category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingശതോത്തര രജത ജൂബിലി നിറവില്‍ ചങ്ങനാശേരി സിഎംസി
Contentചങ്ങനാശേരി: ശതോത്തര രജത ജൂബിലി നിറവില്‍ സിഎംസി ഹോളി ക്വീന്‍സ് പ്രോവിന്‍സും ചങ്ങനനാശേരി മൗണ്ട് കാര്‍മല്‍ കോണ്‍വെന്റും. വിശുദ്ധ ചാവറയച്ചന്‍ ലെയോപോള്‍ദ് ബെക്കാറോ എന്ന ഇറ്റാലിയന്‍ കര്‍മലീത്താ മിഷനറിയുടെ സഹായത്തോടെ 1866 ഫെബ്രുവരി 13ന് എറണാകുളം ജില്ലയിലെ കൂനമ്മാവില്‍ സ്ഥാപിച്ച ആദ്യത്തെ തദ്ദേശീയ സന്യാസിനി സമൂഹമായ സിഎംസിയുടെ നാലാമത്തെ ഭവനമാണു ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശേരി കര്‍മലീത്താമഠം. 1893 ഏപ്രില്‍ 12നാണു കോട്ടയം വികാരിയാത്തിലെ മൂന്നാമത്തേതും ചങ്ങനാശേരി അതിരൂപതയിലെ ആദ്യത്തേതും കര്‍മല സന്യാസിനിസമൂഹത്തിന്റെ നാലാമത്തേതുമായ മൗണ്ട് കാര്‍മല്‍ കോണ്‍വെന്റ്. സ്ഥാപിക്കപ്പെട്ടത്. പിന്നാലെ ഹോളിക്വീന്‍സ് പ്രോവിന്‍സും രൂപപ്പെടുകയായിരിന്നു. ഏതാണ്ട് 430 സിസ്റ്റര്‍മാരും 40 സന്യാസഭവനങ്ങളും അഞ്ച് റസിഡന്‍സുകളുമുണ്ട്. ഹൈസ്‌കൂളുകള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ആതുരാലയങ്ങള്‍, ബാലമന്ദിരങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍ തുടങ്ങിയ സേവനരംഗങ്ങളും ഈ പ്രോവിന്‍സിന്റെ പ്രേഷിതപ്രവര്‍ത്തന മണ്ഡലങ്ങളില്‍പ്പെടുന്നു. സിസ്റ്റര്‍ സിബി സുപ്പീരിയര്‍ ജനറലായും സിസ്റ്റര്‍ സുമ റോസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായും നേതൃത്വം നല്കുന്ന ഹോളി ക്വീന്‍സ് പ്രോവിന്‍സിലെ ആദ്യ മഠമായ മൗണ്ട് കാര്‍മല്‍ കോണ്‍വെന്റിന്റെ സുപ്പീരിയര്‍ സിസ്റ്റര്‍ ജോയ്‌സാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-04-12 08:12:00
Keywordsചങ്ങനാ
Created Date2018-04-12 08:11:59