category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഇന്ത്യൻ ഭരണഘടന അപകടത്തില്‍: ഗോവ ആർച്ച് ബിഷപ്പ്
Contentപനജി: ഇന്ത്യൻ ഭരണഘടന അപകടത്തിലാണെന്നും രാജ്യത്ത് ഉടലെടുക്കുന്നത് ഏക സംസ്കാര രൂപീകരണ ശ്രമങ്ങളാണെന്നും ഗോവ ആർച്ച് ബിഷപ്പ് ഫിലിപ്പെ നെരി ഫെറാവോ. 2018-19 വർഷത്തെ ഇടയലേഖനത്തിലാണു ബിഷപ്പ് ഇക്കാര്യം പരാമർ‌ശിച്ചിരിക്കുന്നത്. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ രാഷ്ട്രീയത്തിൽ ക്രിയാത്മക ഇടപെടലുകൾ നടത്താൻ വിശ്വാസസമൂഹത്തിനു കഴിയണമെന്നും ഭക്ഷണം, വേഷം തുടങ്ങി വിവിധ കാര്യങ്ങളിൽ ഏകരൂപം കൊണ്ടുവരാനുള്ള ശ്രമം തടയണമെന്നും ആര്‍ച്ച് ബിഷപ്പ് ഇടയലേഖനത്തിൽ ആവശ്യപ്പെട്ടു. #{red->none->b->Must Read: ‍}# {{ 'മതേതരത്വത്തിന് ഭീഷണിയായ സാഹചര്യം'; പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് -> http://www.pravachakasabdam.com/index.php/site/news/7839 }} രാജ്യത്തു മനുഷ്യാവകാശം ചവിട്ടി മെതിക്കപ്പെടുന്നു. എന്ത് കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ആരാധിക്കണമെന്നും ഏകീകരിക്കപ്പെടുന്ന ഒരു ഏക സംസ്‌കാരത്തിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അനീതികൾക്കും അഴിമതിക്കുമെതിരായ പോരാട്ടങ്ങൾക്കു വിശ്വാസികൾ പ്രാധാന്യം നൽകണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെടുന്നു. പതിനഞ്ച് പേജുള്ള ഇടയ ലേഖനം ആര്‍ക്കു വേണമെങ്കിലും വായിച്ചു നോക്കാമെന്നും സന്ദര്‍ഭത്തിനനുസരിച്ചുള്ള പ്രസ്താവനയാണ് എടുക്കേണ്ടതെന്നും രാഷ്ട്രീയവത്ക്കരിക്കരുതെന്നും ആര്‍ച്ച് ബിഷപ്പ് ഫിലിപ് നേരിയുടെ സെക്രട്ടറി ഫാ ജോക്വിം ലോലു പെരേര പിന്നീട് വ്യക്തമാക്കി. #{red->none->b->You May Like: ‍}# {{ തീവ്രദേശീയത: പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഗുജറാത്ത് ആര്‍ച്ച് ബിഷപ്പ് -> http://www.pravachakasabdam.com/index.php/site/news/6522 }} നേരത്തെ, ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൗട്ടോയും ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം കലുഷിതമാണെന്ന് വ്യക്തമാക്കി ഇടയലേഖനം പുറത്തിറക്കിയിരുന്നു. ഭാരതത്തിന്റെ മതേതരത്വത്തിന് ഭീഷണിയായ പ്രക്ഷുബ്ദമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നതും ത്യാഗത്തോടെ പ്രാര്‍ത്ഥിക്കണമെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൗട്ടോ ഇടയലേഖനം പുറത്തിറക്കിയത്. തീവ്ര ദേശീയവാദികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാന്‍ പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാനും നേരത്തെ രംഗത്തെത്തിയിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2018-06-06 09:04:00
Keywordsഭാരത
Created Date2018-06-06 09:02:56