുറിച്ചോര്‍ത്തല്ല, യൂറോപ്യന്‍ ജനത വിഷമിക്കേണ്ടതെന്നും ശൂന്യമായ ദേവാലയങ്ങളേയും സെമിനാരികളേയും കുറിച്ചോര്‍ത്താണ് ദുഃഖിക്കേണ്ടതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. യൂറോപ്പിലെ ദേവാലയങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശൂന്യമായി കൊണ്ടിരിക്കുകയാണ്. സ്വവര്‍ഗ്ഗ വിവാഹത്തെ കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ വളരെ വ്യക്തമാണ്. സ്വവര്‍ഗ്ഗവിവാഹത്തെ ഒരിക്കലും അംഗീകരിക്കുവാനോ, അതേകുറിച്ചുള്ള സഭാപ്രബോധനങ്ങളില്‍ മാറ്റം വരുത്തുവാനോ സാധിക്കുകയില്ല. നൈജീരിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹത്തെ നിയമപരമായി തന്നെ വിലക്കിയിരിക്കുകയാണ്. സ്വവര്‍ഗ്ഗാനുരാഗികളെ സഭയൊരിക്കലും പൈശാചികതയുള്ളവരായി ചിത്രീകരിക്കരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഫ്രാന്‍സിസ്‌ പാപ്പായുടെ ശ്ലൈഹീക ലേഖനമായ ‘അമോരിസ് ലെത്തീസ്യ'യിലെ പുനര്‍വിവാഹിതര്‍ക്കുള്ള ദിവ്യകാരുണ്യ സ്വീകരണത്തെ പറ്റിയും കര്‍ദ്ദിനാള്‍ സംസാരിച്ചു. ഇവര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം സാധ്യമല്ലെങ്കിലും, വിവാഹമോചിതരേയും, പുനര്‍ വിവാഹിതരേയും തുടര്‍ച്ചയായി ദേവാലയത്തില്‍ വരുവാന്‍ പ്രോത്സാഹിപ്പിക്കുകയാണ് താന്‍ ചെയ്യാറുള്ളതെന്നായിരിന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എന്തുകൊണ്ടാണ് പുരോഹിതരാകുവാന്‍ വളരെ കുറച്ച് ആളുകള്‍ മാത്രം തയ്യാറാകുന്നതെന്നു ചോദിച്ച അദ്ദേഹം ഇതിനെ കുറിച്ച് സഭാതലത്തില്‍ സംസാരിക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. സഭാപ്രബോധനങ്ങള്‍ക്കും യൂറോപ്പിലെ സഭയ്ക്കും വേണ്ടി ഇതാദ്യമായല്ല കര്‍ദ്ദിനാള്‍ ഒനൈയേകന്‍ സംസാരിക്കുന്നത്. 2015-ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 11 കര്‍ദ്ദിനാളുമാര്‍ വിവാഹം കുടുംബം എന്നിവയെ കുറിച്ചുള്ള വിഷയത്തെ കുറിച്ചെഴുതിയ ലേഖന സമാഹാരത്തിലെ ഒരു ലേഖനം കര്‍ദ്ദിനാള്‍ ഒനൈയേകന്‍ സംഭാവന ചെയ്തതാണ്. നൈജീരിയയിലെ അബുജ അതിരൂപതയുടെ മെത്രാപ്പോലീത്തയായാണ് അദ്ദേഹം സേവനം ചെയ്യുന്നത്.
Image: /content_image/News/News-2018-03-13-10:44:57.jpg
Keywords: നൈജീരി
Content: 7345
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന നല്‍കുവാന്‍ അല്‍മായര്‍ക്ക് അനുമതി
Content: ന്യൂഡല്‍ഹി: അജപാലനപരമായ ആവശ്യം മുൻനിർത്തി അധികാരികളാൽ പ്രത്യേകം നിയോഗിക്കപ്പെട്ട അല്‍മായർക്കു വിശുദ്ധ കുർബാന നൽകാവുന്നതാണെന്ന് ഇന്ത്യയിലെ ലത്തീൻ ബിഷപ്പുമാരുടെ കൂട്ടായ്മയായ സിസിബിഐയുടെ മാര്‍ഗ്ഗരേഖ. വിശുദ്ധ കുർബാന നൽകുന്നതിനായി വൈദികരല്ലാത്തവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും അവർ വിശുദ്ധ കുർബാന നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമടങ്ങുന്ന മാർഗരേഖയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സഭാധികാരികളാൽ പ്രത്യേകം നിയോഗിക്കപ്പെട്ട അല്‍മായർക്കും സന്യാസിനികൾക്കും വിശുദ്ധ കുർബാന വിശ്വാസികള്‍ക്ക് നൽകാവുന്നതാണെന്ന് മാർഗരേഖ വ്യക്തമാക്കുന്നു. തങ്ങളുടെ അജപാലനപരിധി ഉൾപ്പെടുന്ന മേഖലയിൽ വിശുദ്ധ കുർബാന നൽകുന്നതിനായി അല്‍മായരെയോ സന്യാസിനിമാരെയോ ആവശ്യമുണ്ടോ എന്നത് വൈദികർക്കും ചാപ്ലെയിൻമാർക്കും സുപ്പീരിയർമാർക്കും തീരുമാനിക്കാവുന്നതാണ്. പ്രായപൂര്‍ത്തിയായ 18 വയസിന് മുകളിൽ പ്രായമുള്ള ഉത്തമ ക്രൈസ്തവജീവിതം നയിക്കുന്നവരെയാകണം വിശുദ്ധ കുർബാന നൽകുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. രൂപതയുടെ ലിറ്റർജിക്കൽ കമ്മീഷൻ നടത്തുന്ന ട്രെയിനിംഗ് പ്രോഗ്രാമിൽ ഇവര്‍ പങ്കെടുത്തിരിക്കണം. ഇതിന് ശേഷം ബിഷപ്പിന്റെ കയ്യൊപ്പുള്ള സർട്ടിഫിക്കറ്റ് ശുശ്രൂഷയ്ക്കായി കമ്മീഷൻ ചെയ്യുന്ന അവസരത്തിൽ നൽകും. ഇതിന് ശേഷം മാത്രമേ വിശുദ്ധ കുര്‍ബാന നല്‍കുന്നതിന് അനുമതി ഉണ്ടാകുകയുള്ളൂ. ദിവ്യബലി സമയത്ത് സാധാരണ വിശ്വാസികളോടൊപ്പം നിൽക്കുന്ന ശുശ്രൂഷകർ വൈദികൻ തിരുശരീര രക്തങ്ങൾ സ്വീകരിക്കുന്ന സമയത്താണ് അൾത്താരയെ സമീപിക്കേണ്ടത്. തുടർന്ന് വൈദികന്റെ കയ്യിൽ നിന്ന് വിശുദ്ധ കുർബാന സ്വീകരിക്കണം. വിശുദ്ധ കുർബാന ഉൾക്കൊള്ളുന്ന വിശുദ്ധ പാത്രങ്ങൾ അൾത്താരയിൽ നിന്ന് നേരിട്ടു എടുക്കരുതെന്നും വൈദികന്റെ കയ്യിൽനിന്ന് സ്വീകരിക്കണമെന്നും സിസിബിഐ മാര്‍ഗ്ഗരേഖയില്‍ ചൂണ്ടിക്കാട്ടുന്നു. രോഗികൾക്ക് ദിവ്യകാരുണ്യം നൽകുന്നതിനായി ഭവനങ്ങളിലേക്ക് പോകുന്ന ശുശ്രൂഷകർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും രേഖയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. രോഗിയുടെ ഭവനത്തിലേക്ക് വിശുദ്ധ കുർബാനയുമായി പോകുന്ന ശുശ്രൂഷകർ തിരുവോസ്തിയുമായി നേരെ വീട്ടിലേക്ക് പോകണമെന്നും വിശുദ്ധ കുർബാന പിന്നീട് നൽകുന്നതിനായി തങ്ങളുടെ ഭവനങ്ങളിൽ സൂക്ഷിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യവസ്ഥ ചെയ്യുന്നു. നിലവില്‍ യൂറോപ്പിലെ ലത്തീന്‍ സഭയ്ക്കു കീഴിലുള്ള ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന നല്‍കുന്നതിന് അല്‍മായര്‍ക്ക് അനുമതിയുണ്ട്. എക്സ്ട്രാ ഓര്‍ഡിനറി മിനിസ്റ്റര്‍ ഓഫ് ഹോളി കമ്മ്യൂണിയന്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. യൂറോപ്പിലേക്ക് കുടിയേറിയ നിരവധി മലയാളികള്‍ ഇത്തരത്തില്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്. {{ സിസിബിഐ പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ പൂര്‍ണ്ണരൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://ccbi.in/?p=2312 }}
Image: /content_image/News/News-2018-03-13-13:08:31.jpg
Keywords: ദിവ്യകാരുണ്യ
Content: 7346
Category: 18
Sub Category:
Heading: ഉപവാസ പ്രാര്‍ത്ഥനയ്ക്കായി ചങ്ങനാശ്ശേരി ഷംഷാബാദ് ബിഷപ്പുമാരുടെ ആഹ്വാനം
Content: ചങ്ങനാശ്ശേരി/ ഷംഷാബാദ്: സഭയില്‍ ഐക്യവും സമാധാനവും സംജാതമാകുന്നതിനു ദൈവീക ഇടപെടലിനായി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ചങ്ങനാശ്ശേരി, ഷംഷാബാദ് രൂപതകളുടെ ബിഷപ്പുമാര്‍. ഈ വരുന്ന വെള്ളിയാഴ്ച (16/03/2018) പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു. നാല്‍പ്പതാം വെള്ളിയാഴ്ച സഭയുടെ ഐക്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഷംഷാബാദ് രൂപതയുടെ അദ്ധ്യക്ഷനായ മാര്‍ റാഫേല്‍ തട്ടിലും വിശ്വാസ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അധികാരനിഷേധവും അച്ചടക്കരാഹിത്യവും വിഭാഗീയ ചിന്തകളും മിശിഹായുടെ ഏകശരീരമായ സഭയെ ഇനിയും കീറിമുറിക്കുമോ എന്ന് നല്ലവരായ സഭാമക്കള്‍ ഭയക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറഞ്ഞു. അടുത്തകാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ചില സംഭവവികാസങ്ങള്‍ ഒരു രൂപതയേയോ ഒരു സഭയേയോ മാത്രമല്ല, ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ വേദനിപ്പിക്കുകയും ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്നു. ഉള്ളില്‍ നിന്നും പുറത്തുനിന്നും സഭയ്ക്കു പീഡനങ്ങളും ഭീഷണികളും നേരിടേണ്ടിവരുന്നു.സ്നേഹവും ഐക്യവുമാണ് സഭയുടെ ശക്തിയും ബലവും. അത് തകരുവാന്‍ നാമനുവദിക്കരുത്. സ്വന്തം ജനമാണ് ഈശോയെ തിരസ്കരിച്ചതും കുരിശിലേറ്റിയതും. എങ്കിലും അവരുടെ രക്ഷയ്ക്കുവേണ്ടിയാണ് ഈശോ സഹിച്ചതും മരിച്ചതും. അതുപോലെയുള്ള സഹനത്തിന്‍റെ ദിവസങ്ങള്‍ തന്‍റെ അനുയായികള്‍ക്കും നേരിടേണ്ടി വരുമെന്ന് ഈശോ മുറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ പീഡാനുഭവവെള്ളിക്കുശേഷം ഒരു ഉയിര്‍പ്പു ഞായറാഴ്ച ഉണ്ടാകുമെന്നത് നിശ്ചയമാണ്. സ്വന്തം മക്കളില്‍നിന്നുള്ള പീഡനമാണ് സഭാമാതാവിനെ ഏറെ വേദനിപ്പിക്കുന്നത്. ആ ചരിത്രവും ആവര്‍ത്തിക്കപ്പെടും. ഗദ്സെമനിയില്‍ രക്തം വിയര്‍ക്കുവോളം തീഷ്ണതയോടെ പ്രാര്‍ത്ഥിച്ച ഈശോയോടൊപ്പം, ഒരു വെള്ളിയാഴ്ച 12 മണിമുതല്‍ 3 മണി വരെ കുരിശില്‍ തറയ്ക്കപ്പെട്ട് വേദന സഹിച്ച് മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപത്തിന് പരിഹാരം ചെയ്ത് മരിച്ച ദൈവപുത്രനോട് ചേര്‍ന്ന് നമുക്കും പ്രാര്‍ത്ഥിക്കാം. എല്ലാ അതിരൂപതാംഗങ്ങളും ഇടവകപ്പള്ളികളിലോ ചാപ്പലുകളിലോ അതിനു കഴിയാത്തവര്‍ വീടുകളിലോ അവര്‍ ആയിരിക്കുന്ന സ്ഥലങ്ങളിലോ ഉപവസിച്ച് പ്രാര്‍ത്ഥിക്കണം. പ്രത്യേകിച്ചു ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണിവരെയുള്ള സമയത്ത് ഒരു മണിക്കൂറെങ്കിലും പ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കാന്‍ ശ്രദ്ധിക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ഓര്‍മ്മിപ്പിച്ചു. ഇന്ത്യയിൽ സീറോ മലബാർ സഭയ്ക്ക് നിലവിൽ രൂപതകൾ ഇല്ലാത്ത മറ്റ് മുഴുവൻ പ്രദേശങ്ങളും ഉൾക്കൊള്ളിച്ചു രൂപീകരിച്ച ഷംഷാബാദ് രൂപതയുടെ അദ്ധ്യക്ഷനായ മാര്‍ റാഫേല്‍ തട്ടില്‍, നാല്‍പ്പതാം വെള്ളിയാഴ്ച (23/03/2018) സഭയ്ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നാണ് അജഗണത്തോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ദൈവത്തിന്റെ കരുണ സഭയില്‍ ഉണ്ടാകുന്നതിനും അങ്ങനെ സമാധാനവും ഐക്യവും സഭയില്‍ സംജാതമാകുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു മാര്‍ റാഫേല്‍ തട്ടില്‍ സര്‍ക്കുലറില്‍ കുറിച്ചു. ഈ സര്‍ക്കുലര്‍ വരുന്ന ഞായറാഴ്ച (18/03/2018) രൂപതയ്ക്ക് കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും വായിക്കും.
Image: /content_image/News/News-2018-03-14-04:34:37.jpg
Keywords: പ്രാര്‍ത്ഥന
Content: 7347
Category: 1
Sub Category:
Heading: പത്രോസിന്റെ സിംഹാസനത്തില്‍ അഞ്ചുവര്‍ഷം പിന്നിട്ട് 'പാവങ്ങളുടെ പാപ്പ'
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായി വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഫ്രാന്‍സിസ്‌ പാപ്പാ അവരോധിതനായിട്ട് ഇന്നലെ(13/03/2018) അഞ്ചു വര്‍ഷം തികഞ്ഞു. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ചു തന്റെ ചിന്തകള്‍ പങ്കുവെക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാക്കളില്‍ ഒരാള്‍ കൂടിയാണ്. മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. 2013 ഫെബ്രുവരി 11 നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോയെ തിരഞ്ഞെടുക്കുകയായിരിന്നു. പത്രോസിന്റെ സിംഹാസനത്തില്‍ ഫ്രാന്‍സിസ് എന്ന നാമം അദ്ദേഹം സ്വീകരിച്ചു. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. വിശ്വാസികളും അവിശ്വാസികളും ഇതര മതസ്ഥരും ഒരുപോലെ ഉറ്റുനോക്കുന്ന ആഗോള സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തെ വലിയ നവീകരണത്തിലേക്ക് നയിക്കുവാന്‍ കാരണമാകുമെന്ന് പ്രത്യാശിക്കാം. മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്ക് വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
Image: /content_image/News/News-2018-03-14-05:27:36.jpg
Keywords: പാപ്പ
Content: 7348
Category: 9
Sub Category:
Heading: ടീനേജുകാർക്കും മാതാപിതാക്കൾക്കുമായി സെഹിയോനിൽ പ്രത്യേക കൺവെൻഷൻ ഏപ്രിൽ 2 ന്
Content: ബർമിങ്ഹാം: റവ.ഫാ. സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ നാളിതുവരെ നടത്തപ്പെട്ട സ്‌കൂൾ ഓഫ്‌ ഇവാൻജലൈസേഷനിൽ പങ്കെടുത്തിട്ടുള്ള ടീനേജുകാർക്കും അവരുടെ മാതാപിതാക്കൾക്കുമായി അഭിഷേകാഗ്നി കാത്തലിക്‌ മിനിസ്ട്രീസ് ഒരുക്കുന്ന ഏകദിന ധ്യാനം "ഇഗ്നൈറ്റ് "ഏപ്രിൽ 2 ന് ബർമിങ്ഹാമിൽ നടക്കും. സെഹിയോൻ ടീം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. യുകെയിലെ നൂറുകണക്കിന് ടീനേജ് പ്രായക്കാരിലൂടെ സ്കൂൾ ഓഫ് ഇവാൻജലൈസേഷൻ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കൾക്കളുമായി പ്രായോഗിക നിർദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ഈ ധ്യാനത്തിൽ ചർച്ച ചെയ്യുന്നു. കുട്ടികളുടെയും മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉൾപ്പെടുന്ന ധ്യാനത്തിൽ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങൾ,ക്ലാസ്സുകൾ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങളും പങ്കുവയ്ക്കുന്നു. ഈ ഒരു ദിവസം നമ്മുടെ തലമുറയ്ക്കായി പ്രാര്‍ത്ഥിക്കാന്‍, മാതാപിതാക്കള്‍ക്ക്‌ പരസ്പരം പരിചയപ്പെടാന്‍,പങ്കുവയ്ക്കാന്‍ ഉപകാരപ്പെടും. ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകാന്‍ ഇതുവരെയും ധ്യാനത്തിൽ പങ്കെടുത്തിട്ടുള്ള ടീനേജുകാരെയും അവരുടെ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ഏപ്രിൽ 2 ന് ബർമിങ്ഹാമിലേക്ക് ക്ഷണിക്കുന്നു. #{red->none->b->സമയം: ‍}# രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ #{red->none->b->അഡ്രസ്സ് : ‍}# ST. CUTHBERT’ S CHURCH <br> CASTLE VALE <br> BIRMINGHAM <br> B35 7 PC #{red->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# ജെസ്സി ബിജു 07747586844 <br> തോമസ് 07877508926.
Image: /content_image/Events/Events-2018-03-14-06:03:47.jpg
Keywords: സോജി
Content: 7349
Category: 18
Sub Category:
Heading: മോണ്‍. ജോണ്‍ കച്ചിറമറ്റം അവാര്‍ഡ് പ്രഖ്യാപിച്ചു
Content: രാമപുരം: പുനരൈക്യ പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകനും തിരുവല്ല രൂപത അഡ്മിനിസ്‌ട്രേറ്ററുമായിരുന്ന മോണ്‍. ജോണ്‍ കച്ചിറമറ്റത്തിന്റെ പേരിലുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. ചരിത്രകാരനും മാര്‍ത്തോമ്മാശ്ലീഹാ മൊണാസ്റ്ററിയുടെ സ്ഥാപകനുമായ റവ. ഡോ. സേവ്യര്‍ കൂടപ്പുഴയ്ക്കും സീറോമലബാര്‍ സഭയുടെ മുന്‍ ഫിനാന്‍സ് ഓഫീസര്‍ റവ. ഡോ. മാത്യു മഠത്തിക്കുന്നേലിനുമാണ് അവാര്‍ഡ്. സീറോമലബാര്‍ സഭയുടെ മൗണ്ട് സെന്റ്‌തോമസിലെ കേന്ദ്ര കാര്യാലയ നിര്‍മാണത്തിനു ചുക്കാന്‍ പിടിച്ചയാളാണു റവ. ഡോ. മഠത്തിക്കുന്നേല്‍. മാര്‍ത്തോമ്മാ നസ്രാണിപൈതൃകത്തെപ്പറ്റി ആഴമേറിയ പഠനം നടത്തി ഗ്രന്ഥങ്ങള്‍ രചിച്ചയാളാണു റവ. ഡോ. കൂടപ്പുഴ. അവാര്‍ഡ് ദാനം മാര്‍ച്ച് 27ന് ഉച്ചകഴിഞ്ഞു മൂന്നിനു പിഴക് സെന്റ് ജോണ്‍സ് ബാപ്റ്റിസ്റ്റ് പാരിഷ്ഹാളില്‍ നടക്കും. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിക്കും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡ് സമ്മാനിക്കും. ഡോ. സിറിയക് തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. ഫാ. കുരുവിള തുടിയംപ്ലാക്കല്‍ ആശംസ അര്‍പ്പിക്കും.
Image: /content_image/News/News-2018-03-14-06:14:02.jpg
Keywords: അവാര്‍ഡ്