Contents
Displaying 7561-7570 of 25133 results.
Content:
7874
Category: 18
Sub Category:
Heading: മാർ ജോസ് പുളിക്കലിനു പരിക്കേറ്റു
Content: പാലാ: കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കലിനു സ്റ്റേജിൽ നിന്നു വീണു പരുക്കേറ്റു. നട്ടെല്ലിനു പരുക്കേറ്റ ബിഷപ്പിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പാലായിൽ നടന്ന യോഗത്തിൽ വേദിയിൽനിന്നു കാലുതെന്നി വീണാണു പരുക്കേറ്റത്. ഒന്നര മാസത്തെ പൂർണ വിശ്രമം ആണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സമ്മേളനം നടക്കുമ്പോൾ വേദിയിലെ തന്റെ ഇരിപ്പിടത്തിലേക്കു പോകാനായി സ്റ്റേജിന്റെ വശത്തെ പരവതാനിയിൽ ചവിട്ടിയ ബിഷപ്പ് കാൽ വഴുതി താഴേക്കു വീഴുകയായിരുന്നു. വീഴ്ചയിൽ നട്ടെല്ലിലെ കശേരുക്കൾക്കു ചതവു പറ്റിയിട്ടുണ്ട്.
Image: /content_image/India/India-2018-05-28-05:00:29.jpg
Keywords: മാര്‍ ജോസ്

7875
Category: 18
Sub Category:
Heading: പുഞ്ചിരിച്ചു കൊണ്ടു സാന്ത്വനം നല്‍കിയ മദര്‍ തെരേസയെ മാതൃകയാക്കണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: സ്‌നേഹ സാന്ത്വനത്തിലൂടെ പുഞ്ചിരിച്ചു കൊണ്ടു മരിക്കാന്‍ പ്രാപ്തരാക്കിയ വിശുദ്ധ മദര്‍ തെരേസയുടെ പ്രവര്‍ത്തന ശൈലി മാതൃകയാക്കണമെന്നു കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം. കേരള കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സും തിരുവനന്തപുരം ലത്തീന്‍ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയും സംയുക്തമായി കേരളത്തിലെ ഡോക്ടര്‍മാര്‍ക്കും പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കുമായി സംഘടിപ്പിച്ച ഏകദിന സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യജീവനെന്ന അമൂല്യനിധിയെ ആദരിക്കാനും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള കടമ ആതുരശുശ്രൂഷാ പ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ക്കും ജീവസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനെയും ജീവിതത്തെയും പരിപോഷിപ്പിക്കുന്നതിലൂടെ ആനന്ദം കണ്ടെത്താന്‍ നമുക്ക് കഴിയണം. സ്‌നേഹമാണ് ഇതിന്റെ ആധാരശില. മനുഷ്യന്‍ ദൈവിക നിയമങ്ങള്‍ക്കും പ്രകൃതി നിയമങ്ങള്‍ക്കും സന്മാര്‍ഗിക നിയമങ്ങള്‍ക്കും വിധേയനായി ജീവിക്കണം. മനുഷ്യകുലത്തിനും മനുഷ്യജീവനും വെല്ലുവിളിയായ ഭ്രൂണഹത്യ, കൊലപാതകം, ദയാവധം, ഭീകരാക്രമണം, വര്‍ഗീയലഹള, രാഷ്ട്രീയ കൊലപാതകം, മദ്യം, മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യതിന്മകള്‍, പ്രകൃതിയുടെ അനിയന്ത്രിതമായ ചൂഷണം തുടങ്ങിയവ ജീവന്‍ സംരക്ഷണത്തിന്റെ വ്യാപ്തിയും ആഴവും മനുഷ്യസ്‌നേഹികളായ നമുക്ക് മനസിലാക്കിത്തരുന്നുവെന്നും ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം പറഞ്ഞു. ഡോ. ബൈജു ജൂലിയന്‍, ഡോ. മാമ്മന്‍ പി. ചെറിയാന്‍, ഫാ. എ. ആര്‍. ജോണ്‍, ഡോ. ഫിന്റോ ഫ്രാന്‍സിസ്, ഡോ. ടോണി ജോസഫ് തുടങ്ങിയവരും പ്രസംഗിച്ചു. രാവിലെ നടന്ന സെമിനാറില്‍ ഡോ. അഗസ്റ്റിന്‍ ജോണ്‍, ഡോ. ഏബ്രഹാം ജോസഫ്, ഡോ. ഫിന്റോ ഫ്രാന്‍സിസ്, ഡോ. ബൈജു ജൂലിയന്‍, തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
Image: /content_image/India/India-2018-05-28-05:16:03.jpg
Keywords: സൂസ

7876
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെങ്കില്‍ കത്തോലിക്കരാകൂ: ആരാധനാ സമിതി മുന്‍ തലവന്‍
Content: ബക്ക്ഫാസ്ലെ, ഇംഗ്ലണ്ട്: വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെങ്കില്‍ കത്തോലിക്കരാകൂ എന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് വത്തിക്കാന്‍ ആരാധനാ സമിതിയുടെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് അരിന്‍സെ. ദിവ്യകാരുണ്യ സ്വീകരണം ദൈവീക ചൈതന്യം നിറഞ്ഞ അവസ്ഥയിലുള്ള കത്തോലിക്കര്‍ക്ക് മാത്രമേ പാടുള്ളൂവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഇക്കഴിഞ്ഞ ബുധനാഴ്ച അമേരിക്കന്‍ കത്തോലിക്ക വാര്‍ത്ത ഏജന്‍സിയായ ‘കാത്തലിക് ന്യൂസ് സര്‍വ്വീസി'ല്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വിവാഹ മോചനം നേടിയവരും, പുനര്‍വിവാഹിതരുമായ കത്തോലിക്കര്‍ക്കും, അകത്തോലിക്കരായ ജീവിത പങ്കാളികള്‍ക്കും ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കുന്നത് സഭാപ്രബോധനങ്ങള്‍ക്ക് നേരെയുള്ള കടുത്ത വെല്ലുവിളിയാണെന്ന്‍ കര്‍ദ്ദിനാള്‍ കുറിച്ചു. വിവാഹത്തേയും, കുടുംബത്തേയും സംബന്ധിച്ച് 2016-ല്‍ പുറത്തിറങ്ങിയ ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹീക ലേഖനമായ ‘അമോരിസ് ലെത്തീസ്യ’യ്ക്കു കൂടുതല്‍ വ്യക്തത വരുത്തുന്നതാണ് കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് അരിന്‍സെയുടെ ലേഖനം. “മറ്റുള്ളവരുമായി പങ്കുവെക്കുവാന്‍ വിശുദ്ധ കുര്‍ബാന നമ്മുടെ സ്വകാര്യസ്വത്തല്ല” എന്നാണ് അകത്തോലിക്ക സഭകള്‍ക്ക് വിശുദ്ധ കുര്‍ബാന നല്‍കുന്നതിനെ കുറിച്ച് കര്‍ദ്ദിനാള്‍ പറഞ്ഞത്. വിശുദ്ധ കുര്‍ബാന സഭാപരമായ ഒരു കര്‍മ്മമല്ല, മറിച്ച് തന്റെ ശരീരം രക്തവും, മാംസം അപ്പവുമാക്കി മാറ്റിക്കൊണ്ട് കുരിശില്‍ കിടന്നു നമുക്ക് വേണ്ടി മരിച്ച യേശുവിന്റെ രഹസ്യങ്ങളുടെ ഓര്‍മ്മപുതുക്കലാണ്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഓര്‍മ്മപുതുക്കലാണ് വിശുദ്ധ കുര്‍ബാന. കൂദാശകളിലൂടേയും, വിശ്വാസത്തിലൂടെയുമാണ് അവര്‍ തങ്ങളുടെ പുരോഹിതനും, മെത്രാനും, പാപ്പായുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതിനാല്‍ ആ സമൂഹത്തിന് പുറത്തുള്ളവര്‍ വിശുദ്ധ കുര്‍ബാനക്ക് സ്വീകരണത്തിനു യോഗ്യരല്ലായെന്നും കര്‍ദ്ദിനാള്‍ രേഖപ്പെടുത്തി. ജര്‍മ്മനിയിലെ മ്യൂണ്‍സ്റ്ററില്‍ വെച്ച് നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ചില പ്രൊട്ടസ്റ്റന്റ്കാര്‍ വിശുദ്ധ കുര്‍ബാന വെറുമൊരു അപ്പകഷണമാണെന്ന് പറഞ്ഞ സാഹചര്യത്തിലാണ് കര്‍ദ്ദിനാള്‍ അരിന്‍സെ പ്രസ്താവനയുമായി രംഗത്തെത്തിയത്. കര്‍ദ്ദിനാള്‍ അരിന്‍സെക്ക് പുറമേ കര്‍ദ്ദിനാള്‍മാരായ റോബര്‍ട്ട് സാറ, ജേറാര്‍ഡ് മുള്ളര്‍, വില്ലെം ഐജിക്, മെത്രാപ്പോലീത്തമാരായ ചാള്‍സ് ചാപുട്ട്, ടെറെന്‍സ് പ്രെന്‍ഡര്‍ഗാസ്റ്റ്, ഓക്സിലറി ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡര്‍ തുടങ്ങിയ പിതാക്കന്‍മാരും വിശുദ്ധ കുര്‍ബാന പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിന് നല്‍കാന്‍ പാടില്ലായെന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ്.
Image: /content_image/News/News-2018-05-28-06:16:53.jpg
Keywords: ദിവ്യകാരുണ്യ, വിശുദ്ധ കുര്‍

7877
Category: 1
Sub Category:
Heading: ബ്രസീലില്‍ വൈദികരുടെ എണ്ണത്തില്‍ അതിശയിപ്പിക്കുന്ന വളര്‍ച്ച
Content: ബ്രസീലിയ: വൈദികരുടെ എണ്ണത്തില്‍ ശക്തമായ കുറവ് നേരിട്ടുകൊണ്ടിരിന്ന ബ്രസീലില്‍ പൗരോഹിത്യത്തിനു സുവര്‍ണ്ണകാലം. ബ്രസീലിലെ വൈദികരുടെ എണ്ണത്തില്‍ അത്ഭുതകരമായ വളര്‍ച്ചയാണ് കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായിരിക്കുന്നത്. 2014-ല്‍ വെറും 24,600 പുരോഹിതര്‍ മാത്രം ഉണ്ടായിരുന്ന വൈദികരുടെ എണ്ണം 27,300 ആയി ഉയര്‍ന്നിരിക്കുകയാണ്. മതിയായ പുരോഹിതരില്ല എന്ന കാരണത്താല്‍ കത്തോലിക്കാ ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുള്ള രാജ്യമാണ് ബ്രസീല്‍. ബ്രസീലിലെ സിങ്ങു രൂപതയില്‍ 7 ലക്ഷത്തോളം വിശ്വാസികള്‍ക്ക് വെറും 27 പുരോഹിതര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചില സ്ഥലങ്ങളില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ കുര്‍ബാനകള്‍ മാത്രമാണ് അര്‍പ്പിക്കുവാന്‍ കഴിഞ്ഞിരുന്നത്. ബ്രസീലിലെ മെത്രാന്‍ സമിതിയുടെ എജന്‍സിയായ ‘സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിലീജിയസ് സ്റ്റാറ്റിസ്റ്റിക്സ്’ന്റെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട് ‘ഫൊള്‍ഹാ ഡി സാവോ പോളോ’ പുറത്തുവിട്ട വാര്‍ത്തയനുസരിച്ച് ബ്രസീലില്‍ പൗരോഹിത്യത്തിന് വസന്തകാലമാണ്. 2014-ല്‍ ബ്രസീലില്‍ 8,130 വിശ്വാസികള്‍ക്ക് ഒരു പുരോഹിതന്‍ എന്നതായിരുന്നു കണക്കെങ്കില്‍, ഇപ്പോള്‍ 7,802 വിശ്വാസികള്‍ക്ക് ഒരു പുരോഹിതന്‍ എന്നതാണ് കണക്ക്. ഇന്നുണ്ടായിരുന്നതിന്റെ പകുതിയിലധികം വൈദികര്‍ മാത്രമാണ് പതിമൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രസീലില്‍ ഉണ്ടായിരുന്നത്. വൈദികരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ബ്രസീലില്‍ പുരോഹിതരുടെ എണ്ണത്തില്‍ കുറവുണ്ട്. ഫിലിപ്പീന്‍സില്‍ മാത്രമാണ് ബ്രസീലിനു സമാനമായ തോതില്‍ പുരോഹിതരുടെ അഭാവം രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തു 9,000 വിശ്വാസികള്‍ക്ക് 1 പുരോഹിതന്‍ എന്ന അനുപാതമാണ് നിലനില്‍ക്കുന്നത്. പുരോഹിതരുടെ അഭാവം നേരിടുന്നതിനു വിവാഹിതരെ വൈദികരാക്കുക എന്ന നിര്‍ദ്ദേശം ഉയരുന്ന അവസരത്തില്‍ കണക്കുകള്‍ ബ്രസീലിലെ മെത്രാന്‍മാര്‍ക്ക് ആശ്വാസം പകരുന്നതായാണ് സൂചന. ബ്രസീലിലെ പുരോഹിതരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് സര്‍വ്വകലാശാല പഠനം, വിവാഹം എന്നിവ വേണ്ടെന്ന്‍ വെക്കുവാന്‍ ചെറുപ്പക്കാര്‍ തയ്യാറാവുന്നുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തക അന്നാ വെര്‍ജീനിയ ബല്ലൌസിയര്‍ ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2018-05-28-07:37:49.jpg
Keywords: ബ്രസീ

7878
Category: 1
Sub Category:
Heading: ചൈനയിൽ ഇരുപത്തിയൊന്ന് മിഷ്ണറിമാരെ തടവിലാക്കി
Content: ബെയ്ജിംഗ്: ചൈനയില്‍ മിഷ്ണറി പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് ഇരുപത്തിയൊന്ന് ജപ്പാൻ പൗരന്മാരെ തടവിലാക്കി. മെയ് അഞ്ചിനും പതിനഞ്ചിനുമിടയിൽ ഹെബെ, ഹെനാൻ, ഗുസോഹു, ഷാംഗ്സി, ലിയോണിങ്ങ്, നിങ്ങ്സിയ എന്നിവടങ്ങളിൽ നിന്നാണ് മിഷ്ണറിമാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം മൂന്നു പേരെ നാടുകടത്തിയതായും രണ്ടു പേർ ബെയ്ജിംഗ് അധികൃതരുടെ കസ്റ്റഡിയിലാണെന്ന സൂചനകളാണ് പുറത്തു വരുന്നത്. കഴിഞ്ഞ നവംബറിലും പത്തൊൻപത് ജാപ്പനീസ് ക്രൈസ്തവരെ ചൈനയിൽ തടവിലാക്കിയിരുന്നു. മതസ്വാതന്ത്ര്യത്തിന് കടുത്ത വിലക്കേർപ്പെടുത്തിയിരിക്കുന്ന ചൈനയിൽ ഭരണകൂടത്തിന്റെ മുൻകൂർ അനുമതി മിഷ്ണറി പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്. വിദേശികളാണെങ്കിലും ചൈനീസ് നിയമങ്ങൾ അനുസരിക്കണമെന്ന കർശന നിലപാടാണ് രാഷ്ട്രത്തിന്റേതെന്ന് ചൈനീസ് വിദേശകാര്യാലയ വക്താവ് ലു കാങ്ങ് പ്രസ്താവിച്ചിരുന്നു. വിദേശ മിഷ്ണറിമാരുടെ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്ന ബെയ്ജിംഗിൽ 1991 മുതൽ മതപരമായ പ്രവർത്തനങ്ങൾക്ക് ഗവൺമെന്റ് അനുമതി നിർബന്ധമാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈനയിൽ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ നടത്തുന്ന പ്രവർത്തനങ്ങൾ നിറുത്തലാക്കുവാന്‍ വിവിധ ശ്രമങ്ങളാണ് നടന്നുക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് കഴിഞ്ഞ ദിവസം നടന്ന അറസ്റ്റ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Image: /content_image/News/News-2018-05-28-08:53:55.jpg
Keywords: ചൈന

7879
Category: 1
Sub Category:
Heading: വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന് പുതിയ തലവന്‍
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധരുടെ നാമകരണ നടപടിക്കായുള്ള വത്തിക്കാന്റെ തിരുസംഘത്തിന്റെ തലവനായി നിയുക്ത കര്‍ദ്ദിനാളും ഇറ്റാലിയന്‍ ആര്‍ച്ച് ബിഷപ്പുമായ ജിയോവാനി ആഞ്ചലോ ബേസിയുവിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവിലെ തിരുസംഘ തലവനായ ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. ശനിയാഴ്ചയാണ് നിയമന ഉത്തരവ് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ ഇരുപതാം തീയതി കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 14 പേരില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണ് ആര്‍ച്ച് ബിഷപ്പ് ജിയോവാനി. 1948 ജൂണ്‍ രണ്ടിന് ഇറ്റലിയിലെ സര്‍ധിനിയായിലെ പട്ടാടയിലാണ് ആര്‍ച്ച് ബിഷപ്പിന്‍റെ ജനനം. 1972 ഓഗസ്റ്റ് 27-ന് ഓസിറി രൂപതയില്‍ നിന്ന് തിരുപട്ടം സ്വീകരിച്ച് അഭിഷിക്തനായി. 1984 ല്‍ വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മധ്യ ആഫ്രിക്ക, ന്യൂസീലന്‍ഡ്, ലൈബീരിയ, ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. 2001 ഒക്ടോബര്‍ പകുതിയോട് കൂടി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ അംഗോളയിലെ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയായി നിയമിച്ചു. ആ വര്‍ഷം ഡിസംബറില്‍ തന്നെ അദ്ദേഹം പട്ടാടയില്‍ മെത്രാനായി നിയമതിനായി. 8 വര്‍ഷങ്ങള്‍ക്ക് ശേഷം 2009-ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ക്യൂബയിലെ അപ്പോസ്‌തോലിക് നുണ്‍ഷ്യോ ആയി നിയമിച്ചു. പിന്നീട് വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലേക്കു അദ്ദേഹത്തെ തിരികെ വിളിക്കുകയായിരിന്നു. ജൂണ്‍ അവസാനം വരെ അദ്ദേഹം ഈ പദവി തുടരും. 2017 ഫെബ്രുവരി 2ന് നൈറ്റ്സ് ഓഫ് മാള്‍ട്ടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പ്രത്യേക പ്രതിനിധിയായി ആര്‍ച്ച് ബിഷപ്പ് ജിയോവാനിയെ മാര്‍പാപ്പ ചുമതലപ്പെടുത്തിയിരിന്നു. ആഗസ്റ്റ് അവസാനത്തോടെ നാമകരണ സംഘത്തിന്റെ ഉത്തരവാദിത്വം ജിയോവാനി ആഞ്ചലോ ഏറ്റെടുക്കും.
Image: /content_image/News/News-2018-05-28-11:06:54.jpg
Keywords: നാമകരണ

7880
Category: 13
Sub Category:
Heading: എംഐടിയിലെ എഞ്ചിനീയര്‍ ഇനി ക്രിസ്തുവിന് വേണ്ടി ദൈവരാജ്യം പണിയും
Content: മിന്നിപോളിസ്: ലോക പ്രശസ്തമായ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (MIT) നിന്നും എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദമെടുത്ത മുപ്പത്തിയൊന്നുകാരനായ മാത്യു ഷൈര്‍മാന്‍ ഇനി ക്രിസ്തുവിന് വേണ്ടി ദൈവരാജ്യം പണിയും. എഞ്ചിനീയറിംഗ് മേഖലയില്‍ കഴിവ് തെളിയിക്കാമായിരിന്ന മാത്യു ഷൈര്‍മാന്‍ ക്രിസ്തുവിന് വേണ്ടി തന്നെ തന്നെ സമര്‍പ്പിച്ചുകൊണ്ട് പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുകയായിരിന്നു. ഇക്കഴിഞ്ഞ മെയ് 26-ന് രാവിലെ 10 മണിക്ക് സെന്റ് പോള്‍സ് കത്തീഡ്രലില്‍ വച്ചാണ് അദ്ദേഹം വൈദീകപട്ടം സ്വീകരിച്ചത്. മിന്നെടോങ്കായിലാണ് ഫാ. ഷൈര്‍മാന്‍ വളര്‍ന്നത്. സെന്റ് തെരേസ് ഇന്‍ ഡീഫാവന്‍ ഇടവകാംഗമായ അദ്ദേഹം മിന്നെടോങ്കായിലെ പബ്ലിക് സ്കൂളില്‍ വിദ്യാഭ്യാസം നടത്തി. പഠിക്കുന്ന സമയത്ത് തന്നെ ദേവാലയ ഗായക സംഘത്തിലെ സജീവ അംഗമായിരുന്നു ഷൈര്‍മാന്‍. വിസ്കോന്‍സിനിലെ മില്‍വോക്കീയിലെ മാര്‍ക്വുറ്റെ സര്‍വ്വകാലാശാലയില്‍ പഠിക്കുമ്പോഴാണ് തന്റെ ദൈവനിയോഗത്തിലേക്കുള്ള ആദ്യ വിളി ഷൈര്‍മാന് ലഭിക്കുന്നത്. സുഹൃത്തുക്കള്‍ ദൈവവിളി സ്വീകരിക്കുവാന്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത് ഷൈര്‍മാനു പുതിയ ഒരു അനുഭവമായിരിന്നു. മാര്‍ക്വുറ്റെയിലെ കാമ്പസ് മിനിസ്ട്രിയില്‍ സജീവമായിരുന്നതിനാല്‍ വിശുദ്ധ കുര്‍ബാനയേയും, കൂദാശകര്‍മ്മങ്ങളെ ക്കുറിച്ചും കൂടുതല്‍ മനസിലാക്കുവാന്‍ ഷൈര്‍മാന് കഴിഞ്ഞു. സിവില്‍ എഞ്ചിനീറിംഗില്‍ ബിരുദം നേടിയ ശേഷം 2009-ല്‍ അദ്ദേഹം ലോക പ്രശസ്ത സ്ഥാപനമായ എംഐടിയില്‍ ചേര്‍ന്നു. ട്രാന്‍സ്പോര്‍ട്ടേഷന്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദമെടുത്തതിനു ശേഷം ക്ലീവ്‌ലന്‍ഡ് ഓഹിയോയില്‍ ജോലി ചെയ്യുന്നതിനിടെയാണ് യേശുവിന്റെ പ്രത്യേകമായ വിളി ഷൈര്‍മാനേ തേടിയെത്തിയത്. തന്റെ വിദ്യാഭ്യാസവും കഴിവും എല്ലാം ദൈവത്തിന്റെ ദാനമാണെന്ന്‍ പറഞ്ഞുകൊണ്ടു അവന്‍ യേശുവിനായി സ്വജീവന്‍ സമര്‍പ്പിക്കുകയായിരിന്നു. 2011-ല്‍ ആണ് ഷൈര്‍മാന്‍ സെന്റ് പോളിലെ സെന്റ് പോള്‍ സെമിനാരി സ്കൂള്‍ ഓഫ് ഡിവിനിറ്റിയില്‍ ചേരുന്നത്. സെമിനാരി പഠനത്തിനിടക്ക് തെക്കന്‍ കൊറിയയിലെ കത്തോലിക്ക യൂണിവേഴ്സിറ്റിയില്‍ ഒരു വര്‍ഷത്തോളം ശുശ്രൂഷ ചെയ്തു. 2016-ല്‍ ഷൈര്‍മാന്‍ ട്രാന്‍സിഷണല്‍ ഡീക്കനായി. അതിനുശേഷം ഒരു വര്‍ഷത്തോളം അദ്ദേഹം അനോകയിലെ സെന്റ് സ്റ്റീഫന്‍സ് ഇടവകയില്‍ സേവനം ചെയ്യാന്‍ നിയമിതനായെങ്കിലും അദ്ദേഹത്തിന്റെ അജപാലക ദൗത്യങ്ങള്‍ ഇടവക അതിര്‍ത്തികള്‍ക്കും അപ്പുറമായിരുന്നു. ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കും, ദാമ്പത്യ തകര്‍ച്ച നേരിടുന്നവര്‍ക്കും, പ്രായമായവര്‍ക്കും അദ്ദേഹം കരുണയുടെ താങ്ങായി മാറി. മസാച്ചുസെറ്റ്സിലെ എന്‍ജിനീയര്‍ ആലംബഹീനര്‍ക്ക് ക്രിസ്തുവിന്റെ സ്നേഹം പകര്‍ന്ന് നല്കിയപ്പോള്‍ അത് അനേകരുടെ കണ്ണീര്‍ തുടക്കുന്നതിന് കാരണമായി. താന്‍ ഇപ്പോഴും എന്‍ജിനീയറിംഗുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും എല്ലാ സെമിനാരി വിദ്യാര്‍ത്ഥികളും തന്നെപ്പോലെതന്നെയാണെന്നും, എല്ലാ കത്തോലിക്കരും ജീവിതത്തില്‍ ഒരിക്കലെങ്കിലും തങ്ങളുടെ ദൈവവിളിയെക്കുറിച്ച് ചിന്തിക്കണമെന്നും ഷൈര്‍മാന്‍ പറയുന്നു. മിന്നിപോളിസ് രൂപതയിലെ വൈദികനായി ദൈവരാജ്യത്തിന് വേണ്ടിയുള്ള എന്‍ജിനീയറിംഗ് ജോലികളിലാണ് ഇന്ന്‍ മാത്യു ഷൈര്‍മാന്‍.
Image: /content_image/News/News-2018-05-29-06:09:36.jpg
Keywords: പൗരോഹിത്യ, തിരുപട്ട

7881
Category: 18
Sub Category:
Heading: അധ്യാപകര്‍ ഭാവി തലമുറയ്ക്കു മൂല്യങ്ങളും ധാര്‍മ്മികതയും കൈമാറണം: മാര്‍ ജോസഫ് പവ്വത്തില്‍
Content: ചങ്ങനാശേരി: അധ്യാപകര്‍ ഭാവി തലമുറയ്ക്കു മൂല്യങ്ങളും ധാര്‍മ്മികതയും കൈമാറണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. അതിരൂപത കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കണ്‍വന്‍ഷന്‍ എസ്ബി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാങ്കേതികരംഗത്തെ അഭൂതപൂര്‍വമായ വളര്‍ച്ച സ്വായത്തമാക്കുന്നതിനും അത് അനുയോജ്യമായ വിധം വിദ്യാര്‍ത്ഥികള്‍ക്കു കൈമാറുന്നതിനും അധ്യാപക സമൂഹത്തിനു കഴിയണമെന്നും മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി. മൂല്യങ്ങള്‍ക്കും ജീവിത സാക്ഷ്യത്തിനും പകരമാകാന്‍ സാങ്കേതിക വിദ്യയ്ക്കു കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍.ഫിലിപ്‌സ് വടക്കേക്കളം അധ്യക്ഷത വഹിച്ചു.കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍, അസിസ്റ്റന്റ് കോര്‍പ്പറേറ്റ് മാനേജരന്മാരായ ഫാ. ടോണി ചെത്തിപ്പുഴ, ഫാ. മാത്യു വാരുവേലില്‍, പ്രിന്‍സിപ്പല്‍ ജോസ് ജോസഫ്, ഹെഡ്മാസ്റ്റര്‍ തോമസ് ടി.ഓവേലില്‍, സിസ്റ്റര്‍ ക്ലാരിസ് സിഎംസി, ഷൈനി കുര്യാക്കോസ്, ബിനു ജോസഫ്, സിസ്റ്റര്‍ ബ്ലസിയ, ലിസാമ്മ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ഫാ.ഡായി കുന്നത്ത് എംഎസ്ടി സെമിനാര്‍ നയിച്ചു.
Image: /content_image/India/India-2018-05-29-07:28:08.jpg
Keywords: പവ്വത്തി

7882
Category: 1
Sub Category:
Heading: ദയാവധം; പോര്‍ച്ചുഗലില്‍ ഇന്ന് വോട്ടെടുപ്പ്
Content: ലിസ്ബണ്‍: ധാര്‍മ്മിക മൂല്യങ്ങളെ കൈവിട്ട് ദയാവധം അനുവദിക്കുവാന്‍ പോര്‍ച്ചുഗല്‍ ഭരണകൂടം ഒരുങ്ങുന്നു. ഭ്രൂണഹത്യയും, സ്വവര്‍ഗ്ഗ വിവാഹവും നിയമപരമാക്കിയതിന്റെ പിന്നാലെയാണ് മറ്റൊരു തിന്മയെ കൂടി പുല്‍കുവാന്‍ പോര്‍ച്ചുഗല്‍ തയാറെടുക്കുന്നത്. 230 അംഗങ്ങളുള്ള പോര്‍ച്ചുഗീസ് പാര്‍ലമെന്റ് ഇന്ന് ബില്‍ ചര്‍ച്ചക്കെടുക്കുകയും വോട്ടിംഗിനിടുകയും ചെയ്യും. നിലവില്‍ ദയാവധം പോര്‍ച്ചുഗലില്‍ മൂന്നു വര്‍ഷത്തോളം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇടതു സോഷ്യലിസ്റ്റ് പാര്‍ട്ടി, റാഡിക്കല്‍ ലെഫ്റ്റ് ബ്ലോക്ക്, ദി ഗ്രീന്‍ പാര്‍ട്ടി, പ്യൂപ്പിള്‍, അനിമല്‍സ്- നേച്ചര്‍ പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് ആത്മഹത്യയും, ദയാവധവും നിയമപരമാക്കാന്‍ പാര്‍ലമെന്റിനെ സമീപിച്ചിരിക്കുന്നത്. ഇടതുപക്ഷ ചായവുള്ള പോര്‍ച്ചുഗീസ് സര്‍ക്കാര്‍ ആധുനികവത്കരണത്തിന്റെ പേരില്‍ രാജ്യത്തിന്റെ സാംസ്കാരിക മൂല്യങ്ങളില്‍ കാതലായ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. 2007-ല്‍ ഭ്രൂണഹത്യ നിയമപരമാക്കിയതും, മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സ്വവര്‍ഗ്ഗവിവാഹം അനുവദിച്ചതും ഇത്തരം നടപടികളില്‍ ചിലതു മാത്രമാണ്. 2016-ലാണ് ദയാവധം ഒരു രാഷ്ട്രീയ അജണ്ടയാക്കി പോര്‍ച്ചുഗലിലെ വിവിധ പാര്‍ട്ടികള്‍ മാറ്റിയത്. ദയാവധത്തെ അംഗീകരിക്കുന്നതിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷയില്‍ എണ്ണായിരത്തോളം ആളുകളാണ് ഒപ്പു വച്ചത്. ഇതിന് പിന്നാലെ മനുഷ്യജീവന്‍ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സമൂഹത്തിനും രാഷ്ട്രത്തിനുമുണ്ടെന്ന് പറഞ്ഞുകൊണ്ട് ‘പോര്‍ച്ചുഗീസ് ഫെഡറേഷന്‍ ഫോര്‍ ലൈഫ്’ 14,000-ത്തിലധികം പേര്‍ ഒപ്പിട്ട അപേക്ഷ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിന്നു. ദയാവധം ആഗ്രഹിക്കുന്നവര്‍ ഒരിക്കലും ഭേദമാകാത്ത മുറിവോ, ചികിത്സിച്ചു ഭേദമാക്കാനാവാത്ത മാരകരോഗമോ കാരണം യാതന അനുഭവിക്കുന്നവര്‍ക്ക് ആ രോഗത്തില്‍ വിദഗ്ദനായ ഡോക്ടറും, ഒരു മാനസികരോഗവിദഗ്ദന്റേയും ഒപ്പോടു കൂടിയ അപേക്ഷ അംഗീകരിക്കുകയാണെങ്കില്‍ ദയാവധം അനുവദിക്കുക എന്നതാണ് പുതിയ നിര്‍ദ്ദേശത്തിന്റെ കാതല്‍. നീക്കത്തിനെതിരെ പോര്‍ച്ചുഗീസ് എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് രംഗത്തെത്തി കഴിഞ്ഞു. പാര്‍ലമെന്റില്‍ നിര്‍ദ്ദേശം ചര്‍ച്ചക്ക് എടുക്കുന്നതിനു മുന്‍പായി ഇതിനെതിരെ 15 ലക്ഷത്തോളം ലഘുലേഖകള്‍ വിതരണം ചെയ്തു കഴിഞ്ഞു. അതേസമയം നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്ന പാര്‍ട്ടികളില്‍ തന്നെ ചിലര്‍ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഭൂരിപക്ഷം അംഗങ്ങളും ബില്ലിനെ അനുകൂലിക്കുന്നതിനാല്‍ പാസ്സാകുവാനുള്ള സാധ്യതളേറെയാണ്. ഇത് പാസ്സാവുകയാണെങ്കില്‍ ദയാവധം അനുവദിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ പോര്‍ച്ചുഗലും ഉള്‍പ്പെടും. നമ്മുക്ക് പ്രാര്‍ത്ഥിക്കാം പോര്‍ച്ചുഗലിനായി.
Image: /content_image/News/News-2018-05-29-08:06:21.jpg
Keywords: ദയാവധ

7883
Category: 18
Sub Category:
Heading: കെവിന്റെ മരണം; നടപടി ഇല്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന് ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍
Content: അമരവിള: കോട്ടയത്തു മൃഗീയമായി കൊല്ലപ്പെട്ട കെവിന്‍ പി. ജോസഫിന്റെ മരണത്തില്‍ നടപടി ഉണ്ടായില്ലെങ്കില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടി വരുമെന്നു കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ നെയ്യാറ്റിന്‍കര രൂപതാ സമിതി. സംഭവത്തില്‍ പോലീസ് ഒന്നാം പ്രതിയാണെന്ന്‍ സമിതി വ്യക്തമാക്കി. കെവിനെ അക്രമി സംഘം തട്ടികൊണ്ട് പോയ വിവരം കെവിന്റെ പിതാവ് ജോസഫും ഭാര്യ നീനു ചാക്കോയും പോലീസിനെ അറിയിച്ചിട്ടും പോലീസ് അന്വേഷിക്കാത്തതിനാലാണ് കെവിന്റെ മരണം സംഭവിച്ചതെന്നും കെവിനെ തട്ടികൊണ്ട് പോയി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്നും സമിതി പറഞ്ഞു. പരാതിയുമായെത്തിയ കെവിന്റെ ബന്ധുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയാണ് മടക്കി അയച്ചത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ പോലീസ് അക്രമികള്‍ക്കൊപ്പമായിരുന്നു എന്നത് വ്യക്തമാണെന്നും കെഎല്‍സിഎ നേതൃത്വം കുറ്റപ്പെടുത്തി. കെഎല്‍സിഎ രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ലോഗോസ് പാസ്റ്ററല്‍ സെന്റില്‍ ചേര്‍ന്ന പ്രതിഷേധ യോഗം രൂപതാ വികരിജനറാള്‍ മോണ്‍. ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ രൂപതാ പ്രസിഡന്റ് ഡി.രാജു, സെക്രട്ടറി സദാനന്ദന്‍, ട്രഷറര്‍ വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-05-29-08:41:34.jpg
Keywords: ലാറ്റിന്‍