Contents

Displaying 7621-7630 of 25133 results.
Content: 7934
Category: 18
Sub Category:
Heading: പിഒസി സായാഹ്ന ബൈബിള്‍ ക്ലാസ്; പുതിയ ബാച്ച് ഇന്നാരംഭിക്കും
Content: കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ ബുധനാഴ്ചകളില്‍ നടക്കുന്ന സായാഹ്ന ബൈബിള്‍ ക്ലാസുകളുടെ പുതിയ ബാച്ച് ഇന്നാരംഭിക്കും. വൈകുന്നേരം 5.30ന് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. പീറ്റര്‍ അബീര്‍ ഉദ്ഘാടനം ചെയ്യും. 40 ബുധനാഴ്ചകളില്‍ വൈകുന്നേരം 5.30 മുതല്‍ 7.30 വരെയാണു ക്ലാസുകള്‍. ആദ്യത്തെ 20 മിനിറ്റ് ഹീബ്രു, ഗ്രീക്കു ഭാഷകള്‍ പരിചയപ്പെടുത്തും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു കെസിബിസി ബൈബിള്‍ കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പിഒസിയിലെ ബൈബിള്‍ കമ്മീഷന്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്നു കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോണ്‍സണ്‍ പുതുശേരി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2805897.
Image: /content_image/India/India-2018-06-06-03:48:57.jpg
Keywords: ബൈബിള്‍
Content: 7935
Category: 18
Sub Category:
Heading: ഇന്ത്യൻ ഭരണഘടന അപകടത്തില്‍: ഗോവ ആർച്ച് ബിഷപ്പ്
Content: പനജി: ഇന്ത്യൻ ഭരണഘടന അപകടത്തിലാണെന്നും രാജ്യത്ത് ഉടലെടുക്കുന്നത് ഏക സംസ്കാര രൂപീകരണ ശ്രമങ്ങളാണെന്നും ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പെ നെരി ഫെറാവോ. 2018-19 വർഷത്തെ ഇടയലേഖനത്തിലാണു ബിഷപ്പ് ഇക്കാര്യം പരാമർ‌ശിച്ചിരിക്കുന്നത്. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ ക്രിയാത്മക ഇടപെടലുകൾ നടത്താൻ വിശ്വാസസമൂഹത്തിനു കഴിയണമെന്നും ഭക്ഷണം, വേഷം തുടങ്ങി വിവിധ കാര്യങ്ങളിൽ ഏകരൂപം കൊണ്ടുവരാനുള്ള ശ്രമം തടയണമെന്നും ആര്‍ച്ച് ബിഷപ്പ് ഇടയലേഖനത്തിൽ ആവശ്യപ്പെട്ടു. #{red->none->b->Must Read: ‍}# {{ 'മതേതരത്വത്തിന് ഭീഷണിയായ സാഹചര്യം'; പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് -> http://www.pravachakasabdam.com/index.php/site/news/7839 }} രാജ്യത്തു മനുഷ്യാവകാശം ചവിട്ടി മെതിക്കപ്പെടുന്നു. എന്ത് കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ആരാധിക്കണമെന്നും ഏകീകരിക്കപ്പെടുന്ന ഒരു ഏക സംസ്‌കാരത്തിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അനീതികൾക്കും അഴിമതിക്കുമെതിരായ പോരാട്ടങ്ങൾക്കു വിശ്വാസികൾ പ്രാധാന്യം നൽകണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെടുന്നു. പതിനഞ്ച് പേജുള്ള ഇടയ ലേഖനം ആര്‍ക്കു വേണമെങ്കിലും വായിച്ചു നോക്കാമെന്നും സന്ദര്‍ഭത്തിനനുസരിച്ചുള്ള പ്രസ്താവനയാണ് എടുക്കേണ്ടതെന്നും രാഷ്ട്രീയവത്ക്കരിക്കരുതെന്നും ആര്‍ച്ച് ബിഷപ്പ് ഫിലിപ് നേരിയുടെ സെക്രട്ടറി ഫാ ജോക്വിം ലോലു പെരേര പിന്നീട് വ്യക്തമാക്കി. #{red->none->b->You May Like: ‍}# {{ തീവ്രദേശീയത: പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഗുജറാത്ത് ആര്‍ച്ച് ബിഷപ്പ് -> http://www.pravachakasabdam.com/index.php/site/news/6522 }} നേരത്തെ, ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൗട്ടോയും ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം കലുഷിതമാണെന്ന് വ്യക്തമാക്കി ഇടയലേഖനം പുറത്തിറക്കിയിരുന്നു. ഭാരതത്തിന്റെ മതേതരത്വത്തിന് ഭീഷണിയായ പ്രക്ഷുബ്ദമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നതും ത്യാഗത്തോടെ പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോ ഇടയലേഖനം പുറത്തിറക്കിയത്. തീവ്ര ദേശീയവാദികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാനും നേരത്തെ രംഗത്തെത്തിയിരിന്നു.
Image: /content_image/India/India-2018-06-06-04:32:56.jpg
Keywords: ഭാരത
Content: 7936
Category: 10
Sub Category:
Heading: പൈശാചിക ബാധ യാഥാര്‍ത്ഥ്യമാണെന്ന് പ്രസിദ്ധ അമേരിക്കന്‍ സൈക്യാട്രിസ്റ്റ്
Content: ന്യൂയോര്‍ക്ക്: പിശാച് ബാധ യാഥാര്‍ത്ഥ്യമാണെന്ന കാര്യം ആവര്‍ത്തിച്ച് സുപ്രസിദ്ധ അമേരിക്കന്‍ സൈക്യാട്രിസ്റ്റ് ഡോ. റിച്ചാര്‍ഡ് ഗല്ലാഹര്‍. പൈശാചിക ബാധയെന്ന സത്യത്തെ നിഷേധിക്കുന്നവര്‍ വാസ്തവത്തില്‍, ബാധയുള്ളവരെ കാണുകയോ ശരിയായ ഭൂതോച്ചാടകനുമായി സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മെയ് മാസം സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ന്യൂയോര്‍ക്ക് മെഡിക്കല്‍ കോളേജിലെ പ്രൊഫസറും, ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്തിട്ടുള്ള മനോരോഗ വിദഗ്ദനുമായ ഡോ. ഗല്ലാഹര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പിശാച് ബാധയെക്കുറിച്ച് പഠിക്കുവാന്‍ മറ്റ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കാത്ത അപൂര്‍വ്വ അവസരം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കത്തോലിക്ക വിശ്വാസി കൂടിയായ ഡോക്ടര്‍ വെളിപ്പെടുത്തി. നരകത്തില്‍ പതിച്ച മാലാഖയുടെ ബുദ്ധിയുടെ തോത് മനുഷ്യരില്‍ നിന്നും ഒരുപാട് അധികമാണ്. അതുകൊണ്ടാണ് അവന് മനുഷ്യരെ ബാധിക്കുവാനും അവനെ അപകീര്‍ത്തിപ്പെടുത്തുവാനും കഴിയുന്നത്. ഫ്രോയിഡിന്റെ നിരീശ്വരവാദത്തില്‍ അധിഷ്ഠിതമായി, സൈക്ക്യാട്രി എന്നാല്‍ മതത്തിനും ആത്മീയതക്കും വിരുദ്ധമെന്ന് കരുതിയിരുന്ന കാലഘട്ടം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പിശാച് ബാധിതരുടെ ഏതാനും ലക്ഷണങ്ങളും അഭിമുഖത്തില്‍ അദ്ദേഹം വിവരിച്ചു. ബാധയുള്ള വ്യക്തി മയക്കത്തിലാവുകയും, പരുക്കന്‍ ശബ്ദത്തില്‍ അലറുകയും, ആളുകളെ ആക്രമിക്കുകയും ചെയ്യും. ഒട്ടും മയമില്ലാത്ത ഭാഷയില്‍ ദൈവ വിശ്വാസത്തെ നിന്ദിക്കും. അതിമാനുഷികമായ ശക്തി, പുരാതന ഭാഷകള്‍ വരെ സംസാരിക്കുക തുടങ്ങിയവയും ബാധയുടെ ലക്ഷണങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാര്‍ത്ഥനയുടെ ശക്തിയാണ് തനിക്ക് തന്റെ ജോലിയില്‍ സംരക്ഷണം നല്‍കുന്നതെന്നു അദ്ദേഹം കഴിഞ്ഞ കഴിഞ്ഞ വര്‍ഷം മറ്റൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിന്നു. നിലവില്‍ ഇന്റര്‍നാഷണല്‍ എക്സോര്‍സിസ്റ്റ് അസോസിയേഷന്റെ ഉപദേശകന്‍ കൂടിയാണ് ഡോ. റിച്ചാര്‍ഡ്. ഭൂതോച്ചാടന രംഗത്ത് കഴിഞ്ഞ 25 വര്‍ഷമായി അദ്ദേഹം വൈദികര്‍ക്ക് സഹായം നല്‍കി വരികയാണ്. അദ്ദേഹത്തിന്റെ ‘ഡെമനിക്ക് ഫോസ്, എ സൈക്യാട്രിസ്റ്റ് ഇന്‍വെസ്റ്റിഗേറ്റ്സ് ഡെമനിക്ക് ഇന്‍ ദി മോഡേണ്‍ യുണൈറ്റഡ് സ്റ്റേറ്റ്സ്’ എന്ന പുസ്തകവും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരിന്നു.
Image: /content_image/News/News-2018-06-06-06:28:25.jpg
Keywords: പിശാച, ഭൂതോ
Content: 7937
Category: 1
Sub Category:
Heading: പോളണ്ട് പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും ശക്തമായ കത്തോലിക്ക രാജ്യമായ പോളണ്ടിന്‍റെ പ്രധാനമന്ത്രി മാറ്റ്യൂസ് മോറാവീക്കി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ജൂണ്‍ 4 തിങ്കളാഴ്ച രാവിലെ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയിലെ ഓഫിസിലാണ് കൂടിക്കാഴ്ച നടന്നത്. പോളണ്ടും വത്തിക്കാനും തമ്മിലുള്ള സാമൂഹികമേഖലയിലെ എല്ലാബന്ധങ്ങളെയും ഊട്ടിയുറപ്പിക്കുന്ന ചര്‍ച്ചകള്‍ ആണ് നടന്നതെന്നും കുടുംബ നയങ്ങളും ധാര്‍മ്മിക സ്വഭാവമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നും വത്തിക്കാന്‍റെ പ്രസ് ഓഫിസ് മേധാവി, ഗ്രെഗ് ബെര്‍ക്ക് റോമില്‍ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. വത്തിക്കാനും പോളണ്ടും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ഫലപ്രദമാകുന്നതിനുള്ള തുടര്‍ ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വിദേശകാര്യങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ ഗല്ലാഗറുമായും ചര്‍ച്ച നടത്തി. പോളിഷ് പൗരനായിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ കല്ലറയില്‍ പുഷ്പങ്ങള്‍ സമര്‍പ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയും സംഘവും റോമില്‍ നിന്നു മടങ്ങിയത്.
Image: /content_image/News/News-2018-06-06-08:00:48.jpg
Keywords: പോളണ്ട, പോളിഷ
Content: 7938
Category: 1
Sub Category:
Heading: സുവിശേഷവത്കരണ പ്രവർത്തനങ്ങൾ സജീവമാക്കാൻ ജർമ്മൻ- ആഫ്രിക്കൻ മെത്രാന്‍മാര്‍
Content: മഡഗാസ്കര്‍: സുവിശേഷവത്കരണ പ്രവർത്തനങ്ങൾ സജീവമാക്കാൻ മഡഗാസ്ക്കറിൽ ജർമ്മൻ - ആഫ്രിക്കൻ സഭാതലവന്മാർ ചര്‍ച്ച നടത്തി. മെയ് 22 മുതൽ 27 വരെ മഡഗാസ്കറിൽ നടന്ന ചര്‍ച്ചയില്‍ ജർമ്മൻ മെത്രാൻ സമിതി അദ്ധ്യക്ഷനായ കർദ്ദിനാൾ മാർക്സ്, സിംപോസിയം ഓഫ് എപ്പിസ്കോപ്പൽ കോൺഫറൻസ് ഓഫ് ആഫ്രിക്ക അദ്ധ്യക്ഷന്‍ ആർച്ച് ബിഷപ്പ് മബിലിംഗി ഉള്‍പ്പെടെയുള്ള ബിഷപ്പുമാര്‍ പങ്കെടുത്തു. സുവിശേഷവത്ക്കരണത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെ സഭകളിലും മിഷൻ പ്രവർത്തനങ്ങൾ സജീവമായി നടത്താൻ പദ്ധതി തയ്യാറാക്കിയതായി ലുബാങ്ങോ ആർച്ച് ബിഷപ്പ് ഗബ്രിയേൽ മബിലിംഗിയും മ്യൂണിച്ച്-ഫ്രീസിങ്ങ് രൂപതാദ്ധ്യക്ഷന്‍ കർദ്ദിനാൾ മാർക്സും ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. അത്യാഗ്രഹം, അഴിമതി, അനീതി, പരസ്പര കലഹം എന്നിവ വഴി ദാരിദ്ര്യം, രോഗം, നിരാശ എന്നിങ്ങനെയുള്ള ദുരിതങ്ങളിലൂടെ ആഫ്രിക്കൻ ജനത കടന്നുപോകുകയാണ്. അതേസമയം, യൂറോപ്പിലാകട്ടെ, ആത്മീയ നന്മകളുടെ അഭാവവും, ഉപഭോഗ സംസ്കാരവും, ദയാവധം -ഭ്രൂണഹത്യ അനുകൂല നിലപാടും നിലനില്പിന് ഭീഷണിയായി മാറിയിരിക്കുന്നു. ക്രിസ്തുവിനെ ജീവിതത്തില്‍ സ്വാംശീകരിച്ച് മനസാക്ഷിയുടെ രാഷ്ട്രീയവും സാമൂഹ്യ-സാമ്പത്തികവുമായ വിലയിരുത്തലുകളേക്കാൾ ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാൻ ഓരോരുത്തരും തയ്യാറാകണം. സുവിശേഷവത്കരണം വഴി ദൈവവുമായും മനുഷ്യരുമായും ബന്ധം സുദൃഢമാക്കുമ്പോൾ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കാനും സകല മനുഷ്യരേയും സേവിക്കാൻ സന്നദ്ധരായ വിശ്വാസികളെയും രൂപപ്പെടുത്താനാകും. ബിഷപ്പുമാര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. വാഴ്ത്തപ്പെട്ട പോൾ ആറാമൻ പാപ്പയുടെ പോപ്പുലോരും പ്രോഗ്രസിയോ (ജനതകളുടെ പുരോഗതി), ബനഡിക്റ്റ് പതിനാറാമൻ പാപ്പയുടെ കാരിത്താസ് ഇൻ വെരിത്തേത്ത്, ഫ്രാൻസിസ് പാപ്പയുടെ ലൗദോത്തോ സീ എന്നീ ചാക്രിക ലേഖനങ്ങൾ അടിസ്ഥാനമാക്കിയും ചര്‍ച്ചകള്‍ നടന്നു. നീതിപൂർവകമായ ലോകത്തിന് വേണ്ടി പ്രവർത്തിക്കുക, ഭൂമിയുടെ സന്തുലിതാവസ്ഥ മനസ്സിലാക്കി പദ്ധതികൾ വിഭാവനം ചെയ്യുക, സമൂഹത്തിന്റെ വിവിധ തലങ്ങളിലെ സ്ത്രീ ശാക്തീകരണം, സമഗ്ര മാനവിക വികസനം ലക്ഷ്യമാക്കിയുള്ള സുവിശേഷവത്കരണം, ആഫ്രിക്കൻ ജർമ്മൻ സഭകളുടെ തുടർച്ചയായ സന്ധി സംഭാഷണങ്ങൾ തുടങ്ങിയവയാണ് ചര്‍ച്ചയില്‍ എടുത്ത പ്രധാനപ്പെട്ട തീരുമാനങ്ങൾ. സഭയുടെ സമ്പത്തും അവസരങ്ങളും വിശ്വാസം, സ്നേഹം, പ്രതീക്ഷ എന്നിവയുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കണം. എട്ടാമത് സെമിനാറിൽ, ജർമ്മൻ ആഫ്രിക്കൻ മെത്രാന്മാർ പ്രാദേശിക സഭകളുടെ വികസനവും ഇടയന്മാർ തമ്മിൽ രാഷ്ട്രഭേദമെന്യേ ഐക്യദാർഢ്യത്തോടെ സുവിശേഷവത്കരണത്തിലെ പങ്കാളിത്തം എന്നിവ സംബന്ധിച്ച് ധാരണയിലെത്തി. ഇരുസഭകൾ തമ്മിലുള്ള ബന്ധം ആഴപ്പെടാനും കൂടിക്കാഴ്ച ഇടയാക്കിയതായി സഭാദ്ധ്യക്ഷന്മാർ അഭിപ്രായപ്പെട്ടു. 1982 മുതൽ ആണ് ആഫ്രിക്കന്‍- ജര്‍മ്മന്‍ മെത്രാന്‍മാര്‍ നാലോ അഞ്ചോ വർഷം കൂടുമ്പോൾ പരസ്പരം ചര്‍ച്ച നടത്തുന്ന പരിപാടിക്ക് തുടക്കം കുറിച്ചത്.
Image: /content_image/News/News-2018-06-06-10:21:37.jpg
Keywords: ആഫ്രിക്ക
Content: 7939
Category: 1
Sub Category:
Heading: ദിവ്യകാരുണ്യത്തിന് വീണ്ടും സമര്‍പ്പിച്ച് ലണ്ടന്‍ ദേവാലയം
Content: ലണ്ടന്‍: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിലെ കോവെന്റ് ഗാര്‍ഡനിലെ യേശുവിന്റെ തിരുശരീര-രക്തങ്ങളുടെ നാമധേയത്തിലുള്ള ദേവാലയത്തെ ദിവ്യകാരുണ്യത്തിന് വീണ്ടും സമര്‍പ്പിച്ചു. അഞ്ചു വര്‍ഷങ്ങള്‍ നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വെസ്റ്റ്മിന്‍സ്റ്റര്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസാണ് ദേവാലയം ദിവ്യകാരുണ്യത്തിന് സമര്‍പ്പിച്ച് വിശ്വാസികള്‍ക്ക് തുറന്നു നല്‍കിയത്. മനോഹരമായ രീതിയില്‍ പുതുക്കി പണിതിട്ടുള്ള ദേവാലയത്തെ പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ നാമധേയത്തിലുള്ള രൂപതാ ദേവാലയമായി പ്രഖ്യാപിക്കുവാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി കരുതുന്നുവെന്നു വിശുദ്ധ കുര്‍ബാനക്കിടെ മെത്രാപ്പോലീത്ത പറഞ്ഞു. ഒരാഴ്ച നീണ്ട ആഘോഷ പരിപാടികളോടെയായിരുന്നു അഞ്ചുവര്‍ഷത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ദേവാലയം വീണ്ടും തുറന്നത്. വിശുദ്ധ കുര്‍ബാനയോടെയായിരുന്നു ആഘോഷ പരിപാടികളുടെ സമാപനം. ദിവ്യബലിക്കു ശേഷം പരിശുദ്ധ ദിവ്യകാരുണ്യവുമായി പ്രദിക്ഷിണവുമുണ്ടായിരുന്നു. വൈദികരും സന്യസ്ഥരും തീര്‍ത്ഥാടകരായ വിശ്വാസികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ വിശുദ്ധ കുര്‍ബാനയിലും ദിവ്യകാരുണ്യ പ്രദിക്ഷിണത്തിലും പങ്കെടുത്തു. 1874 ഒക്ടോബര്‍ 20-നാണ് കോര്‍പ്പസ് ക്രിസ്റ്റി ദേവാലയത്തിന്റെ ഉദ്ഘാടനം നടന്നത്. കര്‍ദ്ദിനാള്‍ മാന്നിങ്ങ് ആയിരുന്നു ഉദ്ഘാടനം നടത്തിയത്. പ്രൊട്ടസ്റ്റന്റ് നവോത്ഥാനത്തിനുശേഷം ഇംഗ്ലണ്ടിലെ യേശുവിന്റെ ശരീര-തിരുരക്തങ്ങളുടെ നാമധേയത്തിലുള്ള ആദ്യത്തെ കത്തോലിക്കാ ദേവാലയമാണിത്. അക്കാലങ്ങളില്‍ പരിശുദ്ധ ദിവ്യകാരുണ്യത്തിനു എതിരായി ചെയ്തിട്ടുള്ള പാപങ്ങള്‍ക്കുള്ള പരിഹാരമായിട്ടായിരുന്നു ദേവാലയത്തിന്റെ നിര്‍മ്മാണം. അധികം താമസിയാതെ വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയുടെ ഒരു പ്രധാന കേന്ദ്രമായി കോര്‍പ്പസ് ക്രിസ്റ്റി ദേവാലയം മാറുകയായിരിന്നു.
Image: /content_image/News/News-2018-06-06-12:33:51.jpg
Keywords: ദിവ്യകാരുണ്യ
Content: 7940
Category: 18
Sub Category:
Heading: കെവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം: കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ
Content: കോട്ടയം: പോലീസിന്റെ കൃത്യവിലോപവും അനാസ്ഥയും അഴിമതിയും മൂലം ജീവന്‍ നഷ്ടപ്പെട്ട കെവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരവും കുടുംബത്തില്‍ ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പോലീസ് സമയോചിതമായി ഇടപെടുകയും കാര്യക്ഷമമായി നിയമം നടപ്പിലാക്കുകയും ചെയ്തിരുന്നെങ്കില്‍ കെവിന്റെ വിലയേറിയ ജീവന്‍ നഷ്ടപ്പെടുകയില്ലായിരുന്നുവെന്നും കാത്തലിക് ഫെഡറേഷന്‍ പറഞ്ഞു. ദേശീയ പ്രസിഡന്റ് പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. ആന്റണി മുഞ്ഞോലി, ഹെന്‍റി ജോണ്‍, ജേക്കബ് നെല്ലിക്കപ്പള്ളി, ജോസ് മാത്യു ആനിത്തോട്ടം, ടോണി കോയിത്തറ, ജിജി പേരകശേരി, ജിജോ ആലഞ്ചേരി, ബിജോ തുളിശേരി, നൈനാന്‍ മുളപ്പന്‍മഠം, ആന്‍സി ഷാജി എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2018-06-07-00:58:34.jpg
Keywords: കെവി
Content: 7941
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി സമ്മേളനം ഇന്ന് സമാപിക്കും
Content: കൊച്ചി: കെസിബിസിയുടെ വര്‍ഷകാല സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഇന്നു സമാപിക്കും. പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യത്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ട്. സിബിസിഐ നയരേഖയുടെ അടിസ്ഥാനത്തില്‍ കേരളസഭയുടെ രണ്ടു വര്‍ഷത്തെ പരിപാടികള്‍ക്കു രൂപം നല്‍കുന്ന സമ്മേളനം അഞ്ചിനാണ് ആരംഭിച്ചത്. കുട്ടികളുടേയും ദുര്‍ബലരുടേയും സുരക്ഷിതത്വം, കുടുംബകേന്ദ്രീകൃത അജപാലനം, യോഗാപരിശീലനവും ക്രൈസ്തവ സമീപനങ്ങളും, ഓഖി ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ അവലോകനം തുടങ്ങി വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചു വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.
Image: /content_image/India/India-2018-06-07-03:01:55.jpg
Keywords: കെ‌സി‌ബി‌സി
Content: 7942
Category: 18
Sub Category:
Heading: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ പ്രധാന തിരുനാള്‍ നാളെ
Content: മാള: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരി തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രധാന തിരുനാള്‍ നാളെ നടക്കും. രാവിലെ 9.20ന് നേര്‍ച്ച ഊണിന്റെ വെഞ്ചരിപ്പും തുടര്‍ന്ന് വിതരണവും നടക്കും. 9.30ന് ദീപം തെളിയിക്കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികനാകും. ഉച്ചകഴിഞ്ഞ് മൂന്നിനുള്ള വിശുദ്ധ കുര്‍ബാനയില്‍ രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് അലങ്കരിച്ച വീഥിയിലൂടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവ നടക്കും. എട്ടാമിടംതിരുനാള്‍ ആഘോഷം 15നാണ്. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം എന്നിവയുണ്ടായിരിക്കും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോയ് പാല്യേക്കര മുഖ്യകാര്‍മികനാകും. തീര്‍ത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേയ് 30നാണ് തിരുനാള്‍ കൊടിയേറ്റം നടന്നത്.
Image: /content_image/India/India-2018-06-07-01:15:00.jpg
Keywords: മറിയം
Content: 7943
Category: 18
Sub Category:
Heading: ഫലസമൃദ്ധി 2018; ഫലവൃക്ഷത്തൈ വിതരണം നടന്നു
Content: കൊച്ചി: കെസിവൈഎം, ഹോംഗ്രോണ്‍ ബയോടെക്, ദീപിക ദിനപത്രം, മിജാര്‍ക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഫലസമൃദ്ധി 2018 പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷത്തൈ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെസിബിസി ആസ്ഥാനമായ പാലാരിവട്ടം പിഒസിയില്‍ നടന്നു. സംസ്ഥാന വൃക്ഷമായി പ്രഖ്യാപിക്കപ്പെട്ട പ്ലാവിന്റെ തൈകള്‍ കേരളത്തിലെ എല്ലാ രൂപതകളുടെയും മെത്രാന്‍മാര്‍ക്കു വിതരണം ചെയ്തായിരുന്നു ഉദ്ഘാടനം. കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യത്തിനു പ്ലാവിന്‍ തൈ നല്‍കി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു ഫലവൃക്ഷത്തൈകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ചത്. ആര്‍ച്ച്ബിഷപ്പുമാര്‍, ബിഷപ്പുമാര്‍, കെസിബിസി യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. മാത്യു തിരുവാലില്‍, ഫലസമൃദ്ധി പദ്ധതിയുടെ ജനറല്‍ കണ്‍വീനറും മിജാര്‍ക്ക് കോ ഓര്‍ഡിനേറ്ററുമായ സിറിയക് ചാഴികാടന്‍, കെസിവൈഎം സംസ്ഥാന സെക്രട്ടറി ലിജിന്‍ രാജു സ്രാമ്പിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2018-06-07-03:37:57.jpg
Keywords: കെ‌സി‌ബി‌സി