Contents
Displaying 7191-7200 of 25128 results.
Content:
7500
Category: 1
Sub Category:
Heading: ക്രൂശിത ചിത്രം ബ്ളോക്ക് ചെയ്തതില്‍ ഫേസ്ബുക്ക് ക്ഷമാപണം നടത്തി
Content: ഒഹിയോ: ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ക്രൂശിത ചിത്രം ബ്ലോക്ക് ചെയ്തതിൽ ഫേസ്ബുക്ക് അധികൃതര്‍ ക്ഷമാപണം നടത്തി. കഴിഞ്ഞ ദിവസം ഒഹിയോയിലെ സ്റ്റ്യൂബൻവില്ലയിലെ ഫ്രാൻസിസ്‌കൻ സർവ്വകലാശാല പോസ്റ്റ് ചെയ്ത ചിത്രം കൂടുതല്‍ ആളുകളിലേക്ക് എത്തുവാന്‍ സ്പോണ്‍സര്‍ ചെയ്തപ്പോള്‍ ഫേസ്ബുക്ക് അത് നിരസിക്കുകയായിരിന്നു. ചിത്രത്തിലെ കുരിശ് അക്രമകരവും പ്രക്ഷോഭകരവും ആണെന്നായിരിന്നു ഫേസ്ബുക്കിന്റെ ആരോപണം. സര്‍വ്വകലാശാലയുടെ ദൈവശാസ്ത്രം, വേദഭാഗം, സുവിശേഷവത്ക്കരണം എന്നീ വിഭാഗങ്ങളിലുള്ള മാസ്റ്റേഴ്‌സ് പ്രോഗ്രാമിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് പോസ്റ്റുകള്‍ സ്പോണ്‍സര്‍ ചെയ്തത്. ഇതില്‍ 12ാം നൂറ്റാണ്ടിൽ വിശുദ്ധ ഫ്രാൻസിസ് അസീസി ഉപയോഗിച്ചുകൊണ്ടിരുന്ന ‘സാൻ ഡാമിനോ’ കുരിശിന്റെ ചിത്രമാണ് ഫേസ്ബുക്ക് തടഞ്ഞത്. തുടര്‍ന്നു മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഫേസ്ബുക്ക് അധികൃതര്‍ ഔദ്യോഗികമായി പ്രതികരിക്കുകയായിരിന്നു. ചിലസമയങ്ങളിൽ തങ്ങൾക്ക് തെറ്റു സംഭവിക്കാറുണ്ടെന്നും ഈ ചിത്രം തെറ്റ് സംഭവിച്ചതിൽ ക്ഷമചോദിക്കുന്നുവെന്നും ഫേസ്ബുക്ക് വക്താവ് പിന്നീട് അറിയിച്ചു. ക്രൈസ്തവ വിശ്വാസത്തോടു വിയോജിപ്പുള്ള ഏതെങ്കിലും ഒരു ഫേസ്ബുക്ക് ജീവനക്കാരന്റെ പ്രവർത്തിയായിരിക്കുമിതെന്ന്‍ ഫ്രാൻസിസ്‌കൻ സർവ്വകലാശാല വെബ്കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ടോം ക്രോവ് 'ഫോക്‌സ് ന്യൂസി'നോട് പറഞ്ഞു.
Image: /content_image/News/News-2018-04-05-11:22:25.jpg
Keywords: ഫേസ്ബുക്ക

7501
Category: 1
Sub Category:
Heading: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭിഷിക്തനായി
Content: ഇടുക്കി: വാഴത്തോപ്പ് സെന്റ ജോര്‍ജ് കത്തീഡ്രലില്‍ തിങ്ങിനിറഞ്ഞ വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി ഇടുക്കി രൂപതയുടെ ദ്വിതീയ മെത്രാനായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അഭിഷിക്തനായി. മുഖ്യകാര്‍മ്മികനായ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ നെല്ലിക്കുന്നേലിനെ ശുശ്രൂഷാധികാരത്തിന്റെ അടയാളങ്ങളായ മുടിയും അംശവടിയും നല്കിയപ്പോള്‍ മലയോര ജനതയ്ക്ക് അത് ആഹ്ലാദത്തിന്റെ നിമിഷങ്ങളായി. ഇടുക്കിയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും കോതമംഗലം രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും മെത്രാഭിഷേക കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായിരിന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കു വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നു പ്രദക്ഷിണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പ്രദക്ഷിണം ആരംഭിച്ചതോടെ കത്തീഡ്രലിലെ മണി മുഴങ്ങി. അന്‍പതു യുവജനങ്ങള്‍ പേപ്പല്‍ പതാകയുമായും അന്‍പപത് അമ്മമാര്‍ മുത്തുക്കുടകളുമായി പ്രദക്ഷിണത്തിനു മുന്നില്‍ അണിനിരന്നു. ഇവര്‍ക്കു പിന്നില്‍ തിരുവസ്ത്രങ്ങളണിഞ്ഞ 300 വൈദികരും നിലകൊണ്ടു. പ്രദിക്ഷണം പാരിഷ് ഹാളിനു മുന്നിലെത്തിയപ്പോള്‍ തിരുവസ്ത്രമണിഞ്ഞ മെത്രാന്മാര്‍ അണിനിരന്നു. ഇതിന് പിന്നിലാണ് നിയുക്ത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിലകൊണ്ടത്. ഇവര്‍ക്കൊപ്പം മുഖ്യകാര്‍മികന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഹകാര്‍മികരായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലും മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും, തിരുക്കര്‍മങ്ങളുടെ ആര്‍ച്ച്ഡീക്കന്‍ മോണ്‍. ജോസ് പ്ലാച്ചിക്കലും ആരാധനാക്രമങ്ങള്‍ നിയന്ത്രിക്കുന്ന വൈദികരും നടന്നുനീങ്ങി. മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ മെത്രാനായി നിയോഗിച്ചുകൊണ്ടുള്ള മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നിയമന ഉത്തരവ് സീറോമലബാര്‍ കൂരിയ വൈസ്ചാന്‍ സലര്‍ ഫാ. വില്‍സണ്‍ ചെറുവത്തൂര്‍ വായിച്ചു. മലയാള പരിഭാഷ ഇടുക്കി രൂപത ചാന്‍സലര്‍ റവ.ഡോ. ജോസഫ് കൊച്ചുകുന്നേലും വായിച്ചു. തുടര്‍ന്നു രക്തസാക്ഷികളുടെ തിരുശേഷിപ്പുകള്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ വന്ദിച്ചു. പിന്നീട് വിശുദ്ധ ഗ്രന്ഥം സാക്ഷിയാക്കി വിശ്വാസപ്രഖ്യാപനം നടത്തി. നാലു കനോന വായനാവേളയിലും പുതിയ മെത്രാന്‍ മുട്ടുകുത്തി പ്രണമിച്ചുകൊണ്ടു വിധേയത്വം പ്രകടിപ്പിച്ചു. പ്രധാന പ്രാര്‍ഥനയായ കൈവയ്പു ശുശ്രൂഷ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. സ്ഥാനചിഹ്നങ്ങളായ മുടി (തൊപ്പി) അണിയിക്കുകയും അംശവടി കര്‍ദ്ദിനാള്‍ നല്‍കുകയും ചെയ്തു. മെത്രാഭിഷേക ശുശ്രൂഷകളുടെ തുടർച്ചയായി മാർ ജോണ്‍ നെല്ലിക്കുന്നേൽ മുഖ്യകാർമികനായി ദിവ്യബലി അർപ്പിച്ചു. സഭാമേലധ്യക്ഷന്മാരും സന്യസ്തരും വിശ്വാസി സമൂഹവും അഭിഷിക്തന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ ആയിരങ്ങളുടെ സാന്നിധ്യം തിരുക്കര്‍മങ്ങള്‍ക്കു പ്രൗഢി പകര്‍ന്നു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് ഉദ്ഘാടനം ചെയ്തു. കോതമംഗലം ബിഷപ് എമരിത്തൂസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല അതിരൂപത ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ഇടയന്റെ പാദമുദ്രകള്‍ എന്ന സ്മരണിക പ്രകാശനം ചെയ്തു. വൈദ്യുതി മന്ത്രി എം.എം. മണി, യാക്കോബായ സുറിയാനി സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്താ ഏലിയാസ് മാര്‍ ജൂലിയസ്, ജോയ്‌സ് ജോര്‍ജ് എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, പി.ജെ. ജോസഫ് എംഎല്‍എ, കത്തീഡ്രല്‍ വികാരി ഫാ. ജോസ് ചെമ്മരപ്പള്ളില്‍, ഫാ.പോള്‍ പാറക്കാട്ടേല്‍ സിഎംഐ, സിസ്റ്റര്‍ ആലീസ് മരിയ സിഎംസി, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, ജില്ലാ പഞ്ചായത്തു പ്രസിഡന്‍റ് കൊച്ചുത്രേസ്യാ പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി.
Image: /content_image/News/News-2018-04-06-04:49:11.jpg
Keywords: ഇടുക്കി

7502
Category: 18
Sub Category:
Heading: സഭയുടെ മഹത്വം സംരക്ഷിക്കാന്‍ തെറ്റുകള്‍ തിരുത്തണം: ആര്‍ച്ച് ബിഷപ്പ് സുസപാക്യം
Content: ഇടുക്കി: സഭയില്‍ ശിക്ഷണ നടപടി സ്വീകരിക്കാന്‍ വൈകുമ്പോള്‍ ദുര്‍മാര്‍ഗങ്ങള്‍ കടന്നുകൂടുമെന്നും സഭയുടെ മഹത്വവും വ്യക്തികളുടെ സല്‍പേരും സംരക്ഷിക്കാന്‍ തെറ്റുകള്‍ തിരുത്തണമെന്നും കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സുസപാക്യം. ഇടുക്കി രൂപത ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മെത്രാഭിഷേക ചടങ്ങില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഭയിലെ പ്രതിസന്ധികളെ അതിജീവിക്കാന്‍ പ്രാര്‍ത്ഥനയും പ്രായശ്ചിത്തത്തിനും കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌നേഹത്തിനായി ബലിയര്‍പ്പിക്കുന്ന വൈദികര്‍ക്കു കടുത്ത സംഘര്‍ഷം അനുഭവിക്കേണ്ടി വരുന്നുണ്ട്. തന്നെ ഭരമേല്‍പ്പിച്ച വലിയ ഇടയനു വേണ്ടി സഹിക്കേണ്ടിവരും. നല്ലയിടന്റെ ചിത്രമാണിത്. ആടുകള്‍ മേയുകയും നീരുറവകളില്‍നിന്നു പാനം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും ചെന്നായ്ക്കളുടെ ക്രൂരത അനുഭവിക്കേണ്ടിവരുന്നുണ്ട്. യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടു സഹിക്കേണ്ടി വരും. നല്ലിടയന്റെ ചിത്രം സുവിശേഷത്തില്‍ തെളിഞ്ഞു വരുന്നു. തിക്താനുഭവത്തിലൂടെ കടന്നു പോകുന്ന ദൈവത്തിന്റെ അഭിഷിക്തരുണ്ട്. യേശുവിനെ അനുഗമിക്കാന്‍ രണ്ട് വഴികളില്ല. ശിഷ്യനു ഗുരുവിനെക്കാള്‍ വ്യത്യസ്തമായ വഴികളില്ല. പീഡനങ്ങളും തിക്താനുഭവങ്ങളും ശിഷ്യനും ഏറ്റുവാങ്ങണം. പച്ചമരത്തോട് ഇതാണ് ചെയ്യുന്നതെങ്കില്‍ ഉണക്കമരത്തോടു എന്തും ചെയ്യാം. ഗുരു എപ്പോഴും എതിരാളികളുടെ പീഡനത്തിലൂടെയും പരിഹാസത്തിലൂടെയും കടന്നുപോകുന്നുണ്ട്. എന്നാല്‍, ഒരു തലമുടിയിഴ പോലും പറിച്ചു കളയാന്‍ ഇവര്‍ക്കു കഴിയില്ല. കൂടെ എപ്പോഴും സംരക്ഷകനായി യേശുവുണ്ടെന്നു അറിയണം. ക്രിസ്തുവിന്റെവഴി തെരഞ്ഞെടുക്കാന്‍ ശ്രമിക്കാത്തവര്‍ക്ക് ഇതെല്ലാം മനസിലാകില്ല. സ്‌നേഹത്തില്‍ ഉണ്ടായിരിക്കേണ്ട ത്യാഗമാണ് മാര്‍ നെല്ലിക്കുന്നേല്‍ 'സ്‌നേഹം സത്യത്തിലും പ്രവൃത്തിയിലും' എന്ന ആപ്തവാക്യം അര്‍ഥമാക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
Image: /content_image/India/India-2018-04-06-05:23:33.jpg
Keywords: സൂസ

7503
Category: 18
Sub Category:
Heading: ഞാന്‍ നിര്‍ത്തി പോകുന്നില്ല, നിങ്ങള്‍ക്കൊപ്പം കാണും: മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍
Content: ഇടുക്കി: കത്തോലിക്ക സഭയുടെ ശബ്ദം കേരളത്തില്‍ ഏറ്റവും ഉച്ചസ്ഥായിയില്‍ പ്രഘോഷിച്ച ഇടുക്കിയുടെ നല്ല ഇടയന്‍ മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം ശ്രദ്ധേയമായി. താന്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും, വിരമിക്കുന്നതു പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനല്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്. കൂടുതല്‍ കരുത്തു നേടാനുള്ള ഊര്‍ജം നേടാനാണ് വിരമിക്കുന്നതെന്നും നല്ല യോഗ്യനായ പിതാവിനെ പിന്‍ഗാമിയായി തെരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ദൈവത്തിനു നന്ദി പറയുന്നുവെന്ന്‍ മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നല്ല ചിന്തകനാണ്. അദ്ദേഹം ജനത്തിനു കരുത്ത് പകരും. ചെറുപ്പക്കാരനായ പിതാവിനു എല്ലാവരെയും ഒന്നിച്ചു മുന്നോട്ടുനയിക്കാന്‍ ശക്തിയുണ്ട്. രൂപതയുടെ വികസനത്തിനും വളര്‍ച്ചയ്ക്കും അദ്ദേഹത്തിനു പദ്ധതി തയാറാക്കാന്‍ കഴിയും. കര്‍ഷകരെയും ഇടുക്കിയെയും പീഡിപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ വാക്കുകളില്‍ വിമര്‍ശനം നടത്താനും ബിഷപ് തയാറായി. ഉദ്യോഗസ്ഥര്‍ നാട്ടിലെ ജനങ്ങളെ ഉപദ്രവിക്കാതെ അവരുടെ മനസ് മാറുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ആരെയും ഭയക്കാതെ കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ ഉറക്കെ പ്രഘോഷിച്ച, ജനിച്ചു വളര്‍ന്ന മണ്ണില്‍നിന്നു കുടിയിറക്കപ്പെടുന്നവരുടെ വേദന ഏറ്റുവാങ്ങി അവര്‍ക്കു വേണ്ടി രംഗത്തിറങ്ങിയ ബിഷപ്പായിരിന്നു മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍. കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടാൻ കൂടുതൽ മക്കളെ സ്വീകരിക്കണമെന്നും മക്കള്‍ക്ക് വിശുദ്ധരുടെ പേരുകള്‍ നല്കണമെന്നും അടക്കമുള്ള നിരവധി ശക്തമായ ക്രൈസ്തവ ആശയങ്ങള്‍ തുറന്ന്‍ പറഞ്ഞിട്ടുള്ള ബിഷപ്പായിരിന്നു അദ്ദേഹം. മിശ്രവിവാഹത്തിന് എതിരെ ആഞ്ഞടിച്ച് സംസാരിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ കേരളത്തില്‍ ഉടനീളം ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചിരിന്നു. കോതമംഗലം രൂപതയുടെ ഭാഗമായിരുന്ന ഇടുക്കി ജില്ലയിലെ ചില സ്ഥലങ്ങൾ ഉൾപ്പെടുത്തി 2003-ല്‍ ആണ് ഇടുക്കി രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. രൂപതയുടെ പ്രഥമ മെത്രാനായിരിന്നു ആനിക്കുഴിക്കാട്ടില്‍ പിതാവ്.
Image: /content_image/India/India-2018-04-06-06:09:29.jpg
Keywords: ആനിക്കുഴി

7504
Category: 1
Sub Category:
Heading: ചൈനയിൽ ഓണ്‍ലൈന്‍ ബൈബിൾ വില്പന നിരോധിച്ചു
Content: ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന കമ്മ്യൂണിസ്റ്റ് ചൈനയിൽ ഓണ്‍ലൈന്‍ ബൈബിൾ വില്പന നിരോധിച്ചു. ചൈനയിലെ പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോറുകളായ ടബാഒ, ഡങ്ഡാങ് അടക്കമുള്ള എല്ലാ സ്റ്റോറുകളിലും നിന്ന്‍ ബൈബിള്‍ വില്‍പ്പന ഇതിനോടകം അവസാനിപ്പിച്ചിട്ടുണ്ട്. ഇ സ്റ്റോറുകളില്‍ ബൈബിള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ' ഈ പ്രൊഡക്ട് ലഭ്യമല്ല' എന്ന കുറിപ്പാണ് ലഭിക്കുന്നത്. ചൈനീസ് മതകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന നിയന്ത്രണ നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്. തീരുമാനത്തില്‍ സര്‍ക്കാര്‍ മാറ്റംകൊണ്ട് വരണമെന്നും മതസ്വാതന്ത്ര്യം ക്രൈസ്തവര്‍ക്ക് അനുവദിക്കണമെന്നും മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്‍റര്‍നാഷ്ണലിലെ വില്യം നീം പറഞ്ഞു. ഓൺലൈൻ ബൈബിൾ വില്പന നിരോധനത്തിന് പുറമെ, പതിനെട്ട് വയസ്സിന് താഴെയുള്ളവർ ദേവാലയത്തില്‍ പ്രവേശിക്കുന്നതിന് ഗവൺമെന്റ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഹോംങ്കോങ് ജസ്റ്റിസ് ആന്റ് പീസ് കമ്മീഷൻ പ്രോജക്റ്റ് ഓഫീസര്‍ ഓർ യാൻ യാൻ വെളിപ്പെടുത്തി. വിശ്വാസത്തെ ഹനിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങൾ അന്താരാഷ്ട്ര മനുഷ്യവകാശ ലംഘനമാണ്. മതസ്വാതന്ത്ര്യത്തിന് വിലക്കേർപ്പെട്ടുത്തുന്ന രാഷ്ട്രീയ നീക്കങ്ങളാണ് ചൈനയിലേതെന്നും ഓർ യാൻ യാൻ പറഞ്ഞു. ലോകത്ത് ഏറ്റവും വേഗത്തില്‍ ക്രൈസ്തവ വിശ്വാസം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് കമ്മ്യൂണിസ്റ്റ് ചൈന. ഇതിലുള്ള ഭരണകൂടത്തിന്റെ ആശങ്കയാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് പിന്നിലുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2018-04-06-07:05:05.jpg
Keywords: ചൈന

7505
Category: 1
Sub Category:
Heading: പോള്‍ ആറാമന്‍ പാപ്പയെ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വേണ്ടിയുള്ള മധ്യസ്ഥനായി പ്രഖ്യാപിച്ചേക്കും
Content: വത്തിക്കാന്‍ സിറ്റി: ജീവന്റെ മഹത്വത്തിനായി സ്വരം ഉയര്‍ത്തിയ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയെ ഈ വര്‍ഷാവസാനം വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാനിരിക്കെ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വേണ്ടിയുള്ള മധ്യസ്ഥനായി പ്രഖ്യാപിക്കുമെന്ന് സൂചന. നാമകരണ തിരുസംഘത്തിലെ പോസ്റ്റുലേറ്ററാണ് ഇതുസംബന്ധിച്ച സൂചന മാധ്യമങ്ങള്‍ക്കു നല്‍കിയത്. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയുടെ നാമകരണത്തിന് കാരണമായ രണ്ട് അത്ഭുതങ്ങളും ജനിക്കുവാനിരിന്ന ശിശുക്കളുമായി ബന്ധപ്പെട്ടതായത് കൊണ്ട് ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷകനെന്ന്‍ പോള്‍ ആറാമനെ വിളിക്കുന്നത് ഉചിതമായിരിക്കുമെന്നാണ് പോസ്റ്റുലേറ്റര്‍ ഫാ. അന്റോണിയോ മറാസ്സോ പറയുന്നത്. മസ്തിഷ്ക തകരാര്‍ ഉണ്ടായിരുന്ന ഒരു ഗര്‍ഭസ്ഥ ശിശുവിനുണ്ടായ അത്ഭുത രോഗശാന്തിയാണു പോള്‍ ആറാമന്റെ മധ്യസ്ഥതയില്‍ സംഭവിച്ച ആദ്യ അത്ഭുതം. മെഡിക്കല്‍ സയന്‍സ് കൈയൊഴിഞ്ഞ വെറോണയിലെ അമാന്‍ഡ എന്ന പെണ്‍കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ അത്ഭുതം. രണ്ട് അത്ഭുതങ്ങളിലും കുഞ്ഞുങ്ങളുടെ ജീവന്‍ ഭീഷണിയിലായിരുന്നു. ശാരീരിക വൈകല്യങ്ങള്‍ക്കുള്ള സാധ്യതയും വലുതായിരുന്നു. ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ നിര്‍ദ്ദേശിച്ച ഈ കേസുകളില്‍ പോള്‍ ആറാമന്റെ മാദ്ധ്യസ്ഥം വഴി യാതൊരു കുഴപ്പവും കൂടാതെ പൂര്‍ണ്ണ ആരോഗ്യത്തോടെ തന്നെ കുട്ടികള്‍ ജനിച്ചു. 1963-1978 കാലഘട്ടത്തില്‍ തിരുസഭയെ നയിച്ച പോള്‍ ആറാമന്‍ പാപ്പ ഭ്രൂണഹത്യക്കെതിരെ ശക്തമായ സ്വരം ഉയര്‍ത്തിയിരിന്നു. ജീവന്റെ മഹത്വത്തിനായി സ്വരം ഉയര്‍ത്തിയ പാപ്പയുടെ 1968-ല്‍ പ്രസിദ്ധീകരിച്ച ‘ഹുമാനെ വിറ്റെ’ എന്ന ചാക്രികലേഖനം വളരെയേറെ ശ്രദ്ധപിടിച്ച് പറ്റി. വരുന്ന ഒക്ടോബര്‍ അവസാനം ബിഷപ്പുമാരുടെ സിനഡിനോട് ചേര്‍ന്ന് പാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
Image: /content_image/News/News-2018-04-06-08:30:14.jpg
Keywords: പോള്‍ ആറാ

7506
Category: 1
Sub Category:
Heading: അര്‍മേനിയന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: പശ്ചിമേഷ്യന്‍ രാജ്യമായ അര്‍മേനിയയുടെ പ്രസിഡന്റ് സെർഗ് സർഗ് സിയാൻ വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെയാണ് (ഏപ്രില്‍ 5) കൂടിക്കാഴ്ച നടന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയവും സമൂഹികവും സഭാപരവുമായ കാര്യങ്ങള്‍ ചര്‍ച്ച നടത്തിയതായി വത്തിക്കാന്‍ പ്രസ്താവനയില്‍ കുറിച്ചു. രാജ്യത്തെ രാഷ്ട്രീയ മേഖലയില്‍ പ്രശ്നപരിഹാര ശ്രമങ്ങള്‍ നടക്കുന്നതായും മെച്ചപ്പെട്ട സാമൂഹ്യ സാഹചര്യം വളര്‍ത്താനാകുമെന്ന പ്രത്യാശ തനിക്ക് ഉണ്ടെന്നും പ്രസിഡന്‍റ് പാപ്പയെ അറിയിച്ചു. യുദ്ധത്തിന്റെ കെടുതികള്‍ക്ക് ഇടയിലും ക്രൈസ്തവരും മതന്യൂനപക്ഷങ്ങളും അര്‍മേനിയയില്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റു സന്ദര്‍ശിച്ച അദ്ദേഹം, കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ ഗല്ലാഗറുമായും ചര്‍ച്ചകള്‍ നടത്തി. വത്തിക്കാന്‍ തോട്ടത്തില്‍ സ്ഥാപിച്ച അര്‍മേനിയന്‍ സഭാപിതാവായ വിശുദ്ധ ഗ്രിഗറിയുടെ പ്രതിമ അനാച്ഛാദന കര്‍മ്മത്തിലും പ്രസിഡന്‍റ് സർഗ് സിയാൻ പങ്കെടുത്തു. അനാച്ഛാദന കര്‍മ്മത്തില്‍ അര്‍മ്മേനിയന്‍ സഭാപ്രതിനിധികളും പങ്കെടുത്തിരിന്നു.
Image: /content_image/News/News-2018-04-06-09:58:31.jpg
Keywords: അര്‍മേ

7507
Category: 1
Sub Category:
Heading: തിരുകച്ചയില്‍ നിന്ന് യേശുവിന്റെ രൂപം പുനഃസൃഷ്ടിച്ച് ഇറ്റാലിയന്‍ പ്രൊഫസര്‍
Content: പാദുവ: മരണത്തിനു ശേഷം യേശുവിന്റെ ശരീരം പൊതിഞ്ഞിരുന്നതെന്നു കരുതപ്പെടുന്ന ടൂറിനിലെ തിരുകച്ച ഉപയോഗിച്ച് യേശുവിന്റെ ത്രിമാന പകര്‍പ്പുമായി ഇറ്റാലിയന്‍ പ്രൊഫസര്‍. തിരുകച്ചയെക്കുറിച്ച് നിരവധിപഠനങ്ങള്‍ നടത്തിയിട്ടുള്ള പാദുവാ യൂണിവേഴ്സിറ്റിയിലെ മെക്കാനിക്കല്‍ ആന്‍ഡ് തെര്‍മല്‍ മെഷര്‍മെന്റ് പ്രൊഫസ്സറായ ജിയൂളിയോ ഫാന്റിയാണ് യേശു ക്രിസ്തുവിന്റെ ത്രിമാന രൂപം പുനര്‍സൃഷ്ടിച്ചിരിക്കുന്നത്. ‘ചി’ എന്ന ഇറ്റാലിയന്‍ ആഴ്ചപതിപ്പാണ് പ്രൊഫ. ഫാന്റിയുടെ ത്രീഡി പുനര്‍സൃഷ്ടിയെ കുറിച്ച് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയായിരിന്നു. തിരുകച്ചയില്‍ പതിഞ്ഞിട്ടുള്ള പ്രതിരൂപത്തിന്റെ അളവുകളെ അടിസ്ഥാനമാക്കിയാണ് ഫാന്റി ത്രീഡി ശില്‍പ്പം നിര്‍മ്മിച്ചിരിക്കുന്നത്. യേശു അസാധാരണമായ സൗന്ദര്യമുള്ള ഒരാളായിരുന്നുവെന്ന്‍ ഫാന്റി പറയുന്നു. 5 അടി 5 ഇഞ്ച് ശരാശരി ഉയരമുള്ള അക്കാലത്ത് 5 അടി 11 ഇഞ്ചായിരുന്നു യേശുവിന്റെ ഉയരമെന്നും ബലിഷ്ട്ടമായ ശരീരവും നീണ്ട കൈകാലുകളും യേശുവിന് ഉണ്ടായിരിന്നുവെന്നും തിരുകച്ചയെയും ത്രിമാന രൂപത്തെയും ബന്ധപ്പെടുത്തി അദ്ദേഹം പറഞ്ഞു. തിരുകച്ചയിലെ പ്രതിരൂപത്തില്‍ ചമ്മട്ടിയടികൊണ്ടുള്ള ഏതാണ്ട് 370-ഓളം മുറിവുകള്‍ എണ്ണുവാന്‍ തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ശരീരത്തിന്റെ വശങ്ങള്‍ കച്ചയില്‍ പതിഞ്ഞിട്ടില്ലാത്തതിനാല്‍ വശങ്ങളിലുള്ള മുറിവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. യേശു മരിക്കുന്ന സമയത്ത് വലതു വശത്തേക്ക് കൂടുതല്‍ തൂങ്ങിയതിനാല്‍ അവിടുത്തെ വലതു തോളെല്ല് പൊട്ടിയിരുന്നുവെന്നും ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചിരുന്നുവെന്നും ത്രിമാന പുനഃസൃഷ്ടിയില്‍ നിന്നും തനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞുവെന്ന് പ്രൊഫ. ഫാന്റി കൂട്ടിച്ചേര്‍ത്തു. താന്‍ നിര്‍മ്മിച്ചിരിക്കുന്ന രൂപം യേശുവിന്റെ ശരീരത്തിന്റെ കൃത്യമായ അളവ് ആണെന്നും പ്രൊഫ. ഫാന്റി അവകാശപ്പെടുന്നുണ്ട്.
Image: /content_image/News/News-2018-04-06-11:13:32.jpg
Keywords: ടൂറി, തിരുകച്ച

7508
Category: 1
Sub Category:
Heading: ഫാ. ജെയിംസ് മഞ്ഞാക്കല്‍ കരുണയുടെ ആജീവനാന്ത മിഷ്ണറി
Content: ന്യൂഡൽഹി: ലോക പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ജെയിംസ് മഞ്ഞാക്കലിനെ കരുണയുടെ ആജീവനാന്ത മിഷ്ണറിയായി ഫ്രാന്‍സിസ് പാപ്പ ഉയര്‍ത്തി. ഇതു സംബന്ധിച്ചുള്ള വത്തിക്കാന്റെ ഔദ്യോഗിക നിയമന ഉത്തരവ് ജർമ്മനിയുടെ അപ്പസ്‌തോലിക് ന്യൂണ്‍ഷോ നിക്കോളാ എലേറോവിച്ച് ഫാ. ജയിംസിന് നേരിട്ട് നൽകി. കരുണയുടെ തിരുനാള്‍ ദിനമായ ഏപ്രിൽ എട്ടിന് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ദിവ്യബലി അർപ്പിക്കുവാനും തുടർന്ന് പാപ്പയെ നേരിട്ടു കാണുന്നതിനുള്ള ക്ഷണക്കത്തും ജെയിംസച്ചന് കൈമാറിയിട്ടുണ്ട്. എട്ടുമുതൽ പത്തുവരെ വത്തിക്കാനിൽ നടക്കുന്ന കരുണയുടെ മിഷ്ണറിമാരുടെ സംഗമത്തിൽ ഫാ. ജെയിംസ് അനുഭവസാക്ഷ്യം പങ്കുവക്കും. കാരുണ്യത്തിന്റെ മഹാജൂബിലി വര്‍ഷത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരിശുദ്ധ പിതാവ് പ്രത്യേക പാപമോചനത്തിനായി തിരഞ്ഞെടുത്ത് നിയമിച്ചിട്ടുള്ള വൈദികരുടെ ഗണത്തില്‍ മഞ്ഞാക്കലച്ചനും ഉള്‍പ്പെട്ടിരിന്നു. ആഗോളസഭയില്‍ 1142 പേരെയാണ് പാപ്പ തിരഞ്ഞെടുത്തിട്ടുള്ളത്. അതില്‍ കേരളത്തില്‍ നിന്നുള്ള ഏകവൈദികന്‍ ആയിരിന്നു ഫാ. ജെയിംസ് മഞ്ഞാക്കല്‍. വിജയപുരം രൂപതയിലെ അതിരമ്പുഴയിലുള്ള കാരിസ്ഭവൻ സമൂഹത്തിലെ അംഗമാണ് അദ്ദേഹം. കരുണയുടെ മിഷ്ണറിമാരുടെ സംഗമത്തിലേക്ക് ഫാ. ജെയിംസ് മഞ്ഞാക്കലിനെ കൂടാതെ എം.എസ്.എഫ്.എസ് സഭയിലെ ഫാ.ജിജോ മഞ്ഞാക്കലിനെയും ഫാ മാരിയോ ഡിസൂസായെയും മാർപാപ്പ ക്ഷണിച്ചിട്ടുണ്ട്.
Image: /content_image/News/News-2018-04-06-12:06:07.jpg
Keywords: നമ്മുടെ നാടും

7509
Category: 18
Sub Category:
Heading: മാര്‍ ഗീവര്‍ഗീസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ കേരളത്തിലേക്ക്
Content: തൃശൂര്‍: ആഗോള പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മാര്‍ ഗീവര്‍ഗീസ് തൃതീയന്‍ സ്ലീവ കാതോലിക്കോസ് പാത്രിയര്‍ക്കീസ് ബാവ കേരളത്തിലേക്ക്. 2015ല്‍ മാര്‍ ദിന്‍ഹാ നാലാമന്‍ പാത്രിയര്‍ക്കീസിന്റെ പിന്‍ഗാമിയായി സ്ഥാനമേറ്റ പാത്രിയര്‍ക്കീസും സംഘം 25നു നെടുമ്പാശേരിയില്‍ എത്തും. ഇറാനിലെ ബിഷപ്പ് മാര്‍ നര്‍സൈ ബെഞ്ചമിന്‍, നോര്‍ത്ത് ഇറാഖ് എര്‍ബില്‍ ബിഷപ് മാര്‍ അബ്‌റീസ് യൂഹന്നാന്‍ എന്നിവര്‍ പാത്രിയര്‍ക്കീസിനെ അനുഗമിക്കും. 2010ല്‍ തൃശൂരില്‍ നടന്ന പരിശുദ്ധ സുനഹദോസില്‍ മെത്രാപ്പോലീത്ത ആയിരിക്കെ അദ്ദേഹം പങ്കെടുത്തിരുന്നു. അന്നു മാര്‍ ദിന്‍ഹാ നാലാമന്‍ താമസിച്ച മാര്‍ തിമോഥെയൂസ് ഹൈറോഡിലുള്ള മെത്രാപ്പോലീത്തന്‍ അരമനയിലെ അതേ മുറി തന്നെയാണ് ഇദ്ദേഹത്തിനായി ഒരുങ്ങുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും പൗരപ്രമുഖരും പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ പൊതുസമ്മേളന വേദിയില്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സുവര്‍ണജൂബിലി ആഘോഷിക്കുന്ന ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്തയെ പാത്രിയര്‍ക്കിസ് ആദരിക്കും. എട്ടുദിവസത്തെ പരിപാടികള്‍ക്കുശേഷം മെയ് രണ്ടിനു പാത്രിയര്‍ക്ക ആസ്ഥാനമായ ഇറാഖിലേക്കു തിരിക്കും. ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത രക്ഷാധികാരിയായും ഡോ. മാര്‍ യോഹന്നാന്‍ യോസേഫ്, മാര്‍ ഔഗിന്‍ കുരിയാക്കോസ് എന്നിവര്‍ സഹരക്ഷാധികാരികളായും സ്റ്റിയറിംഗ് കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
Image: /content_image/India/India-2018-04-07-03:13:38.jpg
Keywords: പാത്രി