Content | പാലാ: ജീവിത മാതൃകയാല്‍ ഏവരെയും സ്വാധീനിച്ച വ്യക്തിയാണു ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചനെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. പാലാ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചന്റെ 83ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അനേകരുടെ രക്ഷയ്ക്കുവേണ്ടി തീവ്രമായി അധ്വാനിച്ച് സാക്ഷ്യജീവിതം നയിച്ച മഹത് വ്യക്തിയാണു ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചനെന്നും മാര്‍ വാണിയപ്പുരയ്ക്കല്‍ അനുസ്മരിച്ചു.
ഇന്നു രാവിലെ 7.30 മുതല്‍ 12.30 വരെ ദിവ്യകാരുണ്യ ആരാധന. ഉച്ചകഴിഞ്ഞു രണ്ടിനു 'കൂദാശകളുടെ അനന്യത തിരിച്ചറിഞ്ഞ അജപാലകന്‍' എന്ന വിഷയത്തില്‍ മോണ്‍. ജോസഫ് മലേപ്പറന്പില്‍ പ്രഭാഷണം നടത്തും. മൂന്നിനു ഫാ. മാത്യു കദളിക്കാട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്നു നവനാള്‍ പ്രാര്‍ത്ഥന എന്നിവ നടക്കും.
|