Content | ബ്രാറ്റിസ്ലാവ: സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കാനുള്ള രാഷ്ട്രീയപരമായ നീക്കത്തിനെതിരെ സ്ലോവാക്യന്‍ ദേശീയ കത്തോലിക്ക മെത്രാന്‍ സംഘം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ദേശീയ മെത്രാന്‍ സമിതി പ്രസിഡന്‍റും, ബാര്‍ത്തിസ്ലാവിലെ മെത്രാപ്പോലീത്തയുമായ ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലാവ് സ്വലന്‍സ്കിയാണ് യൂറോപ്യന്‍ യൂണിയന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മനുഷ്യന്‍റെ സാംസ്ക്കാരികവും മതപരവുമായ പൈതൃകവും ധാര്‍മ്മികതയും മൂല്യങ്ങളും അതിലംഘിക്കുന്നതാണ് സ്വവര്‍ഗ്ഗ വിവാഹമെന്ന് ആര്‍ച്ച് ബിഷപ്പ് സ്വലന്‍സ്ക്കി ഹര്‍ജിയില്‍ വ്യക്തമാക്കി.
#{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }}
ജീവന്‍റെ നിലനില്പിനെയും സംരക്ഷണത്തെയും തടസ്സപ്പെടുത്തുന്ന സ്വവര്‍ഗ്ഗവിവാഹം സമൂഹത്തിന്‍റെ ധാര്‍മ്മിക അധഃപതനമാണ് വ്യക്തമാക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് രേഖപ്പെടുത്തി. നേരത്തെ സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കുവാന്‍ മൂന്ന്‍ തവണ സ്ലോവാക്യന്‍ പാര്‍ലമെന്റില്‍ ശ്രമം നടന്നെങ്കിലും വോട്ടെടുപ്പില്‍ പരാജയപ്പെട്ടിരിന്നു. ദൈവീക പദ്ധതികളെയും പ്രകൃതിനിയമങ്ങളെയും ലംഘിച്ച് സ്വവര്‍ഗ്ഗവിവാഹത്തിനായി സംഘടിത ശ്രമം വീണ്ടും വ്യാപകമായ പശ്ചാത്തലത്തിലാണ് മെത്രാന്‍സംഘത്തിന്റെ ഹര്‍ജി.
|