Contents

Displaying 7011-7020 of 25128 results.
Content: 7320
Category: 1
Sub Category:
Heading: സിറിയയിലെ നാശനഷ്ടങ്ങളെകുറിച്ച് ആരും സംസാരിക്കുന്നില്ല; പ്രസ്താവനയുമായി ട്രാപ്പിസ്റ്റ് സഭാംഗങ്ങള്‍
Content: ഡമാസ്ക്കസ്: ഇസ്ളാമിക തീവ്രവാദികള്‍ വരുത്തിവെച്ച നാശനഷ്ടങ്ങളെകുറിച്ച് ആരും സംസാരിക്കുന്നില്ലായെന്നും പാശ്ചാത്യ ശക്തികളും മാധ്യമങ്ങളും സിറിയയിലെ സമാധാനത്തിന് തുരങ്കംവെക്കുകയാണെന്നും ആരോപിച്ച് സിറിയയിലെ ട്രാപ്പിസ്റ്റ് സഭാംഗങ്ങളായ കന്യാസ്ത്രീകള്‍ രംഗത്തെത്തി. പലപ്പോഴും സത്യസന്ധമായ വിവരങ്ങള്‍ വരെ പാശ്ചാത്യ ശക്തികളുടേയും ഗവണ്‍മെന്റുകളുടേയും താല്‍പ്പര്യങ്ങള്‍ക്ക് അടിയറവ് വെക്കേണ്ട ഗതികേടാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും അവര്‍ ആരോപിച്ചു. കന്യാസ്ത്രീമാര്‍ പുറത്തുവിട്ട പ്രസ്താവന സിറിയയുടെ ഇപ്പോഴത്തെ അവസ്ഥയുടെ ഒരു നേര്‍ക്കാഴ്ചയായി മാറുകയാണ്. ഗൗത്താ മേഖലയുടെ കിഴക്ക് ഭാഗങ്ങളില്‍ ഇസ്ളാമിക തീവ്രവാദികള്‍ തലസ്ഥാന നഗരം ആക്രമിക്കുകയും, സാധാരണപൗരന്‍മാരെ മനുഷ്യകവചമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ മേഖലകളില്‍ തീവ്രവാദികളെ പിന്തുണക്കാത്തവരെ ഇരുമ്പറകളില്‍ തടവിലാക്കുകയാണെന്നും കന്യാസ്ത്രീമാര്‍ പറയുന്നു. ഗൗത്താ മേഖലയില്‍ കുടുങ്ങികിടക്കുന്ന നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന് സര്‍ക്കാരിനും, പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സദിനുമെതിരെ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ ട്രാപ്പിസ്റ്റ് കന്യാസ്ത്രീമാരുടെ ഈ വെളിപ്പെടുത്തല്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുകയാണ്. വിമതപക്ഷത്തിന്റെ ആക്രമത്തെ ഭയന്ന് കുട്ടികള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുകയോ, സ്കൂളില്‍ പോവുകയോ ചെയ്യുന്നില്ല. തീര്‍ച്ചയായും സ്വന്തം രാജ്യത്തെ രക്ഷിക്കുവാന്‍ സിറിയന്‍ ഗവണ്‍മെന്റിന് കഴിയാത്തത് ന്യായീകരണമര്‍ഹിക്കുന്നില്ല. എങ്കിലും സ്വാതന്ത്ര്യം, ജനാധിപത്യം എന്ന പേരില്‍ പാശ്ചാത്യലോകം സിറിയയില്‍ എന്തു മാറ്റം വരുത്തുവാനാണ് ആഗ്രഹിക്കുന്നത്? സ്വന്തം രാജ്യത്ത് ജനാധിപത്യം ഉറപ്പുവരുത്തിയതിനുശേഷം മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപെടുകയാണ് വേണ്ടത്. തീവ്രവാദികള്‍ വരുത്തിവെച്ച നാശനഷ്ടങ്ങളെകുറിച്ച് ആരും സംസാരിക്കുന്നില്ല. തീവ്രവാദികള്‍ക്കെതിരെ ക്രിസ്ത്യാനികളോ, മുസ്ലീങ്ങളോ സംസാരിച്ചാല്‍ അത് മാധ്യമങ്ങളില്‍ വരികയില്ല. എന്നാല്‍ സിറിയന്‍ ഗവണ്‍മെന്റിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കും. യുദ്ധം തീര്‍ച്ചയായും വിനാശകരമാണ്. മനുഷ്യത്വമുള്ള ആരും തന്നെ യുദ്ധം ആഗ്രഹിക്കുകയില്ല. ക്രിസ്ത്യന്‍-മുസ്ലീം സഹവര്‍ത്തിത്വത്തിനു തുരങ്കം വെക്കുന്നതാണ് സിറിയയിലെ യുദ്ധമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധത്തില്‍ നിന്നും കപട മാധ്യമങ്ങളില്‍ നിന്നും തങ്ങളെ രക്ഷിക്കണമേയെന്ന പ്രാര്‍ത്ഥനയോടെയാണ് കന്യാസ്ത്രീകളുടെ പ്രസ്താവന അവസാനിക്കുന്നത്.
Image: /content_image/News/News-2018-03-10-06:02:52.jpg
Keywords: സിറിയ
Content: 7321
Category: 1
Sub Category:
Heading: വനിതാദിനത്തില്‍ സ്പെയിനിലെ ദേവാലയങ്ങളില്‍ ഫെമിനിസ്റ്റുകളുടെ ആക്രമണം
Content: മാഡ്രിഡ്: ലോക വനിതാദിനത്തില്‍ സ്പെയിനിലെ മാഡ്രിഡ് നഗരത്തിലെ ദേവാലയങ്ങളുടെ മതിലുകളില്‍ അബോര്‍ഷന്‍ അനുകൂല ചുവരെഴുത്തുകള്‍ പതിപ്പിച്ചുകൊണ്ട് ഫെമിനിസ്റ്റുകളുടെ ആക്രമണം. എസ്പിരിറ്റ് സാന്റോ, സാന്‍ ക്രിസ്റ്റോബാല്‍ എന്നീ ദേവാലയങ്ങളാണ് ഭ്രൂണഹത്യാനുകൂലികളുടെ ആക്രമണങ്ങള്‍ക്കിരയായത്. അബോര്‍ഷനെ പിന്തുണക്കുന്ന മുദ്രാവാക്യങ്ങളും പുരുഷ, ഫെമിനിസ്റ്റ് ചിഹ്നങ്ങളുമാണ് ദേവാലയ മതിലുകളില്‍ കോറിയിട്ടിരിക്കുന്നത്. “ഭ്രൂണഹത്യ വേണം”, “ഭ്രൂണഹത്യക്കുള്ള സ്വാതന്ത്ര്യം”, “തങ്ങളുടെ അണ്ഡാശയങ്ങളില്‍ നിന്നും ജപമാലകള്‍ മാറ്റുക” തുടങ്ങിയ തിന്മയുടെ പ്രതിഫലനമുള്ള മുദ്രാവാക്യങ്ങളാണ് മതിലുകളില്‍ എഴുതിയിരിക്കുന്നത്. ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് മാഡ്രിഡ് അതിരൂപത ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസികളുടെ പൈതൃകത്തിനു നേരെയുള്ള ആക്രമണമാണ് നടന്നതിരിക്കുന്നതെന്ന് അതിരൂപത വ്യക്തമാക്കി. സാമൂഹ്യ സഹവര്‍ത്തിത്ത്വത്തിനു നേരെയുള്ള കടന്നുകയറ്റമാണിതെന്നും, എല്ലാ വിശ്വാസങ്ങളോടും ജനങ്ങളോടുമുള്ള ബഹുമാനത്തില്‍ നിന്നുമാണ് യാഥാര്‍ത്ഥ സമത്വമുണ്ടാകുന്നതെന്നും അതിരൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വനിതാ ദിനത്തിന്റെ ഭാഗമായി സ്പെയിനിലെ വനിതാസംഘടനകള്‍ പ്രഖ്യാപിച്ച പ്രതിഷേധസമരത്തിന് മുന്‍പ് സാന്‍ സെബാസ്റ്റ്യനിലെ മെത്രാനായ ജോസ് ഇഗ്നാസിയോ മുനില്ല ‘റേഡിയോ മരിയ’ എന്ന തന്റെ റേഡിയോ പ്രോഗ്രാം വഴി തീവ്രവാദപരമായ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ഫെമിനിസ്റ്റുകളെ വിമര്‍ശിച്ചിരുന്നു. അവരുടെ പ്രവര്‍ത്തികള്‍ സാത്താന്റെ പ്രവര്‍ത്തികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ലിംഗസമത്വത്തിനുവേണ്ടി തീവ്രവാദപരമായ ആശയങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ചില സ്ത്രീകളാണ് ഈ സമരത്തിന്റെ പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 1960-കളില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ‘ആധികാരിക ഫെമിനിസവും’, ‘തീവ്രവാദ ഫെമിനിസവും’ എന്ന പേരില്‍ രണ്ടായി വിഭജിച്ചുവെന്ന് ബിഷപ്പ് മുനില്ല പറയുന്നു. ഈ സമരത്തിന്റെ പിന്നിലുള്ളവര്‍ രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവരാണ്. ഇത്തരം പ്രവര്‍ത്തികള്‍ വഴി സ്ത്രീകള്‍ തങ്ങളെ തന്നെ സാത്താന്റെ അടിമകളാക്കി മാറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭ്രൂണഹത്യ, സ്വവര്‍ഗ്ഗ വിവാഹം എന്നീ നീചമായ തിന്മകള്‍ക്കെതിരായി കത്തോലിക്ക സഭ കൈകൊണ്ടിട്ടുള്ള നിലപാടിനെ വിമര്‍ശിച്ച് സ്ത്രീസമത്വവാദികളായ സംഘടനകള്‍ പലപ്പോഴും രംഗത്തിയിട്ടുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സ്പെയിനിലെ സംഭവം.
Image: /content_image/News/News-2018-03-10-09:51:50.jpg
Keywords: സ്പെയി
Content: 7322
Category: 1
Sub Category:
Heading: സമാധാന നൊബേല്‍ പുരസ്കാരത്തിന് ഇറാഖി പാത്രിയാര്‍ക്കീസും
Content: ബാഗ്ദാദ്: ഇറാഖിലെ മതപീഡനത്തിനിരയായ ക്രിസ്ത്യാനികള്‍ക്കിടയില്‍ നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കണക്കിലെടുത്ത് കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ്‍ ലൂയിസ് റാഫേല്‍ ഒന്നാമന്‍ സാക്കോയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുത്തി. ഇസ്ലാം മതസ്ഥരെയും ക്രൈസ്തവരെയും ഒരുപോലെ പരിഗണിച്ചു സമാധാനത്തിനും, സഹവര്‍ത്തിത്വത്തിനുമായി അദ്ദേഹം ഇറാഖില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്താണ് നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പുരസ്കാരം ലഭിക്കുക എന്നത് അത്ര പ്രധാനപ്പെട്ട കാര്യമല്ലായെന്നും ഇറാഖി ക്രൈസ്തവരുടെ മേല്‍ ശ്രദ്ധ ക്ഷണിക്കുവാനും നിലനിര്‍ത്തുവാനം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഒരു പ്രതീകാത്മക അടയാളം മാത്രമാണതെന്നും പാത്രിയാര്‍ക്കീസ് സാക്കോ പ്രതികരിച്ചു. തന്റെ നാമനിര്‍ദ്ദേശത്തെ മുസ്ലിം മതസ്ഥര്‍ പിന്തുണച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ‘എല്‍’യൂവ്രെ ഡി ഓറിയന്റ്’ എന്ന ഫ്രഞ്ച് സംഘടനയാണ് പാത്രിയാര്‍ക്കീസ് സാക്കോയുടെ പേര് നൊബേല്‍ പുരസ്കാരത്തിനായി നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന്‍ നോര്‍വീജിയന്‍ നൊബേല്‍ പുരസ്കാര കമ്മിറ്റി ഈ നിര്‍ദ്ദേശം സ്വീകരിക്കുകയായിരിന്നു. ജോര്‍ദാന്‍, ലെബനന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ക്രൈസ്തവരും ഇസ്ലാം മതസ്ഥരും അദ്ദേഹത്തിന്‍റെ നാമനിര്‍ദ്ദേശത്തെ പിന്തുണച്ചിട്ടുണ്ട്. 2013-ലാണ് കല്‍ദായ പാത്രിയാര്‍ക്കീസായി ലൂയിസ് റാഫേല്‍ നിയമിതനായത്. അന്നുമുതല്‍ ഇറാഖി ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയും, രാജ്യത്ത് സമാധാന പുനഃസ്ഥാപനത്തിനു വേണ്ടിയും തുടര്‍ച്ചയായി ശ്രമം നടത്തുവാന്‍ ആരംഭിക്കുകയായിരിന്നു. ഐ‌എസ് ആക്രമണത്തെ തുടര്‍ന്നുണ്ടായ പലായനത്തിനുശേഷം രാജ്യത്തിന്റെ ക്രൈസ്തവരുടെ നിലനില്‍പ്പിനായി ഇറാഖിലേക്ക് തിരിച്ചുവരുവാന്‍ അദ്ദേഹം വിശ്വാസികളോട് നിരന്തരം ആഹ്വാനം ചെയ്തു. ഈ ആഹ്വാനത്തെ സ്വീകരിച്ച നിരവധി പേര്‍ ഇറാഖിലേക്ക് മടങ്ങിയെത്തി. തിരിച്ചുവന്ന ക്രിസ്ത്യാനികളുടെ പുനരധിവാസത്തിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ നേതൃത്വത്തില്‍ ഇറാഖി ക്രിസ്ത്യാനികള്‍ക്ക് നേരെ നടന്ന വംശഹത്യക്കെതിരേയും അദ്ദേഹം ശബ്ദമുയര്‍ത്തി. രാജ്യത്തെ ക്രൈസ്തവ സമൂഹങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും, പരിതാപകരമായ അവസ്ഥയിലും മാറ്റമൊന്നുമില്ലെങ്കില്‍ വംശഹത്യക്ക് ലോകം ഉത്തരവാദിയായിരിക്കുമെന്ന്‍ 2014-ല്‍ അദ്ദേഹം നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു. നൊബേല്‍ സമ്മാനത്തിനുള്ള മാര്‍ സാക്കോയുടെ നാമനിര്‍ദ്ദേശം ഇറാഖിലേയും മധ്യേഷ്യയിലേയും മുഴുവന്‍ ക്രിസ്ത്യാനികള്‍ക്കുമുള്ള അംഗീകാരത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നതെന്ന് ഇറാഖിലെ കിര്‍കുര്‍ക്കിലെ മെത്രാപ്പോലീത്തയായ യൂസിഫ് തോമാ മിര്‍കിസ് പറഞ്ഞു.
Image: /content_image/News/News-2018-03-10-11:05:27.jpg
Keywords: ലൂയിസ്, സാക്കോ
Content: 7323
Category: 1
Sub Category:
Heading: 'കർത്താവിനായി ഒരു ദിനം'; പ്രാർത്ഥനാദിനം ആചരിച്ച് ചൈനീസ് സമൂഹം
Content: ബെയ്ജിംഗ്: ആഗോളസഭയ്ക്കു വേണ്ടിയും ചൈനീസ് സമൂഹത്തിനു വേണ്ടിയും പ്രാര്‍ത്ഥനാദിനം ആചരിച്ചുകൊണ്ട് ചൈനയിലെ വിശ്വാസി സമൂഹം. ഇന്നലെ മാർച്ച് 9 വെള്ളിയാഴ്ച പ്രവർത്തി ദിവസമായിരുന്നിട്ടും വിവിധ ദേവാലയങ്ങളില്‍ നടന്ന ദിവ്യബലിയിലും കുരിശിന്റെ വഴിയിലും ആരാധനയിലും വിശ്വാസികളുടെ സജീവ സാന്നിദ്ധ്യം പ്രകടമായിരുന്നു. അനുതാപത്തിന്റെ നൂറ്റിമുപ്പതാം സങ്കീർത്തനം തുടര്‍ച്ചയായി ഉരുവിട്ടുകൊണ്ടാണ് വിശ്വാസികള്‍ ശുശ്രൂഷയില്‍ പങ്കുചേര്‍ന്നത്. കഴിഞ്ഞ അഞ്ചു കൊല്ലമായി നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍, തപസ്സുകാലത്തിലെ നാലാമത്തെ ഞായറാഴ്ചയ്ക്കു തൊട്ടുമുമ്പ് വരുന്ന വെള്ളിയാഴ്ചയാണ് “കര്‍ത്താവിനായി 24 മണിക്കൂര്‍” എന്ന പേരില്‍ അനുതാപ ശുശ്രൂഷയും ദിവ്യകാരുണ്യാരാധനയും ഉള്‍ക്കൊള്ളുന്ന ഈ ആചരണം ആഗോളസഭയില്‍ നടത്തപ്പെടുന്നത്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ചൈനയിലും ശുശ്രൂഷകള്‍ നടന്നത്. മാർപാപ്പയോടും ആഗോള സഭയോടും ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തുന്ന ശുശ്രൂഷയില്‍ ജാഗരണ പ്രാർത്ഥന, നോമ്പുകാല ധ്യാനം, തീർത്ഥാടനങ്ങൾ, റാലികൾ എന്നിവ പതിവാണ്. വത്തിക്കാനോടും സഭയോടുമുള്ള തങ്ങളുടെ വിധേയത്വം ഏറ്റുപറയാന്‍ കൂടിയാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നത്. ഇന്നലെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ നടന്നു. മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണമുള്ള കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധനങ്ങള്‍ കൂടുതലായും ഇന്‍റര്‍നെറ്റ് വഴിയാണ് വിശ്വാസികള്‍ പിന്തുടരുന്നത്. അതേസമയം പീഡനങ്ങള്‍ക്ക് നടുവിലും ശക്തമായ കത്തോലിക്ക വിശ്വാസവുമായാണ് ചൈന മുന്നേറുന്നത്. അടുത്തിടെ “ഫെയിത്ത് കള്‍ച്ചറല്‍ സൊസൈറ്റി” പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ചു 2017-ല്‍ മാത്രം രാജ്യത്തു 48,556 പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചെന്നാണ് കണക്ക്.
Image: /content_image/News/News-2018-03-10-12:41:07.jpg
Keywords: ചൈന
Content: 7324
Category: 1
Sub Category:
Heading: ക്രിസ്തുവിനെ കുറിച്ചു ഗാന്ധിജി എഴുതിയ കത്തിന്‍റെ മൂല്യം 50,000 ഡോളര്‍
Content: ന്യൂയോര്‍ക്ക്: മഹാത്മാഗാന്ധി യേശുക്രിസ്തുവിനെ കുറിച്ചു എഴുതിയ കത്ത് ലേലത്തിന് 50,000 ഡോളറിന് ലേലത്തില്‍ പോയി. 1926 ഏപ്രില്‍ ആറിന് ഐക്യരാഷ്ട്ര സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രിസ്‌ത്യന്‍ ആത്മീയ ആചാര്യനായിരുന്ന മില്‍ട്ടണ്‍ ന്യൂബെറി ഫ്രാന്ററ്റ്‌സിനു ഗാന്ധിജി എഴുതിയതാണ് ഈ കത്ത്. പെന്‍സില്‍വാനിയയിലെ റാബ് കളക്ഷന്‍സ് ആണ് കത്ത് ലേലത്തിന് വച്ചത്. കത്ത് ലേലത്തില്‍ വാങ്ങിയയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മനുഷ്യചരിത്രത്തിലെ മഹാന്മാരായ ഗുരുക്കന്മാരിലൊരാളാണ് ക്രിസ്തുവെന്നും മതങ്ങളുടെ ഐക്യം പരസ്പരബഹുമാനത്തിലൂടെ സാധ്യമാണെന്നും കത്തില്‍ പറയുന്നു. ഈ കത്തല്ലാതെ ക്രിസ്തുവിനെപ്പറ്റി പരാമര്‍ശിക്കുന്ന ഗാന്ധിജിയുടെ മറ്റൊരു കത്തും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു ലേലം സംഘടിപ്പിക്കുന്ന റാബ് കളക്ഷന്‍ അധികൃതര്‍ നേരത്തെ അവകാശപ്പെട്ടിരിന്നു.
Image: /content_image/News/News-2018-03-11-01:07:26.jpg
Keywords: ഗാന്ധി
Content: 7325
Category: 18
Sub Category:
Heading: ഭൂമി വിഷയം: കെസിബിസി നേതൃത്വം ചര്‍ച്ച നടത്തി
Content: കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടു സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കെസിബിസി നേതൃത്വം ചര്‍ച്ചകള്‍ നടത്തി. പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം, മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണു ചര്‍ച്ചകള്‍ നടത്തിയത്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായും അതിരൂപതയിലെ സഹായ മെത്രാന്മാരുമായും വൈദികരുമായും ഇരുവരും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആശയവിനിമയം നടത്തി. പ്രശ്‌ന പരിഹാരത്തിനു സാധ്യമായ ശ്രമങ്ങള്‍ നടത്തുമെന്നു കെസിബിസി വൃത്തങ്ങള്‍ അറിയിച്ചു. നിയമപരമായ നടപടികള്‍ അതിന്റെ തലത്തില്‍ നടക്കുമെന്നും അവര്‍ പറഞ്ഞു.
Image: /content_image/India/India-2018-03-11-01:16:50.jpg
Keywords: ഭൂമി
Content: 7326
Category: 18
Sub Category:
Heading: വൊക്കേഷന്‍ പ്രമോട്ടര്‍മാരുടെ വാര്‍ഷിക സമ്മേളനം നടന്നു
Content: കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വൈദികരും സന്യസ്തരുമുള്‍പ്പടെ മുന്നൂറോളം പേര്‍ പങ്കെടുത്ത സീറോ മലബാര്‍ സഭയിലെ വൊക്കേഷന്‍ പ്രമോട്ടര്‍മാരുടെ വാര്‍ഷിക സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമാപിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ദൈവം തീരുമാനിക്കുന്ന ദൈവവിളി കാലിക ജീവിതസാഹചര്യങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നതിനു സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സമ്മേളനത്തില്‍ 'ദൈവവിളി അറിഞ്ഞിരിക്കേണ്ട പാഠങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു.സീറോ മലബാര്‍ ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി, അംഗങ്ങളായ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ഫാ. ഡായ് കുന്നത്ത്, ഫാ. ജോര്‍ജ് കടൂപ്പാറയില്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-03-11-04:11:52.jpg
Keywords: കാക്ക
Content: 7327
Category: 1
Sub Category:
Heading: “കര്‍ത്താവിനായി 24 മണിക്കൂര്‍” ദിനത്തില്‍ കുമ്പസാരിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തപസ്സുകാലത്തിലെ നാലാമത്തെ ഞായറാഴ്ചയ്ക്കു തൊട്ടുമുമ്പ് വരുന്ന വെള്ളിയാഴ്ച ആചരിക്കുന്ന “കര്‍ത്താവിനായി 24 മണിക്കൂര്‍” ദിനത്തില്‍ (മാര്‍ച്ച് 9) മാര്‍പാപ്പ കുമ്പസാരം നടത്തി. വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന അനുതാപ ശുശ്രൂഷവേളയില്‍ ആദ്യം കുമ്പസാരിച്ച പാപ്പ തുടര്‍ന്ന് ഏതാനും പേരെ കുമ്പസാരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു കൊല്ലമായി നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ ആഭിമുഖ്യത്തിലാണ് “കര്‍ത്താവിനായി 24 മണിക്കൂര്‍” ദിനം ആചരിക്കുന്നത്. വൈകുന്നേരം നല്‍കിയ സുവിശേഷസന്ദേശത്തില്‍ പാപത്തിന്‍റെ അനന്തരഫലങ്ങളെ കുറിച്ച് പാപ്പ സൂചിപ്പിച്ചു. ദൈവത്തിന് നമ്മോടുള്ള സ്നേഹം പരിമിതികളും അതിരുകളും ഇല്ലാത്തതാണ്. പാപത്തിന്‍റെ അനന്തരഫലമായി നാം ദൈവത്തില്‍ നിന്ന് അകലുന്നു എന്നതിനര്‍ത്ഥം ദൈവം നമ്മില്‍ നിന്ന് അകലുന്നു എന്നല്ല. നമ്മുടെ ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നെങ്കില്‍ തന്നെയും ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവനാണ് എന്ന യോഹന്നാന്‍ ശ്ലീഹായുടെ വാക്കുകള്‍, ദൈവപിതാവിന്‍റെ സ്നേഹത്തിലുള്ള അചഞ്ചല വിശ്വാസം പുലര്‍ത്താന്‍ നമ്മുടെ ഹൃദയത്തിനു ലഭിച്ചിരിക്കുന്ന ഉറപ്പിനുള്ള സ്ഥിരീകരണമാണെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2018-03-11-04:48:58.jpg
Keywords: കുമ്പസാര
Content: 7328
Category: 18
Sub Category:
Heading: കോട്ടയത്ത് 23 നവവൈദികര്‍ അഭിഷിക്തരായി
Content: കോട്ടയം: ശതാബ്ദി വര്‍ഷത്തില്‍ കോട്ടയം ഗിരിദീപം ബഥനി ആശ്രമത്തില്‍ ബഥനി സന്യാസ സമൂഹത്തിലെ 23 നവവൈദികര്‍ അഭിഷിക്തരായി. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവാ വൈദികാഭിഷേകത്തിനു മുഖ്യകാര്‍മികത്വം വഹിച്ചു. തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, മൂവാറ്റുപുഴ ഭദ്രാസനാധ്യക്ഷന്‍ ഏബ്രഹാം മാര്‍ യൂലിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ബഥനി സന്യാസ സമൂഹം സൂപ്പീരിയര്‍ ജനറല്‍ റവ.ഡോ. ജോസ് കുരുവിള, മറ്റു വൈദികരും ചടങ്ങുകള്‍ക്കു നേതൃത്വം നല്കി. പൂന, ഡല്‍ഹി, ജലന്തര്‍ സെമിനാരികളില്‍ പഠനം പൂര്‍ത്തിയാക്കിയ നവവൈദീകര്‍ മാതൃഇടവകകളില്‍ പ്രഥമ ദിവ്യബലിയര്‍പ്പിച്ചു.
Image: /content_image/India/India-2018-03-11-06:26:19.jpg
Keywords: വൈദി
Content: 7329
Category: 1
Sub Category:
Heading: ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ കാള്‍ ലെഹ്മന്‍ വിടവാങ്ങി
Content: ബെര്‍ലിന്‍: ജര്‍മ്മന്‍ ദേശീയ മെത്രാന്‍ സമിതിയുടെ മുന്‍ അധ്യക്ഷനും മെയ്ന്‍സ് രൂപതയുടെ മുന്‍ ബിഷപ്പുമായ കാള്‍ ലെഹ്മന്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരിന്നു. 2016ല്‍ രൂപതാ നേതൃത്വത്തില്‍ നിന്നും വിരമിച്ച അദ്ദേഹം വിശ്രമജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷമുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമായിരിന്നു. 21നു മെയ്ന്‍സ് കത്തീഡ്രലില്‍ മൃതസംസ്ക്കാരം നടക്കും. 20 വര്‍ഷം ജര്‍മ്മന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായി അദ്ദേഹം സേവനം ചെയ്തിരുന്നു. മുണ്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ലോക പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനായിരിന്ന ഫാ. കാള്‍ റാനര്‍ എസ്‌ജെയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം മെയ്ന്‍സിലെ ജൊഹാനിസ് ഗുട്ടന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി, ആല്‍ബര്‍ട്ട് ലുഡ്വിഗ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. 1983ല്‍ മെയ്ന്‍സ് ബിഷപ്പായി അഭിഷിക്തനായി. 2001ല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദിനാള്‍മാരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി.
Image: /content_image/News/News-2018-03-12-03:49:48.jpg
Keywords: ജര്‍മ്മ