Contents

Displaying 7521-7530 of 25133 results.
Content: 7834
Category: 1
Sub Category:
Heading: ഇറാഖി പൊതുതിരഞ്ഞെടുപ്പില്‍ ക്രൈസ്തവ പ്രതിനിധികള്‍ക്ക് ജയം
Content: ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തിയതിനു ശേഷം ഇക്കഴിഞ്ഞ മെയ് 12-ന് ഇറാഖില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ രണ്ട് ക്രൈസ്തവ പ്രതിനിധികള്‍ക്ക് വിജയം. ‘ബാബിലോണ്‍ ബ്രിഗേഡ്സ്’ മൂവ്മെന്റിന്റെ സ്ഥാനാര്‍ത്ഥികളായ ആസ്വാന്‍ സാലേം സാവ, ബുര്‍ഹാനുദ്ദീന്‍ ഇഷാക് ഇബ്രാഹിം എന്നിവരാണ് വിജയിച്ചത്. ക്രൈസ്തവ മേഖലയായ നിനയില്‍ നിന്നുമാണ് ആസ്വാന്‍ സാലേം വിജയിച്ചത്. ബാഗ്ദാദ് മേഖലയില്‍ നിന്നുമാണ് ഇഷാക് ഇബ്രാഹിമിന്റെ വിജയം. നേരത്തെ ന്യൂനപക്ഷ സംവരണത്തിന്റെ ഭാഗമായി 5 സീറ്റുകളാണ് ക്രിസ്ത്യാനികള്‍ക്കായി മാറ്റിവച്ചിരിന്നത്. കിര്‍കുര്‍ക്ക് മേഖലയില്‍ ക്രിസ്ത്യാനികള്‍ക്കായി സംവരണം ചെയ്തിരുന്ന സീറ്റ് കല്‍ദായ സിറിയക്ക് അസ്സീറിയന്‍ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിയായ റിഹാന്‍ ഹന്നാ അയൂബിനാണ് ലഭിച്ചത്. ദോഖുക് മേഖലയിലെ സംവരണ സീറ്റ് അസ്സീറിയന്‍ റാഫിഡൈന്‍ സഖ്യത്തിന്റെ ഇമ്മാനുവല്‍ ഖൊഷാബാക്കും, എര്‍ബില്‍ മേഖലയില്‍ സംവരണം ചെയ്തിരുന്ന സീറ്റ് കല്‍ദായ സഖ്യത്തിന്റെ ഹോഷ്യാര്‍ കാരാഡാഗ് യെല്‍ഡാക്കും ലഭിച്ചു. അഞ്ചു സ്ഥാനാര്‍ത്ഥികളില്‍ നാലു പേരും കല്‍ദായ സഭയില്‍ നിന്നുള്ളവരായിരിന്നു. തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ഇറാഖി ഷിയാ നേതാവായ മുഖ്താഡാ അല്‍ സദറിനെ കല്‍ദായ പാത്രിയാര്‍ക്കീസ് ലൂയീസ് റാഫേല്‍ സാക്കോ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഇറാഖി ജനതയുടെ പൊതു നന്മക്കുതകും വിധമുള്ള ഭരണം കാഴ്ചവെക്കുവാന്‍ കഴിയട്ടെയെന്ന് പാത്രിയാര്‍ക്കീസ് സാക്കോ ആശംസിച്ചു. പാത്രിയാര്‍ക്കീസിന്റെ അഭിനന്ദനത്തിനും ആശംസക്കും മുഖ്താഡാ അല്‍ സദര്‍ നന്ദി അറിയിച്ചുവെന്നും, ക്രിസ്ത്യാനികളെ പിന്തുണക്കുന്ന സമീപനമായിരിക്കും തന്റെതെന്ന ഉറപ്പ് അദ്ദേഹം നല്‍കിയെന്നും പാത്രിയാര്‍ക്കീസുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Image: /content_image/News/News-2018-05-22-08:47:27.jpg
Keywords: ഇറാഖ
Content: 7835
Category: 1
Sub Category:
Heading: കുരുന്ന് ജീവനുകളെ രക്ഷിക്കുവാന്‍ അവസാന ശ്രമവുമായി ഐറിഷ് സഭ
Content: ഡബ്ലിന്‍: ഗർഭസ്ഥശിശുവിന്റെയും അമ്മയുടേയും ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്ന 1983-ലെ ഭരണഘടനാ ഭേദഗതി വിഷയത്തില്‍ മെയ് 25-ന് ജനഹിത പരിശോധന നടക്കുവാനിരിക്കെ കുരുന്ന് ജീവനുകളെ രക്ഷിക്കുവാനുള്ള അവസാന ശ്രമവുമായി ഐറിഷ് സഭ. ഗര്‍ഭസ്ഥ ശിശുക്കളുടെ അവകാശത്തെ സംരക്ഷിക്കുന്ന നിയമം ഭേദഗതി ചെയ്യരുതെന്ന് ആവശ്യപ്പെട്ട് അയര്‍ലണ്ടിലെ നിരവധി കത്തോലിക്ക മെത്രാന്‍മാരും വൈദികരും രംഗത്തെത്തിയിട്ടുണ്ട്. മെയ് 25-ന് വോട്ടിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ രണ്ടു ജീവനെക്കുറിച്ച് ഒരു നിമിഷം ചിന്തിക്കണമെന്നും സംരക്ഷണവും, സഹതാപവും ആവശ്യമുള്ള അമൂല്യമായ രണ്ട് ജീവനുകളാണ് അവയെന്നും അയര്‍ലണ്ടിലെ ഉന്നത പിതാവായ ആര്‍ച്ച് ബിഷപ്പ് ഈമോണ്‍ മാര്‍ട്ടിന്‍ ഇക്കഴിഞ്ഞ മെയ് 19-ന് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറിച്ചു. “അവരെ ഇരുവരേയും സ്നേഹിക്കുക” എന്ന തലക്കെട്ടോടെയായിരുന്നു ആര്‍ച്ച് ബിഷപ്പ് പ്രസ്താവന പുറത്തിറക്കിയത്. നിഷ്കളങ്കമായ ഒരു കുരുന്ന് ജീവനെ ഇല്ലാതാക്കുക എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പിലൂടെ ചെയ്യേണ്ട കാര്യമല്ലെന്നും മെത്രാപ്പോലീത്തയുടെ സന്ദേശത്തിലുണ്ട്. കോര്‍ക്ക് ആന്‍ഡ്‌ റോസ്സിലെ മെത്രാനായ ജോണ്‍ ബക്ക്ലിയും സമാനമായ രീതിയില്‍ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ഒരു സ്ത്രീ ഗര്‍ഭിണിയായിരിക്കുമ്പോള്‍ രണ്ട് ജീവനുകളാണ് അതുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന കാര്യം മറക്കരുത്. നമ്മുടെ അമ്മമാര്‍ തങ്ങളുടെ ഉദരത്തിലെ കുഞ്ഞ് ജീവിച്ചിരിക്കണമെന്ന് തീരുമാനിച്ചതുകൊണ്ടാണ് നമ്മള്‍ എല്ലാവരും ഇന്നു ജീവിച്ചിരിക്കുന്നത്. അതിനാല്‍ നിഷ്കളങ്കരായ കുട്ടികളെ നിഷേധിക്കുവാന്‍ നമ്മുക്ക് കഴിയുകയില്ല. അതിനാല്‍ അവരുടെ ജീവന്‍ ഐറിഷ് ജനതയുടെ കൈകളിലാണ്. എല്ലാ മൂല്യങ്ങളും അടങ്ങിയ ഒരു സമൂഹം കെട്ടിപ്പടുക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ‘NO’ എന്ന് വോട്ടു ചെയ്യണമെന്നും അദ്ദേഹം രേഖപ്പെടുത്തി. എട്ടാം ഭരണ ഘടന ഭേദഗതി നിലനിര്‍ത്തുവാന്‍ കത്തോലിക്ക വിശ്വാസികള്‍ എല്ലാവരും വോട്ടു ചെയ്യണമെന്നു എല്‍ഫിന്‍ രൂപതയിലെ മെത്രാനായ കെവിന്‍ ഡോരനനും വിശ്വാസ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. “NO” എന്ന് വോട്ട് ചെയ്യുന്നത് സ്ത്രീകളോടും കുട്ടികളോടുമുള്ള നമ്മുടെ സ്നേഹത്തിന്റെ പ്രകടനമായിരിക്കുമെന്നും ജനഹിതം ‘ജീവന്റേയും മരണത്തിന്റേയും’ ഹിതപരിശോധനയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗർഭസ്ഥ ശിശുക്കൾക്ക് ജീവിക്കുവാനുള്ള അവകാശവും മാതാവിന് ജീവിക്കാനുള്ള അവകാശവും തുല്യമാണെന്നും അതിനെ ആദരവോടെ സമീപിക്കണമെന്നുമാണ് എട്ടാം ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്. ജനഹിത പരിശോധനയെ തുടര്‍ന്നു ഭേദഗതി റദ്ദായാൽ 12 ആഴ്ചവരെയുള്ള ഗർഭഛിദ്രങ്ങൾ അയർലണ്ടിൽ നിയമാനുസൃതമാകും.
Image: /content_image/News/News-2018-05-22-10:25:55.jpg
Keywords: അയര്‍ല
Content: 7836
Category: 1
Sub Category:
Heading: ഇസ്രായേലി വര്‍ണ്ണങ്ങളില്‍ തിളങ്ങി 'ക്രൈസ്റ്റ് ദി റെഡീമര്‍'
Content: റിയോ ഡി ജനീറോ: ലോകത്തെ പുതിയ ഏഴ് അത്ഭുതങ്ങളില്‍ ഉള്‍പ്പെടുന്ന ബ്രസീലിലെ പ്രസിദ്ധ നിര്‍മ്മിതിയായ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ പ്രതിമ ഇസ്രായേല്‍ പതാകയോട് സാദൃശ്യം കാണിച്ചു വെള്ള, നീല നിറങ്ങളില്‍ പ്രകാശിപ്പിച്ചത് ശ്രദ്ധേയമായി. ഇസ്രായേലിന്റെ എഴുപതാമത്തെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ശ്രദ്ധേയമായ പ്രകാശ സംവിധാനം രൂപത്തില്‍ ഒരുക്കിയത്. ക്രിസ്ത്യന്‍-യഹൂദ ബന്ധത്തിലെ ചരിത്ര സംഭവമെന്നാണ് വര്‍ണ്ണ വിസ്മയത്തെ പലരും വിശേഷിപ്പിച്ചത്. 70 വര്‍ഷങ്ങള്‍ക്കുള്ളില്‍ ആദ്യമായിട്ടാണ് ബ്രസീലിലെ കത്തോലിക്കാ വിശ്വാസത്തിന്റെ ഏറ്റവും പ്രധാന അടയാളം ഇസ്രായേലിന്റെ നീലയും, വെള്ളയും നിറത്തില്‍ തിളങ്ങുന്നതെന്നു ഓസിയാസ് വുര്‍മാന്‍ പ്രതികരിച്ചു. യഹൂദ നിറങ്ങളാല്‍ ക്രിസ്തു രൂപം തിളങ്ങുന്നതിനു സാക്ഷ്യം വഹിക്കുന്നതിന് ഇസ്രായേലി അംബാസഡര്‍ യോസ്സി ഷെല്ലി, റിയോയിലെ ജ്യൂവിഷ് ഫെഡറേഷന്‍ പ്രസിഡന്റ് ഹെറി റോസന്‍ബര്‍ഗ് തുടങ്ങിയ പ്രമുഖരും എത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രൂപം സമ്മിശ്ര നിറത്താല്‍ അലങ്കരിച്ചത്. ഇതാദ്യമായല്ല ബ്രസീലില്‍ ക്രിസ്ത്യന്‍-യഹൂദ മതസൗഹാര്‍ദ്ദം വെളിപ്പെടുന്നത്. ഏപ്രില്‍ 22-ന് റിയോയിലെ യഹൂദ ക്ലബ്ബില്‍ 2000-ത്തോളം യഹൂദര്‍ പങ്കെടുത്ത ‘യോം ഹാറ്റ്സ്മൌത്ത്’ ആഘോഷം നടത്തിയിരിന്നു. ആഘോഷത്തില്‍ പങ്ക് ചേര്‍ന്ന റിയോ മേയര്‍ മാര്‍സെല്ലോ ക്രിവേല നഗരത്തിലെ ആദ്യ ഹോളോകാസ്റ്റ് മെമോറിയല്‍ പണിയുന്നതിന് സ്ഥലം അനുവദിക്കുകയും ചെയ്തിരുന്നു. ബ്രസീലില്‍ ഒന്നര ലക്ഷത്തോളം യഹൂദരാണ് വസിക്കുന്നത്. തങ്ങള്‍ക്ക് രാജ്യത്തു ലഭിച്ച അംഗീകാരമായാണ് ക്രിസ്തു രൂപത്തിലുള്ള പ്രകാശത്തെ യഹൂദര്‍ നോക്കി കാണുന്നത്.
Image: /content_image/News/News-2018-05-22-11:51:56.jpg
Keywords: ബ്രസീ, റെഡീ
Content: 7837
Category: 18
Sub Category:
Heading: അങ്കമാലി അതിരൂപത ഭൂമി ഇടപാട്‌: കേസ് റദ്ദാക്കണമെന്ന് ഹൈക്കോടതി
Content: കൊച്ചി: എറണാകുളം അങ്കമാലി രൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ നാലുപേര്‍ക്ക് എതിരെ കേസ് എടുക്കാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. നേരത്തെ അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുകയായിരുന്നു. ഇന്നാണ് കേസിൽ അന്തിമ വിധിയുണ്ടായത്. ചീഫ് ജസ്റ്റിസ് ആന്റണി ഡോമനിക്, ജസ്റ്റിസ് ശേഷാദ്രി നായിഡു എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
Image: /content_image/India/India-2018-05-22-12:12:26.jpg
Keywords: ഭൂമി
Content: 7838
Category: 1
Sub Category:
Heading: 'മതേതരത്വത്തിന് ഭീഷണിയായ സാഹചര്യം'; പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്പ്
Content: ന്യൂഡല്‍ഹി: ഭാരതത്തിന്റെ മതേതരത്വത്തിന് ഭീഷണിയായ പ്രക്ഷുബ്ദമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നതും ത്യാഗത്തോടെ പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോയുടെ കത്ത്. ഡല്‍ഹി രൂപതയ്ക്ക് കീഴിലുള്ള ദേവാലയങ്ങളിലും സഭാസ്ഥാപനങ്ങളിലേക്കുമായാണ് പ്രാര്‍ത്ഥനാചരണം ആരംഭിക്കുവാന്‍ ആഹ്വാനം ചെയ്തു ബിഷപ്പ് പ്രസ്താവനയിറക്കിയത്. രാജ്യത്തിന്റെ പുനഃരുദ്ധാരണത്തിനായി എല്ലാ വെള്ളിയാഴ്ചയും ഉപവാസം അനുഷ്ഠിക്കണമെന്നും ദിവ്യകാരുണ്യ ആരാധന ഇടവകകളില്‍ സംഘടിപ്പിക്കണമെന്നും ബിഷപ്പ് കത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. #{red->none->b->Must Read: ‍}# {{ ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ഇരട്ടിയായി ഉയര്‍ന്നു -> http://www.pravachakasabdam.com/index.php/site/news/6721 }} പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് രാജ്യത്തിനു വേണ്ടിയും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക എന്നതു ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. 2019 ല്‍ രാജ്യത്ത് പുതിയ സര്‍ക്കാര്‍ വരുന്നത് മുന്നില്‍ക്കണ്ട് രാജ്യത്തെയും നാം ഓരോരുത്തരേയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഏവര്‍ക്കും സൗകര്യ പ്രദമായ സമയത്തു ഇടവകകളിൽ പ്രത്യേകമായി ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കണമെന്നും ബിഷപ്പ് കത്തില്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്തുകൊണ്ടുള്ള കത്ത് ബിഷപ്പ് പുറത്തിറക്കിയത്. തീവ്ര ദേശീയവാദികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഗുജറാത്തിലെ ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാനും നേരത്തെ രംഗത്തെത്തിയിരിന്നു.
Image: /content_image/News/News-2018-05-22-13:27:33.jpg
Keywords: ഭാരത
Content: 7839
Category: 1
Sub Category:
Heading: 'മതേതരത്വത്തിന് ഭീഷണിയായ സാഹചര്യം'; പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്പ്
Content: ന്യൂഡല്‍ഹി: ഭാരതത്തിന്റെ മതേതരത്വത്തിന് ഭീഷണിയായ പ്രക്ഷുബ്ദമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നതും ത്യാഗത്തോടെ പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോയുടെ കത്ത്. ഡല്‍ഹി രൂപതയ്ക്ക് കീഴിലുള്ള ദേവാലയങ്ങളിലും സഭാസ്ഥാപനങ്ങളിലേക്കുമായാണ് പ്രാര്‍ത്ഥനാചരണം ആരംഭിക്കുവാന്‍ ആഹ്വാനം ചെയ്തു ബിഷപ്പ് പ്രസ്താവനയിറക്കിയത്. രാജ്യത്തിന്റെ പുനഃരുദ്ധാരണത്തിനായി എല്ലാ വെള്ളിയാഴ്ചയും ഉപവാസം അനുഷ്ഠിക്കണമെന്നും ദിവ്യകാരുണ്യ ആരാധന ഇടവകകളില്‍ സംഘടിപ്പിക്കണമെന്നും ബിഷപ്പ് കത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. #{red->none->b->Must Read: ‍}# {{ ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ഇരട്ടിയായി ഉയര്‍ന്നു -> http://www.pravachakasabdam.com/index.php/site/news/6721 }} പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് രാജ്യത്തിനു വേണ്ടിയും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക എന്നതു ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. 2019 ല്‍ രാജ്യത്ത് പുതിയ സര്‍ക്കാര്‍ വരുന്നത് മുന്നില്‍ക്കണ്ട് രാജ്യത്തെയും നാം ഓരോരുത്തരേയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാം. വെള്ളിയാഴ്ച ദിവസങ്ങളില്‍ ഏവര്‍ക്കും സൗകര്യ പ്രദമായ സമയത്തു ഇടവകകളിൽ പ്രത്യേകമായി ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കണമെന്നും ബിഷപ്പ് കത്തില്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം ചെയ്തുകൊണ്ടുള്ള കത്ത് ബിഷപ്പ് പുറത്തിറക്കിയത്. തീവ്ര ദേശീയവാദികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഗുജറാത്തിലെ ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാനും നേരത്തെ രംഗത്തെത്തിയിരിന്നു.
Image: /content_image/News/News-2018-05-22-13:32:42.jpg
Keywords: ഭാരതത്തില്‍
Content: 7840
Category: 18
Sub Category:
Heading: മലങ്കര ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭ: അനുരഞ്ജന സമിതിയെ നിയോഗിക്കാന്‍ സാധ്യത
Content: കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കപരിഹാരത്തിന് അനുരഞ്ജന സമിതിയെ നിയോഗിക്കാന്‍ സാധ്യത. ഇന്നു ചേരുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് തീരുമാനത്തിനുശേഷമാകും സമിതിയെ നിശ്ചയിക്കുക. പാത്രിയര്‍ക്കീസിന്റെ മലങ്കര സന്ദര്‍ശനത്തിനിടെയാണു മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് ഇന്നു ചേരുന്നത്. മലങ്കരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു ചര്‍ച്ചയ്ക്കു തയാറാണെന്ന് ചൂണ്ടിക്കാട്ടി സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്കു നേരത്തെ കത്തയച്ചിരുന്നു. ഇന്നുച്ചകഴിഞ്ഞ് 2.30നു ദേവലോകം കാതോലിക്കേറ്റ് അരമനയിലാണു യോഗം. സുന്നഹദോസ് അജണ്ടയില്‍ പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനമോ ചര്‍ച്ചയോ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇവ ചര്‍ച്ചയ്‌ക്കെത്തുമെന്നാണു സൂചന. നൂറില്‍പ്പരം വര്‍ഷം പഴക്കമുള്ള കേസാണ് ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകളുടേത്. അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ സുറിയാനി സഭയുടെ പരമാധ്യക്ഷനായതു മുതല്‍ കേസും പരിഹരിക്കുവാന്‍ നീക്കങ്ങള്‍ ആരംഭിച്ചിരിന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രശ്‌നപരിഹാരത്തിനു ശ്രമം നടത്തിയിരുന്നു. കാതോലിക്കാ ബാവയും പാത്രീയര്‍ക്കീസ് ബാവയും ചര്‍ച്ച നടത്തി പ്രശ്‌നത്തിന് ശ്വാശത പരിഹാരം കാണണമെന്ന് സര്‍ക്കാര്‍ അറിയിച്ചതായാണു പുറത്തുവരുന്ന വിവരം.
Image: /content_image/India/India-2018-05-23-01:33:28.jpg
Keywords: യാക്കോ
Content: 7841
Category: 18
Sub Category:
Heading: മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിനെ മല്പാനേറ്റായി ഉയര്‍ത്തി
Content: കോട്ടയം: മല്പാന്‍ മാത്യു വെള്ളാനിക്കലച്ചന്റെ വസതിയായ, മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിനെ ചങ്ങനാശേരി അതിരൂപതയുടെ മല്പാനേറ്റ് ആയി ഉയര്‍ത്തി. അതിരൂപതാദിനാഘോഷത്തില്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടമാണ് ഈ പ്രഖ്യാപനം നടത്തിയത്. മാര്‍ സ്ലീവാ മല്പാനേറ്റ് എന്നായിരിക്കും അറിയപ്പെടുക. പൗരസ്ത്യ സുറിയാനി സഭാ പാരമ്പര്യത്തിനും വിശുദ്ധ ലിഖിതങ്ങള്‍ക്കും ഊന്നല്‍ കൊടുത്തു സഭാത്മകമായ തുടര്‍ പരിശീലനം വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായര്‍ക്കും നല്കുക എന്നതാണ് ഈ മല്പാനേറ്റിന്റെ ലക്ഷ്യം. മാര്ത്തോമമ്മാ ക്രിസ്ത്യാനികളുടെ പൈതൃകത്തില്‍പ്പെട്ട വൈദിക പരിശീലന കേന്ദ്രമായിരുന്നു മല്പാനേറ്റ്.
Image: /content_image/India/India-2018-05-23-01:48:19.jpg
Keywords: ചങ്ങനാ
Content: 7842
Category: 1
Sub Category:
Heading: എബോള പിടിയിലമര്‍ന്ന കോംഗോയ്ക്കു സാന്ത്വനമായി കത്തോലിക്ക സഭ
Content: ബന്ധാകാ (കോംഗോ): എബോള വൈറസ് ബാധയെ തുടര്‍ന്നു ദുരിതത്തിലായ കോംഗോയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി കത്തോലിക്ക സന്നദ്ധ സംഘടന കാത്തലിക് റിലീഫ്‌ സര്‍വീസസിന്റെ (CRS) പ്രവര്‍ത്തനങ്ങള്‍. സാമ്പത്തികമായും ബോധവത്ക്കരണ സഹായങ്ങള്‍ നല്‍കിയുമാണ് സി‌ആര്‍‌എസ് മാരകരോഗത്തിനെതിരെ പോരാടുന്നത്. രോഗബാധിത മേഖലകളില്‍ പ്രാദേശിക കാരിത്താസിനെ സഹായിച്ചുകൊണ്ടാണ് സി‌ആര്‍‌എസ് പ്രവര്‍ത്തിക്കുന്നതെന്ന് കിന്‍ഷാസാ ആസ്ഥാനമായുള്ള കോംഗോയിലെ സി‌ആര്‍‌എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കാതറിന്‍ ഓവര്‍കാംബ് പറഞ്ഞു. രാജ്യത്തു വൈറസ്‌ ബാധ തടയുന്നതില്‍ സി‌ആര്‍‌എസിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. വൈറസ്‌ ബാധയേല്‍ക്കാതിരിക്കുവാനുള്ള മുന്‍കരുതലുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വേണ്ട സമയത്ത് നല്‍കുന്നത് വഴി സി‌എസ്‌ആര്‍ സന്നദ്ധ പ്രവര്‍ത്തകരും സ്തുത്യര്‍ഹമായ സേവനങ്ങളാണ് ചെയ്തുവരുന്നത്. ഇതിനിടെ കോംഗോയില്‍ വളരെ ഉയര്‍ന്ന നിലയിലാണ് എബോള പടര്‍ന്നു കൊണ്ടിരിക്കുന്നതെന്ന്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്. എബോള ബാധിച്ച് 26 പേരുടെ മരണം ഇതിനോടകം തന്നെ സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു. 21 പേര്‍ വൈറസ്‌ ബാധിതരാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 25 പേര്‍ രോഗബാധിതരാണോ എന്ന സംശയത്തിന്റെ നിഴലിലാണ്. രോഗം പടര്‍ന്നു തുടങ്ങിയ ഉടന്‍ തന്നെ മുന്‍കരുതല്‍ പ്രചാരണ പരിപാടികളുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്‌ രംഗത്ത്‌ വന്നിരുന്നു. ഇതിന് പിന്‍താങ്ങയാണ് കാത്തലിക് റിലീഫ്‌ സര്‍വീസസ് രംഗത്തെത്തിയത്. നൂറിലധികം രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക്‌ ആശ്വാസമേകിവരുന്ന അന്താരാഷ്ട്ര ദുരിതാശ്വാസ ഏജന്‍സിയാണ് കാത്തലിക് റിലീഫ്‌ സര്‍വീസസ്. ഇതിനുമുന്‍പ് ലൈബീരിയ, ഗിനിയ, സിയറ-ലിയോണ തുടങ്ങിയ രാജ്യങ്ങളില്‍ എബോള വൈറസ്‌ ബാധയുണ്ടായപ്പോഴും കത്തോലിക്ക സന്നദ്ധ സംഘടനകളാണ് സഹായവുമായി മുന്നോട്ട് വന്നത്.
Image: /content_image/News/News-2018-05-23-03:03:50.jpg
Keywords: കോംഗോ
Content: 7843
Category: 1
Sub Category:
Heading: ഭ്രൂണഹത്യ തടയാനുള്ള ട്രംപിന്റെ നീക്കത്തെ അഭിനന്ദിച്ച് ദേശീയ മെത്രാന്‍ സമിതി
Content: വാഷിംഗ്ടണ്‍ ഡിസി: കുടുംബാസൂത്രണം, ജനനനിരക്ക് കുറക്കുന്ന മറ്റ് ആരോഗ്യ സേവനങ്ങൾ എന്നിവയ്ക്കു ധനസഹായമനുവദിക്കുന്ന 'ടൈറ്റില്‍ എക്സ് കുടുംബാസൂത്രണ പദ്ധതി' (Title X Family Planning Program) യില്‍ നിന്നും ഭ്രൂണഹത്യയെ നീക്കം ചെയ്യുമെന്നുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ്. ദേശീയ മെത്രാന്‍ സമിതിയുടെ പ്രോലൈഫ്‌ പ്രവര്‍ത്തന കമ്മിറ്റിയുടെ ചെയര്‍മാനായ കര്‍ദ്ദിനാള്‍ തിമോത്തി ഡോളനാണ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് രംഗത്തെത്തിയത്. ടൈറ്റില്‍ എക്സ് കുടുംബാസൂത്രണ പദ്ധതിയില്‍ നിന്നും ഭ്രൂണഹത്യ ഒഴിവാക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനം അഭിനന്ദനമര്‍ഹിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. അബോര്‍ഷന്‍ ഒരു കുട്ടിയുടെ ജീവന്‍ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്, ചിലപ്പോള്‍ അമ്മയുടെ ജീവനും. കുടുംബത്തിലെ മറ്റ് കുട്ടികളേയും, സുഹൃത്തുക്കളേയും വരെ ഇത് ബാധിക്കുന്നു. ഗര്‍ഭഛിദ്രത്തിന് കുടുംബാസൂത്രണവുമായി ബന്ധമില്ലെന്നു തന്നെയാണെന്നാണ് ഭൂരിഭാഗം അമേരിക്കക്കാരുടേയും അഭിപ്രായം. അതിനാല്‍ തന്നെ ജനങ്ങളുടെ നികുതി പണം കൊണ്ട് കുടുംബാസൂത്രണം പ്രചരിപ്പിക്കേണ്ട ആവശ്യവുമില്ല. വളരെകാലമായി ടൈറ്റില്‍ എക്സ് കുടുംബാസൂത്രണ പദ്ധതിയുടെ പേരിലുള്ള ധനസഹായത്താല്‍ ഗര്‍ഭഛിദ്ര വ്യവസായം ശക്തിപ്രാപിച്ചു വരികകകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. താഴ്ന്ന വരുമാനമുള്ള സ്ത്രീകളുടെ പ്രസവത്തിനു വേണ്ട സഹായങ്ങള്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 1970-ല്‍ ടൈറ്റില്‍ എക്സ് ഫാമിലി പ്ലാനിംഗ് പദ്ധതി രൂപീകരിച്ചത്. ഇതില്‍ ഭ്രൂണഹത്യക്ക് പ്രത്യേക വിലക്കുണ്ടായിരുന്നു. കാലക്രമേണ അബോര്‍ഷന് വേണ്ടിയുള്ള നിയമപരമായ ഒരുപകരണമായി മാറുകയായിരുന്നു ഈ പദ്ധതി. അബോര്‍ഷന് ശുപാര്‍ശ ചെയ്‌താല്‍ മാത്രമേ ഈ സഹായധനം ലഭിക്കൂ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി. ഇതിന്റെ ഫലമായിട്ടാണ് കുടുംബാസൂത്രണവും അബോര്‍ഷനും തമ്മില്‍ നേരിട്ടുള്ള ഒരു ബന്ധം സൃഷ്ടിക്കപ്പെട്ടതെന്നും, ടൈറ്റില്‍ എക്സ് ഫാമിലി പ്ലാനിംഗ് സഹായം ലഭിച്ചവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ഇതിന്റെ തെളിവാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള കര്‍ദ്ദിനാളിന്റെ പ്രസ്താവന അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. അധികാരത്തില്‍ കയറിയത് മുതല്‍ ശക്തമായ പ്രോലൈഫ് നിലപാടാണ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ചൈനാ ഗവണ്‍മെന്റിന്റെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളില്‍ യു‌എന്‍ സംഘടനയായ യുണൈറ്റഡ്‌ നേഷന്‍സ്‌ പോപ്പുലേഷന്‍ ഫണ്ട് (UNFPA) ഭാഗമായതിനെ തുടര്‍ന്നു സംഘടനക്കുള്ള ധനസഹായം ട്രംപ് നിര്‍ത്തലാക്കിയിരിന്നു.
Image: /content_image/News/News-2018-05-23-03:42:24.jpg
Keywords: അമേരിക്ക, ട്രംപ