Content | ഭരണങ്ങാനം: സീറോ മലബാര്‍ സഭയുടെ വൈദിക പ്രേഷിത സമൂഹമായ സെന്റ് തോമസ് മിഷ്ണറി സൊസൈറ്റി (എംഎസ്ടി)യുടെ ഡയറക്ടര്‍ ജനറാളായി റവ.ഡോ. ആന്റണി പെരുമാനൂര്‍ തെരഞ്ഞെടുക്കപ്പെട്ടു. പാലാ രൂപതയിലെ ചെമ്പിളാവ് ഇടവകാംഗമാണ്. കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റുള്ള ഫാ. ആന്റണി പെരുമാനൂര്‍ വിവിധ മേജര്‍ സെമിനാരികളില്‍ പഠിപ്പിച്ചിട്ടുണ്ട്. എംഎസ്ടിയുടെ കേന്ദ്രഭവനമായ ദീപ്തിയില്‍ ഇന്നലെ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്ത പത്താമത് ജനറല്‍ അസംബ്ലിയിലായിരുന്നു തെരഞ്ഞെടുപ്പ്.
എംഎസ്ടി സഭയുടെ താമരശേരിയിലുള്ള സാന്തോം മൈനര്‍ സെമിനാരിയുടെ റെക്ടറായി സേവനം ചെയ്തുവരികയാണ് പുതിയ നിയമനം. ഫാ. ഫ്രാന്‍സിസ് കുരീക്കല്‍ വൈസ് ഡയറക്ടറായും ഫാ. തോമസ് കാരാമേല്‍, ഫാ. ജസ്റ്റിന്‍ വെട്ടുകല്ലേല്‍, ഫാ. പീറ്റര്‍ കാവുംപുറം എന്നിവര്‍ കൗണ്‍സിലേഴ്‌സായും തെരഞ്ഞെടുക്കപ്പെട്ടു. ഫാ. കുര്യാക്കോസ് കുന്നേല്‍ രണ്ടാം തവണയും ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ ജയിംസ് അത്തിക്കളം എന്നിവരടക്കം 47 പേര്‍ പങ്കെടുക്കുന്ന ജനറല്‍ അസംബ്ലി തുടരുകയാണ്.
|