category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമഡഗാസ്ക്കറിന്‍റെ രക്തസാക്ഷി വാഴ്ത്തപ്പെട്ട പദവിയിലേക്ക്
Contentആന്‍റണ്‍അനറിവോ: ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്ക്കറിന്‍റെ മണ്ണില്‍ യേശുവിലുള്ള വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ലൂസിയന്‍ ബൊടൊവസോവൊയെ ഇന്ന്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. ജന്മനാടായ വൊഹിയോനോയിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ചാണ് പ്രഖ്യാപനം നടത്തുക. ഇക്കാര്യം നാമകരണ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയാണ് മാധ്യമങ്ങളെ അറിയിച്ചത്. 1908-ല്‍ ആണ് ലൂസിയന്‍ ബൊടൊവസോവൊ ജനിച്ചത്. കുടുംബസ്ഥനും അദ്ധ്യാപകനുമായിരുന്ന ലൂസിയന്‍ ബൊടൊവസോവൊ മാതൃകാപരമായ ക്രൈസ്തവജീവിതം നയിച്ചിരുന്നു. തിന്മയെ നന്മകൊണ്ടും, വിഭിന്നതയെ സ്നേഹംകൊണ്ടും കൂട്ടായ്മകൊണ്ടും നേരിട്ടു. തീക്ഷ്ണമായി പഠിച്ച് ഫിനാരാവന്‍സോവായിലെ ഈശോസഭയുടെ കോളേജില്‍ അദ്ധ്യാപകനായി ജോലിനേടിയ അദ്ദേഹത്തിന്റെ ജീവിതസൂക്തം “എല്ലാം ദൈവമഹത്വത്തിന്…” (Ad Majorem Gloriam Deo) എന്നായിരുന്നു. പിന്നീട് അദ്ദേഹം ഫ്രാന്‍സിസ്ക്കന്‍ മൂന്നാം സഭാകൂട്ടായ്മയിലെ അംഗമായി. അവിടെ ദാരിദ്ര്യാരൂപിയും ഭക്തിയും സ്വായത്തമാക്കിക്കൊണ്ട് ലാളിത്യമുള്ള ജീവിതത്തിലേയ്ക്ക് അദ്ദേഹം സ്വയം അടുക്കുകയായിരിന്നു. പിന്നീട് മഡഗാസ്ക്കറിന്‍റെ വിമോചനത്തിനായുള്ള രാഷ്ട്രീയ നീക്കത്തില്‍ ലൂസിയന്‍ വിശ്വാസത്തെപ്രതി ബന്ധിയാക്കപ്പെട്ടു. 1947 മാര്‍ച്ച് 30നു തന്റെ മുപ്പത്തിയൊന്‍പത്താമത്തെ അദ്ദേഹം രക്ഷസാക്ഷിത്വം വരിക്കുകയായിരിന്നു. 2017 മെയ് 4-ന് ഫ്രാന്‍സിസ് പാപ്പ പ്രസിദ്ധപ്പെടുത്തിയ നാമകരണത്തിനായുള്ള പുതിയ ഡിക്രി പ്രകാരമാണ് ലൂസിയന്‍ ബൊടൊവസോവൊയുടെ ജീവിതസമര്‍പ്പണം വിശ്വസത്തെപ്രതിയാണെന്ന് സ്ഥിരീകരിച്ച് വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തുവാന്‍ വത്തിക്കാന്‍ തീരുമാനിച്ചത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-04-14 05:54:00
Keywordsരക്തസാക്ഷി
Created Date2018-04-14 05:54:37