Contents
Displaying 7041-7050 of 25128 results.
Content:
7350
Category: 1
Sub Category:
Heading: ഇറാഖിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് പിന്തുണ ഉറപ്പ് വരുത്തണം: യുഎൻ പ്രതിനിധി
Content: ബാഗ്ദാദ്: ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്ന അക്രമങ്ങൾക്കെതിരെ ഇറാഖി ജനതയും ഭരണകൂടവും ശബ്ദമുയർത്തണമെന്നും അവര്‍ക്ക് പിന്തുണ നല്‍കണമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധി ജാൻ കുബിസ്. പലായനത്തിന് നിർബന്ധിതരായവരെ പുനരധിവസിപ്പിക്കുക, ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയ്ക്ക് പരിഗണന നല്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാംസ്കാരിക മതേതര ചരിത്രവും വൈവിധ്യവുമാണ് ഇറാഖിന്റെ സമ്പത്തെന്നും പൈതൃകമായ ഈ സമ്പത്തിനെ സംരക്ഷിക്കുകയും പരിപോഷിപ്പികയും ചെയ്യുകയാണ് ജനതയുടേയും ഭരണകൂടത്തിന്റെയും ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നു ഇറാഖി ജനതയുടെ ഐക്യം താറുമാറാകുകയാണ് ചെയ്തത്. അക്രമം വഴി അസഹിഷ്ണുത, വിവേചനം എന്നിവ ന്യൂനപക്ഷങ്ങള്‍ക്കു നേരിടേണ്ടി വന്നു. ഐഎസ് ആക്രമണങ്ങൾക്കൊടുവിൽ ആറു ലക്ഷത്തോളമായിരുന്ന ക്രൈസ്തവ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞു. പലരും പലായനം ചെയ്തു. എന്നിരിന്നാലും ക്രൈസ്തവരെ മുസ്ളിം സഹോദരങ്ങൾ സംരക്ഷിക്കുന്ന പല സംഭവങ്ങളും അഭിനന്ദനാർഹമാണെന്നും കുബിസ് പറഞ്ഞു. അതേസമയം ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള കടുത്ത മതപീഡനത്തില്‍ മൗനം പാലിച്ചിരുന്ന ഐക്യരാഷ്ട്ര സഭയുടെ നിലപാടിലുള്ള മാറ്റത്തെ പ്രതീക്ഷയോടെയാണ് ഇറാഖി സമൂഹം നോക്കികാണുന്നത്.
Image: /content_image/News/News-2018-03-14-07:02:35.jpg
Keywords: യുഎൻ, ഐക്യരാഷ്

7351
Category: 1
Sub Category:
Heading: “പോപ്പ് ഫ്രാന്‍സിസ് - എ മാന്‍ ഓഫ് ഹിസ് വേഡ്”; ട്രെയിലര്‍ പുറത്തിറങ്ങി
Content: വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയെ കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സുപ്രസിദ്ധ സംവിധായകനായ വിം വെണ്ടേഴ്സ് സംവിധാനം ചെയ്തിരിക്കുന്ന “പോപ്പ് ഫ്രാന്‍സിസ് - എ മാന്‍ ഓഫ് ഹിസ് വേഡ്” എന്ന ഡോക്യുമെന്ററിയുടെ ട്രെയിലറാണ് ഇന്നലെ പുറത്തിറങ്ങിയത്. ജീവചരിത്രമുള്ള ഡോക്യുമെന്ററി എന്നതിലുപരി ഫ്രാന്‍സിസ് പാപ്പയോടൊപ്പമുള്ള ഒരു വ്യക്തിഗത യാത്ര എന്ന രീതിയിലാണ് വിം വെണ്ടേഴ്സ് ചിത്രത്തെ ട്രെയിലറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കുടുംബങ്ങളുടെ ദൗത്യം, ഭൗതീകത, അസമത്വം, പരിസ്ഥിതി, കുടിയേറ്റം, സാമൂഹ്യ നീതി, മരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചോദ്യോത്തര രൂപത്തിലുള്ള ഒരു നീണ്ട സംവാദമായിരിക്കും ഡോക്യുമെന്ററി ചിത്രമെന്ന് വത്തിക്കാന്‍ ടിവി പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രേക്ഷകര്‍ക്ക് ഫ്രാന്‍സിസ് പാപ്പായോട് മുഖാമുഖം സംസാരിക്കുന്ന പ്രതീതിയുളവാക്കുന്ന ശൈലിയാണ് ഡോക്യുമെന്ററിയില്‍ സ്വീകരിച്ചിരിക്കുന്നത്. തിരുസഭയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും, ദരിദ്രരെ കുറിച്ചുള്ള തന്റെ ആശങ്കകളും ഈ ഡോക്യുമെന്ററിയിലൂടെ ഫ്രാന്‍സിസ് പാപ്പ പ്രേക്ഷകരുമായി പങ്കുവെക്കുന്നു. വരുന്ന മെയ് 18-ന് അമേരിക്കയിലെ നൂറോളം തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുമെന്ന് ചിത്രത്തിന്‍റെ ആഗോള വിതരണക്കാരായ ഫോക്കസ് ഫീച്ചേഴ്സ് പറഞ്ഞു. അന്നേദിവസം തന്നെ യു.കെ യിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുമെന്നും സൂചനയുണ്ട്. വത്തിക്കാന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവനായ മോണ്‍. ഡാരിയോ വിഗാനോയാണ് ഡോക്യുമെന്ററി യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി ഇടപെടല്‍ നടത്തിയത്. വത്തിക്കാന്‍ ടി.വി ആര്‍ക്കീവ്സിലെ ചിത്രങ്ങളും, വീഡിയോകളും മാര്‍പ്പാപ്പയുടെ ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്. ജര്‍മ്മന്‍ സിനിമാ വ്യവസായത്തിലെ ഒരു പ്രമുഖ വ്യക്തിത്വമാണ് ഡോക്യുമെന്ററിയുടെ സംവിധായകനായ വിം വെണ്ടേഴ്സ്. ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചറിനായി മൂന്ന് പ്രാവശ്യം അക്കാദമി അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള വേണ്ടേഴ്സിനെ 'വിങ്ങ്സ് ഓഫ് ഡിസൈര്‍' എന്ന ചിത്രവും 'ബ്യൂണ വിസ്താ സോഷ്യല്‍ ക്ലബ്', 'പിന' തുടങ്ങിയ ഡോക്യുമെന്ററികളുമാണ് പ്രശസ്തനാക്കിയത്. സാമന്ത ഗണ്ടോള്‍ഫി, അലെസ്സാണ്ട്രോ ലൊ മൊണാക്കോ, ആന്‍ഡ്രിയ ഗാംബെട്ട, ഡേവിഡ് റോസിയര്‍ തുടങ്ങിയവരാണ് പേപ്പല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.
Image: /content_image/News/News-2018-03-14-08:51:19.jpg
Keywords: സിനിമ, ചലച്ചിത്ര

7352
Category: 1
Sub Category:
Heading: പീഡനം തുടരുന്നു; ചൈനയില്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ കുരിശുകൾ നീക്കം ചെയ്തു
Content: ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുവാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമം തുടരുന്നു. കഴിഞ്ഞ ദിവസം തെക്കൻ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷാങ്ക്യുവില്‍ സ്ഥിതിചെയ്യുന്ന തിരുഹൃദയ കത്തീഡ്രൽ ദേവാലയത്തിന്റെ കുരിശുകൾ സര്‍ക്കാര്‍ അധികൃതർ നീക്കം ചെയ്തു. ദേവാലയത്തിന്റെ ഏറ്റവും മുകളിൽ സ്ഥാപിച്ച കുരിശ് നീക്കം ചെയ്യാൻ അധികൃതർ കഴിഞ്ഞ ആഴ്ച നിഷ്കർഷിച്ചിരുന്നു. ജില്ലാ മതകാര്യ കമ്മിറ്റി ഓഫീസിൽ ഇതിനെ എതിർത്തിരുന്നെങ്കിലും ഭരണകൂടം തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. മാർച്ച് 9ന് ദേവാലയത്തിലെ പത്ത് കുരിശുകളാണ് അധികൃതർ നീക്കം ചെയ്തത്. ജില്ലാ ഭരണകൂടമാണ് നടപടിക്ക് നേതൃത്വം നല്‍കിയത്. എന്നാൽ നാഷണൽ പീപ്പിൾ കോൺഫറൻസ്, പ്രൊവിൻഷ്യൽ പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേഷൻ എന്നീ സംഘടനകൾ പ്രശ്നത്തിൽ ഇടപ്പെട്ടതോടെ അധികൃതർ ചെറിയ കുരിശുകൾ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കുവാന്‍ ശ്രമിക്കുകയായിരിന്നു. വലിയ പത്തു കുരിശുകള്‍ക്ക് പകരം ചെറിയ അഞ്ചുകുരിശുകളാണ് പുതുതായി സ്ഥാപിച്ചത്. പ്രവിശ്യയിലെ ആദ്യത്തെ കത്തോലിക്ക ദേവാലയത്തിന്റെ കുരിശാണ് അധികൃതര്‍ തകര്‍ത്തത്. കുരിശ് നീക്കം ചെയ്തപ്പോള്‍ നിറകണ്ണുകളോടെയാണ് വിശ്വാസികള്‍ നിലകൊണ്ടത്. മതസ്വാതന്ത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് അധികൃതരുടേതെന്ന് ഹെനാന്‍ പ്രവിശ്യയിലെ വൈദികൻ ഫാ. ജോൺ പറഞ്ഞു. ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ വർദ്ധിക്കുന്നതായും മതസ്വാതന്ത്ര്യത്തിന്റെ പുതിയ നിയമ പരിരക്ഷകൾ നടപ്പിലാക്കാൻ വൈകിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമപരമായി പണിതുയർത്തിയ ദേവാലയത്തിൽ നിന്നും കുരിശുകൾ എടുത്തു മാറ്റിയ നടപടിയും പിന്നീട് നീക്കം ചെയ്ത കുരിശുകൾ പുനഃസ്ഥാപിക്കാതിരുന്നതും തീർത്തും നിരാശാജനകമാണെന്ന് വിശ്വാസികൾ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ഏറെ സഹനങ്ങളിലൂടെയാണ് ചൈനയിലെ ക്രൈസ്തവ സമൂഹം കടന്നുപോകുന്നത്. മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണമാണ് രാജ്യത്തു നിലനില്‍ക്കുന്നത്.
Image: /content_image/News/News-2018-03-14-10:51:13.jpg
Keywords: ചൈന

7353
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടേത് ആഴമേറിയ ദൈവശാസ്ത്രം: എമിരിറ്റസ് ബെനഡിക്ട് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടേത് ആഴമേറിയ ദൈവശാസ്ത്രമാണെന്ന്‍ എമിരിറ്റസ് ബെനഡിക്ട് പാപ്പ. മാര്‍ച്ച് പന്ത്രണ്ടാം തീയതി 'ഫ്രാന്‍സിസ് പാപ്പായുടെ ദൈവശാസ്ത്രം' എന്ന പുസ്തകസമാഹാരത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ച്, വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് മോണ്‍. ഡാരിയോ വിഗാനോയ്ക്ക് നല്‍കിയ കത്തിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചിരിക്കുന്നത്. ഇന്നത്തെ ക്രൈസ്തവര്‍ നേരിടുന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് അറിവില്ലാത്ത ദൈവശാസ്ത്രപരമായ ആശയവാദിയാണ് ഫ്രാന്‍സിസ് പാപ്പയെന്ന് മുന്‍വിധി നടത്തുന്നവരോടു പ്രതികരിക്കുന്നതിന് ഇതുപകരിക്കുമെന്നും എമിരിറ്റസ് പാപ്പ കുറിച്ചു. "സംരംഭം അഭിനന്ദനാര്‍ഹമാണ്, തത്വശാസ്ത്ര-ദൈവശാസ്ത്ര ചിന്തകളുടെ പ്രായോഗികതയുടെ മനുഷ്യനാണ് ഫ്രാന്‍സിസ് പാപ്പ. ഈ വാല്യങ്ങള്‍ വെളിപ്പെടുത്തുന്നത് ഫ്രാന്‍സിസ് പാപ്പ ത്വശാസ്ത്ര-ദൈവ ശാസ്ത്ര വിഷയങ്ങളില്‍ ആഴമായ അടിസ്ഥാനമുറപ്പിച്ച ഒരു വ്യക്തിയാണെന്നാണ്. ശൈലിയിലും സ്വഭാവത്തിലും ഉള്ള എല്ലാ വ്യത്യാസങ്ങളോടും കൂടിത്തന്നെ, പരമാചാര്യത്വത്തിന്‍റെ ഈ രണ്ടു കാലഘട്ടങ്ങളുടെയും ആന്തരിക തുടര്‍ച്ച കാണാന്‍ കഴിയും". ബനഡിക്ട് പാപ്പ രേഖപ്പെടുത്തി. ലിബ്രേറിയ എദിത്രീച്ചേ വത്തിക്കാന എന്ന വത്തിക്കാന്‍ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ പുസ്തകത്തിന്റെ 11 വാല്യങ്ങള്‍ ഇന്നലെയാണ് പ്രകാശനം ചെയ്തത്.
Image: /content_image/News/News-2018-03-14-11:54:40.jpg
Keywords: ബെനഡി

7354
Category: 18
Sub Category:
Heading: സീറോ മലബാര്‍ രൂപതകളില്‍ നാളെ ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കും
Content: കൊച്ചി: സഭയില്‍ ഐക്യവും സമാധാനവും അച്ചടക്കവും സംജാതമാകുന്നതിനും ക്രൈസ്തവ പീഡനങ്ങള്‍ അവസാനിക്കുന്നതിനുമായി വിവിധ സീറോമലബാര്‍ രൂപതകളില്‍ നാളെ പ്രാര്‍ത്ഥനാദിനമായി ആചരിക്കും. തലശേരി അതിരൂപതയിലും താമരശേരി, മാനന്തവാടി, പാലാ, ബല്‍ത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി, തക്കല, കല്യാണ്‍ രൂപതകളിലും നാളെ പ്രാര്‍ത്ഥനാദിനമായി ആചരിക്കുമെന്ന്‍ വിവിധ രൂപതാവൃത്തങ്ങള്‍ അറിയിച്ചു. ചങ്ങനാശേരി അതിരൂപതയിലും ഷംഷാബാദ് രൂപതയിലും പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ബിഷപ്പുമാര്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. കല്യാണ്‍ രൂപതയില്‍ തിക്കുജിനിവാഡി ദേവാലയത്തില്‍ നിന്നു കല്യാണ്‍ കത്തീഡ്രലിലേക്കു യുവജനങ്ങള്‍ നാളെ നടത്തുന്ന തീര്‍ത്ഥാടനം സമാധാനം സംസ്ഥാപിക്കാനുള്ള പ്രത്യേക നിയോഗത്തോടെയായിരിക്കുമെന്നു രൂപതാധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍ പറഞ്ഞു. തലശ്ശേരി അതിരൂപതാംഗങ്ങള്‍ നാളെ വെള്ളിയാഴ്ച എല്ലാ അതിരൂപതാംഗങ്ങളും ഇടവകപള്ളികളിലോ ചാപ്പലുകളിലോ അതിനു കഴിയാത്തവര്‍ വീടുകളിലോ അവര്‍ ആ!യിരിക്കുന്ന സ്ഥലങ്ങളിലോ ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്ന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് പറഞ്ഞു. 12 മണി മുതല്‍ മൂന്നു മണി വരെയുള്ള സമയത്ത് ഒരു മണിക്കൂറെങ്കിലും പ്രാര്‍ഥനയ്ക്കായി മാറ്റിവയ്ക്കാന്‍ ശ്രദ്ധിക്കണമെന്നും മാര്‍ ജോര്‍ജ് ഞരളക്കാട്ട് അഭ്യര്‍ത്ഥിച്ചു. ഷംഷാബാദ് രൂപതയില്‍ നാല്‍പ്പതാം വെള്ളി പ്രാര്‍ത്ഥനാദിനമായി ആചരിക്കും.
Image: /content_image/India/India-2018-03-15-04:14:47.jpg
Keywords: സീറോ

7355
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശസംരക്ഷണ കണ്‍വെന്‍ഷന്‍ ശനിയാഴ്ച
Content: കോട്ടയം: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സംഗമവും ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശസംരക്ഷണ കണ്‍വെന്‍ഷനും ശനിയാഴ്ച ചങ്ങനാശ്ശേരിയില്‍ നടക്കും. കെ.ഇ.ആര്‍ ഭേദഗതികള്‍ പിന്‍വലിക്കുക, അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, ഹയര്‍ സെക്കൻഡറി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, േബ്രാക്കണ്‍ സർവിസസ് സംബന്ധിച്ച കോടതി വിധി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൺവെൻഷൻ. സംഗമത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച വൈകീട്ട് 3.30ന് ചങ്ങനാശ്ശേരി എസ്.ബി ഹയര്‍ സെക്കൻഡറി സ്‌കൂളില്‍നിന്ന് വിളംബരജാഥ നടക്കും. വൈകീട്ട് അഞ്ചിന് സമ്മേളനനഗരിയായ സെൻറ് മേരീസ് കത്തീഡ്രലിൽ മെത്രാപ്പോലീത്തന്‍ പള്ളി വികാരി കുര്യന്‍ പുത്തന്‍പുരയില്‍ പതാക ഉയര്‍ത്തും. ശനിയാഴ്ച രാവിലെ ഒമ്പതിന് ചങ്ങനാശ്ശേരി എസ്.ബി കോളജില്‍നിന്നുള്ള അവകാശ സംരക്ഷണറാലി കെ.സി.എസ്.എല്‍ അതിരൂപത ഡയറക്ടറും അസി.കോര്‍പറേറ്റ് മാനേജറുമായ ഫാ. മാത്യു വാരുവേലില്‍ ഫ്ലാഗ് ഓഫ് ചെയ്യും. 10ന് കത്തീഡ്രൽ പാരിഷ് ഹാളില്‍ ചേരുന്ന സംഗമം മാര്‍ ജോസഫ് പൗവത്തില്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡൻറ് സാലു പതാലില്‍ അധ്യക്ഷതവഹിക്കും. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, കെ.സി.ബി.സി വിദ്യാഭ്യാസ കമീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവർ പെങ്കടുക്കും. ഗില്‍ഡ് ഭാരവാഹികളായ ഫാ.മാത്യു വരുവേലില്‍, ബിനു കുര്യാക്കോസ്, ബാബു വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Image: /content_image/India/India-2018-03-15-04:58:51.jpg
Keywords: ന്യൂനപക്ഷ

7356
Category: 9
Sub Category:
Heading: യൂറോപ്പിന്റെ വിശ്വാസപ്രഖ്യാപനവുമായി എബ്ലേസ് 2018 എവൈക് മാഞ്ചെസ്റ്ററിനൊപ്പം മെയ് 5ന്
Content: മാഞ്ചസ്റ്റർ: കത്തോലിക്കാ നവ സുവിശേഷവത്ക്കരണരംഗത്ത് ചരിത്രം കുറിക്കാൻ മാഞ്ചസ്റ്റർ ഒരുങ്ങുന്നു. പുതുതലമുറയുടെ അഭിരുചിയെ യഥാർത്ഥ ക്രിസ്തീയ ജീവിതത്തിനനുസൃതമാകുംവിധം വഴിതിരിച്ചുവിട്ടുകൊണ്ട് യുവത്വത്തിന്റെ വിശ്വാസ പ്രഖ്യാപനം ലോകത്തിനുകാണിച്ചുകൊടുക്കുന്ന എബ്ലേസ് 2018 ഇത്തവണ ആത്മാഭിഷേകത്തിന്റെ പുത്തൻ രൂപഭാവവുമായി ഏറെ പുതുമകളോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന എവൈക് മാഞ്ചെസ്റ്ററിനൊപ്പം മെയ് 5 ന് നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക ഭക്തിയും വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിച്ചുകൊണ്ട് നടക്കുന്ന എവൈക് മാഞ്ചസ്റ്റർ ബൈബിൾ കൺവെൻഷൻ റവ.ഫാ.സോജി ഓലിക്കൽ നയിക്കും. പ്രശസ്ത ക്രിസ്ത്യൻ ഗാനരചയിതാവും വചന പ്രഘോഷകനുമായ ബേബി ജോൺ കലയന്താനി കൺവെൻഷനിൽ പങ്കെടുക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്കുശേഷം 2വരെ നടക്കുന്ന കൺവെൻഷനിലേക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് 3.30 മുതൽ രാത്രി 7.30 വരെ നടക്കുന്ന എബ്ലേസ് 2018 ന് പ്രവേശനത്തിന് ഒരാൾക്ക് 10പൗണ്ട് എന്നനിരക്കിൽ പ്രത്യേക പാസ്സ് ഏർപ്പെടുത്തിയിട്ടുണ്ട്. ഫാമിലി പാസ്സ് 30 പൗണ്ടാണ്. ലൈവ് മ്യൂസിക്, സേക്രഡ് ഡ്രാമ, പ്രയ്‌സ് ആൻഡ് വർഷിപ്, ആത്മീയ പ്രചോദനമേകുന്നു ജീവിത സാക്ഷ്യങ്ങൾ എന്നിവയുൾക്കൊള്ളുന്ന പ്രോഗ്രാം ആധുനിക ശബ്ദ, ദൃശ്യ സാങ്കേതികസംവിധാനങ്ങളോടെ ഒരുക്കിക്കൊണ്ട് കുട്ടികൾക്കും യുവതീയുവാക്കൾക്കും ക്രിസ്തുവിനെ പകർന്നുനൽകാൻ ഒരുങ്ങുകയാണ് ഫാ.സോജി ഓലിക്കലും അഭിഷേകാഗ്നി മിനിസ്‌ട്രീസും. മെയ് 5 ന് നടക്കുന്ന കൺവെൻഷനിലേക്കും എബ്ലേസിലേക്കും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു. എബ്ലേസ് ടിക്കറ്റുകൾക്കായി www.sehionuk.org എന്ന വെബ്സൈറ്റിലോ 07443 630066 എന്ന നമ്പറിൽ രാജു ചെറിയാനെയോ ബന്ധപ്പെടാവുന്നതാണ്. #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: }# ക്ലമൻസ് നീലങ്കാവിൽ 07949 499454 <br> രാജു ആന്റണി 07912 217960 #{red->none->b-> അഡ്രസ്സ്: }# AUDACIOUS CHURCH <br> TRINITY WAY <br> SALFORD <br> MANCHESTER <br> M3 7 BD
Image: /content_image/Events/Events-2018-03-15-05:25:17.jpg
Keywords: യൂറോ, സോജി

7357
Category: 1
Sub Category:
Heading: “ഒന്നുകില്‍ ഇസ്ലാം സ്വീകരിക്കുക, അല്ലെങ്കില്‍ മരിക്കുക”: കുര്‍ദ്ദിഷ് ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്
Content: ഡമാസ്ക്കസ്: സായുധ ഇസ്ലാമിക പോരാളികള്‍ വടക്കന്‍ സിറിയയിലെ അഫ്രീന്‍ പ്രവിശ്യയിലുള്ള കുര്‍ദ്ദിഷ് ക്രിസ്ത്യാനികളെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുവാന്‍ ഭീഷണി മുഴക്കുന്ന വീഡിയോ പുറത്ത്. ലണ്ടന്‍ ആസ്ഥാനമായുള്ള 'സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്' എന്ന സംഘടനയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ കൂട്ടക്കൊലചെയ്യുമെന്നാണ് വീഡിയോയിലൂടെയുള്ള ഭീഷണി. “നിങ്ങള്‍ അനുതപിച്ചു അല്ലാഹുവിലേക്ക് തിരികെ വരിക. നിങ്ങള്‍ ഞങ്ങളുടെ സഹോദരന്‍മാരാണെന്നറിഞ്ഞു കൊള്ളുക. അല്ലെങ്കില്‍ നിങ്ങളുടെ തലകള്‍ പഴുത്തുപാകമായെന്നും അത് പറിച്ചെടുക്കുവാനുള്ള സമയമായെന്നും ഞങ്ങള്‍ മനസ്സിലാക്കും”. വീഡിയോയിലുള്ള ഇസ്ളാമിക പോരാളികളുടെ ഭീഷണി ഇങ്ങനെയാണ്. തുര്‍ക്കി സേനയുടെ നിയന്ത്രണത്തിലുള്ള അഫ്രീനിലെ ചില യസീദി ഗ്രാമങ്ങളുടെ അവസ്ഥയും ഇതിന് സമാനമാണെന്ന് ഒബ്സര്‍വേറ്ററി ഫോര്‍ ഹുമന്‍ റൈറ്റ്സിന്റെ തലവനായ റാമി അബ്ദുള്‍ റഹ്മാന്‍ വെളിപ്പെടുത്തി. തുര്‍ക്കി പോരാളികള്‍ വഴിയിലൂടെ പോകുന്നവരെ തടഞ്ഞുനിര്‍ത്തി ദിവസത്തില്‍ നിങ്ങള്‍ എത്രപ്രാവശ്യം നിസ്കരിക്കാറുണ്ട് എന്ന് ചോദിക്കുന്ന വീഡിയോ താന്‍ കണ്ടിട്ടുള്ളതായി അദ്ദേഹം പറയുന്നു. തുര്‍ക്കി സേനയുടെ നിയന്ത്രണത്തിലുള്ള അഫ്രീനില്‍ ഏതാണ്ട് 3 ലക്ഷത്തിനും 5 ലക്ഷത്തിനുമിടയില്‍ ആളുകളാണ് കുടുങ്ങികിടക്കുന്നത്. ഇസ്ളാമിക പോരാളികള്‍ ക്രിസ്ത്യന്‍ ഭവനങ്ങള്‍ കൊള്ളയടിക്കുകയും ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ തലവെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ തങ്ങളുടെ പക്കലുണ്ടെന്ന് മുന്‍പ് ക്രിസ്ത്യന്‍ പൊളിറ്റിക്കല്‍ ഫൗണ്ടേഷന്‍ ഓഫ് യൂറോപ്പ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സാലക്സ് സംഘടനയുടെ ഡയറക്ടറായ ജോഹാന്നസ് ഡെ ജോങ്ങ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിന്നു. വിഷയത്തില്‍ ഇസ്രായേല്‍ ഇടപെടണമെന്നും വംശഹത്യയില്‍ നിന്നും രക്ഷിക്കണമെന്നും ജോഹാന്നസ് ആവശ്യപ്പെട്ടിരിന്നു. അതേസമയം ആലപ്പോയിലേക്ക് നയിക്കുന്ന പ്രധാന റോഡിലെ ചെക്ക് പോസ്റ്റുകളില്‍ സാധാരണക്കാരെ സിറിയന്‍ സൈന്യം തടയുകയും കടത്തിവിടുന്നതിനായി പലായനം ചെയ്യുന്ന ഓരോ കുടുംബങ്ങളില്‍ നിന്നും വന്‍തുക കൈക്കൂലിയായി വാങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും ശക്തമായ ക്രൈസ്തവ പീഡനമാണ് സിറിയയില്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്. ക്രൈസ്തവരുടെ വംശഹത്യയില്‍ മനുഷ്യാവകാശ സംഘടനകള്‍ മൗനം പാലിക്കുന്നതിന് എതിരെ നേരത്തെ മുതൽ വിമർശനമുയർന്നിരുന്നു.
Image: /content_image/News/News-2018-03-15-06:53:56.jpg
Keywords: ഇസ്ലാ

7358
Category: 1
Sub Category:
Heading: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വത്തിക്കാനില്‍; ഫ്രാന്‍സിസ് പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചു
Content: വത്തിക്കാന്‍ സിറ്റി: സംസ്ഥാന സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ മാര്‍ച്ച് 14 ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച വേദിയില്‍വച്ചാണ് ഫ്രാന്‍സിസ് പാപ്പയുമായി മന്ത്രി നേര്‍ക്കാഴ്ച നടത്തിയത്. വിശിഷ്ടാതിഥികള്‍ക്കുള്ള വേദിയിലെ മുന്‍പന്തിയില്‍ ഉപവിഷ്ടനായിരുന്ന അദ്ദേഹത്തിന് പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തിലാണ് മാര്‍പാപ്പയെ അടുത്തു കാണാനും സംസാരിക്കുവാനും അവസരം ലഭിച്ചത്. കൂടിക്കാഴ്ചയില്‍ കേരളത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ക്ഷണകത്ത് അദ്ദേഹം പാപ്പയ്ക്ക് നല്കി. നെറ്റിപട്ടം ധരിച്ച ആനയുടെ രൂപവും അദ്ദേഹം പാപ്പയ്ക്ക് സമ്മാനിച്ചു. സാധാരണക്കാരും പാവങ്ങളുമായവരോട് ഇത്രയേറെ പ്രതിബദ്ധതയുള്ള ഫ്രാന്‍സിസ് പാപ്പയെ കേരളത്തിലേയ്ക്ക് ക്ഷണിക്കുന്ന കത്ത് നേരിട്ടു കൊടുക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. മാര്‍പാപ്പയുടെ സാമൂഹികവും ആത്മീയവുമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രബോധനം ഉള്‍ക്കൊണ്ടു ജീവിക്കാന്‍ നമുക്കു സാധിച്ചാല്‍ സമൂഹത്തില്‍ സമാധാനം കൈവരിക്കാനും, കേരളസഭ ഇന്നു നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കാനും സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2018-03-15-07:39:39.jpg
Keywords: പാപ്പ, ഇന്ത്യ

7359
Category: 1
Sub Category:
Heading: വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയുമായി ക്രിസ്ത്യന്‍- യഹൂദ കോണ്‍ഫറന്‍സ്
Content: മാഞ്ചസ്റ്റര്‍: യഹൂദ, ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ഇക്കാലത്ത് നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളെകുറിച്ചും ഇതര വിഷയങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുവാനായി ബ്രിട്ടണില്‍ പ്രത്യേക കോണ്‍ഫറന്‍സ് നടന്നു. ‘കൗണ്‍സില്‍ ഓഫ് ക്രിസ്ത്യന്‍ ആന്‍ഡ് ജൂസ്’ (CCJ) ന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 12-ന് മാഞ്ചസ്റ്ററിലെ ചാന്‍സിലേഴ്സ് ഹോട്ടലില്‍ വച്ചുനടന്ന കോണ്‍ഫറന്‍സില്‍ നിരവധി റബ്ബിമാരും വൈദികരും പങ്കെടുത്തു. യാഥാസ്ഥിതിക യഹൂദ വിശ്വാസത്തിന്റെ വക്താവായ റബ്ബി ജോനാഥന്‍ വിറ്റെന്‍ബെര്‍ഗ്, ലിച്ച് ഫീല്‍ഡിലെ ആംഗ്ലിക്കന്‍ മെത്രാനായ മൈക്കേല്‍ ഇപ്ഗ്രേവ് ഒ.ബി.ഇ, ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ യഹൂദ പഠനവിഭാഗം സീനിയര്‍ ലെക്ച്ചററായ ഡോ അലാന വിന്‍സെന്റ്, ലിബറല്‍ യഹൂദ സിനഗോഗിലെ റബ്ബിയായ അലെക്സാണ്ട്ര റിറ്റ്, ചലഞ്ചിംഗ് ഹേറ്റ് ഗ്രൂപ്പ് തലവനായ റിച്ചാര്‍ഡ് ബെന്‍സണ്‍ തുടങ്ങിയ പ്രമുഖര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രാദേശിക തലത്തിലുള്ള പരസ്പര സഹകരണവും വ്യക്തിഗത ബന്ധങ്ങളും വര്‍ദ്ധിപ്പിക്കുക, യഹൂദര്‍ക്ക് നേരെയുള്ള വിഭാഗീയതയെകുറിച്ചും ഇസ്രായേല്‍- പലസ്തീന്‍ പ്രശ്നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുക തുടങ്ങിയ വിഷയങ്ങളില്‍ ആണ് കോണ്‍ഫറന്‍സ് പ്രധാനമായും ചര്‍ച്ച നടത്തിയതെന്ന് സംഘാടകരായ സിസിജെ അറിയിച്ചു. വംശീയ കുറ്റകൃത്യങ്ങളെ തടയുവാന്‍ ക്രൈസ്തവരും യഹൂദരും, മുസ്ലീങ്ങളും ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് റവ. കാനന്‍ സ്റ്റീവ് വില്യംസ് സംസാരിച്ചു. തുറന്ന സംവാദത്തെ എന്നും സ്വാഗതം ചെയ്യുമെന്നു സിസിജെയുടെ ഡയറക്ടറായ എലിസബത്ത് ഹാരിസ് സോചെന്‍കോ പറഞ്ഞു. 1942-ല്‍ റബ്ബിയായ ജോസഫ് ഹെര്‍ട്സിന്റേയും, വില്ല്യം ടെമ്പിള്‍ മെത്രാപ്പോലീത്തയുടേയും നേതൃത്വത്തിലാണ് ‘കൗണ്‍സില്‍ ഓഫ് ക്രിസ്ത്യന്‍ ആന്‍ഡ് ജ്യൂസ്’ (CCJ) സ്ഥാപിതമാകുന്നത്.
Image: /content_image/News/News-2018-03-15-09:15:14.jpg
Keywords: യഹൂദ