category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷം സമാപിച്ചു
Contentകണ്ണൂര്‍: കുടിയേറ്റത്തിന്റെ സ്മരണകള്‍ പുതുക്കി കൊണ്ടു നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം. സമാപനസമ്മേളനത്തിന് മുന്നോടിയായി കണ്ണൂര്‍ നഗരത്തില്‍ നടത്തിയ വിശ്വാസറാലി ക്‌നാനായ ജനതയുടെ തനിമയും പാരമ്പര്യവും കൂട്ടായ്മയും വിളംബരം ചെയ്യുന്നതായി. മലബാര്‍ മേഖലയുടെ അജപാലനകേന്ദ്രമായ കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ മെത്രാന്‍മാരും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരും വൈദികരും സന്യസ്തരും വിശ്വാസികളുമടങ്ങുന്ന ആയിരങ്ങളെ സാക്ഷികളാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം തെളിച്ച് സമാപനാഘോഷം ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ക്‌നാനായ കുടിയേറ്റം മലബാറിന് ഉണര്‍വ് നല്‍കിയതായി അദ്ദേഹം പറഞ്ഞു.തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കഷ്ടപ്പാടുകള്‍ക്കിടയിലും കാര്‍ഷിക സംസ്‌കാരം പടുത്തുയര്‍ത്താന്‍ സാധിച്ചുവെന്നതാണു ക്‌നാനായ സമൂഹം നല്‍കിയ ഏറ്റവും വലിയ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു.പ്ലാറ്റിനം ജൂബിലി കര്‍മപദ്ധതികളുടെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു. ക്‌നാനായ സമൂഹം കുടിയേറ്റം വഴി മലബാറില്‍ ഒരു പുതിയ ചരിത്രം തീര്‍ത്തുവെന്നു ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. കോട്ടയം അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. തോമസ് ആനിമൂട്ടില്‍, സമര്‍പ്പിത പ്രതിനിധി സിസ്റ്റര്‍ ആന്‍ ജോസ് എസ്വിഎം, കണ്ണൂര്‍ പാവനാത്മ കപ്പുച്ചിന്‍ പ്രോവിന്‍സ് വികാര്‍ പ്രൊവിന്‍ഷ്യല്‍ ഫാ. സ്റ്റീഫന്‍ ജയരാജ്, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് ജയിംസ്, കെസിസി മലബാര്‍ റീജണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ മലബാര്‍ റീജണ്‍ പ്രസിഡന്റ് ജെയ്‌നമ്മ മോഹന്‍ മുളവേലിപ്പുറത്ത്, കെസിവൈഎല്‍ മലബാര്‍ റീജണ്‍ പ്രസിഡന്റ് ജോബിഷ് ഇരിക്കാലിക്കല്‍, മിഷന്‍ലീഗ് മലബാര്‍ റീജണ്‍ പ്രസിഡന്റ് ജിതിന്‍ മുതുകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. സമാപനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഏപ്രില്‍ 13-ാം തീയതി വെള്ളിയാഴ്ച മിഷ്ണറി സന്ന്യസ്ത സംഗമം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ടിരിന്നു. കോട്ടയം അതിരൂപതയില്‍പെട്ട എല്ലാ മിഷ്ണറിമാരും സന്ന്യസ്തരും സംഗമത്തില്‍ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-04-15 10:15:00
Keywordsക്നാനായ
Created Date2018-04-15 10:15:00