Contents

Displaying 6991-7000 of 25127 results.
Content: 7300
Category: 1
Sub Category:
Heading: ആ​ർ​ച്ച് ബി​ഷപ്പ് റൊ​മേ​റോ ഉള്‍പ്പെടെ അഞ്ചുപേര്‍ വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: രക്തസാക്ഷിയായ ആ​ർ​ച്ച് ബി​ഷപ്പ് അ​ർ​നു​ൾ​ഫോ ഓസ്കർ റൊ​മേ​റോ ഉള്‍പ്പെടെ അഞ്ചോളം വാഴ്ത്തപ്പെട്ടവരെ വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തുന്നതിനുള്ള നടപടിക്ക് വത്തിക്കാന്‍ അംഗീകാരം. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയുടെ വിശുദ്ധ പദവിയിലേക്കുള്ള നാ​മ​ക​ര​ണ​ത്തി​നു​ള്ള ഡി​ക്രിയ്ക്കും ഫ്രാ​ൻ​സി​സ് മാര്‍പാപ്പ ഔദ്യോഗിക അംഗീകാരം നല്‍കി. ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറിലെ സാന്‍ സാല്‍വഡോര്‍ അതിരൂപതാധ്യക്ഷനായിരുന്നു റൊമേനോ. 1980 മാര്‍ച്ച് 24ന് ദിവ്യബലി അര്‍പ്പിക്കുന്‌പോഴാണു ദേവാലയത്തില്‍ വച്ച് അക്രമികള്‍ അദ്ദേഹത്തെ വെടിവച്ചു വീഴ്ത്തിയത്. ദരിദ്രരെ ചൂഷണം ചെയ്യുന്നതിനെതിരേ ഏറെ ശബ്ദിച്ചിരുന്നയാളാണ് ആര്‍ച്ച് ബിഷപ്പ് റൊമേറോ. സെസീലിയ മാരിബെല്‍ ഫ്‌ലോറസ് എന്ന ഗര്‍ഭിണിക്കുണ്ടായ രോഗശാന്തിയാണ് ആര്‍ച്ച് ബിഷപ്പ് റൊമേറോയുടെ മാധ്യസ്ഥതയില്‍ നടന്നതായി സ്ഥിരീകരിച്ചത്. 2015 മേയിൽ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഈ വര്‍ഷാവസാനമോ അടുത്തവര്‍ഷം ആരംഭത്തിലോ നടക്കും. പരിശുദ്ധ ദിവ്യകാരുണ്യാരാധനയുടെ സഹോദരികളുടെ സഭാസ്ഥാപകനായ രൂപതാ വൈദികന്‍ ഫ്രാന്‍സിസ് സ്പിനേലി, വാഴ്ത്തപ്പെട്ട വിന്‍ചേന്‍സോ റൊമാനോ, പാവങ്ങള്‍ക്കായുള്ള ഈശോയുടെ ദാസികളുടെ സന്ന്യാസസഭയുടെ സ്ഥാപക വാഴ്ത്തപ്പെട്ട മരിയ കാസ്പര്‍ എന്നിവരെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിനു മാര്‍പാപ്പ അംഗീകാരം നല്‍കി. ഇവരെകൂടാതെ ആഗോളസഭയിലെ 7 ദൈവദാസരുടെ വീരോചിത പുണ്യങ്ങളും മാര്‍പാപ്പ ഇന്നലെ അംഗീകരിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-03-08-04:51:12.jpg
Keywords: പോള്‍ ആറാ, വിശുദ്ധ
Content: 7301
Category: 18
Sub Category:
Heading: കരുണയുടെ പ്രവാചകരെയാണ് ലോകത്തിന് ആവശ്യം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: കരുണയുടെ പ്രവാചകരെയാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ ദൈവവിളി കമ്മീഷന്റെ നേതൃത്വത്തില്‍ സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ദൈവവിളി പ്രോത്സാഹകര്‍ക്കായി ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ദൈവവിളി പ്രോത്സാഹന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ കലര്‍പ്പില്ലാത്ത ദൈവവിളിയുടെ ഉടമകളാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഫാ. ഡായ് കുന്നത്ത്, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ദൈവവിളി പ്രോത്സാഹകരായ വൈദികരും സമര്‍പ്പിതരും പങ്കെടുക്കുന്നുണ്ട്. സഭയിലെ എല്ലാ വൊക്കേഷന്‍ പ്രമോട്ടര്‍മാരുടെയും വാര്‍ഷിക സമ്മേളനം നാളെ രാവിലെ ഒന്‍പതിനു മൗണ്ട് സെന്റ് തോമസില്‍ നടക്കും.
Image: /content_image/India/India-2018-03-08-05:17:15.jpg
Keywords: ആലഞ്ചേരി
Content: 7302
Category: 18
Sub Category:
Heading: സഭയെ മോശമായി ചിത്രീകരിക്കാനുള്ള നീക്കം ഒറ്റപ്പെടുത്തണം: കത്തോലിക്ക കോണ്‍ഗ്രസ്
Content: കോട്ടയം: സീറോ മലബാര്‍ സഭയിലെ വസ്തുക്കച്ചവടത്തിലെ നഷ്ടത്തെ പര്‍വതീകരിച്ചു സഭയെ പൊതുവായി മോശമായി ചിത്രീകരിക്കാനുള്ള കുത്സിതശക്തികളുടെ പ്രവര്‍ത്തനങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഏതു പ്രതിസന്ധിയിലും സഭയോടൊപ്പം സമുദായം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കത്തോലിക്ക കോണ്‍ഗ്രസ്. ഭൂമിയിടപാടില്‍ സഭാ അധികാരികള്‍ ആരും ഒരു രൂപപോലും സ്വന്ത താത്പര്യത്തിനെടുത്തു എന്ന ആരോപണം ആരും ഉന്നയിച്ചിട്ടില്ല. സീറോ മലബാര്‍ സഭയിലെ ഒരു വസ്തുക്കച്ചവടത്തിലെ നഷ്ടത്തെ പര്‍വതീകരിച്ചു സഭയെ പൊതുവായി മോശമായി ചിത്രീകരിക്കാനുള്ള കുത്സിതശക്തികളുടെ പ്രവര്‍ത്തനങ്ങളെ ഒറ്റപ്പെടുത്തണം. കോടതിവിധികളിലൂടെ ഉണ്ടാകുന്ന ഏതൊരു അന്വേഷണവും സ്വാഗതം ചെയ്യുന്നു. എന്നാല്‍, മാധ്യമ വിചാരണയ്ക്കായി അനവസരത്തിലുണ്ടായിട്ടുള്ള നിഗമനങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്നും കത്തോലിക്ക കോണ്‍ഗ്രസ് പറഞ്ഞു. പ്രസിഡന്റ് ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജിയോ കടവി, ടോണി പുഞ്ചക്കുന്നേല്‍, സാജു അലക്‌സ്, പി.ജെ. പാപ്പച്ചന്‍, ബിജു കുണ്ടുകുളം, ആന്റണി എല്‍. തെമ്മാന, ജോസുകുട്ടി ഒഴുകയില്‍, കെ.ജെ. ആന്റണി, ജാന്‍സന്‍ ജോസഫ്, ബേബി പെരുമാലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-03-08-05:40:43.jpg
Keywords: കത്തോലിക്ക കോണ്‍
Content: 7303
Category: 18
Sub Category:
Heading: നീതിമാനായ ദൈവം നിരപരാധികളെ കൈവിടില്ല; ഹൃദയം തുറന്ന് ഫാ. ജോസ് പൂതൃക്കയില്‍
Content: കോട്ടയം: അപമാനങ്ങള്‍ അഭിമാനമാക്കി ദൈവം മാറ്റുന്ന ഒരു ദിനം വരുമെന്ന് എനിക്കു തീര്‍ച്ചയുണ്ടായിരുന്നു. ദൈവത്തിന്റെ വിരല്‍സ്പര്‍ശമുള്ള വിധിയാണിത്. ഞങ്ങളുടെ നിരപരാധിത്വവും നിഷ്‌കളങ്കതയും കോടതിയെ ഏക്കാലവും അറിയിച്ചിട്ടുണ്ട്. നീതിമാനായ ദൈവം നിരപരാധികളെ കൈവിടില്ല. ഇനിയൊരു ജന്മമുണ്ടായാലും വൈദികനായി ജീവിക്കാനാണ് എന്റെ ആഗ്രഹം. പൗരോഹിത്യത്തെ അത്രമാത്രം ഞാന്‍ സ്‌നേഹിക്കുന്നു. അഭയ കേസില്‍ പ്രതിപ്പട്ടികയില്‍നിന്നു സിബിഐ കോടതി ഒഴിവാക്കിയ ഫാ. ജോസ് പൂതൃക്കയില്‍ കോട്ടയം നീറിക്കാട് ഒഎസ്എച്ച് നൊവിഷ്യേറ്റ് ഹൗസില്‍ ദീപികയോടു പറഞ്ഞു. സഭയും കോട്ടയം അതിരൂപതയും നിരപരാധിത്വം മനസിലാക്കിയിരുന്നവരും എനിക്കു ധൈര്യവും പിന്തുണയും നല്‍കിയിരുന്നതിനാല്‍ ഒരിക്കല്‍പ്പോലും തകര്‍ച്ചയോ ഇടര്‍ച്ചയോ ഉണ്ടായിരുന്നില്ല. കേസില്‍ പ്രതിയാക്കപ്പെട്ട ഞങ്ങള്‍ക്കുവേണ്ടി നിരവധിപേര്‍ സഹനപ്രാര്‍ത്ഥനകള്‍ നടത്തി. #{red->n->n->കൂടുതല്‍ സത്യങ്ങള്‍ }# ഞാന്‍ ഒഎസ്എച്ച് അഥവാ തിരുഹൃദയദാസ സന്യാസ സഭയിലെ അംഗമാണ്. ഇക്കാലമത്രയും എന്റെ സമൂഹം സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും പിന്തുണയുമായി എന്നെ പിന്താങ്ങി. വൈകാതെ കൂടുതല്‍ സത്യങ്ങള്‍ വെളിപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്. തെറ്റിദ്ധരിക്കപ്പെടുകയും അറസ്റ്റിലാകുകയും ചെയ്ത കാലത്തു വേദനകളെ ഹൃദയത്തോടു ചേര്‍ത്തുവച്ചു പ്രാര്‍ത്ഥിച്ചു. മുള്ളുകള്‍ ഹൃദയത്തില്‍ ചേര്‍ന്നിരിക്കുന്‌പോള്‍ അതു പൂവായി മാറും. ഒന്നും ഭാരമായി മാറിയില്ല, ഹൃദയം ആനന്ദത്തില്‍ നിറയുകയായിരുന്നു. എന്നെങ്കിലും സത്യം വെളിപ്പെടുത്തപ്പെടുമെന്ന് ഉറപ്പായിരുന്നതിനാല്‍ എനിക്ക് ഒരിക്കലും നിരാശയുണ്ടായിട്ടില്ല. #{red->n->n->കുറ്റപ്പെടുത്തുന്നില്ല }# എന്റെ ദൈവം ജീവിക്കുന്ന ദൈവമാണ്. ഓരോ നിമിഷവും കൂടെ ജീവിക്കുന്ന ദൈവത്തെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ചിലരെങ്കിലും എന്നെ തെറ്റിദ്ധരിക്കുകയോ അകന്നുപോകുകയോ ചെയ്തിട്ടുണ്ട്. ആരെയും കുറ്റപ്പെടുത്തുന്നില്ല. അത്ര വിശ്വസനീയമായ ഒരു തിരക്കഥയാണ് മെനഞ്ഞെടുത്തു പ്രചരിപ്പിക്കപ്പെട്ടത്. അറസ്റ്റ് ചെയ്തവരോടും തെറ്റിദ്ധരിച്ചവരോടും ക്ഷമിച്ചുകഴിഞ്ഞു. ആത്മമിത്രങ്ങള്‍ നിന്നെ മറന്നാല്‍ ഞാന്‍ നിനക്ക് ആത്മമിത്രമായി മാറും എന്ന ദൈവവചനമാണ് എനിക്കു ബലമായത്. സമര്‍പ്പിതവിളിയുടെ ജീവിതത്തില്‍ വിളിച്ച ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ല സെമിനാരിയില്‍ ഞാന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ഥികളോടു പലപ്പോഴും ഇതു പറയാറുണ്ട്. രക്തസാക്ഷികളുടെ ചുടുനിണമാണ് എക്കാലവും സഭയുടെ വിത്തായി മാറിയിട്ടുള്ളതെന്ന തിരിച്ചറിവ് എനിക്കു ശക്തി പകര്‍ന്നിരുന്നു. സഭയെ സ്‌നേഹിക്കാനുള്ള കൃപയായി ഈ വിത്തുകള്‍ മാറി. ലിറ്റില്‍ ഫ്‌ളവര്‍ ഫെലോഷിപ്പ് എന്ന കൂട്ടായ്മ ഇക്കാലമത്രയും ഉപവസിച്ചും ത്യാഗം ഏറ്റെടുത്തും എന്നോടൊപ്പമുണ്ടായിരുന്നു. #{red->n->n-> പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചു}# എന്റെ ഓര്‍മയില്‍ മുറിപ്പെടുത്തുന്ന വേദനകളൊന്നുമില്ല. ഞാന്‍ എല്ലാവരോടും ക്ഷമിച്ചതോടെ ദൈവം എന്റെ തിക്താനുഭവങ്ങളെ മായിച്ചുകളഞ്ഞു. ക്ഷമ സ്‌നേഹമായി മാറിയെന്നു പറയാം. എന്നെ അറസ്റ്റ് ചെയ്തവരും അറിഞ്ഞുകൊണ്ടു തെറ്റുചെയ്തവരാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ അവരോടും പിണക്കമില്ല. എറണാകുളം സബ് ജയിലിലെ ഇടുങ്ങിയ സെല്ലില്‍ തിങ്ങിനിറഞ്ഞു കഴിയുന്ന പ്രതികള്‍ക്കിടയില്‍ ഞെങ്ങിഞെരുങ്ങി കിടന്ന കാലത്തും കൈവിരലില്‍ ജപമാല ചൊല്ലി ഞാന്‍ ശക്തിനേടിയിരുന്നു. തൊട്ടടുത്ത സെല്ലിലായിരുന്ന ഫാ. തോമസ് കോട്ടൂരച്ചനും തീക്ഷ്ണമായ പ്രാര്‍ഥനയാണ് ബലമായതെന്നു മനസിലാക്കിയിരുന്നു. ഞങ്ങളുടെ നിരപരാധിത്വം തിരിച്ചറിഞ്ഞതുകൊണ്ടാകാം അവിടെ ജയില്‍പുള്ളികള്‍ ആരും ഉപദ്രവിച്ചില്ലെന്നു മാത്രമല്ല പലരും സ്‌നേഹത്തോടെയാണ് ഞങ്ങളോടു പെരുമാറിയത്. അവരോടു പറ്റും വിധം സുവിശേഷം അറിയിക്കുകയും ചെയ്തിരുന്നു. #{red->n->n->സങ്കടമില്ല }# ഒരാള്‍ അപരാധിയാണെന്നു കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍, നിരപരാധിത്വം തെളിയിക്കാന്‍ ബുദ്ധിമുട്ട് ഏറെയാണ്. എനിക്കിപ്പോള്‍ പ്രായം 63. ജീവിതത്തിന്റെ വസന്തകാലം ഏറെ നന്മകള്‍ ചെയ്യാനാവാതെ കടന്നുപോയി എന്നതു മാത്രമല്ല തെറ്റിദ്ധരിക്കപ്പെട്ട ഒരു കാലവുമാണ് നഷ്ടമായത്. പക്ഷേ, അതിനു പിന്നിലും ദൈവത്തിന്റെ കരുണയുള്ള കരങ്ങളുണ്ടായിരുന്നു എന്നു തിരിച്ചറിയുന്‌പോള്‍ എനിക്കു സങ്കടമില്ല. എനിക്കുവേണ്ടി കാവലിരിക്കുകയും ഒപ്പം സഞ്ചരിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ കണ്ടെത്താന്‍ ഈ ജീവിതത്തില്‍ എനിക്കു സാധിച്ചു. 1992ല്‍ ബിസിഎം കോളജില്‍ മലയാളം അധ്യാപകനായിരിക്കെ സിസ്റ്റര്‍ അഭയ പ്രീഡിഗ്രി ക്ലാസില്‍ എന്റെ വിദ്യാര്‍ഥിനിയായിരുന്നു. അന്നൊരു വെള്ളിയാഴ്ച രാവിലെ അഭയയെ കാണാനില്ലെന്ന് അറിഞ്ഞു. പിന്നീട് മൃതദേഹം കിണറ്റില്‍ കാണപ്പെട്ടതറിഞ്ഞു പയസ് ടെന്‍ത് ഹോസ്റ്റലിലേക്ക് അന്നത്തെ വികാരി ജനറാള്‍ അച്ചനൊപ്പം പോയതും പിന്നീട് അരീക്കര പള്ളിയില്‍ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്തതുമൊക്കെ ഓര്‍മിക്കുന്നു. #{red->n->n->പരീക്ഷണങ്ങള്‍ }# പിന്നീടു കുറെക്കാലം കഴിഞ്ഞാണ് ചിന്തിക്കാന്‍ പോലും കഴിയാത്ത കഥകള്‍ പ്രചരിപ്പിക്കപ്പെട്ടതും ഇത്തരത്തില്‍ അന്വേഷങ്ങളും നടപടികളും തുടങ്ങിയതും. 2008 നവംബര്‍ 18ന് അറസ്റ്റിലായതിനു ശേഷം എത്രയെത്ര പരീക്ഷണങ്ങള്‍, കെട്ടുകഥകള്‍. പോളിഗ്രാഫ്, ബ്രെയിന്‍മാപ്പിംഗ്, നാര്‍ക്കോ അനാലിസിസ് തുടങ്ങി നിരവധി പരിശോധനകള്‍ക്ക് ഞങ്ങള്‍ വിധേയമായി. പന്ത്രണ്ടു മണിക്കൂറോളം നടത്തപ്പെട്ട നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് റിക്കാര്‍ഡ് ചെയ്തത് സത്യവിരുദ്ധവും വികൃതവുമായ രീതിയില്‍ എഡിറ്റ് ചെയ്ത് അര മണിക്കൂര്‍ ദൈര്‍ഘ്യത്തിലേക്കു ചുരുക്കി മാധ്യമങ്ങളിലൂടെ പുറത്തുവിട്ടപ്പോള്‍ സമൂഹം ഞങ്ങളെ പഴിച്ചു. പക്ഷേ, ഞങ്ങള്‍ പറഞ്ഞ രീതിയില്‍ അല്ല സിഡിയില്‍ പുറത്തുവന്നത്. എല്ലാം കൂട്ടിക്കെട്ടിയും വെട്ടിയൊതുക്കിയും മാധ്യമങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു. ഉടന്‍ സത്യം പുറത്തു വരണമെന്ന് ആഗ്രഹിച്ച കാലമുണ്ട്. ഇനിയെങ്കിലും നിരപരാധികള്‍ ആക്ഷേപിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യരുതെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ തോന്നുന്നു സത്യം പുറത്തുവന്നില്ലെങ്കിലും സാരമില്ലെന്ന്. കാരണം. ഞങ്ങള്‍ നിരപരാധികളാണെന്നു ദൈവത്തിന് അറിയാം. ഞാന്‍ സിബിഐയോടും ചോദ്യം ചെയ്തവരോടും ആക്ഷേപിച്ചവരോടും കുറ്റം ചുമത്തിയവരോടും ക്ഷമിക്കുന്നു. നഷ്ടങ്ങളെന്നു പറയുന്നില്ല, വൈദികനെന്ന നിലയില്‍ എന്റെ സേവനവും സാന്നിധ്യവും പലര്‍ക്കും ഇക്കാലത്തു നഷ്ടപ്പെട്ടു എന്നത് സത്യമാണ്. വിവാഹം, മരണം തുടങ്ങി പല സാഹചര്യങ്ങള്‍. അറസ്റ്റിലായ അന്നു മുതല്‍ പാസ്‌പോര്‍ട്ട് സിബിഐയുടെ കൈവശമാണ്. ഞാന്‍ ചോദിച്ചിട്ടില്ല. തിരിച്ചുതരുന്നെങ്കില്‍ തരട്ടെ. #{red->n->n->കരുതല്‍ }# ദൈവത്തിന്റെ കരുതല്‍ നേരിട്ട് അനുഭവിച്ച പല സംഭവങ്ങളും ഇപ്പോള്‍ ഓര്‍മയിലെത്തുകയാണ്. എന്നുമുണ്ടായിരുന്നു. ജയിലിലായിരിക്കെ ഒരു ക്രിസ്മസ് ദിവസം മറ്റു തടവുകാര്‍ സിനിമ കണ്ടുകൊണ്ടിരിക്കെ ഞാനും കോട്ടൂരച്ചനും ജയിലിനു സമീപം ദുര്‍ഗന്ധം വമിക്കുന്ന ഒരു കാനയോടു ചേര്‍ന്നുനിന്നു മറ്റാരും കാണാതെ കുര്‍ബാനയുടെ പ്രാര്‍ത്ഥനകള്‍ ചൊല്ലി. അള്‍ത്താരയും ബലിപീഠവും ഓസ്തിയും വീഞ്ഞുമില്ലാതെ കൂദാശാ വചനങ്ങള്‍ ചൊല്ലി. നിന്റെ ഹൃദയം അസ്വസ്ഥമാകേണ്ട എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഓര്‍മയില്‍നിന്നു ചൊല്ലി. കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു കാഴ്ചവയ്പ് പ്രാര്‍ഥന നടത്തി. ഇനിയൊരു ബലി അര്‍പ്പിക്കാന്‍ വരുമോ എന്ന് അറിഞ്ഞുകൂടാ എന്നു ചൊല്ലിക്കൊണ്ടിരിക്കെ ജയില്‍ സൂപ്രണ്ട് ഞങ്ങളെ തിരികെ വിളിച്ചു. കുര്‍ബാന ചൊല്ലിയതിനു ശാസിക്കാനോ ശിക്ഷിക്കാനോ ആവാം വിളിച്ചതെന്നു കരുതി ജയില്‍ ഓഫീസിലെത്തുന്‌പോള്‍ ജയില്‍മിനിസ്ട്രി ശുശ്രൂഷകനായ ക്ലാരിഷ്യന്‍ സഭയിലെ മനോജ് പനയ്ക്കക്കുഴി അച്ചന്‍ ഞങ്ങള്‍ക്കായി രണ്ടു തിരുവോസ്തിയുമായി അവിടെ കാത്തുനില്‍ക്കുന്നു. ആ തിരുവോസ്തി ഭക്ഷിച്ച് അഞ്ചു മിനിറ്റ് ഞങ്ങള്‍ ഇരുവരും കണ്ണീരോടെ പ്രാര്‍ത്ഥിച്ചുനിന്നു. ഓസ്തിയില്ലാതെ കുര്‍ബാന ചൊല്ലിയ ഞങ്ങള്‍ക്കു മുന്നിലേക്കു ദൈവം തിരുവോസ്തിയായി മനോജച്ചനിലൂടെ കടന്നുവരികയായിരുന്നു. ഞങ്ങള്‍ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെ ദൈവികമായ ഉള്‍വിളി അനുഭവപ്പെട്ട് തിരുവോസ്തിയുമായി ജയിലില്‍ എത്തിയതാണെന്ന് മനോജച്ചന്‍ പറഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. ഇങ്ങനെ സഹനത്തിന്റെ പാതയില്‍ ദൈവം ഇടപെട്ടതിന്റെ ഒരുപാട് അനുഭവങ്ങള്‍ വേറെയുമുണ്ട്. ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാരണം ഞാന്‍ ഉള്‍പ്പെടെ കെട്ടിച്ചമയ്ക്കപ്പെട്ട ഒരു തിരക്കഥ. അവരും മോചിതരാവട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നുവെന്നും ഫാ. പുതൃക്കയില്‍ പറഞ്ഞു. <കടപ്പാട്: ദീപിക>
Image: /content_image/India/India-2018-03-08-06:21:55.jpg
Keywords: നിരപരാധി
Content: 7304
Category: 9
Sub Category:
Heading: റവ.ഫാ. ടോമി എടാട്ടേൽ നയിക്കുന്ന വാർഷിക ധ്യാനം ഷെഫീൽഡിൽ നാളെ മുതൽ
Content: ഷെഫീൽഡ് കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നോയമ്പുകാല വാർഷിക ധ്യാനം നാളെ (9/3/18 വെള്ളി )മുതൽ സെന്റ് പാട്രിക് പള്ളിയിൽ ആരംഭിക്കും. തലശ്ശേരി അതിരൂപത വൈദികനും വചന പ്രഘോഷകനും യുകെ യിൽ ഡിവൈൻ ധ്യാനകേന്ദ്രങ്ങളിലെ ആത്മീയ ശുശ്രൂഷകനുമായ റവ.ഫാ.ടോമി എടാട്ടേൽ നയിക്കുന്ന ധ്യാനം നാളെ വെള്ളി വൈകിട്ട് ആരംഭിച്ച് ഞായറാഴ്ച്ച വൈകിട്ട് സമാപിക്കും. ശനി, ഞായർ ദിവസങ്ങളിൽ കുട്ടികൾക്കും പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും. ഡോ.ഫെൽസി രാജേഷ് കുട്ടികളുടെ ക്ലാസുകൾ നയിക്കും. #{red->n->n->ധ്യാനത്തിന്റെ സമയക്രമം: }# 9/3/18 വെള്ളി . വൈകിട്ട് 5 മുതൽ രാത്രി 9 വരെ. 10/3/18 ശനി . രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ. 11/3/18 ഞായർ. ഉച്ചകഴിഞ്ഞ് 1.30 മുതൽ രാത്രി 8 വരെ. വലിയനോമ്പിനോടനുബന്ധിച്ചുള്ള വാർഷിക ധ്യാനത്തിലേക്ക് ഷെഫീൽഡ് കാത്തലിക് കമ്മ്യൂണിറ്റി ചാപ്ലയിൻ റവ.ഫാ.മാത്യു മുളയോലിൽ എല്ലാവരെയും ക്ഷണിക്കുന്നു.
Image: /content_image/Events/Events-2018-03-08-07:22:56.jpg
Keywords: ഷെഫീ
Content: 7305
Category: 1
Sub Category:
Heading: വെനിസ്വേലയില്‍ ഓസ്തിക്ക് കടുത്ത ക്ഷാമം
Content: കരക്കാസ്: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വെനിസ്വേല നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത ഭക്ഷ്യക്ഷാമത്തിന്റെ പ്രതിഫലനം ദേവാലയങ്ങളിലും ദൃശ്യമാകുന്നു. രാജ്യത്തെ ചില പ്രദേശങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ആവശ്യമായ ഓസ്തിക്ക് കടുത്ത ക്ഷാമം നേരിടുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ആന്‍ഡെസ് സംസ്ഥാനത്തെ മെറിഡ നഗരത്തിലെ ചില ദേവാലയങ്ങളില്‍ ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലെ അവസാന ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാനയ്ക്കായി തിരുവോസ്തി ഉണ്ടായിരുന്നില്ലെന്ന് കൊളംബിയന്‍ മാധ്യമമായ ബ്ലൂ റേഡിയോ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് പ്രാദേശിക പുരോഹിതനായ ഫാ. എഡ്വാര്‍ഡ് മൊലിനായും രംഗത്തെത്തിയിട്ടുണ്ട്. ഓസ്തി നിര്‍മ്മാണത്തിലെ പ്രധാന ഘടകമായ ഗോതമ്പ് പൊടിക്കുള്ള ക്ഷാമമാണ് ഓസ്തിയുടെ ലഭ്യത കുറവിനുള്ള കാരണം. വിശ്വാസികളില്‍ കഴിയുന്നവര്‍ വീടുകളില്‍ നിന്നും ഗോതമ്പ് പൊടി ഓസ്തി നിര്‍മ്മിക്കുന്ന മഠങ്ങളില്‍ എത്തിച്ചുകൊടുക്കണമെന്ന് ചില വൈദികര്‍ ഇതിനോടകം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഓസ്തിയുടെ കുറവ് പരിഹരിക്കുന്നതിനായി ചില ദേവാലയങ്ങളില്‍ ഒരു തിരുവോസ്തി രണ്ടായി വിഭജിച്ചാണ് ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്. നിലവിലെ സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ രാജ്യത്തു തിരുവോസ്തികള്‍ പൂര്‍ണ്ണമായും ഇല്ലാതാകുമെന്നും ഫാ. മൊലിനാ പറഞ്ഞു. 80,000 ഓസ്തികള്‍ നിര്‍മ്മിച്ചിരുന്നിടത്ത് ഇപ്പോള്‍ 30,000 ഓസ്തികള്‍ മാത്രമാണ് നിര്‍മ്മിക്കാന്‍ കഴിയുന്നതെന്ന് ‘പുവര്‍ നൈറ്റ്സ് ഓഫ് ദി ടെമ്പിള്‍ ജെറുസലേം’ സഭാംഗവും തിരുവോസ്തി നിര്‍മ്മാണ ചുമതലയുമുള്ള ഫാ. ജിയോവന്നി ലൂയിസോ മാസ്സ് പറയുന്നു. ഓസ്തി ഇല്ലാത്തതിനാല്‍ ചില ദേവാലയങ്ങളില്‍ ബ്രെഡിന്റെ കഷണങ്ങളാണ് തിരുവോസ്തിയായി നല്‍കുന്നതെന്ന് വെനിസ്വേലയിലെ ദിനപത്രമായ എല്‍ നാസിയൊണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന്‍ ഗോതമ്പ് പൊടിക്ക് പുറമേ വിവിധ ധാന്യങ്ങള്‍, പാല്‍പ്പൊടി, കാപ്പിപൊടി മുതല്‍ പഞ്ചസാരവരെ ചില സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും അപ്രത്യക്ഷമായിട്ട് നാളുകളായി. സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ വരുത്തിയ നിയന്ത്രണങ്ങളും, ചില കമ്പനികളുടെ ദേശീയവത്കരണവുമാണ് വെനിസ്വേലയിലെ ഇപ്പോഴത്തെ ക്ഷാമത്തിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Image: /content_image/News/News-2018-03-08-07:49:59.jpg
Keywords: വെനി
Content: 7306
Category: 1
Sub Category:
Heading: ഓർത്തഡോക്സ് സഭയുടെ ആശ്രമത്തിന് മാര്‍പാപ്പയുടെ സാമ്പത്തിക സഹായം
Content: വിയന്ന: കിഴക്കൻ ഓസ്ട്രിയയിലെ ബർഗൻലാന്റ് പ്രവിശ്യയില്‍ ഓർത്തഡോക്സ് സഭ നിര്‍മ്മിക്കുന്ന സന്യാസ ആശ്രമത്തിന് ധനസഹായവുമായി ഫ്രാന്‍സിസ് പാപ്പ. വിയന്ന പരിശുദ്ധ ത്രിത്വത്തിന്റെ ദേവാലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്രൈസ്തവൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്റ് കർദ്ദിനാൾ കർട്ട് കോച്ച്, ഐസെൻസ്റ്റാഡറ്റ് ബിഷപ്പ് അഗിഡിയസ് സിഫകോവികസ് എന്നിവർ ചേർന്ന് മാർപാപ്പയുടെ സാമ്പത്തിക സഹായം എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോ ഒന്നാമന് കൈമാറി. ഒരു ലക്ഷം യൂറോയാണ് സംഭാവനയായി നൽകിയത്. ആശ്രമ നിർമ്മാണത്തിന്റെ ആരംഭം മുതൽ ഫ്രാൻസിസ് പാപ്പ പിന്തുണയറിയിച്ചിരുന്നതായി കർദ്ദിനാൾ കർട്ട് കോച്ച് പറഞ്ഞു. പൗരസ്ത്യ - പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങളെ കൂട്ടിയിണക്കുന്നതാണ് ഓസ്ട്രിയൻ വിശ്വാസ സമൂഹമെന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വീക്ഷ്ണവും അദ്ദേഹം അനുസ്മരിച്ചു. ഫ്രാൻസിസ് പാപ്പയുടെ മാതൃക പിന്തുടര്‍ന്നു ധാരാളം സംഭാവനകൾ പ്രഥമ ആശ്രമ നിർമ്മാണത്തിനു ലഭിക്കട്ടെയെന്നും കർദ്ദിനാൾ കോച്ച് ആശംസിച്ചു. 1967-ൽ സ്ഥാപിതമായ ഓസ്ട്രിയ ഓർത്തഡോക്സ് ആക്റ്റിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഗ്രീക്ക് - ഓർത്തഡോക്സ് സഭകൾ സംയുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ഓർത്തഡോക്സ് സഭയെ ഔദ്യോഗികമായി അംഗീകരിക്കുകയും വിദ്യാലയങ്ങളിൽ വിശ്വാസ തത്വങ്ങള്‍ പഠിപ്പിക്കുന്നതിന് അനുമതി നല്കുന്ന നിയമമാണ് ഓർത്തഡോക്സ് ആക്റ്റ് 1967. യൂറോപ്യൻ ഭൂഖണ്ഡത്തിൽ മതസ്വാതന്ത്ര്യത്തിന്റെ ഔദ്യോഗിക മാതൃകയായിരുന്നു ഓസ്ട്രിയയിൽ നടപ്പിലാക്കിയതെന്ന് പാത്രിയർക്കീസ് ബർത്തലോമിയോ അഭിപ്രായപ്പെട്ടു. അലക്സാഡ്രിയൻ ഗ്രീക്ക് - ഓർത്തഡോക്സ് പാത്രിയർക്കീസ് തിയോഡോറോസ് രണ്ടാമൻ, റഷ്യൻ ഓർത്തഡോക്സ് ബിഷപ്പ് അന്റോണിജ്, സെർബ ഓർത്തഡോക്സ് ബിഷപ്പ് ആൻഡ്രജും മറ്റ് ഓസ്ട്രിയൻ ബിഷപ്പുമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. നാലര ലക്ഷത്തോളം ഓർത്തഡോക്സ് വിശ്വാസികളടങ്ങുന്ന ഓസ്ട്രിയൻ സഭയുടെ ആദ്യത്തെ ആശ്രമമാണ് സെന്‍റ് ആൻഡ്രയിൽ ഒരുങ്ങുന്നത്.
Image: /content_image/News/News-2018-03-08-09:29:48.jpg
Keywords: ഓര്‍ത്ത, ഓസ്ട്രി
Content: 7307
Category: 1
Sub Category:
Heading: ലോക ജനസംഖ്യയിലെ 81 ശതമാനത്തിനും സ്വന്തം ഭാഷയില്‍ ബൈബിള്‍
Content: ന്യൂയോര്‍ക്ക്: ആഗോള ക്രൈസ്തവസഭയ്ക്കു പ്രചോദനവും, പ്രോത്സാഹനവും നല്‍കികൊണ്ട് ലോകമാകമാനമുള്ള ബൈബിള്‍ തര്‍ജ്ജമയുടെ പുതിയ കണക്കുകള്‍ പുറത്തുവന്നു. ആകെ 760 കോടി ജനസംഖ്യയില്‍ 540 കോടി ആള്‍ക്കും തങ്ങളുടെ സ്വന്തം ഭാഷയില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ ലഭ്യമാണെന്ന് കണക്കുകള്‍ പറയുന്നു. ഇതിനുപുറമേ 63.1 കോടിയോളം ആളുകള്‍ക്ക് പുതിയ നിയമവും, 40.6 കോടി ആളുകള്‍ക്ക് വിശുദ്ധ ലിഖിത ഭാഗങ്ങളും സ്വന്തം ഭാഷകളില്‍ ലഭ്യമാണ്. ഏറ്റേര്‍ണല്‍ ന്യൂസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആകെയുള്ള ഏഴായിരത്തോളം ഭാഷകളില്‍ 6754 ഭാഷകളിലും സമ്പൂര്‍ണ്ണ ബൈബിള്‍ ലഭ്യമാണ്. തുര്‍ക്ക്മെനിസ്ഥാനിലെ 70 ലക്ഷത്തോളം വരുന്ന സോട്ടുംഗ് വിഭാഗം, മൊസാംബിക്കിലെ 16,30,000ത്തോളം വരുന്ന എലോംവി വിഭാഗം, മ്യാന്‍മറിലെ ചിന്‍ ഭാഷക്കാര്‍ ഉള്‍പ്പെടെ 7 ഭാഷകളിലായി വിഭജിക്കപ്പെട്ട 130 ലക്ഷത്തോളം ആളുകള്‍ തുടങ്ങിയവര്‍ കഴിഞ്ഞവര്‍ഷം ആദ്യമായി സമ്പൂര്‍ണ്ണ ബൈബിള്‍ സ്വന്തം ഭാഷയില്‍ വായിച്ചതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതേസമയം ഏതാണ്ട് 20.9 കോടിയോളം ആളുകള്‍ക്ക് സ്വന്തം ഭാഷയിലെ ബൈബിള്‍ ഇനിയും ലഭ്യമായിട്ടില്ല. ഇത്രയും ആളുകള്‍ വിഭജിച്ചു കിടക്കുന്ന ചെറിയ ഭാഷാവിഭാഗങ്ങളാണ് എന്നതാണ് ദൗത്യത്തെ ദുഷ്കരമാക്കുന്നത്. എന്നാല്‍ ഇവയില്‍ പലതിന്റെയും തര്‍ജ്ജമ പുരോഗമിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഭാഷകള്‍ കാലത്തിനനുസരിച്ച് മാറികൊണ്ടിരിക്കുന്നതിനാല്‍ പുതിയ വിവര്‍ത്തനങ്ങള്‍ നിരന്തരം തയാറാക്കേണ്ടി വരുന്നത് മറ്റൊരു വെല്ലുവിളിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2017-ല്‍ മാത്രം 56.6 കോടി ജനങ്ങള്‍ക്കിടയില്‍ 30-ഓളം പുതിയ വിവര്‍ത്തനങ്ങളാണ് പുറത്തിറക്കിയത്. 26-ഓളം ബ്രെയിലി ലിപികളിലും ബൈബിള്‍ തര്‍ജ്ജമ ചെയ്തു കഴിഞ്ഞു. അതേസമയം 400-ഓളം വരുന്ന അടയാള ഭാഷകളില്‍ വെറും 10 ശതമാനത്തിനു മാത്രമാണ് ഏതെങ്കിലും ലിപിയുള്ളത്. ഇതിനായുള്ള ദൗത്യം ഏതാണ്ട് 32 രാജ്യങ്ങളില്‍ പുരോഗമിക്കുന്നുണ്ട്.
Image: /content_image/News/News-2018-03-08-10:47:18.jpg
Keywords: ബൈബിള്‍, പുരാതന
Content: 7308
Category: 18
Sub Category:
Heading: അല്‍മായ നേതൃത്വ സെമിനാര്‍ ഏപ്രില്‍ 15 മുതല്‍
Content: കൊച്ചി: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (സിബിസിഐ) കീഴിലുള്ള ബംഗളൂരുവിലെ നാഷണല്‍ ബിബ്ലിക്കല്‍ കാറ്റക്കെറ്റിക്കല്‍ ആന്‍ഡ് ലിറ്റര്‍ജിക്കല്‍ സെന്ററില്‍ (എന്‍ബിസിഎല്‍സി) അല്‍മായ നേതൃത്വ സെമിനാര്‍ (മലയാളം) ഏപ്രില്‍ 15 മുതല്‍ 21 വരെ നടക്കും. ഇന്ത്യയിലെ വിവിധ രൂപതകളില്‍നിന്നുള്ള മലയാളികളായ അല്‍മായര്‍ക്കു പങ്കെടുക്കാം. ഫോണ്‍: 9847671846, 04842837634.
Image: /content_image/India/India-2018-03-09-04:23:52.jpg
Keywords: അല്‍മായ
Content: 7309
Category: 18
Sub Category:
Heading: മദ്യവിരുദ്ധ സമിതിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Content: കൊച്ചി: 2017- 2018 വര്‍ഷത്തെ മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എറണാകുളം- അങ്കമാലി അതിരൂപതയിലെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഫൊറോനയ്ക്കുള്ള പുരസ്‌കാരം പള്ളിപ്പുറം ഫൊറോനായ്ക്കും രണ്ടാം സ്ഥാനം ചേര്‍ത്തല ഫൊറോനായ്ക്കും ലഭിച്ചു. മികച്ച ഇടവകയ്ക്കുള്ള പുരസ്‌കാരം എളവൂര്‍ സെന്റ് ആന്റണീസ് പള്ളിക്കും രണ്ടാം സ്ഥാനം പള്ളിപ്പുറം സെന്റ് മേരീസ് ഇടവകയ്ക്കും ലഭിച്ചു. മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തകനുള്ള ചാര്‍ളി പോള്‍ അവാര്‍ഡ് വെള്ളാരപ്പള്ളി ഇടവകയിലെ പോള്‍ എടക്കൂടന്‍ അര്‍ഹനായി. ലഹരി വിരുദ്ധ സേനാനി അവാര്‍ഡുകള്‍ക്ക് സിസ്റ്റര്‍ ഷാല്‍ബി (എഫ്‌സിസി, പള്ളിപ്പുറം), സിസ്റ്റര്‍ ജോയ്‌സി (എസ്ഡി, ചെമ്പ്), കെ.ജെ.റാഫേല്‍ (നെടുന്പ്രക്കാട്), സി.ഒ. ജോണി ചെന്പിക്കാട്ടില്‍ (എളവൂര്‍), പി.ജെ. ഷൈജോ (അയിരൂര്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 11ന് അങ്കമാലി വിന്‍സന്‍ഷ്യന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ബിഷപ്പ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് അതിരൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍ അറിയിച്ചു.
Image: /content_image/India/India-2018-03-09-04:55:46.jpg
Keywords: മദ്യ