Contents
Displaying 7391-7400 of 25130 results.
Content:
7700
Category: 18
Sub Category:
Heading: തൊഴിലിന്റെ മഹത്വം വിളിച്ചോതി ചങ്ങനാശേരി അതിരൂപതയുടെ റാലി
Content: ചങ്ങനാശേരി: തൊഴിലിന്റെ മഹത്വം വിളിച്ചോതിയും തൊഴിലാളിയുടെ കരുത്ത് തെളിയിച്ചും കേരള ലേബര്‍ മൂവ്‌മെന്റ് അതിരൂപതാ സമിതിയുടെ നേതൃത്വത്തില്‍ ചങ്ങനാശേരിയില്‍ മെയ് ദിനറാലി നടന്നു. അയര്‍ക്കുന്നം മുതല്‍ അന്പൂരിവരെ വ്യാപിച്ചുകിടക്കുന്ന ചങ്ങനാശേരി അതിരൂപതയിലെ മുന്നൂറ് യൂണിറ്റുകളില്‍ നിന്നുള്ള ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ യൂണിഫോമുകളിലാണ് റാലിയില്‍ അണിനിരന്നത്. പതാകകളും മുത്തുക്കുടകളും തൊഴില്‍, കാര്‍ഷിക, സാമൂഹ്യ രംഗങ്ങളിലെ വിവിധ വിഷയങ്ങള്‍ പ്രമേയമായ ഫ്‌ളോട്ടുകളും റാലിയെ വര്‍ണാഭമാക്കി. അരമനപടിയില്‍ നിന്ന് ആരംഭിച്ച റാലി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി നഗരത്തിലെ സെന്‍ട്രല്‍ ജംഗ്ഷനിലൂടെ എസ്ബി കോളജിലെ കാവുകാട്ടു ഹാളില്‍ എത്തിയതിനെതുടര്‍ന്ന് നടന്ന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ ഉദ്ഘാടനം ചെയ്തു. ഓരോ പൗരനും തൊഴിലിന്റെ മഹത്വം മനസിലാക്കണമെന്നും ലോകത്തിന്റെ വളര്‍ച്ച തൊഴിലിന്റെയും അധ്വാനത്തിന്റെയും ഫലമാണെന്നും മാര്‍ പവ്വത്തില്‍ ഉദ്‌ബോധിപ്പിച്ചു. ജോലി ചെയ്യാത്ത സമൂഹങ്ങളില്‍ സമൃദ്ധി ഉണ്ടാകില്ല മദ്യമെന്ന സാമൂഹ്യ വിപത്തിനെതിരെ പോരാടാന്‍ തൊഴിലാളി സമൂഹ ശ്രദ്ധ പുലര്‍ത്തണമെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2018-05-03-06:39:25.jpg
Keywords: ചങ്ങനാ

7701
Category: 18
Sub Category:
Heading: മാര്‍ ക്രിസോസ്റ്റം സമൂഹത്തിനു മുഴുവന്‍ പ്രചോദനം: കേന്ദ്ര ആഭ്യന്തരമന്ത്രി
Content: തിരുവനന്തപുരം: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന്റെ ജീവിതം ക്രൈസ്തവ സമുദായത്തിനും മാത്രമല്ല, മുഴുവന്‍ സമൂഹത്തിനും പ്രചോദനം പകരുന്നതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. നൂറു വയസു പൂര്‍ത്തിയാക്കിയ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തയ്ക്കു തിരുവനന്തപുരത്തു നല്‍കിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തെയും മാനവകുലത്തെയും സേവിക്കുന്നതു വഴി ദൈവാരാധന സാധ്യമാകുമെന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. തന്റെ വിശ്വാസങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ടുതന്നെ എല്ലാ വിഭാഗീയ ചിന്തകളില്‍നിന്നും മുക്തനായി പ്രവര്‍ത്തിക്കാന്‍ മാര്‍ ക്രിസോസ്റ്റത്തിന് സാധിച്ചു. പ്രാര്‍ത്ഥനയുടെ ആള്‍രൂപമായ മാര്‍ ക്രിസോസ്റ്റം ഒരു സാമൂഹിക പരിഷ്‌കര്‍ത്താവുകൂടിയാണ്. പത്മവിഭൂഷണ്‍ നല്‍കുക വഴി അദ്ദേഹത്തെ ആദരിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകളെ അംഗീകരിക്കുക കൂടിയാണ് കേന്ദ്ര ഗവണ്‍മെന്റ് ചെയ്തതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. സന്മാര്‍ഗത്തിന്റെയും സാമൂഹിക ബോധത്തിന്റെയും പാഠങ്ങളാണു ക്രിസോസ്റ്റം തിരുമേനി സമൂഹത്തിനു പകര്‍ന്നു നല്‍കിയതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സ്വാഗതം ആശംസിച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത്, ശശി തരൂര്‍ എംപി, വി. മുരളീധരന്‍ എംപി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മലങ്കര കത്തോലിക്കാസഭ തിരുവനന്തപുരം മേജര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജേക്കബ് പുന്നൂസ്, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്വി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/India/India-2018-05-03-07:02:31.jpg
Keywords: ക്രിസോ

7702
Category: 1
Sub Category:
Heading: മകളുടെ സ്ഥൈര്യലേപന സ്വീകരണം ട്വിറ്ററില്‍ പങ്കുവച്ച് അമേരിക്കന്‍ താരങ്ങള്‍
Content: കാലിഫോര്‍ണിയ: മകളുടെ സ്ഥൈര്യലേപന സ്വീകരണം സോഷ്യല്‍ മീഡിയായില്‍ പങ്കുവച്ച് അമേരിക്കന്‍ താര ദമ്പതികളായ ജിം ഗാഫിഗനും പത്നിയായ ജിയാന്നിയും. താരങ്ങളുടെ മൂത്ത മകള്‍ മാരി കഴിഞ്ഞ ദിവസമാണ് സ്ഥൈര്യലേപനം സ്വീകരിച്ചു വിശ്വാസം സ്ഥിരീകരിച്ചത്. തുടര്‍ന്നു തങ്ങളുടെ കത്തോലിക്ക വിശ്വാസം മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രഘോഷിച്ചുകൊണ്ട് ജിം ഗാഫിഗനും ജിയാന്നിയും ചിത്രം ട്വിറ്ററില്‍ പങ്കുവെക്കുകയായിരിന്നു. അടുത്ത പടി കന്യാസ്ത്രീ മഠമാണെന്നും ചിത്രത്തോടുപ്പമുള്ള കുറിപ്പില്‍ പറയുന്നുണ്ട്. “ഞങ്ങളുടെ മൂത്ത മകള്‍ക്ക് ആനന്ദകരമായ സ്ഥൈര്യലേപനം ആശംസിക്കുന്നു. അടുത്ത പടി, മഠത്തില്‍ ചേരല്‍. ഇതിനു മുന്‍കൈ എടുത്ത എമിലിചെന്നിക്കിനു നന്ദി” എന്നാണ് ഗാഫിഗാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ഗാഫിഗന്റെ പോസ്റ്റിന് ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ചുകൊണ്ട് കമന്റുകള്‍ നല്‍കുന്നത്. ഹോളിവുഡ് നടിയും കത്തോലിക്കാ വിശ്വാസിയുമായ പട്രീഷ്യ ഹീറ്റണ്‍ ഗാഫിഗന്‍ ദമ്പതികള്‍ക്ക് അഭിനന്ദനം അറിയിച്ചു ട്വീറ്റ് ചെയ്തിട്ടുണ്ട്. ആശംസയോടൊപ്പം മാരിയുടെ സ്ഥൈര്യലേപന നാമമെന്താണെന്നും പട്രീഷ്യ ട്വീറ്റില്‍ ആരാഞ്ഞു. അതേസമയം ജിം ഗാഫിഗന്‍ കൊമേഡിയന്‍ താരം ആയതിനാല്‍ മകള്‍ കന്യാസ്ത്രീ മഠത്തില്‍ ചേരുമെന്ന് പറഞ്ഞിരിക്കുന്നത് തമാശയാണെന്നാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല. ‘ദി ജിം ഗാഫിഗന്‍ ഷോ’ എന്ന ജീവചരിത്രപരമായ ടി.വി. ഷോയിലൂടെ പ്രസിദ്ധനായ ഗാഫിഗന്‍ തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്നതില്‍ മടി കാണിക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ്. ദൈവീക കാരുണ്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഡോക്യുമെന്ററിയിലും ജിം ഗാഫിഗന്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2016-ല്‍അമേരിക്കയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയില്‍ ഗാഫിഗന്‍ ദമ്പതികള്‍ നടത്തിയ പ്രഭാഷണം ശ്രദ്ധ പിടിച്ചു പറ്റിയിയിരിന്നു.
Image: /content_image/News/News-2018-05-03-08:11:04.jpg
Keywords: സ്ഥൈര്യ

7703
Category: 24
Sub Category:
Heading: വിവാഹമെന്ന കൂദാശയും സഭയുടെ നിയമങ്ങളും
Content: വിവാഹവും അതിനോടനുബന്ധിച്ചുള്ള മറ്റ് ആഘോഷങ്ങളും ഓരോ കുടുംബത്തിനും വളരെ പ്രധാനപ്പെട്ട സന്തോഷവേളകളാണ്. കുടുംബത്തിലെ ഒരംഗം വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നതിന്‍റെ സന്തോഷം കുടുംബാംഗങ്ങളും സുഹൃത്തുക്കളും അയല്‍ക്കാരും ചേര്‍ന്ന് പങ്കുവെയ്ക്കുന്നത് ശ്ലാഘനീയമായ കാര്യമാണ്. എന്നാല്‍ വിവാഹം ബാഹ്യമായ ആഘോഷങ്ങളുടെ മാത്രം അവസരമല്ല. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു കൂദാശയാണ്. ഒരു പുരുഷനും ഒരു സ്ത്രീയും ദൈവസന്നിധിയില്‍ വച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം ഏര്‍പ്പെടുന്ന ഉടമ്പടിയാണ് വിവാഹം. അതുകൊണ്ടുതന്നെ വിവാഹത്തിന്‍റെ ആത്മീയതലത്തിന് ബാഹ്യാഘോഷങ്ങളെക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. സുദൃഢമായ വിവാഹങ്ങള്‍ ഉണ്ടാകണം എന്ന വ്യഗ്രതയുള്ളതുകൊണ്ടാണ് സഭയും രാഷ്ട്രവും വിവാഹത്തിന്‍റെ സാധ്യതയ്ക്കും പരിരക്ഷയ്ക്കുമായി വിവിധ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. വിവാഹബന്ധങ്ങള്‍ വളരെ പെട്ടെന്ന് തകര്‍ന്നുപോകുന്ന ഇക്കാലത്ത്, ഈ നിയമങ്ങള്‍ ശ്രദ്ധയോടെ പാലിക്കുന്നത് ചില മുന്‍കരുതലുകള്‍ എടുക്കാന്‍ വധൂവരന്മാരെ സഹായിക്കും. തിരക്കുപിടിച്ചുനടത്തുന്ന വിവാഹങ്ങളുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചുവരുന്നുണ്ട്. വധൂവരന്മാരുടെ ജോലിയും അവധി കിട്ടാനുള്ള ബുദ്ധിമുട്ടുകളുംമൂലം എല്ലാ നിയമങ്ങളും പാലിച്ച് വിവാഹം നടത്തുന്നതിന് പലപ്പോഴും സാധിക്കാതെ വരാറുണ്ട്. അത് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിക്കൊണ്ടുതന്നെ ഇത്തരം ആളുകളുടെ സാഹചര്യങ്ങള്‍ പരിഗണിച്ച് നിയമങ്ങളില്‍ ഇളവുനല്‍കാനുള്ള സാധ്യത സഭ നല്‍കുന്നുണ്ട്. മനസമ്മതവും വിവാഹപരസ്യവുമായി ബന്ധപ്പെട്ട ചില നിയമങ്ങള്‍ ലഘൂകരിക്കണമെന്നും വ്യക്തത വരുത്തണമെന്നുമുള്ള ആവശ്യം നിരവധിയാളുകള്‍ ഉന്നയിച്ചതിന്‍റെ വെളിച്ചത്തില്‍ തലശ്ശേരി, മാനന്തവാടി, താമരശ്ശേരി രൂപതകളിലെ അഭിവന്ദ്യ പിതാക്കന്മാരും കൂരിയ അംഗങ്ങളും കൂടിയാലോചിച്ച് വിവാഹനിയമങ്ങളെ സംബന്ധിച്ച് താഴെപ്പറയുന്ന ചില വിശദീകരണങ്ങള്‍ നല്‍കുകയാണ്. 1. മനസമ്മതം നടത്തിയശേഷം മൂന്ന് ഞായറാഴ്ചകളിലോ കടമുള്ള ദിവസങ്ങളിലോ വിവാഹപരസ്യം നടത്തിയതിനുശേഷമാണ് സാധാരണയായി വിവാഹം നടത്തേണ്ടത്. അതുകൊണ്ട് മനസ്സമ്മതത്തിന്‍റെയും വിവാഹത്തിന്‍റെയും തീയതികള്‍ നിശ്ചയിക്കുമ്പോള്‍ രണ്ട് ചടങ്ങുകള്‍ക്കുമിടയില്‍ മൂന്ന് ഞായറാഴ്ചകളെങ്കിലും ഉണ്ട് എന്ന് ഉറപ്പുവരുത്തണം. 2. എന്നാല്‍ ഈ നിയമം കൃത്യമായി പാലിക്കാന്‍ വധൂവരന്മാര്‍ക്ക് ഗൗരവതരമായ അസൗകര്യങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇളവിനായി അപേക്ഷിക്കാവുന്നതാണ്. രണ്ടുതരത്തിലുള്ള ഇളവുകളാണ് ലഭിക്കാവുന്നത്. ഒന്നാമത്തേത് വിവാഹപരസ്യങ്ങളുടെ എണ്ണം കുറയ്ക്കലാണ്. തക്കതും ന്യായവുമായ കാരണമുള്ളപ്പോള്‍ വിവാഹപരസ്യം ഒരു പ്രാവശ്യം കുറയ്ക്കുന്നതിന് ഇടവക വികാരിയ്ക്കും രണ്ടുവിളിച്ചുചൊല്ലല്‍ കുറയ്ക്കുന്നതിന് ഫൊറോന വികാരിയ്ക്കും സാധിക്കും. ഫൊറോന വികാരിയില്‍നിന്നും അനുവാദം വാങ്ങി ഒന്നുമാത്രം വിളിച്ചുചൊല്ലി വിവാഹം നടത്തുമ്പോള്‍ മനസ്സമ്മതത്തിനും വിവാഹത്തിനുമിടയില്‍ 5 ദിവസത്തെ ഇടവേളയെങ്കിലും ഉണ്ടായിരിക്കണം. ഇത്തരത്തിലുള്ള അനുവാദത്തിനായി രേഖാമൂലം ബഹു. വികാരിക്കോ ഫൊറോന വികാരിക്കോ അപേക്ഷ നല്‍കണം. ഇവര്‍ ഈ അധികാരത്തെ വിവേചനപൂര്‍വ്വം ഉപയോഗിക്കണം. ലാഘവത്തോടെ എല്ലാ അപേക്ഷകളിലും അനുവാദം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. രണ്ടാമതായി ലഭിക്കാവുന്ന ഇളവ് മനസ്സമ്മതത്തിനുമുമ്പ് വിവാഹപരസ്യം ആരംഭിക്കാനുള്ള അനുവാദമാണ്. വധൂവരന്മാര്‍ക്ക് വിവാഹത്തിന് മുന്നു ഞായറാഴ്ചകള്‍ക്ക് മുമ്പ് മനസ്സമ്മതത്തിനായി ഹാജരാകാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ ഇടവകയില്‍ നിന്നും ലഭിക്കുന്ന പ്രത്യേക ഫോറത്തില്‍ വധൂവരന്മാര്‍, അവരുടെ മാതാപിതാക്കന്മാര്‍, വികാരിയച്ചന്‍ എന്നിവര്‍ ഒപ്പിട്ട അപേക്ഷ നല്‍കി ഫൊറോന വികാരിയില്‍ നിന്നും മനസ്സമ്മതത്തിനു മുമ്പ് വിളിച്ചു ചൊല്ലാനുള്ള അനുവാദം വാങ്ങാവുന്നതാണ്. മുന്‍കൂട്ടി മൂന്ന് വിളിച്ചുചൊല്ലുന്ന അവസരത്തില്‍ മനസ്സമ്മതത്തിനും വിവാഹത്തിനും ഇടയില്‍ അഞ്ച് ദിവസത്തെ ഇടവേള വേണം എന്ന് നമ്മുടെ അതിരൂപതയില്‍ നിലനിന്നിരുന്ന നിബന്ധന ഒഴിവാക്കുന്നു. എന്നാല്‍ ഈ അനുവാദം മൂന്നു പ്രാവശ്യം വിളിച്ചുചൊല്ലാനുള്ള സാഹചര്യം ഉള്ളപ്പോള്‍ മാത്രമേ നല്‍കുകയുള്ളൂ എന്ന് ഓര്‍മ്മിക്കണം. 3. മനസ്സമ്മതത്തിന്‍റെയും വിവാഹത്തിന്‍റെയും തീയതികള്‍ നിശ്ചയിക്കുന്നതിനുമുമ്പ് വികാരിയച്ചനുമായി കൂടി ആലോചന നടത്തേണ്ടതാണ്. പ്രത്യേകിച്ച് ഏതെങ്കിലും തരത്തിലുള്ള ഒഴിവുകള്‍ ആവശ്യമുള്ള പക്ഷം അനുവാദം ലഭിച്ചശേഷം മാത്രമേ തീയതികള്‍ നിശ്ചയിക്കാന്‍ പാടുള്ളൂ. 4. മനസ്സമ്മതം രണ്ട് കുടുംബങ്ങളിലെയും ഏറ്റവുമടുത്ത ആളുകള്‍ മാത്രം സംബന്ധിക്കുന്ന സ്വകാര്യമായ ഒരു ചടങ്ങായി നടത്തുന്നതാണ് നല്ലത്. മനസ്സമ്മതത്തിന്‍റെ ദിവസം വിവാഹിതരാകാന്‍ പോകുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പരസ്പരം കാണാനും സംസാരിക്കാനും മനസിലാക്കാനുമുള്ള അവസരമുണ്ടാകണം. ഓഡിറ്റോറിയത്തില്‍ വച്ച് വളരെയധികം ആളുകളെ വിളിച്ച് സദ്യകൊടുക്കുമ്പോള്‍ ഈ ലക്ഷ്യം നിറവേറാതെ വരും. അതുകൊണ്ട് വധുവിന്‍റെ ഗൃഹത്തില്‍ വച്ച് അന്നത്തെ സദ്യ നടത്തുന്നതാണ് നല്ലത്. മനസമ്മതത്തിനും വിവാഹത്തിനുമിടയിലുള്ള കാലയളവ് കൂടുതല്‍ അന്വേഷണത്തിനും മനസിലാക്കലിനുമുള്ള അവസരമാണ്. വധുവിന്‍റെ വീട്ടിലെ ആഘോഷം ഒത്തുകല്യാണത്തിനുപകരം വിവാഹത്തലേന്നോ പിറ്റേന്നോ നടത്തുന്നതാണ് കൂടുതല്‍ അഭികാമ്യം. മനസ്സമ്മതത്തോടൊപ്പം വി. കുര്‍ബാന അര്‍പ്പിക്കുന്ന പതിവ് സഭയില്‍ ഇല്ല എന്നും ഓര്‍മ്മപ്പെടുത്തട്ടെ. 5. ശനിയാഴ്ചകളില്‍ വിവാഹം നടത്തുന്നവര്‍ തലേദിവസത്തെ ആഘോഷങ്ങളില്‍ വെള്ളിയാഴ്ചത്തെ മാംസവര്‍ജ്ജനം ലംഘിക്കാന്‍ പാടില്ല. 6. ദൈവാലയത്തില്‍ വിവാഹകര്‍മ്മങ്ങളുടെ ആദ്യാവസാനം പങ്കെടുത്ത് വധൂവരന്മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ക്ക് ആശംസകളര്‍പ്പിക്കുകയും ചെയ്യുക എന്നത് ക്ഷണിക്കപ്പെടുന്ന അതിഥികളുടെ ഉത്തരവാദിത്വമാണ്. തിരക്കുപിടിച്ച് സദ്യകഴിച്ച് കടന്നുപോകുന്നരീതി ശരിയാണോ എന്ന് നാം പരിശോധിക്കണം. 7. ദൈവാലയത്തിന്‍റെ വിശുദ്ധി, അച്ചടക്കം, ഭക്തി എന്നിവയ്ക്കു ചേരാത്ത വസ്ത്രധാരണരീതി, ഫ്ളവര്‍ ഗേള്‍സ് തുടങ്ങിയവ ഒഴിവാക്കണം. വീഡിയോ, ഫോട്ടോഗ്രാഫര്‍മാരുടെയും വസ്ത്രധാരണവും പെരുമാററവും ദൈവാലയത്തിലെ ഭക്താന്തരീക്ഷത്തിന് ചേര്‍ന്നതായിരിക്കണം. അവര്‍ ഏതെങ്കിലും ഒരു ഭാഗത്ത് ഒതുങ്ങി നിന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് തടസ്സമോ അലോരസമോ സൃഷ്ടിക്കാതെ ശാന്തമായി ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടതാണ്. 8. വിവാഹവേളയില്‍ ഗായകര്‍ സമൂഹത്തിനും ചേര്‍ന്നുപാടാവുന്ന ഗാനങ്ങള്‍ ആലപിക്കുകയും സമൂഹത്തെ പ്രാര്‍ത്ഥിക്കാന്‍ സഹായിക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്ത്വമെന്ന് ഓര്‍മ്മിക്കുകയും ചെയ്യണം. വിവാഹാഘോഷങ്ങള്‍ അതിനുശേഷമുള്ള ദമ്പതികളുടെ മുന്നോട്ടുള്ള ജീവിതത്തിന് സന്തോഷവും നല്ല ഓര്‍മ്മകളും പ്രദാനം ചെയ്യുന്നതാകണം. ആഢംബരവും ധൂര്‍ത്തും പരമാവധി ഒഴിവാക്കാം. കടംവാങ്ങിയും വലിയസദ്യകള്‍ നടത്തേണ്ട ആവശ്യമുണ്ടോ എന്ന് ആത്മശോധന ചെയ്യാം. വിവാഹാഘോഷങ്ങളില്‍ നിന്ന് മദ്യത്തെ പൂര്‍ണ്ണമായി മാറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കണം. എല്ലാ ബാഹ്യമായ ആഘോഷങ്ങള്‍ക്കും ഉപരിയായി ദൈവാലത്തില്‍ നടക്കുന്ന കൗദാശിക ആഘോഷമാണ് പ്രധാനപ്പെട്ടതെന്നും അതിനായി ആത്മീയ ഒരുക്കത്തോടെ വിവാഹവേദിയിലണയണമെന്നും വധൂവരന്മാരെ ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. നസ്രസ്സിലെ തിരുക്കുടുംബത്തിന്‍റെ മാതൃകയില്‍ സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബജീവിതം നയിക്കാന്‍ എല്ലാ ദമ്പതിമാര്‍ക്കും സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഉത്തമദമ്പതിമാരായ വി. യൗസേപ്പിതാവും പരിശുദ്ധ കന്യകാമറിയവും നിങ്ങള്‍ക്ക് തുണയും മദ്ധ്യസ്ഥരും ആയിരിക്കട്ടെ. (മാനന്തവാടി രൂപതാ കാര്യാലയത്തില്‍നിന്ന് 2018 ഏപ്രില്‍ മാസം 20-ന് നല്‍കപ്പെട്ടത്)
Image: /content_image/SocialMedia/SocialMedia-2018-05-03-08:54:47.jpg
Keywords: വിവാഹ

7704
Category: 1
Sub Category:
Heading: ഉത്തര കൊറിയയിൽ തടവിലായ ക്രൈസ്തവരുടെ മോചനത്തിന് പ്രതീക്ഷയേറുന്നു
Content: പ്യോംങ്യാംഗ്: ഉത്തര കൊറിയയിൽ ബന്ദികളാക്കപ്പെട്ട അമേരിക്കൻ ക്രൈസ്തവരുടെ മോചന സാധ്യതകള്‍ക്കു വഴി തുറന്നതായി റിപ്പോര്‍ട്ട്. കിം ഡോങ്ങ് - ചുൽ, കിം സാങ്ങ് ഡക്, കിം ഹാക്ക് സോങ്ങ് എന്നീ ക്രൈസ്തവരുടെ മോചനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതിരോധ വകുപ്പ് വിവരങ്ങള്‍ നല്‍കിയതായി സിബിഎൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. മോചനത്തിന് മുന്നോടിയായി ബന്ധികളുടെ ആരോഗ്യം സംബന്ധിച്ച കാര്യങ്ങളില്‍ വിശകലനം നടന്നതായും സൂചനകളുണ്ട്. കൊറിയൻ ലേബർ ക്യാമ്പിൽ നിന്നും മൂവരേയും കഴിഞ്ഞ മാസം അവസാനത്തോടെ തലസ്ഥാന നഗരിയിലെ ഹോട്ടലിലേക്ക് മാറ്റി പാർപ്പിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 2011 ഏപ്രിൽ മാസത്തില്‍ അമേരിക്കയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് ടോണി കിം (കിം സാങ്ങ് ഡക് ) അറസ്റ്റിലാകുന്നത്. പ്യോംങ്യാംഗ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി സേവനം ചെയ്ത് വരികയായിരുന്നു അദ്ദേഹം. ഒരു മാസത്തിന് ശേഷം യൂണിവേഴ്സിറ്റിയിലെ മറ്റൊരു ക്രൈസ്തവ പ്രൊഫസറായ കിം ഹാക്ക് സോങ്ങും അറസ്റ്റിലായി. അമേരിക്കന്‍ ചാരന്മാർ എന്ന സംശയത്തിലാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. കൊറിയൻ- അമേരിക്കൻ മിഷ്ണറിയായിരുന്ന കിം ഡോങ്ങ് ചുലിനെ 2015-ൽ ആണ് തടവിലാക്കിയത്. ബന്ധികളുടെ മോചനം സംബന്ധിച്ച സൂചനകൾ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഇതിനോടകം പുറത്തു വിട്ടിട്ടുണ്ട്. മുൻ ഭരണാധികാരികൾ നിരന്തരം ആവശ്യപ്പെട്ടിടും മോചനം ലഭിക്കാതിരുന്ന മൂന്നു ബന്ധികളുടെ മോചനം അരികെ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കൊറിയന്‍ പ്രസിഡന്റിന്റെ നീക്കം പ്രതീക്ഷ നല്കുന്നതായി ക്രൈസ്തവ സംഘടനകള്‍ വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉന്നും തമ്മിൽ അടുത്ത മാസം നടക്കാനിരിക്കുന്ന കൂടിക്കാഴ്ച പ്രതീക്ഷ നല്കുന്നതായും അവർ പങ്കുവെച്ചു. വടക്കൻ കൊറിയൻ തടവിൽ കഴിയുന്ന മൂന്ന് അമേരിക്കൻ പൗരന്മാരെയും സ്വതന്ത്രരാക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായ ഉടമ്പടിയ്ക്ക് വഴിയൊരുക്കുമെന്ന് യു.എസ് പ്രസിഡന്റിന്റെ ദേശീയ സുരക്ഷ ഉപദേശകൻ ജോൺ ബോൾടൺ പ്രസ്താവിച്ചിരുന്നു. ബന്ധികളുടെ മോചനത്തിനായി പ്രസിഡന്റ് ട്രംപിന്റെ ഭാഗത്ത് നിന്നും കഠിനശ്രമം നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കുള്ള ഉത്തരകൊറിയയില്‍ നിരവധി ക്രൈസ്തവരാണ് തടവറയില്‍ കഴിയുന്നത്. പുതിയ തീരുമാനത്തെ ഏറെ പ്രതീക്ഷയോടെയാണ് ക്രൈസ്തവ ലോകം നോക്കി കാണുന്നത്.
Image: /content_image/News/News-2018-05-03-10:33:10.jpg
Keywords: കൊറിയ

7705
Category: 1
Sub Category:
Heading: ക്രിസ്തുവില്‍ പുതുജീവിതം ആരംഭിക്കുവാന്‍ കൂട്ടായ്മയുമായി ഇറാഖി ക്രിസ്ത്യന്‍ വനിതകള്‍
Content: ക്വാരഖോഷ്: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ അധിനിവേശം അവസാനിച്ചതിനെ തുടര്‍ന്നു പുതിയ ജീവിതം കെട്ടിപ്പടുക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ വനിതകളെ ശക്തിപ്പെടുത്തുവാന്‍ നടത്തിയ ത്രിദിന കൂട്ടായ്മ വന്‍ വിജയമായി. ഏപ്രില്‍ 27- 29 തീയതികളിലാണ് ക്രിസ്ത്യന്‍ വനിതകള്‍ യോഗം ചേര്‍ന്നത്. പ്രതികൂല സാഹചര്യത്തെ അതിജീവിക്കുക, ആദ്ധ്യാത്മികമായ സഹായങ്ങള്‍ ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയായിരിന്നു ഒത്തുചേരല്‍. അടുത്തിടെ ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ച ‘തിരുസഭയുടെ മാതാവായ കന്യകാമറിയ’ത്തിന്റെ തിരുനാളില്‍ നിന്നുമാണ് ഇത്തരമൊരു കൂട്ടായ്മക്കുള്ള പ്രചോദനമുള്‍ക്കൊണ്ടതെന്ന്‍ മുഖ്യ സംഘാടകനായ ഫാ. റോണി മോമിക പറഞ്ഞു. അതിജീവനത്തിന് വേണ്ടിയുള്ള വിവിധ ക്ലാസ്സുകള്‍, വീഡിയോകള്‍, വിശുദ്ധ കുര്‍ബാന, ആശയസംവാദങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ടതായിരുന്നു കൂട്ടായ്മ. മൊസൂള്‍, കിര്‍കുര്‍ക്ക്, കുര്‍ദ്ദിസ്ഥാന്‍ എന്നീ പ്രദേശങ്ങളിലെ വിശ്വാസികളുടെ അദ്ധ്യക്ഷനായ കല്‍ദായ കത്തോലിക്കാ മെത്രാപ്പോലീത്തയായ യൌഹാന്ന ബൌട്രോസ് മോഷെ ആയിരുന്നു കൂട്ടായ്മയുടെ അവസാന ദിവസം വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്‍കിയത്. ദിവ്യബലിക്ക് ശേഷം ഇറാഖിലെ ഏറ്റവും വലുതും, കല്‍ദായ കത്തോലിക്കാ സഭയുടെ പ്രധാന ദേവാലയങ്ങളിലൊന്നുമായ ക്വാരഖോഷിലെ കത്തീഡ്രല്‍ ദേവാലയത്തിലേക്ക് പ്രദിക്ഷണവും നടന്നു. ഐഎസ് പിന്‍വാങ്ങിയെങ്കിലും ഇറാഖിലെ സ്ഥിതിഗതികള്‍ ഇപ്പോഴും രൂക്ഷമാണെന്ന് ഫാ. മോമിക വ്യക്തമാക്കി. ക്വാരഖോഷിലെ ജീവിതം ഇപ്പോഴും ബുദ്ധിമുട്ടുള്ളതാണ്. ഭവനങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് മുന്‍പ് സ്ത്രീകളെ പുനരുദ്ധരിക്കുവാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. സ്ത്രീകളെ പുനരുദ്ധരിക്കുക വഴി കുട്ടികളേയും, അതുവഴി കുടുംബത്തേയും, അതിനു ശേഷം ക്വാരഖോഷിലെ സമുദായത്തെ പുനര്‍നിര്‍മ്മിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പും ക്രൈസ്തവ സമൂഹത്തിന്റെ ശാക്തീകരണത്തിനായി ഫാ. മോമികയുടെ നേതൃത്വത്തില്‍ വിവിധ കൂട്ടായ്മകള്‍ ഇറാഖില്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് കഴിഞ്ഞ കൂട്ടായ്മയില്‍ പങ്കെടുത്തത്.
Image: /content_image/News/News-2018-05-03-12:01:59.jpg
Keywords: ഇറാഖ, ക്വാര

7706
Category: 10
Sub Category:
Heading: 32 തവണ കുത്തേറ്റിട്ടും ദിവ്യകാരുണ്യം നെഞ്ചോട് ചേര്‍ത്തു; ഹംഗേറിയന്‍ വൈദികന്‍ വാഴ്ത്തപ്പെട്ട പദവിയില്‍
Content: ബുഡാപെസ്റ്റ്: മുപ്പത്തിരണ്ട് തവണ കത്തി കുത്ത് ഏറ്റുവാങ്ങിയിട്ടും ദിവ്യകാരുണ്യം കൈവിടാതെ ഈശോയേ നെഞ്ചോട് ചേര്‍ത്ത ഹംഗേറിയന്‍ രക്തസാക്ഷി ഫാ. ജാനൊസ് ബ്രെന്നെര്‍ വാഴ്ത്തപ്പെട്ട പദവിയില്‍. ഇക്കഴിഞ്ഞ ഒന്നാം തിയതി, സോംബെതെലിയില്‍ ഫ്രാന്‍സിസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ അര്‍പ്പിച്ച ദിവ്യബലി മധ്യേയാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. 1931 ഡിസംമ്പര്‍ 27നായിരിന്നു ജാനൊസിന്റെ ജനനം. 1950-ല്‍ സിര്‍ക്കിലെ സിസ്റ്റെഴ്സ്യന്‍ സമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം കമ്മ്യൂണിസ്റ്റ് വിഭാഗത്തിന്റെ ശക്തമായ സമ്മര്‍ദ്ധങ്ങളെ തുടര്‍ന്നു സന്യസ്ഥ ഭവനം ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതനായി. പിന്നീട് അദ്ദേഹം രൂപതാ സെമിനാരിയില്‍ ചേരുകയായിരിന്നു. സര്‍ക്കാര്‍ മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കേര്‍പ്പെടുത്തിയപ്പോഴും അദ്ദേഹം ജീവന്‍ പണയം വച്ച് വൈദിക പഠനം തുടരുകയായിരിന്നു. 1955 ജൂണ്‍ 19ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു അഭിഷിക്തനായി. പിന്നീട് ഇടവക ദൌത്യം അദ്ദേഹം ഏറ്റെടുക്കുകയായിരിന്നു. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയ സഭാധികാരികള്‍ സ്ഥലം മാറ്റാന്‍ തീരുമാനിച്ചുവെങ്കിലും യേശുവിനെ മുറുകെ പിടിച്ച് ഫാ. ജനോസ് അവിടെ തുടരുകയായിരിന്നു. 1957 ഡിസംബര്‍ പതിനാലാം തിയതി, അടുത്ത ഗ്രാമത്തില്‍ ഒരു രോഗി അത്യാസന്ന നിലയിലാണെന്നും വിശുദ്ധ കുര്‍ബാന നല്‍കണമെന്നും തെറ്റിദ്ധരിപ്പിച്ച്, ഏതാനും പേര്‍ അദ്ദേഹത്തെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. പതിയിരുന്ന അക്രമികള്‍ മുപ്പത്തിരണ്ട് തവണ തുടര്‍ച്ചയായി കുത്തുകയായിരിന്നു. രക്തം വാര്‍ന്ന് ശരീരം പൂര്‍ണ്ണമായും നിലത്തു പതിച്ചപ്പോഴും ദിവ്യകാരുണ്യം കൈവിടാന്‍ അദ്ദേഹം തയാറായിരിന്നില്ല. തന്റെ കയ്യിലിരിക്കുന്ന വിശുദ്ധ കുര്‍ബാന താഴെ വീഴാതെ അദ്ദേഹം നെഞ്ചോടു ചേര്‍ത്തു പിടിച്ചു. പിറ്റേന്ന് അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്തുമ്പോള്‍ ദിവ്യകാരുണ്യം താഴെവീഴാതെ അദ്ദേഹം മുറുകെ പിടിച്ചിരിന്നു. 2017 നവംബറില്‍ ഫ്രാന്‍സിസ് പാപ്പ ഫാ. ജനോസ് ബ്രെന്നറിന്റെ രക്തസാക്ഷിത്വം അംഗീകരിക്കുകയായിരിന്നു. പതിനയ്യായിരത്തിലധികം വിശ്വാസികളാണ് വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങിന് സാക്ഷ്യം വഹിക്കുവാന്‍ എത്തിയത്.
Image: /content_image/News/News-2018-05-03-13:52:38.jpg
Keywords: രക്തസാക്ഷി

7707
Category: 1
Sub Category:
Heading: കുരിശടയാളത്തോടുള്ള ജര്‍മ്മന്‍ സഭയുടെ വിയോജിപ്പ് അപമാനകരം: അപ്പസ്തോലിക പ്രതിനിധി
Content: വിയന്ന: സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ കുരിശ് സ്ഥാപിക്കണമെന്ന ജര്‍മ്മനിയിലെ ബാവരിയായിലെ പ്രാദേശിക സര്‍ക്കാര്‍ തീരുമാനത്തെ ജര്‍മ്മന്‍ മെത്രാന്‍മാരും പുരോഹിതന്‍മാരും വിമര്‍ശിച്ചത് അപമാനകരവും ഖേദകരവുമാണെന്ന് ഓസ്ട്രിയായിലെ അപ്പസ്തോലിക പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ സുര്‍ബ്രിജ്ജന്‍. ഇക്കഴിഞ്ഞ മെയ് 1-ന് ഹെലിജെന്‍ക്രൂസിലെ ബെനഡിക്ട് XVI ഫിലോസഫിക്കല്‍-തിയോളജിക്കല്‍ സര്‍വ്വകലാശാലയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. "അയല്‍ രാജ്യം കുരിശ് സ്ഥാപിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ മെത്രാന്‍മാരും പുരോഹിതരുമാണ് അതിനെ വിമര്‍ശിച്ചിരിക്കുന്നത്. മാര്‍പാപ്പായുടെ ഒരു പ്രതിനിധിയെന്ന നിലയില്‍ ഇത് എന്നെ സംബന്ധിച്ചിടത്തോളം ഇത് ഖേദകരവും, അപമാനകരവുമാണ്". 'വിശുദ്ധ കുരിശ്, എന്റെ വെളിച്ചം' എന്നതാണ് തന്റെ അപ്പസ്തോലിക മുദ്രാവക്യമെന്നും അദ്ദേഹം പറഞ്ഞു. കുരിശ് സ്ഥാപിക്കുവാനുള്ള ബാവേറിയന്‍ ഗവണ്‍മെന്റിന്റെ നടപടിയെ മ്യൂണിച്ചിലെ കര്‍ദ്ദിനാളായ റെയിന്‍ഹാര്‍ഡ് മാര്‍ക്സ് വിമര്‍ശിച്ച സാഹചര്യത്തിലാണ് സുര്‍ബ്രിജ്ജന്‍ മെത്രാപ്പോലീത്ത വിമര്‍ശനങ്ങളെ അപലപിച്ചത്. ബാവരിയന്‍ ഗവണ്‍മെന്റ് വിഭാഗീയതക്കും, കുഴപ്പങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണെന്നാണ് നേരത്തെ കര്‍ദ്ദിനാള്‍ മാര്‍ക്സ് അഭിപ്രായപ്പെട്ടത്. വിശുദ്ധ നാട് സന്ദര്‍ശിക്കുമ്പോള്‍ ചില മെത്രാന്‍മാര്‍ തങ്ങളുടെ നെഞ്ചില്‍ കുരിശ് ധരിക്കാത്തതും ഖേദകരമാണെന്നും സുര്‍ബ്രിജ്ജന്‍ മെത്രാപ്പോലീത്ത കൂട്ടിച്ചേര്‍ത്തു. ഇതിനിടെ റിജന്‍സ്ബര്‍ഗിലെ മെത്രാനായ റുഡോള്‍ഫ് വോഡര്‍ഹോള്‍സറും ബാവരിയ ഗവണ്‍മെന്റിന്റെ നടപടിയെ പ്രകീര്‍ത്തിച്ചുകൊണ്ട് രംഗത്തെത്തി. പാശ്ചാത്യ സംസ്കാരത്തിന്റേയും, സ്നേഹത്തിന്റേയും അടയാളവും, പ്രകടനവുമാണ് കുരിശെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഗവണ്‍മെന്റ് കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങളില്‍ കുരിശ് പ്രദര്‍ശിപ്പിച്ചിരിക്കണമെന്ന ബാവരിയ പ്രസിഡന്റ് മാര്‍കുസ് സോഡറിന്റെ ഉത്തരവ് സ്വാഗതം ചെയ്തുകൊണ്ട് നിരവധി പേര്‍ രംഗത്തുണ്ടെന്ന് ശ്രദ്ധേയമാണ്.
Image: /content_image/News/News-2018-05-04-04:27:55.jpg
Keywords: ബാവരി, കുരിശ

7708
Category: 18
Sub Category:
Heading: ബിഷപ്പ് അഡോള്‍ഫ് മെഡിലിക്കോട്ടിന്റെ ചരമശതാബ്ദി ഇന്ന്
Content: തൃശൂർ: 1887ൽ സ്ഥാപിതമായ തൃശൂർ വികാരിയാത്തിന്റെ സ്ഥാപക പിതാവ് ബിഷപ്പ് അഡോള്‍ഫ് മെഡിലിക്കോട്ടിന്റെ ചരമശതാബ്ദി ഇന്ന്. ഇന്നലെ ഫാമിലി അപ്പസ് തൊലെറ്റ് സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനം മാര്‍ ജെയിംസ് അത്തിക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. തൃശൂരിന്റെ വിദ്യാഭ്യാസ വിപ്ലവത്തിനും സാംസ്‌കാരിക മാറ്റത്തിനും നാന്ദികുറിച്ച വ്യക്തിത്വത്തിനുടമയാണു മെഡ്‌ലിക്കോട്ട് പിതാവെന്ന് അനുസ്മരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു. മാര്‍ അഡോള്‍ഫ് മെഡ്‌ലിക്കോട്ടിലൂടെ കേരള സഭയ്ക്കു ലഭിച്ച നന്മകളെ ചൂണ്ടിക്കാട്ടി റവ.ഡോ. ഡെമിന്‍ തറയില്‍ സന്ദേശം നല്‍കി. 1887 ലാണ് ബിഷപ്പ് അഡോള്‍ഫ് മെഡിലിക്കോട്ട് തൃശൂരില്‍ മെത്രാനായി എത്തിയത്. ആദ്യദിവസങ്ങളില്‍ എല്‍ത്തുരുത്ത് കൊവേന്തയിലായിരുന്നു താമസം. പിന്നീട് ഇന്നത്തെ ലത്തീന്‍ പള്ളിയുടെ പുറകിലെ വീട് വാടകയ്‌ക്കെടുത്ത് തൃശൂരില്‍ താമസമാക്കി. അവിടെനിന്ന് ആരംഭിച്ചതാണ് തൃശൂര്‍ വികാരിയത്തിന്റെ വളര്‍ച്ച. ആലുവ പുഴയുടെ വടക്കുള്ള പ്രദേശങ്ങള്‍ തൃശൂര്‍ വികാരിയത്തിന്റെ അധികാര പരിധിയിലായിരുന്നു. ഇല്ലായ്മയില്‍നിന്ന് ജാതിമതഭേദമെന്യേ ജനങ്ങള്‍ക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നുകൊണ്ട് അനേകം പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിച്ചു. വിശ്വാസികളുടെ ഓരോ ഭവനത്തിലും ഭക്ഷണത്തിനായി എടുക്കുന്ന അരിയില്‍നിന്ന് ഒരുപിടി മാറ്റി പ്രത്യേകം ശേഖരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഇങ്ങനെയുള്ള പിടിയരി പള്ളിയില്‍ ശേഖരിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള പണം സമാഹരിച്ചത്. ഫാ. ജോണ്‍ മേനാച്ചേരിയെ 1896 മാര്‍ച്ച് 28 ന് മാര്‍പാപ്പ തൃശൂരിന്റെ തദ്ദേശീയ മെത്രാനായി നിയമിച്ചതുവരെ ഒന്‍പതു വര്‍ഷത്തോളം ഡോ. മെഡ്‌ലിക്കോട്ട് മെത്രാനായി തുടര്‍ന്നു. 1917 വരെ കല്‍ക്കട്ടയില്‍ വിശ്രമജീവിതം നയിച്ച അദ്ദേഹം 1917 ല്‍ ബാംഗ്ലൂരിലെ സെന്റ് മര്‍ത്ത ഹോസ്പിറ്റലിലേക്കു താമസം മാറ്റി. 1918 മേയ് നാലിന് അഡോള്‍ഫ് പിതാവ് നിത്യതയിലേക്ക് യാത്രയാകുകയായിരിന്നു.
Image: /content_image/India/India-2018-05-04-06:37:47.jpg
Keywords: തൃശൂ

7709
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൺ ആത്മീയ നിറവിലേക്ക്; മെയ് മാസ വണക്കത്തിൽ നാളെ എബ്‌ളൈസും ഏവൈക്ക് മാഞ്ചെസ്റ്ററും
Content: നവസുവിശേഷവത്ക്കരണത്തിന്റെ ചരിത്ര നിമിഷങ്ങൾക്ക് കാതോർത്ത് മാഞ്ചസ്റ്റർ .നാളെ മെയ് 5 ശനിയാഴ്ച്ച എവൈക്ക് മാഞ്ചസ്റ്റർ , എബ്ലൈസ് കൺവെൻഷനുകൾക്കായി അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായി .കൺവെൻഷന് എത്തുന്ന എല്ലാവർക്കുമായി സംഘാടകരായ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസിന്റെ പ്രധാന അറിയിപ്പുകൾ ,അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ; മെയ് 5ന് ഫാ സോജി ഓലിക്കൽ നയിക്കുന്ന Awake Manchester convention എത്തിച്ചേരുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: 1. രാവിലെ 9മണിയ്ക്ക് ആരംഭിക്കുന്ന കൺവെൻഷൻ 2 മണി ക്കും ,ശേഷം 3 .30ക്ക് തുടങ്ങുന്ന മ്യൂസിക്കൽ concert 7 .30 ക്കും സമാപിക്കും 2.കൺവെൻഷൻ ന് കുട്ടികൾക്കായി Separate സെഷൻ ഉണ്ടായിരിക്കുന്നതാണ് . 3. കൺവെൻഷൻ സെന്ററിനോടു ചേർന്ന് കാർ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും.(pay parking ) 4.കൺവെൻഷൻ സെന്ററിൽ parking നും മറ്റു മായി വോളണ്ടിയേഴ്‌സ് സഹായത്തിനുണ്ടായിരിക്കും . 5. parkingനായി ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ടുന്നവർ വിൻസ് ജോസഫിനെയോ ബിജു തെറ്റയിലിനേയോ contact ചെയേണ്ടതാണ് . Vince Joseph-07877852815 Biju Thettayil-07552 619142. 6. കൺവെൻഷൻ ദിവസംAudacious church ക്രമീകരിക്കുന്ന Food Stall-ൽ നിന്നും കുറഞ്ഞനിരക്കിൽ ഭക്ഷണം ലഭ്യമായിരിക്കും 7.കുട്ടികളുടെ ശുശ്രൂഷയിൽ സംബന്ധിക്കാൻ എത്തിച്ചേരുന്ന കുട്ടികൾ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം . 8.Train നിൽ വരുന്നവർ സാൽഫോർഡ് സെൻട്രൽ സ്റ്റേഷനിൽ ഇറങ്ങി 10 മിനിറ്റ് നടന്നാൽ കൺവെൻഷൻ സെന്ററിൽ എത്തുന്നതായിരിക്കും . 9.Ablaze musical concert ലേക്ക് പാസ്സ് എടുക്കുവാൻ സാധിക്കാത്തവർക്ക് കൺവെൻഷൻ സ്ഥലത്തിന്റെ കൗണ്ടറിൽ നിന്നും പാസ്സ് ലഭിക്കുന്നതാണ് . 10. കൺവെൻഷൻ സംബന്ധിച്ച പൊതുവായ കാര്യങ്ങൾ അറിയാൻ രാജു ചെറിയാനെയോ ക്ലമെൻസ് നീലങ്കാവിലിനെയോ contact ചെയ്താൽ മതിയാകും രാജു ചെറിയാൻ 07443 630066. ക്ലെമെൻസ് 07949 499454 12. കൺവെൻഷൻ നടക്കുന്ന സ്ഥല ത്തിന്റെ address- Audacious Church Trinity Way Salford M3 7Bd. പുതുതലമുറയുടെ അഭിരുചിയെ യഥാർത്ഥ ക്രിസ്തീയ ജീവിതത്തിനനുസൃതമാകുംവിധം വഴിതിരിച്ചുവിട്ടുകൊണ്ട് യുവത്വത്തിന്റെ വിശ്വാസ പ്രഖ്യാപനം ലോകത്തിനുകാണിച്ചുകൊടുക്കുന്ന എബ്ലേസ് 2018 ഇത്തവണ ആത്മാഭിഷേകത്തിന്റെ പുത്തൻ രൂപഭാവവുമായി ഏറെ പുതുമകളോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന എവൈക് മാഞ്ചെസ്റ്ററിനൊപ്പം നാളെ മെയ് 5 ന് മാഞ്ചസ്റ്ററിൽ നടക്കും. പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക ഭക്തിയും വണക്കവും ഒരുമിക്കുന്ന മെയ് മാസത്തിൽ അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിച്ചുകൊണ്ട് നടക്കുന്ന എവൈക് മാഞ്ചസ്റ്റർ ബൈബിൾ കൺവെൻഷൻ റവ.ഫാ.സോജി ഓലിക്കൽ നയിക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്കുശേഷം 2വരെ നടക്കുന്ന കൺവെൻഷനിലേക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് 3.30 മുതൽ രാത്രി 7.30 വരെ നടക്കുന്ന എബ്ലേസ് 2018 ന് പ്രവേശനത്തിന് ഒരാൾക്ക് 10പൗണ്ട് എന്നനിരക്കിൽ പ്രത്യേക പാസ്സ് ഏർപ്പെടുത്തിയിട്ടുണ്ട്. ഫാമിലി പാസ്സ് 30 പൗണ്ടാണ്. ലൈവ് മ്യൂസിക്, സേക്രഡ് ഡ്രാമ, പ്രയ്‌സ് ആൻഡ് വർഷിപ് , ആത്മീയ പ്രചോദനമേകുന്നു ജീവിത സാക്ഷ്യങ്ങൾ എന്നിവയുൾക്കൊള്ളുന്ന പ്രോഗ്രാം ആധുനിക ശബ്ദ, ദൃശ്യ സാങ്കേതികസംവിധാനങ്ങളോടെ ഒരുക്കിക്കൊണ്ട് കുട്ടികൾക്കും യുവതീയുവാക്കൾക്കും ക്രിസ്തുവിനെ പകർന്നുനൽകാൻ ഒരുങ്ങുകയാണ് ഫാ.സോജി ഓലിക്കലും അഭിഷേകാഗ്നി മിനിസ്‌ട്രീസും. മെയ 5 ന് ശനിയാഴ്ച നടക്കുന്ന കൺവെൻഷനിലേക്കും എബ്ലേസിലേക്കും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു. എബ്ലേസ് ടിക്കറ്റുകൾക്കായി www.sehionuk.org എന്ന വെബ്സൈറ്റിലോ 07443 630066 എന്ന നമ്പറിൽ രാജു ചെറിയാനെയോ ബന്ധപ്പെടാവുന്നതാണ്. #{red->none->b-> കൂടുതൽ വിവരങ്ങൾക്ക്: }# ക്ലമൻസ് നീലങ്കാവിൽ 07949 499454 <br> രാജു ആന്റണി 07912 217960 #{red->none->b-> അഡ്രസ്സ്: }# AUDACIOUS CHURCH <br> TRINITY WAY <br> SALFORD <br> MANCHESTER M3 7 BD
Image: /content_image/Events/Events-2018-05-04-06:52:47.jpg
Keywords: ഏവൈ