Content | ഭരണങ്ങാനം: ചെറുപുഷ്പ മിഷന്‍ ലീഗ് 2018- 19 വര്‍ഷത്തെ ദേശീയതല പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം രാമനാഥപുരം രൂപതയുടെ ആഭിമുഖ്യത്തില്‍ നാളെ തിരുപ്പൂര്‍ ആണ്ടിപ്പാളയം മൗണ്ട് കാര്‍മല്‍ പാരീഷ്ഹാളില്‍ നടത്തും. പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ രാമനാഥപുരം രൂപത ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട് പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കും.
അന്തര്‍ദേശീയ ഡയറക്ടര്‍ റവ.ഡോ. ജയിംസ് പുന്നപ്ലാക്കല്‍ സന്ദേശവും ദേശീയ ഡയറക്ടര്‍ ഫാ. ആന്‍റണി പുതിയാപറമ്പില്‍ ആമുഖ പ്രസംഗവും നടത്തും. അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍, തമിഴ്‌നാട് സംസ്ഥാന ഡയറക്ടര്‍ ഫാ. ബിജോ പാലായില്‍, പ്രസിഡന്റ് ജ്ഞാനദാസ്, കേരള സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം, ഫാ. ജോസ് വയലില്‍, ഫാ. നിന്‍ന്റോ, സുജി പുല്ലുകാട്ട്, സിസ്റ്റര്‍ ആന്‍ഗ്രെയ്‌സ്, ജിസ്മി ജോസ്, ദീപ ആന്റണി എന്നിവര്‍ പ്രസംഗിക്കും. |