Contents
Displaying 7371-7380 of 25128 results.
Content:
7680
Category: 18
Sub Category:
Heading: ആവേശമായി സഭാധ്യക്ഷന്മാരുടെ സമ്മേളനം
Content: തൃശൂർ: കേരള സന്ദർശനത്തിനെത്തിയ ആഗോള കൽദായ സഭാ തലവൻ മാർ ഗീവർഗീസ് തൃതീയൻ കാതോലിക്കോസ് പാത്രിയർക്കീസ് ബാവായ്ക്കു സ്വീകരണവും കൽദായ സഭാ ആർച്ച് ബിഷപ് ഡോ. മാർ അപ്രേമിന്റെ മെത്രാഭിഷേകത്തിന്റെ അൻപതാം വാര്‍ഷിക ആഘോഷവും തൃശൂരില്‍ നടന്നു. സമാധാനത്തിന്റെ ദൂതുമായി വെള്ളരിപ്രാവുകളെ പറത്തിയായിരുന്നു സഭാപിതാക്കന്‍മാര്‍ വേദിയിലേക്ക് പ്രവേശിച്ചത്. ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മാർ ഗീവർഗീസ് തൃതീയൻ സ്ലീവ കാതോലിക്കോസ് പാത്രീയർക്കീസ് ബാവയെ വിശ്വാസികള്‍ ഏറെ ആഹ്ലാദത്തോടെയാണ് വരവേറ്റത്. കൽദായ സഭയുമായി നല്ല ബന്ധം പുലർത്തുന്നതിൽ സീറോ മലബാർ സഭയ്ക്ക് എന്നും സന്തോഷമാണെന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയും വിശ്വാസവും നേരിടുന്ന വെല്ലുവിളികളെ എല്ലാ സഭകളും ഒരുമിച്ചു നേരിടണമെന്നും പരസ്പരം കരുത്തുപകരണമെന്നും വിവിധ സഭാ പിതാക്കന്മാർ ആഹ്വാനം ചെയ്തു. പൗരാവലിയുടെ ഉപഹാരം മാർ അപ്രേമിനും മാർ ഗീവർഗീസ് ബാവായ്ക്കും മേയർ അജിത ജയരാജൻ സമ്മാനിച്ചു. മാർ ഗീവർഗീസ് ബാവായ്ക്കും ഇറാൻ ബിഷപ്പ് മാർ നർസൈ ബെഞ്ചമിനും ഇറാഖിലെ ഇർബിൽ ബിഷപ്പ് മാർ അബ്രീസ് യോഹന്നാനും അംശവടികൾ കൈമാറി ആദരിച്ചു. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത, മാർ യോഹന്നാൻ യോസഫ്, മാർ ഔഗിൻ കുര്യാക്കോസ്, മേയര്‍ അജിത ജയരാജന്‍, തേറമ്പിൽ രാമകൃഷ്ണൻ, പ്രഫ. എം.മാധവൻകുട്ടി, സി.പി.ജോസ്, എം.എ.തോമസ് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ സംസാരിച്ചു.
Image: /content_image/India/India-2018-04-30-11:49:38.jpg
Keywords: കല്‍ദായ

7681
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ നരഹത്യ; പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മെത്രാൻ സമിതി
Content: അബൂജ: നൈജീരിയായിൽ കഴിഞ്ഞ ദിവസം നടന്ന ക്രൈസ്തവ നരഹത്യയില്‍ ശക്തമായ പ്രതിഷേധവുമായി ദേശീയ മെത്രാന്‍ സമിതി. മബ് ലോം ഗ്രാമത്തിൽ നടന്ന കൂട്ടക്കുരുതിയുടെയും വടക്കന്‍ ബെനുവില്‍ വൈദികര്‍ അടക്കമുള്ള വിശ്വാസ സമൂഹത്തിന്റെ ജീവൻ പൊലിഞ്ഞ സംഭവത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് മുഹമ്മദ് ബുഹാരി രാജി വയ്ക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷ അവതാളത്തിലായിട്ടും ഗവൺമെന്റ് പുലർത്തുന്ന നിസ്സംഗതയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മെത്രാൻ സമിതി രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യം നിഷ്കളങ്കരുടെ രക്തഭൂമിയായി മാറുന്നതായി റോമിൽ സന്ദർശനം നടത്തുന്ന നൈജീരിയൻ മെത്രാന്മാർ സംയുക്ത പ്രസ്താവനയിൽ കുറിച്ചു. ജനങ്ങൾ നേരിടുന്ന അരാജകത്വത്തിന് നേരെ കണ്ണടയ്ക്കുകയാണ് ഫെഡറൽ ഭരണകൂടം. ഭവനങ്ങൾ, കൃഷിസ്ഥലങ്ങൾ, റോഡുകൾ എന്നിവയ്ക്ക് പുറമേ ആരാധനാലയങ്ങളിൽ പോലും ജനങ്ങൾ സുരക്ഷിതരല്ല. ജനങ്ങളുടെ ജീവൻ വിലപ്പെട്ടതാണെന്ന തിരിച്ചറിവ് ഉണ്ടാകണം. രാഷ്ട്രത്തിന്റെ തലവനായി നിയമിതനായിരിക്കുന്ന പ്രസിഡന്റ്, അക്രമങ്ങളെ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നില്ല. ഇതിൽനിന്നും അദ്ദേഹം അറിഞ്ഞുകൊണ്ട് തീവ്രവാദികളെ അനുകൂലിക്കുകയാണെന്ന് വ്യക്തമാകും. അതിനാൽ രക്തചൊരിച്ചിൽ നിലനിൽക്കുന്ന, കൂട്ട കൊലയ്ക്ക് വിധേയമായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ രാഷ്ട്രത്തിന്റെ തലവനായി ഇദ്ദേഹം ഇനി തുടരാൻ പാടില്ല. ബിഷപ്പുമാര്‍ പ്രസ്താവനയില്‍ കുറിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷണങ്ങളായി അതിരൂക്ഷമായ ആക്രമണങ്ങളാണ് നൈജീരിയന്‍ ക്രൈസ്തവര്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. തീവ്ര ഇസ്ളാമിക ഗോത്രസംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാന്‍ ആണ് ഭൂരിഭാഗം ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. പുതുവര്‍ഷത്തിന്റെ നാല് മാസങ്ങള്‍ പിന്നീടുമ്പോള്‍ നൂറുകണക്കിന് ക്രൈസ്തവ ഭവനങ്ങളാണ് അക്രമികള്‍ ഇതിനോടകം അഗ്നിക്കിരയാക്കിയത്. ഇതിനിടെ നിരവധി വിശ്വാസികള്‍ കൊല്ലപ്പെട്ടു. നൈജീരിയായിൽ ക്രൈസ്തവര്‍ സുരക്ഷിതരല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി മെത്രാന്‍ സമിതി ഫെബ്രുവരി എട്ടിന് പ്രസിഡൻറിനെ സന്ദർശിച്ചിരുന്നു.
Image: /content_image/News/News-2018-04-30-13:25:59.jpg
Keywords: നൈജീ

7682
Category: 18
Sub Category:
Heading: പ്രേഷിത പ്രവര്‍ത്തക സമ്മേളനം നടന്നു
Content: കൊച്ചി: സീറോമലബാര്‍ സഭയുടെ സുവിശേഷവത്കരണത്തിനായുളള കമ്മീഷന്റെ നേതൃത്വത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രേഷിത പ്രവര്‍ത്തക സമ്മേളനം നടന്നു. സഭയിലെ രൂപതകളുടെയും സമര്‍പ്പിതസമൂഹങ്ങളുടെയും സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വൈദികരും സമര്‍പ്പിതരും സമ്മേളനത്തില്‍ പങ്കെടുത്തു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വൈദികരുടേയും സമര്‍പ്പിതരുടേയും ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സമയം മാറ്റിവയ്‌ക്കേണ്ടതു പ്രേഷിതപ്രവര്‍ത്തനത്തിനാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ധര്‍മാരാം വിദ്യാക്ഷേത്രം പ്രഫസര്‍ റവ.ഡോ. പോളച്ചന്‍ കോച്ചാപ്പിളളി, കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-05-01-04:11:51.jpg
Keywords: പ്രേഷിത

7683
Category: 18
Sub Category:
Heading: മാര്‍ ക്രിസോസ്റ്റമിനു ആശംസകള്‍ നേര്‍ന്ന് ഉപരാഷ്ട്രപതി
Content: തിരുവല്ല: മാര്‍ത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റമിന്റെ 101ാമത് ജന്മദിനാഘോഷവും സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ പൗരോഹിത്യ വജ്രജൂബിലിയും തിരുവല്ലയില്‍ നടന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പരിപാടി ഉദ്ഘാടനം ചെയ്തു. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന ഉപരാഷ്ട്രപതി അനുകരണീയമായ മാതൃകയുള്ള വ്യക്തിത്വങ്ങള്‍ സമൂഹത്തിനു പ്രചോദനമാണെന്ന് പറഞ്ഞു. മാനവസേവ, മാധവസേവ എന്ന തത്വത്തില്‍ ഊന്നി സഭ നടത്തിയിട്ടുള്ള സാമൂഹിക സേവനപ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. സഭ ഏതായാലും എല്ലാറ്റിന്റെയും സന്ദേശവും ലക്ഷ്യവും ഒന്നുതന്നെയാണ്. മിഷന്‍ പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസപുരോഗതിയിലും സഭകള്‍ ചെയ്തിട്ടുള്ള സേവനങ്ങള്‍ സമൂഹത്തിന്റെ പുരോഗതിയില്‍ നിര്‍ണായകമായെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ചടങ്ങില്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌കോപ്പ, യാക്കോബായ സഭാ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാധ്യക്ഷന്‍ തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ഓര്‍ത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അല്മായ ട്രസ്റ്റി പി.പി. അച്ചന്‍കുഞ്ഞ് സഭയുടെ ഉപഹാരം ഉപരാഷ്ട്രപതിക്കു സമ്മാനിച്ചു.
Image: /content_image/India/India-2018-05-01-05:19:05.jpg
Keywords: ക്രിസോസ്റ്റ

7684
Category: 24
Sub Category:
Heading: സീറോ-മലബാര്‍ കുടുംബപ്രേഷിതകേന്ദ്രത്തിന്‍റെ സര്‍വ്വേ; വ്യാജവിവാദത്തിന് നിര്‍വ്യാജപ്രതികരണം
Content: 1968 ജൂലൈ 25-ന് ഭാഗ്യസ്മരണാര്‍ഹനായ പോള്‍ ആറാമന്‍ മാര്‍പാപ്പ പ്രസിദ്ധീകരിച്ച ചാക്രികലേഖനമാണ് ഹ്യൂമാനേ വീത്തേ (മനുഷ്യജീവന്‍). ജനനനിയന്ത്രണത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരുന്ന ഈ ചാക്രികലേഖനം വൈവാഹികബന്ധത്തെക്കുറിച്ചും ഉത്തരവാദിത്വത്തോടെയുള്ള പിതൃത്വത്തെയും മാതൃത്വത്തെയും കുറിച്ചും കൃത്രിമ ഗര്‍ഭനിരോധനമാര്‍ഗ്ഗളുടെ അസന്മാര്‍ഗ്ഗികതയെക്കുറിച്ചും ഉള്ള സഭയുടെ പരമ്പരാഗതപഠനങ്ങളെ ശക്തിയുക്തം പുനരവതരിപ്പിച്ചു. കൃത്രിമഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിലെ ധാര്‍മ്മികമായ അപകടങ്ങളെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അവ പാപമാണെന്നു പഠിപ്പിച്ചതിനാല്‍ പ്രസിദ്ധീകരിക്കപ്പെട്ട കാലയളവില്‍ത്തന്നെ ഈ ചാക്രികലേഖനം വ്യാപകമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ബഹുജനം പ്രതിഷേധം രേഖപ്പെടുത്തിയതുകൊണ്ട് ധാര്‍മ്മികതയുടെ കാവലാളും അദ്ധ്യാപികയുമായ തിരുസ്സഭക്ക് അവളുടെ പ്രബോധനങ്ങള്‍ പിന്‍വലിക്കാന്‍ കഴിയുകയില്ലല്ലോ. ഹ്യൂമാനേ വീത്തേ പ്രസിദ്ധീകരിച്ചതിന്‍റെ സുവര്‍ണ്ണജൂബിലി വര്‍ഷമാണ് 2018. ഈയാണ്ടില്‍ ഈ ചാക്രികലേഖനം വിശ്വാസികള്‍ എത്രമാത്രം അതിന്‍റെ ചൈതന്യത്തില്‍ മനസ്സിലാക്കിയിട്ടുണ്ട് എന്ന് പരിശോധിക്കുന്നതിനായി സീറോ മലബാര്‍ കുടുംബ പ്രേഷിതകേന്ദ്രം തയ്യാറാക്കിയ ചോദ്യാവലിയാണ് അനാവശ്യവിവാദത്തിന് വിഷയമായിരിക്കുന്നത്. 1. #{blue->n->n->സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം - പൊള്ളയായ വാദം }# സര്‍വ്വേ എന്നു പറയുന്നത് ഒരു പഠനോപാധിയാണ്, പ്രബോധനോപാധിയല്ല. പൊതുവായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിനുവേണ്ടി വ്യക്തികളില്‍ നിന്നോ വ്യക്തികളുടെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളില്‍ നിന്നോ വിവരങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയക്കാണ് സര്‍വ്വേ എന്നു പറയുക. അതിനുവേണ്ടി പലമാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. ആളുകളെ നേരില്‍ക്കണ്ടുള്ള ഇന്‍റര്‍വ്യൂ, ചോദ്യാവലി എന്നിവയാണ് സര്‍വ്വേക്കുവേണ്ടി ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ടു മാര്‍ഗ്ഗങ്ങള്‍. കൂടുതല്‍ വ്യക്തിപരമായ കാര്യങ്ങള്‍ പഠനവിധേയമാക്കേണ്ടി വരുമ്പോള്‍ പഠനവിധേയരാകുന്ന വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടാതിരിക്കാനും കൂടുതല്‍ ആത്മാര്‍ത്ഥതയോടെ ചോദ്യാവലിയോട് പ്രതികരിക്കാന്‍ അവരെ സഹായിക്കാനും ചോദ്യാവലി രീതി കൂടുതല്‍ ഉപകരിക്കും. സീറോ-മലബാര്‍ കുടുംബപ്രേഷിത കേന്ദ്രം നടത്തിയ സര്‍വ്വേയില്‍ ചോദ്യാവലി രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡോ. ജെ.എസ്. വീണയുടെ ഓണ്‍ലൈന്‍ പ്രതികരണത്തോടൊപ്പം നല്കിയിരിക്കുന്ന ചോദ്യാവലി ശ്രദ്ധിച്ചാല്‍ അതില്‍ പങ്കെടുക്കുന്ന വ്യക്തികളുടെ സ്വകാര്യത വെളിപ്പെടുത്തുന്ന യാതൊരു ചോദ്യവും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കാണാവുന്നതാണ്. ഇടവകയുടെയും രൂപതയുടെയും പേര് മാത്രമാണ് ചോദിച്ചിരിക്കുന്നത്. പ്രാദേശികമായ ചില കണക്കുകൂട്ടലുകള്‍ക്ക് സഹായകമാകുന്ന വിവരം മാത്രമാണ് അത്. 2. #{blue->n->n->സ്ത്രീത്വത്തെ അപമാനിക്കുന്നു - നിര്‍മ്മിച്ചെടുത്ത ആരോപണം }# സ്ത്രീയോടു മാത്രമായി യാതൊരു ചോദ്യവും ചോദിച്ചിട്ടില്ലാത്തതിനാല്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന ചോദ്യാവലിയാണ് ഇതെന്ന വാദം വിവാദമുണ്ടാക്കാനുള്ള ഒരു പ്രസ്താവന മാത്രമാണെന്ന് മനസ്സിലാക്കാവുന്നതാണ്. കിടപ്പറയുടെ ഉള്ളിലേക്ക് സഭ കടന്നുകയറി, സ്വകാര്യതയെ സഭ ഒളിഞ്ഞു നോക്കി എന്നൊക്കെ പതംപറയുന്നവര്‍ പരിശുദ്ധ കത്തോലിക്കാസഭയുടെ ധാര്‍മ്മികപഠനങ്ങളുടെ യാതൊരടിസ്ഥാനവും മനസ്സിലാകാത്തവരും ആഴമില്ലാത്ത ആരോപണങ്ങള്‍ സഭക്കെതിരെ ഉയര്‍ത്തി ആളാകാന്‍ ശ്രമിക്കുന്നവരുമാണ്. കത്തോലിക്കാസഭയെ ആക്രമിക്കുന്നതും വിമര്‍ശിക്കുന്നതുമാണ് പ്രശസ്തയാകാന്‍ വഴിയെന്ന് ചിന്തിക്കുന്ന വ്യക്തികളും കത്തോലിക്കാസഭയെ വിമര്‍ശിക്കുന്ന വാര്‍ത്തകളിലൂടെ റേറ്റിംഗ് കൂട്ടാമെന്ന് കരുതുന്ന മാധ്യമങ്ങളുമാണ് ഇത്തരം കുപ്രചരണങ്ങള്‍ക്കും കള്ളവാര്‍ത്തകള്‍ക്കും പിന്നില്‍ ചുക്കാന്‍ പിടിക്കുന്നത്. 3. #{blue->n->n->എന്തുകൊണ്ട് കൃത്രിമഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ പാടില്ല }# എന്തുകൊണ്ടാണ് കൃത്രിമഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ പാടില്ല എന്ന് സഭ പഠിപ്പിക്കുന്നത്? അത് ആത്യന്തികമായി മനുഷ്യന്‍റെ മഹത്വത്തെ (വൗാമി റശഴിശ്യേ) ഇല്ലായ്മ ചെയ്യുന്നു എന്നതിനാലാണ്. ലൈംഗികബന്ധം രണ്ട് വ്യക്തികളുടെ പൂര്‍ണ്ണസമ്മതത്തോടു കൂടിയ ആത്മദാനമാണ്. അതില്‍ അവര്‍ സ്വയം പങ്കുവെക്കുന്നു. പരസ്പരം അറിയുന്നു. ആ അറിവില്‍ ആനന്ദിക്കുന്നു. ആ ആനന്ദത്തിന്‍റെ പൂര്‍ത്തിയാണ്, ആ ബന്ധത്തിലൂടെ അവര്‍ക്ക് ലഭിക്കുന്ന കുഞ്ഞുങ്ങള്‍. എന്നാല്‍, രാസഗുളികകളുടെ ഉപയോഗം, കോണ്ടം, ഗര്‍ഭപാത്രത്തില്‍ വക്കുന്ന ഉപകരണങ്ങള്‍, ശസ്ത്രക്രിയകള്‍ (വന്ധ്യംകരണം) എന്നിവ ലൈംഗികമായി ബന്ധപ്പെടുന്ന രണ്ടു വ്യക്തികളെ ശരീരത്തിന്‍റെ സന്തോഷം മാത്രം തേടുന്നവരാക്കി മാറ്റുന്നു. #{red->none->b->Must Read: }# {{ കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടാൻ കൂടുതൽ മക്കളുണ്ടാകണമെന്ന് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ: ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം -> http://www.pravachakasabdam.com/index.php/site/news/3533 }} സ്ത്രീയോ പുരുഷനോ ഇവയിലേതെങ്കിലുമൊരു മാര്‍ഗ്ഗം അവലംബിച്ചിട്ടുണ്ടെങ്കില്‍ പങ്കാളിയെ സംബന്ധിച്ചിടത്തോളം അവന്‍/അവള്‍ തന്‍റെ ശരീരത്തെ ആനന്ദിപ്പിക്കുന്ന ഒരു വസ്തു മാത്രമാണ്. സ്വയംദാനത്തിന്‍റെയും പങ്കാളിയെ പൂര്‍ണ്ണമായി സ്വീകരിക്കുന്നതിന്‍റെയും സാഫല്യത്തിലേക്ക് അവര്‍ എത്താതെ പോകുന്നു. സ്ത്രീയാണ് പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങളുടെ ഉപഭോക്താവ് എന്നതിനാല്‍ അവളുടെ ശാരീരികമായ ആരോഗ്യം പോലും നഷ്ടപ്പെടാനും അവള്‍ കേവലം ഭോഗവസ്തു മാത്രമായി മാറ്റപ്പെടാനും സാധ്യത വളരെക്കൂടുതലാണ്. മനുഷ്യമഹത്വം നഷ്ടപ്പെടുത്തിക്കൊണ്ടും സ്ത്രീയെ ഭോഗവസ്തുവാക്കിക്കൊണ്ടും നടപ്പില്‍ വരുന്ന യാതൊരു സംവിധാനത്തോടും സഭയുടെ ധാര്‍മ്മികത സമരസപ്പെടുന്നില്ല. 4. #{blue->n->n->സ്വാഭാവിക ജനനനിയന്ത്രണത്തിന്‍റെ മേന്മകള്‍ }# തിരുസ്സഭയുടെ പ്രബോധനമനുസരിച്ച് സ്വാഭാവികമായ ജനനനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഈ വിഷയത്തില്‍ അനുവദനീയമായിട്ടുള്ളത്. സ്വയം നിരീക്ഷിച്ച് ശരീരം പ്രത്യുത്പാദനത്തിന് സജ്ജമായിരിക്കുന്ന സമയം തിരിച്ചറിയുകയും ആ സമയത്ത് ലൈംഗികബന്ധം വേണ്ടെന്ന് വെക്കുകയും ചെയ്യുക എന്നതാണ് സ്വാഭാവികജനനനിയന്ത്രണത്തിന് സഭ ഉപദേശിക്കുന്ന ഏകമാര്‍ഗ്ഗം. അത് സ്ത്രീയുടെയും പുരുഷന്‍റെയും മഹത്വത്തിന് ചേര്‍ന്നതാണ്. പരസ്പരമുള്ള അറിവും സ്നേഹവും ഉള്‍ക്കൊള്ളലും ഈ അകന്നുനില്‍ക്കലില്‍ പ്രാവര്‍ത്തികമാകുന്നുണ്ട്. കേവലം ശരീരത്തിന്‍റെ ദാഹം ശമിപ്പിക്കല്‍ മാത്രമല്ല ലൈംഗികത എന്നും അത് പരസ്പരമുള്ള ബഹുമാനവും സ്നേഹവുമാണ് എന്നും ഈ അകന്നുനില്‍ക്കല്‍ അവരെ പഠിപ്പിക്കും. ജീവിതപങ്കാളികള്‍ തമ്മിലുള്ള പരസ്പര ആദരവിന്‍റെയും സ്നേഹത്തിന്‍റെയും അടിസ്ഥാനമായിക്കൂടി ധാരണയോടുകൂടിയ ഈ അകന്നുനില്‍ക്കല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 5. #{blue->n->n->എന്തുകൊണ്ട് എതിര്‍പ്പുകള്‍? }# സഭയുടെ പഠനങ്ങളോടും ധാര്‍മ്മിക കാഴ്ചപ്പാടുകളോടും സ്വാഭാവികമായി താത്പര്യമില്ലാത്തവരും തിരുസ്സഭയുടെ ധാര്‍മ്മികജീവിതം വലിയ ഭാരമായി അനുഭവപ്പെടുന്നവരും അതിനെ വിമര്‍ശിക്കുന്നത് സാധാരണമാണ്. എന്നാല്‍ സഭാപഠനങ്ങള്‍ എക്കാലവും ആഴമായ പഠനത്തിന്‍റെയും മനുഷ്യജീവിതത്തോടും അതിന്‍റെ മഹത്വത്തോടുമുള്ള പ്രതിബദ്ധതയുടെയും അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണ്. ആയതിനാല്‍ വൈകാരികമായ പ്രതികരണങ്ങള്‍ അതിന്‍റെ ശോഭ കെടുത്തുകയോ സഭാപ്രബോധനങ്ങളുടെ ആധികാരികതയുടെ മേല്‍ പോറല്‍ പോലും ഏല്‍പ്പിക്കുകയോ ചെയ്യുന്നില്ല. #{red->none->b->സമാപനം }# സാമൂഹ്യമാധ്യമങ്ങളില്‍ സീറോ മലബാര്‍ കുടുംബ പ്രേഷിതകേന്ദ്രത്തിന്‍റെ സര്‍വ്വേയെ വിമര്‍ശിച്ച് പോസ്റ്റിട്ടയാള്‍ ഇതൊരു സര്‍വ്വേയാണെന്നും ഈ സര്‍വ്വേയില്‍ വ്യക്തിപരമായ വിവരങ്ങള്‍ ചോദിച്ചിട്ടില്ലെന്നും മനസ്സിലാക്കിയില്ല എന്നത് അതിശയകരമാണ്. മാത്രവുമല്ല, ആഴമായ പഠനങ്ങള്‍ നടത്തുന്ന ഇത്തരം സര്‍വ്വേകള്‍ വ്യക്തികളുടെ വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ അവരുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷിക്കാറും കണ്ടെത്താറുമുണ്ട്. ലോകം മുഴുവനുമുള്ള എല്ലാ ഗവേഷണങ്ങളും മുന്നേറുന്നത് ഈ വിധം തന്നെയാണ്. സഭ ഈ വിഷയത്തില്‍ ചില അന്വേഷണങ്ങള്‍ നടത്തിയത് പോലും ചിലരെ ചൊടിപ്പിച്ചുവെന്നത് അതിനാല്‍ സംശയകരമാണ്. വ്യക്തിസ്വാതന്ത്ര്യം എന്നത് പരിധികളും ചോദ്യങ്ങളുമില്ലാത്ത ലൈംഗിജീവിതമാണെന്നും ധാര്‍മ്മികത എന്നത് ഓരോരുത്തരുടെയും മനസ്സില്‍ തോന്നുന്ന തികച്ചും ആപേക്ഷികമായ വികാരവിചാരണങ്ങളാണെന്നും കരുതുന്നവര്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ഇത്തരക്കാരുടെ നിലവാരമില്ലാത്തതും വൈകാരികവുമായ പ്രതികരണങ്ങളിലേക്ക് വിശ്വാസികള്‍ ആകൃഷ്ടരാകരുതെന്ന് സൂചിപ്പിക്കുക മാത്രം ചെയ്യുന്നു.
Image: /content_image/SocialMedia/SocialMedia-2018-05-01-06:37:46.jpg
Keywords: കുഞ്ഞ

7685
Category: 1
Sub Category:
Heading: പരിശുദ്ധാത്മാവിനായി നമ്മുടെ ഹൃദയം തുറക്കണം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യേശു പഠിപ്പിച്ച എല്ലാക്കാര്യങ്ങളും പരിശുദ്ധാത്മാവാണ് നമ്മുക്ക് വെളിപ്പെടുത്തി തരുന്നതെന്നും ആത്മാവിനായി നമ്മുടെ ഹൃദയം തുറക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സാന്താമാര്‍ത്താ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. യേശു പരിശുദ്ധാത്മാവിനെ ശിഷ്യര്‍ക്കു വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചു വിവരിക്കുന്ന, യോഹന്നാന്റെ സുവിശേഷത്തിലെ പതിനാലാം അധ്യായത്തില്‍നിന്നുള്ള വായനയെ അടിസ്ഥാനമാക്കിയാണ് പാപ്പ സന്ദേശം നല്‍കിയത്. മനുഷ്യരെല്ലാവരും ജിജ്ഞാസയുള്ളവരാണ്. കുട്ടികളില്‍ പ്രത്യേകിച്ചും. ഇന്നത്തെ സാഹചര്യത്തില്‍ കുട്ടികള്‍ മൊബൈല്‍ ഫോണുകളിലൂടെയും മറ്റും, വളരെ മോശമായ കാര്യങ്ങളിലേയ്ക്ക് എത്തിച്ചേരുന്നതിന് ഇടയാകുന്നുണ്ട്. ഇത്തരം ജിജ്ഞാസകളുടെ തടവറക്കാരായിത്തീരാതിരിക്കാന്‍ അവരെ നാം സഹായിക്കേണ്ടതുണ്ട്. അതേസമയം നല്ല ജിജ്ഞാസയെ പരിപോഷിപ്പിക്കേണ്ടതുമുണ്ട്. അപ്പസ്തോലന്മാരുടെ ജിജ്ഞാസ അത്തരത്തിലുള്ളതായിരുന്നു. രണ്ടു കാര്യങ്ങള്‍ ഇന്നു നമുക്കു കര്‍ത്താവിനോടു ചോദിക്കാം. ഒന്ന്, ജിജ്ഞാസയെ സ്വീകരിക്കുന്നതിനു തക്കവിധം നമ്മെ തന്നെ വിശുദ്ധീകരിക്കുക. അതിനായി, വിവേചന അറിവ് സ്വായത്തമാക്കുക, ഇതു ഞാന്‍ കാണേണ്ടതല്ല, ഇതേക്കുറിച്ചു ഞാന്‍ ചോദിക്കേണ്ടതല്ല തുടങ്ങിയ വിവിധ അവസ്ഥകളില്‍ കാര്യങ്ങളെക്കുറിച്ച് നിശ്ചയിക്കാന്‍ കഴിയുക. രണ്ടാമതായി, നമുക്കാവശ്യമായിരിക്കുന്നത് കൃപയാണ്. ദൈവീക കൃപയ്ക്കായി പരിശുദ്ധാത്മാവിനായി നമ്മുടെ ഹൃദയം തുറക്കുക. യേശു പഠിപ്പിച്ച എല്ലാക്കാര്യങ്ങളും പരിശുദ്ധാത്മാവ് നമ്മേ ഓര്‍മ്മപ്പെടുത്തുമെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2018-05-01-07:33:06.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

7686
Category: 18
Sub Category:
Heading: പാലാ രൂപത കത്തോലിക്ക കോണ്‍ഗ്രസ് ജന്മശതാബ്ദി സമ്മേളനം ഇന്ന്
Content: പാലാ: കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപതാസമിതിയുടെ നൂറാമതു ജന്മദിനാഘോഷ സമാപന സമ്മേളനം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനപള്ളി അങ്കണത്തില്‍ രൂപതാ പ്രസിഡന്റ് രാജീവ് കൊച്ചുപറന്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. രൂപത ഡയറക്ടര്‍ റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ ആമുഖപ്രസംഗം നടത്തും. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണവും സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ജൂബിലി സന്ദേശപ്രസംഗവും നടത്തും. സമ്മേളനത്തില്‍ രാമപുരം ഫൊറോനാ വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് സോജു അലക്‌സ്, സഭാതാരം ജോണ്‍ കച്ചിറമറ്റം, ജനറല്‍ സെക്രട്ടറി ഇമ്മാനുവല്‍ നിധീരി, എന്നിവര്‍ പ്രസംഗിക്കും. റബര്‍ കര്‍ഷക അവകാശപ്രഖ്യാപനം, ശതാബ്ദി സുവനീര്‍ പ്രകാശനം, മുന്‍കാല നേതാക്കളെ ആദരിക്കല്‍ എന്നിവ ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി നടത്തും. കാര്‍ഷിക പ്രമേയം സാബു പൂണ്ടിക്കുളവും മതേതരത്വ സംരക്ഷണപ്രമേയം ജോസ് വട്ടുകുളവും അവതരിപ്പിക്കും. സമ്മേളനത്തിനു മുന്നോടിയായി പാറേമാക്കല്‍ ഗോവര്‍ണദോര്‍ സ്മാരകത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുഷ്പചക്രം സമര്‍പ്പിക്കും. തുടര്‍ന്നു തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ കബറിടത്തില്‍ മണ്‍മറഞ്ഞുപോയ മുന്‍കാല നേതാക്കള്‍ക്കായി പ്രാര്‍ത്ഥനാശുശ്രൂഷയും നടത്തും. ശതാബ്ദി സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ രൂപത പ്രതിനിധി സമ്മേളനം പാലായില്‍ നടത്തിയിരിന്നു.
Image: /content_image/India/India-2018-05-01-08:13:19.jpg
Keywords: കോണ്‍

7687
Category: 9
Sub Category:
Heading: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്; മെയ് 5 ന് നവസുവിശേഷവത്ക്കരണത്തിന്റെ നവയുഗപ്പിറവിക്കായി എബ്ലൈസും ഏവൈക്ക് മാഞ്ചെസ്റ്ററും
Content: മാഞ്ചസ്റ്റർ: നാളത്തെ യൂറോപ്പ് ദൈവത്തിന്റെ സ്വന്തമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കത്തോലിക്കാ നവ സുവിശേഷവത്ക്കരണരംഗത്ത് ചരിത്രം കുറിക്കാൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് മെയ് 5ന് മുഴുവനാളുകളെയും യേശുനാമത്തിൽ മാഞ്ചെസ്റ്ററിലേക്കു ക്ഷണിക്കുന്നു . പുതുതലമുറയുടെ അഭിരുചിയെ യഥാർത്ഥ ക്രിസ്തീയ ജീവിതത്തിനനുസൃതമാകുംവിധം വഴിതിരിച്ചുവിട്ടുകൊണ്ട് യുവത്വത്തിന്റെ വിശ്വാസ പ്രഖ്യാപനം ലോകത്തിനുകാണിച്ചുകൊടുക്കുന്ന എബ്ലേസ് 2018 ഇത്തവണ ആത്മാഭിഷേകത്തിന്റെ പുത്തൻ രൂപഭാവവുമായി ഏറെ പുതുമകളോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന എവൈക് മാഞ്ചെസ്റ്ററിനൊപ്പം മെയ് 5 ന് മാഞ്ചസ്റ്ററിൽ നടക്കും. ഇരു കൺവെൻഷനുകൾക്കുമായുള്ള പ്രത്യേക പ്രാർത്ഥനാ ഒരുക്കങ്ങൾ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യൂകെയിലെമ്പാടും നടന്നുവരുന്നു.ഇരുപത്തിനാലുമണിക്കൂർ തുടർച്ചയായ കുരിശിന്റെ വഴി മാഞ്ചസ്റ്ററിൽ ഇന്നലെ വൈകിട്ട് പൂർത്തിയായി. എബ്ലൈസിനെപ്പറ്റിയുള്ള പ്രത്യേക വീഡിയോ പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക ഭക്തിയും വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിച്ചുകൊണ്ട് നടക്കുന്ന എവൈക് മാഞ്ചസ്റ്റർ ബൈബിൾ കൺവെൻഷൻ റവ.ഫാ.സോജി ഓലിക്കൽ നയിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്കുശേഷം 2വരെ നടക്കുന്ന കൺവെൻഷനിലേക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് 3.30 മുതൽ രാത്രി 7.30 വരെ നടക്കുന്ന എബ്ലേസ് 2018 ന് പ്രവേശനത്തിന് ഒരാൾക്ക് 10പൗണ്ട് എന്നനിരക്കിൽ പ്രത്യേക പാസ്സ് ഏർപ്പെടുത്തിയിട്ടുണ്ട്. ഫാമിലി പാസ്സ് 30 പൗണ്ടാണ്. ലൈവ് മ്യൂസിക്, സേക്രഡ് ഡ്രാമ, പ്രയ്‌സ് ആൻഡ് വർഷിപ് , ആത്മീയ പ്രചോദനമേകുന്നു ജീവിത സാക്ഷ്യങ്ങൾ എന്നിവയുൾക്കൊള്ളുന്ന പ്രോഗ്രാം ആധുനിക ശബ്ദ, ദൃശ്യ സാങ്കേതികസംവിധാനങ്ങളോടെ ഒരുക്കിക്കൊണ്ട് കുട്ടികൾക്കും യുവതീയുവാക്കൾക്കും ക്രിസ്തുവിനെ പകർന്നുനൽകാൻ ഒരുങ്ങുകയാണ് ഫാ.സോജി ഓലിക്കലും അഭിഷേകാഗ്നി മിനിസ്‌ട്രീസും. മെയ് 5 ന് നടക്കുന്ന കൺവെൻഷനിലേക്കും എബ്ലേസിലേക്കും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു. എബ്ലേസ് ടിക്കറ്റുകൾക്കായി www.sehionuk.org എന്ന വെബ്സൈറ്റിലോ 07443 630066 എന്ന നമ്പറിൽ രാജു ചെറിയാനെയോ ബന്ധപ്പെടാവുന്നതാണ്. #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: }# ക്ലമൻസ് നീലങ്കാവിൽ 07949 499454 <br> രാജു ആന്റണി 07912 217960 #{red->none->b-> അഡ്രസ്സ്: }# AUDACIOUS CHURCH <br> TRINITY WAY <br> SALFORD <br> MANCHESTER M3 7 BD
Image: /content_image/Events/Events-2018-05-01-08:45:38.jpg
Keywords: സെഹിയോ

7688
Category: 1
Sub Category:
Heading: ദുരിതമനുഭവിക്കുന്ന ക്രൈസ്തവരുടെ കണ്ണീരൊപ്പിക്കൊണ്ട് ‘റോമന്‍ റണ്ണേഴ്സ്’
Content: റോം: ഇറാഖിലും സിറിയയിലും ദുരിതമനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുവാന്‍ റിലേ ഓട്ടവുമായി സെമിനാരി വിദ്യാര്‍ത്ഥികള്‍. റോമിലെ നോര്‍ത്ത് അമേരിക്കന്‍ കോളേജില്‍ പഠിക്കുന്ന അമേരിക്കന്‍ സെമിനാരി വിദ്യാര്‍ത്ഥികളാണ് സഹനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി റിലേ ഓട്ടം സംഘടിപ്പിച്ചത്. ‘റോമന്‍ റണ്ണേഴ്സ് ’ എന്ന് പേര് നല്‍കിയ ടീമില്‍ 12 സെമിനാരി വിദ്യാര്‍ത്ഥികളാണു ഉണ്ടായിരിന്നത്. തങ്ങള്‍ സ്വരൂപിച്ച പണം അന്താരാഷ്‌ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ (ACN) വഴി വിശ്വാസത്തിന്റെ പേരില്‍ സഹനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് എത്തിക്കുവാനാണ് ഇവരുടെ പദ്ധതി. ടീമിലെ ഓരോ അംഗവും 15 മൈലുകള്‍ വീതം ഓടിയാണ് 242 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയത്. വാഷിംഗ്‌ടണ്‍ ഡി.സി, ലൂയിസിയാന, ലോവാ, അര്‍ലിംഗ്ടന്‍, വിര്‍ജീനിയ ഉള്‍പ്പെടെ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് റോമന്‍ റണ്ണേഴ്സ് ടീമംഗങ്ങള്‍. റോമന്‍ റണ്ണേഴ്സിന്റെ റിലേ ഓട്ടപരമ്പരയിലെ നാലാമത്തെ ഓട്ടമാണിത്. ഇത് രണ്ടാം പ്രാവശ്യമാണ് സമാഹരിക്കുന്ന പണം സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ക്രിസ്ത്യാനികള്‍ക്കായി ചിലവഴിക്കുന്നത്. ഇത്തവണത്തെ സംഭാവനയും സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ക്രിസ്ത്യാനികള്‍ക്കായി നല്‍കണമെന്ന് വെളിപ്പെട്ടത് പ്രാര്‍ത്ഥനാമദ്ധ്യേയായിരിന്നുവെന്ന് സെമിനാരി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആര്‍ക്ക് വേണ്ടിയാണോ താന്‍ ഓടുന്നത്, അവരെ താന്‍ ഒരിക്കലും കണ്ടിട്ടില്ലായെന്നും എങ്കിലും തന്റെ പ്രവര്‍ത്തികളിലൂടെ അവരെ സ്നേഹിക്കുവാനും സഹായിക്കുവാനും തനിക്ക് കഴിയുമെന്നും പരിപാടിയില്‍ പങ്കെടുത്ത കാരവേ പറഞ്ഞു. ഒരു ചെറിയ കാരുണ്യപ്രവര്‍ത്തിയിലൂടെയും നമുക്ക് നമ്മുടെ അയല്‍ക്കാരെ സ്നേഹിക്കുവാന്‍ കഴിയും. ഇത്തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തികളാണ് ആഗോള സഭയെ ഒന്നിപ്പിക്കുന്നത്. നമുക്ക് ഒരിക്കലും നേരിട്ട് സഹായിക്കുവാന്‍ കഴിയാത്തവരെ സഹായിക്കുവാനുള്ള അവസരമാണ് ഇതുപോലെയുള്ള ഈ ലളിതമായ പ്രവര്‍ത്തികൊണ്ട് നമുക്ക് ലഭിച്ചിരിക്കുന്നത്. കാരവേ വിവരിച്ചു ഇറാഖിലെ ക്രിസ്ത്യാനികള്‍ വംശഹത്യക്കിരയായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത ശരിവച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയുടേയും, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റേയും റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരിന്നു. പതിനായിരകണക്കിന് ക്രിസ്ത്യാനികളാണ് മധ്യപൂര്‍വ്വേഷ്യയില്‍ ഭവനരഹിതരായിരിക്കുന്നത്. അതേ സമയം ഇറാഖ്, സിറിയ രാജ്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് നേതൃത്വം വഹിക്കുന്നതില്‍ ഭൂരിഭാഗവും ക്രൈസ്തവ സന്നദ്ധ സംഘടനകളാണ്. തങ്ങളുടെ റിലേ ഓട്ടം അനേകരുടെ കണ്ണീരൊപ്പും എന്ന പ്രതീക്ഷയിലാണ് സെമിനാരി വിദ്യാര്‍ത്ഥികള്‍.
Image: /content_image/News/News-2018-05-01-09:43:13.jpg
Keywords: സിറി, ഇറാഖ

7689
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയെ അപലപിച്ച് ഡൊണാള്‍ഡ് ട്രംപ്
Content: വാഷിംഗ്ടൺ: നൈജീരിയായിൽ നടന്ന ക്രൈസ്തവ കൂട്ടക്കൊലയെ രൂക്ഷമായ രീതിയില്‍ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്രൈസ്തവ നരഹത്യ ഗൗരവപൂർണമാണെന്നും ഒരിക്കലും അമേരിക്കയ്ക്ക് ഇത് അംഗീകരിക്കുവാന്‍ കഴിയുകയില്ലായെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടൺ വൈറ്റ് ഹൗസിൽ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവാലയങ്ങൾക്കും ക്രൈസ്തവർക്കും നേരെ നടക്കുന്ന ആക്രമണ പരമ്പരകളിൽ ഖേദം പ്രകടിപ്പിച്ച ട്രംപ് നൈജീരിയന്‍ ഭരണകൂടം ജാഗ്രത പുലർത്തണമെന്നും വ്യക്തമാക്കി. "നൈജീരിയൻ പ്രതിസന്ധി തരണം ചെയ്യാൻ അമേരിക്ക പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്. തങ്ങള്‍ ഇതിന്‍ മുന്‍പും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. തീവ്രവാദം തടയാനാണ് തങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ചകള്‍ നടത്തുന്നത്. നൈജീരിയായില്‍ ക്രൈസ്തവ വിശ്വാസികള്‍ അതിദാരുണമായി വീണ്ടും വീണ്ടും കൊല്ലപ്പെടുന്നു. ഇതിന് ഒരു അവസാനം വേണം. അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ ഏറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ഇടപെടല്‍ തടയാന്‍ അമേരിക്ക നിര്‍ണ്ണായക ഇടപെടല്‍ നടത്തിയെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അതേസമയം, ക്രൈസ്തവ നരഹത്യ തടയാൻ ഗവൺമെന്റ് നടപടികൾ ശക്തമാക്കിയെന്നായിരിന്നു പ്രസിഡന്റ് ബുഹാരിയുടെ പ്രതികരണം. ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ.സി.സി) എന്ന ക്രൈസ്തവ സന്നദ്ധ സംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നൈജീരിയയില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മാത്രം കൊല്ലപ്പെട്ടത് 225-ല്‍ അധികം ക്രൈസ്തവരാണ്. ഫുലാനി ഹെർഡ്സ്മാൻ എന്ന ഇസ്ളാമിക ഗോത്ര തീവ്രവാദ സംഘമാണ് ഭൂരിഭാഗം ആക്രമണങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. കഴിഞ്ഞ ആഴ്ച വടക്കന്‍ ബെനുവില്‍ കത്തോലിക്ക ദേവാലയത്തിലുണ്ടായ വെടിവയ്പില്‍ രണ്ട് വൈദികര്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടിരിന്നു. തുടര്‍ന്നു ക്രൈസ്തവ ഗ്രാമത്തിലും അക്രമം അരങ്ങേറി. ക്രൈസ്തവ ഭവനങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെത്തുടർന്ന് ആയിരകണക്കിന് കുടുംബങ്ങൾ ഇതിനോടകം പലായനം ചെയ്തിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഗുരുതരമെങ്കിലും നൈജീരിയൻ ഭരണകൂടവും പാശ്ചാത്യ മാധ്യമങ്ങളും പ്രശ്നത്തിൽ മൗനം അവലംബിക്കുകയാണെന്നും നേരത്തെ ആക്ഷേപം ഉയര്‍ന്നിരിന്നു. ഈ സാഹചര്യത്തില്‍ വന്നിരിക്കുന്ന ട്രംപിന്റെ പ്രസ്താവനയെ ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവ ലോകം നോക്കിക്കാണുന്നത്.
Image: /content_image/News/News-2018-05-01-11:35:02.jpg
Keywords: ട്രംപ, യുഎസ് പ്രസി