Content | കൊല്ലം: കൊല്ലം രൂപതയുടെ മെത്രാനായി അഭിഷിക്തനായ ഡോ.പോള്‍ ആന്റണി മുല്ലശേരിയ്ക്കു ആശംസകള്‍ നേര്‍ന്ന് കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. എം.സൂസപാക്യം. നല്ല ഇടയന്‍ അജഗണത്തിന് വഴികാട്ടിയാണെന്നും ദൈവത്തിന്റെ വിശ്വസ്ത ദാസനായി ഡോ.പോള്‍ ആന്റണി മുല്ലശേരി പുതിയ ദൗത്യം നിര്‍വഹിക്കട്ടെയെന്ന് ആശംസിക്കുന്നതായും ഡോ.സൂസപാക്യം പറഞ്ഞു. വിശ്വാസികളുടെ ഉയര്‍ത്തിപ്പിടിച്ച കൈ എപ്പോഴും ഡോ.പോള്‍ ആന്റണി മുല്ലശേരിക്കൊപ്പം ഉണ്ടാകണമെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
കൊല്ലം രൂപതയുടെ ഉത്തമനായ അജപാലകനാകാന്‍ ഡോ.പോള്‍ ആന്റണി മുല്ലശേരിക്ക് കഴിയുമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ദൗത്യം അമ്മയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് കൊല്ലം രൂപതയുടെ പുതിയ മെത്രാനായി അഭിഷിക്തനായ ഡോ.പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. ദൈവത്തിന്റെ വീഥിയില്‍ സഞ്ചരിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ആരാധനാക്രമങ്ങള്‍ നമ്മുടെ ജീവിതം മാറ്റിയെടുക്കും. ആരാധനയിലൂടെയാണ് ലോകത്തിന് നാം പ്രകാശമുള്ളവരായി തീരുന്നത്. വിശുദ്ധ കുര്‍ബാനയുടെ ദിവസം തന്നെ ഈ ചടങ്ങ് നടത്തിയത് ധന്യതയാണെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
|