Contents

Displaying 7601-7610 of 25133 results.
Content: 7914
Category: 18
Sub Category:
Heading: കുഞ്ഞിനു സംരക്ഷണം നല്‍കാമെന്ന് തൃശൂര്‍ അതിരൂപത
Content: തൃശൂര്‍: ഇടപ്പള്ളി പള്ളിയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് തൃശൂര്‍ അതിരൂപതയും മറ്റു സന്നദ്ധ സ്ഥാപനങ്ങളും രംഗത്ത്. കുഞ്ഞിനെ ഏറ്റെടുത്ത് അതിരൂപത ക്രിസ്റ്റീന ഹോമില്‍ വളര്‍ത്താന്‍ തയാറാണെന്ന് അതിരൂപത വക്താക്കള്‍ അറിയിച്ചു. കൂടുതല്‍ മക്കള്‍ നാടിന്റെ നന്മയ്ക്കും കുടുംബഭദ്രതയ്ക്കും ആവശ്യമാണെന്നു തൃശൂര്‍ അതിരൂപത ജോണ്‍പോള്‍ പ്രൊലൈഫ് മൂവ്‌മെന്റ് ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ഈ കുടുംബത്തിന് കൗണ്‍സിലിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് തയാറാണെന്നും അദ്ദേഹം അറിയിച്ചു.
Image: /content_image/India/India-2018-06-03-02:03:53.jpg
Keywords: കുഞ്ഞ
Content: 7915
Category: 18
Sub Category:
Heading: മോണ്‍. പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം ഇന്ന്
Content: കൊല്ലം: രൂപതയുടെ നിയുക്ത മെത്രാന്‍ ഡോ.പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേക ചടങ്ങുകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കൊല്ലം ഫാത്തിമമാതാ നാഷണല്‍ കോളജില്‍ അങ്കണത്തില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ നടക്കും. ചടങ്ങുകള്‍ക്ക് രൂപത മെത്രാനും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററുമായ ഡോ.സ്റ്റാന്‍ലി റോമന്‍ മുഖ്യകാര്‍മികത്വം വഹിക്കും. പുനലൂര്‍ രൂപത മെത്രാന്‍ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കണ്ണൂര്‍ രൂപതാ മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതല എന്നിവര്‍ സഹകാര്‍മികരായിരിക്കും. തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വചന സന്ദേശം നല്‍കും. കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ.എം. സൂസപാക്യം അനുഗ്രഹപ്രഭാഷണം നടത്തും. കത്തോലിക്കാ സഭയിലെ 30 മെത്രാന്മാരും 300ല്‍പരം വൈദികരും ദിവ്യബലി അര്‍പ്പണത്തിലും തിരുകര്‍മങ്ങളിലും പങ്കുചേരും. തുടര്‍ന്ന് നിയുക്ത മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി നന്ദിയര്‍പ്പിച്ച് പ്രസംഗിക്കും.
Image: /content_image/India/India-2018-06-03-02:17:40.jpg
Keywords: കൊല്ലം
Content: 7916
Category: 18
Sub Category:
Heading: വിശുദ്ധിയുള്ള വൈദികരെയാണ് സഭ പ്രതീക്ഷിക്കുന്നത്: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
Content: കോട്ടയം: വിശുദ്ധിയും വിജ്ഞാനവും കൂടിക്കലര്‍ന്ന വൈദികരെയാണ് ഇന്നത്തെ സഭ കാത്തിരിക്കുന്നതെന്ന് ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നടന്ന പൗരസ്ത്യ വിദ്യാപീഠത്തിലെ പുതിയ അധ്യയനവര്‍ഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. മിഷണറി ചൈതന്യവുമായി ഇറങ്ങിപ്പുറപ്പെടാനുള്ള തിടുക്കം വൈദികര്‍ക്കുണ്ടാകണമെന്നും സാധാരണക്കാരനെ മനസിലാക്കാനുള്ള കഴിവിന്റെ രൂപപ്പെടുത്തലായിരിക്കണം പരിശീലന കാലയളവില്‍ വൈദിക വിദ്യാര്‍ഥികള്‍ക്ക് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി റെക് ടര്‍ റവ.ഡോ. ജോയി അയിനിയാടന്‍, പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-06-03-02:24:56.jpg
Keywords: നെല്ലിക്കു
Content: 7917
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ സ്ലോവാക്യന്‍ മെത്രാന്‍ സംഘം കോടതിയില്‍
Content: ബ്രാറ്റിസ്ലാവ: സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കാനുള്ള രാഷ്ട്രീയപരമായ നീക്കത്തിനെതിരെ സ്ലോവാക്യന്‍ ദേശീയ കത്തോലിക്ക മെത്രാന്‍ സംഘം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ദേശീയ മെത്രാന്‍ സമിതി പ്രസിഡന്‍റും, ബാര്‍ത്തിസ്ലാവിലെ മെത്രാപ്പോലീത്തയുമായ ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് സ്വലന്‍സ്കിയാണ് യൂറോപ്യന്‍ യൂണിയന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മനുഷ്യന്‍റെ സാംസ്ക്കാരികവും മതപരവുമായ പൈതൃകവും ധാര്‍മ്മികതയും മൂല്യങ്ങളും അതിലംഘിക്കുന്നതാണ് സ്വവര്‍ഗ്ഗ വിവാഹമെന്ന് ആര്‍ച്ച് ബിഷപ്പ് സ്വലന്‍സ്ക്കി ഹര്‍ജിയില്‍ വ്യക്തമാക്കി. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} ജീവന്‍റെ നിലനില്പിനെയും സംരക്ഷണത്തെയും തടസ്സപ്പെടുത്തുന്ന സ്വവര്‍ഗ്ഗവിവാഹം സമൂഹത്തിന്‍റെ ധാര്‍മ്മിക അധഃപതനമാണ് വ്യക്തമാക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് രേഖപ്പെടുത്തി. നേരത്തെ സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കുവാന്‍ മൂന്ന്‍ തവണ സ്ലോവാക്യന്‍ പാര്‍ലമെന്റില്‍ ശ്രമം നടന്നെങ്കിലും വോട്ടെടുപ്പില്‍ പരാജയപ്പെട്ടിരിന്നു. ദൈവീക പദ്ധതികളെയും പ്രകൃതിനിയമങ്ങളെയും ലംഘിച്ച് സ്വവര്‍ഗ്ഗവിവാഹത്തിനായി സംഘടിത ശ്രമം വീണ്ടും വ്യാപകമായ പശ്ചാത്തലത്തിലാണ് മെത്രാന്‍സംഘത്തിന്റെ ഹര്‍ജി.
Image: /content_image/News/News-2018-06-03-02:49:35.jpg
Keywords: ഫെമിനി, സ്വവര്‍ഗ്ഗ
Content: 7918
Category: 1
Sub Category:
Heading: പ്രോലൈഫ് സമൂഹത്തിന്റെ പ്രാര്‍ത്ഥനക്ക് തടയിടാന്‍ ബ്രിട്ടനില്‍ ശ്രമം
Content: ലണ്ടന്‍: ബ്രിട്ടണിലെ അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് പുറത്തുള്ള പ്രാര്‍ത്ഥനകളും, പ്രതിഷേധ പരിപാടികളും നിരോധിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ്‌ പാര്‍ലമെന്റംഗങ്ങള്‍. കൊടുംപാതകമായ ഭ്രൂണഹത്യക്കെതിരെയുള്ള ജാഗരണ പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും നിരോധിച്ചുകൊണ്ടു ബഫര്‍ സോണുകളാക്കി മാറ്റണമെന്ന ആവശ്യവുമായാണ് പാര്‍ലമെന്റംഗങ്ങള്‍ രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ ഹോം സെക്രട്ടറി സാജിദ്‌ ജാവിദ്‌ തന്റെ മുന്‍ഗാമിയായ ആംബര്‍ റഡ്‌ ആരംഭിച്ച പുനരവലോകന നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്ന് ഭ്രൂണഹത്യ അനുകൂലികളായ ലേബര്‍ പാര്‍ട്ടിയുടെ എംപിയായ രൂപാ ഹക്കിന്റെ നേതൃത്വത്തിലുള്ള സംഘം പറയുന്നത്. അബോര്‍ഷന്‍ ക്ലിനിക്കിന്റെ മുന്നില്‍ പ്രോലൈഫ്‌ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥന കൂട്ടായ്മകള്‍ നടത്തുന്നതും, അബോര്‍ഷനെതിരായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതും നിരോധിച്ചുകൊണ്ട് ക്ലിനിക്ക്‌ പരസരം ‘ബഫര്‍ സോണ്‍' ആയി പ്രഖ്യാപിച്ച് ഈലിംഗ് കൗണ്‍സില്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരിന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രോലൈഫ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതിനിടെ പ്രോലൈഫ്‌ പ്രവര്‍ത്തകരുടെ സഹായത്തോടു കൂടി ഏതാനും വനിതകള്‍ നിരോധനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം ഈലിംഗ് കൗണ്‍സിലിന്റെ തീരുമാനം കോടതി ശരിവെക്കുകയാണെങ്കില്‍ മാഞ്ചസ്റ്റര്‍, ലീഡ്‌സ്, പോര്‍ട്സ്മൗത്ത് തുടങ്ങിയ കൗണ്‍സിലുകളും തങ്ങളുടെ പരിധിയിലുള്ള അബോര്‍ഷന്‍ ക്ലിനിക്ക്‌ പരിസരങ്ങള്‍ ബഫര്‍ സോണുകളാക്കി പ്രഖ്യാപിക്കുമെന്നാണ് സൂചന. ബ്രിട്ടണിലെ എല്ലാ ക്ലിനിക്കുകളുടെ പരിസരങ്ങളില്‍ നിന്നും പ്രോലൈഫ്‌ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ‘ബഫര്‍ സോണു’കളാക്കി മാറ്റുക എന്നതാണ് ഭ്രൂണഹത്യാവാദികളുടെ ലക്ഷ്യം. 1967-ല്‍ ആണ് യു‌കെയില്‍ ഗര്‍ഭഛിദ്രം നിയമപരമാക്കിയത്.
Image: /content_image/News/News-2018-06-03-03:10:15.jpg
Keywords: ഭ്രൂണ
Content: 7919
Category: 18
Sub Category:
Heading: മോണ്‍. പോള്‍ ആന്റണി മുല്ലശേരി അഭിഷിക്തനായി
Content: കൊല്ലം: പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി കൊല്ലം രൂപതയുടെ മെത്രാനായി ഡോ. പോള്‍ ആന്റണി മുല്ലശേരി അഭിഷിക്തനായി. കൊല്ലം ഫാത്തിമ മാതാ നാഷ്ണല്‍ കോളജ് അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്ക് മുന്‍ മെത്രാനും രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ ഡോ. സ്റ്റാന്‍ലി റോമന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പരിശുദ്ധാത്മ ഗാനത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വത്തിക്കാന്‍ കാര്യാലയം സെക്രട്ടറി മോ​​​ണ്‍.​ പാ​​​ട്രി​​​ക് സോ​​​സെ ഹ​​​ൻ വത്തിക്കാനില്‍ നിന്നുള്ള അപ്പസ്‌തോലിക വിളംബരം വായിച്ചതോടെയാണ് മെത്രാഭിഷേകത്തിന്റെ ഔദ്യോഗിക കര്‍മങ്ങള്‍ ആരംഭിച്ചത്. ഡോ. സ്റ്റാന്‍ലി റോമന്റെ കൈവയ്പ് പ്രാര്‍ത്ഥനയോടെ നിയുക്ത ബിഷപ് അഭിഷിക്തനായി. സഹകാര്‍മികരായ പുനലൂര്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കണ്ണൂര്‍ ബിഷപ് ഡോ.അലക്‌സ് വടക്കുംതല എന്നിവര്‍ക്കൊപ്പം മറ്റ് 25 ബിഷപ്പുമാര്‍ കൈവയ്പ് പ്രാര്‍ത്ഥന നടത്തി. തൈലാഭിഷേകവും മോതിരവും അംശമുടിയും അധികാരദണ്ഡുമാണു നല്‍കുന്നതിനും ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ നേതൃത്വം നല്‍കി. മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടശേഷം പ്രധാന കാര്‍മികരടക്കമുള്ള മെത്രാന്മാര്‍ അഭിഷിക്ത മെത്രാനു സമാധാന ചുംബനം നല്‍കി. പുതിയ മെത്രാന് ആശംസകള്‍ നേരാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും എത്തിയിരിന്നു.
Image: /content_image/India/India-2018-06-04-03:59:37.jpg
Keywords: പോൾ മുല്ലശേരി, കൊല്ലം
Content: 7920
Category: 18
Sub Category:
Heading: നല്ല ഇടയന്‍ അജഗണത്തിന് വഴികാട്ടി: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: കൊല്ലം: കൊല്ലം രൂപതയുടെ മെത്രാനായി അഭിഷിക്തനായ ഡോ.പോള്‍ ആന്റണി മുല്ലശേരിയ്ക്കു ആശംസകള്‍ നേര്‍ന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. എം.സൂസപാക്യം. നല്ല ഇടയന്‍ അജഗണത്തിന് വഴികാട്ടിയാണെന്നും ദൈവത്തിന്റെ വിശ്വസ്ത ദാസനായി ഡോ.പോള്‍ ആന്റണി മുല്ലശേരി പുതിയ ദൗത്യം നിര്‍വഹിക്കട്ടെയെന്ന് ആശംസിക്കുന്നതായും ഡോ.സൂസപാക്യം പറഞ്ഞു. വിശ്വാസികളുടെ ഉയര്‍ത്തിപ്പിടിച്ച കൈ എപ്പോഴും ഡോ.പോള്‍ ആന്റണി മുല്ലശേരിക്കൊപ്പം ഉണ്ടാകണമെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. കൊല്ലം രൂപതയുടെ ഉത്തമനായ അജപാലകനാകാന്‍ ഡോ.പോള്‍ ആന്റണി മുല്ലശേരിക്ക് കഴിയുമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ദൗത്യം അമ്മയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് കൊല്ലം രൂപതയുടെ പുതിയ മെത്രാനായി അഭിഷിക്തനായ ഡോ.പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. ദൈവത്തിന്റെ വീഥിയില്‍ സഞ്ചരിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ആരാധനാക്രമങ്ങള്‍ നമ്മുടെ ജീവിതം മാറ്റിയെടുക്കും. ആരാധനയിലൂടെയാണ് ലോകത്തിന് നാം പ്രകാശമുള്ളവരായി തീരുന്നത്. വിശുദ്ധ കുര്‍ബാനയുടെ ദിവസം തന്നെ ഈ ചടങ്ങ് നടത്തിയത് ധന്യതയാണെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
Image: /content_image/India/India-2018-06-04-04:25:48.jpg
Keywords: സൂസ
Content: 7921
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കും
Content: കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനം നാളെ കാക്കനാട് പി‌ഒസിയില്‍ ആരംഭിക്കും. കെസിബിസിയുടെയും സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടേയും സംയുക്തയോഗം രാവിലെ 9.30ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം ഉദ്ഘാടനംചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം അധ്യക്ഷത വഹിക്കും.സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ.തിയഡോര്‍ മസ്‌കരനാസ് 'കാരുണ്യത്തിന്റെയും സാക്ഷ്യത്തിന്റെയും ദൗത്യത്തിനായി വൈവിധ്യത്തില്‍ ഐക്യപ്പെട്ട്'' എന്ന വിഷയത്തെക്കുറിച്ചു പ്രബന്ധം അവതരിപ്പിക്കും. ഉച്ചയ്ക്കു ശേഷമുള്ള പാനല്‍ ചര്‍ച്ചയില്‍ ജസ്റ്റീസ് സിറിയക് ജോസഫ്, ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ കേരള സാഹചര്യത്തെ വിലയിരുത്തി പ്രസംഗിക്കും.ആറ്, ഏഴ് തീയതികളില്‍ കുട്ടികളുടേയും ദുര്‍ബലരുടേയും സുരക്ഷിതത്വം, കുടുംബകേന്ദ്രീകൃത അജപാലനം, യോഗാപരിശീലനവും ക്രൈസ്തവ സമീപനങ്ങളും, ഓഖി ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ അവലോകനം തുടങ്ങി വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചു കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ചചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം 7നു സമാപിക്കും.
Image: /content_image/India/India-2018-06-04-04:42:23.jpg
Keywords: കെ‌സി‌ബി‌സി
Content: 7922
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൺ രൂപത ദൈവവിളി ക്യാമ്പ് ജൂൺ 28, 29 തീയതികളിൽ
Content: ലണ്ടൻ: യുവാക്കൾക്ക് കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമായ യഥാർത്ഥ ജീവിതാന്തസ്‌ തിരിച്ചറിയുന്നതിനും അവ തെരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനുമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ദൈവവിളി സെമിനാര്‍ സംഘടിപ്പിക്കുന്നു. വൊക്കേഷന്‍ ഡിസേണ്‍മെന്റ് ഗൈഡന്‍സ് പ്രോഗ്രാം എന്നു പേരിട്ടിരിക്കുന്ന ഈ ദ്വിദിന പരിപാടിയിലേക്ക് 18 വയസിന് മുകളിലുള്ള ആണ്‍കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രൂപതാ മൈനര്‍ സെമിനാരി റെക്ടര്‍ റവ. ഡോ. വര്‍ഗ്ഗീസ് പുത്തന്‍ പുരയ്ക്കല്‍, വൊക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. ടെറിന്‍ മുള്ളക്കര, റവ. ഫാ. ജോണ്‍ മില്ലര്‍ എന്നിവരാണ് രണ്ടു ദിവസത്തെ പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്. പൗരോഹിത്യ ജീവിത ദൈവവിളിയിലേക്ക് ആഭിമുഖ്യമുള്ള യുവാക്കളെ കണ്ടെത്തുന്നതിനായി ഒരുക്കിയിരിക്കുന്ന ഈ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. ജൂണ്‍ 28ാം തിയതി വ്യാഴാഴ്ച്ച രാവിലെ 9.30ന് ആരംഭിച്ച് 29ാം തിയതി വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് സമാപിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 25നു മുമ്പായി റവ. ഫാ. ടെറിന്‍ മുള്ളക്കരയെ വിവരം അറിയിക്കേണ്ടതാണ്. (ഫോണ്‍: 07985695056, E-mail: frterinmullakkara@gmail.com). പ്രസ്റ്റണിലുള്ള രൂപതാ മൈനര്‍ സെമിനാരിയില്‍ വെച്ചു നടക്കുന്ന ഈ ദിദ്വിന സെമിനാറില്‍ പങ്കെടുക്കാന്‍ മാതാപിതാക്കളും മതാധ്യാപകരും 18 വയസിന് മുകളിലുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും രൂപതയ്ക്ക് അനുയോജ്യമായ പൗരോഹിത്യ ദൈവവിളികള്‍ ലഭിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.
Image: /content_image/News/News-2018-06-04-05:31:33.jpg
Keywords: ദൈവവിളി ക്യാമ്പ്
Content: 7923
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗാനുരാഗികളെ പിന്തുണക്കുന്ന ജേഴ്സി; അമേരിക്കന്‍ താരം ടീമില്‍ നിന്ന് പിന്മാറി
Content: കാലിഫോര്‍ണിയ: സ്വവര്‍ഗ്ഗാനുരാഗികളെ പിന്തുണക്കുന്ന ജേഴ്സി അണിയുവാന്‍ വിസമ്മതിച്ചുകൊണ്ട് അമേരിക്കന്‍ വനിതാ സോക്കര്‍ താരം ടീമില്‍ നിന്നും പിന്മാറി. അമേരിക്കയുടെ ദേശീയ വനിതാ സോക്കര്‍ ടീം അന്താരാഷ്ട്ര മത്സരങ്ങളില്‍ സ്വവര്‍ഗ്ഗസ്നേഹികളുടെ എല്‍‌ജി‌ബി‌ടി പ്രൈഡ് മാസത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന ജേഴ്സി അണിയുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ക്രൈസ്തവ വിശ്വാസിയും പ്രമുഖ താരവുമായ ജെയ്ളെന്‍ ഹിങ്കിള്‍ ടീമില്‍ നിന്നും പിന്‍മാറിയത്. 24-കാരിയായ ഹിങ്കില്‍ ദേശീയ വനിതാ സോക്കര്‍ ലീഗിലെ നോര്‍ത്ത്‌ കരോലിന കറേജിന്റെ ഡിഫന്‍ഡറായിരിന്നു. അമേരിക്കയുടെ പുരുഷ-വനിതാ സോക്കര്‍ ടീമുകള്‍ ‘എല്‍‌ജി‌ബി‌ടി പ്രൈഡ്’ മാസത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മഴവില്ല് നിറത്തിലുള്ള ജേഴ്സി പ്രഖ്യാപിച്ച് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഹിങ്കിള്‍ ടീമില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്. ദിവസങ്ങളോളം, പ്രാര്‍ത്ഥനയിലൂടെ ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടിയതിനുശേഷമാണ് താന്‍ ഇത്തരമൊരു കടുത്ത തീരുമാനത്തിലെത്തിയതെന്ന് ക്രിസ്ത്യന്‍ ബ്രോഡ്‌കാസ്റ്റിംഗ് നെറ്റ്വര്‍ക്ക് (CBN) ന്റെ ‘ദി 700 ക്ലബ്‌’ എന്ന പരിപാടിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ജേഴ്സി ധരിക്കുന്നത് തന്റെ മനസാക്ഷിക്കും, ക്രിസ്തീയ ബോധ്യങ്ങള്‍ക്കും വിരുദ്ധമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} തന്റെ ആത്മീയ ജീവിതവും കായികജീവിതവും ഒരുമിച്ച് കൊണ്ടുപോകുവാന്‍ താരം ഏറെ സമ്മര്‍ദ്ധം ഏറ്റുവാങ്ങിയിരിന്നു. എന്നാല്‍ വിവാഹം, ലൈംഗീകത എന്നീ വിഷയങ്ങളില്‍ തന്റെ ക്രിസ്തീയമായ കാഴ്ചപ്പാടുകള്‍ തുറന്നു പറയുന്നതിന് ഹിങ്കിള്‍ മടികാട്ടിയിട്ടില്ല. സ്വവര്‍ഗ്ഗവിവാഹത്തെ അനുകൂലിച്ചുകൊണ്ട് 2015-ലെ യുഎസ് സുപ്രീം കോടതി വിധിക്കെതിരെ താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ദേശീയ വനിതാ ടീമില്‍ കളിക്കുവാന്‍ വിളിച്ചപ്പോള്‍ അമേരിക്കന്‍ പതാകയുടെ മുദ്ര പതിച്ച ജേഴ്സി അണിഞ്ഞ് കളിക്കുന്നതോര്‍ത്ത് താന്‍ അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ സ്വവര്‍ഗ്ഗാനുരാഗികളെ ആദരിക്കുന്ന തരത്തിലുള്ള ജേഴ്സിയാണ് ധരിക്കുന്നതെന്ന പ്രഖ്യാപനം തന്റെ സ്വപ്നത്തിന്റെ പിറകേ പോകണോ അതോ ദൈവത്തോട് വിധേയത്വം പുലര്‍ത്തണോ എന്ന ആശയകുഴപ്പത്തിലാക്കിയെന്നും, അവസാനം ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുവാന്‍ തന്നെ തീരുമാനിച്ചുവെന്നും ഹിങ്കിള്‍ വിവരിച്ചു. ഇപ്പോള്‍ താന്‍ അനുഭവിക്കുന്ന ആന്തരിക സമാധാനം തന്റെ നിരാശകളെ ഇല്ലാതാക്കിയെന്നും ഈ ലോകം മുഴുവന്‍ മാറിയാലും യേശുവും അവിടുത്തെ വാക്കുകളും എന്നും സ്ഥിരമായിരിക്കുമെന്നും ഹിങ്കിള്‍ കൂട്ടിചേര്‍ത്തു. അതേസമയം ക്രൈസ്തവ വിശ്വാസത്തിന് വേണ്ടി നിലകൊണ്ടു താര പദവി ത്യജിച്ച ജെയ്ളെന്‍ ഹിങ്കിളിന്റെ തീരുമാനം മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.
Image: /content_image/News/News-2018-06-04-06:28:09.jpg
Keywords: സ്വവര്‍