Content | പ്രശസ്ത വചന പ്രഘോഷകനും ആത്മീയ ശുശ്രൂഷകനും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ യൂത്ത് അപ്പൊസ്തൊലെറ്റുമായ റവ. ഫാ. സിറിൽ ജോൺ ഇടമന SDB നയിക്കുന്ന ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജിൽ നാളെ ഷെഫീൽഡിൽ നടക്കും. നാളെ ഷെഫീൽഡിൽ എത്തുന്ന അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സഹോദരൻ ഫാ. ജോസ് ആലഞ്ചേരിയും നൈറ്റ് വിജിലിൽ സംബന്ധിക്കും.
ഷെഫീൽഡിൽ എല്ലാ മാസവും ആദ്യവെള്ളിയാഴ്ചകളിൽ ഏറെ ആത്മീയ നവോന്മേഷമേകിക്കൊണ്ട് നടന്നുവരുന്ന നൈറ്റ് വിജിൽ സെന്റ് പാട്രിക് പള്ളിയിൽ വൈകിട്ട് 6 ന് ജപമാലയോടെ ആരംഭിച്ച് രാത്രി 9.30 നോടുകൂടി സമാപിക്കും. വി. കുർബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവ നൈറ്റ് വിജിലിന്റെ ഭാഗമായി ഉണ്ടാകും. ഷെഫീൽഡ് കാത്തലിക് കമ്മ്യൂണിറ്റിക്കുവേണ്ടി ചാപ്ലയിൻ റവ. ഫാ. മാത്യു മുളയോലിൽ തിരുക്കർമ്മങ്ങളിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
#{red->n->n-> അഡ്രസ്സ്}#
ST.PATRICKS CHURCH <br> 851. BARNSLEY ROAD <br> SHEFFIELD <br> S5 70QF . |