Contents
Displaying 7551-7560 of 25133 results.
Content:
7864
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം തിരുപ്പൂരില്‍
Content: ഭരണങ്ങാനം: ചെറുപുഷ്പ മിഷന്‍ ലീഗ് 2018- 19 വര്‍ഷത്തെ ദേശീയതല പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം രാമനാഥപുരം രൂപതയുടെ ആഭിമുഖ്യത്തില്‍ നാളെ തിരുപ്പൂര്‍ ആണ്ടിപ്പാളയം മൗണ്ട് കാര്‍മല്‍ പാരീഷ്ഹാളില്‍ നടത്തും. പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ രാമനാഥപുരം രൂപത ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട് പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കും. അന്തര്‍ദേശീയ ഡയറക്ടര്‍ റവ.ഡോ. ജയിംസ് പുന്നപ്ലാക്കല്‍ സന്ദേശവും ദേശീയ ഡയറക്ടര്‍ ഫാ. ആന്‍റണി പുതിയാപറമ്പില്‍ ആമുഖ പ്രസംഗവും നടത്തും. അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍, തമിഴ്‌നാട് സംസ്ഥാന ഡയറക്ടര്‍ ഫാ. ബിജോ പാലായില്‍, പ്രസിഡന്റ് ജ്ഞാനദാസ്, കേരള സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം, ഫാ. ജോസ് വയലില്‍, ഫാ. നിന്‍ന്റോ, സുജി പുല്ലുകാട്ട്, സിസ്റ്റര്‍ ആന്‍ഗ്രെയ്‌സ്, ജിസ്മി ജോസ്, ദീപ ആന്റണി എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2018-05-26-04:46:28.jpg
Keywords: മിഷന്‍ ലീഗ

7865
Category: 1
Sub Category:
Heading: പ്രോലൈഫ് ലോകം അയര്‍ലണ്ടിലേക്ക്; ജനഹിത ഫലം മണിക്കൂറുകള്‍ക്കകം
Content: ഡബ്ലിന്‍: ഗര്‍ഭഛിദ്ര നിയമാനുമതി വിഷയത്തില്‍ ജനഹിത പരിശോധന അയര്‍ലണ്ടില്‍ പൂര്‍ത്തിയായി. രാജ്യത്തൊട്ടാകെയുള്ള അമ്പത്തഞ്ചു ശതമാനത്തിലധികം വോട്ടര്‍മാര്‍ അഭിപ്രായം രേഖപ്പെടുത്തി വോട്ടു ചെയ്തതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ആഗോള കത്തോലിക്ക സഭയും പ്രോലൈഫ് സമൂഹവും ഉറ്റുനോക്കുന്ന ജനഹിത പരിശോധന ഫലം ഏതാനും മണിക്കൂറുകള്‍ക്ക് അകം പുറത്തുവരും. ഇതിനിടെ എക്‌സിറ്റ് പോള്‍ ഫലം ഗര്‍ഭഛിദ്രത്തെ പിന്തുണക്കുന്നവര്‍ക്ക് അനുകൂലമായാണ് റിപ്പോര്‍ട്ട്. ഗർഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ 62 ശതമാനം വോട്ടു നേടി റഫറണ്ടം പാസാകുമെന്നാണ് ഐറിഷ് ടൈംസ് പുറത്തുവിട്ട എക്‌സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്. അതേസമയം ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളും പ്രോലൈഫ് പ്രവര്‍ത്തകരും നിയമഭേദഗതി ഉണ്ടാകാതിരിക്കുവാന്‍ പ്രാര്‍ത്ഥനയിലാണ്. രാജ്യത്താകെയുള്ള 3.2 മില്യണ്‍ വോട്ടര്‍മാര്‍ക്കും, പുതുതായി ലിസ്റ്റില്‍ ഉള്‍പ്പെട്ട 118,389 പേര്‍ക്കുമാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ഡബ്ലിന്‍ നഗരത്തിന്റെ സൗത്ത് /തീരദേശ മേഖലയില്‍ 60 ശതമാനത്തില്‍ അധികം പേരും വോട്ടു രേഖപ്പെടുത്തിയപ്പോള്‍ ബാലിമൂണ്‍,ഫിംഗല്‍ മേഖലകളില്‍ നാല്പത് ശതമാനം വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിയുള്ളു. ഗർഭസ്ഥ ശിശുക്കൾക്ക് ജീവിക്കുവാനുള്ള അവകാശവും മാതാവിന് ജീവിക്കാനുള്ള അവകാശവും തുല്യമാണെന്നും അതിനെ ആദരവോടെ സമീപിക്കണമെന്നുമാണ് ഐറിഷ് എട്ടാം ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്. ജനഹിത പരിശോധനയെ തുടര്‍ന്നു ഭേദഗതി റദ്ദായാൽ 12 ആഴ്ചവരെയുള്ള ഗർഭഛിദ്രങ്ങൾ അയർലണ്ടിൽ നിയമാനുസൃതമാകും. ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ സംരക്ഷണം ഉറപ്പാക്കുന്ന എട്ടാം ഭേദഗതിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കത്തോലിക്ക ബിഷപ്പുമാരും പ്രോലൈഫ് പ്രവര്‍ത്തകരും ഹിതപരിശോധനക്ക് മുന്‍പ് ശക്തമായ പ്രചാരണം നടത്തിയിരിന്നു. ഐറിഷ് സമയം രാവിലെ 9 മണിയ്ക്ക് അതാത് കൗണ്ടി കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
Image: /content_image/News/News-2018-05-26-06:34:48.jpg
Keywords: അയര്‍

7866
Category: 1
Sub Category:
Heading: മോൺ. കൗട്ട്‌സിനെ അഭിനന്ദിച്ച് പാക്കിസ്ഥാനിലെ മതമേലദ്ധ്യക്ഷന്മാർ
Content: കറാച്ചി: മോൺ. ജോസഫ് കൗട്ട്‌സിന്‍റെ കര്‍ദ്ദിനാള്‍ നിയമനത്തില്‍ അഭിനന്ദനം അറിയിച്ച് പാക്കിസ്ഥാനിലെ വിവിധ മതാദ്ധ്യക്ഷന്‍മാര്‍. മോൺ. കൗട്ട്‌സ് എളിമയുടെ വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മതസൗഹാർദത്തിന് മുതൽക്കൂട്ടാണെന്നും ഹൈന്ദവ സമൂഹത്തെ പ്രതിനിധീകരിച്ച് എത്തിയ രവി ദാസ് വഖേല പറഞ്ഞു. കര്‍ദ്ദിനാളിന് അഭിനന്ദനം അറിയിക്കുന്നുവെന്നും ഇന്ത്യയിലെയും പലസ്തീനയിലും സമാധാന ശ്രമങ്ങൾ നടപ്പിലാക്കാൻ ആർച്ച് ബിഷപ്പിന്റെ നേതൃത്വം ആവശ്യമാണെന്നും ജമാ അത്ത് ഇസ്ലാമി നേതാവ് ഹഫീസ് നയീം ഉർ റഹ്മാൻ പറഞ്ഞു. മോൺ. ജോസഫ് കൗട്ട്‌സിന്‍റെ പുതിയ ദൗത്യം രാഷ്ട്രത്തിന് ആദരവാണെന്നു കഴിഞ്ഞ പതിനൊന്ന് വർഷത്തോളം ആർച്ച് ബിഷപ്പിനൊപ്പം പ്രവർത്തിച്ച കറാച്ചി മതേതര കമ്മീഷൻ അദ്ധ്യക്ഷൻ അലാമ മുഹമ്മദ് അഹസൻ സിദ്ദിഖി പ്രസ്താവിച്ചു. രാജ്യത്ത് സ്നേഹവും സമാധാനവും സഹകരണവും ഐക്യവും പടുത്തുയർത്താൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുമെന്നും മോൺ. കൗട്ട്‌സിനെ ആദരിക്കാൻ വിവിധ മതമേലദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ സമ്മേളനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്ളാം മതസ്ഥരുടെ പ്രാര്‍ത്ഥനാദിനങ്ങളായ റമദാനിൽ വന്ന പ്രഖ്യാപനം സൗഹൃദത്തിന്റെയും ആത്മീയ ഐക്യത്തെയും സൂചിപ്പിക്കുന്നതായി ഇസ്ലാം മതസ്ഥര്‍ അഭിപ്രായപ്പെട്ടു. കറാച്ചി ആർച്ച് ബിഷപ്പായ ജോസഫ് കൗട്ട്‌സ് ഉള്‍പ്പെടെയുള്ള 14 പേരെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്ന കാര്യം ഇക്കഴിഞ്ഞ ഇരുപതാം തീയതി ഫ്രാന്‍സിസ് പാപ്പയാണ് വിശ്വാസ സമൂഹത്തെ അറിയിച്ചത്.
Image: /content_image/News/News-2018-05-26-07:05:12.jpg
Keywords: പാക്കി

7867
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് ശത്രുക്കളില്ല, മറിച്ച് ദൈവത്തെ കണ്ടുമുട്ടാത്ത സഹോദരങ്ങളാണുള്ളത്: ആര്‍ച്ച് ബിഷപ്പ് ജോസഫ് നൗമാന്‍
Content: വാഷിംഗ്‌ടണ്‍ ഡിസി: ക്രൈസ്തവര്‍ക്ക് സ്ഥിരമായ ശത്രുക്കളില്ലായെന്നും മറിച്ച് ഇനിയും ദൈവത്തെ കണ്ടുമുട്ടിയിട്ടില്ലാത്ത ആശയകുഴപ്പത്തിലായ സഹോദരങ്ങളാണുള്ളതെന്നും അമേരിക്കയിലെ കാന്‍സാസ് സിറ്റി മെത്രാപ്പോലീത്തയും, അമേരിക്കന്‍ ബിഷപ്സ് കമ്മിറ്റിയുടെ പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാനുമായ ആര്‍ച്ച് ബിഷപ്പ് ജോസഫ് നൗമാന്‍. മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും, ഒന്നിച്ചു കൂടുവാനുള്ള സ്വാതന്ത്ര്യവും നല്‍കിയ രാഷ്ട്രത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ലഭിച്ച എല്ലാ അനുഗ്രഹങ്ങള്‍ക്കും ദൈവത്തോട് നന്ദി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് 24-ന് വാഷിംഗ്‌ടണ്‍ ഡിസിയില്‍ വെച്ച് നടന്ന നാഷണല്‍ കാത്തലിക് പ്രെയര്‍ ബ്രേക്ക്ഫാസ്റ്റില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. “ദൈവം മരിച്ചുവോ?” എന്ന ചോദ്യം ഉയര്‍ത്തി ടൈം മാഗസിനില്‍ വന്ന ലേഖനത്തെ ഉദ്ധരിച്ച മെത്രാപ്പോലീത്ത നമ്മള്‍ നേരിടുന്ന വിശ്വാസപ്രതിസന്ധിയാണ് ഈ ചോദ്യത്തിന്റെ പിന്നിലെന്നും അദ്ദേഹം വിവരിച്ചു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം കാത്തുസൂക്ഷിച്ചാല്‍ നമുക്ക് ഉന്നതി പ്രാപിക്കുവാന്‍ കഴിയും. പ്രാര്‍ത്ഥനയിലൂടെ നമ്മുടെ ഹൃദയങ്ങളെ യേശുവിന്റെ സാന്നിധ്യത്തിലേക്ക് ഉയര്‍ത്തുകയാണെങ്കില്‍ നമുക്ക് യേശുവിനെ കണ്ടുമുട്ടുവാന്‍ കഴിയും. ദുഃഖവെള്ളിയാഴ്ച ദിവസത്തെ ഒരു ഭീരു എന്ന നിലയില്‍ നിന്നും റോമിലെ രക്തസാക്ഷിയായി പത്രോസിനെ ഉയര്‍ത്തിയത് യേശുവാണ്. പ്രഭാതത്തിലെ നമ്മുടെ പ്രാര്‍ത്ഥനയില്‍ രാഷ്ട്രത്തിന്റെ വിശ്വാസപരമായ ഉയര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം. ഉയര്‍ത്തെഴുന്നേറ്റ യേശുവില്‍ വിശ്വസിക്കുന്ന നമ്മള്‍ക്ക് അവന്റെ സ്നേഹവും, കാരുണ്യവും മറ്റുള്ളവര്‍ക്കും പകര്‍ന്നുകൊടുക്കാം. നമ്മുടെ രാഷ്ട്രത്തിനു പുതുജീവന്‍ നല്‍കുവാനാണ് നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. നിയമങ്ങളിലൂടെ മാത്രമല്ല മറിച്ച് ദൈവത്തിന്റെ സ്നേഹവും, സുവിശേഷങ്ങളില്‍ പറഞ്ഞിരിക്കുന്ന പ്രതീക്ഷയും പങ്കുവെച്ചുകൊണ്ടു വേണം നമ്മുടെ ദൌത്യം നിര്‍വ്വഹിക്കുവാന്‍. ഒരേ മനസ്സ്, ഒരേ ഹൃദയം, ഒരേ ആത്മാവ് എന്ന നമ്മുടെ സംസ്കാരം തിരിച്ചുപിടിക്കുക എന്നത് നമ്മുടെ കടമയാണ്. അമേരിക്ക നേരിടുന്ന നിരവധി വെല്ലുവിളികളെ കുറിച്ചും ആര്‍ച്ച് ബിഷപ്പ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കൂടാതെ ചില സംസ്ഥാനങ്ങളില്‍ കോടതികള്‍ വഴിയും നിയമങ്ങള്‍ വഴിയും കത്തോലിക്കാ ആശുപത്രികളുടെ മേല്‍ ഗര്‍ഭഛിദ്രം ചെയ്യുവാന്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. വിശ്വാസ പ്രതിസന്ധിയാണ് ഇതിന്റെയെല്ലാം കാരണമായി മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടിയത്.
Image: /content_image/News/News-2018-05-26-11:57:56.jpg
Keywords: ശത്രു

7868
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് സഹായമെത്തിക്കാന്‍ വത്തിക്കാന്‍ ഏജന്‍സി
Content: ഒട്ടാവ, കാനഡ: മധ്യപൂര്‍വ്വേഷ്യയിലെ പ്രതികൂല സാഹചര്യങ്ങളിലും തങ്ങളുടെ ക്രൈസ്തവ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് സ്വദേശങ്ങളില്‍ പിടിച്ചു നില്‍ക്കുന്ന ക്രൈസ്തവരുടെ സഹായത്തിനായി പേപ്പല്‍ ഏജന്‍സിയായ ‘ദി കത്തോലിക് നിയര്‍ ഈസ്റ്റ് വെല്‍ഫയര്‍ അസോസിയേഷന്‍’ (CNEWA) കാനഡ ധനസമാഹരണം നടത്തുന്നു. ‘ക്രിസ്റ്റ്യന്‍സ് കാണ്ട് സര്‍വൈവ് വിതൗട്ട് യു’ എന്ന പേരിട്ടിരിക്കുന്ന ധനസമാഹരണ യജ്ഞത്തിനു മെയ് 16-നാണ് ആരംഭം കുറിച്ചത്. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ 25 ലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ മധ്യപൂര്‍വ്വേഷ്യയില്‍ ഭവനരഹിതരായ കാര്യം സൂചിപ്പിച്ചുകൊണ്ടാണ് ദി കത്തോലിക് നിയര്‍ ഈസ്റ്റിന്റെ ധനസമാഹരണം. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതിനെതിരെ പുറം തിരിഞ്ഞു നില്‍ക്കുകയാണെങ്കില്‍, ക്രിസ്ത്യാനി എന്ന നിലയില്‍ നമ്മള്‍ നമ്മളോടു തന്നെ പുറം തിരിഞ്ഞു നില്‍ക്കുകയാണ് ചെയ്യുന്നതെന്ന് സംഘടനയുടെ കാനഡയുടെ എക്സിക്യുട്ടീവ് ഡയറക്ടറായ കാള്‍ ഹേറ്റു പറഞ്ഞു. മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ മേല്‍ ശ്രദ്ധ കാണിക്കണമെന്ന് കാനഡയിലെ ക്രൈസ്തവരെ ഓര്‍മ്മിപ്പിക്കുകയാണ് ധനസമാഹരണത്തിലൂടെ തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപൂര്‍വ്വേഷ്യ, വടക്ക്-കിഴക്കന്‍ ആഫ്രിക്ക, ഇന്ത്യ, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ അജപാലനപരവും, മാനുഷികവുമായ സഹായങ്ങള്‍ ചെയ്യുവാന്‍ 1926-ല്‍ സ്ഥാപിതമായ വത്തിക്കാന്‍ ഏജന്‍സിയാണ് ദി കത്തോലിക് നിയര്‍ ഈസ്റ്റ്. സമീപകാലങ്ങളില്‍ ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകാരണം ഭവനരഹിതരായ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി സ്കൂളുകളും, നഴ്സറികളും, മെഡിക്കല്‍ ക്ലിനിക്കുകളും സംഘടന നിര്‍മ്മിച്ചു നല്‍കിയിരിന്നു. ഇതിനു പുറമേ ഇര്‍ബിലിലെ സെന്റ് പീറ്റേഴ്സ് പാട്രിയാര്‍ക്കല്‍ സെമിനാരിയേയും സഹായിച്ചിട്ടുണ്ട്. മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണം, ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തന്നെയാണെന്ന് സംഘടനയുടെ യുടെ ബോര്‍ഡ് പ്രസിഡന്റായ ഒട്ടാവയിലെ ടെറെന്‍സ് പ്രെന്‍ഡര്‍ഗാസ്റ്റ് മെത്രാപ്പോലീത്ത വ്യക്തമാക്കി. ക്രിസ്തുവില്‍ ഒരേ ശരീരമായ ഓരോരുത്തരും മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളുമായി ഐക്യപ്പെട്ടിരിക്കേണ്ടവരാണെന്നും അവരുടെ കഷ്ടപ്പാടുകള്‍ നമ്മളുടെ കഷ്ടപ്പാടുകളാണെന്ന് മനസ്സിലാക്കണമെന്നുമാണ് ദി കത്തോലിക് നിയര്‍ ഈസ്റ്റ് ഓര്‍മ്മിപ്പിക്കുന്നത്.
Image: /content_image/News/News-2018-05-27-06:31:59.jpg
Keywords: ഇറാഖ

7869
Category: 1
Sub Category:
Heading: കുഞ്ഞുങ്ങളുടെ നിലവിളിയെ മാനിക്കാതെ അയര്‍ലണ്ട്; ഗർഭഛിദ്രത്തിന് അനുകൂലമായ വിധി
Content: ലണ്ടൻ: സ്വവര്‍ഗ്ഗ വിവാഹത്തിന് പിന്നാലെ ജീവന്‍റെ മഹത്വം മാനിക്കാതെ ഗർഭഛിദ്രത്തിന് അനുകൂലമായി വിധിയെഴുതി ഐറിഷ് ജനത. ഗര്‍ഭഛിദ്ര നിയമാനുമതി വിഷയത്തില്‍ ജനഹിത പരിശോധന ഫലത്തിന്‍റെ ആദ്യഘട്ട ഔദ്യോഗികഫലമനുസരിച്ച് 68 ശതമാനവും ഗർഭഛിദ്രം വിലക്കുന്ന ഭരണാഘടനാ വ്യവസ്ഥയ്ക്കെതിരെ വോട്ടു ചെയ്തുവെന്ന് ഇന്ത്യൻ വംശജനും പ്രധാനമന്ത്രിയുമായ ലീയോ വരാഡ്‌കർ പ്രഖ്യാപിച്ചു. ഡബ്ലിൻ നഗരത്തിൽ ഗർഭഛിദ്രത്തിന് അനുകൂലമായി 77% പേരാണ് വോട്ട് ചെയ്തത്. ഗര്‍ഭഛിദ്രത്തിന് അനുകൂലമായി കൗണ്ടി ക്ലയറില്‍ 63 ശതമാനവും പോര്‍ട്ട് ലീഷില്‍ 61.4% വോട്ടും കില്‍ഡെയര്‍ സൗത്ത് മണ്ഡലത്തില്‍ 70.7 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്. ലീമെറിക്ക് കൗണ്ടിയില്‍ 42% ആളുകള്‍ ഗര്‍ഭഛിദ്രത്തിന് എതിരെ വോട്ട് ചെയ്തു. ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന ഭരണഘടനാവ്യവസ്ഥ റദ്ദാക്കാൻ ജനം വിധിയെഴുതിയതോടെ ഭരണഘടനാഭേദഗതിക്കായുള്ള ഐറിഷ് പാർലമെന്റില്‍ നിയമനിർമ്മാണം നടക്കും. 2015ൽ ഹിതപരിശോധനയെത്തുടർന്ന് അയർലണ്ട് സ്വവർഗവിവാഹം നിയമവിധേയമാക്കിയിരുന്നു.
Image: /content_image/News/News-2018-05-27-01:46:01.jpg
Keywords: അയര്‍ല

7870
Category: 18
Sub Category:
Heading: വേദന സഹിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയ്ക്ക് ശക്തിയുണ്ട്: ഫാ. ഡൊമിനിക് വാളന്മനാല്‍
Content: തിരുവനന്തപുരം: വേദന സഹിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയ്ക്ക് ശക്തിയുണ്ടെന്നും വചനത്തിന്റെ ഫലം അനുഭവിക്കണമെങ്കില്‍ അഗ്‌നി സ്‌നാനത്തിലൂടെ കടക്കണമെന്നും പ്രശസ്ത വചന പ്രഘോഷകനും അണക്കര മരിയന്‍ ധ്യാന കേന്ദ്ര ഡയറക്ടറുമായ ഫാ. ഡൊമിനിക് വാളന്മനാല്‍. പുത്തരിക്കണ്ടം മൈതാനിയിലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ നഗറില്‍ 13ാമത് അനന്തപുരി കണ്‍വന്‍ഷന്റെ മൂന്നാം ദിവസം കൃപാഭിഷേക ധ്യാനത്തില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉപവാസത്തിലൂടെയും എളിമയിലൂടെയുമുള്ള പ്രാര്‍ത്ഥന ശക്തിപകരുമെന്നും അദ്ദേഹം പറഞ്ഞു. രോഗത്തിന്റെയും പാപത്തിന്റെയും ജീവിത ദുഃഖങ്ങളുടേയും കെട്ടുകളഴിഞ്ഞ് പുതിയ മനുഷ്യനായി വിശുദ്ധീകരിക്കപ്പെടണമെങ്കില്‍ അഗ്‌നി സ്‌നാനത്തിലൂടെ കടന്നുപോകണം. വലിയ അഭിഷേകങ്ങള്‍ക്കു പിന്നില്‍ വലിയ തിരസ്‌കാരത്തിന്റെയും പീഡനങ്ങളുടേയും കഥയുണ്ടാകും. ശരീരത്തോട് മനസിനെ ഇഴുകി ചേര്‍ത്തു നിര്‍ത്തിയാലേ വിശുദ്ധരാകാനാകൂ. സഹനത്തിന്റെ കണ്ണീര്‍പുഴയാകുന്ന കാസയുമായി ബലിയര്‍പ്പിക്കണം. മരണംവരെ സഹനത്തിന്റെ വിശുദ്ധിയോടുകൂടി ദൈവത്തെ സ്തുതിക്കാനാണ് കത്തോലിക്കാവിശ്വാസം പഠിപ്പിക്കുന്നതെന്നും ഫാ. ഡൊമിനിക് വാളന്മനാല്‍ പറഞ്ഞു. കനത്ത മഴയിലും പന്തല്‍ നിറഞ്ഞുകവിഞ്ഞ ആയിരക്കണക്കിനു വിശ്വാസികളുടെ സമൂഹമാണ് ഇന്നലെ വചന ശുശ്രൂഷയില്‍ പങ്കെടുത്തത്. കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും.
Image: /content_image/India/India-2018-05-27-01:57:51.jpg
Keywords: വാളന്മ

7871
Category: 1
Sub Category:
Heading: ഫാ. ടോമി എടാട്ട് മരിയന്‍ മിനിസ്ട്രി യുകെയുടെ നേതൃത്വത്തിലേയ്ക്ക്
Content: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് രക്ഷാധികാരി ആയ മരിയന്‍ മിനിസ്ട്രി യുകെയുടെ സ്പിരിച്വല്‍ ഡറക്ടറായി ഫാ. ടോമി എടാട്ട് ചുമതലയേറ്റു. ഫാദര്‍ ടോമി എടാട്ടിനെ സീറോ മലബാര്‍ രൂപത ലണ്ടന്‍ റീജിയണ്‍ Bromley, Catford-lee, Dartford, Thomden Heath (Part of) എന്നീ ഇടവകയുടെ ചാപ്ലിനായും അഭിവന്ദ്യ പിതാവ് നിയമിച്ചിട്ടുണ്ട്. രൂപതയോടും അഭിവന്ദ്യ പിതാവിനോടും ചേര്‍ന്നു നിന്നുകൊണ്ട് ഇംഗ്ലണ്ടില്‍ സീറോ മലബാര്‍ സഭയെ ആത്മീയമായി പടുത്തുയര്‍ത്തുക എന്നതായിരിക്കും മരിയന്‍ മിനിസ്ട്രിയുടെ പ്രഥമ ലക്ഷ്യമെന്ന് ഫാദര്‍ ടോമി എടാട്ട് പറഞ്ഞു. മരിയന്‍ മിനിസ്ട്രിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ബ്രദര്‍ തോമസ് സാജിനോടൊപ്പം നേതൃത്വം നല്‍കാന്‍ ബ്രദര്‍ ചെറിയാന്‍ സാമുവലിനെ ഡയറക്ടറായും, ബ്രദര്‍ ഡാനി ഇന്നസെന്റിനെ മ്യൂസിക് മിനിസ്ട്രി കോ-ഓര്‍ഡിനേറ്ററായും ഫാദര്‍ ടോമി എടാട്ട് നിയമിച്ചു.
Image: /content_image/News/News-2018-05-27-05:35:38.jpg
Keywords: മരിയന്‍

7872
Category: 18
Sub Category:
Heading: പുതുതലമുറയുടെ സംശയം ദൂരീകരിക്കാന്‍ മതാധ്യാപകര്‍ക്കു കഴിയണം: മാര്‍ ജോസഫ് പവ്വത്തില്‍
Content: ചങ്ങനാശേരി: പുത്തന്‍തലമുറയുടെ ചിന്തകള്‍ക്കനുസരിച്ചു വിശ്വാസ പരിശീലനം നല്‍കാനും സംശയം ദുരീകരിക്കുവാനും മതാധ്യാപകര്‍ക്കു കഴിയണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. അതിരൂപതാ മതാധ്യാപക നേതൃസംഗമവും അതിരൂപതാ ഡയറക്ടര്‍ സ്ഥാനത്തുനിന്നു സ്ഥലം മാറിപ്പോകുന്ന റവ.ഡോ.ജോബി കറുകപ്പറന്പിലിനു യാത്രയയപ്പും ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെ സന്ദേശനിലയം ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. വിശ്വാസപരിശീലനം ഏറെ ജാഗ്രതയോടും ഉത്തരവാദിത്വത്തോടുംകൂടി നിര്‍വഹിക്കാന്‍ ഓരോ മതാധ്യാപകനും പ്രാപ്തരാകണമെന്നും വിശ്വാസ പരിശീലനത്തില്‍ മാതാപിതാക്കള്‍ക്കു വലിയ പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിരമിക്കുന്ന ഡയറക്ടര്‍ റവ.ഡോ.ജോബി കറുകപ്പറമ്പിലിനു മാര്‍ പെരുന്തോട്ടം ഉപഹാരം സമ്മാനിച്ചു. സന്ദേശനിലയം ഡയറക്ടറായി നിയമിതനായ ഫാ.ഏബ്രഹാം പെരുമ്പളത്തുശേരിക്കു സമ്മേളനത്തില്‍ സ്വാഗതം നേര്‍ന്നു. പ്രശസ്ത വചനപ്രഘോഷകന്‍ ഡോ.മാരിയോ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഫാ.ബിജോയി അറക്കല്‍, ഫാ.ജോസി പൊക്കാവരയത്ത്, പ്രഫ.ജോസഫ് ടിറ്റോ, ഡോ.രാജന്‍ കെ.അന്പൂരി, ജാന്‍സണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ 23 സണ്‍ഡേസ്‌കൂളുകള്‍ക്ക് ഗോള്‍ഡന്‍സ്റ്റാര്‍ അവാര്‍ഡുകളും 24 സണ്‍ഡേസ്‌കൂളുകള്‍ക്കു സില്‍വര്‍ സ്റ്റാര്‍ അവാര്‍ഡുകളും സമ്മാനിച്ചു.
Image: /content_image/India/India-2018-05-27-06:42:35.jpg
Keywords: പവ്വത്തി

7873
Category: 1
Sub Category:
Heading: ഐക്യരാഷ്ട്ര സഭയുടെ ഗര്‍ഭഛിദ്ര അനുകൂല നീക്കത്തെ അപലപിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ഗര്‍ഭസ്ഥ ശിശുവിനെതിരായ നിയമങ്ങള്‍ക്ക് പിന്തുണയേകാന്‍ ഐക്യരാഷ്ട്ര സഭ നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നുവെന്ന് യുഎന്നിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ജുര്‍ക്കൊവിക്. ജനീവയില്‍ ലോകാരാഗ്യ സംഘടനയുടെ എഴുപത്തിയൊന്നാം സമ്മേളനത്തില്‍ സംബോധന ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ തടയുക, കുട്ടികള്‍ക്കുള്ള പരിപാടികളുടെ ഗുണഭോക്താക്കാളുടെ പ്രായപരിധി 18 വയസ്സുവരെ ഉയര്‍ത്തുക, തുടങ്ങിയ ലക്ഷ്യങ്ങള്‍ ആഗോള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതില്‍ സംതൃപതി രേഖപ്പെടുത്തിയ ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ജുര്‍ക്കൊവിക് ഗര്‍ഭഛിദ്ര അനുകൂല നീക്കത്തെ അപലപിച്ചു. 'സുരക്ഷിതമായ ഗര്‍ഭച്ഛിദ്രം' എന്ന പേരിലാണ് പദ്ധതിയില്‍ ഭ്രൂണഹത്യ കൊണ്ടുവരുവാന്‍ യുഎന്‍ ശ്രമം നടത്തുന്നത്. ഭ്രൂണഹത്യയും അതിനുവേണ്ട സേവനങ്ങളും സമൂഹത്തിന്റെ ആരോഗ്യ നടപടികളായി കാണാന്‍ പരിശുദ്ധസിംഹാസനത്തിനു സാധിക്കില്ലായെന്നും ഭ്രൂണഹത്യ നിയമാനുസൃതമാക്കുന്ന എല്ലാ നടപടികളെയും പരിശുദ്ധസിംഹാസനം എതിര്‍ക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു. നേരത്തെ ഭ്രൂണഹത്യയെ ഐക്യരാഷ്ട്ര സഭ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു ട്രംപ് ഭരണകൂടം യുഎന്നിന് ധനസഹായം റദ്ദാക്കിയിരിന്നു.
Image: /content_image/News/News-2018-05-27-10:46:57.jpg
Keywords: യുഎന്‍, ഐക്യരാഷ്ട്ര