category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപീഡനം തുടരുന്നു; ചൈനയില്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ കുരിശുകൾ നീക്കം ചെയ്തു
Contentബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുവാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമം തുടരുന്നു. കഴിഞ്ഞ ദിവസം തെക്കൻ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷാങ്ക്യുവില്‍ സ്ഥിതിചെയ്യുന്ന തിരുഹൃദയ കത്തീഡ്രൽ ദേവാലയത്തിന്റെ കുരിശുകൾ സര്‍ക്കാര്‍ അധികൃതർ നീക്കം ചെയ്തു. ദേവാലയത്തിന്റെ ഏറ്റവും മുകളിൽ സ്ഥാപിച്ച കുരിശ് നീക്കം ചെയ്യാൻ അധികൃതർ കഴിഞ്ഞ ആഴ്ച നിഷ്കർഷിച്ചിരുന്നു. ജില്ലാ മതകാര്യ കമ്മിറ്റി ഓഫീസിൽ ഇതിനെ എതിർത്തിരുന്നെങ്കിലും ഭരണകൂടം തീരുമാനവുമായി മുന്നോട്ട് പോകുകയായിരുന്നു. മാർച്ച് 9ന് ദേവാലയത്തിലെ പത്ത് കുരിശുകളാണ് അധികൃതർ നീക്കം ചെയ്തത്. ജില്ലാ ഭരണകൂടമാണ് നടപടിക്ക് നേതൃത്വം നല്‍കിയത്. എന്നാൽ നാഷണൽ പീപ്പിൾ കോൺഫറൻസ്, പ്രൊവിൻഷ്യൽ പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേഷൻ എന്നീ സംഘടനകൾ പ്രശ്നത്തിൽ ഇടപ്പെട്ടതോടെ അധികൃതർ ചെറിയ കുരിശുകൾ സ്ഥാപിച്ച് പ്രശ്നം പരിഹരിക്കുവാന്‍ ശ്രമിക്കുകയായിരിന്നു. വലിയ പത്തു കുരിശുകള്‍ക്ക് പകരം ചെറിയ അഞ്ചുകുരിശുകളാണ് പുതുതായി സ്ഥാപിച്ചത്. പ്രവിശ്യയിലെ ആദ്യത്തെ കത്തോലിക്ക ദേവാലയത്തിന്റെ കുരിശാണ് അധികൃതര്‍ തകര്‍ത്തത്. കുരിശ് നീക്കം ചെയ്തപ്പോള്‍ നിറകണ്ണുകളോടെയാണ് വിശ്വാസികള്‍ നിലകൊണ്ടത്. മതസ്വാതന്ത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് അധികൃതരുടേതെന്ന് ഹെനാന്‍ പ്രവിശ്യയിലെ വൈദികൻ ഫാ. ജോൺ പറഞ്ഞു. ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ വർദ്ധിക്കുന്നതായും മതസ്വാതന്ത്ര്യത്തിന്റെ പുതിയ നിയമ പരിരക്ഷകൾ നടപ്പിലാക്കാൻ വൈകിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമപരമായി പണിതുയർത്തിയ ദേവാലയത്തിൽ നിന്നും കുരിശുകൾ എടുത്തു മാറ്റിയ നടപടിയും പിന്നീട് നീക്കം ചെയ്ത കുരിശുകൾ പുനഃസ്ഥാപിക്കാതിരുന്നതും തീർത്തും നിരാശാജനകമാണെന്ന് വിശ്വാസികൾ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് കീഴില്‍ ഏറെ സഹനങ്ങളിലൂടെയാണ് ചൈനയിലെ ക്രൈസ്തവ സമൂഹം കടന്നുപോകുന്നത്. മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണമാണ് രാജ്യത്തു നിലനില്‍ക്കുന്നത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-03-14 16:21:00
Keywordsചൈന
Created Date2018-03-14 16:21:13