Contents

Displaying 7211-7220 of 25128 results.
Content: 7520
Category: 18
Sub Category:
Heading: അച്ചാറില്‍ വിരിഞ്ഞ ദേവാലയം; പെരുവന്താനം ഗ്രാമത്തിന് ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍
Content: മുണ്ടക്കയം: അച്ചാര്‍ തയാറാക്കി വിറ്റു സ്വരൂപിച്ച പണംകൊണ്ടു നിര്‍മ്മിച്ച പെരുവന്താനം അമലഗിരി സെന്റ് തോമസ് ഇടവക പള്ളി കൂദാശ ചെയ്തപ്പോള്‍ പെരുവന്താനം ഗ്രാമത്തിന് ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍. സാമ്പത്തിക പ്രതിസന്ധികളുടെ നടുവില്‍ അച്ചാറുണ്ടാക്കിയും റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തുന്നി വിറ്റും ഒരു കോടി രൂപ സ്വരൂപിച്ചു ദേവാലയം പൂര്‍ത്തിയാക്കിയ ദേവാലയ അംഗങ്ങള്‍ക്ക് നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് അഭിനന്ദനങ്ങളും ആശംസകളും പ്രവഹിക്കുകയാണ്. ഇന്നലെ ഇടവകയുടെ ആശീര്‍വാദ കര്‍മത്തില്‍ പങ്കുചേരാന്‍ നാനാജാതി മതസ്ഥരായ ആയിരങ്ങളൊഴുകിയെത്തി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലും സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലും ചേര്‍ന്നാണ് ഇടവക ദേവാലയം കൂദാശ ചെയ്തത്. വികാരി ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കലിന്റെ നേതൃത്വത്തില്‍ 114 കുടുംബങ്ങളിലെ 400 വിശ്വാസികള്‍ കൂട്ടായി രാപകല്‍ നടത്തിയ യജ്ഞത്തിലൂടെ ദേവാലയം പൂര്‍ത്തിയാക്കിയത് ഭാരത സഭാചരിത്രത്തിലെ തന്നെ അവിസ്മരണീയമായ സംഭവമാണെന്നു മാര്‍ മാത്യു അറയ്ക്കല്‍ ചൂണ്ടിക്കാട്ടി. ഇല്ലായ്മകളെ തരണം ചെയ്തു നയാപൈസ ബാധ്യതയില്ലാതെ നേട്ടം കൈവരിച്ച അമലഗിരി ഇടവക സഭയ്ക്കു മാതൃകയാണെന്നു മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. അച്ചാറുണ്ടാക്കി വിറ്റതിനെ അനുസ്മരിച്ച് ചക്ക, വെളുത്തുള്ളി, മാങ്ങ, ജാതിക്ക തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍കൊണ്ട് മനോഹരമായ കമാനങ്ങള്‍ തീര്‍ത്തും ദേവാലയ വെഞ്ചരിപ്പിനു പുതുമയും ഇവര്‍ സമ്മാനിച്ചിരുന്നു.
Image: /content_image/India/India-2018-04-09-06:18:20.jpg
Keywords: ഇടവക
Content: 7521
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 14 ന്‌; യേശുവിൽ പുതുജീവനേകാൻ വീണ്ടും ബെഥേൽ; അളവറ്റ ദൈവസ്നേഹത്തിന്റെ സുവിശേഷവുമായി ടീനേജുകാർക്ക്‌ പ്രത്യേക പ്രോഗ്രാം "ഫ്രീഡം"
Content: ബർമിങ്ഹാം: സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും , രോഗശാന്തിയും ,മാനസാന്തരവും പകർന്നുനൽകുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 14 ന് ബർമിങ്ഹാമിൽ നടക്കും. റവ. ഫാ. ഷൈജു നടുവത്താനി നയിക്കുന്ന ഇത്തവണത്തെ കൺവെൻഷനിൽ ബർമ്മിങ്ഹാം രൂപത ബിഷപ്പ് റോബർട്ട് ബയേൺ, മേരിവെൽ കാത്തലിക് കോളേജ് ഡയറക്ടർ ഫാ.എഡ്‌വേർഡ് ക്ലയർ എന്നിവർക്കൊപ്പം MSFS കോൺഗ്രിഗേഷൻ ഡയറക്ടർ ഫാ. എബ്രഹാം വെട്ടുവേലിൽ, പ്രശസ്ത വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ബ്രദർ സാബു ആറുതൊട്ടി എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. ടീനേജുകാർക്കായി ദൈവിക സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സുവിശേഷവുമായി ഫ്രീഡം എന്ന പ്രത്യേക പ്രോഗ്രാം നടക്കും. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 14ന്‌ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം .( Near J1 of the M5) <br> B70 7JW. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }# ഷാജി 07878149670 <br> അനീഷ്.07760254700 <br> ബിജുമോൻ മാത്യു.07515 368239 ** Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, ടോമി ചെമ്പോട്ടിക്കൽ 07737935424. <br> ബിജു ഏബ്രഹാം 07859 890267
Image: /content_image/News/News-2018-04-09-07:04:01.jpg
Keywords: രണ്ടാം ശനി
Content: 7522
Category: 1
Sub Category:
Heading: മദര്‍ മേരി സെലിന്‍ ദൈവദാസി പദവിയിലേക്ക്
Content: കൊച്ചി: കര്‍മലീത്ത സന്യാസിനി സമൂഹാംഗം (സിഎംസി) മദര്‍ മേരി സെലിന്‍ ദൈവദാസി പദവിയിലേക്ക്. നാമകരണത്തിന്റെ രൂപതാതല നടപടികളുടെ ആരംഭം എന്ന നിലയിലാണു മദര്‍ മേരി സെലിനെ ദൈവദാസിയായി പ്രഖ്യാപിക്കുന്നത്. ഇന്ന് എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്പ്സ് ഹൗസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ചടങ്ങുകള്‍ നടക്കും. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, സിഎംസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി, അങ്കമാലി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രസന്ന, പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ആവില തുടങ്ങിയവര്‍ പങ്കെടുക്കും. 1906 ഡിസംബർ 10നു എറണാകുളം- അങ്കമാലി രൂപതയിലെ മള്ളൂശേരി തട്ടാട് പയ്യപ്പള്ളി കുടുംബത്തില്‍ ഔസേപ്പിന്റെയും കൊച്ചുമറിയയുടെയും ആറാമത്തെ മകളായാണ് മദര്‍ മേരി സെലിന്റെ ജനനം. 1928 -ൽ സന്യസ്ഥയായി. കറുകുറ്റി സെന്റ് ജോസഫ് യു പി സ്കൂളിൽ നിന്ന് ആരംഭിച്ച അദ്ധ്യാപന ജീവിതം മുപ്പതു വർഷത്തോളം നീണ്ടു. 1963- ൽ സി. മേരി സെലിന്‍ എറണാകുളം കോതമംഗലം പ്രോവിന്സിന്റെ പ്രൊവിൻഷ്യാളായി. 1974 വരെ സി എം സി യുടെ നേതൃസ്ഥാനത്തു മദറായി സേവനം അനുഷ്ടിച്ച സിസ്റ്റർ തന്റെ വിശ്രമജീവിതം നയിച്ചത് മാതൃഭവനമായ കറുകുറ്റി കർമലീത്താ മഠത്തിലായിരുന്നു. 1993 -ൽ മദർ അന്തരിച്ചു. സമര്‍പ്പിതജീവിതത്തിന്റെ ശാന്തതയില്‍ ആത്മീയതയുടെ ആന്തരികസൗന്ദര്യം അനുഭവിച്ച മദര്‍ മേരി സെലിന്‍, സിഎംസി സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹ്യ സേവന സംരംഭങ്ങള്‍ക്കു നേര്‍ധാര പകര്‍ന്ന സന്യാസിനിയായിരിന്നു.
Image: /content_image/News/News-2018-04-09-07:28:36.jpg
Keywords: ദൈവദാസ
Content: 7523
Category: 1
Sub Category:
Heading: തിരുകല്ലറയിലെ ‘ഹോളി ഫയര്‍’ ആഘോഷത്തിനായി എത്തിയത് പതിനായിരങ്ങള്‍
Content: ജെറുസലേം: ഓര്‍ത്തഡോക്സ് ക്രൈസ്തവ സമൂഹത്തിന്റെ ഉയിര്‍പ്പ് തിരുനാള്‍ ആഘോഷമായ ‘ഹോളി ഫയര്‍’ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ജെറുസലേമിലെ ഹോളി സെപ്പള്‍ച്ചര്‍ ദേവാലയത്തില്‍ എത്തിയത് പതിനായിരകണക്കിന് വിശ്വാസികള്‍. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ‘ഹോളി ഫയര്‍’ ആഘോഷം നടന്നത്. ഏതാണ്ട് 1200-ഓളം വര്‍ഷങ്ങളുടെ പഴക്കമുള്ള ആഘോഷമാണ് ഹോളി ഫയര്‍ ആഘോഷം. പ്രാര്‍ത്ഥനാനിര്‍ഭരമായ ആഘോഷവേളയില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഉന്നത പുരോഹിതര്‍ ഹോളി സെപ്പള്‍ച്ചര്‍ ദേവാലയത്തിലെ യേശുവിന്റെ കല്ലറ എന്നുകരുതുന്ന പ്രത്യേക അറയില്‍ കടന്നു സ്വര്‍ഗ്ഗത്തില്‍ നിന്ന് ലഭിച്ച സന്ദേശം എന്ന നിലയില്‍ കത്തിച്ച മെഴുകുതിരിയുമായി പുറത്തേക്ക് വരുന്നതുമാണ് ചടങ്ങ്. പുരോഹിതരില്‍ നിന്നും പകര്‍ന്നുകിട്ടിയ അഗ്നി സ്വീകരിക്കുവാന്‍ ആയിരകണക്കിന് വിശ്വാസികളാണ് ദേവാലയത്തിന് പുറത്ത് കാത്തു നിന്നത്. അറക്കുള്ളില്‍ വെച്ച് പരിശുദ്ധാഗ്നിയാല്‍ അത്ഭുതകരമായാണ് ഈ മെഴുകുതിരി കത്തുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നതെങ്കിലും ഈ അഗ്നിയുടെ യഥാര്‍ത്ഥ ഉറവിടം ഇപ്പോഴും രഹസ്യമാണ്. ‘ഹോളി ഫയര്‍’ ആഘോഷത്തിന്റെ സുഗമമായ നടത്തിപ്പിന് വലിയ മുന്‍കരുല്‍ എടുത്തിരുന്നുവെന്നും സമാധാനപരമായി തന്നെ ആഘോഷം നടന്നുവെന്നും പോലീസ് അറിയിച്ചു. റോമന്‍ കത്തോലിക്ക, ഗ്രീക്ക് ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍, തുടങ്ങിയ ക്രിസ്ത്യന്‍ സഭകള്‍ക്ക് ഒരുപോലെ പ്രധാനപ്പെട്ടതാണ് ഹോളി സെപ്പള്‍ച്ചര്‍ ദേവാലയം. അതിനാല്‍ ഹോളി ഫയര്‍ ആഘോഷത്തിന് ആഗോള തലത്തില്‍ വന്‍പിന്തുണയാണ് ലഭിക്കാറുള്ളത്. ഇന്നലെയാണ് ഓര്‍ത്തഡോക്സ് സമൂഹം ഈസ്റ്റര്‍ കൊണ്ടാടിയത്.
Image: /content_image/News/News-2018-04-09-08:14:13.jpg
Keywords: ജറുസലേമില്‍, തിരുകല്ലറ
Content: 7524
Category: 1
Sub Category:
Heading: മലയാളി സിസ്റ്റര്‍ക്ക് യുപി സര്‍ക്കാരിന്റെ ഉന്നത പുരസ്‌കാരം
Content: വാരാണസി: 1977-ല്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മൗ എന്ന ഗ്രാമത്തിലെത്തി സാധാരണക്കാരില്‍ സാധാരണക്കാരായ സമൂഹത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച് ചികിത്സയും സാന്ത്വനവും നല്‍കിയ മലയാളി സിസ്റ്റര്‍ക്ക് യുപി സര്‍ക്കാരിന്റെ ഉന്നത പുരസ്‌കാരം. മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് അംഗമായ ഡോ. സിസ്റ്റര്‍ ജൂഡിനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉന്നത അവാര്‍ഡായ ഝാന്‍സി റാണി വീര പുരസ്‌കാരം നല്കിയത്. കഴിഞ്ഞ ദിവസം യു‌പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുരസ്ക്കാരം സമ്മാനിച്ചു. മലയാറ്റൂര്‍ വെള്ളാനിക്കാരന്‍ ഡോ. ദേവസിയുടെയും അന്നംകുട്ടിയുടെയും പത്ത് മക്കളില്‍ ഒരാളാണ് സിസ്റ്റര്‍ ജൂഡ്. ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഗൈനക്കോളജിയില്‍ എം.ഡി. കഴിഞ്ഞിറങ്ങിയ സിസ്റ്ററിനെ 1977-ലാണ് മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സന്ന്യാസ സമൂഹം ഉത്തര്‍പ്രദേശിലെ മൗവിലേക്ക് അയച്ചത്. കിഴക്കന്‍ യു.പിയിലെ മൗ എന്ന ഗ്രാമത്തിലെ ഫാത്തിമ ഡിസ്‌പെന്‍സറിയിലേക്ക് സിസ്റ്റര്‍ ഡോ. ജൂഡ് എത്തുമ്പോള്‍ കിടക്കകളുള്ള ഒരു ആശുപത്രി പരിസരത്തെങ്ങും ഉണ്ടായിരുന്നില്ല. നിരക്ഷരരുടെ ഈ മേഖലയില്‍ പിടിച്ചുപറിയും കൊള്ളയും വ്യാപകമായിരിന്നു. ഈ അന്തരീക്ഷത്തെ പ്രതീക്ഷയുടെ കേന്ദ്രമാക്കി മാറ്റുവാന്‍ സിസ്റ്ററുടെ പ്രവര്‍ത്തനത്തിലൂടെ സാധ്യമാകുകയായിരിന്നു. ആദ്യകാലത്ത് ഏറ്റവും ഗുരുതരമാകുന്ന സ്ഥിതിയിലെ ഗ്രാമീണര്‍ ആശുപത്രിയിലെത്തിയിരുന്നുള്ളൂവെന്ന് സിസ്റ്റര്‍ വെളിപ്പെടുത്തി. 382 രോഗികളെവരെ ഒരു ദിവസം നോക്കിയിട്ടുണ്ട്. ഇപ്പോള്‍ 200 കഴിഞ്ഞാല്‍ ബാക്കി അസിസ്റ്റന്റുമാര്‍ക്ക് കൈമാറുകയാണ് 76-കാരിയായ സിസ്റ്റര്‍.15 സിസേറിയന്‍ ശസ്ത്രക്രിയകള്‍ ചെയ്ത ദിവസുണ്ട്. ഇതുവരെ അമ്പതിനായിരത്തോളം ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടാവുമെന്ന് സിസ്റ്റര്‍ പറയുന്നു. സാധാരണക്കാരുടെ പ്രദേശമായതിനാല്‍ ചികിത്സാച്ചെലവുകള്‍ വളരെക്കുറവാണ് അവിടെ. നിര്‍ധനര്‍ക്കും ആലംബഹീനര്‍ക്കും ഇടയില്‍ ക്രിസ്തുവിന്റെ കരുണയുടെ സുവിശേഷം പ്രഘോഷിക്കുകയാണ് ഇന്ന് സിസ്റ്റര്‍ ജൂഡ്. ടിന അംബാനിയുടെ നേതൃത്വത്തില്‍ നല്‍കുന്ന സീനിയര്‍ സിറ്റിസണ്‍ അവാര്‍ഡ് സിസ്റ്റര്‍ ജൂഡ് നേരത്തെ കരസ്ഥമാക്കിയിരിന്നു.
Image: /content_image/News/News-2018-04-09-10:12:52.jpg
Keywords: ഉത്തര്‍
Content: 7525
Category: 1
Sub Category:
Heading: കോംഗോയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ വൈദികൻ മോചിതനായി
Content: കംപാല: ഈസ്റ്റർ ദിനത്തിൽ കോംഗോയിലെ നോര്‍ത്ത് കിവു പ്രവിശ്യയില്‍ നിന്നും തട്ടികൊണ്ട് പോയ കത്തോലിക്ക വൈദികന്‍ മോചിതനായി. ഏപ്രില്‍ 5നാണ് ഫാ. സെലെസ്റ്റിന്‍ ഗംഗോ എന്ന വൈദികന്‍ വൈദികന്‍ മോചിതനായത്. പ്രദേശവാസികളുടെ സമ്മർദ്ദത്തെ തുടർന്നാണ് വൈദികനെ വിട്ടയച്ചതെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തെ നയരുകവങ്കരയ്ക്കും കരാമ്പി മദ്ധ്യേ സ്ഥിതി ചെയ്യുന്ന രുട്ഷുരു പ്രവിശ്യയിൽ നിന്നാണ് വൈദികനെ ബന്ദിയാക്കിയത്. ഫാ. സെലെസ്റ്റിനെ അക്രമികൾ ഉപദ്രവിച്ചില്ലെന്നും അദ്ദേഹത്തെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കുമെന്നും കോംഗോ നാഷ്ണൽ എപ്പിസ്കോപ്പൽ കോൺഫറൻസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. വൈദികന്റെ മൊബൈൽ ഫോൺ വഴി ഭീകരർ ഡോൺ ഗംഗോ ഇടവക അധികൃതരോട് അഞ്ച് ലക്ഷം ഡോളർ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നതായി ഗോമ ബിഷപ്പ് മോൺ.തിയോഫിൽ കബോയ് റുബോനേക വെളിപ്പെടുത്തി. ദൈവത്താൽ അഭിഷിക്തരായി ജനങ്ങളുടെ സേവനത്തിനായി നിയോഗിക്കപ്പെട്ട വൈദികരെ തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും തടസ്സപ്പെടുത്തുന്നത് ഖേദകരമാണെന്നും കോംഗോയിൽ വൈദികർക്ക് പുറമേ സ്ത്രീകളെയും കുട്ടികളെയും ബന്ധികളാക്കുന്നത് ഏറിവരികയാണെന്നും മോൺ. റുബോനേക പറഞ്ഞു. അതേസമയം നിരവധി വൈദികര്‍ എപ്പോഴും ആക്രമികളുടെ തടങ്കലിലാണ്. അസംപ്ഷനിസ്റ്റ് വൈദികരായ ഫാ. ജീൻ പെരേര ഡുലാനി, ഫാ. അൻസെൽമേ വസിക്കുന്ധി, ഫാ.എഡ്മോൻഡ് ബാംറ്റുത് എന്നിവരെ 2012-ല്‍ ആണ് തട്ടിക്കൊണ്ട് പോയത്. ഇവരെ കുറിച്ച് യാതൊരു വിവരവും ഇല്ല. കഴിഞ്ഞ വർഷം ബന്ദികളാക്കിയ ഫാ. പെരേര അകിലിമലി, ഫാ. ചാൾസ് കിപാസ എന്നീ വൈദികര്‍ ഇപ്പോഴും തടങ്കലില്‍ കഴിയുകയാണ്. മോചനദ്രവ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരം അക്രമങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
Image: /content_image/News/News-2018-04-09-11:35:01.jpg
Keywords: കോംഗോ
Content: 7526
Category: 1
Sub Category:
Heading: ഉത്തര കൊറിയയെ സുവിശേഷവത്ക്കരിക്കുവാന്‍ ജീവന്‍ പണയം വച്ച് മിഷ്ണറിമാര്‍
Content: തെക്കന്‍ ജിലിന്‍ (ചൈന): കടുത്ത ക്രൈസ്തവ മതപീഡനം നടക്കുന്ന ഉത്തരകൊറിയയെ സുവിശേഷവത്ക്കരിക്കുവാന്‍ ജീവന്‍ പണയം വച്ച്കൊണ്ട് അതിര്‍ത്തി പ്രദേശങ്ങളിലെ മിഷ്ണറിമാര്‍. യേശുവിന്റെ വചനം ഉത്തരകൊറിയായില്‍ ആളിക്കത്തിക്കുന്നതിന് നിരവധിപേര്‍ തങ്ങളുടെ ജീവന്‍ പോലും വകവെക്കാതെ ഉത്തരകൊറിയയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുവിശേഷ പ്രഘോഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിര്‍ത്തികളില്‍ തങ്ങള്‍ നല്‍കുന്ന വചനപ്രകാരം ഉത്തരകൊറിയക്കാര്‍ സ്വന്തം നാട്ടില്‍ ക്രൈസ്തവ വിശ്വാസം പ്രചരിപ്പിക്കുമെന്ന പ്രതീക്ഷയോടെയാണ് മിഷ്ണറിമാര്‍ ഈ പ്രേഷിതവേല നടത്തി വരുന്നത്. തെക്കന്‍ കൊറിയക്കാരും, തലമുറകളായി ചൈനയില്‍ താമസിച്ചുവരുന്ന കൊറിയന്‍ വംശജരുമാണ് സ്വജീവനെ വകവെക്കാതെ തീക്ഷ്ണതയോടെ ഉത്തരകൊറിയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുവിശേഷ വേല ചെയ്യുന്നത്. മേഖലയിലുള്ള പത്തോളം പ്രേഷിത പ്രവര്‍ത്തകരാണ് സമീപകാലങ്ങളില്‍ ദുരൂഹമായ രീതിയില്‍ കൊലചെയ്യപ്പെട്ടിട്ടുള്ളതെന്ന്‍ സിയോള്‍ ആസ്ഥാനമായ ‘ചോസണ്‍ പ്യൂപ്പിള്‍ നെറ്റ്വര്‍ക്ക്’ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ തലവനായ റവ. കിം ക്യോ ഹോ വെളിപ്പെടുത്തി. കൊറിയന്‍ വംശജനായ ചൈനീസ് പാസ്റ്ററായ ഹാന്‍ ചുങ്ങ്-റിയോളിന്റെ കൊലപാതകത്തിനെ പിന്നിലും ഉത്തരകൊറിയയാണെന്ന ആരോപണം ശക്തമായി ക്കഴിഞ്ഞു.ഉത്തരകൊറിയയുടെ അതിര്‍ത്തി രാജ്യവും മതസ്വാതന്ത്ര്യത്തിന് ശക്തമായ നിയന്ത്രണങ്ങളുള്ള ചൈനയില്‍ ഇതിനോടകം തന്നെ നിരവധി ക്രിസ്ത്യന്‍ മിഷ്ണറിമാരെ കൊലപ്പെടുത്തുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഇരുപതു വര്‍ഷമായി നോര്‍ത്ത് കൊറിയന്‍, ചൈനീസ് അധികാരികള്‍ തന്നെ നിരീക്ഷിച്ചുവരികയാണെന്ന് രഹസ്യമായി സുവിശേഷ വേല ചെയ്തുവരുന്ന ‘മോം’ എന്ന പേരില്‍ അറിയപ്പെടുന്ന അറുപത്തിയൊന്‍പതുകാരി പറയുന്നു. ഉത്തര കൊറിയന്‍ സന്ദര്‍ശകര്‍ക്കും, ഉത്തരകൊറിയയില്‍ നിന്നും ഒളിച്ചോടി വരുന്നവര്‍ക്കും അതിര്‍ത്തി പ്രദേശങ്ങളിലെ സുവിശേഷകര്‍ താമസവും ഭക്ഷണവും രഹസ്യമായി താമസിക്കുവാന്‍ ഇടവും നല്‍കുന്നുണ്ട്. ഈ സമയങ്ങളില്‍ യേശുവിന്റെ വചനം പങ്കുവെക്കുകയാണ് അവര്‍ ചെയ്യുന്നത്. എന്നാല്‍ തങ്ങളുടെ ന്യൂക്ലിയര്‍ പദ്ധതിയെകുറിച്ചുള്ള വിവരണശേഖരണത്തിനായി ദക്ഷിണ കൊറിയ ക്രിസ്ത്യന്‍ മിഷ്ണറിമാരെ ചാരന്‍മാരായി ഉപയോഗിക്കുന്നുവെന്നാണ് ഉത്തരകൊറിയ ആരോപിക്കുന്നത്. ഇതിന്റെ പേരില്‍ രണ്ട് പാസ്റ്റര്‍മാരെ ഉത്തരകൊറിയ നാടുകടത്തിയിരുന്നു. നിയന്ത്രണങ്ങള്‍ നിരവധിയാണെങ്കിലും ജീവിക്കുന്ന വചനത്തെ പതിനായിരങ്ങളിലേക്ക് എത്തിക്കുവാന്‍ ശ്രമിക്കുകയാണ് അതിര്‍ത്തി പ്രദേശങ്ങളിലെ മിഷ്ണറിമാര്‍.
Image: /content_image/News/News-2018-04-09-12:50:03.jpg
Keywords: കൊറിയ
Content: 7527
Category: 1
Sub Category:
Heading: വിശുദ്ധിയിലേയ്ക്കു ക്ഷണിച്ച് പാപ്പയുടെ പുതിയ അപ്പസ്‌തോലിക പ്രബോധനം
Content: വത്തിക്കാന്‍ സിറ്റി: യേശുവിനെ പിഞ്ചെല്ലുന്നതിലാണു വിശുദ്ധി അടങ്ങിയിരിക്കുന്നതെന്നു ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുതിയ അപ്പസ്‌തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു. ഗൗദെത്തെ എത് എക്‌സുല്താരത്തേ അഥവാ ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍ എന്ന ശീര്‍ഷകത്തിലാണ് പുതിയ അപ്പസ്‌തോലിക പ്രബോധനം പുറത്തിറക്കിയത്. മാര്‍പാപ്പയായി സ്ഥാനാരോഹണം ചെയ്തതിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ച് മാര്‍ച്ച് 19നു വിശുദ്ധയൗസേപ്പിന്റെ തിരുനാള്‍ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ച പ്രബോധനരേഖ ലാ സ്റ്റാമ്പാ പത്രത്തിന്റെ ലേഖകന്‍ ജിയാന്ന വാലന്റേ, കാത്തലിക് ആക്ഷനിലെ പൗളോ ബിഞ്ഞാര്‍ഡി എന്നിവര്‍ക്കു നല്‍കിക്കൊണ്ട് ആര്‍ച്ച് ബിഷപ്പ് ആന്‍ജലോ ഡി ഡൊണാറ്റിസാണ് ഇന്നലെ പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ അഷ്ടസൗഭാഗ്യത്തെക്കുറിച്ചുള്ള യേശുവിന്‍റെ ഉദ്ഘോഷണത്തില്‍ ക്രിസ്തുവിനെ പ്രതി പീഡിപ്പിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാരാണെന്നു വ്യക്തമാക്കി ആനന്ദിച്ചാഹ്ലാദിക്കുവിന്‍ (മത്താ 5:12) എന്നു അവിടുന്നു നല്‍കുന്ന ആഹ്വാനമാണ് അപ്പസ്തോലിക ആഹ്വാനത്തിന്‍റെ ശീര്‍ഷകമായിരിക്കുന്നത്. അഞ്ച് അധ്യായങ്ങളിലായി 176 നമ്പറുകളില്‍ നല്‍കുന്ന ഈ രേഖയുടെ ആമുഖത്തില്‍ത്തന്നെ വിശുദ്ധിയിലേയ്ക്കുള്ള വിളി അതിന്‍റെ എല്ലാ ബുദ്ധിമുട്ടുകളോടും വെല്ലുവിളികളോടും കൂടെ ഏറ്റെടുക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിക്കുന്നു. അഷ്ടസൗഭാഗ്യങ്ങളുടെയും കാരുണ്യപ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ രൂപവത്ക്കരിക്കപ്പെട്ട വിശുദ്ധരുടെ ജീവിതങ്ങളുടെ പുനര്‍വായനയ്ക്കും, പ്രാര്‍ത്ഥനാപൂര്‍വമായ ധ്യാനത്തിനും പാപ്പാ അപ്പസ്‌തോലിക പ്രബോധനത്തില്‍ ക്ഷണിക്കുന്നുണ്ട്. ഒന്നാമധ്യായം നമുക്കു മുമ്പേ കടന്നുപോയിട്ടുള്ള വിശുദ്ധരെക്കുറിച്ചും നാമകരണം ചെയ്യപ്പെടാത്ത വിശുദ്ധരെക്കുറിച്ചുകൂടി ഓര്‍മിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്തുമ്പോള്‍, രണ്ടാമധ്യായം വിശുദ്ധ ജീവിതത്തിന്‍റെ ശത്രുക്കളെക്കുറിച്ചും, മൂന്നാമധ്യായം നല്ല ക്രിസ്ത്യാനിയാകുന്നതിന് എന്തുചെയ്യണം എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കുന്ന യേശുവിന്‍റെ മലയിലെ പ്രസംഗത്തെക്കുറിച്ചും വിശദീകരിക്കുന്നു. പരിശുദ്ധ അമ്മയുടെ ഹൃദയം പിളര്‍ക്കുന്ന വാളിനെ ഓര്‍മിപ്പിച്ചുകൊണ്ട്, സഹനത്തെ ഏറ്റെടുക്കാനും വിശുദ്ധരിലെ വിശുദ്ധയായ പരിശുദ്ധ അമ്മയെ കൂടെ നിര്‍ത്താനും അമ്മയുടെ മാധ്യസ്ഥം തേടാനും അവസാന ഭാഗത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. ഇന്നലെ (ഏപ്രില്‍ 9) രാവിലെ പരിശുദ്ധ സിംഹാസനം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വച്ചു നടത്തിയ പ്രകാശനകര്‍മത്തില്‍, പത്രപ്രവര്‍ത്തകര്‍, വിവിധ കലാസാംസ്ക്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അടക്കമുള്ള നിരവധി പേര്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂന്നാമത്തെ അപ്പസ്‌തോലിക പ്രബോധനമാണിത്.
Image: /content_image/News/News-2018-04-10-04:26:27.jpg
Keywords: അപ്പസ്തോ
Content: 7528
Category: 18
Sub Category:
Heading: മദര്‍ മേരി സെലിന്റേത് ദൈവാനുഭവത്തിന്റെ ആഴവും വിശുദ്ധിയും അനുഭവിച്ച ജീവിതം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: ദൈവാനുഭവത്തിന്റെ ആഴവും വിശുദ്ധിയും അനുഭവിച്ച ജീവിതമായിരുന്നു മദര്‍ മേരി സെലിന്റേതെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സിഎംസി അംഗം മദര്‍ മേരി സെലിന്റെ നാമകരണ നടപടിക്കു തുടക്കംകുറിച്ച് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്പ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ ദൈവദാസി പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ സന്ന്യാസസഭകളുടെയും മദര്‍ മേരി സെലിന്റെ മാതൃ ഇടവകയായ മള്ളുശേരിയിലെയും പ്രതിനിധികള്‍, കുടുംബാംഗങ്ങള്‍, പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദൈവദാസി പ്രഖ്യാപനം. സന്യാസ ജീവിതത്തിലെയും നേതൃത്വശുശ്രൂഷയിലെയും മഹനീയമാതൃകയാണു ദൈവദാസി മദര്‍ മേരി സെലിനെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. സന്യസ്ത ജീവിതത്തിന്റെ അടിസ്ഥാനസ്വഭാവമാണു ജീവിതവിശുദ്ധി. സമൂഹത്തില്‍ പ്രകാശിപ്പിക്കുമ്പോഴും പ്രതിഫലിപ്പിക്കപ്പെടുമ്പോഴാണു വിശുദ്ധി പൂര്‍ണതയിലെത്തുക. ദൈവാനുഭവത്തിന്റെ ആഴവും വിശുദ്ധിയും അനുഭവിച്ച ജീവിതമായിരുന്നു മദര്‍ മേരി സെലിന്റേത്. മദറിന്റെ പ്രാര്‍ത്ഥന ആഴങ്ങളിലേക്കും പ്രവര്‍ത്തനം മനുഷ്യ ഹൃദയങ്ങളിലേക്കും പടര്‍ന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ ഒരു മകള്‍ ദൈവദാസിയായി ഉയര്‍ത്തപ്പെടുന്നത് അതീവ സന്തോഷകരമാണ്. ശുഭപ്രതീക്ഷയോടെ മദറിന്റെ നാമകരണത്തിനായുള്ള തുടര്‍നടപടി മുന്നോട്ടുകൊണ്ടുപോകാനാവുമെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. നാമകരണ നടപടികളുടെ ട്രിബ്യൂണല്‍ അംഗങ്ങള്‍ ചടങ്ങില്‍ സത്യപ്രതിജ്ഞചെയ്തു. പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ഡോ. ആവില രചിച്ച കാര്‍മലിന്റെ സുഗന്ധം എന്ന ഗ്രന്ഥം സിഎംഐ പ്രിയോര്‍ ജനറല്‍ റവ.ഡോ.പോള്‍ ആച്ചാണ്ടിക്കു നല്‍കി ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പ്രകാശനംചെയ്തു. അതിരൂപത ചാന്‍സലര്‍ റവ. ഡോ. ജോസ് പൊള്ളയില്‍, സിഎംസി മദര്‍ ജനറര്‍ സിസ്റ്റര്‍ സിബി, നാമകരണ നടപടികളുടെ പ്രമോട്ടര്‍ ഓഫ് ജസ്റ്റീസ് റവ. ഡോ. ബിജു പെരുമായന്‍, പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ആവില, സിഎംസി മേരിമാതാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡോ. പ്രസന്ന, സിസ്റ്റര്‍ വെര്‍ജീലിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-04-10-05:11:11.jpg
Keywords: മദര്‍ മേരി
Content: 7529
Category: 18
Sub Category:
Heading: ബ്രദര്‍ ജേക്കബ് വട്ടച്ചിറയുടെ മൃതസംസ്ക്കാരം നാളെ
Content: ചേര്‍ത്തല: കഴിഞ്ഞ ദിവസം അന്തരിച്ച മിഷ്ണറീസ് ഓഫ് ഫ്രാന്‍സിസ് ഡി സാലെസ് (എംഎസ്എഫ്എസ്) സഭാംഗവും പ്രമുഖ വാസ്തുശില്പിയുമായ ബ്രദര്‍ ജേക്കബ് വട്ടച്ചിറയുടെ മൃതസംസ്ക്കാരം നാളെ രാവിലെ ഒമ്പതിനു സഭാ ആസ്ഥാനത്ത് വിശാഖപട്ടണം ആര്‍ച്ച് ബിഷപ്പ് ഡോ. പ്രകാശ് മല്ലവരപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. വിശ്രമജീവിതത്തിലായിരുന്ന ബ്രദര്‍ ജേക്കബ് തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ഓടെ സഭാ ആസ്ഥാനമായ വിശാഖപട്ടണം സ്റ്റെല്ലാ മാരീസിലാണ് നിര്യാതനായത്. മികച്ച വാസ്തുശില്പി ആയി പേരെടുത്ത ബ്ര. ജേക്കബ് പതിമൂന്നു സംസ്ഥാനങ്ങളിലായി സഭയ്ക്കും സമൂഹത്തിനും എണ്ണൂറോളം സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുണ്ട്. നാളെ രാവിലെ 11ന് മാതൃദേവാലയമായ ചേര്‍ത്തല കോക്കമംഗലം മാര്‍ത്തോമ്മാ പള്ളിയിലും അനുസ്മരണ പ്രാര്‍ത്ഥന നടക്കും. ചേര്‍ത്തല കോക്കമംഗലം വട്ടച്ചിറ പരേതരായ തോമസ് കത്രീന ദമ്പതികളുടെ മകനാണ്.
Image: /content_image/India/India-2018-04-10-05:52:37.jpg
Keywords: വട്ടച്ചി