Contents

Displaying 7421-7430 of 25130 results.
Content: 7734
Category: 18
Sub Category:
Heading: ദൈവം നല്‍കിയ സമ്മാനങ്ങളാണ് ദൈവവചനവും വിശുദ്ധ കുര്‍ബാനയും: മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍
Content: തൊടുപുഴ: ദൈവം നല്‍കിയ രണ്ടു സമ്മാനങ്ങളാണ് ദൈവ വചനവും വിശുദ്ധ കുര്‍ബാനയുമെന്ന്‍ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. ദൈവസ്വരം 2018 തൊടുപുഴ ബൈബിള്‍ കണ്‍വെന്‍ഷന്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വചന ശ്രവണത്തിലൂടെ നമ്മുടെ ഹൃദയങ്ങള്‍ ജ്വലിക്കണമെന്നും വിശുദ്ധ കുര്‍ബാന അനുഭവത്തിലൂടെ നമ്മുടെ കണ്ണുകള്‍ തുറക്കപ്പെടണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. നാം തീര്‍ത്ഥാടകരാണ്. ഈ ലോകം നമ്മുടെ ആത്യന്തിക ലക്ഷ്യമല്ല. സ്വര്‍ഗീയ ഭവനമാണ് നമ്മുടെ ലക്ഷ്യം. മനുഷ്യന്‍ ദൈവഹിതം നിറവേറ്റുന്‌പോഴാണ് സമാധാനം കൈവരിക. ദൈവം നമുക്ക് നല്‍കിയ രണ്ടു സമ്മാനങ്ങളാണ് ദൈവ വചനവും വിശുദ്ധ കുര്‍ബാനയും. വചന ശ്രവണത്തിലൂടെ നമ്മുടെ ഹൃദയങ്ങള്‍ ജ്വലിക്കണം, കുര്‍ബാന അനുഭവത്തിലൂടെ നമ്മുടെ കണ്ണുകള്‍ തുറക്കപ്പെടണം. ദൈവത്തിന്റെ സ്‌നേഹത്തില്‍ എല്ലാ മനുഷരും ഒന്നായി തീരണമെന്നതാണ് അവിടുത്തെ ഹിതം. ശിഷ്യര്‍ക്കു വേണ്ടിയുള്ള ഈശോയുടെ പ്രാര്‍ത്ഥന ഇതായിരുന്നുവെന്നും ബിഷപ്പ് ഓര്‍മിപ്പിച്ചു. ബൈബിള്‍ പ്രതിഷ്ഠയോടെയായിരുന്നു കണ്‍വെന്‍ഷന്‍ തുടങ്ങിയത്. ഫൊറോന വികാരി റവ. ഡോ. ജിയോ തടിക്കാട്ട് കൈമാറിയ വിശുദ്ധ ഗ്രന്ഥം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്നു കുര്‍ബാന അര്‍പ്പിച്ചു. തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. ഡാനിയല്‍ പൂവണ്ണത്തിലാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം നാലിന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ രാത്രി 8.30നു സമാപിക്കും. അയ്യായിരത്തിലധികം പേര്‍ക്കു കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കമാണ് നടത്തിയിരിക്കുന്നത്.
Image: /content_image/India/India-2018-05-07-12:41:54.jpg
Keywords: മഠത്തി
Content: 7735
Category: 1
Sub Category:
Heading: ജാഗ്രതയുള്ള അജപാലകരെ ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അജപാലകരില്ലാതെ സഭയ്ക്കു മുന്നോട്ടുപോകാനാവില്ലായെന്നും ഉണര്‍ന്നിരിക്കുന്ന ജാഗ്രതയുള്ള അജപാലകരെ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. സാന്താ മാര്‍ത്താ കപ്പേളയില്‍, മെയ് നാലാം തീയതി വെള്ളിയാഴ്ചയിലെ പ്രഭാത ബലിയര്‍പ്പണവേളയില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. മെത്രാന്‍മാര്‍ക്ക് വിശ്വാസികളെ ശ്രവിക്കാന്‍ സമയമില്ലായെന്നും അവര്‍ക്ക് മറ്റു പല കാര്യങ്ങളിലുമാണ് ശ്രദ്ധ എന്നുമുള്ള പരാതികള്‍ നാം കേള്‍ക്കാറുണ്ടെന്നു പറഞ്ഞ പാപ്പാ, ഒരു ഇടയന്‍ ഇടയനായിരിക്കുന്നത് അദ്ദേഹത്തിന്‍റെ സാമീപ്യം കൊണ്ടാണെന്നും ഓര്‍മ്മിപ്പിച്ചു. ജാഗ്രതയോടെ ഉറക്കമിളച്ചു കാത്തിരിക്കുക എന്നു പറയുന്നതിന്റെ അര്‍ത്ഥം അജഗണങ്ങളുടെ ജീവിതത്തോട് ഇടയന്‍ ഉള്‍ച്ചേരുന്നു എന്നതാണ്. കൂലിക്കാരനല്ലാത്ത, യഥാര്‍ഥ ഇടയന്‍, അവയെ കാത്തുസൂക്ഷിക്കുന്നത് ഓരോന്നിനെയും സംരക്ഷിച്ചുകൊണ്ടാണ്. ദൈവം നമുക്ക് നല്ല അജപാലകരെ നല്‍കുന്നതിനായി പ്രാര്‍ത്ഥിക്കാം. അധ്വാനിക്കുന്നവരും പ്രാര്‍ത്ഥിക്കുന്നവരും, ദൈവജനത്തോടു അടുത്തായിരിക്കുന്നവരുമാണ് യഥാര്‍ത്ഥ അജപാലകരെന്നും പാപ്പ പറഞ്ഞു.
Image: /content_image/India/India-2018-05-07-11:39:21.jpg
Keywords: പാപ്പ
Content: 7736
Category: 18
Sub Category:
Heading: കർദ്ദിനാൾ ആലഞ്ചേരിയുടെ സഹോദരൻ അന്തരിച്ചു
Content: ചങ്ങനാശ്ശേരി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൂത്ത സഹോദരൻ ഫീലിപ്പോസ് ആലഞ്ചേരി നിര്യാതനായി. 88 വയസ്സായിരിന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നായിരിന്നു അന്ത്യം. മൃതസംസ്‌കാരശുശ്രൂഷ വ്യാഴാഴ്ച (10/5/2018) ഉച്ചതിരിഞ്ഞു 2.30 നു ചങ്ങനാശ്ശേരി തുരുത്തിയിലുള്ള സ്വവസതിയിൽ ആരംഭിച്ചു തുരുത്തി യൂദാപുരം സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ സമാപിക്കും. ശുശ്രൂഷകൾക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം നിർവ്വഹിക്കും.
Image: /content_image/India/India-2018-05-07-12:34:22.jpg
Keywords: ആലഞ്ചേ
Content: 7737
Category: 18
Sub Category:
Heading: എറണാകുളം അങ്കമാലി അതിരൂപത അവാര്‍ഡ് ഏറ്റുവാങ്ങി
Content: കൊച്ചി: കേരളത്തിലെ മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കെസിബിസിയുടെ ബിഷപ്പ് മാക്കില്‍ അവാര്‍ഡ് എറണാകുളം അങ്കമാലി അതിരൂപത കെസിബിസി മദ്യവിരുദ്ധ സമിതി ഏറ്റുവാങ്ങി. പാലാരിവട്ടം പിഒസിയില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍ നിന്ന് ഡയറക്ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍, പ്രസിഡന്റ് കെ.എ. പൗലോസ് കാച്ചപ്പിള്ളി, സംസ്ഥാന സെക്രട്ടറി ചാര്‍ളി പോള്‍, ഭാരവാഹികളായ ചാണ്ടി ജോസ്, ഷൈബി പാപ്പച്ചന്‍, എം.പി. ജോസി എന്നിവര്‍ ചേര്‍ന്നാണു പുരസ്‌കാരം ഏറ്റുവാങ്ങിയത്. സിസ്റ്റര്‍ റോസ്മിന്‍, സിസ്റ്റര്‍ മരിയറ്റ, സിസ്റ്റര്‍ മരിയൂസ, ഏബ്രഹാം ഓലിയപ്പുറം, ശോശാമ്മ തോമസ്, ബാബു പോള്‍, കെ.ഒ. ജോയി, ഇ.പി. വര്‍ഗീസ്, കെ.എ. റപ്പായി, ആന്റു മുണ്ടാടന്‍, പൗളിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-05-08-04:21:41.jpg
Keywords: ആലഞ്ചേരി
Content: 7738
Category: 18
Sub Category:
Heading: അതിരമ്പുഴ 'കൃപാഭിഷേകം' കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും
Content: അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ. ഡൊമിനിക് വാളന്മനാല്‍ നയിക്കുന്ന കൃപാഭിഷേകം കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും. നാളെ വൈകുന്നേരം ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വികാരി ഫാ. സിറിയക് കോട്ടയില്‍ ആമുഖ പ്രസംഗം നടത്തും. ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം 11നു സന്ദേശം നല്‍കും. എല്ലാ ദിവസവും ജപമാല, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, സൗഖ്യാരാധന എന്നിവ ഉണ്ടായിരിക്കും. കുമ്പസാരത്തിനും കൗണ്‍സലിംഗിനും പ്രത്യേക സൗകര്യമുണ്ടാകും. ഫാ.ഡൊമിനിക് വാളന്മനാലിനൊപ്പം അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിലെ 70 അംഗ ടീം കണ്‍വന്‍ഷന്‍ ശുശ്രൂഷകളില്‍ നേതൃത്വം നല്‍കും. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ രാത്രി 9.30ന് അവസാനിക്കും. 13വരെയാണ് കണ്‍വന്‍ഷന്‍.
Image: /content_image/India/India-2018-05-08-05:11:42.jpg
Keywords: വാളന്മനാല്‍
Content: 7739
Category: 18
Sub Category:
Heading: സമുദായ പുരോഗതിക്ക് സംഘടനാപ്രവര്‍ത്തനം അനിവാര്യം: മാര്‍ മാത്യു അറയ്ക്കല്‍
Content: കോട്ടയം: സമുദായ പുരോഗതിക്ക് ഐക്യത്തോടുകൂടിയുള്ള സംഘടനാപ്രവര്‍ത്തനം അനിവാര്യമാണെന്നു കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍. ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി പൊടിമറ്റം നിര്‍മല റിന്യൂവല്‍ സെന്ററില്‍ വച്ചു നടന്ന ഡിസിഎംഎസ് സംസ്ഥാന ത്രിദിന നേതൃത്വ ക്യാന്പില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അനൈക്യത്തോടു കൂടിയ പ്രവര്‍ത്തനം അംഗങ്ങള്‍ക്ക് ഗുണത്തേക്കാളേറെ ദോഷം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കന്‍ നിര്‍വഹിച്ചു. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് അംബി കുളത്തൂര്‍ അധ്യക്ഷത വഹിച്ചു. കെസിബിസി എസ്സി, എസ്ടി, ഒബിസി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഡിസിഎംഎസ് സംസ്ഥാന ഡയറക്ടര്‍ ഫാ. ഷാജ്കുമാര്‍, മുന്‍ ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു 2015- 18 പ്രവര്‍ത്തന വര്‍ഷത്തെ സംസ്ഥാന കൗണ്‍സില്‍ യോഗം നടന്നു. ക്രൈസ്തവ നേതൃത്വം, സഭാത്മക ജീവിതം, ദളിത് ശാക്തീകരണ നയരേഖ, ദളിത് െ്രെകസ്തവ സംവരണ സമരം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഡോ. പി.സി. അനിയന്‍കുഞ്ഞ്, ഫാ. ജോസുകുട്ടി ഇടത്തിനകം, സിസ്റ്റര്‍ റൊബാന്‍സി, ഫാ. ജോസ് വടക്കേക്കുറ്റ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
Image: /content_image/India/India-2018-05-08-06:02:18.jpg
Keywords: അറയ്
Content: 7740
Category: 1
Sub Category:
Heading: 'സൗദിയില്‍ ദേവാലയങ്ങള്‍ക്കു അനുമതി'; വാര്‍ത്ത വ്യാജമെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: സൗദി അറേബ്യയായില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ അനുമതി ലഭിച്ചെന്ന റിപ്പോര്‍ട്ട് തള്ളികളഞ്ഞു കൊണ്ട് വത്തിക്കാന്‍. ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതു സംബന്ധിച്ച കരാര്‍ വത്തിക്കാനുമായി സൗദി ഒപ്പിട്ടതായി 'ഈജിപ്ത് ഇന്‍ഡിപെന്‍ഡന്‍റ്' എന്ന മിഡ്ഡില്‍ ഈസ്റ്റ് മാധ്യമമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഡെയിലി മെയിൽ, അൽ ജസീറ അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായി. ദിവസങ്ങള്‍ക്ക് ശേഷം വാര്‍ത്ത തെറ്റാണെന്ന് വത്തിക്കാന്‍ പ്രതിനിധി ഡെയിലി മെയില്‍ വക്താവിനെ അറിയിക്കുകയായിരിന്നു. ഇതിനിടെ സൗദിയില്‍ ദേവാലയങ്ങള്‍ നിര്‍മ്മിക്കുവാന്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത 'ഈജിപ്ത് ഇന്‍ഡിപെന്‍ഡന്‍റ്' തങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്ന്‍ വാര്‍ത്ത നീക്കം ചെയ്തു. വത്തിക്കാനിലെ മതാന്തര സംഭാഷണങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍െറ പ്രസിഡന്‍റും ഫ്രഞ്ച് കര്‍ദ്ദിനാളുമായ ഷോണ്‍ ലൂയി ട്യൂറാന്‍ അടുത്തിടെ സൗദി രാജാവുമായും രാജ്യത്തെ ഉന്നത നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തിയിരിന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ 'ഈജിപ്ത് ഇന്‍ഡിപെന്‍ഡന്‍റ്' വാര്‍ത്ത ചമയുകയായിരിന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2018-05-08-06:45:55.jpg
Keywords: സൗദി
Content: 7741
Category: 9
Sub Category:
Heading: 'എറൈസ് ബ്രിസ്റ്റോൾ' ഇന്ന്; ആത്മാഭിഷേക ശുശ്രൂഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും
Content: ബ്രിസ്റ്റോൾ: പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തിന്റെ അഭിഷേക നിറവിൽ എറൈസ് ബ്രിസ്റ്റോൾ കൺവെൻഷൻ ഇന്ന് നടക്കും. അഭിഷേകാഗ്നി കാത്തലിക് മിനിസ്റ്റ്രീസ്‌ നേതൃത്വം നൽകുന്ന കൺവെൻഷൻ റവ .ഫാ.സോജി ഓലിക്കൽ നയിക്കും. പരിശുദ്ധാത്മാഭിഷേകത്താൽ ദേശത്തിന് അനുഗ്രഹമായിമാറിക്കൊണ്ട് വരദാനഫലങ്ങൾ വർഷിക്കപ്പെടുന്ന ഈ കൺവെൻഷനും രോഗശാന്തി ശുശ്രൂഷയും വൈകിട്ട് 6 മുതൽ രാത്രി 9 വരെയാണ് നടത്തപ്പെടുക. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പ്‌ ടീം ഇന്ന് നടക്കുന്ന എറൈസ് ബ്രിസ്റ്റോൾ ബൈബിൾ കൺവെൻഷനിലേക്ക്‌ യേശുനാമത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നു. #{red->none->b-> Address ‍}# St Joseph 'S Catholic <br> Forest Road <br> Fishpond <br> Bristol <br> Bs 16 3 Qt #{red->none->b-> കൂടുതൽ വിവരങ്ങൾക്ക് ‍}# ഡീക്കൻ ബേബിച്ചൻ ‭07912 413445‬ <br> ബെർലി ‭07825 750356‬.
Image: /content_image/Events/Events-2018-05-08-07:50:58.jpg
Keywords: സോജി
Content: 7742
Category: 13
Sub Category:
Heading: ക്രിസ്ത്യന്‍ സംസ്കാരം സംരക്ഷിക്കുക തന്റെ പ്രധാന കര്‍ത്തവ്യം: ഹംഗറി പ്രധാനമന്ത്രി ഓര്‍ബാന്‍
Content: ബുഡാപെസ്റ്റ്: രാജ്യത്തിന്റെ ക്രിസ്ത്യന്‍ സംസ്കാരത്തെ സംരക്ഷിക്കുകയും രാജ്യ സുരക്ഷ ഉറപ്പാക്കുകയുമാണ്‌ തന്റെ പുതിയ ഗവണ്‍മെന്റിന്റെ പ്രധാന കര്‍ത്തവ്യമെന്ന് ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. രാജ്യത്ത് പഴയ ക്രിസ്തീയ ജനാധിപത്യം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും അഭയാര്‍ത്ഥി പ്രവാഹത്തെ അനുകൂലിക്കുന്ന ജോര്‍ജ്ജ് സോറോയുടെ സാമ്പത്തിക സഹായമുള്ള സംഘടനകള്‍ രാജ്യത്തിന്റെ നയങ്ങളില്‍ സ്വാധീനം ചെലുത്തുന്നത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച റേഡിയോ അഭിമുഖത്തിലാണ് ഒര്‍ബാന്‍ ഇപ്രകാരം പറഞ്ഞത്. അഭയാര്‍ത്ഥികള്‍ ഹംഗറിയില്‍ പ്രവേശിക്കുന്നതിനെതിരെ ശക്തമായ നിലപാട് കൈകൊണ്ട ഓര്‍ബാന്‍ ഇക്കഴിഞ്ഞ എപ്രില്‍ മാസത്തില്‍ ഹംഗറിയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പുതിയ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ ഹംഗറിയിലെ പാര്‍ലമെന്റ്, ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന എന്‍‌ജി‌ഓ സംഘടനകളുടെ വിദേശ സംഭാവനകള്‍ക്ക് 25% നികുതി നിര്‍ബന്ധമാക്കികൊണ്ടുള്ള ‘സ്റ്റോപ് സോറോസ്’ ബില്‍ പാസാക്കുമെന്നും ഓര്‍ബാന്‍ പറഞ്ഞു. ക്രിസ്തീയ സംസ്കാരത്തിന്റെ സംരക്ഷണത്തിനും രാഷ്ട്ര സുരക്ഷക്കും മുസ്ലീം രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ ഭീഷണിയാണെന്നാണ് ഒര്‍ബാന്റെ കാഴ്ചപ്പാട്. 2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെയും തീവ്രവാദ സംഘടനകളുടെ ആക്രമണങ്ങളെ തുടര്‍ന്നാണ്‌ ഓര്‍ബാന്‍ തന്റെ ഈ കാഴ്ചപ്പാട് പരസ്യമായി വെളിപ്പെടുത്തുവാന്‍ തുടങ്ങിയത്. "യൂറോപ്യന്‍ പാരമ്പര്യത്തില്‍ വേരുറപ്പിച്ചിട്ടുള്ള പഴയ രീതിയിലുള്ള ക്രിസ്തീയ ജനാധിപത്യം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ആഗോള രാഷ്ട്രീയമോ കച്ചവട സാമ്രാജ്യമോ കെട്ടിപ്പടുക്കുവാന്‍ ഹംഗറിയുടെ മണ്ണ് നല്‍കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രത്തിന്റെ പ്രാധാന്യത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്". ഓര്‍ബാന്‍ പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്കെതിരായ ഓര്‍ബാന്റെ കാഴ്ചപ്പാടുകള്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ടെങ്കിലും ക്രിസ്തീയ കാഴ്ചപ്പാടുള്ള രാജ്യത്തെ ഉയര്‍ത്തുവാനുള്ള ശ്രമത്തെ ഹംഗേറിയന്‍ ജനത അംഗീകരിക്കുന്നുവെന്നതിന് തെളിവാണ് പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്‍റ് ജാനൊസ് ലാസറും ക്രിസ്തീയമായ കാഴ്ചപ്പാട് തന്നെയാണ് പുലര്‍ത്തുന്നത്.
Image: /content_image/News/News-2018-05-08-08:30:06.jpg
Keywords: ഹംഗേ, ഹംഗ
Content: 7743
Category: 1
Sub Category:
Heading: ലാറ്റിൻ അമേരിക്കയിലെ 'മാർച്ച് ഫോർ ലൈഫ്' റാലിയില്‍ പങ്കെടുത്തത് നാലു ലക്ഷം ആളുകള്‍
Content: ലിമ: ഭ്രൂണാവസ്ഥ മുതൽ സ്വഭാവിക മരണം വരെ മനുഷ്യ ജീവൻ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ലാറ്റിൻ അമേരിക്കയില്‍ നടന്ന പ്രോലൈഫ് റാലിയില്‍ പങ്കെടുത്തത് നാലു ലക്ഷത്തോളം ആളുകള്‍. മെയ് അഞ്ചിന് അമ്പത്തിമൂന്ന് നഗരങ്ങളിലായാണ് മാര്‍ച്ച് ഫോര്‍ ലൈഫ് പ്രോ -ലൈഫ് റാലി നടന്നത്. പെറു തലസ്ഥാനമായ ലിമയിൽ നടന്ന നിലയിൽ പ്രോലൈഫ് റാലിയില്‍ കുട്ടികളും യുവജനങ്ങളും, വയോധികരും ഗർഭിണികളും അംഗവൈകല്യമുള്ളവരും അടക്കം ആയിരങ്ങളാണ് അണിനിരന്നത്. ഭ്രൂണഹത്യ, ദയാവധം തുടങ്ങിയവയെ അനുകൂലിക്കുന്ന നിയമ ഭേദഗതികൾ അനുവദിക്കരുതെന്ന നിലപാടു മാർച്ച് ഫോർ ലൈഫിൽ ജനങ്ങള്‍ മുന്നോട്ട് വച്ചു. ജീവിക്കാനുള്ള അവകാശം ഏതൊരു മനുഷ്യന്റെയും ആവശ്യമാണെന്നും ഭ്രൂണഹത്യ നിയമം വഴി അതിനെ തടസ്സപ്പെടുത്താനാവില്ലെന്നും 'യുണൈറ്റഡ് ഫോർ ലൈഫ്' എന്ന സംഘടനാ നേതൃത്വം പ്രോലൈഫ് റാലിയില്‍ പ്രഖ്യാപിച്ചു. ജീവിക്കാൻ അവകാശം അനുവദിക്കുന്ന രാജ്യത്തെ സിവിൽ നിയമങ്ങളിൽ മാറ്റം വരുത്തി, അബോർഷനു അനുമതി നല്കുവാന്‍ വിദേശ ധനസഹായത്തോടെ പ്രവർത്തിക്കുന്ന എൻ.ജി.ഒ സംഘടനകൾ പരിശ്രമിക്കുന്നുണ്ടെന്നും അടിയന്തിര സാഹചര്യങ്ങളിൽ അബോർഷൻ നിയമ വിധേയമാക്കിയ 2014ലെ ഗവൺമെന്റ് നടപടി ഇതിന്റെ ഭാഗമാണെന്നും പ്രോലൈഫ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. അടുത്ത തലമുറയുടെ ജീവനും കുടുംബവും സൃഷ്ടിക്കാൻ വിശ്വാസ സാക്ഷ്യമായി റാലിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അര്‍പ്പിക്കുന്നതായി ലിമയിലെ കർദ്ദിനാൾ ജുവാൻ ലുയിസ് സിപ്രാനി പറഞ്ഞു. മെക്സിക്കൻ തലസ്ഥാനമായ മെക്സിക്കോ സിറ്റിയിൽ ഏപ്രിൽ 28 ന് സംഘടിപ്പിച്ച ഗ്രേറ്റ് മാർച്ച് ഫോർ ലൈഫ് റാലിയിൽ ഇരുപത്തിരണ്ടായിരത്തോളം ആളുകളാണ് പങ്കെടുത്തത്. ജീവനെ പരിപോഷിപ്പിക്കുന്ന രാഷ്ട്ര നേതാക്കന്മാരെയാണ് രാജ്യത്തിന് ആവശ്യമെന്ന്, റാലിയിൽ പങ്കെടുത്തവർ ഒന്നടക്കം പ്രഖ്യാപിച്ചു. മെയ് 6ന് ബ്രസീൽ സ്ഥാനമായ റിയോ ഡി ജനീറയിലും മാർച്ച് ഫോർ ലൈഫ് സംഘടിപ്പിച്ചു. മൂന്ന് മാസം പ്രായമായ ഗർഭസ്ഥ ശിശുക്കളുടെ ഭ്രൂണഹത്യ നിയമ വിധേയമാക്കാൻ ഗവൺമെന്റ് നടത്തുന്ന നീക്കത്തിനെതിരെയാണ് റാലി നടത്തിയത്. നിലവിൽ, അബോർഷൻ നിയമവിരുദ്ധമായ ബ്രസീലിൽ, ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ ഭ്രൂണഹത്യയ്ക്ക് അനുമതിയുണ്ട്. ഇതിനെതിരെയായിരിന്നു ബ്രസീലിയന്‍ ജനതയുടെ റാലി. ഗർഭസ്ഥ ശിശുക്കളുടെ ജീവനെ സംരക്ഷിക്കുകയെന്ന ബിൽ പാസ്സാക്കണമെന്ന ആവശ്യവും മാർച്ച് ഫോർ ലൈഫ് മുന്നോട്ട് വച്ചു.
Image: /content_image/News/News-2018-05-08-10:31:37.jpg
Keywords: ജീവന്‍, പ്രോലൈഫ്