Contents

Displaying 7001-7010 of 25127 results.
Content: 7310
Category: 1
Sub Category:
Heading: വിശുദ്ധ പാദ്രെ പിയോടൊപ്പം സേവനം ചെയ്ത കന്യാസ്ത്രീ അന്തരിച്ചു
Content: സാന്‍ ജിയോവാന്നീ റോടോണ്ടോ: വിശുദ്ധ പാദ്രെ പിയോ ആരംഭിച്ച ആശുപത്രിയിൽ വിശുദ്ധനോടൊപ്പം സേവനം ചെയ്ത കന്യാസ്ത്രീ, സിസ്റ്റർ കോൺസോലറ്റ ഡി സാന്റോ അന്തരിച്ചു. 101 വയസായിരുന്നു. മാര്‍ച്ച് രണ്ടിന് അന്തരിച്ച സിസ്റ്ററിന്റെ മരണവാര്‍ത്ത ഇറ്റാലിയന്‍ മാധ്യമമായ അവ്നീറാണ് പുറംലോകത്തെ അറിയിച്ചത്. വിശുദ്ധ പാദ്രെ പിയോയോടൊപ്പവും മറ്റുമായി ഇരുപതു വര്‍ഷത്തോളമാണ് കാസ സോലിയേ ഡെല്ലാ സോഫെറസാസ എന്ന ആശുപത്രിയില്‍ സിസ്റ്റർ കോൺസോലറ്റ രോഗികളെ ശുശ്രൂഷിച്ചത്. 1916-ൽ ഇറ്റലിയിലെ സാന്‍റ് ഇറാമോ അൽ കൊളലില്‍ മാതാപിതാക്കളുടെ 10 മക്കളില്‍ ഏറ്റവും ഇളയവളായാണ് സിസ്റ്റർ കോൺസിലാറ്റ ഡി സാന്റോയുടെ ജനനം. 1936- ൽ തിരുഹൃദയ സന്യാസ സമൂഹത്തിൽ ചേർന്നു. പിന്നീട് വിശുദ്ധ പാദ്രെ പിയോയുടെ “കാസ സോലിയേ ഡെല്ലാ സോഫെറസാസ” എന്ന ആശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കുവാൻ തീരുമാനിക്കുകയായിരിന്നു. 1955 സെപ്തംബറിൽ, ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലമായ സാൻ ജിയോവാനി റോത്തോൻഡോയിലെത്തിയ ആകെ മൂന്നു സമര്‍പ്പിതരില്‍ ഒരാളായിരുന്നു സിസ്റ്റർ കോൺസോലറ്റ. പാദ്രെ പിയോയോടൊപ്പമുള്ള സേവനത്തിന്റെ സമയമടക്കം 20 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം 1975-ല്‍ സിസ്റ്റര്‍ വിരമിക്കുകയായിരിന്നു. പിന്നീട് നല്‍മരണത്തിന് ഒരുങ്ങുന്നതിനായി കപ്പൂച്ചിൻ സന്യസ്തരോടൊപ്പം ചേര്‍ന്നു. പ്രാര്‍ത്ഥനയും ത്യാഗവുമായി ജീവിതം നീക്കിയ സിസ്റ്റര്‍ മാര്‍ച്ച് 2നു ദൈവസന്നിധിയിലേക്ക് യാത്രയാകുകയായിരിന്നു.
Image: /content_image/News/News-2018-03-09-05:25:00.jpg
Keywords: പാദ്രെ പിയോ
Content: 7311
Category: 9
Sub Category:
Heading: പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിൽ നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ; ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലിനൊപ്പം മാർ സ്രാമ്പിക്കലും ബ്രദർ ഷാജി ജോർജും
Content: ബർമിംങ്ഹാം: രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി ബഥേലിൽ ഒരുക്കങ്ങൾ പൂർത്തിയായി.പ്രാർത്ഥനയും പരിത്യാഗവും ഉപവാസവും ഒരുമിക്കുന്ന വലിയ നോമ്പിന്റെ നിറവിനോപ്പം മാർ യൌസേപ്പിനോടുള്ള പ്രത്യേക വണക്കവും ആചരിക്കുന്ന മാർച്ച് മാസ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും, രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷന് ആത്മബലവും അനുഗ്രഹ സാന്നിധ്യവുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് .മാർ ജോസഫ് സ്രാമ്പിക്കൽ വീണ്ടും എത്തിച്ചേരും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വി. കുർബാന രണ്ട് വേദികളിലായി ഉണ്ടാകും. പ്രശസ്തമായ ഓസ്കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജിന്റെ സ്പിരിച്വൽ ഡയറക്ടറും,യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവർത്തകനും ,വചനപ്രഘോഷകനുമായ റവ.കാനോൻ ജോൺ യുഡ്രിസ് ഇത്തവണ കൺവെൻഷനിൽ പങ്കെടുക്കുമ്പോൾ അഭിഷേകാഗ്നി മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പിന്റെ പ്രമുഖ സംഘാടകനും ആത്മീയ ശുശ്രൂഷകനുമായ ബ്രദർ ഷാജി ജോർജും ഇത്തവണ വചനവേദിയിലെത്തും. കുട്ടികൾക്കായി ജീവിത വിശുദ്ധിയെ മുൻനിർത്തി പെയ്ഡ് ഇറ്റ് ഓൾ എന്ന പ്രത്യേക സേക്രഡ് ഡ്രാമ ഉണ്ടായിരിക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷനിൽ ഇത്തവണ പ്രത്യേക കുരിശിന്റെ വഴിയും ഉണ്ടായിരിക്കും . വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10 ന്‌ നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-03-09-05:35:42.jpg
Keywords: രണ്ടാം ശനിയാഴ്ച്ച
Content: 7312
Category: 9
Sub Category:
Heading: പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിൽ നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ; ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലിനൊപ്പം മാർ സ്രാമ്പിക്കലും ബ്രദർ ഷാജി ജോർജും
Content: ബർമിംങ്ഹാം: രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി ബഥേലിൽ ഒരുക്കങ്ങൾ പൂർത്തിയായി.പ്രാർത്ഥനയും പരിത്യാഗവും ഉപവാസവും ഒരുമിക്കുന്ന വലിയ നോമ്പിന്റെ നിറവിനോപ്പം മാർ യൌസേപ്പിനോടുള്ള പ്രത്യേക വണക്കവും ആചരിക്കുന്ന മാർച്ച് മാസ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും, രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന കൺവെൻഷന് ആത്മബലവും അനുഗ്രഹ സാന്നിധ്യവുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് .മാർ ജോസഫ് സ്രാമ്പിക്കൽ വീണ്ടും എത്തിച്ചേരും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വി. കുർബാന രണ്ട് വേദികളിലായി ഉണ്ടാകും. പ്രശസ്തമായ ഓസ്കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജിന്റെ സ്പിരിച്വൽ ഡയറക്ടറും,യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവർത്തകനും ,വചനപ്രഘോഷകനുമായ റവ.കാനോൻ ജോൺ യുഡ്രിസ് ഇത്തവണ കൺവെൻഷനിൽ പങ്കെടുക്കുമ്പോൾ അഭിഷേകാഗ്നി മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പിന്റെ പ്രമുഖ സംഘാടകനും ആത്മീയ ശുശ്രൂഷകനുമായ ബ്രദർ ഷാജി ജോർജും ഇത്തവണ വചനവേദിയിലെത്തും. കുട്ടികൾക്കായി ജീവിത വിശുദ്ധിയെ മുൻനിർത്തി പെയ്ഡ് ഇറ്റ് ഓൾ എന്ന പ്രത്യേക സേക്രഡ് ഡ്രാമ ഉണ്ടായിരിക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. #{red->n->n-> കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ }# കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷനിൽ ഇത്തവണ പ്രത്യേക കുരിശിന്റെ വഴിയും ഉണ്ടായിരിക്കും . വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10 ന്‌ നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670
അനീഷ്.07760254700
ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424.
ബിജു ഏബ്രഹാം 07859 890267
Image: /content_image/Events/Events-2018-03-09-05:38:09.jpg
Keywords: സോജി
Content: 7313
Category: 1
Sub Category:
Heading: ജീവനെ ത്യജിച്ച് സുപ്രീം കോടതി; ദയാവധത്തിന് ഭാരതത്തില്‍ അനുമതി
Content: ന്യൂഡൽഹി: നിഷ്ക്രിയ ദയാവധത്തിന് (പാസിവ് യുത്തനേസിയ) ഉപാധികളോടെ അനുമതി നല്‍കികൊണ്ട് സുപ്രീംകോടതിയുടെ വിധി. ദയാവധത്തിന് മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതി വേണമെന്നും വിധി നിര്‍ദേശിക്കുന്നു. ആയുസ്സ് നീട്ടുന്നതിനുള്ള മരുന്നും ഉപകരണങ്ങളും വേണ്ടെന്നുവയ്ക്കാം. കോമണ്‍ കോസ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഭരണഘടനാബെഞ്ച് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിശോധിച്ചത്. ജീവന്‍ നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ എടുത്തുമാറ്റിയും, മരുന്നും ഭക്ഷണവും നിര്‍ത്തലാക്കിയും ദയാവധം നടപ്പാക്കണമെന്നും വ്യക്തികള്‍ക്ക് സ്വന്തം തീരുമാനമെടുക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തീരുമാനമെടുക്കണമെന്നും ഹര്‍ജ്ജിയില്‍ പരാതിക്കാര്‍ ആവശ്യപ്പെട്ടിരിന്നു. വിധിയില്‍ അതീവ ദുഃഖമുണ്ടെന്നും ജീവന്റെ സംരക്ഷണത്തിനായി പൊതുചര്‍ച്ചകള്‍ നടത്തണമെന്നും കെ‌സി‌ബി‌സി പ്രോലൈഫ് സമിതി ജനറല്‍ സെക്രട്ടറി സാബു ജോസ് പ്രതികരിച്ചു. നെതര്‍ലന്‍ഡ്, ബെല്‍ജിയം, കൊളമ്പിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ദയാവധത്തിന് അനുമതിയുണ്ട്. കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2277 ഇങ്ങനെ പഠിപ്പിക്കുന്നു, "ലക്ഷ്യങ്ങളും മാർഗ്ഗങ്ങളും എന്തായാലും വൈകല്യമുള്ളവരുടെയും രോഗികളുടെയും അല്ലെങ്കിൽ മരണാസന്നരുടെയും ജീവിതം അവസാനിപ്പിക്കുന്നതാണ് പ്രത്യക്ഷമായ ദയാവധം. അത് ധാർമികമായ സ്വീകാര്യമല്ല. ഇങ്ങനെ വേദനയകറ്റുന്നതിനുവേണ്ടി അതിനാൽ തന്നെയോ ഉദ്ദേശത്താലോ മരണം ഉളവാക്കുന്ന പ്രവർത്തിയും ഉപേക്ഷയും മനുഷ്യവ്യക്തിയുടെ മാഹാത്മ്യത്തിനും അവന്റെ സൃഷ്ട്ടാവായ ജീവിക്കുന്ന ദൈവത്തോടുള്ള ആദരവിനും തികച്ചും വിരുദ്ധമായ കൊലപാതകമാണ്. ഇതെക്കുറിച്ചുള്ള തെറ്റായ വിധിതീർപ്പ് ഉത്തമ ബോധ്യത്തിൽ ഉണ്ടാകുന്നത് ആണെങ്കിൽ തന്നെയും എപ്പോഴും വിലക്കപ്പെടേണ്ടതും ഒഴിവാക്കപ്പെടേണ്ടതുമായ ഈ മാരകമായ പ്രവർത്തിയുടെ സ്വഭാവത്തിന് മാറ്റം വരുത്തുന്നില്ല" ( CCC 2277)
Image: /content_image/News/News-2018-03-09-06:17:56.jpg
Keywords: ദയാവധ, ദയാവധം അനുവദി
Content: 7314
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിലെ പുതിയ കപ്പേള തകർക്കപ്പെട്ട നിലയിൽ
Content: ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ പുതിയതായി പണികഴിപ്പിച്ച കപ്പേള അജ്ഞാതർ തകർത്തു. വിശുദ്ധ സക്കറിയയുടെ നാമത്തിലുള്ള കപ്പേളയാണ് ആക്രമിക്കപ്പെട്ടത്. പാലബാങ്ങ് രൂപതയിൽ അടുത്തിടെ ആശീർവദിച്ച ചാപ്പലിൽ മാർച്ച് ഏഴിന് രാത്രിയിലാണ് ആക്രമണമുണ്ടായത്. ചാപ്പലിലെ ജനാലകൾക്കും തിരുക്കര്‍മ്മത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾക്കും കാര്യമായ നാശ നഷ്ടമുണ്ടായി. പാലബാങ്ങ് അതിരൂപത മെത്രാൻ അലോഷ്യസ് സുദർശോ മാർച്ച് നാലിന് ആശീർവദിച്ച ദേവാലയമാണ് ആക്രമണത്തിനിരയായത്. ഇടവകയിൽ നിന്നും നാലോളം മണിക്കൂറോളം യാത്ര ചെയ്ത് എത്തുന്ന വിശ്വാസ സമൂഹത്തിന്റെ ഏക ആശ്രയമായിരുന്നു കപ്പേള. ചാപ്പലിന്റെ ആശീർവാദ കർമ്മത്തിൽ ഗ്രാമമുഖ്യന്മാരും മുസ്ലിം മത നേതാക്കന്മാരം പങ്കെടുത്തിരുന്നു. നിയമപരമായ അനുമതികളോടെ പണിതുയർത്തിയ ദേവാലയം ആക്രമിച്ചത് മതമൈത്രി തകർക്കുവാനാണെന്ന് വിലയിരുത്തപ്പെടുന്നു. പാലബാങ്ങ് അതിരൂപതയിൽ 26 ഇടവകകളിലായി എൺപതിനായിരത്തിനടുത്തു വിശ്വാസികളാണുള്ളത്. ഇസ്ലാമിക രാജ്യമായ ഇന്തോനേഷ്യയിൽ ക്രൈസ്തവർക്ക് നേരെ വിവിധ സ്ഥലങ്ങളിൽ ആക്രമണം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സുമാത്ര ദ്വീപിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണം.
Image: /content_image/News/News-2018-03-09-11:30:21.jpg
Keywords: ഇന്തോനേ
Content: 7315
Category: 1
Sub Category:
Heading: ലോകത്തെ ആക്രമണങ്ങളില്‍ പകുതിയിലധികവും ക്രൈസ്തവര്‍ക്ക് നേരെയെന്ന് അമേരിക്ക
Content: ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന കടുത്ത മതപീഡനത്തില്‍ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തികൊണ്ട് അമേരിക്കന്‍ ജനത. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡും മക്ലോഫ്ലിന്‍ & അസ്സോസിയേറ്റ്സും അമേരിക്കന്‍ കത്തോലിക്കര്‍ക്കിടയില്‍ നടത്തിയ ദേശവ്യാപകമായ സര്‍വ്വേയിലാണ് ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനത്തെ കുറിച്ച് അമേരിക്കന്‍ കത്തോലിക്കര്‍ മനസ്സ് തുറന്നത്. ലോകമെങ്ങും മതത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പകുതിയോ അതിലധികമോ ക്രിസ്ത്യാനികള്‍ക്ക് നേരെയാണെന്നാണ് സര്‍വ്വേയില്‍ അധികം പേരും വ്യക്തമാക്കിയത്. നോര്‍ത്ത് കൊറിയ, ഇറാന്‍, ഇറാഖ്, സിറിയ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ ക്രിസ്ത്യാനികള്‍ക്ക് വളരെ ശക്തമായ മതപീഡനമാണ് നേരിടേണ്ടി വരുന്നതെന്നും അമേരിക്കന്‍ കത്തോലിക്കര്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്ക് ‘കടുത്ത മതപീഡന’മാണ് നേരിടേണ്ടി വരുന്നതെന്ന് 40 ശതമാനത്തോളം അമേരിക്കന്‍ കത്തോലിക്കര്‍ പറയുമ്പോള്‍, 51 ശതമാനത്തോളം ഇടത്തരം വിഭാഗത്തില്‍ ഉള്ളതാണെന്ന അഭിപ്രായക്കാരാണ്. ആഗോളതലത്തില്‍ നടക്കുന്ന ക്രൈസ്തവ മത പീഡനത്തെക്കുറിച്ച് അമേരിക്കയിലെ കത്തോലിക്കര്‍ എത്രമാത്രം ബോധവാന്‍മാരാണെന്ന്‍ അറിയുവാനാണ് സര്‍വ്വേ നടത്തിയതെന്ന് എ‌സി‌എന്‍ വ്യക്തമാക്കി. മുഖ്യമായും ശ്രദ്ധപതിപ്പിക്കേണ്ട ആഗോള വിഷയങ്ങളില്‍ മനുഷ്യകടത്തിനും, ദാരിദ്ര്യത്തിനുമാണ് ഭൂരിഭാഗം പേരും പ്രഥമസ്ഥാനം നല്‍കിയത്. 86 ശതമാനം പേര്‍ മനുഷ്യകടത്തിനും, ദാരിദ്ര്യത്തിനും പ്രാധാന്യം നല്‍കിയപ്പോള്‍, 74 ശതമാനം കാലാവസ്ഥാ വ്യതിയാനത്തിനും, അഭയാര്‍ത്ഥി പ്രശ്നത്തിനുമാണ് പ്രാധാന്യം നല്‍കിയത്. 69 ശതമാനമാണ് ക്രൈസ്തവ പീഡനത്തിന് പ്രാധാന്യം നല്‍കണമെന്ന്‍ ആവശ്യപ്പെട്ടത്. 27% തങ്ങളുടെ മെത്രാന്‍മാരും, 24% തങ്ങളുടെ ഇടവകയും മതപീഡനത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയപ്പോള്‍ സഭ ഇക്കാര്യത്തില്‍ കൈകൊണ്ട നടപടികളെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും നല്ലൊരുവിഭാഗം അഭിപ്രായപ്പെട്ടു. മതപീഡനത്തെ തടയുന്നതിനായി നയതന്ത്രപരമായ സമ്മര്‍ദ്ധമാണ് ഭൂരിഭാഗവും ചൂണ്ടിക്കാട്ടിയത്. സാമ്പത്തിക ഉപരോധവും, സൈനീകമായ ഇടപെടലുകളും, ഇരകള്‍ക്കുള്ള സാമ്പത്തിക സഹായവും അത്യാവശ്യമാണെന്ന് പലരും പറഞ്ഞു. മതപീഡനത്തിനു എതിരെ വിശ്വാസികള്‍ക്ക് ചെയ്യുവാന്‍ കഴിയുന്നതു പ്രാര്‍ത്ഥനയാണെന്ന്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 38% പേര്‍ തങ്ങള്‍ കടുത്ത വിശ്വാസികളാണെന്ന്‍ വെളിപ്പെടുത്തി. ജനുവരി 16-24 നും ഇടക്ക് ആയിരത്തോളം വരുന്ന പ്രായപൂര്‍ത്തിയായ കത്തോലിക്ക വിശ്വാസികളുടെ ഇടയിലാണ് എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡും മക്ലോഫ്ലിന്‍ & അസ്സോസിയേറ്റ്സും സര്‍വ്വേ നടത്തിയത്.
Image: /content_image/News/News-2018-03-09-12:33:07.jpg
Keywords: പീഡന, ക്രൈസ്തവ
Content: 7316
Category: 1
Sub Category:
Heading: സഭകളു‌‌ടെ ലോകസമിതിയുടെ ആസ്ഥാനം മാര്‍പാപ്പ സന്ദര്‍ശിക്കും
Content: വത്തിക്കാന്‍ സിറ്റി: സ്വിറ്റ്സര്‍ലണ്ടിലെ ജനീവയില്‍ സ്ഥിതിചെയ്യുന്ന വിവിധ സഭകളു‌‌ടെ ലോകസമിതിയുടെ ആസ്ഥാനം ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കും. വത്തിക്കാന്റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ മേധാവി ഗ്രെഗ് ബര്‍ക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സഭകളുടെ ലോകസമിതിയുടെ എഴുപതാം സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന സന്ദര്‍ശനം ജൂണ്‍ 21നായിരിക്കും നടക്കുക. “പ്രയാണവും പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഒത്തൊരുമിച്ച്” എന്ന മുദ്രാവാക്യമാണ് സന്ദര്‍ശനത്തിനായി മാര്‍പാപ്പ സ്വീകരിച്ചിരിക്കുന്നത്. 1948 ല്‍ രൂപം കൊണ്ട സഭകളുടെ ലോക സമിതിയില്‍ ഓര്‍ത്തഡോക്സ്, ആംഗ്ലിക്കന്‍, ബാപ്റ്റിസ്റ്റ്, ലൂതറന്‍ മെത്തഡിസ്റ്റ് തുടങ്ങിയ 348 ക്രൈസ്തവസഭകള്‍ അംഗങ്ങളാണ്. 110 നാടുകളിലായി 50 കോടിയോളം ക്രൈസ്തവര്‍ ഇതില്‍ അംഗങ്ങളാണ്. എന്നാല്‍ കത്തോലിക്കസഭ ഇതില്‍ അംഗമല്ല. അതേസമയം സംഘടനയുടെ നിരീക്ഷകസ്ഥാനം കത്തോലിക്ക സഭയ്ക്കുണ്ട്. ആധുനിക ക്രൈസ്തവ ഐക്യ പ്രസ്ഥാനത്തിന് സഭകളുടെ ലോകസമിതി (WCC) നല്‍കിയിട്ടുള്ള അതുല്യസംഭാവനയ്ക്കു അംഗീകാരമായിരിക്കും മാര്‍പാപ്പയുടെ സമിതി സന്ദര്‍ശനമെന്ന് ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്റ് കർദ്ദിനാൾ കർട്ട് കോച്ച് പറഞ്ഞു. 1969 ജൂണ്‍ 10-നു വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയും 1984 ജൂണ്‍ 12നു വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പാപ്പയും ജനീവയിലെ ആസ്ഥാന മന്ദിരം സന്ദര്‍ശിച്ചിരുന്നു.
Image: /content_image/News/News-2018-03-09-13:52:59.jpg
Keywords: സഭ, പ്രൊട്ട
Content: 7317
Category: 18
Sub Category:
Heading: ജീവന്റെ അവകാശം ദൈവത്തിന്; കോടതിവിധി വേദനാജനകമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: ജീവന്റെ അവകാശം ദൈവത്തിനാണെന്നും ദയാവധത്തിന് ഉപാധികളോടെ അനുമതി നല്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ഏറെ വേദനാജനകമാണെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം. പ്രായാധിക്യവും രോഗവുംമൂലം വേദന അനുഭവിക്കുന്നവരെ മനുഷ്യസാധ്യമായ സംവിധാനങ്ങളോടെ ആശ്വസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തു സ്വസ്ഥമായ ഒരു മരണം അനുവദിക്കുന്നതിനു പകരം ഉപാധികളോടെ ദയാവധമാകാമെന്ന കോടതിവിധി ദൂരവ്യാപകമായ വിപത്തുകള്‍ക്ക് ഇടവരുത്തുമെന്നു കെസിബിസി പ്രസിഡന്റ് പറഞ്ഞു. അന്തസോടെയുള്ള മരണം പൗരന്റെ ഭരണഘടനാവകാശമെന്നു പരാമര്‍ശിക്കുന്ന കോടതി ഉപാധികളോടെ മരണം അനുവദിക്കുന്നതു ഖേദകരവും പ്രതിഷേധാര്‍ഹവുമാണ്. ജീവന്റെ അവകാശം ദൈവത്തിനാണ്. രോഗവും പ്രായാധിക്യവും മൂലം ബുദ്ധിമുട്ടുന്ന ഒരാളെ ദയയുടെയോ സഹതാപത്തിന്റെയോ പേരില്‍ വധിക്കുന്നതു മനുഷ്യസ്‌നേഹികള്‍ക്ക് അംഗീകരിക്കാനാവില്ല. ഒരു വ്യക്തിയുടെ മരണതാത്പര്യം അനുസരിച്ച് ആ വ്യക്തിക്ക് ഉപാധികളോടെ മരണം ആകാമെന്നു പറയുന്ന കോടതി മരണപത്രമില്ലെങ്കില്‍ ബന്ധുക്കള്‍ക്കു കോടതിയെ സമീപിക്കാമെന്നു മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശം ദുരുപയോഗം ചെയ്യപ്പെടാന്‍ ഇടയുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.
Image: /content_image/India/India-2018-03-10-04:12:15.jpg
Keywords: സൂസ
Content: 7318
Category: 18
Sub Category:
Heading: വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് ചെങ്ങളം തീർത്ഥാടന കേന്ദ്രത്തില്‍
Content: ചെങ്ങളം; ഇറ്റലിയിലെ പാദുവയിൽ നിന്നും എത്തിച്ച വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് ചെങ്ങളം സെന്റ് ആന്റണിസ് തീർത്ഥാടന കേന്ദ്രത്തിൽ പരസ്യ വണക്കത്തിനായി പ്രതിഷ്‌ഠിച്ചു. കഴിഞ്ഞ ദിവസം പാലായിൽ നിന്നും ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു പ്രദിക്ഷണമായാണ് വിശുദ്ധന്റെ തിരുശേഷിപ്പ് ചെങ്ങളത്തു എത്തിച്ചത്. ഫാ. മാത്യു പുതുമന, ഫാ ജോൺ പൊരുന്നോലിൽ, ഫാ ജസ്റ്റിൻ പനച്ചിക്കൽ, ഫാ . അലക്‌സാൻഡ്രോ റാത്തി, ഫാ സ്റ്റീഫൻ ഒല്ലേത്താഴത്തു, ഫാ. ലിയോ പയ്യപ്പള്ളി പ്രൊവിൻഷ്യൽ തുടങ്ങിയവരും തിരുശേഷിപ്പ് സ്വീകരണത്തിന് നേതൃത്വം നൽകി. തുടർന്ന് ചെങ്ങളം ദേവാലയത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ ജസ്റ്റിൻ പഴേപറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പ്രശസ്ത തിരക്കഥാകൃത്തു ജോൺ പോൾ അടക്കമുള്ള പ്രമുഖർ തിരുശേഷിപ്പ് വണങ്ങുവാനായി എത്തി. രാത്രി വൈകിയും നൂറുകണക്കിന് തീർത്ഥാടകർ ആണ് വിശുദ്ധ അന്തോണീസിന്റെ മാദ്ധ്യസ്ഥം തേടി ചെങ്ങളം ദേവാലയത്തിലേക്ക് എത്തിയത്. വിവിധ സമയങ്ങളില്‍ വിശുദ്ധ കുർബാന നടക്കും. തുടർച്ചയായി വിശുദ്ധന്റെ നൊവേനയും ഉണ്ടായിരിക്കും. ഇന്ന്‍ ഉച്ചയ്ക്ക് രണ്ടു മണി മുതൽ കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള ആന്റണി നാമധാരികളുടെ സംഗമം നടക്കും. തുടർന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടക്കും. നാളെ രാവിലെ പത്തു മണി വരെ തിരുശേപ്പിപ്പു വണങ്ങുവാന്‍ അവസരമുണ്ടെന്ന് ദേവാലയ നേതൃത്വം അറിയിച്ചു.
Image: /content_image/India/India-2018-03-10-04:51:23.jpg
Keywords: അന്തോണീ
Content: 7319
Category: 18
Sub Category:
Heading: സുപ്രീംകോടതി വിധി ആത്മഹത്യയ്ക്കു സഹായം ചെയ്യുന്നതിനു തുല്യം: കെ‌സി‌ബി‌സി
Content: കൊച്ചി: പരോക്ഷ ദയാവധത്തിനു അനുവാദം നല്കുന്ന സുപ്രീംകോടതി വിധി ആത്മഹത്യയ്ക്കു സഹായം ചെയ്യുന്നതിനു തുല്യമാണെന്നും ദയാവധം നിയമമാക്കുമ്പോള്‍ പതിയിരിക്കുന്ന വലിയ അപകടം അതിന്റെ ധാരാളമായ ദുരുപയോഗവും ധാര്‍മികച്യുതിയും ആയിരിക്കുമെന്നും കെസിബിസി പ്രോലൈഫ് സമിതി. കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ ഫാ. പോള്‍ മാടശേരിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ഇക്കാര്യം സമിതി അഭിപ്രായപ്പെട്ടത്. കാരുണ്യവധം നടത്താനുളള നിയമാനുവാദം നല്‍കുക വഴി അതൊരു ധാര്‍മിക പ്രശ്‌നമായി കാണേണ്ടതില്ലെന്ന സന്ദേശമാണു നല്കുന്നത്. ഒരു വ്യക്തി തന്റെ സ്വതന്ത്രമായ തീരുമാനപ്രകാരം രൂപപ്പെടുത്തിയതല്ല സ്വന്തം ജീവന്‍. അതുകൊണ്ടുതന്നെ ഒരു കാരണവശാലും അതിനു വിരാമമിടാനും ആ വ്യക്തിക്ക് അവകാശമില്ല. ദൈവദാനമായ ജീവന്‍ സംരക്ഷിക്കാനും നിലനിര്‍ത്താനും ദൈവം മനുഷ്യനെ ചുമതലപ്പെടുത്തിയിരിക്കുന്നു. ദയാവധം നിയമമാക്കുന്നതിലെ സങ്കീര്‍ണത വളരെ വലുതാണെന്നും യോഗം ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2018-03-10-05:16:53.jpg
Keywords: ദയാവധ