Contents

Displaying 7051-7060 of 25128 results.
Content: 7360
Category: 1
Sub Category:
Heading: ദരിദ്രരില്‍ യേശുവിനെ കണ്ടെത്തിയ 'മാമാ മാഗ്ഗി'ക്കു ഉന്നത അവാര്‍ഡ്
Content: കാലിഫോര്‍ണിയ: ചേരികളിലെ കുട്ടികള്‍ക്കായും മതപീഡനത്തിനിരയാകുന്ന കോപ്റ്റിക് ക്രൈസ്തവര്‍ക്കായും നടത്തിവരുന്ന പ്രവര്‍ത്തനങ്ങളിലൂടെ ആഗോള ശ്രദ്ധ നേടിയ “മാമാ മാഗ്ഗി” എന്ന മാഗ്ഗി ഗോബ്രാന്, ചാള്‍സ് ഡബ്ല്യു. കോള്‍സണ്‍ കറേജ് ആന്‍ഡ്‌ കണ്‍വിക്ഷന്‍’ പുരസ്കാരം. കാലിഫോര്‍ണിയയിലെ ബയോള സര്‍വ്വകലാശാലയാണ് ഉന്നതമായ ഈ പുരസ്കാരം നല്‍കിയത്. 89-മത് മിഷന്‍ വാര്‍ഷിക കോണ്‍ഫറന്‍സ് ദിനമായ ബുധനാഴ്ചയായിരുന്നു പുരസ്കാരദാനം. കെയ്റോയിലെ അമേരിക്കന്‍ സര്‍വ്വകലാശാലയിലെ പ്രൊഫസ്സറുദ്യോഗവും, നല്ല നിലയിലെ നടന്നുവന്നിരുന്ന കച്ചവടവും വേണ്ടെന്ന്‍ വച്ചാണ് ആലംബഹീനര്‍ക്ക് ഇടയില്‍ യേശുവിന്റെ കരുണയുടെ സന്ദേശം എത്തിക്കുവാന്‍ അവര്‍ പുറപ്പെട്ടത്. തീവ്രമായ ഇസ്ളാമിക ആശയങ്ങളുള്ള ഈജിപ്തില്‍ സധൈര്യം യേശുവിന്റെ സ്നേഹം പ്രഘോഷിച്ച അവര്‍ 1989-ല്‍ പാവപ്പെട്ട കുട്ടികള്‍ക്കായി 'സ്റ്റീഫന്‍സ് ചില്‍ഡ്രന്‍' എന്ന സ്ഥാപനം ആരംഭിച്ചു. ഈ സന്നദ്ധസ്ഥാപനം വഴിയായി നിരവധി കുഞ്ഞുങ്ങള്‍ക്ക് നിര്‍മ്മാണത്തിലും കച്ചവടത്തിലും പരിശീലനം നല്കി. യേശുവിന്റെ വചനം പങ്കുവെച്ചുകൊണ്ടായിരിന്നു ഓരോ ശുശ്രൂഷയും നടന്നത്. ഇന്ന് സ്റ്റീഫന്‍സ് മിനിസ്ട്രിക്ക് 500-ഓളം ശുശ്രൂഷകരും, സ്വഭവനത്തില്‍ നിന്ന് ശുശ്രൂഷ ചെയ്യുന്ന 2,000 അംഗങ്ങളും ഉണ്ട്. നിര്‍ധനര്‍ക്ക് ആഹാരം നല്‍കിയും അവര്‍ക്ക് ജീവിതമാര്‍ഗ്ഗം ഒരുക്കിയുമാണ് ഇവര്‍ തങ്ങളുടെ ജീവിതം ആലംബഹീനര്‍ക്ക് ഇടയില്‍ സമര്‍പ്പിക്കുന്നത്. ദാരിദ്ര്യത്തില്‍ നിന്നും വന്ന് ദരിദ്രരെ സഹായിക്കുവാന്‍ ജീവിതം വൃതമെടുത്ത മദര്‍ തെരേസയുടെ മറ്റൊരു മാതൃകയായ മാമാ മാഗ്ഗി, സമ്പന്നതയില്‍ നിന്നും പാവപ്പെട്ട കുട്ടികളെ സഹായിക്കുവാന്‍ ജീവിതം മാറ്റിവെച്ച വ്യക്തി എന്ന നിലയിലാണ് ശ്രദ്ധ നേടുന്നത്. അപകടകരവും, വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങളില്‍ പോലും ബൈബിള്‍പരമായ സത്യങ്ങള്‍ക്ക് വേണ്ടി ധീരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്‍കി വരുന്ന 'കോള്‍സണ്‍ പുരസ്കാരം' 2014-ലാണ് നിലവില്‍ വരുന്നത്. പതിനായിരകണക്കിന് പാവപ്പെട്ട കുട്ടികളേയും അവരുടെ കുടുംബത്തേയും പരിപാലിക്കുന്നതില്‍ ഗോബ്രാന്‍ കാണിച്ച ധൈര്യത്തെയാണ് തങ്ങള്‍ ആദരിക്കുന്നതെന്ന് ബയോള സര്‍വ്വകലാശാലയുടെ പ്രസിഡന്റായ ബാരി. എച്ച്. കോറി പറഞ്ഞു.
Image: /content_image/News/News-2018-03-15-11:06:59.jpg
Keywords: കരുണ, ദാരിദ്ര
Content: 7361
Category: 1
Sub Category:
Heading: സീറോ മലബാര്‍ രൂപതകളില്‍ ഇന്ന് ഉപവാസ പ്രാര്‍ത്ഥനാദിനം
Content: കാക്കനാട്: സഭയില്‍ ഐക്യവും സമാധാനവും അച്ചടക്കവും സംജാതമാകുന്നതിനായി സീറോ മലബാര്‍ സഭയിലെ വിവിധ ബിഷപ്പുമാര്‍ ആഹ്വാനം ചെയ്ത ഉപവാസ പ്രാര്‍ത്ഥനാദിനം ഇന്ന്. സഭയില്‍ ഉണ്ടായിരിക്കുന്ന വിവിധ പ്രശ്നങ്ങളെ കണക്കിലെടുത്ത് തലശേരി, താമരശേരി, മാനന്തവാടി, പാലാ, ബല്‍ത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി, തക്കല, കല്യാണ്‍, ചങ്ങനാശ്ശേരി തുടങ്ങിയ രൂപതകളിലാണ് ഇന്ന്‍ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ചത്. എല്ലാ വിശ്വാസികളും 12 മണി മുതല്‍ മൂന്നു മണി വരെയുള്ള സമയത്ത് ഒരു മണിക്കൂറെങ്കിലും പ്രാര്‍ത്ഥനയ്ക്കായി മാറ്റിവയ്ക്കാന്‍ ശ്രദ്ധിക്കണമെന്നു വിവിധ ബിഷപ്പുമാര്‍ അഭ്യര്‍ത്ഥിച്ചു. ഈ മാസം 23നാണ് മറ്റു രൂപതകളില്‍ പ്രാര്‍ത്ഥനാദിനം ആചരിക്കുക. ഇക്കാര്യം കാക്കനാട് സഭാകേന്ദ്രത്തില്‍ ചേര്‍ന്ന സ്ഥിരം സിനഡാണ് അറിയിച്ചത്. പ്രാര്‍ത്ഥനാദിനത്തില്‍ ഇടവകകളിലും സന്യസ്ത ഭവനങ്ങളിലും സാധിക്കുന്ന സഭാ സ്ഥാപനങ്ങളിലും ഒരു മണിക്കൂറെങ്കിലും പരിശുദ്ധ കുര്‍ബാനയുടെ ആരാധന നടത്തണം. അതേസമയം സഭയില്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം ശക്തിപ്പെടുത്താന്‍ സിനഡ് തീരുമാനിച്ചതായി സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ ഫാ.ആന്റണി കൊള്ളന്നൂര്‍ പറഞ്ഞു.
Image: /content_image/News/News-2018-03-16-04:44:37.jpg
Keywords: സീറോ മലബാ
Content: 7362
Category: 18
Sub Category:
Heading: സമത്വത്തിലെത്തിച്ചേരുകയെന്നത് സഭാത്മക ജീവിതത്തിന്റെ അനിവാര്യ ജീവിതശൈലി: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: പരസ്പരം അംഗീകരിക്കുകയും പങ്കുവയ്ക്കുകയും സംവാദങ്ങളിലൂടെ സമത്വത്തിലെത്തിച്ചേരുകയും ചെയ്യുക സഭാത്മക ജീവിതത്തിന്റെ അനിവാര്യ ജീവിതശൈലിയാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ ഗവേഷണപഠനവിഭാഗമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍ആര്‍സി) സംഘടിപ്പിച്ച 55ാമത് ദ്വിദിന സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തെ പടുത്തുയര്‍ത്തുന്നതിനായി സ്വയം സമര്‍പ്പിതരാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയും നവീകരണവും ഭാവിയിലേക്കുള്ള ദിശാബോധവും എന്നതായിരുന്നു സെമിനാറിന്റെ വിഷയം. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വിഷയാവതരണം നടത്തി. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷനായിരുന്നു. എം.പി. ജോസഫ്, ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, എല്‍ആര്‍സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, ഡോ. നോബിള്‍ മണ്ണാനത്ത്, ടോമി ജോസഫ് അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടതിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് എല്‍ആര്‍സി സെമിനാര്‍ സംഘടിപ്പിച്ചത്.
Image: /content_image/India/India-2018-03-16-05:04:40.jpg
Keywords: ആലഞ്ചേ
Content: 7363
Category: 18
Sub Category:
Heading: മദ്യനയത്തിനെതിരെ പ്രക്ഷോഭ പരിപാടികളുമായി കെസിബിസി മദ്യവിരുദ്ധ സമിതി
Content: കോട്ടയം: ഏപ്രില്‍ രണ്ടിന് കേരളത്തില്‍ പ്രാബല്യത്തില്‍ വരുന്ന മദ്യനയത്തിനെതിരേ അടിയന്തിരമായി പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപംനല്‍കുമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ നഗ്‌നമായ ലംഘനവും അബ്കാരികളെ തലോടുന്നതുമായ നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും ബാറുകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ചതും മദ്യശാലകളുടെ ദൂരപരിധി കുറച്ചതും ജനവിരുദ്ധമാണെന്നും സമിതി അഭിപ്രായപ്പെട്ടു. മദ്യംമൂലം ദുരിതവും ദുരന്തവും അനുഭവിക്കേണ്ടിവരുന്ന ജനവിഭാഗം തിരിച്ചടി നല്‍കിയാല്‍ അതിശയിക്കാനില്ലെന്നും സമിതി കൂട്ടിച്ചേര്‍ത്തു. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് റെമജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍, ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, ബിഷപ്പ് ഡോ. ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ചാര്‍ലി പോള്‍, പ്രസാദ് കുരുവിള, ഫാ. പോള്‍ കാരാച്ചിറ, യോഹന്നാന്‍ ആന്റണി, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി, രാജു വലിയാറ, ജോസ് ചെന്പിശേരി, തോമസുകുട്ടി മണക്കുന്നേല്‍, ദേവസ്യ കെ. വര്‍ഗീസ്, ബനഡിക്ട് ക്രിസോസ്‌റ്റോം, തങ്കച്ചന്‍ വെളിയില്‍, തങ്കച്ചന്‍ കൊല്ലക്കൊന്പില്‍, ഷിബു കാച്ചപ്പള്ളി, ആന്റണി ജേക്കബ്, വൈ. രാജു എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-03-16-05:24:46.jpg
Keywords: കെസിബിസി
Content: 7364
Category: 12
Sub Category:
Heading: ദയാവധം യഥാര്‍ത്ഥത്തില്‍ ഒരു മൗലികാവകാശമോ?
Content: കാരുണ്യവധം നിയമവിധേയമാക്കിക്കൊണ്ടുള്ള ചരിത്രപ്രധാനമായ കോടതിവിധിക്ക് ഇന്ത്യ കഴിഞ്ഞ ദിവസം സാക്ഷിയായി. ഈ സുപ്രീംകോടതി വിധി ഏറെ സങ്കീര്‍ണ്ണതകളും അതിലേറെ ആശങ്കയുണര്‍ത്തുന്നതുമാണ്. ഒരു വ്യക്തിക്ക് ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉള്ളതുപോലെ തന്നെ മരിക്കാനും അവകാശമുണ്ട് എന്നു പറയുന്നത് തികഞ്ഞ വൈരുദ്ധ്യമാണ്. മരിക്കാനല്ല അന്തസ്സോടെ ജീവിക്കാനാണ് മനുഷ്യന് അവകാശമുള്ളത്. കാരണം, മനുഷ്യജീവന്‍ അതിന്‍റെ ആരംഭം മുതല്‍ സ്വാഭാവികമായ അന്ത്യം വരെ ആദരിക്കപ്പെടണം എന്നതുകൊണ്ടുതന്നെ. ആ അര്‍ത്ഥത്തില്‍ മനുഷ്യജീവന്‍റെ അമൂല്യതയ്ക്കും മഹത്വത്തിനും എതിരായുള്ള വിധിയാണിത്. കാരുണ്യവധം എന്ന സങ്കല്‍പ്പം സൂചിപ്പിക്കാന്‍ വൈദ്യശാസ്ത്രം 'എവുത്തനേഷ്യ' (Euthansia) എന്ന ഗ്രീക്കുപദമാണ് ഉപയോഗിക്കുന്നത്. ഇതിന്‍റെ മൂലാര്‍ത്ഥം സമാധാനപരവും മാന്യവുമായ മരണം എന്നാണ്. മരണാസന്നരായ രോഗികളുടെ കഠിനമായ സഹനവും ആകുലതയും കുറയ്ക്കാന്‍ ഡോക്ടര്‍ നല്‍കുന്ന പരിചരണം എന്നാണതു കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇന്ന്‍ അതിന് വളരെ വ്യത്യസ്തമായ അര്‍ത്ഥമാണുള്ളത്. മാരകമായ രോഗാവസ്ഥയിലും വേദന അസഹ്യമാകുമ്പോഴും രോഗിയെ മരിക്കാന്‍ ഡോക്ടര്‍ സഹായിക്കുന്ന കൃത്യമായാണ് ഇന്ന്‍ ഈ പദം ഉപയോഗിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ കാരുണ്യവധത്തെ രണ്ടായി വീക്ഷിക്കാം. 1) രോഗിയുടെ ജീവിതം നീട്ടിക്കൊണ്ടുപോകാന്‍ സഹായിക്കുന്ന പരിചരണവും ചികിത്സയും നിര്‍ത്തിവയ്ക്കുക വഴി മരണം ത്വരിതപ്പെടുത്തല്‍. ഇതു പരോക്ഷമായ കാരുണ്യവധമാണ് (Passive Euthansia). 2) ഡോക്ടറുടെയോ മറ്റോ സഹായത്തോടെ മരണത്തെ ത്വരിതപ്പെടുത്താന്‍ സഹായകമാകുന്ന ഉപാധികള്‍ സ്വീകരിക്കല്‍. ഇത് പ്രത്യക്ഷമായ കാരുണ്യവധമാണ് (Active Euthansia). ഇന്ത്യയില്‍ ഇപ്പോള്‍ നിയമപ്രാബല്യം ലഭിച്ചിരിക്കുന്നത് പരോക്ഷമായ കാരുണ്യവധത്തിനാണ്. മുംബെയില്‍ കൂട്ടമാനഭംഗത്തിനിരയായി തലച്ചോറ് മരവിച്ച് ശരീരം തളര്‍ന്ന അരുണ ഷാന്‍ ബാഗ് എന്ന നഴ്സിനെ ദയാവധത്തിന് ഇരയാക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് സുപ്രീംകോടതി 2011 ല്‍ ഈ വിഷയത്തില്‍ വീണ്ടും ഇടപെട്ടത്. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം ദയാവധത്തിന് നിയമസാധുത നല്‍കണമോ എന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലാണ് അന്ന്‍ ഇതു സംബന്ധിച്ച അറിയിപ്പുണ്ടായത്. തുടര്‍ന്ന്‍ ദയാവധത്തിന് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. തിരിച്ചുകിട്ടില്ലെന്നുറപ്പുള്ള ജീവന്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ നിലനിര്‍ത്തണോ അതോ രോഗിയുടെ ആഗ്രഹത്തിനനുസരിച്ച് മരണത്തിന് വിട്ടുകൊടുക്കുകയാണോ വേണ്ടതെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. പിന്നീട്, "കോമണ്‍ കോസ്" എന്ന സംഘടന നല്‍കിയ ഹര്‍ജിയിന്‍മേലാണ് രാജ്യത്തെ പരമോന്നത കോടതിയുടെ ഈ വിധി പ്രഖ്യാപനം. ചരിത്രപരവും സുപ്രധാനവുമായ ഈ കോടതിവിധിക്ക് രണ്ടു സുപ്രധാന ഉപാധികളുണ്ട്. 1) വ്യക്തിയുടെ സമ്മതപത്രം 2) അതാതു സ്ഥലങ്ങളിലെ ഹൈക്കോടതിയുടെയും ജില്ലാ ബോര്‍ഡിന്‍റെയും അനുവാദവും സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ വച്ചു നടത്തണമെന്ന ഉപാധിയും. ഒന്നാമത്തെ ഉപാധി ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി ധാര്‍മ്മികതയുടേതാണെങ്കില്‍ രണ്ടാമത്തെ ഉപാധി ഉയര്‍ത്തുന്ന വെല്ലുവിളി നിയമത്തിന്‍റെ വലിയ തോതിലുള്ള ദുരുപയോഗം ആണ്. #{red->none->b-> സമ്മതപത്രം ഉയര്‍ത്തുന്ന ധാര്‍മ്മിക പ്രശ്നം}# ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മാത്രം ജീവിതം നീട്ടിക്കൊണ്ടുപോകുന്ന അവസ്ഥയില്‍ തനിക്ക് ദയാവധം ആകാമെന്ന് വ്യക്തി തന്‍റെ ആരോഗ്യാവസ്ഥയില്‍ എഴുതി നല്‍കിയ സമ്മതമാണിത്. മരണത്തിലൂടെ തന്‍റെ വേദനയ്ക്കും തീരാരോഗത്തിനും അന്ത്യം കുറിക്കാന്‍ വ്യക്തിക്ക് അവകാശമുണ്ടെന്ന് വാദിക്കുന്നവര്‍ മരണത്തിന് ഇടയാക്കുന്ന വ്യക്തിയുടെ അപേക്ഷയും സമ്മതവും നിര്‍ബന്ധ വ്യവസ്ഥകളായിരിക്കണമെന്നു വാദിക്കുന്നു. ഇതിന് ഒരു മറുവശമുണ്ട്. അതു ധാര്‍മ്മികതയുടേതാണ്. ഒരു വ്യക്തി തന്‍റെ സ്വതന്ത്രമായ തീരുമാനഫലമായി രൂപപ്പെടുത്തിയതല്ല സ്വന്തം ജീവന്‍. അതുകൊണ്ടുതന്നെ ഒരു കാരണവശാലും അതിന് വിരാമമിടാനും ആ വ്യക്തിക്ക് അവകാശമില്ല. ദൈവദാനമായ ജീവന്‍ നിലനിര്‍ത്താനും ദൈവം മനുഷ്യനെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഇതു സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പ്രഖ്യാപനം നമ്മുടെ സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു. "ജീവസന്ധാരണം എന്ന ശ്രേഷ്ഠമായ ജോലി മനുഷ്യോചിതമായി നിര്‍വഹിക്കപ്പെടേണ്ടതാണ്. ആ ജോലി ഭരമേല്‍പ്പിച്ചിരിക്കുന്നത് ജീവന്‍റെ കര്‍ത്താവായ ദൈവമാണ്. അതുകൊണ്ട് മനുഷ്യജീവനെ അതിന്‍റെ ആദ്യ ക്ഷണം മുതല്‍ അതീവശ്രദ്ധയോടെ സംരക്ഷിക്കണം"(സഭാ ആധുനിക ലോകത്തില്‍ 51) കാരുണ്യവധം നടത്താനുള്ള നിയമാനുവാദം നല്‍കിയതിലൂടെ ഇതൊരു ധാര്‍മ്മിക പ്രശ്നമായി കാണേണ്ടതില്ല എന്ന സന്ദേശം കൂടി നല്‍കുന്നു. ഒരു വ്യക്തിക്ക് അന്തസ്സോടെ മരിക്കാനുള്ള അവകാശം ഉറപ്പു വരുത്തണമെന്നു വാദിക്കുമ്പോള്‍ രോഗവും മറ്റും മൂലം ജീവിതം ദുഃഖപൂര്‍ണ്ണവും ദുരിതം നിറഞ്ഞതുമാകുമ്പോള്‍ മരണം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിക്കുണ്ട് എന്നുകൂടി സ്ഥാപിക്കപ്പെടുന്നു. കാരുണ്യവധം അതു രോഗിയുടെ അഭ്യര്‍ത്ഥന പ്രകാരമാണെങ്കില്‍പോലും അതു ആത്മഹത്യാപരവും "കൊല്ലരുത്" എന്ന കല്‍പനയുടെ ലംഘനവുമാണ്. ജോണ്‍പോള്‍ മാര്‍പാപ്പാ ഇതു സംബന്ധിച്ചു നല്‍കുന്ന സന്ദേശം നമ്മുടെ ശ്രദ്ധയര്‍ഹിക്കുന്നതാണ്. "ഡോക്ടറോ നഴ്സോ വൈദ്യശാസ്ത്രരംഗത്തെ സാങ്കേതിക വിദഗ്ധരോ മറ്റേതെങ്കിലും വ്യക്തിയോ തന്‍റെ തന്നെയോ മറ്റുള്ളവരുടെയോ ജീവന്‍റെ വിധിയാളുകളല്ല. നമ്മുടെ സമകാലീനരില്‍ ചിലര്‍ മനുഷ്യന്‍റെ സഹനത്തിന് ഒറ്റമൂലിയായി കാരുണ്യവധത്തെ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ കാരുണ്യവധം അതില്‍ തന്നെ ആത്മഹത്യയോ കൊലപാതകമോ ആയതുകൊണ്ട് എപ്പോഴും ഒഴിവാക്കേണ്ട പ്രവൃത്തിയാണ്‌. പ്രതീക്ഷയറ്റ മാറാരോഗികള്‍ കാരുണ്യവധം ആവശ്യപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ തേടുന്നത് ക്രൂരമായ വധമല്ല മറിച്ച് അവര്‍ തങ്ങളുടെ നിരാശയിലും സ്നേഹത്തിനുവേണ്ടി നിലവിളിക്കുകയാണ്" (John Paul II, Address to European Congress of Anesthesiologists, September 1988). #{red->none->b->ദുരുപയോഗം എന്ന വെല്ലുവിളി ‍}# കര്‍ശനമായ ഉപാധിയോടെയാണ് സുപ്രീംകോടതി ദയാവധം നിയമവിധേയമാക്കിയിരിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും ഏതു നിയമത്തെയും എളുപ്പത്തില്‍ മറികടക്കുവാന്‍ വലിയ സാധ്യതയുള്ള ഇന്ത്യ പോലുള്ള രാജ്യത്താണ് ഈ വിധി എന്നത് ഏറെ ആശങ്കാജനകമാണ്. ദയാവധത്തിന് സാധ്യത നല്‍കുന്ന നിയമം ഏറെ ദുരുപയോഗത്തിന് കാരണമാകുമെന്നതില്‍ സംശയമില്ല. നിയമം ചൂഷണം ചെയ്യപ്പെടാം. നിയമത്തിന്‍റെ ദുരുപയോഗം എന്നതാണ് ഇതില്‍ പതിയിരിക്കുന്ന ഏറ്റവും വലിയ അപകടം. കാരുണ്യവധം അത് ഏതുതരത്തിലുള്ളതാണെങ്കിലും ശരി അനുവദനീയമായ വളരെയേറെ ഭവിഷ്യത്തുക്കള്‍ക്ക് കാരണമാകുന്നു. മാനുഷികമെന്നു തോന്നിക്കുന്ന വാദമുഖങ്ങള്‍ ഉപയോഗിച്ച് അംഗവൈകല്യമുള്ളവരെയും രോഗികളെയും വൃദ്ധരേയും വധിക്കുന്നത് നിഷ്ഠൂരമാണ്. അവര്‍ക്ക് ശുശ്രൂഷ ചെയ്യുന്നതിലാണ് യഥാര്‍ത്ഥ മാനുഷികത അടങ്ങിയിരിക്കുന്നത്. മാറാരോഗവും മറ്റും മൂലവും കുടുംബത്തിനും സമൂഹത്തിനും ഭാരമായി തീര്‍ന്നവരുടെ ജീവിതത്തിന് ഈ പ്രവണത വലിയ ഭീഷണിയാണ്. അവരുടെ ജീവിതം അവസാനിപ്പിക്കാന്‍ ഉറ്റബന്ധുക്കള്‍ പോലും തയ്യാറായെന്നുവരും. ദയാവധത്തിന്‍റെ ലേബലിലായിരിക്കും ഈ കൊലപാതകങ്ങള്‍ ഇനി നമ്മുടെ രാജ്യത്തു നടക്കുക. വൃദ്ധരെയും മാതാപിതാക്കളെയും ആദരിക്കുന്ന നമ്മുടെ സംസ്കാരം ദയാവധത്തിന് നിയമാനുമതി നല്‍കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. രോഗിയുടെ മരണം തികച്ചും ഉറപ്പാകുന്ന നിമിഷത്തില്‍ ഉദ്ദേശിക്കുന്ന ഫലത്തോട് ആനുപാതികമല്ലാത്ത അസാധാരണവും ഭാരിച്ചതുമായ ചികിത്സ വേണ്ടെന്നു വച്ച അയാള്‍ക്ക് സ്നേഹവും പരിചരണവും നല്‍കി സമാധാനപൂര്‍വ്വം മരിക്കാന്‍ അനുവദിക്കുന്നതും ദയാവധം നടത്തുന്നതും ഒന്നല്ല. സാധാരണ ശുശ്രൂഷയും മരുന്നും ഭക്ഷണവും രോഗിക്ക് ഒരിക്കലും ഇല്ലാതാക്കാനാവില്ല. അത് മനുഷ്യമഹത്വത്തോടും ജീവനോടുമുള്ള ആദരവ്. രോഗികള്‍ക്ക് സ്നേഹോഷ്മളമായ പരിചരണം നല്‍കാന്‍ കടമയുണ്ടെന്ന സങ്കല്‍പ്പമാണ് ഇതുമൂലം തകരുന്നത്. രോഗികളുടെ ആത്മഹത്യാനിരക്ക് ഭീതിജനകമാംവിധം ഇതുമൂലം വര്‍ദ്ധിക്കും. എന്തിനു താന്‍ മറ്റുള്ളവര്‍ക്ക് ഭാരമായി ജീവിക്കണമെന്ന ചോദ്യം തീരാരോഗിയെയോ അംഗവൈകല്യമുള്ളവരെയോ അലട്ടും. ഫ്രാന്‍സീസ് മാര്‍പാപ്പായുടെ വാക്കുകളില്‍, ദയാവധത്തിന് കൂട്ടു നില്‍ക്കുന്നത് ആത്മഹത്യക്ക് സഹായം ചെയ്യുന്നതു പോലെയാണ്. ഇത്തരത്തില്‍ രോഗികളെ മരിക്കാന്‍ അനുവദിക്കുന്നവര്‍ ചെയ്തു നല്‍കുന്ന സഹായങ്ങളെ 'തെറ്റായ അനുകമ്പ' എന്നാണ് പാപ്പാ വിശേഷിപ്പിക്കുന്നത്. വലിച്ചെറിയല്‍ സംസ്കാരത്തിന്‍റെ ആളുകളാണ് ദയാവധത്തെ ന്യായീകരിക്കുവാന്‍ വിവിധ വാദമുഖങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. "ഒരു വ്യക്തി ഭൂമിയില്‍ നിന്നും മാറ്റപ്പെടുന്നത് അംഗീകരിക്കുവാന്‍ അനുകമ്പയുള്ളവര്‍ക്ക് സാധിക്കുകയില്ല. ആളുകളെ കൊലപ്പെടുത്തുന്നതിനോട് അനുകമ്പയുള്ളവര്‍ യോജിക്കുകയുമില്ല. ആരോഗ്യത്തിനോ സൗന്ദര്യത്തിനോ കുറവു വരുമ്പോള്‍ സാധനങ്ങള്‍ വലിച്ചെറിയുന്നതുപോലെയോ ഒഴിവാക്കുന്നതു പോലെയോ മനുഷ്യജീവനെ കാണുന്നത് വലിച്ചെറിയല്‍ സംസ്കാരമായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ." മനുഷ്യന് അതുല്യമായ അന്തസ്സും മഹത്വവും നല്‍കുന്നത് അവന്‍ ദൈവത്തിന്‍റെ പ്രതിച്ഛായ ഉള്‍ക്കൊള്ളുന്നവനാണ് എന്നുള്ളതു കൊണ്ടാണ്. അവിടെ ദരിദ്രനെന്നോ സമ്പന്നനെന്നോ രോഗിയെന്നോ ആരോഗ്യവാനെന്നോ ഉള്ള വ്യത്യാസം പാടില്ല. മാറാരോഗികള്‍ക്കും മരണാസന്നര്‍ക്കും മറ്റും ആവശ്യമായ ശുശ്രൂഷയും പരിചരണവും ലഭിക്കാന്‍ ദൈവദത്തമായ അവകാശമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതു ലഭ്യമാക്കുന്നതിലാകണം ഭരണാധികാരികളുടെയും സമൂഹത്തിന്‍റെയും ശ്രദ്ധ പതിയേണ്ടത്. ഈ കടമ നിര്‍വഹിക്കേണ്ടതിനു പകരം കാരുണ്യവധം നിയമവിധേയമാക്കി രോഗികളെ കൊല്ലുന്നത് മനുഷ്യജീവനോടുള്ള വലിയ വെല്ലുവിളിയും നിരുത്തരവാദിത്തപരമായ സമീപനവുമാണ്. (ലേഖകന്‍ കെ സി ബി സി ഫാമിലി കമ്മീഷന്‍ സെക്രട്ടറിയും കെ സി ബി സി പ്രൊ-ലൈഫ് സംസ്ഥാന സമിതി ഡയറക്ടറുമാണ്)
Image: /content_image/FaithAndReason/FaithAndReason-2018-03-16-05:56:45.jpg
Keywords: ദയാവധ, ദയാവധം അനുവദി
Content: 7365
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനയ്ക്കു ക്ഷമയും സ്ഥിരതയും ആവശ്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഒരാള്‍ക്കുവേണ്ടിയുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെ സവിശേഷ ഗുണമായിരിക്കണം ക്ഷമയെന്നും പ്രാര്‍ത്ഥനയ്ക്ക് സ്ഥിരതയും ക്ഷമയും ആവശ്യമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി മദ്ധ്യേ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ദൈവമക്കളുടെ സ്വാതന്ത്ര്യത്തില്‍ വിശ്വാസികള്‍ ക്ഷമയോടും ധൈര്യത്തോടുംകൂടെ പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. വിശ്വാസരാഹിത്യം കണ്ട് ദൈവം മോശയ്ക്കു നല്കിയ പ്രബോധനം വിവരിക്കുന്ന പുറപ്പാടു വചനഭാഗത്തെ ആധാരമാക്കിയാണ് പാപ്പ തന്റെ സന്ദേശം പങ്കുവെച്ചത്. ക്ഷമയോടെ ദൈവതിരുമുന്പില്‍ വാദിക്കാനും സംവദിക്കാനുമുള്ള പ്രശാന്തതയും ധൈര്യവും ദൈവത്തിന് പ്രീതിപാത്രമായ മോശയുടെ സ്വഭാവ സവിശേഷതയാണ്. ഒരാള്‍ക്കുവേണ്ടിയുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെ സവിശേഷ ഗുണമായിരിക്കണം ഈ ക്ഷമ. പ്രാര്‍ത്ഥനയ്ക്ക് സ്ഥിരതയും ക്ഷമയും ആവശ്യമാണ്. സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ - ഒരു ചെറിയ പ്രാര്‍ത്ഥന ചൊല്ലി അവസാനിപ്പിക്കുന്നതല്ല മദ്ധ്യസ്ഥപ്രാര്‍ത്ഥന. നാം പ്രാര്‍ത്ഥിക്കുന്നെങ്കില്‍ അത് ക്ഷമയോടെ തുടരേണ്ടതാണ്! മദ്ധ്യസ്ഥ പ്രാര്‍ത്ഥനയക്ക് ധൈര്യവും ക്ഷമയും ആവശ്യമാണ്. യാചന കേള്‍ക്കാന്‍ നാം നിരന്തരമായി പ്രാര്‍ത്ഥിക്കുന്നു. അവിടുത്തെ ഹൃദയകവാടത്തില്‍ നാം മുട്ടിക്കൊണ്ടിരിക്കുന്നു. അതായത് യഥാര്‍ത്ഥ മദ്ധ്യസ്ഥന്‍റെ ജീവിതം ത്യാഗപൂര്‍ണ്ണവും നിലയ്ക്കാത്തതുമായ തപശ്ചര്യയാണ്. ഇങ്ങനെയൊരു ജീവിത സമര്‍പ്പണത്തിന് ദൈവം നമുക്ക് കൃപ നല്കട്ടെ! ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ അവിടുത്തെ തിരുസന്നിധിയില്‍ എന്നും ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും, മാദ്ധ്യസ്ഥം യാചിക്കാനും ദൈവം നമ്മെ സഹായിക്കട്ടെ എന്ന പ്രത്യാശ പങ്കുവെച്ചുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-03-16-06:23:57.jpg
Keywords: പാപ്പ
Content: 7366
Category: 1
Sub Category:
Heading: ഒന്നരലക്ഷം വിശ്വാസികളുടെ നിവേദനം പോളിഷ് മെത്രാന്‍ സമിതിക്ക് മുന്നില്‍
Content: വാര്‍സോ: വിവാഹത്തെക്കുറിച്ചുള്ള സഭയുടെ പാരമ്പര്യ പ്രബോധനങ്ങള്‍ ഉയര്‍ത്തിപിടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒന്നര ലക്ഷം പോളിഷ് കത്തോലിക്ക വിശ്വാസികള്‍ എഴുതിയ നിവേദനം മെത്രാന്‍മാര്‍ക്ക് സമര്‍പ്പിച്ചു. ‘പൊളോണിയ സെംപെര്‍ ഫിഡെലിസ്’ എന്ന പേരില്‍ ആരംഭിച്ച പ്രചാരണ പരിപാടിയിലൂടെ വിശ്വാസികള്‍ എഴുതിയ നിവേദനം ഇരുപതോളം പെട്ടികളിലായാണ് മെത്രാന്‍ സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ചത്. മാര്‍ച്ച് 5നാണ് നിവേദനം കൈമാറിയത്. 'ക്രിസ്ത്യന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുക' എന്ന ലക്ഷ്യത്തോടെ അത്മായ സംഘടനയായ ‘പിയോട്ര്‍ സ്കാര്‍ഗാ ഇന്‍സ്റ്റിറ്റ്യൂട്ട്’ ആരംഭിച്ച പദ്ധതിയാണ് ‘പൊളോണിയ സെംപെര്‍ ഫിഡെലിസ്’. ആരംഭത്തില്‍ തന്നെ ഇതിന് വന്‍പ്രചാരമാണ് ലഭിച്ചത്. വിവാഹമോചിതര്‍ക്കും, സഭാപ്രബോധനങ്ങള്‍ക്കെതിരായി ജീവിക്കുന്ന പുനര്‍വിവാഹിതര്‍ക്കും ദിവ്യകാരുണ്യ സ്വീകരണം സാധ്യമല്ല എന്ന് പോളിഷ് സഭ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നാണ് അത്മായരുടെ അപേക്ഷ. പ്രമുഖരായ നിരവധി കത്തോലിക്കരും, അറിയപ്പെടുന്ന പത്രപ്രവര്‍ത്തകരും അപേക്ഷയില്‍ ഒപ്പിട്ടിട്ടുണ്ട്. തങ്ങളുടെ അപേക്ഷയെ മെത്രാന്‍ സമിതി അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹത്തിന്റെ വിശുദ്ധമായ സഭാപാരമ്പര്യം എല്ലാവരും മുറുകെ പിടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടക നേതൃത്വം പറഞ്ഞു. ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹീക ലേഖനമായ 'അമോരിസ് ലെത്തീസ്യ'യിലെ ഔദ്യോഗിക തര്‍ജ്ജമയെ പറ്റിയുള്ള ചര്‍ച്ചകള്‍ പോളണ്ടിലെ മെത്രാന്‍ സമിതിയില്‍ സജീവമാകുന്ന സാഹചര്യത്തില്‍ വിശ്വാസികള്‍ സമര്‍പ്പിച്ച അപേക്ഷക്ക് അതീവ പ്രാധാന്യമാണുള്ളത്.
Image: /content_image/News/News-2018-03-16-07:50:54.jpg
Keywords: പോളണ്ട്, പോളിഷ്
Content: 7367
Category: 1
Sub Category:
Heading: വിവാഹമോചന നിയമം പാസാക്കുവാന്‍ ഫിലിപ്പീന്‍സ്; എതിര്‍പ്പുമായി സഭാനേതൃത്വം
Content: മനില: വിവാഹമോചനത്തിന് അംഗീകാരം നല്‍കുന്ന ‘ആക്റ്റ് ഓണ്‍ ദി ഡൈവോഴ്സ് ആന്‍ഡ്‌ ഡിസൊലൂഷന്‍ ഓഫ് മാര്യേജ്’ ബില്‍ ഈസ്റ്ററിനു മുന്‍പ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാന്‍ ഫിലിപ്പീന്‍സ് അധികാര നേതൃത്വം ഒരുങ്ങുന്നു. സെനറ്റിന്റെ ഔദ്യോഗിക വക്താവായ പാന്റലിയോണ്‍ അല്‍വാറെസാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 23-ന് ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി ഫിലിപ്പീന്‍സിലെ കത്തോലിക്കാ സഭ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. വിവാഹം അലംഘനീയമായ സാമൂഹ്യ വ്യവസ്ഥിതിയാണെന്ന വസ്തുത ഫിലിപ്പീന്‍സിലെ ഭരണഘടന അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്, വിവിധ കത്തോലിക്ക അല്‍മായ സംഘടനകള്‍ സംയുക്തമായി ഒപ്പിട്ട അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിച്ചു കഴിഞ്ഞു. പാര്‍ലമെന്റംഗങ്ങളായ എഡ്സെല്‍ ലാഗ്മാന്‍, വൈസ് പ്രസിഡന്റ് പിയാ കായെറ്റാനോ, എമ്മി ഡെ ജീസസ് തുടങ്ങിയവരാണ് ബില്ലിനെ അനുകൂലിക്കുന്ന പ്രമുഖര്‍. വിവാഹബന്ധത്തെ സംരക്ഷിക്കുവാന്‍ ശ്രമിച്ചാലും കാര്യമില്ലെന്നാണ് ബില്ലിനെ അനുകൂലിക്കുന്ന ലാഗ്മാന്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. എന്നാല്‍ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് വിവിധ സംഘടനകള്‍ രംഗത്തുണ്ട്. ഭരണഘടനയുടെ നന്മക്കായി സുസ്ഥിരമായ ഒരു സമൂഹത്തെ ആവശ്യമുണ്ടെന്നും ഇതിനായി നിയമത്തെ തടയണമെന്നും ‘സെര്‍വന്റ്സ് ഫോര്‍ ഫാമിലി എംപവര്‍മെന്റ് അസോസിയേഷന്‍ വക്താക്കള്‍ പ്രതികരിച്ചു. ദമ്പതികള്‍ക്ക് നന്മയും, സന്തോഷവും പകരുന്ന ഒരു കൂദാശയാണ് വിവാഹം. സ്നേഹവും ക്ഷമയും നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം കുട്ടികള്‍ക്കും ആവശ്യമുണ്ട്. ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീഴുമ്പോള്‍ അനുരജ്ഞനത്തിന്റേയും, ഒന്നിപ്പിക്കലിന്റേയും വഴിയിലേക്കാണ്‌ അവരെ നയിക്കേണ്ടതെന്ന് അസോസിയേഷനിലെ അംഗങ്ങളായ ദമ്പതികള്‍ വിവരിച്ചു. വിവാഹമോചനത്തിനു നിയമാസാധുത നല്‍കുന്നതിനെ കുറിച്ച് ഫിലിപ്പീന്‍സില്‍ സമീപകാലത്ത് നടത്തിയ ഒരു വോട്ടെടുപ്പില്‍ 53% ആളുകളും വിവാഹമോചനത്തിനു നിയമസാധുത നല്‍കുന്നതിനെ അനുകൂലിച്ചുകൊണ്ടാണ് വോട്ട് ചെയ്തത്. 32% എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 15% പ്രത്യേക അഭിപ്രായം രേഖപ്പെടുത്തിയില്ല. വിവാഹത്തിന്റെ ധാര്‍മ്മികതയെ ഉയര്‍ത്തി കാണിച്ചു കത്തോലിക്ക സഭ റാലികള്‍ സംഘടിപ്പിച്ചിരിന്നു.
Image: /content_image/News/News-2018-03-16-09:18:47.jpg
Keywords: ഫിലിപ്പീ
Content: 7368
Category: 1
Sub Category:
Heading: ചരിത്രത്തെ തിരുത്താനുള്ള സംഘപരിവാര്‍ നീക്കത്തിനെതിരെ മതന്യൂനപക്ഷം
Content: ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ചരിത്രത്തെ തിരുത്തിയെഴുതാനുള്ള സംഘപരിവാര്‍ നീക്കത്തില്‍ ആശങ്ക പങ്കുവെച്ച് മതന്യൂനപക്ഷങ്ങള്‍. ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഉള്‍പ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ ഹിന്ദുത്വ ശക്തികളുടെ ഈ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്‍റെ ചരിത്രം മാറ്റി എഴുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക 14 അംഗ കമ്മിറ്റിയെ നിയോഗിച്ചെന്ന റിപ്പോർട്ട് അന്തർ ദേശീയ മാധ്യമമായ റോയിട്ടേഴ്സാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. സംഘം കഴിഞ്ഞ 6 മാസങ്ങളായി പ്രവര്‍ത്തിച്ചു വരികയാണെന്ന്‍ റിപ്പോര്‍ട്ടുണ്ട്. തങ്ങളാണ് ഇന്ത്യയിലെ ഭൂരിപക്ഷമെന്നും, തങ്ങളാണ് വിജയികളെന്നും ലോകത്തെ ബോധ്യപ്പെടുത്തുവനാണ് സംഘപരിവാര്‍ ആഗ്രഹിക്കുന്നതെന്ന്‍ ഒഡീഷയിലെ ജബല്‍പ്പൂരിലെ ക്രിസ്റ്റോ ജ്യോതി മോഹവിദ്യാലോയോ സ്ഥാപനത്തിലെ പ്രൊഫസര്‍ ആയ ഫാ. ജെസുരാജ് രായപ്പന്‍ എസ്‌വി‌ഡി പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരതയേയും, സാംസ്കാരിക വൈവിധ്യത്തേയും സംഘപരിവാര്‍ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രഹസ്യ അജണ്ടയുടെ അടിസ്ഥാനത്തില്‍ ഒരു ചരിത്രവും എഴുതുവാന്‍ സാധിക്കുകയില്ലെന്ന്‍ സിവില്‍ ലോയറും, ദൈവശാസ്ത്ര വിഭാഗതില്‍ പ്രൊഫസറുമായ ഫാ. റൊസാരിയോ പറയുന്നു. അത്തരം ഒരു കമ്മിറ്റിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് തടയപ്പെടേണ്ടതാണെന്നും, ഇന്ത്യന്‍ ജനത അതിനെതിരെ ശബ്ദമുയര്‍ത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ എതിര്‍പ്പുമായി ചരിത്രകാരന്മാരും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള രാഷ്ട്രം മാത്രമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഈ നീക്കങ്ങളുടെ പിന്നിലുള്ള ലക്ഷ്യമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. രാജ്യത്തിന്റെ മതനിരപേക്ഷതയെ ഈ നീക്കം അപകടത്തിലാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്രത്തിന്റേയും, ചില സംസ്ഥാന സര്‍ക്കാറുകളുടേയും ഒത്താശയോടെ സ്കൂള്‍ തലം മുതലേ രാഷ്ട്രത്തിന്റെ ചരിത്രം മാറ്റി തങ്ങളുടെ ആശയങ്ങള്‍ കുത്തിവെക്കുവാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നടത്തിവരുന്നുവെന്ന ആരോപണം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ ഉന്നയിച്ചിരുന്നു. ഈ ആരോപണത്തെ ശരിവെക്കുന്ന രീതിയിലാണ് പിന്നീട് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അധികാരം കൈയാളുന്നവരുടെയോ ഭൂരിപക്ഷത്തിന്റെയോ ആശയങ്ങളും ആദര്‍ശങ്ങളും എല്ലാവരും പിന്തുടരണമെന്ന ശാഠ്യം ഭരണകൂടം ഉപേക്ഷിക്കണമെന്നാണ് ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ ഉയരുന്ന ശബ്ദം.
Image: /content_image/News/News-2018-03-16-11:12:08.jpg
Keywords: സംഘപരിവാ
Content: 7369
Category: 1
Sub Category:
Heading: മാര്‍പാപ്പ സമ്മാനിച്ച ജപമാല ജയിലില്‍ ഉപയോഗിക്കുവാന്‍ ആസിയയ്ക്കു അനുമതി
Content: ലാഹോര്‍: പ്രവാചക നിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ക്രൈസ്തവ വിശ്വാസി ആസിയ ബീബിയ്ക്കു മാര്‍പാപ്പ സമ്മാനിച്ച ജപമാല തടവറയില്‍ സൂക്ഷിക്കുവാന്‍ അനുമതി. ഒന്‍പത് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് വിശ്വാസപരമായ ഒരു വസ്തു ഉപയോഗിക്കുവാന്‍ തനിക്ക് അനുമതി ലഭിച്ചതെന്ന് ആസിയ വെളിപ്പെടുത്തി. ക്രൈസ്തവ സന്നദ്ധ സംഘടനയായ 'എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ്' പ്രതിനിധിയോടാണ് ആസിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ആസിയ ബീബിയുടെ പിതാവും മകളും ഇക്കഴിഞ്ഞ ഫെബ്രുവരി 24നു വത്തിക്കാനില്‍ എത്തിയിരിന്നു. പിന്നീട് അവര്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു. സന്ദര്‍ശനവേളയില്‍ ആസിയാക്ക് നല്കുവാന്‍ പാപ്പ ജപമാല നല്‍കുകയായിരിന്നു. ഈ ജപമാല പിന്നീട് ആസിയാക്ക് കൈമാറി. തടവറയില്‍ ജപമാല സൂക്ഷിക്കുവാന്‍ അത്ഭുകരമായി അനുമതി ലഭിക്കുകയായിരിന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. പാക്ക് ക്രിസ്ത്യന്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തന്റെ കേസ് ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നതില്‍ പ്രതീക്ഷയുണ്ടെന്നും പാപ്പ പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ആസിയ പറഞ്ഞെന്ന് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2009 മുതല്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ മുള്‍ട്ടാണ്‍ എന്ന പ്രദേശത്തുള്ള ജയിലില്‍ ഏകാന്ത തടവിലാണ് ആസിയ ബീബി. അയല്‍വാസികളായ മുസ്ലീം സ്ത്രീകള്‍ ആസിയാ ബീബിയ്ക്ക് എതിരെ വ്യാജകേസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആസിയ ബീബീ ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ തങ്ങളോട് സംസാരിച്ചുവെന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്. ഇതേ തുടര്‍ന്നാണ് കീഴ്കോടതി ആസിയയെ വധശിക്ഷയ്ക്കു വിധിച്ചത്. പാക്കിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ആസിയായുടെ മോചനം ആവശ്യപ്പെട്ട് ആഗോളതലത്തില്‍ ശബ്ദമുയരുന്നുണ്ട്.
Image: /content_image/News/News-2018-03-16-13:57:30.jpg
Keywords: ആസിയ