Contents
Displaying 7251-7260 of 25128 results.
Content:
7560
Category: 18
Sub Category:
Heading: ജിജിഎം മിഷന്‍ കോണ്‍ഗ്രസ് ആരംഭിച്ചു
Content: അങ്കമാലി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിമാരെയും മിഷന്‍ പ്രവര്‍ത്തനങ്ങളെയും പരിചയപ്പെടുത്താന്‍ ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷന്‍ (ജിജിഎം) മിഷന്‍ കോണ്‍ഗ്രസിന് അങ്കമാലി വിശ്വജ്യോതി സിഎംഐ പബ്ലിക് സ്‌കൂളില്‍ തുടക്കം. മിഷന്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണബാസ് ഉദ്ഘാടനം ചെയ്തു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ദൈവകൃപ ലഭിക്കുന്നതിനുള്ള വേദിയാണെന്ന് അദ്ദേഹം പറഞ്ഞു. അനുഗ്രഹം മറ്റുള്ളവര്‍ക്കു പങ്കുവയ്ക്കുന്‌പോഴാണു ദൈവകൃപ പൂര്‍ണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫിയാത്ത് മിഷന്‍ ഡയറക്ടര്‍ പോളി തോമസ് അധ്യക്ഷത വഹിച്ചു. മിഷന്‍ കോണ്‍ഗ്രസിന്റെ ഭാഗമായി മിഷന്‍ പ്രദേശങ്ങളിലെ പ്രവര്‍ത്തനം വിലയിരുത്താനും പരിചയപ്പെടാനുമായി വിവിധ രൂപതകളിലെ സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന മെഗാ എക്‌സിബിഷന്‍ സെന്ററും തുറന്നിട്ടുണ്ട്. മിഷന്‍ കോണ്‍ഫറന്‍സ്, മിഷന്‍ ധ്യാനം, മിഷന്‍ ഹാര്‍വെസ്റ്റ് കലോത്സവം, സിന്‌പോസിയങ്ങള്‍ എന്നിവയും സമ്മേളനനഗരിയില്‍ നടക്കുന്നുണ്ട്. 18 ഇനം മത്സരങ്ങള്‍ മിഷന്‍ ഹാര്‍വെസ്റ്റില്‍ നടത്തും. വിശുദ്ധനാട് തീര്‍ഥാടനം, മിഷന്‍ സന്ദര്‍ശനം, കാഷ് െ്രെപസുകള്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണു വിജയികള്‍ക്കു നല്‍കുക. മിഷന്‍ കോണ്‍ഗ്രസ് നാളെ സമാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Image: /content_image/India/India-2018-04-14-00:55:21.jpg
Keywords: മിഷന്‍

7561
Category: 18
Sub Category:
Heading: കഠുവ: വായ്മൂടിക്കെട്ടി പ്രതിഷേധവുമായി കെസിവൈഎം
Content: കൊച്ചി: ജമ്മു കാഷ്മീരിലെ കഠുവയില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി കെസിവൈഎം സംസ്ഥാന സമിതി. ഹൈക്കോടതി ജംഗ്ഷനില്‍ വായ്മൂടിക്കെട്ടി നടന്നുകൊണ്ടുള്ള പ്രതിഷേധം കെസിബിസി യൂത്ത് കമ്മീഷന്‍ ജോയിന്റ് സെക്രട്ടറി ഫാ. പോള്‍ സണ്ണി ഉദ്ഘാടനംചെയ്തു. കഠുവയിലേതു പൈശാചികമായ പ്രവര്‍ത്തിയാണെന്നും ഇതു വെളിവാക്കുന്നതു ഭാരതീയ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണതയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവല്‍ മൈക്കിള്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എബിന്‍ കണിവയലില്‍, സെക്രട്ടറി സ്‌റ്റെഫി സ്റ്റാന്‍ലി, മുന്‍ സംസ്ഥാന ഭാരവാഹികളായ പോള്‍ ജോസ്, പി.കെ. ബിനോയ്, സംസ്ഥാന സിന്‍ഡിക്കേറ്റംഗങ്ങളായ ക്രിസ്റ്റി ചക്കാലക്കല്‍, ഡെലിന്‍ ജോസഫ്, രൂപതാ ഭാരവാഹികളായ ജോസ് പള്ളിപ്പാടന്‍, ആന്റണി ആന്‍സില്‍, അജിത് പൊഴിയൂര്‍, ഷൈജു എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2018-04-14-01:03:47.jpg
Keywords: കെസിവൈഎം

7562
Category: 18
Sub Category:
Heading: മിഷ്ണറി സന്യസ്ഥ സംഗമം കൂട്ടായ്മയുടെ ഒത്തുചേരലായി
Content: കണ്ണൂര്‍: കോട്ടയം അതിരൂപത ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മിഷ്ണറി സന്യസ്ഥ സംഗമം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടന്നു. സംഗമം കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. ക്‌നാനായ കുടിയേറ്റ നന്മയുടെ പുഷ്പങ്ങളാണ് മിഷനറിമാരും സന്യസ്തരുമെന്ന് ദിവ്യബലിമധ്യേ നല്‍കിയ വചനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. മിഷ്ണറിമാരും സന്യസ്ഥരും സഭയെ ഉണര്‍ത്തുന്നവരും വളര്‍ത്തുന്നവരുമാകണമെന്ന് സ്വാഗതമാശംസിച്ച സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പറഞ്ഞു. ആഘോഷമായ സമൂഹബലിക്ക് ഗ്വാളിയാര്‍ ബിഷപ് ഡോ തോമസ് തെന്നാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ചടങ്ങില്‍ മിഷ്ണറിമാര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. കോട്ടയം അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നാനൂറോളം മിഷനറിമാരും സന്യസ്തരും സംഗമത്തില്‍ പങ്കെടുത്തു. ഫാ. സ്റ്റീഫന്‍ ജയരാജ് സെമിനാര്‍ നയിച്ചു.
Image: /content_image/India/India-2018-04-14-01:10:53.jpg
Keywords: മിഷ്ണ

7563
Category: 1
Sub Category:
Heading: മഡഗാസ്ക്കറിന്‍റെ രക്തസാക്ഷി വാഴ്ത്തപ്പെട്ട പദവിയിലേക്ക്
Content: ആന്‍റണ്‍അനറിവോ: ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്ക്കറിന്‍റെ മണ്ണില്‍ യേശുവിലുള്ള വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ലൂസിയന്‍ ബൊടൊവസോവൊയെ ഇന്ന്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ജന്മനാടായ വൊഹിയോനോയിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചാണ് പ്രഖ്യാപനം നടത്തുക. ഇക്കാര്യം നാമകരണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയാണ് മാധ്യമങ്ങളെ അറിയിച്ചത്. 1908-ല്‍ ആണ് ലൂസിയന്‍ ബൊടൊവസോവൊ ജനിച്ചത്. കുടുംബസ്ഥനും അദ്ധ്യാപകനുമായിരുന്ന ലൂസിയന്‍ ബൊടൊവസോവൊ മാതൃകാപരമായ ക്രൈസ്തവജീവിതം നയിച്ചിരുന്നു. തിന്മയെ നന്മകൊണ്ടും, വിഭിന്നതയെ സ്നേഹംകൊണ്ടും കൂട്ടായ്മകൊണ്ടും നേരിട്ടു. തീക്ഷ്ണമായി പഠിച്ച് ഫിനാരാവന്‍സോവായിലെ ഈശോസഭയുടെ കോളേജില്‍ അദ്ധ്യാപകനായി ജോലിനേടിയ അദ്ദേഹത്തിന്റെ ജീവിതസൂക്തം “എല്ലാം ദൈവമഹത്വത്തിന്…” (Ad Majorem Gloriam Deo) എന്നായിരുന്നു. പിന്നീട് അദ്ദേഹം ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാകൂട്ടായ്മയിലെ അംഗമായി. അവിടെ ദാരിദ്ര്യാരൂപിയും ഭക്തിയും സ്വായത്തമാക്കിക്കൊണ്ട് ലാളിത്യമുള്ള ജീവിതത്തിലേയ്ക്ക് അദ്ദേഹം സ്വയം അടുക്കുകയായിരിന്നു. പിന്നീട് മഡഗാസ്ക്കറിന്‍റെ വിമോചനത്തിനായുള്ള രാഷ്ട്രീയ നീക്കത്തില്‍ ലൂസിയന്‍ വിശ്വാസത്തെപ്രതി ബന്ധിയാക്കപ്പെട്ടു. 1947 മാര്‍ച്ച് 30നു തന്റെ മുപ്പത്തിയൊന്‍പത്താമത്തെ അദ്ദേഹം രക്ഷസാക്ഷിത്വം വരിക്കുകയായിരിന്നു. 2017 മെയ് 4-ന് ഫ്രാന്‍സിസ് പാപ്പ പ്രസിദ്ധപ്പെടുത്തിയ നാമകരണത്തിനായുള്ള പുതിയ ഡിക്രി പ്രകാരമാണ് ലൂസിയന്‍ ബൊടൊവസോവൊയുടെ ജീവിതസമര്‍പ്പണം വിശ്വസത്തെപ്രതിയാണെന്ന് സ്ഥിരീകരിച്ച് വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുവാന്‍ വത്തിക്കാന്‍ തീരുമാനിച്ചത്.
Image: /content_image/News/News-2018-04-14-01:24:37.jpg
Keywords: രക്തസാക്ഷി

7564
Category: 1
Sub Category:
Heading: ബോംബിന് കീഴടക്കാനാവാത്ത വിശ്വാസവുമായി ഈജിപ്ഷ്യന്‍ ക്രൈസ്തവ സമൂഹം
Content: കെയ്റോ: ഇസ്ലാമിക് സ്റ്റേറ്റ്സ് അടക്കമുള്ള മുസ്ലിം തീവ്രവാദ സംഘടനകള്‍ ഈജിപ്തിലെ ക്രൈസ്തവ ദേവാലയങ്ങളെ ലക്ഷ്യമിടുമ്പോഴും ബോംബിനും മരണത്തിനും കീഴടക്കാനാവാത്ത വിശ്വാസ വളര്‍ച്ചയുമായി രാജ്യത്തെ ക്രൈസ്തവ സമൂഹം. ഭീഷണി രൂക്ഷമാണെങ്കിലും ദേവാലയങ്ങളില്‍ വിശ്വാസികളുടെ എണ്ണം ഇരട്ടിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഈജിപ്തിലെ വിശ്വാസികളുടെ സാക്ഷ്യം. ബോംബിനേയോ മരണത്തേയോ തങ്ങള്‍ ഭയപ്പെടുകയില്ലെന്നാണ് വിശ്വാസികള്‍ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നത്. “ഏത് നിമിഷവും ഒരു ബോംബാക്രമണം പ്രതീക്ഷിച്ചുകൊണ്ടാണ് ഞങ്ങള്‍ ദേവാലയത്തില്‍ പോകുന്നത്. ഓരോ ദിവസവും ദൈവത്തിന്റെ കൈകളില്‍ സ്വയം സമര്‍പ്പിക്കുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് യാതൊരു ഭയവുമില്ല”. ആന്‍ഡ്രീ സാക്കി സ്റ്റെഫാനോസ് എന്ന ക്രൈസ്തവ വിശ്വാസി 'പ്രീമിയര്‍' പ്രതിനിധിയോട് പങ്കുവച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 9-ന് കുരുത്തോല തിരുനാള്‍ ദിനത്തിലാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ടാന്റാ നഗരത്തിലെ സെന്റ് ജോര്‍ജ്ജ് ദേവാലയത്തിലും, അലെക്സാണ്ട്രിയായിലെ സെന്റ് മാര്‍ക്സ് കത്തീഡ്രലിലും മണിക്കൂറിന്റെ വ്യത്യാസത്തില്‍ ആക്രമണങ്ങള്‍ നടത്തിയത്. ഈ ആക്രമണങ്ങളില്‍ 45 പേര്‍ കൊല്ലപ്പെടുകയും, 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എങ്കിലും ഈജിപ്തിലെ ദേവാലയങ്ങളില്‍ നിന്നും വിശ്വാസികളെ അകറ്റുവാന്‍ ഈ ബോംബാക്രമണങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് സ്റ്റെഫാനോസ് പറയുന്നു. 96 ദശലക്ഷത്തോളം വരുന്ന ഈജിപ്തിലെ ജനസംഖ്യയുടെ 10 ശതമാനത്തോളം കോപ്റ്റിക് ക്രിസ്ത്യാനികളും, പത്തുലക്ഷത്തോളം പേര്‍ ഇവാഞ്ചലിക്കല്‍ സഭകളിലുമുള്ളവരാണ്. ‘ഓപ്പണ്‍ ഡോര്‍സ്’ന്റെ ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തിലെ ക്രിസ്ത്യന്‍ പീഡനത്തിന്റെ കാര്യത്തില്‍ ഈജിപ്തിന്റെ സ്ഥാനം 17-മതാണ്. ഇസ്ലാം മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്തു ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവര്‍ക്കാണ് ഏറ്റവുമധികം പീഡനമേല്‍ക്കേണ്ടിവന്നത്. കോപ്റ്റിക് ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണവും രൂക്ഷമാണ്. രാജ്യത്തെ ക്രിസ്ത്യാനികളുടെ സാഹചര്യം എന്തു തന്നെ ആയാലും വിശ്വാസസമൂഹത്തിന് നല്ല ഉണര്‍വാണിപ്പോള്‍ ഉള്ളതെന്ന് കെയ്റോയിലെ ഇവാഞ്ചലിക്കല്‍ സഭയുടെ പാസ്റ്ററായ സാമേ ഹന്ന അഭിപ്രായപ്പെട്ടു. അബ്ദേല്‍ ഫത്താ അല്‍ സിസി അധികാരത്തിലേറിയ ശേഷം കോപ്റ്റിക് ക്രൈസ്തവരുടെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നു ‘ലീഡിംഗ് ദി വേ’ മിനിസ്ട്രിയുടെ സ്ഥാപകനായ ഡോ. മൈക്കേല്‍ യൂസുഫ് വെളിപ്പെടുത്തി. ഇപ്പോള്‍ ഈജിപ്തിന് പറ്റിയ ഏറ്റവും നല്ല ഭരണകര്‍ത്താവ് സിസി തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. സിസി രണ്ടാം പ്രാവശ്യവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണ്ണായകമായിട്ടുണ്ടെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. സാഹചര്യങ്ങള്‍ എന്തു തന്നെ ആയാലും അക്രമത്തിനും ഭീഷണികള്‍ക്കും ഇടയില്‍ തീക്ഷ്ണമായ വിശ്വാസവുമായി മുന്നേറുകയാണ് ഇന്ന് ഈജിപ്തിലെ ക്രൈസ്തവ സമൂഹം.
Image: /content_image/News/News-2018-04-14-02:48:42.jpg
Keywords: ഈജി

7565
Category: 1
Sub Category:
Heading: മുംബൈയിൽ ക്രൂശിത രൂപത്തിന് നേരെ വീണ്ടും ആക്രമണം
Content: ന്യൂഡൽഹി: മുംബൈ ഖാർ പ്രവിശ്യയിലെ ക്രൂശിത രൂപത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ഖാറിലെ ചുയിം ഗോതാനിൽ സ്ഥാപിച്ചിരിക്കുന്ന ക്രൂശിത രൂപത്തിന് താഴെ 'യേശു സ്നേഹിക്കുന്നില്ല' എന്ന് അക്രമികള്‍ പെയിന്റിൽ എഴുതി ചേർത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സമാധാനപ്രിയരായ ക്രൈസ്തവ സമൂഹത്തെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് അക്രമം നടന്നതെന്ന് പ്രദേശവാസികൾ സംശയിക്കുന്നു. കുരിശ് തകർക്കപ്പെട്ടതിൽ ഏറെ വേദനയുണ്ടെന്നു വിശ്വാസികൾ പ്രതികരിച്ചു. ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതിൽ ആത്മസംതൃപ്തി കണ്ടെത്തുന്ന അക്രമികളുടെ സംഘമാണ് സംഭവത്തിന് പിന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നിർഭാഗ്യവശാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണെന്ന് ബോംബെ കത്തോലിക്ക അൽമായ കൂട്ടായ്മയുടെ അദ്ധ്യക്ഷ റീത്ത ഡിസൂസ പ്രതികരിച്ചു. ആരാധനാലയങ്ങൾക്ക് നേരെ ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സർക്കാർ നേതൃത്വം സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നു സംഘടന ആവശ്യപ്പെട്ടു. രാത്രി കാലങ്ങളിൽ ദേവാലയങ്ങളും കപ്പേളകളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ പോലീസിന്റെ പെട്രോളിങ്ങ് ഊർജിതമാക്കണമെന്നു വാച്ച്ഡോഗ് ഫൗണ്ടേഷൻ വക്താവ് ഗോഡ്ഫ്രേ പിമെന്റ അഭിപ്രായപ്പെട്ടു. ക്രൈസ്തവ സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുകയെന്ന ഉദ്ദേശമാണ് മുബൈ നഗരത്തിൽ തുടർച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വാച്ച്ഡോഗ് ഫൗണ്ടേഷൻ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചതായും കുറ്റവാളികൾക്കെതിരെ തക്കതായ നടപടിയെടുക്കുമെന്നും ഖാർ പോലീസ് പറഞ്ഞു. മുംബൈയിൽ നിരവധി തവണ ഇതിന് മുൻപും ക്രൂശിത രൂപങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2018-04-14-14:48:44.jpg
Keywords: മുംബൈ

7566
Category: 1
Sub Category:
Heading: ദൈവദാസൻ വർഗീസ് പയ്യപ്പിള്ളിയുടെ വീരോചിതപുണ്യങ്ങള്‍ അംഗീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: അഗതികളുടെ സന്യാസസമൂഹത്തിന്റെ സ്ഥാപകനും ഏറണാകുളം അങ്കമാലി അതിരൂപതാ വൈദികനുമായിരിന്ന ദൈവദാസൻ വർഗീസ് പയ്യപ്പിള്ളിയുടെ വീരോചിതപുണ്യങ്ങള്‍ വത്തിക്കാന്‍ അംഗീകരിച്ചു. ഇന്ന് (14/04/18) വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമോത്ത ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചപ്പോഴാണ് ഇതുള്‍പ്പടെ 8 പുതിയ പ്രഖ്യാപനങ്ങള്‍, മാര്‍പാപ്പ പുറപ്പെടുവിച്ചത്. ധന്യപദവിയിലേക്കുയര്‍ത്തപ്പെട്ട ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ മധ്യസ്ഥതയില്‍ അത്ഭുതം സ്ഥിരീകരിച്ചാല്‍ വാഴ്ത്തപ്പെട്ടവനായും ശേഷം വിശുദ്ധ പദവിയിലേക്കും ഉയര്‍ത്തപ്പെടും. ഏറണാകുളം ജില്ലയിലെ കോന്തുരുത്തി പെരുമാനൂർ ദേശത്ത് പുരാതനമായ പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളി തറവാട്ടിൽ 1876 ഓഗസ്റ്റ് 8-നാണ് ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ ജനനം. 1927-ൽ അദ്ദേഹം അഗതികളുടെ സന്യാസസമൂഹം രൂപീകരിച്ചു. കടമക്കുടി, ആലങ്ങാട്, ആരക്കുഴ-മീൻകുന്നം എന്നീ ഇടവകകളിൽ വൈദികസേവനം അനുഷ്ഠിച്ചു. ആലുവ സെന്റ്. മേരീസ് ഹൈസ്കൂളിന്റെ മാനേജർ സ്ഥാനവും വഹിച്ചിരുന്നു. തന്റെ ജീവിതത്തില്‍ ഉടനീളം നിരാലംബരും ദരിദ്രരരുമായവര്‍ക്ക് കാരുണ്യത്തിന്‍റെ നീരുറവയായി അദ്ദേഹം മാറി. ദിവ്യകാരുണ്യ ഭക്തിയില്‍ ജ്വലിച്ചിരുന്ന അദ്ദേഹത്തിന്‍റെ തീക്ഷ്ണത റെയില്‍വേ തൊഴിലാളികള്‍ക്കുവേണ്ടി എല്ലാ ഞായറാഴ്ചയും ഷൊര്‍ണ്ണൂര്‍വരെ യാത്രചെയ്ത് വിശുദ്ധബലി അര്‍പ്പിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1929 - ഒക്ടോബർ 5ന് അന്‍പത്തിമൂന്നാമത്തെ വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്. മരണശേഷം 80 വർഷങ്ങൾക്കു ശേഷമാണ് നാമകരണ നടപടികൾ ആരംഭിച്ചത്. 2009 സെപ്റ്റംബറിൽ സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിലാണ് ദൈവദാസ പ്രഖ്യാപനം നടത്തിയത്. വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നാമകരണ നടപടികൾക്ക് 2009-ൽ തുടക്കം കുറിച്ചു. ഇതിനായി കോന്തുരുത്തി മാർ യോഹന്നാൻ നെപുംസിയാനോസ് സുറിയാനി പള്ളിയിലെ ഇദ്ദേഹത്തിന്റെ കബറിടം തുറന്നു പരിശോധിച്ചു. തുടർന്ന് നാമകരണ കോടതി അംഗങ്ങൾ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിലിന്റെ അധ്യക്ഷതയിൽ സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പ്രത്യേക പേടകത്തിലാക്കുകയും മാർ തോമസ് ചക്യത്തിന്റെ കാർമ്മികത്വത്തിൽ പുതിയ കബറിടത്തിൽ സംസ്കരിക്കുകയും ചെയ്തു. ഡോ. ജോയി ഫ്രാൻസിസ് വിതയത്തിൽ, ഡോ. മാത്യു പുതിയേടം, സിസ്റ്റർ കർമലത, സിസ്റ്റർ സ്റ്റെല്ലാമരിയ എന്നീ വിദഗ്ദ്ധരാണ് ഭൗതികാവശിഷ്ടങ്ങൾ പരിശോധിച്ചത്. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം (എസ്.ഡി സിസ്റ്റേഴ്സ്) ഇന്ന് 11 രാജ്യങ്ങളില്‍ 131 സ്ഥാപനങ്ങളിലായി 1,372-ഓളം വൃദ്ധസഹോദരങ്ങള്‍ക്കും, പലതരത്തില്‍ വേദന അനുഭവിക്കുന്ന രോഗികളും അശരണരുമായ 37,930-ഓളം സഹോദരങ്ങള്‍ക്കും സ്നേഹശുശ്രൂഷ ചെയ്യുന്നു. ദൈവദാസന്‍ ഫാ. വർഗീസ് പയ്യപ്പിള്ളി പാലയ്ക്കാപ്പിള്ളിയെ കൂടാതെ വീരോചിതപുണ്യങ്ങള്‍ അംഗീകരിക്കപ്പെട്ട ഇതര ദൈവദാസരില്‍ 4 പേര്‍ ഇറ്റലിക്കാരും ശേഷിക്കുന്ന മൂന്നു ദൈവദാസര്‍ സ്പെയിന്‍, കാനഡ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.
Image: /content_image/News/News-2018-04-14-16:38:48.jpg
Keywords: ദൈവദാസ, വത്തി

7567
Category: 18
Sub Category:
Heading: വിശുദ്ധ തോമാശ്ലീഹ ഇന്ത്യയില്‍ എത്തിയത് ചരിത്ര സത്യം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍
Content: കൊച്ചി: വിശുദ്ധ തോമാശ്ലീഹ ഇന്ത്യയില്‍ വന്നു എന്നതു ചരിത്ര സത്യവും സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാടുമാണെന്ന് സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍നിന്ന് ഉദ്ഭവിച്ചതാണ് സീറോ മലബാര്‍ സഭ എന്നതു ഔദ്യോഗിക നിലപാടു തന്നെയാണെന്നും ലോകപ്രശസ്തരായ പല ചരിത്രകാരന്മാരും തോമ്മാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ വസ്തുതയായി സ്വീകരിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "വിശുദ്ധ തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന് തെളിവില്ല എന്ന് സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് പ്രസ്താവിച്ചതായി പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അത് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാട് തന്നെയാണെന്നും ചിലര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് വസ്തുതാവിരുദ്ധമാണ്. സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക നിലപാട് തോമ്മാശ്ലീഹാ ഇന്ത്യയില്‍ വന്നു എന്നുതന്നെയാണ്". "അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണത്തില്‍നിന്ന് ഉദ്ഭവിച്ചതാണ് സീറോ മലബാര്‍ സഭ എന്നതും ഔദ്യോഗിക നിലപാടു തന്നെയാണ്. ലോകപ്രശസ്തരായ പല ചരിത്രകാരന്മാരും തോമാശ്ലീഹായുടെ ഭാരത പ്രേഷിതത്വത്തെ വസ്തുതയായി സ്വീകരിച്ചിട്ടുള്ളതാണ്. പല ഗണത്തില്‍പ്പെടുന്ന ചരിത്ര രേഖകളും അതിന് ഉപോല്‍ബലകമായുണ്ട്. ചെറിയൊരു ഗണം ചരിത്രകാരന്മാര്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് ഉള്ളവരും ഉണ്ടാകാം എന്ന വസ്തുതതയും അംഗീകരിക്കുന്നു. അതൊരു ന്യൂനപക്ഷം മാത്രമാണ്". മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു.
Image: /content_image/India/India-2018-04-15-05:23:20.jpg
Keywords: വാണിയ

7568
Category: 18
Sub Category:
Heading: ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു
Content: കണ്ണൂര്‍: കുടിയേറ്റത്തിന്റെ സ്മരണകള്‍ പുതുക്കി കൊണ്ടു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം. സമാപനസമ്മേളനത്തിന് മുന്നോടിയായി കണ്ണൂര്‍ നഗരത്തില്‍ നടത്തിയ വിശ്വാസറാലി ക്‌നാനായ ജനതയുടെ തനിമയും പാരമ്പര്യവും കൂട്ടായ്മയും വിളംബരം ചെയ്യുന്നതായി. മലബാര്‍ മേഖലയുടെ അജപാലനകേന്ദ്രമായ കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ മെത്രാന്‍മാരും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും വൈദികരും സന്യസ്തരും വിശ്വാസികളുമടങ്ങുന്ന ആയിരങ്ങളെ സാക്ഷികളാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം തെളിച്ച് സമാപനാഘോഷം ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ക്‌നാനായ കുടിയേറ്റം മലബാറിന് ഉണര്‍വ് നല്‍കിയതായി അദ്ദേഹം പറഞ്ഞു.തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കഷ്ടപ്പാടുകള്‍ക്കിടയിലും കാര്‍ഷിക സംസ്‌കാരം പടുത്തുയര്‍ത്താന്‍ സാധിച്ചുവെന്നതാണു ക്‌നാനായ സമൂഹം നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു.പ്ലാറ്റിനം ജൂബിലി കര്‍മപദ്ധതികളുടെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. ക്‌നാനായ സമൂഹം കുടിയേറ്റം വഴി മലബാറില്‍ ഒരു പുതിയ ചരിത്രം തീര്‍ത്തുവെന്നു ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. കോട്ടയം അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. തോമസ് ആനിമൂട്ടില്‍, സമര്‍പ്പിത പ്രതിനിധി സിസ്റ്റര്‍ ആന്‍ ജോസ് എസ്വിഎം, കണ്ണൂര്‍ പാവനാത്മ കപ്പുച്ചിന്‍ പ്രോവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. സ്റ്റീഫന്‍ ജയരാജ്, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് ജയിംസ്, കെസിസി മലബാര്‍ റീജണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ മലബാര്‍ റീജണ്‍ പ്രസിഡന്റ് ജെയ്‌നമ്മ മോഹന്‍ മുളവേലിപ്പുറത്ത്, കെസിവൈഎല്‍ മലബാര്‍ റീജണ്‍ പ്രസിഡന്റ് ജോബിഷ് ഇരിക്കാലിക്കല്‍, മിഷന്‍ലീഗ് മലബാര്‍ റീജണ്‍ പ്രസിഡന്റ് ജിതിന്‍ മുതുകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഏപ്രില്‍ 13-ാം തീയതി വെള്ളിയാഴ്ച മിഷ്ണറി സന്ന്യസ്ത സംഗമം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ടിരിന്നു. കോട്ടയം അതിരൂപതയില്‍പെട്ട എല്ലാ മിഷ്ണറിമാരും സന്ന്യസ്തരും സംഗമത്തില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-04-15-05:45:00.jpg
Keywords: ക്നാനായ

7569
Category: 18
Sub Category:
Heading: സിഎംസിയുടെ സേവനം സമൂഹത്തിനു ലഭിച്ച അനുഗ്രഹം: ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്
Content: ചങ്ങനാശേരി: സിഎംസി സന്യാസിനീ സമൂഹത്തിന്റെ സേവനം സമൂഹത്തിനു ലഭിച്ച വലിയ അനുഗ്രഹമാണെന്നും ആതുര ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളില്‍ സിഎംസി സന്യാസിനീ സമൂഹം മഹത്തായ ശുശ്രൂഷയാണ് നിര്‍വഹിക്കുന്നതെന്നും മാവേലിക്കര ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്. കര്‍മ്മലീത്താ സന്യാസിനി സമൂഹത്തിന്റെ (സിഎംഎസി) ചങ്ങനാശേരി ഹോളി ക്വീന്‍സ് പ്രോവിന്‍സിന്റെയും ചങ്ങനാശേരി മൗണ്ട് കാര്‍മല്‍ കോണ്‍വെന്‍റിന്റെയും ശതോത്തര രജതജൂബിലി ആഘോഷ സമ്മേളനം അസംപ്ഷന്‍ കോളജിലെ ലവീഞ്ഞ് നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി. മനുഷ്യ സമൂഹത്തിനു ദിശാബോധം പകരുന്നതിനാണ് ദൈവം സഭയെ സ്ഥാപിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ സന്യാസ സമൂഹങ്ങളുടെ പ്രവര്‍ത്തനം മഹനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സിബി സിഎംഎസി അധ്യക്ഷതവഹിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കത്തീഡ്രല്‍ വികാരി ഫാ.കുര്യന്‍ പുത്തന്‍പുര സുവനീര്‍ പ്രകാശനംചെയ്തു. മുനിസിപ്പല്‍ കൗണ്സിനലര്‍മാരായ സാജന്‍ ഫ്രാന്‍സിസ്, സിബി പാറയ്ക്കല്‍, സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സുമ റോസ്, എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിറ്റി, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോയിസ്, സാംസണ്‍ വലിയപറന്പില്‍, അതിരൂപത പാസ്റ്ററല്‍ കൗണ്സിസല്‍ സെക്രട്ടറി സോണി കണ്ടംങ്കേരി, പ്രഫ.രേഖാ ജിജി എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ മൈക്കിള്‍ സിഎംസി, സിസ്റ്റര്‍ ആനി തോമസ് സിഎംഎസി എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.
Image: /content_image/India/India-2018-04-15-05:57:17.jpg
Keywords: ഇഗ്‌നാത്തി