category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോകത്തെ ആക്രമണങ്ങളില്‍ പകുതിയിലധികവും ക്രൈസ്തവര്‍ക്ക് നേരെയെന്ന് അമേരിക്ക
Contentന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന കടുത്ത മതപീഡനത്തില്‍ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തികൊണ്ട് അമേരിക്കന്‍ ജനത. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡും മക്ലോഫ്ലിന്‍ & അസ്സോസിയേറ്റ്സും അമേരിക്കന്‍ കത്തോലിക്കര്‍ക്കിടയില്‍ നടത്തിയ ദേശവ്യാപകമായ സര്‍വ്വേയിലാണ് ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനത്തെ കുറിച്ച് അമേരിക്കന്‍ കത്തോലിക്കര്‍ മനസ്സ് തുറന്നത്. ലോകമെങ്ങും മതത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പകുതിയോ അതിലധികമോ ക്രിസ്ത്യാനികള്‍ക്ക് നേരെയാണെന്നാണ് സര്‍വ്വേയില്‍ അധികം പേരും വ്യക്തമാക്കിയത്. നോര്‍ത്ത് കൊറിയ, ഇറാന്‍, ഇറാഖ്, സിറിയ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ ക്രിസ്ത്യാനികള്‍ക്ക് വളരെ ശക്തമായ മതപീഡനമാണ് നേരിടേണ്ടി വരുന്നതെന്നും അമേരിക്കന്‍ കത്തോലിക്കര്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്ക് ‘കടുത്ത മതപീഡന’മാണ് നേരിടേണ്ടി വരുന്നതെന്ന് 40 ശതമാനത്തോളം അമേരിക്കന്‍ കത്തോലിക്കര്‍ പറയുമ്പോള്‍, 51 ശതമാനത്തോളം ഇടത്തരം വിഭാഗത്തില്‍ ഉള്ളതാണെന്ന അഭിപ്രായക്കാരാണ്. ആഗോളതലത്തില്‍ നടക്കുന്ന ക്രൈസ്തവ മത പീഡനത്തെക്കുറിച്ച് അമേരിക്കയിലെ കത്തോലിക്കര്‍ എത്രമാത്രം ബോധവാന്‍മാരാണെന്ന്‍ അറിയുവാനാണ് സര്‍വ്വേ നടത്തിയതെന്ന് എ‌സി‌എന്‍ വ്യക്തമാക്കി. മുഖ്യമായും ശ്രദ്ധപതിപ്പിക്കേണ്ട ആഗോള വിഷയങ്ങളില്‍ മനുഷ്യകടത്തിനും, ദാരിദ്ര്യത്തിനുമാണ് ഭൂരിഭാഗം പേരും പ്രഥമസ്ഥാനം നല്‍കിയത്. 86 ശതമാനം പേര്‍ മനുഷ്യകടത്തിനും, ദാരിദ്ര്യത്തിനും പ്രാധാന്യം നല്‍കിയപ്പോള്‍, 74 ശതമാനം കാലാവസ്ഥാ വ്യതിയാനത്തിനും, അഭയാര്‍ത്ഥി പ്രശ്നത്തിനുമാണ് പ്രാധാന്യം നല്‍കിയത്. 69 ശതമാനമാണ് ക്രൈസ്തവ പീഡനത്തിന് പ്രാധാന്യം നല്‍കണമെന്ന്‍ ആവശ്യപ്പെട്ടത്. 27% തങ്ങളുടെ മെത്രാന്‍മാരും, 24% തങ്ങളുടെ ഇടവകയും മതപീഡനത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയപ്പോള്‍ സഭ ഇക്കാര്യത്തില്‍ കൈകൊണ്ട നടപടികളെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നും നല്ലൊരുവിഭാഗം അഭിപ്രായപ്പെട്ടു. മതപീഡനത്തെ തടയുന്നതിനായി നയതന്ത്രപരമായ സമ്മര്‍ദ്ധമാണ് ഭൂരിഭാഗവും ചൂണ്ടിക്കാട്ടിയത്. സാമ്പത്തിക ഉപരോധവും, സൈനീകമായ ഇടപെടലുകളും, ഇരകള്‍ക്കുള്ള സാമ്പത്തിക സഹായവും അത്യാവശ്യമാണെന്ന് പലരും പറഞ്ഞു. മതപീഡനത്തിനു എതിരെ വിശ്വാസികള്‍ക്ക് ചെയ്യുവാന്‍ കഴിയുന്നതു പ്രാര്‍ത്ഥനയാണെന്ന്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 38% പേര്‍ തങ്ങള്‍ കടുത്ത വിശ്വാസികളാണെന്ന്‍ വെളിപ്പെടുത്തി. ജനുവരി 16-24 നും ഇടക്ക് ആയിരത്തോളം വരുന്ന പ്രായപൂര്‍ത്തിയായ കത്തോലിക്ക വിശ്വാസികളുടെ ഇടയിലാണ് എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡും മക്ലോഫ്ലിന്‍ & അസ്സോസിയേറ്റ്സും സര്‍വ്വേ നടത്തിയത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-03-09 17:56:00
Keywordsപീഡന, ക്രൈസ്തവ
Created Date2018-03-09 17:52:21